Jump to content

Edit Style
Primary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Secondary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Pattern: Blank Waves Squares Notes Sharp Wood Rockface Leather Honey Vertical Triangles
Welcome to Punchapaadam
Register now to gain access to all of our features. Once registered and logged in, you will be able to create topics, post replies to existing threads, give reputation to your fellow members, get your own private messenger, post status updates, manage your profile and so much more. This message will be removed once you have signed in.
Login to Account Create an Account
Photo

The Patriots - The Heros Behind Our Freedom


  • This topic is locked This topic is locked
195 replies to this topic

#2207478
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag

Great Indian Patriots

Spinning_Ashoka_Chakra_50x50.gif

The Heros Behind Our Freedom




Freedom did not come easy to India. It took the enormous courage, perseverance and endurance of some great personalities of India who were born to be true patriots.

Read about these great Indian patriots who fought tirelessly for the independence of our nation and cared little for their own lives and comforts to achieve their goal.







നമ്മുടെ ധീര ദേശാഭിമാനികള്‍


211061_144494782275382_240195_n.jpg


“ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്.”

(സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്)

നമ്മുടെ രാജ്യത്തെ വിദേശ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ ബലികഴിപ്പിച്ചു പോരാടിയ ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം തല കുനിച്ചു കൊണ്ട് വല്ലപ്പോഴും മാത്രമല്ല! ഇനി എല്ലായിപ്പോഴും നമ്മുക്ക് ഓര്‍ക്കാം! :rose:


നാമെങ്ങിനെയാണ് നാമായതെന്ന നമുക്കുള്ള ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ കൂടി ആണ് ഈ ടോപ്പിക്ക്. നമ്മള്‍ അധികം അറിയാത്ത പോരാട്ടത്തിന്റെയും കണ്ണീരിന്റെയും വേദനയുണ്ടതിനു.






india+flag+walls.gif



ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സ്വന്തക്കാരാണ്. ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ചഭിമാനിക്കുമ്പേള്‍ത്തന്നെ ലോകജനതയെ സ്നേഹിക്കുവാനും കൊതിക്കുന്നു. :india:


Jai Hind: Proud to be an Indian :india:


Topic Index
Aravinda Ackroyd Ghosh
Aravinda Ackroyd Ghosh
A.V. Kuttimalu Amma
Aali Musliyar
Abul Kalam Ghulam Muhiyuddin
Accamma Cherian
Athhan Gurukkal
Aruna Asif Ali
Ashafakhulla khan
Amsi Narayana Pilla
A.K.G.
Begum Hazrat Mahal
Bal Gangadhar Tilak
Bhagath Sigh
Barindra Kumar Ghosh
Bagha Jatin
Benoy Krishna Basu
Bipin Chandra Pal
Badal Gupta
Chittaranjan Das
Captain Lakshmi
Dinesh Chandra Gupta
Dr champakaraman pillai
Dadabhai Naoroji
E. Moidu Moulavi
E. Ikkanda Warrier
Edachena Kunkan
Gopal Krishna Gokhale
Gopinathu Bardolo
Jhanci Rani
Jivatram Kripalani
Kartar Singh Sarbha
Khudiram Bose
Kuzhur Neelakantan Namboothiripad
K. Kelappan
Kaumudi Teacher
Lala Lajpat Rai
Madan Lal Dhingra
Mahadev Desai
Maulana Abul Kalam Azad
Mangal Pandey
Matangini Hazra
Narhari Parikh
Pazhassi Raja
P. Sisupalan
Pritilata Waddedar
Rabindranath Tagore
Rani Abbakka
Sukhdev Thapar
S. Srinivasa Iyengar
Shivaram Hari Rajguru
Surya Sen
Sarvepalli Radhakrishnan
Sardar Vallabhbhai Patel

Udham Sigh

Veluthambi Dalava
Veerapandiya Kattabomman
Vinayak Damodar Savarkar
Vinoba Bhave
Vithalbhai Patel
Variyan Kunnathu Kunjahammed Haji
Veer Kunwar Singh
 

 
 
Courtesy : Archuz :hugkiss:
NB >> If any mods are editing to update the index please go on in the alphabetical order only..
or else leave it, I will update
Thanks.. [Nichu]


Edited by Nishaagandhi, 06 May 2013 - 12:48 PM.
To update & and make in alphabetical order

  • It's Me, Vanampaadi, Bolt Vinu and 10 others like this

#76
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
Accamma Cherian - അക്കാമ്മ ചെറിയാൻ

Posted Image

Accamma Cherian was an Indian freedom fighter from the erstwhile Travancore (Kerala), India. She was popularly known as the Jhansi Rani of Travancore.

She was born on 14 February 1909 at Kanjirapally, Kingdom of Travancore, as the second daughter of Thomman Cherian and Annamma. She was educated at Government Girls High School, Kanjirapally and St. Joseph High School, Changanacherry. She earned a B.A. in History from St. Teresa's College, Ernakulam.

After her formal education in 1931, she worked as a teacher at St. Mary's English Medium School, Kanjirapally (founded in 1930), where she later became Head mistress of the school. She worked in this institution for about six years, and during this period she also did her L. T. degree from Trivandrum Training College.

In February 1938, the Travancore State Congress was formed. She gave up her teaching career in order to join the struggle for liberty.Under the State Congress, the people of Travancore started an agitation for a responsible government. C. P. Ramaswami Aiyar, the Dewan of Travancore, decided to suppress the agitation. On 26 August 1938, he banned the State Congress which then organized a civil disobedience movement. Prominent State Congress leaders including its President Pattom A. Thanu Pillai were arrested and put behind bars. Now, the State Congress decided to change its method of agitation. Its working committee was dissolved and the President was given dictatorial powers and the right to nominate his successor. Eleven ‘dictators’ (Presidents) of the State Congress were arrested one by one. Kuttanad Ramakrishna Pillai, the eleventh dictator, before his arrest nominated Accamma Cherian as the twelfth dictator.

Accamma Cherian lead a mass rally from Thampanoor to the Kowdiar Palace of the Maharaja Chithira Thirunal Balarama Varma to revoke a ban on State Congress. The agitating mob also demanded the dismissal of the Dewan, C. P. Ramaswami Aiyar, against whom the State Congress leaders had leveled several charges. The British police chief ordered his men to fire on the rally of over 20,000 people . Accamma Cherian cried, `I am the leader; shoot me first before you kill others.' Her courageous words forced the police authorities to withdraw their orders. On hearing the news M. K. Gandhi hailed her as ‘The Jhansi Rani of Travancore’. She was arrested and convicted for violating prohibitory orders in 1939.

