Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 1940 Yesterday, 04:52 PM Playing Atomica Play Now!                Shaji PappaN has obtained a high score of 2100 Jan 20 2018 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Jan 20 2018 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Jan 20 2018 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Jan 20 2018 05:24 PM Playing Burgers N Bombs Play Now!                
Photo

Summer Juice Recipies


  • Please log in to reply
29 replies to this topic

#1 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 May 2012 - 07:37 PM

Summer matram alla eppol venamenkilum ithokke undaki kazikam :)


Healthy Tomato Juice

Posted Image


This is a bright red colour juice perfect for this summer season.This is easy to make.This juice has lot of vitamins,minerals.It makes our skin shining and glowing.So drink this juice everyday and get the title of most beautiful skin in the world...Just joking...But regular intake of this juice make a considerable change in your skin.If you don’t believe me just try it and tell me how it turned.

Ingrediants:

Tomato-3 chopped
Sugar-2 tblpsn
Lemon juice-1 tsp
Ice cubes
Cardamom(yelakai)-a pinch(optional)

Method:

In blender add tomatoes,sugar,cardamom and puree it.

Pour this in a jug and thin it with water and squeeze some lemon juice in it.

Keep refrigerated and serve chilled.



Tropical Fruit Juice ( Pineapple & Orange Juice)


Posted Image

Ingrediants:

Pineapple-1/2 chopped
Orange-2 Peeled and chopped
Sugar-to taste
Lemon juice-1 tblspn
Ice cubes

Method:

In a blender add in the pineapple pieces,orange,lemon juice,icecubes,sugar and puree it until smooth.

Strain it in a seive and push it with a spoon to extract as much juice as possible.

Pour it in a glass and serve chilled.


Vibrant Grape Juice

Posted Image

Ingrediants:

Seedless Black Grapes-1 cup
Sugar-2 tblspn
Lemon juice-1 tblspn
Ice cubes

Method:

In a blender put grapes,sugar,lemon juice,ice cubes and blend it till smooth.

Use a large holed sieve to strain the juice and use a spoon to press the pulp and extract as much juice as possible.

Pour in a glass and serve chilled.


Oats & Dates MilkShake


Posted Image

Ingrediants:

Dates – 8 – 10 Pitted
Milk – 3 cups Cold
Oats – 3 tblspn
Sugar or Honey – 1 tsp or to taste

Method:

Soak Dates in ½ cup of milk for 15-20 mins. Toast oats in a dry pan for about 2-3 mins untill it turns a little colour and a nice aroma comes out of it.. Remove it and allow to cool down.

Now take the soaked dates along with the milk along with oats and sugar in a blender and make into a puree.

Add the remaining milk and whiz it up.

Pour into glasses and serve chilled.



Users Awards

#2 ~ TuTTu MoL~

~ TuTTu MoL~

    Best Female New Comer - 2012

  • Royal Member
  • 10,488 posts
654
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2012 - 11:33 AM

:thanks: chakkudu

#3 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 12:22 AM

IMG_7507.JPG

 

 
ചേരുവകള്‍

കത്തിരിക്ക                                         -   2 - 4  എണ്ണം
കടല മാവ്                                        -    2 കപ്പ്‌
കായപൊടി                                        -   1 /2  tsp
മുളക് പൊടി                                     -   1 tsp
സോഡാപൊടി                                   -   ഒരു നുള്ള്
ഉപ്പ്                                                      -   പാകത്തിന്
വെള്ളം                                              -   പാകത്തിന്
എണ്ണ                                                   -   വറുക്കാന്‍ ആവശ്യമുള്ളത്
 
കത്തിരിക്ക കനം കുറച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വയ്ക്കുക.
കടല മാവ് മുളക് പൊടി,കായപൊടി, സോഡാപൊടി,ഉപ്പ്  പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കലക്കണം. മാവ് അയഞ്ഞു പോകരുത്.
പാനില്‍ എണ്ണ ചൂടാക്കി, ഓരോ കത്തിരിക്ക കഷണങ്ങളും മാവില്‍ മുക്കി വറുത്തു എടുക്കണം.
 
ചൂടോടെ ചായക്കൊപ്പം കഴിക്കാം.


Edited by ChaKudu, 09 February 2013 - 12:22 AM.



Users Awards

#4 Vishnu.pr

Vishnu.pr

    MobiLe GuRu

  • Members
  • 778 posts
488
Excellent
  • Location:eranakulam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 12:26 AM

ITHINGANE PARAYATHE UNDAKKI THANNUDAYOOOOOO

:amitt:  :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt:



#5 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 12:32 AM

ITHINGANE PARAYATHE UNDAKKI THANNUDAYOOOOOO

:amitt:  :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt: :amitt:

:haha: easy alle vishnu.onnu try cheythu nokku.




Users Awards

#6 SooryappaN

SooryappaN

    Karavakkaaran of PP

  • VIP Members
  • 4,351 posts
761
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 01:00 AM

naale try cheythu nokkam




Users Awards

#7 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 04:00 AM

naale try cheythu nokkam

ok soorya.ariyikku




Users Awards

#8 Nishaagandhi

Nishaagandhi

    Queen of flowers

  • Star of Stars
  • 33,368 posts
4,534
Professional
  • Location:Sulthante rajyam
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 February 2013 - 11:12 AM

thanks chakkuduve :yes:




Users Awards

#9 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 February 2013 - 10:09 PM

dosa-recipe.jpg

 

 

ചട്‌നിപ്പൊടി


ആവശ്യമുള്ള സാധനങ്ങള്‍


ഉഴുന്ന്- ഒരു കപ്പ്
മുളകുപൊടി- ഒന്നര സ്പൂണ്‍
കായപ്പൊടി- അര സ്പൂണ്‍
കുരുമുളക്- ഒരു സ്പൂണ്‍
അരി വറുത്ത് പൊടിച്ചത്- അര കപ്പ്
തയാറാക്കുന്ന വിധം
ഉഴുന്ന് വറുക്കുക. മുളകുപൊടി, കായപ്പൊടി, കുരുമുളക് എന്നിവ ചെറു തീയില്‍ ചൂടാക്കുക. ഇവ ഉഴുന്നിനോടും അരി വറുത്തതിനോടും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം എണ്ണയൊഴിച്ച് ചാലിച്ച് വിളമ്പാം.
സാമ്പാര്‍ പൊടി
ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പരിപ്പ്- കാല്‍ കപ്പ്
തുവരപ്പരിപ്പ്- കാല്‍ കപ്പ്
കായപ്പൊടി- അര സ്പൂണ്‍
ഉണക്കമുളക്- ആറ്
മല്ലിപ്പൊടി-ഒരു സ്പൂണ്‍
ഉലുവ- അര സ്പൂണ്‍
മഞ്ഞള്‍പൊടി- അര സ്പൂണ്‍
നല്ലെണ്ണ- ഒരു സ്പൂണ്‍

 

തയാറാക്കുന്ന വിധം


നല്ലെണ്ണയില്‍ ഉണക്കമുളക് മൂപ്പിക്കുക. മൂപ്പിച്ച് മാറ്റിയ ശേഷം ഇതിലേക്ക് കടലപ്പരിപ്പും തുവരപ്പരിപ്പും നിറം പോകാതെ മൂപ്പിക്കുക. കായപ്പൊടി, ഉലുവ, മല്ലിപ്പൊടി, ചേര്‍ത്ത് മൂപ്പിച്ച ശേഷം വറ്റല്‍ മുളക് ചേര്‍ത്ത് പൊടിച്ചെടുക്കുക. പാകത്തിന് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി കുപ്പിയിലാക്കുക സൂക്ഷിക്കാം.

