Jump to content

Primary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Secondary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Pattern: Blank Waves Squares Notes Sharp Wood Rockface Leather Honey Vertical Triangles
Welcome to Punchapaadam
Register now to gain access to all of our features. Once registered and logged in, you will be able to create topics, post replies to existing threads, give reputation to your fellow members, get your own private messenger, post status updates, manage your profile and so much more. This message will be removed once you have signed in.
Login to Account Create an Account
Photo

Writers And Poets Of Kerala - Nammudey Saahithya Nayakanmar


  • This topic is locked This topic is locked
262 replies to this topic

#2111178
ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 11,751 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

stock-illustration-11417596-old-writing-

നമ്മുടെ സാഹിത്യ നായകര്‍

ഇന്നത്തെ തലമുറ പലതും മറന്നു തുടങ്ങിയിരിക്കുന്നു നമ്മുടെ സംസ്കാരം, സാഹിത്യം ,കല തുടങ്ങി പലതും ......പാശ്ചാത്യ വികല സാഹിത്യത്തിന്‍റെ പുറകെയാണ് മലയാളികള്‍ ...ഇപ്പോള്‍ കുട്ടികള്‍ക്ക് പുരാതന കവിത്രയങ്ങളെയോ, ആധുനിക കവിത്രയങ്ങളെയോന്നും അറിയില്ല ....സ്വന്തം സാഹിത്യവും ,സംസ്കാരവും .കലകളും പെട്ടെന്ന് മറന്നു കളയാനുള്ള കഴിവ് മലയാളികളെ കഴിഞ്ഞേ മറ്റു ലോക ജനതയ്ക്കുള്ളൂ ..എന്നാല്‍ ഇന്നും നമ്മുടെ സാഹിത്യത്തെ മറന്നു പോകാതെ മനസ്സില്‍ ഇടം കണ്ടെത്തുന്നവരും ഉണ്ട് ..... പുഞ്ചപ്പാടത്തില്‍ കൂടുതലുണ്ട് അതിന്റെ തെളിവാണ് ഈ വായനശാല .......ഈ വേളയിലാണ് നമ്മുടെ സാഹിത്യ നായകരെ പരിചയപെടണമെന്നും ,പരിച്ചയപെടുത്തണമെന്നും തോന്നിയത് പലരും മറന്നു തുടങ്ങിയ മലയാളത്തിന്റെ സാഹിത്യ നായകരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കട്ടെ ഇവിടെ ...............

സാന്നിധ്യം കൊണ്ടും സാമൂഹിക ഇടപെടല്‍ കൊണ്ടും അവഗണിക്കാനാവാത്ത ഒരു പ്രസ്ഥാനമായി സാഹിത്യ പ്രസ്ഥാനം മലയാളത്തില്‍ വളര്‍ന്നു കഴിഞ്ഞു 1847 ല്‍ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പശ്ചിമോദയം മാസികയില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര സംബന്ധ ലേഖനങ്ങളിലാണ്‌ അതിന്റെ ആദ്യന്കുരങ്ങള്‍ കാണുന്നത് .....പിന്നീട് പ്രാചീന കവിത്രയങ്ങളുടെ കടന്നു വരവാണ് കണ്ടത് സംസ്കൃതത്തിന്റെ പ്രസരത്തില്‍ നിന്നും മലയാള ഭാഷയെ വേര്‍തിരിച്ചു ശുദ്ധിയാക്കി സാഹിത്യ സംഭാവനകള്‍ അവര്‍ നമുക്ക് പകര്‍ന്നു തന്നു. ആധുനിക കവിത്രയങ്ങള്‍ മലയാള സാഹിത്യത്തെ വീണ്ടും ഉയര്‍ച്ചയിലേക്ക് കൊണ്ട് പോയി .പിന്നീട് സാഹിത്യത്തിന്‍റെ പല മേഖലകളിലും നമ്മള്‍ നേട്ടം കൈ വരിച്ചു ..5 തവണ ജ്ഞാനപീഠം മലയാളക്കരയില്‍ എത്തി .