In October 1938, the working committee of the State Congress directed Accamma Cherian to organize the Desasevika Sangh (Female Volunteer Crops). She, therefore, toured various centers and appealed to the women to join as members of the Desasevika Sangh.

The first annual conference of the State Congress was held at Vattiyoorkavu on 22 and 23 December 1938 in spite of the ban orders. Almost all leaders of the State Congress were arrested and imprisoned. Accamma, along with her sister Rosamma Punnose (also a freedom fighter, M. L. A., and a C. P. I. leader from 1948), was arrested and jailed on 24 December 1939. They were awarded one year imprisonment. They were insulted and threatened in the jail. Due to the instruction given by the jail authorities, some prisoners used abusing and vulgar words against them. This matter was brought to the notice of M. K. Gandhi by Pattom A. Thanu Pillai.C. P. Ramaswami Aiyar, however, denied it. Accamma’s brother, K. P. Varkey, also took part in freedom movement.

Accamma, after her release from jail, became a full-time worker of the State Congress. In 1942, she became its Acting President. In her presidential address, she welcomed the Quit India Resolution passed by the historic Bombay session of the Indian National Congress on 8 August 1942. She was arrested and awarded one year imprisonment. In 1946, she was arrested and imprisoned for six months for violating ban orders. In 1947, she was again arrested as she raised her voice against C. P. Ramaswami Aiyar’s desire for independent Travancore.

In 1947, after independence, Accamma was elected to the Travancore Legislative Assembly from Kanjirapally unanimously. In 1951, she married V. V. Varkey, a freedom fighter and a member of Travancore Cochin Legislative Assembly. They had one son, George V. Varkey, an engineer. In the early 1950s, she resigned from the Congress Party after being denied a Lok sabha ticket and in 1952, she unsuccessfully contested the parliamentary election from Cochin-Meenachil as an independent. In the early 1950s, when the parties ideologies were changing, she quit politics. With her husband V. V. Varkey, also in politics and an MLA (1952–54) to Kerala Legislative Assembly, she left it in near-poverty. In 1967, she contested the Assembly election from Kanjirapally as a Congress candidate and was defeated by the Communists. Later, she served as a member of the Freedom Fighters’ Pension Advisory Board.

A statue was erected on her memory in Vellayambalam, Thiruvananthapuram.A documentary film was made on her life by Sreebala K. Menon
  • Vanampaadi, JagannadhaN, ღ Vavachii ღ and 1 other like this


Users Awards

#77
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
അത്തൻ കുരുക്കൾ

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ബ്രിട്ടിഷ് ഭരണത്തിനെതിരായി മലബാറിൽ വിപ്ളവം സംഘടിപ്പിച്ച നേതാവാണ്‌ അത്തൻ കുരുക്കൾ. ഈസ്റ്റിന്ത്യാ കമ്പനിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അത്തൻ കുരുക്കളുടെ' ജനനമരണങ്ങളെപ്പറ്റി വ്യക്തമായ രേഖകൾ ലഭിച്ചിട്ടില്ല.


ജീവിത രേഖ

1749-1799 കാലത്ത് ടിപ്പുസുൽത്താൻറെ ഭരണത്തിൻകീഴിലായിരുന്ന മലബാർ പ്രദേശത്ത് രണ്ടാമത്തെ കണ്ടെഴുത്ത് (Land Survey) നടന്ന അവസരത്തിൽ (1788) അദ്ദേഹത്തിൻറെ റവന്യൂ വകുപ്പുമേധാവിയായിരുന്ന അർഷാദ് ബേഗ് ഖാൻ മലബാർ ജന്മിമാരിൽനിന്ന് എതിർപ്പ് നേരിടേണ്ടതായി വന്നു. മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ മാപ്പിള (മുസ്‌ലിം) ജന്മിമാരും നമ്പൂതിരി ജന്മികളോടൊപ്പം അർഷാദ് ബേഗ് ഖാൻറെ നികുതി വ്യവസ്ഥയെ എതിർത്തു. അത്തൻ കുരുക്കളുടെ പിതാവിന്റെ നേതൃത്വത്തിൽ മൈസൂർ ഭരണത്തിനെതിരായി ഒരു കലാപം നടന്നു.

കലാപനേതാവായിരുന്ന അത്തൻ കുരുക്കളുടെ പിതാവ് ടിപ്പുവിന്റെ സേനയുമായി ഏറ്റുമുട്ടി 1788 ൽ മരണമടഞ്ഞു, മറ്റു കലാപകാരികളെയും കുരുക്കളുടെ കുടുംബാംഗങ്ങളെയും ടിപ്പുവിന്റെ സൈന്യം തടവുകാരായി പിടിച്ച് ശ്രീരംഗപട്ടണത്തിലേക്കു കൊണ്ടുപോയി.

1790-92 ൽ മൂന്നാം ആംഗ്ളോ-മൈസൂർ യുദ്ധകാലത്ത് അത്തൻ കുരുക്കളും കുടുംബാംഗങ്ങളും മൈസൂറിൽനിന്നു രക്ഷപ്പെട്ട് മലബാറിൽ എത്തി. (ടിപ്പുവിന്റെ പരാജയത്തെ തുടർന്ന്, തടവുകാരുടെ കൈമാറ്റം നടന്ന സന്ദർഭത്തിലാണ്, അത്തൻ കുരുക്കളും ബന്ധുക്കളും മലബാറിൽ എത്തിയതെന്ന് ഒരഭിപ്രായവുമുണ്ട്.)