 

അടതട്ടി


ആവശ്യമുള്ള സാധനങ്ങള്‍


പച്ചരി- ഒരു കപ്പ്
ഉഴുന്ന് (കുതിര്‍ത്തത്)-കാല്‍ കപ്പ്
തുവരപ്പരിപ്പ് (കുതിര്‍ത്തത്)- കാല്‍ കപ്പ്
തേങ്ങ ചിരവിയത് - അര കപ്പ്
വറ്റല്‍ മുളക്- ആറ് എണ്ണം
കറിവേപ്പില (ചതച്ചത്) കുറച്ച്
ചുവന്നുള്ളി(ചതച്ചത്)- ആറ്
കുരുമുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ- പാകത്തിന്

 

തയാറാക്കുന്ന വിധം


പച്ചരി കുതിര്‍ത്ത് വറ്റല്‍മുളക്, തേങ്ങ എന്നിവ ചേര്‍ത്ത് അധികം അരയാതെ അരയ്ക്കുക. തുവരപ്പരിപ്പ്, ഉഴുന്ന് കുതിര്‍ത്തത് ഇവയും അധികം അരയാതെ അരയ്ക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് അരച്ച പച്ചരിയും തുവരപ്പരിപ്പും ഉഴുന്നും ഒരുമിച്ചിളക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേര്‍ക്കുക. കായപ്പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ തടവി മാവൊഴിക്കുക. മീതെ എണ്ണ തളിച്ച് മറിച്ചിടുക. മൂത്തുവരുമ്പോള്‍ വാങ്ങാം.


പരിപ്പുദോശ


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍- കാല്‍ കപ്പ്
കടല- കാല്‍ കപ്പ്
പച്ചരി- കാല്‍ കപ്പ്
പൊട്ട് കടല- കാല്‍ കപ്പ്
ഇഞ്ചി- ചെറിയ കഷണം
പച്ചമുളക്- രണ്ട്
ജീരകം- അര കപ്പ്
ചുവന്നുള്ളി- പത്ത്
ഉപ്പ്- പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്
മല്ലിയില: ഒരു സ്പൂണ്‍
നല്ലെണ്ണ: പാകത്തിന്

 

തയാറാക്കുന്ന വിധം


ചെറുപയര്‍, കടല, പച്ചരി, തുവരപ്പരിപ്പ് എന്നിവ കുതിര്‍ക്കുക, ഇഞ്ചി, പച്ചമുളക്, ജീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ പൊട്ട്കടലയും കുതിര്‍ത്തവയ്ക്കുമൊപ്പം അരയ്ക്കുക. ഇതിലേക്ക് കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക.

 

ചെറുപയര്‍ ചമ്മന്തി


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍- ഒരു കപ്പ്
തേങ്ങ- അരക്കപ്പ്
വെളുത്തുള്ളി- നാല് അല്ലി
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള്

 

തയാറാക്കുന്ന വിധം


പാനില്‍ ചെറുപയര്‍ മൂപ്പിക്കുക, മിക്‌സിയില്‍ ചെറുതായി പൊടിക്കുക. ഇതിലേക്ക് തേങ്ങ, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇവ ചേര്‍ത്ത് ഒതുക്കിയെടുക്കുക, ചൂടു കഞ്ഞിക്കൊപ്പം വിളമ്പാം.

 

ചെറുപയര്‍ പുളിങ്കറി


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍-ഒരു കപ്പ്
തേങ്ങ- അര കപ്പ്
വെളുത്തുള്ളി- മൂന്ന് അല്ലി
ചുവന്നുള്ളി- നാല് അല്ലി
മുളകുപൊടി-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ കപ്പ്
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്-രണ്ട്
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്, എണ്ണ- പാകത്തിന്

 

തയാറാക്കുന്ന വിധം


ചെറുപയര്‍ ഉപ്പുചേര്‍ത്ത് വേവിക്കുക. തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക, വെന്ത ചെറുപയറില്‍ അരപ്പു ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക, പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റല്‍ മുളക്, കറിവേപ്പില വഴറ്റി കറിയില്‍ ചേര്‍ക്കുക. ചൂടോടെ വിളമ്പാം.

 

ദാല്‍ കറി


ആവശ്യമുള്ള സാധനങ്ങള്‍


വെള്ളക്കടല- ഒരു കപ്പ്
ജീരകം- ഒരു സ്പൂണ്‍
കായം- കാല്‍ ടീസ്പൂണ്‍
ഇഞ്ചി പച്ചമുളക് പേസ്റ്റ്- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
തൈര്- മുക്കാല്‍ കപ്പ്
പഞ്ചസാര- ഒരു ടീസ്പൂണ്‍
മല്ലിയില-ഒരു ടീസ്പൂണ്‍
എണ്ണ, ഉപ്പ്- പാകത്തിന്

 

തയാറാക്കുന്ന വിധം


കടല വെള്ളത്തില്‍ കുതിര്‍ത്തശേഷം വേവിക്കുക, പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേക്ക് കായം, ഇഞ്ചി- പച്ചമുളക് പേസ്റ്റ് എന്നിവ വഴറ്റുക. മുളകുപൊടി ചേര്‍ത്തിളക്കി, വേവിച്ച കടലയും ചേര്‍ത്ത് അഞ്ചുമിനിറ്റ് ചെറുതീയില്‍ വെയ്ക്കുക. തീയണച്ച ശേഷം ഇതിലേക്ക് തൈരും പഞ്ചസാരയും മല്ലിയിലയും ഉപ്പും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

 

മസൂര്‍ ദാല്‍ കറി


ആവശ്യമുള്ള സാധനങ്ങള്‍


ചുവന്ന പരിപ്പ്- ഒരു കപ്പ്
നെയ്യ്- ഒരു ടീസ്പൂണ്‍
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്)- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- ഒരു ടീസ്പൂണ്‍
പച്ചമുളക് (രണ്ടായി പിളര്‍ന്നത്)- നാല്
സവാള (കൊത്തിയരിഞ്ഞത്)- ഒന്ന് വലുത്
തക്കാളി (ചെറുതായി അരിഞ്ഞത്)-ഒന്ന്
മല്ലിയില - ഒരു ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
വറ്റല്‍മുളക്- രണ്ട്
ഉപ്പ്- പാകത്തിന്

 

തയാറാക്കുന്ന വിധം


പാനില്‍ നെയ്യൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റി പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. പരിപ്പ് ചേര്‍ത്ത് വേവിക്കുക, വെന്തശേഷം തക്കാളി ചേര്‍ത്ത് തിളപ്പിക്കുക, കടുക് പൊട്ടിച്ച് വറ്റല്‍ മുളക് വഴറ്റി കറിയില്‍ ചേര്‍ക്കുക. മല്ലിയില വിതറി വിളമ്പാം.