ഇനി കൂടുതല്‍ വിവരങ്ങള്‍ സാഹിത്യ നായകരെ പരിച്ചയപെടുമ്പോള്‍ പറയാം ...നിങ്ങളും ഇത് ആക്റ്റീവ് ആക്കണം നിങ്ങള്‍ക്ക് അറിയുന്ന സാഹിത്യ നായകന്മാരെ കുറിച്ച് ഇവിടെ പങ്ക് വെക്കണം

മലയാളികള്‍ക്കേവര്‍ക്കും അതിലുപരി മലയാളസാഹിത്യ പ്രേമികള്‍കും ഈ ടോപ്പിക്ക് പ്രയോജനമാകുമെന്നും വിശ്വസിച്ചു കൊണ്ട് അഭിമാനപൂര്‍വ്വം നമ്മുടെ സാഹിത്യ നായകര്‍ നിങ്ങള്കായ്‌ ഞാന്‍ സമര്‍പ്പിക്കുന്നു...

Topic Index
A.Ayyapan (English)
Arnolz Pathiri

Akbar Kakkattil
Asha Menon

Aimanam Krishnakaimal
Akkitham
Anand (English)
Akitham Achuthan Namboodiri

Bichu Thirumala
Cherussery
Changampuzha Krishnan
Changanpuzha Krishnan Pilla
C. Anthappayi

Dr. K.M. George
Dr KM George
Dr. Akavul Narayanan

Desamangalam Ramakrishnan
Eeeyamkodu Sreedhari
Ezhuthachan

Eeyamkod Sreedharan
EV Krishnapillai
Gireesh Puthencheri (English)
G Shankarakurupp
Hameed C

Iriyimman thampi
Ilamkulam Kunjanpillai
Idassery govindan nair (English)
Idassery

Kunchan Nambyar
K P Appan (English)
Kakkanadan
KP Kesavamenon
Kottarathil Shankunni
Kaviyur Murali
Kunjunni mashu
Kunjunnimash
Kumaranashan
Kavalam Narayanapanikkar
Kovilan
Karattu Achuthamenon
Kaviyoor Murali
Kaithapram Damodaran Namboothiri (English)
Kesari Balakrishnan Pilla
Kuttipuzha Krishnan Pilla
Kilimanoor Ramakanthan
KP Narayana Pisharadi
Kottakayam Cheriyan Mapilla
K V Simon
K.P. Keshava Menon
KK Raja
Kalamandalam Kesavan
Kaathulli Achuthan Menon
Killimanoor Ramakanthan

K P Narayanan Pisharodi
Kathullil Achuthamenon
K Raveendran
Leela Devi (English)
Lalithambika Antharjanam

M T Vasudevan Nair
M T Vasudevan Nair
Melpathur Bhattathirippad
Madusoodanan Nair
Mullanazhi MA Neelakandan
Mariyama
M S Chandrashekara Variyar
M P Paul
M V Krishnavariyar
MM Karasheri
Madamb Kunjikuttan
M K Desham
M M Sathyarthi

Nitya chithnya yati (English)
N krishnapilla
NV Krishnawarrier
Nanthanar -P.C Gopalan
NN Pillai

Nalapattu Narayana Menon
O Chanthumenon
OV Vijayan
ONV
PP Ramachandran
PS Anantha Narayana Sasthri
P Sachidanandan Anand
Panmana Ramachandran Nair

Perumbadavam Sreedharan Nair
PK Jose
P Padmarajan
PT Bhaskarapanicker

Swathi Thirunal
SK Pottakkad
Shathrughnan
Shibu Chakravarthi
Sukumar Azhikkod
Samgrma Grama Madhavan
S Gupthan Nair
Sreekumaran Thampi
Sooranad Kunjanpillai
Thakazhi Shivasankarapillai
Theruvath Raman
Thrikandiyur Achutha Pisharadi
Thirunallur Karunakaran
Thikkodiyan
Thoppil Bhasi
Unnikrishnan Thiruvazhiyod
Unnayiwarrier
Uroob
Vijayalakshmi
Vayalar Ramavarmma
Vengayil Kunjiraman Nair
VKN
Vennikkulam Gopalakurupp
VC Balakrishnapanicker
Vyloppilly Sreedharamenon
V Madhavan Nair
Vaikkam Muhammad Basheer
Yusthus Joseph


Awards
Njanapeedam Awards
Kendra Sahithya Academy Awards


Edited by Nishaagandhi, 06 May 2013 - 12:09 PM.
index update

  • VallaBhatta SuBu, Bolthajan Vingh, Kevin JaggersoN and 8 others like this

#181
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
Archuz :super: Nammude naattu kkaranayillum aadyamayitta ee name kelkkane :ohno:


#182
Hitler Kumbidi

Hitler Kumbidi

    Nokkukutti

  • TOP Member
  • 1,187 posts
  • Location:ABUDHABI
  • Gender:Male
  • Country: Country Flag
  • Current: Country Flag
:good: ashan verumorashanallaashane ..ashan orashananashane ;)


#183
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
Posted Image

Sukumar Azhikode is a writer, critic and orator, acknowledged for his contributions to Malayalam and insights on Indian philosophy. He is a bachelor and lives in Eravimangalam near Thrissur.