മലബാർ സമരരംഗത്ത്

ബ്രിട്ടീഷുകാരുടെ പ്രീതിക്കു പാത്രമായിത്തീർന്ന അത്തൻ കുരുക്കൾ 1797-ൽ ഏറനാട്ടിലെ പൊലീസുമേധാവിയായി നിയമിതനായി. ബ്രിട്ടിഷ് വിരുദ്ധസമരങ്ങളുടെ നേതാക്കന്മാരായിരുന്ന ഉണ്ണി മൂസയുടെയും ചെമ്പൻപോക്കരുടെയും സഹപ്രവർത്തകനായിത്തീർന്ന അത്തൻ കുരുക്കൾ ഏറനാട്ടിലെ പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചു. അതോടുകൂടി ഈസ്റ്റിന്ത്യാ കമ്പനിക്കാർ അത്തൻ കുരുക്കളെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും പിടിച്ചുകൊടുക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നല്കാമെന്നു വിളംബരപ്പെടുത്തുകയും ചെയ്തു. കേണൽ ബോൺസിന്റെയും ക്യാപ്റ്റൻ വാട്ട്സിന്റെയും നേതൃത്വത്തിൽ ബ്രിട്ടിഷ് സേന അത്തൻ കുരുക്കൾക്കെതിരായി ആക്രമണ നടപടികൾ ആരംഭിച്ചു (1801).

അത്തൻ കുരുക്കളെയും അനുയായികളെയും അമർച്ച ചെയ്യാൻ കിഴക്കേ കോവിലകത്തെ സാമൂതിരിയുടെ സൈനികസഹായവും ബ്രിട്ടീഷുകാർ നേടി. ബ്രിട്ടിഷു സൈന്യവും സാമൂതിരിയുടെ സൈന്യവും സഹകരിച്ച് അത്തൻ കുരുക്കളെയും അനുയായികളെയും നേരിട്ടെങ്കിലും അവരെ കീഴടക്കാൻ സാധിച്ചില്ല. പൊലീസു മേധാവിയായി നിയമിച്ചും നല്ല തുക പെൻഷൻ നല്കിയും അത്തൻ കുരുക്കളെ വശത്താക്കാനും ചില ശ്രമങ്ങൾ ബ്രിട്ടീഷുകാർ നടത്തിനോക്കി. പക്ഷേ ഈ പ്രലോഭനങ്ങൾക്കൊന്നും അത്തൻ കുരുക്കൾ വശംവദനായില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് മലബാർ കളക്ടർ കണ്ടുകെട്ടി.

പഴശ്ശിരാജാവ് ബ്രിട്ടിഷ് വിരുദ്ധ സമരം ആരംഭിച്ചപ്പോൾ ഉണ്ണി മൂസ്സയോടും ചെമ്പൻ പോക്കരോടുമൊപ്പം, അത്തൻകുരുക്കളും അദ്ദേഹത്തെ സഹായിച്ചു. അതോടെ ബ്രിട്ടീഷുകാർക്കെതിരായ സമരം കൂടുതൽ ശക്തിപ്പെട്ടു. ഈ സായുധവിപ്ളവം 1805 വരെ നിണ്ടുനിന്നു. 1802-ൽ ഉണ്ണിമൂസ പടക്കളത്തിൽ മരിച്ചുവീണു.

മരണം

1805 -ന്റെ ആദ്യം ചെമ്പൻ പോക്കരും രക്തസാക്ഷിത്വം വരിച്ചു. പഴശ്ശി രാജാവ് വധിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തു. അതോടുകൂടി അത്തൻ കുരുക്കളുടെയും അനുയായികളുടെയും ശക്തി ക്ഷയിച്ചു. ബ്രിട്ടീഷുകാർക്കെതിരായി ദീർഘകാലം സമരം നടത്തി ക്ഷീണിച്ച അത്തൻ കുരുക്കളും, ഒടുവിൽ ബ്രിട്ടിഷു സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതായി കരുതപ്പെടുന്നു.
  • Vanampaadi, JagannadhaN and Pokkiri Kuttu like this


Users Awards

#78
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
അരുണ ആസഫ് അലി

Posted Image

അരുണ ആസഫ് അലി (ജൂലൈ 16, 1909, ജൂലൈ 29, 1996) ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തി ശ്രദ്ധേയയായി.1997-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.

അവിഭക്ത പഞ്ചാബിലെ കാൽക്ക (ഇപ്പോൾ ഹരിയാനയിൽ) ഒരു ബംഗാളി കുടുംബത്തിലാണ്‌ അവർ ജനിച്ചത്, അരുണ ഗാംഗുലി എന്നതായിരുന്നു ആദ്യനാമധേയം ലാഹോർ, നൈനിത്താൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊൽക്കത്തയിലെ ഗോപലകൃഷ്ണ ഗോകലെ സ്കൂളിൽ അധ്യാപികയായി ജോലിനോക്കി. കോൺഗ്രസ് പാർട്ടി നേതാവായിരുന്ന ആസഫ് അലിയെ അലഹബാദിൽ വച്ചാണ്‌ അവർ കണ്ടുമുട്ടിയത്. 1928-ൽ മതം, പ്രായം എന്നീ വ്യത്യാസങ്ങൾ അവഗണിച്ച് 20 വയസ് പ്രായവ്യത്യാസമുള്ള ആസഫ് അലിയെ അവർ വിവാഹം കഴിച്ചു.

വിവാഹാനന്തരം കോൺഗ്രസ് പാർട്ടിയുടെ സജീവപ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹസമയത്ത് പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 1942 ഓഗസ്റ്റ് 8-ന്‌ എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷ് ഗവണ്മെന്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 9ന്‌ അരുണ ആസഫ് അലി സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും ഗോവാലിയ ടാങ്ക് മൈതാനത്തിൽ കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ അവർ ഒളിവിൽ പോയി. റാം മനോഹർ ലോഹ്യയുമൊന്നിച്ച് അവർ ഇങ്കിലാബ് എന്ന കോൺഗ്രസിന്റെ മാസിക പുറത്തിറക്കി.

കോൺഗ്രസിന്റെ സോഷ്യലിസത്തിനു വേണ്ടിയുള്ള പ്രവർത്തികളിൽ കാര്യമായ പുരോഗതിയില്ലെന്ന് തോന്നിയ അവർ 1948-ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. പിന്നീട് സ്റ്റാലിന്റെ മരണത്തിനു മുൻപേ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1954-ൽ സി.പി.ഐയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ രൂപികരിക്കാൻ സഹായിച്ചു. 1956-ൽ ക്രൂഷ്‌ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞപ്പോൾ അവർ സി.പി.ഐ വിട്ടു. 1958-ൽ ഡെൽഹിയുടെ ആദ്യ മേയറായി തെരഞ്ഞെടുക്കപ്പെട്ടു ഇതേ വർഷം ദ പാട്രിയോട്ട് എന്ന പത്രം ആരംഭിച്ചു.രണ്ടാം പ്രാവശ്യവും മേയറായ അവർ 1959 ഏപ്രിൽ വരെ അധികാരത്തിൽ തുടർന്നു.

