- Puncha Paadam
- Viewing Profile: Awards: Pokkiri SimoN
Toggle Scoreboard ibProArcade Scoreboard
About Me
ഞാനൊരു പാവം പ്രവാസി മലയാളി. യുവത്വത്തിന്റെ ആരംഭത്തില്‍ പിറന്ന മണ്ണിനെ വിട്ടു മറുനാട്ടില്‍ ജീവിക്കുന്ന ഒരു തനി മലയാളി. കൂട്ടിനു കുറച്ചു സംഗീതവും, സാഹിത്യവും.. അതിനു ചേര്‍ന്ന കുറെ കൂട്ട് കാരും.. സ്നേഹത്തിനു ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നു. സ്നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. ഒറ്റക്കിരിക്കാന്‍ ഇഷ്ടമാണ്. കാരണം അപ്പോളെല്ലാം എനിക്കെന്റെ ലോകത്തെ നോക്കി കാണാമല്ലോ.. ഇനി നിങ്ങലോരോരുതരും എങ്ങനെയാ എന്നെ കാണുന്നതെന്ന് എനിക്കറിയില്ല .... എന്തായാലും ഇതാണ് ഞാന്‍..
പ്രിയപ്പെട്ടവളേ...
ഇത് എണ്റ്റെ പ്രണയമാണ്.
എണ്റ്റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്....
എണ്റ്റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്..
അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...
ഞാനെന്നും നിനക്കു പിറകെയായിരുന്നു.
നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ ഓര്‍ത്തുകൊണ്ട്...
ഞാനെന്നും നിണ്റ്റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.
കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെണ്റ്റെ പ്രണയത്തെ തിരിച്ചറിയുന്നു.
ഒരിക്കല്‍...
ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട് നീ തിരിഞ്ഞുനോക്കിയേക്കാം..
അല്ല...അതു ഞാനാവില്ല.
ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക് ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ വ്യാമോഹിച്ചുകൊണ്ട്...
പ്രിയപ്പെട്ടവളേ...
പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക് നടന്ന് കയറാതെ,
അത് നിശ്ശബ്ദമായി നിന്നെ പിന്തുടര്ന്നുകൊണ്ടിരിക്കും.
ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്....
അവള് എന്നെ ഈ മരച്ചുവട്ടില്‍ കാത്തു നിന്നപ്പോളെല്ലാം ഇവിടെ മഴ പെയ്തിരുന്നു... എത്ര എത്ര മഴകള്‍ ഞങ്ങള്‍ നനഞ്ഞു തീര്‍ത്തു... എന്റെ ഇഷ്ടങ്ങളിലേക്ക് അവള് പെയ്തിറങ്ങിയ കാലം... ഹൃദയങ്ങളുടെ പ്രണയം മഴയില്‍ പൊതിഞ്ഞു പങ്കിട്ട കാലം... ഇന്ന് ഞങ്ങള്‍ രണ്ടും ഒരു കടല്‍ ദൂരത്തില്‍... ഇപ്പോഴും ആ മരച്ചുവട്ടില്‍ മഴ പെയ്യുന്നു... ആര്ക്കെക്കെയോവേണ്ടിയുള്ള... ''പ്രണയമഴ''
അറിയാതെ മറഞ്ഞു പോകുന്ന സ്നേഹം മനസ്സിന്റെ വിങ്ങലാണ്....
പക്ഷെ പറയാതെ മറച്ചു വയ്ക്കുന്ന സ്നേഹം മറ്റൊരു മനസ്സിന്റെ മരണമാണ്...
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ വേദന കാലം മായ്ക്കും...
പക്ഷെ അറിഞ്ഞിട്ടും തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ വേദന,
മറ്റൊരാളിലൂടെ കാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.......
Community Stats
-
Group
Legends Of PP
- Active Posts 10,642
- Profile Views 31,981
- Member Title KadhakaRaN Of PP
- Age 29 years old
- Birthday November 26, 1988
-
Location
C:\Windows
Previous Fields
-
Gender
Male
Country
-
Country
India
-
Current
United Arab Emirates
User Tools
Latest Visitors
Awards I've Earned
Punchapaadam X'mas And Newyear Competitions | ![]() |
Punchapaadam X'mas And Newyear Competitions |
Back To School - The Battle Of Cartoon's... | ![]() |
The Carnival Trivia 2012- Back To School - The Battle Of Cartoon's... |
PP Battle | ![]() |
Outstanding Performance in PP Battle |
PP Battle- Season 8 - Back To School Days | ![]() |
PP Battle- Season 8 Winners |
- Puncha Paadam
- → Viewing Profile: Awards: Pokkiri SimoN

Community Forum Software by IP.Board
Licensed to: Punchapaadam.com