Jump to content








Photo

Knowing Plants And Trees - Chedikalum Vrikshangalum Oru Parichayappedal


  • This topic is locked This topic is locked
307 replies to this topic

#2070080 Anamika

 
Anamika

    PPyude Kavayithri

  • Contributors
  • 6,630 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 February 2012 - 10:05 AM

31055gr.jpg


 

smileforthecamera.gifനമ്മുടെ നാട്ടില്‍ നാം ശ്ദ്ധിക്കാതെ smiley06.gif ആസ്വദിക്കാന്‍ വിട്ടുപോകുന്ന കാട്ടുപൂക്കള്‍, മരങ്ങള്‍ ഒരുപാട് ഉണ്ട് .smiley_emoticons_palmoel.gif

tree-swing-smiley.gif?1292867691അവയെ ഒന്ന് പരിചയപ്പെടാം ....

tr-tree.jpg



 
Index

Arayaal
Aaryavepp
Aaryavepp
Aswagandha
Amukkuru
Ashoka Tree
Ashokam
Aadalodakam
Agathi
Aattunochi
Aattumayila
Aazhantha
Aaval
Amarakkaaya
Akil
Aavanakk
Athividayam
Arutha
Alakkcheru
Ambazham
Aaduthodapaala
Aatha
Athi
Aambal
Aavara
Aashali


Chethi
Chaampa
Chembakam
Chembakam

Changalamparanda

Eucalyptus
Erumappaaval
Elam
Eenth

Eezha chembakam

Ilantha
Ilantha
Irumbakam
Irul
Ilanji
Ilappong
Izhachembakam
Imaptiens veerapazhassi
Idampiri
Irattimadhuram
Ilakkalli
Ilippa
Irumpan puli


Kudangal
Kudangal
Kudangal
Kumkum
Kadukka
Keezharnelli
Karimp
Kurryvepp
Kacholam
Karinochi
Kasthooru manjal
Kambakam
Karimaruth
Kattaarvazha
Kattarvazha
Krishnakireedam
Krishnakireedam
Kudampuli
Karuva
Koorkka
Karuvappatta
Kashumaavu


Manjal
Muthanga
Mukkootti
Muttippazham
Muttippuli
Mula
Maracheeni
Marotti
Mottakkose


Neermathalam
Nishaagandhi

Oushadha Sasyangalum Shasthranamangalum

Poovarash
Panikoorkka
Puthina
Pappaaya
Passion fruit
Pavizhamalli
Perakka


Rekthachandanam

Sarppagandha
Sarppagandha
Sheemaplaavu


Theng
Thulasi
Thazhuthama
Thannimathan
Thekk
Thippali
Thakkali


Urulakkizhang
Uthkandam
Unnam
Ungu


Vazha
Vellari
Varnnavarikka
Venda


Edited by Nishaagandhi, 26 May 2013 - 01:24 PM.
Index update

  • Bolt Vinu, MazhaThulli, JagannadhaN and 11 others like this

#226 JagannadhaN

 
JagannadhaN

    Mr. President :Chayakkada

  • ManagemenT
  • 23,634 posts
  • Location:UK
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 October 2012 - 08:57 AM

വെള്ളരി

Posted Image


സാമ്രാജ്യം: Plantae

നിര: Cucurbitales

വർഗ്ഗം: C. sativus

ശാസ്ത്രീയ നാമം : Cucumis sativus


നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് വെള്ളരി .കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. കുക്കുർ ബിറ്റേസി കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം കുക്കുമിസ് സറ്റൈവസ് (Cucumis sativus) എന്നാണ്. ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്.

സ്വർണ്ണനിറത്തിലുള്ള ഫലമുള്ളവ വെള്ളരി എന്ന്ന്നറിയപ്പെടുന്നു ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്. ഹിന്ദുമത വിശ്വാസികൾ വിഷുക്കണി ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം ഉപയോഗിച്ചുപോരുന്നു.പൊതുവേ, പച്ച നിറത്തിലുള്ള ഫലമുള്ളവ കക്കിരിക്ക, എന്ന്ന്നറിയപ്പെടുന്നു. എന്നിരുന്നാലും ഇതിനെയും വെള്ളരി എന്ന് വിളിക്കാറുണ്ട്. സാലഡുകളും മറ്റും ഉണ്ടാക്കാൻ ഇവയെ കൂടുതലായി ഉപയോഗിക്കുന്നു.ഇന്ത്യയിൽ തന്നെ കണ്ടുവരുന്ന മറ്റൊരു വകഭേദമാണ് ദോസകായി. ഇതിന്റെ ഫലം ഉരുണ്ട ആകൃതിയിൽ കാണപ്പെടുന്നു

Edited by InduChoodaN, 25 October 2012 - 08:57 AM.