1964-ൽ കോൺഗ്രസിൽ തിരിച്ചുവന്ന അവർ അടിയന്തരാവസ്ഥയ്ക്കെതിരായിരുന്നുവെങ്കിലും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൂടെ നിന്നു.

പുരസ്കാരങ്ങൾ
  • 1964 ലെനിൻ സമാധാന സമ്മാനം.
  • 1992 പത്മവിഭൂഷൺ
  • 1997 ഭാരത രത്നം(മരണാനന്തരം)

  • Vanampaadi, JagannadhaN, ღ Vavachii ღ and 2 others like this


Users Awards

#79
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
Archuz :super: b informationz 8->


Users Awards

#80
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
അഷഫഖുള്ള ഖാൻ

Posted Image

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരിയാണ് അഷഫഖുള്ള ഖാൻ . 1900 ഒക്റ്റോബർ 22 ന് ഉത്തരപ്രദേശിലെ ഷാജഹാൻപൂരിലാണ് അദ്ദേഹം ജനിച്ചത് . ചൌരിചൌരാ സംഭവത്തിൽ പ്രതിക്ഷേധിച്ച് ഗാന്ധിജി നിസ്സഹകരണ പ്രക്ഷോഭം പിൻവലിച്ചപ്പോൾ അതിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം സായുധ വിപ്ലവമാർഗം സ്വീകരിച്ചു . വിപ്ലവകാരിയായിരുന്ന രാം പ്രസാദ് ബിസ്മിലിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം .

1925 ആഗസ്റ്റ് 9 നു നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയിൽ , രാം പ്രസാദ് ബിസ്മിൽ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര ലാഹിരി,താക്കൂർ റോഷൻ സിംഗ് , സചീന്ദ്ര ബക്ഷി,ബൻവാരിലാൽ , മുകുന്ദ് ലാൽ , മന്മഥ് നാഥ് ഗുപ്ത ,കേശബ് ചക്രവർത്തി എന്നിവരോടൊപ്പം പങ്കെടുത്തു.

1925 സെപ്റ്റംബർ 26 നു രാം പ്രസാദ് ബിസ്മിൽ അറെസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഖാൻ പിടി കൊടുത്തില്ല .ബനാറസിൽ നിന്നും ബീഹാറിലേക്കു രക്ഷപ്പെട്ട അദ്ദേഹത്തിന് ദൽതോൻഗഞ്ചിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ഗുമസ്തനായി ജോലി കിട്ടി . പത്തുമാസത്തോളം അവിടെ കഴിഞ്ഞെങ്കിലും വീണ്ടും വിപ്ലവം സംഘടിപ്പിക്കാനുള്ള ലക്ഷ്യവുമായി അദ്ദേഹം ഡൽഹിയിലെത്തുകയും സഹപാഠിയായിരുന്ന ഒരു പത്താൻ വംശജനേ കണ്ടെത്തുകയും ചെയ്തു . എന്നാൽ ഈ പത്താൻ സുഹൃത്തിന്റെ ചതി മൂലം അദ്ദേഹം ബ്രിട്ടീഷ് പിടിയിലകപ്പെടുകയും കക്കോരി കേസിൽ മറ്റുള്ളവരോടൊപ്പം കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

വിപ്ലവകാരികൾക്കു വേണ്ടി വാദിക്കാൻ മോത്തിലാൽ നെഹ്രു അദ്ധ്യക്ഷനായി ഒരു സമിതി രൂപവൽക്കരിക്കപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് നീതിന്യായ കോടതി അഷ്ഫക്കുള്ള ഖാൻ , രാം പ്രസാദ് ബിസ്മിൽ , രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് എന്നിവർക്ക് വധ ശിക്ഷ വിധിച്ചു . മറ്റുള്ളവർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. രാജ്യമെങ്ങും പ്രതിക്ഷേധങ്ങളുയരുന്നതിനിടെ 1927 ഡിസംബർ 19 നു അദ്ദേഹം തൂക്കിലേറ്റപ്പെട്ടു .
  • Vanampaadi, JagannadhaN and Pokkiri Kuttu like this


Users Awards

#81
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
Bal Gangadhar Tilak

Posted Image

Bal Gangadhar Tilak, was an Indian nationalist, social reformer and freedom fighter who was the first popular leader of the Indian Independence Movement. Tilak sparked the fire for complete independence in Indian consciousness, and is considered the father of Hindu nationalism as well. Swaraj is my birthright, and I shall have it! This famous quote of his is very popular and well-remembered in India even today.

Reverently addressed as Lokmanya (meaning "Beloved of the people" or "Revered by the world"), Tilak was a scholar of Indian history, Sanskrit, Hinduism, mathematics and astronomy. He was born on July 23, 1856, in a village near Ratnagiri, Maharashtra, into a middle class Chitpavan Brahmin family. Tilak was an avid student with a special aptitude for mathematics.

He was among India's first generation of youth to receive a modern, college education. After graduation, Tilak began teaching mathematics in a private school in Pune and later became a journalist. He became a strong critic of the Western education system, feeling it demeaning to Indian students and disrespectful to India's heritage. He organized the Deccan Education Society to improve the quality of education for India's youth. Tilak founded the Marathi daily Kesari (The Lion) which fast became a popular reading for the common people of India.

Tilak strongly criticized the government for its brutalism in suppression of free expression, especially in face of protests against the division of Bengal in 1905, and for denigrating India's culture, its people and heritage. He demanded the British immediately give the right to self-government to India's people. Tilak joined the Indian National Congress in the 1890s, but soon fell into opposition of its liberal-moderate attitude towards the fight for self-government. Tilak opposed the moderate views of Gopal Krishna Gokhale, and was supported by fellow Indian nationalists Bipin Chandra Pal in Bengal and Lala Lajpat Rai in Punjab.