Dr. Sukumar Azhikode (born on May 26, 1926) is a writer, critic and orator, acknowledged for his contributions to Malayalam literary criticism and insights on Indian philosophy. He is a bachelor and lives in Viyyoor near Thrissur. Sukumar Azhikode completed BCom in 1946. He then took BT in Malayalam followed by MA and PhD in Malayalam. Azhikode was a teacher at Rajas High School, Chirackal, St. Aloysius College, Mangalore and Devagiri College, Kozhikode and later Principal of SNM Training College, Moottakunnam, and a Professor and Pro-Vice-Chancellor of Calicut University. He retired in 1986.

Azhikode's most famous work is Tatvamasi (1984, Malayalam), an authoritative book on Indian Philosophy, Vedas and Upanishads. Thathvamasi has won twelve awards including the Indian Sahitya Academi Award, Kerala Sahithya Academy Award, Vayalar Award and the Rajaji Award.

In Jan 2007, he refused to accept the Padma Shri conferred on him stating that "such honours are against the Constitution. The Constitution says everyone should be treated as equal. Giving such honours at different levels, the State discriminates between people. I see the Padma Shri conferred on me as an opportunity to expose this discrimination."

Azhikode is the founder and President of Navabharathavedi – a socio-cultural organization. He has also worked at several newspapers including Varthamanam, Dinabandhu, Malayala Harijan, Desamitram, Navayugam and Dinaprabha. He was the chairman of the National Book Trust between 1993 and 1996.

Prof. Sukumar Azhikode, has been selected for the CN Ahmad Moulavi MSS Endowment Award for the year 2002. The award instituted by the Muslim Service Society in memory of the famous Qur'an commentator and reformist the late CN Ahmad Moulavi, goes for his contributions in the cultural field of Kerala and his relentless struggle for the cause of communal harmony and other human values. Prof. Azhikode is known for his uncompromising fight against communal forces through his writings and oratory.


Azhikode's most famous work is Tatvamasi (1984, Malayalam), an authoritative book on Indian Philosophy, Vedas and Upanishads. Thathvamasi has won twelve awards including the Indian Sahitya Akademi Award, Kerala Sahithya Akademi Award, Vayalar Award and the Rajaji Award.

In Jan 2007, he refused to accept the Padma Shri conferred on him stating that Such honours are against the Constitution. "The Constitution says everyone should be treated as equal. Giving such honours at different levels, the State discriminates between people. I see the Padma Shri conferred on me as an opportunity to expose this discrimination.


Major works

Aasante Seetakavyam
Ramananum Malayalakavitayum (Ramanan and Malayalam Poetry)
Mahatmavinte Margam (Way of the Mahatma)
Purogamanasahityavum Mattum (Modern Literature and Others)
Malayala Sahityavimarsanam (Criticism of Malayalam Literature)
Vayanayute Swargattil (In the Paradise of Reading)
Tatvamasi
Malayala Sahitya Patanangal (Studies on Malayalam Literature)
Tatvavum Manushyanum (Philosophy and Humans)
Khandanavum Mandanavum (Destructive Criticism and Constructive Criticism)
Entinu Bharatadare
Azhikodinte Prabhashanangal (Speeches of Azhikode)
Azhikodinte Falitangal (Jokes of Azhikode)
Guruvinte Dukham (Sorrow of the Teacher)
Aakasam Nashtapetunna India (India Losing Horizon)
Pathakal Kazhchakal (Routes and Sights)
Mahakavi Ulloor (The Great Poet Ulloor)

  • Kevin JaggersoN likes this

#184
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
പി. സച്ചിദാനന്ദൻ - ആനന്ദ്‌

Posted Image
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്‌. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥ്കൽ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' പി. സച്ചിദാനന്ദൻ എന്ന ആനന്ദ് .