കടല കറുപ്പിച്ചത്


ആവശ്യമുള്ള സാധനങ്ങള്‍


കറുത്ത കടല - ഒന്നര കപ്പ്
ഉപ്പ്- പാകത്തിന്
കായം- കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് (കീറിയത്)- നാല്
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- ഒരു നാരങ്ങയുടേത്

 

തയാറാക്കുന്ന വിധം


കടല കുതിര്‍ത്ത് ഉപ്പ്, കായം, മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക. തുറന്നുവച്ച് വെള്ളം വറ്റിക്കുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം വറുക്കുക. ഇതിലേക്ക് ഉണക്കമുളക് ചേര്‍ത്ത്, വഴറ്റി കടല ചേര്‍ക്കുക, അല്‍പ്പം മുളക്‌പൊടി തൂകി ഫ്രൈ ചെയ്ത് എടുക്കുക. നാരങ്ങാനീര് പിഴിഞ്ഞ് വിളമ്പാം (കടല നന്നായി കറുത്ത് വരണം.)


ചെറുപയര്‍ മുളപ്പിച്ച കറി


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍ മുളപ്പിച്ചത്- ഒരു കപ്പ്
ഇഞ്ചി ചതച്ചത്- ചെറിയ കഷണം
പച്ചമുളക് കീറിയത് - ആറ്
ചുവന്നുള്ളി ചതച്ചത്-നാല്
ഉപ്പ്- പാകത്തിന്
തേങ്ങാപ്പാല്‍- അരകപ്പ്
കറിവേപ്പില- രണ്ടു തണ്ട്

 

തയാറാക്കുന്ന വിധം


ചെറുപയര്‍, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, ഉപ്പ് ചേര്‍ത്ത് വേവിക്കുക, വെന്തശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍, കറിവേപ്പില ചേര്‍ത്ത് വാങ്ങാം.


ചെറുപയര്‍ തേങ്ങാപാല്‍കറി


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍-ഒരു കപ്പ്
ചുവന്നുള്ളി(ചതച്ചത്) -ആറ് എണ്ണം
ഇഞ്ചി (ചതച്ചത്) - ചെറിയ കഷണം
പച്ചമുളക് (കീറിയത്) - നാലെണ്ണം
തേങ്ങാപാല്‍ - ഒരു കപ്പ്
കറിവേപ്പില - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം


ചെറുപയര്‍, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങാപാല്‍, കറിവേപ്പില ഒഴിച്ച് തിളപ്പിച്ച് വാങ്ങുക.

 

 




Users Awards

#10 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 February 2013 - 11:13 PM

pathiri%20dd.jpg

 


മീന്‍ പത്തിരി

 

അയല/ ഏതെങ്കിലും 

ദശ കട്ടിയുള്ള മീന്‍ 200 ഗ്രാം
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
സവാള അരിഞ്ഞത് രണ്ടെണ്ണം
പച്ചമുളക് അരിഞ്ഞത് നാലെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് ഒന്ന് വലുത്
മല്ലിയില ഒരു പിടി
കറിവേപ്പില ഒരു പിടി
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
വാഴയില/വട്ടയില ആവശ്യത്തിന്
അരിപ്പൊടി ഒരു കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം ഒരു കപ്പ്

ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഉപ്പിട്ട് തിളയ്ക്കുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു വേവിച്ച് നന്നായി കുഴച്ചെടുക്കുക. മീന്‍ മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, തക്കാളി, മല്ലിയില, കറിവേപ്പില എന്നിവ ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് പൊടിച്ചുവെച്ച മീനും യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കുക. കുഴച്ചുവെച്ച മാവില്‍നിന്ന് കുറേശ്ശെ എടുത്ത് പത്തിരിയായി പരത്തുക. പത്തിരി ഇലയില്‍ വെച്ച് മീന്‍കൂട്ട് വെച്ച് മറ്റൊരു പത്തിരികൊണ്ട് മൂടി ചുറ്റും നന്നായി ഒട്ടിക്കുക (പിരിച്ചെടുക്കുക). ശേഷം ആവിയില്‍ വേവിച്ചെടുക്കുക. പുതിനച്ചമ്മന്തിക്കൊപ്പം വിളമ്പാവുന്നതാണ്.

ഇറച്ചി പത്തിരി
 
ബീഫ് 300 ഗ്രാം
മുളകുപൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
സവാള രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി ആറ് അല്ലി
പച്ചമുളക് അഞ്ചെണ്ണം
പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
മല്ലിയില-പുതിനയില രണ്ടു തണ്ട് വീതം
കറിവേപ്പില രണ്ടു തണ്ട്
എണ്ണ വറുക്കാന്‍
ഗരംമസാല അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മൈദ ഒരു കപ്പ്
ഗോതമ്പുപൊടി ഒരു കപ്പ്

മൈദയും ഗോതമ്പുപൊടിയും ഉപ്പും ചേര്‍ത്ത് ചപ്പാത്തിമാവിനെപ്പോലെ കുഴയ്ക്കുക. ബീഫ് മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. മൂത്തുവരുമ്പോള്‍ പെരുംജീരകപ്പൊടി, ഗരംമസാല, മല്ലിയില, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച ബീഫ് ചേര്‍ത്തിളക്കി ഇറക്കിവെക്കുക. ശേഷം മൈദമാവില്‍നിന്ന് കുറേശ്ശെ മാവെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കുക. അതിന്മേല്‍ ഇറച്ചിമസാല വെക്കുക. ശേഷം വേറൊരു ചപ്പാത്തികൊണ്ട് മൂടി അരിക് നന്നായി പ്രസ് ചെയ്തശേഷം (ഫോര്‍ക്കുകൊണ്ട് പ്രസ് ചെയ്താല്‍ മതി) എണ്ണയില്‍ വറുത്തുകോരുക. ഇറച്ചിപ്പത്തിരി റെഡി.

കക്ക അടുക്കുപത്തിരി

ബിരിയാണി അരി രണ്ട് കപ്പ്
കട്ടിതേങ്ങാപാല്‍ ഒരു കപ്പ്
മുട്ട ഒന്ന്
കക്കയിറച്ചി ഒരു കപ്പ്
മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മസാലയ്ക്കുവേണ്ട ചേരുവകള്‍
സവാള (അരിഞ്ഞത്) രണ്ടെണ്ണം
തക്കാളി (അരിഞ്ഞത്) ഒന്ന ്
ഇഞ്ചി (ചതച്ചത്) ഒരു കഷണം
പച്ചമുളക് (ചതച്ചത്) ആറെണ്ണം
വെളുത്തുള്ളി (ചതച്ചത്) നാല് അല്ലി
കുരുമുളക്‌പൊടി അര ടീസ്പൂണ്‍
മല്ലിയില ഒരു തണ്ട്
കറിവേപ്പില ഒരു തണ്ട്
നെയ്യ് രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ രണ്ട് ടീസ്പൂണ്‍

അരി ഒരു മണിക്കൂര്‍ കുതിര്‍ത്തശേഷം തേങ്ങാപ്പാലും മുട്ടയും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ അരയ്ക്കുക. കക്കയിറച്ചി, മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി ചെറുതായി ഒന്ന് വറുത്തെടുക്കുക. അതേ എണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കുരുമുളക്‌പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മല്ലിയില, കറിവേപ്പില, പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മസാല തയ്യാര്‍.