In 1907, the Congress Party split into the Garam Dal (literally, "Hot Faction"), led by Tilak, Pal and Lajpat Rai, and the Naram Dal (literally, "Soft Faction") led by Gokhale during its convention at Surat in Gujarat. When arrested on charges of sedition in 1906, Tilak asked a young Mohammad Ali Jinnah to represent him. But the British judge convicted him and he was imprisoned from 1908 to 1914 in Mandalay, Burma. Upon his release, Tilak re-united with his fellow nationalists and re-united the Indian National Congress in 1916. He also helped found the All India Home Rule League in 1916-18 with Annie Besant and Mohammad Ali Jinnah. Tilak proposed various social reforms, such as a minimum age for marriage, and was especially keen to see a prohibition placed on the sale of alcohol. His thoughts on education and Indian political life have remained highly influential - he was the first Congress leader to suggest that Hindi, written in the devanagari script, should be accepted as the sole national language of India, a policy that was later strongly endorsed by Mahatma Gandhi. However, English, which Tilak wished to remove completely from the Indian mind, remains an important means of communication in India. But the usage of Hindi (and other Indian languages) has been reinforced and widely encouraged since the days of the British Raj, and Tilak's legacy is often credited with this resurgence. Another of the major contributions relates to the propagation of Sarvajanik (public) Ganesh festival, over 10-11 days from Bhadrapada Shukla (Ganesh) Chaturthi to (Anant) Chaturdashi (in Aug/Sept span), which contributed for people to get together and celebrate the festival and provided a good platform for leaders to inspire masses. His call for boycott of foreign goods also served to inspire patriotism among Indian masses. Tilak was a critic of Mahatma Gandhi's strategy of non-violent, civil disobedience.

Although once considered an extremist revolutionary, in his later years Tilak had considerably mellowed. He favored political dialogue and discussions as a more effective way to obtain political freedom for India, and did not support leaving the British Empire. However, Tilak is considered in many ways to have created the nationalist movement in India, by expanding the struggle for political freedoms and self-government to the common people of India. His writings on Indian culture, history and Hinduism spread a sense of heritage and pride amongst millions of Indians for India's ancient civilization and glory as a nation.

Tilak was considered the political and spiritual leader of India by many, and Gandhi is considered his successor. When Tilak died in 1920, Gandhi paid his respects at his cremation in Bombay, along with 200,000 people. Gandhi called Tilak "The Maker of Modern India".

Tilak is also today considered the father of Hindu Nationalism. He was the idol of Indian revolutionary Vinayak Damodar Savarkar, who penned the political doctrine of Hindutva.

His writings

- Tilak authored the well-regarded The Orion, or, Researches into the antiquities of the Vedas (1893) in which he used astronomy to establish that the Vedic people were present in India at least as early as the 4th millennium BC.

- Later, in 1903, he wrote the much more speculative Arctic Home in the Vedas. In it he argued that the Vedas could only have been composed in the Arctics, and the Aryan bards brought them south after the onset of the last Ice age.

- Tilak also authored 'Geetarahasya' - the analysis of 'Karmayoga' in the Bhagavadgita, which is known to be gist of the Vedas and the Upanishads.

Other collections of his writings include:

- The Hindu philosophy of life, ethics and religion (published in 1887).

- Vedic chronology and vedanga jyotisha.

- Letters of Lokamanya Tilak, edited by M. D. Vidwans.

- Selected documents of Lokamanya Bal Gangadhar Tilak, 1880-1920, edited by Ravindra Kumar.

- Trial of Tilak.

  • Vanampaadi, JagannadhaN and Pokkiri Kuttu like this


Users Awards

#82
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
എ.കെ. ഗോപാലൻ



ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.

1904 ഒക്ടോബർ ഒന്നാം തിയതി വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ പെരളശ്ശേരി ക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌കുറ്റ്യേരി എന്ന ജന്മി തറവാട്ടിൽ ജനിച്ചു.വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു. പഠനശേഷം അദ്ധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ടു. 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.

ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു.1934 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടീർ ക്യാപ്റ്റനായി എ.കെ.ഗോപാലൻ പ്രവർത്തിക്കുകയുണ്ടായി.


ഇടതുപക്ഷത്തേക്ക്

തടവിലായിരിക്കുമ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടത്. ആദ്യം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും, 1939-ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ അതിലും ചേർന്നു പ്രവത്തിച്ചു. 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്വ സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി. 1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. 1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ തുടർച്ചയായി 5 തവണ ലോക്‌സഭാംഗമായി. ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം.

1964ൽ കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എം.ൽ നിൽക്കുകയും അതിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായി മാറി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവാണ് എ.കെ.ജി. സ്വാതന്ത്ര്യത്തിനു ശേഷവും അധസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. ദില്ലിയിലെ സി.പി.ഐ.എം. ന്റെ ആസ്ഥാനമന്ദിരം എ.കെ.ജി. ഭവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മാർക്സിസ്റ്റ് തൊഴിലാളി നേതാവായിരുന്ന സുശീലയെയാണ്, എ.കെ.ജി വിവാഹം കഴിച്ചത്. ഇപ്പോൾ കാസർഗോഡിനെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ പി. കരുണാകരൻ ന്റെ ഭാര്യ ലൈലയാണ് ഏക മകൾ
  • Vanampaadi, JagannadhaN and Pokkiri Kuttu like this


Users Awards

#83
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
AKG :india: :amitt:


Users Awards

#84
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag

ബീഗം ഹസ്രത്ത്‌ മഹല്‍ :rose:


Posted Image



സ്വന്തം നാടിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് സ്വധീരം പോരാടിയ ധീര മഹതിയായിരുന്നു ഹസ്രത്ത്‌ മഹല്‍. യഥാര്ത്ഥ പേര് മുഹമ്മദീ ഖാനം . എ.ഡി 1847 ല്‍ ഭര്‍ത്താവ് വാജിദ്‌ അലി ഷാ അവധിന്റെ ഭരണാധികാരിയായതുമുതല്ക്കാ ണ് അവര്‍ ബീഗം ഹസ്രത്ത്‌ മഹല്‍ എന്നാ പേരില്‍ അറിയപ്പെട്ടത്. 1856 ഫെബ്രുവരി 18 നു അവധിലെ അധികാരത്തില്നിനന്നും വാജിദ്‌ വാജിദ്‌ അലി ഷാ പുറത്താക്കാപ്പെടുകയും കൊല്‍ക്കത്തയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ചു. അതോടെ ബീഗം ഹസ്രത്ത്‌ മഹല്‍ സ്വന്തം നാടായ അവധിന്റെ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷ് ആയുധമെടുത്തു പോരാടാന്‍ തന്നെ തീരുമാനിച്ചു. രാജാ ജയ്പാല്‍ സിംഗ്, രഘുനാഥ് സിംഗ്, മുന്ഷിഗ മതാദിന്‍, ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിര്ജീസ്‌ ഖാദിരിനെ അവധിയിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ച. ജനങ്ങള്‍ ഐക്യകണ്ഠേന ഇതംഗീകരിച്ച്ചു ഡല്‍ഹിയിലെ രാജാവായിരുന്ന ബഹദൂര്ഷാ് സഫരിനു അവര്‍ പിന്തുണയും പ്രഖ്യാപിച്ചു.