1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രധാന കൃതികൾ

നോവൽ
  • ആൾക്കൂട്ടം
  • മരണസർട്ടിഫിക്കറ്റ്
  • ഉത്തരായനം
  • മരുഭൂമികൾ ഉണ്ടാകുന്നത്‌
  • ഗോവർദ്ധന്റെ യാത്രകൾ[2]
  • അഭയാർത്ഥികൾ
  • വ്യാസനും വിഘ്നേശ്വരനും
  • അപഹരിക്കപ്പെട്ട ദൈവങ്ങൾ
  • വിഭജനങ്ങൾ
  • പരിണാമത്തിന്റെ ഭൂതങ്ങൾ
  • ദ്വീപുകളും തീരങ്ങളും
കഥകൾ
  • ഒടിയുന്ന കുരിശ്‌
  • ഇര
  • വീടും തടവും
  • സംവാദം
  • അശാന്തം
  • നാലാമത്തെ ആണി
  • സംഹാരത്തിന്റെ പുസ്തകം
  • ചരിത്ര കാണ്ഡം
  • കഥകൾ ,ആത്മകഥകൾ
  • എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
നാടകം
  • ശവഘോഷയാത്ര
  • മുക്തിപഥം
ലേഖനങ്ങൾ
  • ഇടവേളകളിൽ
  • സത്വത്തിന്റെ മാനങ്ങൾ
  • നഷ്ടപ്രദേശങ്ങൾ
  • കണ്ണാടിലോകം.
പഠനം
  • ജൈവമനുഷ്യൻ
  • വേട്ടക്കാരനും വിരുന്നുകാരനും.
  • പരിസ്ഥിതി,പ്രകൃതി,ദാരിദ്ര്യം,ജലം, ഊർജ്ജം
  • എഴുത്ത്:പുസ്തകം മുതൽ യുദ്ധം വരെ
  • സ്ഥാനം തെറ്റിയ വസ്തു
മറ്റുള്ളവ
  • സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
  • കത്തുകൾ, ശില്പങ്ങൾ, കവിതകൾ.(എം.ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
പുരസ്കാരങ്ങൾ

ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭിയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവ മനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി.
  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)
  • യശ്പാൽ അവാർഡ് - ആൾക്കൂട്ടം
  • കേരള സാഹിത്യ അക്കാദമി അവാർഡ് - അഭിയാർത്ഥികൾ
  • വയലാർ അവാർഡ് - മരുഭൂമികൾ ഉണ്ടാകുന്നത്‌
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - ഗോവർദ്ധനന്റെ യാത്രകൾ (1997)

  • Kevin JaggersoN, ~Vaishali~ and Pokkiri Kuttu like this

#185
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
Anand 8-> ഇരിങ്ങാലക്കുട :india: ippola ariyunne :wallbash:


#186
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
സി. അന്തപ്പായി

മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണു് സി. അന്തപ്പായി (1862 - 1936). ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ.

1862 ജനുവരി 2-ന്‌‍ തൃശൂർ പുത്തൻപേട്ടയിലാണ്‌ സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് എഫ്. എ. പാസായി. സംസ്കൃതപഠനതൽപരനായിരുന്ന അദ്ദേഹം സ്വയം ആ ഭാഷയിൽ അവഗാഹം നേടി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം (1884) കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെനിന്നു് യഥാക്രമം ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.

1888-ൽ തൃശൂർ ഒല്ലൂർ കാട്ടിക്കാരൻ വീട്ടിൽ മാതിരിയുമായിട്ടായിരുന്നു അന്തപ്പായിയുടെ വിവാഹം. ഔദ്യോഗികരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ അന്തപ്പായി കൊച്ചി ഗവണ്മെന്റ് സർവീസിൽ ക്രൈസ്തവർക്ക് നീതിലഭിക്കുന്നില്ല എന്ന പരാതിയുമായി വ്യാജനാമത്തിൽ ഒരു പത്രത്തിൽ എഴുതി. ദിവാനെതിരെ ശക്തമായ വിമർശനം ഉയർത്തിയതിനെത്തുടർന്ന് 1913-ൽ അദ്ദേഹത്തിന്‌ ഉദ്യോഗത്തിൽനിന്ന് വിരമിക്കേണ്ടിവന്നു. ആറുവർഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 30-ന്‌‍ നിര്യാതനായി.