ഒരു സ്റ്റീമര്‍ അടുപ്പില്‍വെച്ച് ചൂടാക്കുക. വെള്ളം നന്നായി തിളച്ചുതുടങ്ങുമ്പോള്‍ മറ്റൊരു പാത്രത്തില്‍ നെയ്യ് തടവിയശേഷം നേരത്തെ തയ്യാറാക്കിയ അരിമാവ് ഒരു തവി ഒഴിച്ച് സ്റ്റീമറില്‍ വെച്ച് മൂടിവെച്ച് വേവിക്കുക. 5 മിനിറ്റ് വെന്തശേഷം തുറന്ന്, കുറച്ച് നെയ്യ് ഒഴിച്ച് അതിനു മുകളില്‍ നേരത്തെ തയ്യാറാക്കിയ കക്ക മസാല നിരത്തുക. വീണ്ടും മാവൊഴിച്ച് 5 മിനിറ്റ് വേവിക്കുക. നെയ്യൊഴിച്ച് വീണ്ടും മസാല നിരത്തുക. ഇങ്ങനെ അടുക്കുകളായി മാവും മസാലയും തീരുന്നതുവരെ ഒഴിച്ച് വേവിക്കുക. അവസാനത്തെ അടുക്ക് ഒഴിച്ച് 20 മിനുട്ട് വേവിക്കണം. ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് വിളമ്പാം.

ചിക്കന്‍ ചട്ടിപത്തിരി
 
ചിക്കന്‍ 500 ഗ്രാം
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക്‌പൊടി ഒന്നര ടീസ്പൂണ്‍
സവാള (അരിഞ്ഞത്) രണ്ടെണ്ണം
പച്ചമുളക് (അരിഞ്ഞത്) അഞ്ചെണ്ണം
ഇഞ്ചി (ചതച്ചത്) ഒരു കഷണം
വെളുത്തുള്ളി (ചതച്ചത്) ആറ് അല്ലി
ഗരംമസാല ഒരു ടീസ്പൂണ്‍
മല്ലിയില രണ്ട് തണ്ട്
കറിവേപ്പില രണ്ട് തണ്ട്
എണ്ണ രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മൈദ ഒന്നര കപ്പ്
മുട്ട നാലെണ്ണം
പാല്‍ ഒരു കപ്പ്

ചിക്കന്‍, മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് എല്ലില്‍നിന്നും മാറ്റി പിച്ചിയെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് സവാള, പച്ചമുളക്, കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് നേരത്തെ വേവിച്ചുവെച്ച ചിക്കനും ചേര്‍ത്ത് യോജിപ്പിക്കുക. മസാല തയ്യാര്‍.

മൈദയും മുട്ടയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ അരവില്‍ മാവുണ്ടാക്കുക. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഒരു തവി മാവൊഴിച്ച് ദോശപോലെ ചുട്ടെടുക്കുക. ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ ബിരിയാണി പാത്രമെടുത്ത് നന്നായി എണ്ണ തടവുക. ശേഷം ഒരു പാത്രത്തില്‍ 3 മുട്ടയും പാലും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക. ചുട്ടെടുത്ത ദോശ ഈ കൂട്ടില്‍ മുക്കി എണ്ണ തടവിയ പാത്രത്തില്‍ വെക്കുക. ശേഷം ചിക്കന്‍ മസാല നിരത്തുക. മീതെ ദോശ വെക്കുക. ഈ രീതിയില്‍ ഓരോ ദോശയും അടുക്കുക. ഏറ്റവും മുകളില്‍ കുറച്ചധികം മസാല നിരത്തിയശേഷം ബാക്കിയുള്ള പാല്‍കൂട്ട് പാത്രത്തിന്റെ സൈഡിലൂടെ ഒഴിച്ചുകൊടുക്കുക. പത്തിരികള്‍ തമ്മില്‍ നന്നായി യോജിക്കാനാണിത്. ചെറിയ തീയില്‍ 25 മിനുട്ട് വേവിച്ചെടുക്കുക. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് സോസ് കൂട്ടി കഴിക്കാം.

മുട്ട പത്തിരി
 
മുട്ട നാലെണ്ണം
മൈദ ഒരു കപ്പ്
ഗോതമ്പ് പൊടി ഒരു കപ്പ്
തൈര് ഒരു ടീസ്പൂണ്‍
പഞ്ചസാര നാല് ടീസ്പൂണ്‍
ഏലയ്ക്ക കാല്‍ ടീസ്പൂണ്‍
നെയ്യ് മൂന്ന് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പാല്‍ മൂന്ന് ടീസ്പൂണ്‍

മൈദ, ഗോതമ്പ്‌പൊടി, തൈര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കുറച്ച് നെയ്യ് ചേര്‍ത്ത് നന്നായി കുഴച്ചുവെക്കുക. ഒരു പാത്രത്തില്‍ മുട്ടയും പാലും പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ചുവെക്കുക. കുഴച്ചുവെച്ച മാവില്‍നിന്നും നാരങ്ങാ വലിപ്പത്തിലുള്ള ചപ്പാത്തി പരത്തുക. ശേഷം തവ ചൂടാക്കി തിരിച്ചും മറിച്ചുമിട്ട് നേരത്തെ തയ്യാറാക്കിയ മുട്ടക്കൂട്ടില്‍ രണ്ടു ഭാഗവും മുക്കി തവയിലിട്ട് നെയ്യ് ചേര്‍ത്ത് നന്നായി ചുട്ടെടുക്കുക. മുട്ടപ്പത്തിരി തയ്യാര്‍. 

ചെമ്മീന്‍ പത്തിരി

പൊന്നിയരി ഒരു കപ്പ്
തേങ്ങ ഒരു കപ്പ്
ചെറിയ ഉള്ളി എട്ടെണ്ണം
പെരുംജീരകം ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ചെമ്മീന്‍ 250 ഗ്രാം
സവാള (അരിഞ്ഞത്) ഒരു കപ്പ്
പച്ചമുളക് നാലെണ്ണം
ഇഞ്ചി (ചതച്ചത്) ഒരു കഷണം
വെളുത്തുള്ളി അഞ്ച് അല്ലി
മുളക്‌പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്

പൊന്നിയരി ചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തശേഷം തേങ്ങയും ഉള്ളിയും ഉപ്പും ജീരകവും ചേര്‍ത്ത് കട്ടിയായി അരയ്ക്കുക. ചെമ്മീന്‍ വൃത്തിയാക്കി ഉപ്പ്, മുളക്‌പൊടി, മഞ്ഞള്‍പൊടി എന്നിവ പുരട്ടി വയ്ക്കുക. എണ്ണയില്‍ വറുത്തെടുക്കുക. അതേ എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് വറുത്തുവെച്ച ചെമ്മീന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് ഉപ്പ് പാകത്തിന് ചേര്‍ക്കുക. മസാല തയ്യാര്‍. 