ബ്രിട്ടീഷ്ക്കാരില്‍ അവരുടെ ഭരണ മേധാവിത്വത്തില്‍ ‍ നിന്നും അവധിനെ രക്ഷിക്കാന്‍ നാട്ടിലെ ആബാല വൃത്തം ജനങ്ങളും രംഗത്തിറങ്ങി. ബീഗം ഹസ്രത്ത്‌ മഹലിന്റെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ഒരു ഭാഗത്ത് മുന്നേറി. ഫൈസാബാദിലെ അഹമ്മദുല്ലാഹ് ഷായും ഒരു കൂട്ടം സൈനികരുമായി അവരുടെ സഹായത്തിനെത്തി ഗറില്ലാ യുദ്ധ മുരകളിലൂടെ ബീഗത്തിന്റെ അനുയായികള്‍ ബ്രിട്ടീഷ്ക്കാരെ പൊരുതി മുട്ടിക്കുകയുണ്ടായി.

1857 മെയ്‌ 17 ലക്നൗ നഗരം. അവിടുത്തെ സവാര്‍ മൈതാനം. ബീഗം- ബ്രിട്ടീഷ് സൈനികര്‍ മുഖത്തോടു മുഖം അണിനിരന്നു. പൂര്‍ണ്ണ സജ്ജരായ ബ്രിട്ടീഷ്‌ സൈന്യം മറുഭാഗത്ത്‌ പരിമിതമായ തോക്കുകളും പീരങ്കികളുമായി ബീഗത്തിന്റെ സൈന്യവും, ലക്നൗവിലെ കേസര്‍ ബാഹ് കൊട്ടാരവും സ്വന്തം നാടായ അവധും സംരക്ഷിക്കാനുള്ള അവസാനശ്രമം. രാവിലെ തന്നെ യുദ്ധമാരംബിച്ചു കനത്ത പോരാട്ടം തന്നെ നടന്നു. ബീഗത്തിന്റെ വെട്ടേറ്റ്‌ ഒട്ടേറെ ബ്രിട്ടീഷ്‌ ഭടന്മാര്‍ കൊല്ലപ്പെട്ടു. അതിശക്തമായ പീരങ്കിയുടെ ആക്രമണം എറ്റു വിദേശ സേന ചിന്നഭിന്നമായി. എന്നാല്‍ വൈകുന്നെരമായതോടെ സ്ഥിതിഗതികള്‍ മാറി. ബ്രിട്ടീഷ്ക്കാര്‍‍ യുദ്ധത്തില്‍ മുന്കൈ നേടുകയും ബീഗത്തിന്റെ സേന പരാജയപെടുകയും ചെയ്തു. നാല്പതതിനായിരത്തില്‍ കൂടുതല്‍ ബ്രിട്ടീഷ് സൈനികരാണ് അവിടെ കൊല്ലപെട്ടത്‌.

എന്നാല്‍ ഈ പരാജയമൊന്നും ബീഗത്തെ തളര്ത്തിറയില്ല. അവരും സേനയും ഷാജഹാന്പൂരിലെയ്ക്ക് പിന്‍വാങ്ങി. അവിടെവച്ചു മൌലവി അഹമ്മ്ദുല്ലാഹ് ഷാ യുമായി ചേര്ന്ന് ബ്രിട്ടീഷ്ക്കാക്കെതിരെ ഒളിയുദ്ധം നടത്തി നിരന്തരം അവരുടെ ഭടന്മാരെ വകവരുത്തികൊന്ടിരുന്നു. ബുല്ജില്‍ വെച്ചു ഒരിക്കല്‍ ബ്രിട്ടീഷ്ക്കാരുമായി ഹസ്രത്ത്‌ മഹലും സേനയും ഏറ്റുമുട്ടി. മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഗത്യന്തരമില്ലാതെ ഹസ്രത്ത്‌ മഹലും കുടുംബവും നേപ്പാളിലെക്ക് അഭയം തേടി. പലതവണ ബ്രിട്ടീഷുകാര്‍ പണവും പദവിയും വാഗ്ദാനം ചെയ്തു അവരെ തിരിച്ചു വിളിച്ചു. പക്ഷെ ആ ധീര വനിതാ അവരുടെ പ്രലോഭനങ്ങള്‍ നിരസിക്കുകയാണ് ചെയ്യുന്നത് .

1874 ഏപ്രില്‍ 7 നു ആ ധീര വനിതാ മരണപ്പെ ട്ടു. കാഠ്മണ്ഡു സിറ്റി മസ്ജിതിലാണ് ബീഗം ഹസ്രത്ത്‌ മഹലിന്റെ കബറിടം ഉള്ളത്.




"Notable quotes on the Queen of Awadh

Begum Hazrat Mahal"




"Hazrat Mahal, Begum of Oudh, during the national liberation uprising of 1857-59 in India headed the rebels". - Karl Marx


She was a better man than her husband and lord" - Prof. S. N. Sen. "Eighteen-fifty Seven"
Published by the Ministry of
Information and Broadcasting
Government of India
.


"Hazrat Mahal, first wife of the deposed King of Oudh, was a lady of outstanding ability and played a leading role in the struggle for independence. She acted as Regent for her minor son, Birjis Qadr, whom she declared as the successor of his father. She actively participated in the defence of Lucknow and was often seen moving among her troops. When Oudh was reconquered by the English she sought asylum in Nepal and refused to renounce the claims of her son."

"1857 - A PICTORIAL PRESENTATION",
Published by the Publications Division,
Ministry of Information & Broadcasting,
Government of India, New Delhi.