  • Vanampaadi and Tony Kurishingal like this


Users Awards

#227 MohaNettaN

 
MohaNettaN

    Nokkukutti

  • VIP Members
  • 5,752 posts
  • Location:Pondicherry
  • Interests:Singing and hearing songs
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 October 2012 - 11:31 AM

മരോട്ടി


Posted Image

സാധാരണ നാമം : മരോട്ടി / മരവെട്ടി
ശാസ്ത്രീയ നാമം : ഹിഡ്നോകാര്‍പ്പസ് ലോറിഫോളിയ ( Hydnocarpus laurifolia )

"മരോട്ടിക്കാ തിന്ന കാക്കപോലെ" (ഒരു പഴമൊഴി)

സംസ്കൃതത്തി ല്‍കുഷ്ഠവൈരി എന്നറിയപ്പെടുന്ന മരോട്ടി കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു. നദീതടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. മരോട്ടി പതിനഞ്ചുമീറ്ററോളം ഉയരത്തില്‍ വളരുന്നു. മരത്തിന്റെ തൊലിയ്ക്ക് വെളുത്ത നിറമാണ്. ആണ്മരവും പെണ്മരവും വെവ്വേറെ കാണപ്പെടുന്നു. നാലു വര്‍ഷം പ്രായമായ വൃക്ഷങ്ങള്‍ പുഷ്പിച്ചു തുടങ്ങുന്നു. ഫെബ്രുവരി - മാര്‍ച്ച്‌ ആണ് പൂക്കാലം. കായ്‌ ഉരുണ്ടു ചെറിയ പന്തുപോലിരിക്കുന്നു. കായ്ക്കുള്ളില്‍ ഇരുപതോളം വിത്തുകള്‍ കാണുന്നു. ഒക്ടോബറില്‍ കായ്‌ വിളയുന്നു. വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകള്‍ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങള്‍ നിറഞ്ഞതാണ്. മരോട്ടിയെണ്ണ ചാല്‍മുഗ്രിക്ക് (chaulmoogric acid in seed oil) എന്നുമറിയപ്പെടുന്നു. വിത്തുപാകി നട്ടു വളര്‍ത്താം. വിത്തിന്റെ ജീവനക്ഷമത അഞ്ചോ ആറോ മാസമാണ്.

മരോട്ടിയെണ്ണ എല്ലാവിധ ത്വക്ക് രോഗങ്ങളുടെയും ചികിത്സയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. വളരെ പണ്ടുകാലത്ത് കുഷ്ഠരോഗചികിത്സയില്‍ മരോട്ടിയെണ്ണ ധാരാളം ഉപയോഗിച്ചിരുന്നു. മരോട്ടിക്കായുടെ ഉണങ്ങിയ തോടും ഉണക്കച്ചാണകവും ചേര്‍ത്ത് കത്തിച്ച് ഭസ്മമുണ്ടാക്കി നെറ്റിയിലും മാറിലും പൂശുന്നവര്‍ പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു. മരോട്ടി എണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാല്‍ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞള്‍ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാല്‍ കുഴിനഖത്തിന്

ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. പഴമക്കാര്‍ എളള്, പുന്നയ്ക്ക, മരോട്ടിക്കുരു മുതലായവയില്‍ നിന്നും എടുക്കുന്ന എണ്ണ വഴിവിളക്കുകളില്‍ ഉപയോഗിച്ചിരുന്നു.

കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താല്‍ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാല്‍ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം. എന്തിന്, ആറന്മുള കണ്ണാടി നിര്‍മാണത്തിനുപോലും മരോട്ടി ഉപയോഗിക്കുന്നു. പക്ഷേ, തീര്‍ത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു ഈ മരം.

  • Vanampaadi likes this

#228 Vanampaadi

 
Vanampaadi

    Princess of Dreams

  • Jr Moderators
  • 19,897 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 25 October 2012 - 01:49 PM

Marotty.... :mmm: puthiya oru arivanallo... :mmm:


Users Awards

#229 Achyuth Mam

 
Achyuth Mam

    Nokkukutti

  • VIP Members
  • 3,196 posts
  • Location:Kollam
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 October 2012 - 01:54 PM

mohan..... :super:

#230 Paul Barber

 
Paul Barber

    Thotta Secretary of PP

  • VIP Members
  • 3,724 posts
  • Location:Aluva
  • Interests:Body Building

    Pakshe ippozhu muscle ayittilla......
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 October 2012 - 02:49 PM

eee sadhanam ente vallyachante veettil undarnu


Users Awards

#231 MohaNettaN

 
MohaNettaN

    Nokkukutti

  • VIP Members
  • 5,752 posts
  • Location:Pondicherry
  • Interests:Singing and hearing songs
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 November 2012 - 04:14 PM