അരച്ചുവെച്ച മാവ് ഓരോ ഉരുള എടുത്ത് വാഴയിലയില്‍ പരത്തുക. ഇതിനു മുകളിലായി ചെമ്മീന്‍ മസാല നിരത്തുക. മറ്റൊരു ഇലയില്‍ പത്തിരി പരത്തി, മസാല ഈ പത്തിരികൊണ്ട് മൂടി അരിക് അമര്‍ത്തി ആവിയില്‍ നന്നായി വേവിച്ചെടുക്കുക.

സ്വീറ്റ് ചട്ടിപ്പത്തിരി

മൈദ ഒന്നര കപ്പ്
മുട്ട എട്ടെണ്ണം
പാല്‍ ഒരു കപ്പ്
കസ്‌കസ് രണ്ട് ടീസ്പൂണ്‍
ഏലയ്ക്കാപൊടി അര ടീസ്പൂണ്‍
നെയ്യ് 250 ഗ്രാം
അണ്ടിപ്പരിപ്പ്, മുന്തിരി 
(ചെറുതായി നുറുക്കിയത്) അര കപ്പ്
ഉപ്പ് പാകത്തിന്
പഞ്ചസാര ഒരു കപ്പ്
നേന്ത്രപ്പഴം നെയ്യില്‍ വഴറ്റിയത് രണ്ടെണ്ണം
തേങ്ങ അര കപ്പ്

ഒരു പാന്‍ ചൂടാക്കി നെയ്യൊഴിച്ച് കസ്‌കസ് പൊട്ടിക്കുക. ശേഷം കശുവണ്ടി, മുന്തിരി ചേര്‍ത്ത് വഴറ്റുക. നാല് മുട്ട, പഞ്ചസാര, ഏലയ്ക്കാപൊടി എന്നിവ യോജിപ്പിച്ചത് ഇതിലേക്കൊഴിച്ച് നന്നായി ചിക്കിയെടുക്കുക. പഴം, തേങ്ങ ചിരവിയത് എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മൈദ, മുട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് ദോശമാവിന്റെ ലൂസില്‍ കലക്കി ദോശ ചുട്ടെടുക്കുക. ഏഴോ എട്ടോ ദോശ ചുട്ടെടുക്കുക. മൂന്ന് മുട്ടയും പാലും പഞ്ചസാരയും കുറച്ച് ഏലയ്ക്കാപൊടിയും ചേര്‍ത്ത് കലക്കിവെക്കുക. ഉണ്ടാക്കിവെച്ച ദോശയ്ക്ക് പാകമായ ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ നെയ് പുരട്ടി, അതിലേക്ക് ഓരോ ദോശയും മുട്ട-പാല്‍ മിശ്രിതത്തില്‍ മുക്കി അടുക്കുക. ഓരോ ദോശയുടെയും ഇടയ്ക്ക് മുട്ട- കസ്‌കസ്-പഴം (നേരത്തേ ഉണ്ടാക്കിയ) മിശ്രിതം നിരത്തുക. ബാക്കിയുള്ള പാല്‍-മുട്ട കൂട്ട് പാത്രത്തിന്റെ വശങ്ങളിലൂടെ ഒഴിച്ചുകൊടുക്കണം. പാത്രം മൂടിവെച്ച് ചെറിയ തീയില്‍ 25 മിനുട്ട് വേവിച്ചെടുക്കണം (വേവിക്കുമ്പോള്‍ കരിയാതിരിക്കാന്‍ സ്റ്റൗവില്‍ ഒരു തട്ട് വെച്ചാല്‍മതി). തണുത്താല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് വിളമ്പാം.

നെയ് പത്തിരി
 
പൊന്നിയരി ഒന്നര കപ്പ്
ചെറിയ ഉള്ളി അര കപ്പ്
പെരുംജീരകം രണ്ട് ടീസ്പൂണ്‍
തേങ്ങ ഒരു കപ്പ്
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാനാവശ്യമായത്

അരി നല്ല തിളച്ച വെള്ളത്തില്‍ കുതിരാനിടുക (വെള്ളം തണുക്കുന്നതാണ് കണക്ക്). അരി വെള്ളത്തില്‍നിന്നൂറ്റി ഉപ്പും തേങ്ങയും ഉള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, അരച്ച കൂട്ടില്‍നിന്ന് നെല്ലിക്കാവലുപ്പത്തിലെടുത്ത് കൈവെള്ളയില്‍ വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കുക. നന്നായി പൊങ്ങിവരും. ചൂടോടെ ഏതെങ്കിലും കറി കൂട്ടി കഴിക്കാം.



Users Awards

#11 Sri Rekha

Sri Rekha

    Nokkukutti

  • Members
  • 820 posts
185
Very Good
  • Location:U A E
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 February 2013 - 11:17 PM

chakkudu... thanks for ur recipe... for mutta pathiri... njan cheruppathil kazhichitundu...one of ma fvrt dish... :thanks:




Users Awards

#12 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 February 2013 - 09:53 PM

ചപ്പാത്തി റോള്‍


ചപ്പാത്തി രണ്ടെണ്ണം
കാപ്‌സിക്കം (അരിഞ്ഞത്) ഒന്ന്
തക്കാളി (അരിഞ്ഞത്) ഒന്ന്
പനീര്‍ (അരിഞ്ഞത്) ഒരു കപ്പ്
മുളക് പൊടി ഒരു ടീസ്പൂണ്‍
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ചാട്ട് മസാല ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

സവാളയും തക്കാളിയും കാപ്‌സിക്കവും എണ്ണയില്‍ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേര്‍ക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയില്‍ വെച്ച് റോള്‍ ചെയ്ത് രണ്ടായി മുറിക്കുക.

മസാല ബോംബെ ടോസ്റ്റ്


ബ്രെഡ് കഷ്ണങ്ങള്‍ നാലെണ്ണം
മുട്ട രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
സവാള (അരിഞ്ഞത്) ഒരു കപ്പ്
തക്കാളി (അരിഞ്ഞത്) അര കപ്പ്
പച്ചമുളക് (അരിഞ്ഞത്) കാല്‍ കപ്പ്
കുരുമുളക് രണ്ട് ടീസ്പൂണ്‍

മുട്ട പൊട്ടിച്ചൊഴിച്ചതില്‍ സവാള, തക്കാളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേര്‍ക്കുക. ബ്രെഡ് കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കി തവയില്‍ ഗ്രില്ല് ചെയ്‌തെടുക്കുക.