"She was a woman of great energy and ability. She has excited all Oude to take up the interests of her son, and the chiefs have sworn to be faithful to him...The Begum declares undying war against us; and in the circumstances of the annexation of the kingdom, the concealment of the suppression of the treaty, the apparent ingratitude to the family for money lent, and aid given at most critical times, has many grounds for her indignant rhetoric."

Sir W. H. Russel,
"My diary in India in the year 1858-59",
London, 1860


[notice]"who like Joan of Arc of 15th century France had challenged the hegemony of the British, fired hope in the sunken hearts, appeared from the unknown like a meteor and spread the flame of freedom in the length and breadth of Oudh." - M. Kaukab Qadr[/notice]

“Begum Hazrat Mahal of Oudh was the last of the breed of able queens and generals. The queen led her kingdom's army into battle during the revolt of 1857. Even after she was defeated she defied Queen Victoria's famous Proclamation and issued a counter Proclamation....” - Qurratulain Hyder

Edited by Pokkiri Kuttu, 21 July 2012 - 04:43 PM.

  • JagannadhaN, KD Archith and ~Vaishali~ like this


Users Awards

#85
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
ക്യാപ്റ്റൻ ലക്ഷ്മി

Posted Image
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ‍ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (ജനനം: 1914 ഒക്റ്റോബർ 24). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള സൈന്യഗണത്തിലെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.

പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതു പ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടിൽ എ.വി. അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായി പഴയ മദ്രാസിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമായ ക്യാപ്റ്റൻ ലക്ഷ്മി പാവപ്പെട്ടവ‍രെ- പ്രത്യേകിച്ച് സ്ത്രീകളെ- സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് l938-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി. 1941 -ൽ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റൻ ലക്ഷ്മി അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യൻ തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു അവിടെ. ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും ചെയ്തു.

1942-ൽ ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ ജപ്പാനു കീഴടങ്ങിയപ്പോൾ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ അവർ പൂർണ്ണമായും മുഴുകി. അതോടൊപ്പം ഇന്ത്യൻ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഭാഗഭാക്കാവുകയും ചെയ്തിരുന്നു.

1943-ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ സന്ദർശിച്ചതോടെയാണ് ഐ.എൻ.എയുമായി അവർ അടുക്കുന്നത്. സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. അത്തരമൊരു സേനയെ നയിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്ന് ശ്രീ യെല്ലപ്പയോട് അദ്ദേഹം അന്വേഷിച്ചു. ഒട്ടും മടിക്കാതെ ശ്രീ യെല്ലപ്പ ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര് നിർദ്ദേശിച്ചു. അന്ന് രാത്രി തന്നെ ക്യാപ്റ്റൻ ലക്ഷ്മിയെ കണ്ട സുഭാഷ് ചന്ദ്രബോസിനോട് അവർ സമ്മതമറിയിക്കുകയും പിറ്റേന്ന് മുതൽ തന്റെ ക്ലിനിക്കിന്റെ പ്രവർത്തങ്ങൾ നിർത്തി വെച്ച് വനിതാസേനയുടെ രൂപവത്കരണത്തിൽ മുഴുകുകയും ചെയ്തു. ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരിൽ പോരാട്ടത്തിന് തയ്യാറായി. കേണൽ പദവിയിലായിരുന്നു പ്രവർത്തനം എങ്കിലും 'ക്യാപ്റ്റൻ ലക്ഷ്മി' എന്ന പേരിൽ അവർ അറിയപ്പെട്ടു. ഒരേ സമയം യുദ്ധമുഖത്തും പരിക്കേറ്റവരുടെ ചികിത്സയിലും അവർ മുഴുകി.1947 മാർച്ച് 4-ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവർക്ക് വീരോചിതമായ വരവേൽപ്പാണ് ലഭിച്ചത്. ക്യാപ്റ്റൻ ലക്ഷ്മിയെ തടവിൽ സൂക്ഷിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കും എന്നു കണ്ട ബ്രിട്ടീഷുകാർ അവരെ മോചിപ്പിച്ചു.

തടവിലാക്കപ്പെട്ട ഐ.എൻ.എ. പ്രവർത്തകരുടെ മോചനത്തിനും പുനരധിവാസത്തിനും വേണ്ടി മോചനത്തിന് ശേഷം അവർ രംഗത്തിറങ്ങി. ഇന്ത്യയിലുടനീളം സഞ്ചരിച്ച ക്യാപ്റ്റൻ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ഐ.എൻ.എ.യുടെ പ്രവർത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947 മാർച്ചിൽ മറ്റൊരു ഐ.എൻ.എ. പ്രവർത്തകനായ കേണൽ പ്രേം കുമാർ സൈഗാളിനെ അവർ വിവാഹം കഴിച്ച് കാൺപൂരിൽ സ്ഥിരതാമസമായി. അപ്പോഴേക്കും ഇന്ത്യാ-പാക് വിഭജനവുമായി അനുബന്ധിച്ചുള്ള അഭയാർത്ഥി പ്രവാഹവും ആരംഭിച്ചിരുന്നു. അഭയാർത്ഥികൾക്കുള്ള വൈദ്യസഹായത്തിൽ അവർ അക്ഷീണം വ്യാപൃതയായി. കാൺപൂരിൽ വാടകക്കെടുത്ത സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു പ്രസവചികിത്സാ കേന്ദ്രം അവർ ആരംഭിച്ചു. ഈ കേന്ദ്രം ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്.

1971-ൽ കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗാളിലേക്ക് അഭയാർത്ഥിപ്രവാഹമുണ്ടായപ്പോൾ ബൊംഗാവണിലെ ഒരു അഭയാർത്ഥി ക്യാമ്പിലും മാസങ്ങളോളം അവർ പ്രവർത്തിച്ചു.

വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും അവർ പിന്നീട് സജീവമായി. 1972 - ൽ സി.പി.ഐ.(എം) ആംഗമായി.[2] 1981-ൽ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയായി അവർ സ്ഥാനമേറ്റു. തുടർന്നുള്ള പ്രക്ഷോഭ-പ്രചാരണ രംഗങ്ങളിൽ അവർ സജീവമായി ഇടപെട്ടു. 1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ ക്യാപ്റ്റൻ ലക്ഷ്മി സിഖുകാരുടെ സം‌രക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സം‌രക്ഷണം നൽകുകയും ചെയ്തു.