അത്തി
ശാസ്ത്രീയ നാമം :ഫൈക്കസ് കാരിക്ക / ഫൈക്കസ് റൈസ്‌മോസ
Ficus racemosa / Ficus Carica / Ficus glomerata

Posted Image

സംസ്കൃതത്തില്‍ യജ്ഞാംഗം, ശുചിദ്രുമം എന്നെല്ലാം അറിയപ്പെടുന്ന അത്തിയാണ് കാര്‍ത്തിക നക്ഷത്രക്കാരുടെ ജന്മനക്ഷത്ര വൃക്ഷം. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ഫിഗ് (Indian Fig)എന്നറിയപ്പെടുന്നു. ഏഷ്യയാണ് ഇതിന്റെ ജന്മദേശം. പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ മിതോഷ്ണമേഖലയിലാണ് സമൃദ്ധമായി കാണപ്പെടുന്നത്. ചതുപ്പ് പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉള്ളിടത്തും സാധാരണയായി അത്തി വളരാറില്ല. ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയത്തി, വിഴുലത്തി, പേരത്തി, ചിറ്റത്തി, കരുകത്തി മുതലായ പതിമൂന്നു ഇനം അത്തികളെപ്പറ്റി ആയുര്‍വ്വേദത്തില്‍ പറയുന്നു. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് ഫലങ്ങളുണ്ടാകുന്നത്. ഉള്ളില്‍ അനേകം ചെറിയ വിത്തുകളുണ്ട്. വര്‍ഷത്തില്‍ രണ്ടോ അതിലധികമോ പ്രാവശ്യം വിളവെടുക്കാം. ഫലങ്ങള്‍ മരത്തിന്‍റെ തടിയില്‍ ആണ് ഉണ്ടാകുന്നത്. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. പഴം ഭക്ഷ്യയോഗ്യമാണ്. ഉണക്കിയെടുത്ത പഴങ്ങള്‍ വിദേശരാജ്യങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നു. കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക, മറ്റു പക്ഷികള്‍ എന്നിവ അത്തിപ്പഴങ്ങള്‍ ധാരാളമായി കഴിക്കുകയും വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. കമ്പുകള്‍ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികള്‍ വളര്‍ത്തിയെടുക്കാം. എന്നാല്‍ ചിലയിനം അത്തികള്‍ വിത്ത്‌ വഴി മാത്രമേ വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് 'നാല്പാമരപ്പട്ട'. ഇവയുടെ കൂടെ 'കല്ലാല്‍' മരത്തിന്‍റെ തൊലി കൂടിയായാല്‍ 'പഞ്ചവല്‍ക്കലം' ആയി. 'പഞ്ചപല്ലവം' എന്ന് പറയുന്നത് ഈ അഞ്ചു മരങ്ങളുടെ തളിരിലകളെയാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. ബലക്ഷയം മാറുന്നതിന് അത്തിപ്പഴം വളരെ നല്ലതാണ്. അത്തിപ്പഴം പഞ്ചസാരയുമായി ചേര്‍ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്‍ക്ക് ശമനമുണ്ടാവും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. എല്ലാത്തരം അത്തിപ്പഴവും മനുഷ്യര്‍ക്ക്‌ ഭക്ഷ്യയോഗ്യമല്ല.

#232 Nishaagandhi

 
Nishaagandhi

    Queen of flowers

  • Star of Star
  • 33,370 posts
  • Location:Sulthante rajyam
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 November 2012 - 12:09 PM

athipazham nalla vilayulla fruit alle 8->


Users Awards

#233 Ghadolkajan

 
Ghadolkajan

    Body Builder of PP

  • VIP Members
  • 4,461 posts
  • Location:Queen Of Arabian SEA
  • Interests:chatting, gaming, increasing friends
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 November 2012 - 12:37 PM

Marotty.... http://www.punchapaadam.com/forums/publi... puthiya oru arivanallo... http://www.punchapaadam.com/forums/publi...


marottyika thinna kaaka ennu kettitille...... :haha:


Users Awards

#234 MohaNettaN

 
MohaNettaN

    Nokkukutti

  • VIP Members
  • 5,752 posts
  • Location:Pondicherry
  • Interests:Singing and hearing songs
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2012 - 11:20 AM