ബോയില്‍ഡ് എഗ് സാലഡ്


പുഴുങ്ങിയ മുട്ട നാലെണ്ണം
സവാള, പച്ചമുളക് (അരിഞ്ഞത്) രണ്ടെണ്ണം വീതം
മുളക് പൊടി ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍

സവാളയും പച്ചമുളകും ചേര്‍ത്ത് അതിലേക്ക് മുക്കാല്‍ സ്പൂണ്‍ വീതം കുരുമുളകും മുളകുപൊടിയും ഉപ്പും യോജിപ്പിക്കുക. മുട്ട ഓരോന്നും നാലായി മുറിക്കുക. സാലഡിന് മീതെ വെച്ച് അലങ്കരിക്കുക. ബാക്കി ഉപ്പും കുരുമുളകും മുളക് പൊടിയും മീതെ വിതറുക.

ബെസ്റ്റ് ഫ്രന്‍ഡ്‌സ് പാര്‍ട്ടി കറി

സോയ (കുതിര്‍ത്തത്) രണ്ട് കപ്പ്
ഉരുളക്കിഴങ്ങ് (രണ്ടായി മുറിച്ചത്) രണ്ട് കപ്പ്
തക്കാളി (അരിഞ്ഞത്) ഒന്ന്
മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി ഒരു ടീസ്പൂണ്‍
പച്ചമുളക് (നുറുക്കിയത്) ഒന്ന്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിയില (അരിഞ്ഞത്) ഒരു കതിര്‍പ്പ്
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
കറിവേപ്പില ആറെണ്ണം
ചുവന്ന മുളക് രണ്ടെണ്ണം
തേങ്ങാപ്പാല്‍ ഒരു കപ്പ്

എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ചശേഷം ചുവന്ന മുളക് ഇടുക. സവാള, തക്കാളി, പച്ചമുളക് എന്നിവ വഴറ്റുക. മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും അല്‍പം വെള്ളവും ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവിക്കുക. ഇതിലേക്ക് സോയയും മല്ലിയിലയും ചേര്‍ത്ത്, ഗ്രേവി കുറുകുന്നതുവരെ വേവിക്കുക. ശേഷം ഉപ്പ്, കുരുമുളക് പൊടി എന്നിവയും തേങ്ങാപ്പാലും ചേര്‍ക്കുക. കറിവേപ്പില കൂടെയിട്ട ശേഷം നന്നായി തിളപ്പിക്കുക.

ബാച്‌ലേഴ്‌സ് ഡെസേര്‍ട്ട്


മുന്തിരി, പൈനാപ്പിള്‍, തണ്ണിമത്തന്‍ ആവശ്യത്തിന്
വേഫേഴ്‌സ് ആവശ്യത്തിന്
മില്‍ക്ക്‌മെയ്ഡ് ആവശ്യത്തിന്

ആദ്യം പഴങ്ങള്‍ നുറുക്കുക. ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ അലങ്കരിക്കുക.

പൊട്ടെറ്റോ സാന്‍ഡ്‌വിച്ച്

വേവിച്ച ഉരുളക്കിഴങ്ങ് രണ്ടെണ്ണം
സവാള (അരിഞ്ഞത്) ഒന്ന്
പച്ചമുളക് (അരിഞ്ഞത്) ഒന്ന്
ഇഞ്ചി (അരിഞ്ഞത്) കാല്‍ സ്പൂണ്‍
ബ്രെഡ് കഷ്ണങ്ങള്‍ നാല്
നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍

സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ്, കുരുമുളക്്, മഞ്ഞള്‍പ്പൊടി എന്നിവ ഒന്നിച്ചാക്കി വഴറ്റുക. ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഉടയ്ക്കുക. ബ്രെഡ് കഷ്ണങ്ങള്‍ക്കിടയില്‍ ഉരുളക്കിഴങ്ങ് മസാല വെച്ച് തവയില്‍ നെയ്യ് പുരട്ടി ഗ്രില്‍ ചെയ്യുക. വാങ്ങി നാലായി മുറിക്കുക.

കൊത്ത് പൊറോട്ട

പൊറോട്ട രണ്ടെണ്ണം
സവാള (അരിഞ്ഞത്) ഒരു കപ്പ്
തക്കാളി (അരിഞ്ഞത്) ഒരു കപ്പ്
പച്ചമുളക് അഞ്ചെണ്ണം
മുട്ട രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് രണ്ട് ടീസ്പൂണ്‍
എണ്ണ അഞ്ച് ടേബിള്‍ സ്പൂണ്‍
ചിക്കന്‍ കറി / വെജ് കറി പകുതി ഭാഗം

പൊറോട്ട ചെറു കഷണങ്ങളാക്കുക. ചിക്കന്‍ / വെജ് കറിയുടെ ഗ്രേവി മാത്രം എടുക്കുക. എല്ല് നീക്കിയ ചിക്കന്‍ ചെറു കഷണങ്ങളായി മുറിക്കുക. എണ്ണ ചൂടാക്കി പച്ചമുളക്, സവാള, തക്കാളി എന്നിവ വഴറ്റുക. മുട്ട, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് ഇളക്കുക. പൊറോട്ടകഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി ചേര്‍ത്ത് വേവിക്കുക. പൊറോട്ട കഷണങ്ങള്‍ നന്നായി കുതിരണം. ചിക്കന്‍/വെജ് കഷണങ്ങള്‍ ചേര്‍ക്കുക.




Users Awards

#13 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 February 2013 - 09:35 PM

പൊട്ടറ്റോ ചിപ്‌സ്


ഉരുളക്കിഴങ്ങ് (കാല്‍ ഇഞ്ച് കനത്തില്‍
വട്ടത്തില്‍ അരിഞ്ഞത്) മൂന്നെണ്ണം
കുരുമുളകുപൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ 100 മില്ലി

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വട്ടത്തിലരിഞ്ഞ് തണുത്ത വെള്ളത്തില്‍ മൂന്നു മിനിറ്റ് മുക്കിവെച്ചശേഷം വൃത്തിയുള്ള കോട്ടണ്‍ തുണികൊണ്ട് നല്ലവണ്ണം തുടച്ചുണക്കിയെടുക്കുക. കുരുമുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് ഉരുളക്കിഴങ്ങിന്റെ രണ്ടുവശത്തും നേര്‍മയായി പുരട്ടുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചശേഷം ചൂടാകുമ്പോള്‍ കിഴങ്ങുകഷണങ്ങള്‍ ഇട്ട് വറുത്തുകോരുക. ചെറുചൂടോടെ ഉപയോഗിക്കാം.

കോളിഫ്ലാവര്‍ ബജി

കോളിഫ്ലാവര്‍ നീട്ടിയരിഞ്ഞത് രണ്ടു കപ്പ്
കടലമാവ് 300 ഗ്രാം
ചില്ലി സോസ് ഒരു ടീസ്പൂണ്‍
ജിഞ്ചര്‍ സോസ് ഒരു ടീസ്പൂണ്‍
ടൊമാറ്റോ സോസ് ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ രണ്ടു കപ്പ്

കോളിഫ്ലാവര്‍ കഴുകി വൃത്തിയാക്കി തുടച്ചെടുക്കുക. ഒരു പാത്രത്തില്‍ കടലമാവ്, ചില്ലി സോസ്, ജിഞ്ചര്‍ സോസ്, ടൊമാറ്റോ സോസ്, ഉപ്പ് ഇവ ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ചീനച്ചട്ടി അടുപ്പില്‍വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കോളിഫ്ലാവര്‍, കുഴച്ചുവെച്ച മാവില്‍ മുക്കി പൊരിക്കുക. തക്കാളി സോസിന്റെ കൂടെ ഉപയോഗിക്കാം.