2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്നു.

1998-ൽ ക്യാപ്റ്റൻ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
  • Vanampaadi, JagannadhaN, PachalaM Hari and 1 other like this


Users Awards

#86
PachalaM Hari

PachalaM Hari

    Best Boy of PP - 2012

  • VIP Members
  • 3,735 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
kuttu archiaana :thanks:


Users Awards

#87
JagannadhaN

JagannadhaN

    Mr. President :Chayakkada

  • ManagemenT
  • 23,276 posts
  • Location:UK
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
archeee & kuttu :vgood: & :thanks: for sharing...


Users Awards

#88
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
Archuz :vgood: :super: updates



ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നില അതീവഗുരുതരം


കാണ്‍പൂര്‍: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ കഴിയുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാണ്‍പൂരിലെ ആസ്പത്രിയില്‍ കഴിയുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഒരാഴ്ച്ചയോളമായി ഗുരുതരാവസ്ഥയിലാണ് അവര്‍ കഴിയുന്നത്.

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ആരോഗ്യനില അറിയുന്നതിനായി നിരവധി പേരാണ് ആസ്പത്രിയിലേക്ക് എത്തുന്നത്. സി.പി.എം. പി.ബിയംഗം വൃന്ദാ കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അവരെ സന്ദര്‍ശിച്ചു. വൃന്ദാ കാരാട്ട് രണ്ട് ദിവസമായി ലക്ഷ്മിയുടെ മകള്‍ സുഭാഷിണി അലിയ്‌ക്കൊപ്പം ആസ്പത്രിയിലുണ്ടായിരുന്നു.

Edited by Pokkiri Kuttu, 22 July 2012 - 12:52 PM.



Users Awards

#89
KD Archith

KD Archith

    Spokesperson of PP

  • CO ADMIN
  • 33,429 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
ആലി മുസ്ലിയാർ


മലബാർ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഇസ്ലാമികപണ്ഡിതനായിരുന്നു ആലി മുസ്ലിയാർ.ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി മുനിസിപാലിറ്റിയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്ലിയാർ 1864 ൽ ജനിച്ചു. പിതാവ്:ഏലിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ. മാതാവ്:പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ കോടക്കൽ ആമിന.

നെല്ലികെത്തെ ഓത്ത് പള്ളിയിൽ അറബി പഠനവും ശേഷം അക്കാലത്തെ പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിൽ പത്തുകൊല്ലക്കാലം അദ്ദേഹം പഠിച്ചു.തുടർന്ന് ഉപരിപഠനാർഥം മക്കയിലേക്ക് പോവുകയും അവിടെ ഹറം ശരീഫിൽ താമസിച്ച് ഹദീസ്, ഖുർ ആൻ എന്നിവയിൽ അഗാധപാണ്ഡിത്യം നേടുകയും ചെയ്തു.തുടർന്ന് അദ്ദേഹം കവരത്തി ദ്വീപിലെത്തുകയും അവിടത്തെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുകയുമുണ്ടായി.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ നിന്ന് 1894 ൽ തൻറെ ജേഷഠൻ രക്തസാക്ഷിയായ വിവരം മറ്റൊരു സഹോദരനായ മമ്മിക്കുട്ടി മുസ്ലിയാർ മുഖേന അറിഞ്ഞാണ് ആലി മുസ്ലിയാർ കേരളത്തിലെത്തുന്നത്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചാണ് അദ്ദേഹം കവരത്തിയിൽ നിന്ന് പുറപ്പെട്ടത്. മലബാറിലെത്തിയ ആലി മുസ്ലിയാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷ്കാർക്കെതിരിലുള്ള സമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു.

ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിൻറെ പ്രവേശത്തെ പ്രചോദിച്ചത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ,എം.പി.നാരായണമേനോൻ എന്നിവരായിരുന്നു.പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു.തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രക്ഷോഭം പിന്നീട് ഹിന്ദുക്കൾക്ക് നേരെയുള്ള വർഗീയ കലാപത്തിന്റെ രൂപം പ്രാപിക്കുകയുണ്ടായി.

കലാപകാലത്ത് ക്രൂരമായ കൊലപാതകങ്ങളും,ബലം പ്രയോഗിച്ചുള്ള മതപരിവർത്തനങ്ങളും നടന്നു . ഏതാനും ആഴ്ച കേരള മുസ്ലിംകളുടെ ഖലീഫയായി അദ്ദേഹം നിലകൊണ്ടു.അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർ മാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

അദ്ദേഹത്തിൻറെ പ്രക്ഷോഭസമരങ്ങളിൽ അസ്വസ്ഥമായ ഭരണകൂടം നിരവധി ക്രൂരമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണകൂടത്തിൻറെ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം മുസ്ലിം ജനസാമാന്യത്തിൻറെ പതിതോവസ്ഥകൾ പരിഗണിച്ച് കീഴടങ്ങുകയാണുണ്ടായത്.


മരണം

1922 ഫെബ്രുവരി 2 ന്‌ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ആലി മുസ്ല്യാരെ തൂക്കിലെറ്റി. കോയമ്പത്തൂരിലെ മലയാളികൾ മലബാർ മുസ്ലിം അസോസിയേഷൻ രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങി കോയമ്പത്തൂർ ശക്രം പേട്ടയിലുള്ള ഖബർസ്ഥാനിൽ വാൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മറവ്‌ ചെയ്തു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ പോരാടിയ നിരവധി ഇന്ത്യക്കാരിൽ നിന്നും വിഭിന്നമായി ബ്രിട്ടീഷ്‌ ഗവർമെന്റിനെതിരെ സ്വതന്ത്ര സമാന്തര സർക്കാറുണ്ടാക്കിയ കേരളീയനാണ് ആലി മുസ്ലിയാർ.
  • Vanampaadi, JagannadhaN and Pokkiri Kuttu like this


Users Awards

#90
ღ Vavachii ღ

ღ Vavachii ღ

    Star of Star 2013

  • Star of Star
  • 25,374 posts
  • Location:~::ente veed::~
  • Gender:Female
  • Country: Country Flag
  • Current: Country Flag
freedom fighter :sigh:


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users