സാഹിത്യപ്രവർത്തനം

ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു.രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അന്തപ്പായിയുടെ കൃതികൾ
  • നാലുപേരിൽ ഒരുത്തൻ (നോവൽ)
  • സുമാർഗപ്രകാശിക (ഗിബ്ബൻറെ ഒരു കൃതിയുടെ തർജ്ജമ)
  • ധർമോപദേശിക
  • ശാരദ (ഉത്തരഭാഗം)
  • ഭാഷാനാടകപരിശോധന
  • (ദേവീവിലാസം, മാലതീമാധവം, സുഭദ്രാർജ്ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങൾ) എന്നിവയാണ്. ഒട്ടേറെ ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

  • Kevin JaggersoN, ~Vaishali~ and Pokkiri Kuttu like this

#187
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
ഡോ.കെ.എം. ജോർജ്ജ്

Posted Image

ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമാണ്‌ കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് (1914 ഏപ്രിൽ 30 - 2002 നവംബർ 19). മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്‌ പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1914 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 നവംബർ 19-ന് അന്തരിച്ചു.

കൃതികൾ
  • Modern Indian Literature, an Anthology: Surveys and poems, Sāhitya Akādemī (1992)(ചീഫ് എഡിറ്റർ)
  • Comparative Indian Literature, Kēraḷa Sāhitya Akkādami, (1984) (ചീഫ് എഡിറ്റർ)
  • ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1998) (ചീഫ് എഡിറ്റർ)
  • ഭാരതീയ സാഹിത്യചരിത്രം (ചീഫ് എഡിറ്റർ)
  • Western Influence on Malayalam Language and Literature, Sahitya Akademi (1972)
  • A survey of Malayalam literature, Asia Pub. House (1968)
  • Kumaran Asan (1974)
  • A. R. Rajaraja Varma , Sahitya Akademi (1979)

പുരസ്കാരങ്ങൾ
  • പത്മശ്രീ(1988)
  • പത്മഭൂഷൺ(2001)
  • എഴുത്തച്ഛൻ പുരസ്കാരം(1996)
  • സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1987)
  • ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം
  • വള്ളത്തോൾ പുരസ്കാരം‌ - 1998

  • Kevin JaggersoN, ღ Virat Kovachiღ, ~Vaishali~ and 1 other like this

#188
Manu Raghav

Manu Raghav

    YoUNgStER

  • Legends Of PP
  • 36,805 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
thanks archu for sharing


#189
ღ Virat Kovachiღ

ღ Virat Kovachiღ

    Star of Star 2013

  • Star of Star
  • 25,321 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
archu :thnq:


#190
Pokkiri Kuttu

Pokkiri Kuttu

    Nokkukutti

  • Royal Member
  • 12,687 posts
  • Location:Thessaly! North London
  • Gender:Male
  • Country: Country Flag
  • Current: Country Flag
Archuz :thanks:


#191
Kevin JaggersoN

Kevin JaggersoN

    Mr. President :Chayakkada

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,398 posts
  • Location:UK
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
archi annaa :thanks: for sharing...


#192
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
കെ.പി. കേശവമേനോൻ

Posted Image


കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ മലയാളത്തിലെ ഒന്നാംകിട ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ച കേശവമേനോൻ 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.

1923ലാണ്‌ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.


കൃതികൾ
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കൊഴിഞ്ഞ ഇലകൾ എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ
  • കഴിഞ്ഞകാലം
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
ബഹുമതികൾ
വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് പത്മവിഭൂഷൺ ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു.

  • Kevin JaggersoN, ~Vaishali~ and Pokkiri Kuttu like this

#193
~ TuTTu MoL~

~ TuTTu MoL~

    Best Female New Comer - 2012

  • Royal Member
  • 10,488 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
archi :thanks:


#194
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
മേല്പത്തൂർ നാരായണ ഭട്ടതിരി

Posted Image

പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സർവ്വവം ആണ്. മേല്പത്തൂർ, നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേല്പത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു. പൊന്നാനി താലൂക്കിൽ എടക്കുളം റെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു.

ഭാരതപ്പുഴയുടെ തീരത്തുള്ള മേൽപ്പത്തൂർ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്താണ് മേൽപ്പത്തൂർ. ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലം ആയിരുന്നു. അദ്ദേഹത്തിന് ദാമോദരൻ എന്നൊരു ചേട്ടനും മാതൃദത്തൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണുന്നു.

ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മീമാംസാദി വിദ്യ അഭ്യസിച്ചു. പിന്നീട് മാധവനിൽ‍ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്‌വേദം ദാമോദരനെന്ന ജ്യേഷ്ഠനിൽ നിന്ന് തർക്കശാസ്ത്രവും അച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാ‍സ്ത്രവും പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.

നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തിരവളെ പത്നിയായി സ്വീകരിച്ചത്. അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൾക്കൊള്ളുന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന് 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

നാരായണീയം

നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്.

ഐതിഹ്യം

വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേല്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നും ഗുരുവായൂരമ്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവസവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു.

തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഡിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു.

ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി.

അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.

പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഡിതനും വക്താവുമായിരുന്നു അദ്ദേഹം.

ചില കൃതികൾ
  • നാരായണീയം
  • പ്രക്രിയാ സർവ്വസ്വം
  • അപാണിനീയ പ്രമാണ്യ സാധനം
  • ധാതുകാവ്യം
  • മാനമേയോദയം
  • തന്ത്രവാർത്തിക നിബന്ധനം
  • ശ്രീപാദസപ്തതി
  • മാടരാജപ്രശസ്തി
  • ശൈലാബ്ധീശ്വര പ്രശസ്തി
  • ഗുരുവായൂർപുരേശസ്തോത്രം
  • പാഞ്ചാലീ സ്വയം വരം
  • പാർവ്വതീ സ്വയം‍വരം

  • Kevin JaggersoN, ~Vaishali~ and Pokkiri Kuttu like this

#195
AarthiMan Swaha

AarthiMan Swaha

    Spokesperson of PP

  • CO ADMIN
  • 32,039 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
കെ. രവീന്ദ്രൻ

Posted Image
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമാണ് ചിന്ത രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രൻ . അദ്ദേഹം മൂന്നു ഫീച്ചർ ഫിലിമുകളും, ഹരിജൻ (തെലുങ്കിൽ), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽ പക്ഷികൾ (മലയാളം) എന്നിങ്ങനെ പുരസ്കാരാർഹമായ മൂന്ന് ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദനെക്കുറിച്ചുള്ള മൗനം , സൗമനസ്യം എന്ന ലഘു ചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചു.ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.

സിനിമയുടെ രാഷ്ട്രീയം എന്ന ഈ പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരളത്തിലെ പ്രധാന മാദ്ധ്യമനിരൂപകരിൽ ഒരാളാണ് കെ. രവീന്ദ്രൻ. 2009 ലെ മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്റെ കേരളം എന്ന ഗ്രന്ഥത്തിനു ലഭിച്ചു.

രവീന്ദ്രൻ രണ്ട് വർഷത്തോളം സി.പി.ഐ.എം.ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ആളുകൾ ചിന്ത രവി എന്നു വിളിച്ചു തുടങ്ങിയത്.

1946ൽ കുന്നുമ്മൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും നാലാമത്തെ മകനായാണ് രവീന്ദ്രൻ ജനിച്ചത്. അച്ഛൻ കൃഷ്ണൻ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുർവേദവൈദ്യനായിരുന്നു. സഹോദരങ്ങൾ : കെ ഭാരതി, കെ സുമതി, കെ പ്രഭാകരൻ, കെ ലളിത, കെ ശശിധരൻ, കെ ഭാസ്കരൻ , കെ സുധാകരൻ . ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് "ചിന്ത രവി" എന്ന പേര് ലഭിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം തന്റെ സഞ്ചാരവിവരണങ്ങളിലും സിനിമയിലും എഴുത്തിലുമൊക്കെ ഇടതുചായ്‌വ് പ്രകടമാക്കി.


കൃതികൾ
  • അകലങ്ങളിലെ മനുഷ്യർ (യാത്രാവിവരണം)
  • സ്വിസ്സ് സ്കെച്ചുകൾ (യാത്രാവിവരണം)
  • ബുദ്ധപഥം (യാത്രാവിവരണം)
  • വഴികൾ
  • ദിഗാരുവിലെ ആനകൾ (യാത്രാവിവരണം)
  • മെഡിറ്ററേനിയൻ വേനൽ (യാത്രാവിവരണം)
  • സിനിമയുടെ രാഷ്ട്രീയം (ചലച്ചിത്ര നിരൂപണം)
  • എന്റെ കേരളം (യാത്രാവിവരണം)
  • സിനിമ സമൂഹം പ്രത്യയശാസ്ത്രം (ചലച്ചിത്ര നിരൂപണം)
2011 ജൂലൈ 4 ന് ശ്വാസകോശ അർബുദത്തെത്തുടർന്ന് മരിച്ചു.

  • Kevin JaggersoN and Pokkiri Kuttu like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users