പൊട്ടറ്റോ കോളിഫ്ലാവര്‍ നൂഡില്‍സ്
 
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
കോളിഫ്ലാവര്‍ ചെറുതായരിഞ്ഞത് ഒരു കപ്പ്
ഗ്രീന്‍ പീസ് ഒരു ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
നൂഡില്‍സ് വലിയ പാക്കറ്റ് (300-500 ഗ്രാം)

ചീനച്ചട്ടി അടുപ്പില്‍ വെച്ച് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഗ്രീന്‍ പീസ് ഇട്ട് ചീനച്ചട്ടിയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ഒഴിക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത്, കോളിഫ്ലാവര്‍, കുരുമുളകുപൊടി ഇവയിട്ട് വഴറ്റി വേവിക്കുക. വെന്തുവരുമ്പോള്‍ ടോമാറ്റോ സോസും ഉപ്പുംകൂടി ചേര്‍ത്ത് നല്ലതുപോലെ വഴറ്റി പാകമാകുമ്പോള്‍ വാങ്ങിവെക്കുക. ഒരു അലൂമിനിയം പാനില്‍ അര ലിറ്റര്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വെക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ നൂഡില്‍സ് ഇട്ട് വേവിക്കുക. വെള്ളം വറ്റിവരുമ്പോഴേക്കും നൂഡില്‍സ് മസാല (പാക്കറ്റിലുള്ളത്) ഇട്ട് നല്ലതുപോലെ ഇളക്കി തോര്‍ത്തിയെടുക്കുക. നൂഡില്‍സും മസാലക്കൂട്ടും ഇടകലര്‍ത്തി വിളമ്പുക. ഏറ്റവും മുകളില്‍ വറുത്ത ഗ്രീന്‍ പീസ് വിതറി അലങ്കരിക്കുക.

പൊട്ടറ്റോ ദോശ

ദോശമാവ് ഒരു വലിയ കപ്പ്
ഉരുളക്കിഴങ്ങ് (പുഴുങ്ങി പൊടിച്ചത്) രണ്ടെണ്ണം്
പച്ചമുളക് (വട്ടത്തില്‍ കനംകുറച്ച്
അരിഞ്ഞത്) ഒന്ന്
ഉള്ളി (ചെറുതായി കനംകുറച്ച്
അരിഞ്ഞത്) ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില (പൊടിയായി അരിഞ്ഞത്) പത്ത്
ഉപ്പ് പാകത്തിന്
നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍

ദോശമാവിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, ഉള്ളി, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് നല്ലതുപോലെ കലക്കുക. ദോശക്കല്ല് അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ നെയ്യ് തടവി ഒരോ തവി മാവൊഴിച്ച് കനം കുറച്ച് ചുട്ടെടുക്കുക. ചെറുചൂടോടെ ചട്ണിയുടെ കൂടെ ഉപയോഗിക്കുക.

തേങ്ങാ ചട്ണി

തേങ്ങ ചിരവിയത് രണ്ട് കപ്പ്
പച്ചമുളക് ഒന്ന്
ഉള്ളി രണ്ടെണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
കടുക് അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ ഒരു ടേബിള്‍ സ്പൂണ്‍

തേങ്ങ, ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ നല്ലതുപോലെ അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് വറുത്ത് ഇതിലേക്ക് ചട്ണിക്കൂട്ട് ഇട്ട് നന്നായി ഇളക്കുക. അധികം വെള്ളം ചേര്‍ക്കരുത്.

നിലക്കടല ചട്ണി

നിലക്കടല (തൊലി കളഞ്ഞ് കുതിര്‍ത്തത്) ഒരു കപ്പ്
പച്ചമുളക് ഒന്ന്
തേങ്ങ ചിരവിയത് ഒരു കപ്പ്
ഉള്ളി രണ്ട്
ഉപ്പ് പാകത്തിന്
എണ്ണ ഒരു ടേബിള്‍ സ്പൂണ്‍

നിലക്കടല, ഉള്ളി, തേങ്ങ, പച്ചമുളക്, ഇഞ്ചി ഇവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് വറുത്ത് ഇതിലേക്ക് ചട്ണിക്കൂട്ട് ഇട്ട് ഇളക്കി വാങ്ങുക.

കിഴങ്ങ് മസാല ബണ്‍

ഉരുളക്കിഴങ്ങ് (പുഴുങ്ങി പൊടിച്ചത്) രണ്ട്
കാരറ്റ് (ഗ്രേറ്റ് ചെയ്തത്) ഒന്ന്
സവാള (കനംകുറച്ച് കൊത്തിയരിഞ്ഞത്) ഒന്ന്
പച്ചമുളക് രണ്ട്
വെളുത്തുള്ളി മൂന്ന്
ചിക്കന്‍ ക്യൂബ് ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര അര ടീസ്പൂണ്‍
ബട്ടര്‍ ഒരു വലിയ സ്പൂണ്‍
മല്ലിയില കുറച്ച്
മുട്ട ഒന്ന്
ഉപ്പ് പാകത്തിന്
ബണ്‍ നാലെണ്ണം

ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, കാരറ്റ്, സവാള, പച്ചമുളക്, വെളുത്തുള്ളി ഇവ നല്ലതുപോലെ അരച്ചെടുക്കുക. (അധികം വെള്ളം ചേര്‍ക്കരുത്). ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരച്ച കൂട്ട് ഇട്ട് നല്ലവണ്ണം വഴറ്റുക. വഴുന്നുവരുമ്പോള്‍ മുട്ട, ചിക്കന്‍ ക്യൂബ്, പഞ്ചസാര, കുരുമുളക്, ഉപ്പ് ഇവയിട്ട് ഇളക്കുക. മല്ലിയില മുറിച്ച് മേലെ വിതറുക. ബണ്‍ രണ്ടായി നെടുകെ പിളര്‍ക്കുക, മുറിഞ്ഞുപോകരുത്. പിളര്‍ന്ന ബണ്ണിന്റെ രണ്ടുവശത്തും ബട്ടര്‍ പുരട്ടി ഓരോ വലിയ സ്പൂണ്‍ മസാലക്കൂട്ട് നിറച്ച് രണ്ടുവശവും ചേര്‍ത്തടയ്ക്കുക. ടൊമാറ്റോ സോസിന്റെ കൂടെ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ് ചപ്പാത്തി
 
ആട്ടപ്പൊടി അര കിലോ
ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്) നാലെണ്ണം
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ഗരംമസാലപ്പൊടി അര ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിന്്

ആട്ടപ്പൊടി, ഉരുളക്കിഴങ്ങ്, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, ഗരംമസാല, ഉപ്പ് ഇവ ചപ്പാത്തിയുടെ പാകത്തില്‍ കുഴച്ചെടുക്കുക. അല്പം നെയ്യ് ആവശ്യമാണെങ്കില്‍ കുഴയ്ക്കുമ്പോള്‍ ചേര്‍ക്കാം. ചപ്പാത്തി പാന്‍ അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ നെയ്യ് തടവി രണ്ടുവശവും മറിച്ചിട്ട് പൊള്ളിച്ചെടുക്കുക.

പൊട്ടറ്റോ വട
 
ഉരുളക്കിഴങ്ങ് (പുഴുങ്ങി
തൊലി കളഞ്ഞ് ഉടച്ചത്) അര കിലോ
സവാള (കനം കുറച്ച് കൊത്തിയരിഞ്ഞത്) മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
മുട്ട കലക്കിയത് മൂന്ന്
റവപ്പൊടി 50 ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ വറുക്കാന്‍ വേണ്ടത്
പഞ്ചസാര അര ടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍

ചീനച്ചട്ടി അടുപ്പില്‍വെച്ച് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉടച്ച ഉരുളക്കിഴങ്ങ് ഇവയിട്ട് നല്ലവണ്ണം വഴറ്റുക. ഇത് വഴന്നുവരുമ്പോള്‍ ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്, പഞ്ചസാര ഇവയിട്ട് ഇളക്കി വാങ്ങിവെക്കുക. തണുക്കുമ്പോള്‍ ചെറുനാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി വടയുടെ ആകൃതിയില്‍ പരത്തുക. ഒരു പാത്രത്തില്‍ മുട്ട നല്ലതുപോലെ കലക്കിവെക്കുക. പരത്തിയ കിഴങ്ങുകൂട്ട് മുട്ട കലക്കിയതില്‍ മുക്കി, റവപ്പൊടിയില്‍ മുക്കി എണ്ണയില്‍ വറു ത്തുകോരുക.

കോളിഫ്ലാവര്‍ മടക്ക്


ഫില്ലിങ്ങിന്
കോളിഫ്ലാവര്‍ നുറുക്കിയത് ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് ഒരു കപ്പ്
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി
നന്നായി അരച്ചെടുത്തത് ഒരു വലിയ സ്പൂണ്‍
ചിക്കന്‍ ക്യൂബ് ഒരെണ്ണം
മല്ലിയില ഒരു തണ്ട്
പഞ്ചസാര അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍

ചീനച്ചട്ടി അടുപ്പില്‍വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കോളിഫ്ലാവര്‍, സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റി വേവിക്കുക. ഇതിലേക്ക് പഞ്ചസാര, ചിക്കന്‍ ക്യൂബ്, ഉപ്പ് ഇവയിട്ട് നന്നായി യോജിപ്പിക്കുക. മല്ലിയില അരിഞ്ഞ് വിതറുക.

മടക്ക് തയ്യാറാക്കാന്‍
മൈദമാവ് 300 ഗ്രാം
ഉപ്പ് പാകത്തിന്
ബട്ടര്‍ ഒരു വലിയ സ്പൂണ്‍
കടലമാവ് 100 ഗ്രാം

മൈദമാവും കടലമാവും ഉപ്പും പാകത്തിന് വെള്ളംചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക. ചെറുനാരങ്ങവലുപ്പത്തില്‍ ഉരുളകളാക്കി കനംകുറച്ച് പരത്തുക. പരത്തിയ ചപ്പാത്തിയുടെ നടുക്ക് ബട്ടര്‍ തൂവിയശേഷം കോളിഫ്ലാവര്‍ മസാല ഒരു ടേബിള്‍ സ്പൂണ്‍ അളവില്‍ നിറയ്ക്കുക. ഇത് നാലായി മടക്കി മൈദകൊണ്ട് ഒട്ടിച്ച് എണ്ണയില്‍ വറുത്തെടുക്കുക. തക്കാളിസോസിന്റെ കൂടെ ഉപയോഗിക്കാം.
 



Users Awards

#14 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 February 2013 - 09:36 PM

പൊട്ടറ്റോ ബജി
 

ഉരുളക്കിഴങ്ങ് (അര ഇഞ്ച് കനത്തില്‍
വട്ടത്തിലരിഞ്ഞത്) മൂന്ന്
കടലമാവ് 150 ഗ്രാം
ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ചില്ലി സോസ് ഒരു ടീസ്പൂണ്‍
എണ്ണ 100 മില്ലി

ഉരുളക്കിഴങ്ങ് അരിഞ്ഞത് തണുത്ത വെള്ളത്തില്‍ കഴുകി കടലമാവ്, ഗരംമസാല, ചില്ലി സോസ്, ഉപ്പ് ഇവയെല്ലാം കൂടി പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ കൂട്ടില്‍ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക്കുക. ടൊമാറ്റോ സോസിന്റെ കൂടെ ഉപയോഗിക്കാം.

കോളിഫ്ലാവര്‍ പാകം ചെയ്യുമ്പോള്‍

പോഷകമുള്ള പച്ചക്കറിയാണ് കോളിഫ്ലാര്‍. പക്ഷേ, ഇത് പുഴുപിടിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കോളിഫ്ലാവര്‍ കഴുകുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കോളിഫ്ലാവര്‍ അടര്‍ത്തി ചെറുചൂടുവെള്ളത്തില്‍ അല്പം ഉപ്പ്, മഞ്ഞള്‍പൊടി, വിനാഗിരി ഇവ കലക്കി പത്ത് മിനിറ്റ് മുക്കിവെച്ചശേഷം കഴുകി ഉപയോഗിക്കുക.



Users Awards

#15 Manju Thulli

Manju Thulli

    Nokkukutti

  • VIP Members
  • 3,057 posts
445
Excellent
  • Interests:Reading,writing,cooking ,Travelling etc.
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 February 2013 - 07:54 PM

INGREDIENTS:

 

  • Sliced Mushroom - 2cup
  • Onion(Chopped) - 1 nos
  • Chilly powder - ½ tsp
  • Turmeric powder - ¼ tsp
  • Grated Coconut - ½ cup
  • Garlic -1 nos
  • Mustard seeds – ½ tsp
  • Red Chilly-2 nos
  • Salt – to taste
  • Oil - 1 tsp
  • Curry leaves- few


PREPARATION METHOD:

 

 

  • Heat oil in a pan and allow Mustard seeds and Red chilly to splutter.
  • Add Chopped Onion into it and saute well.
  • When Onion turns transparent add sliced mushroom along with Turmeric powder and Salt.
  • Cover the pan with a lid and cook well.(no need to add water)
  • Crush Grated Coconut,Garlic and Chilly Powder.
  • Once the Mushroom cooked well and water dries up, add crushed Coconut mix.
  • Remove thoran from the fire after 2 minutes.
  • Add Curry leaves and mix well.

Recommended Combination: Serve hot with Rice.

 


Edited by ~ManjuThulli~, 14 February 2013 - 07:57 PM.



Users Awards




1 user(s) are reading this topic

0 members, 1 guests, 0 anonymous users