ഇലന്ത

Posted Image

ഷ്ണമേഖലാ കാലാവസ്ഥയില്‍ സമുദ്രനിരപ്പില്‍ നിന്നും 1600 മീറ്റര്‍ വരെ ഉയരത്തില്‍ കാണപ്പെടുന്നതും 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതുമായ ഒരു ഇടത്തരം വൃക്ഷമാണ് ഇലന്ത. ചൈനയാണ് ഇലന്തയുടെ സ്വദേശം എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ അനേകം ഇനങ്ങള്‍ കാണാന്‍ കഴിയുന്നു. കായ്കള്‍ കഴിക്കാന്‍ സ്വാദുള്ളതാണ്. ഇലന്തയില്‍ ജീവകം സി, മോണോ ഫോസ്ഫേറ്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കായ്ക്കള്‍ക്ക് ഇളം പ്രായത്തില്‍ പച്ചനിറവും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ചുവപ്പുനിറവും ആയിത്തീരും. കുരു നട്ട് ഇലന്ത വളര്‍ത്താം. നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്നതുമായ സ്ഥലമാണ് ഇലന്തയ്ക്കിഷ്ടം. മഹോദരം, അതിസാരം, അര്‍ശസ്സ്, എന്നിവയ്ക്ക് ഇലന്തയുടെ ഫലം ഉപയോഗിക്കുന്നു. വൃണങ്ങള്‍ വൃത്തിയാക്കാനും വിരേചന ഔഷധമായും ഇലന്തയുടെ തൊലി ഉപയോഗിക്കുന്നു. ഉണക്കിയും ഉപ്പിലിട്ടും ഇലന്തക്കായ്കള്‍ ഏറെ നാള്‍ സൂക്ഷിക്കാം. കോലരക്ക് ഉണ്ടാക്കുന്ന ലാക്ക പ്രാണികളെ (Laccifer Lacca) ഇലന്ത മരത്തില്‍ വളര്‍ത്തുന്നു. നീലവരയന്‍ (Discolampa ethion) എന്ന ചിത്രശലഭത്തിന്റെ ലാര്‍വയുടെ പ്രധാന ഭക്ഷണ സസ്യമാണ് ഇലന്ത. ഇലന്തയുടെ കാതലിന് ചുവപ്പ് നിറമാണ്. കാതലിന് ഉറപ്പുള്ളതിനാല്‍ വീട്ടുരുപ്പടികള്‍, പണിയായുധങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.

Edited by mohanvij, 13 November 2012 - 11:21 AM.


#235 Nishaagandhi

 
Nishaagandhi

    Queen of flowers

  • Star of Star
  • 33,370 posts
  • Location:Sulthante rajyam
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 13 November 2012 - 11:47 AM

mohanetta ilantha und :mmm:
ee index noke first pageile >>
http://www.punchapaa...ost__p__2070080


Users Awards

#236 MohaNettaN

 
MohaNettaN

    Nokkukutti

  • VIP Members
  • 5,752 posts
  • Location:Pondicherry
  • Interests:Singing and hearing songs
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 December 2012 - 11:54 AM

തിപ്പലി
Scientific Name : Piper Longum Linn
Family :Piperaceae

Posted Image

സംസ്കൃതത്തില്‍, പിപ്പലി എന്നറിയപ്പെടുന്ന തിപ്പലി കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതും പടര്‍ന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌. ഇംഗ്ലീഷില്‍ ലോങ്ങ്‌പെപ്പെര്‍ എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. തിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, അത്തിതിപ്പലി, കാട്ടുതിപ്പലി എന്നിങ്ങനെ വിവിധയിനം തിപ്പലികള്‍ കാണപ്പെടുന്നു. സസ്യഭാഗങ്ങള്‍ക്ക് എരിവ് രസമുണ്ട്. മൂപ്പെത്തിയ തിരികള്‍ക്കാണ് ഔഷധ മൂല്യമേറെയുള്ളത്. തിരികള്‍ മൂപ്പെത്താന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെയെടുക്കും. കറുപ്പ് കലര്‍ന്ന പച്ച നിറമാകുമ്പോഴാണ് പാകം. തിരികള്‍ വെയിലത്തുണക്കിയാണ് വിപണനം ചെയ്യുന്നത്. വേര് പിടിപ്പിച്ച തണ്ടുകള്‍ മഴക്കാലത്ത് കൃഷിസ്ഥലങ്ങളില്‍ നടാം. തണല്‍ ആവശ്യമുള്ള സസ്യം. പഴയ കാലത്ത് തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി നട്ടു വളര്‍ത്തിയിരുന്നു.

ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. അശ്വഗന്ധാരിഷ്ടം, ദശമൂലകടുത്രയകഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, വില്വാദി ഗുളിക, താലീസപത്രചൂര്‍ണം, അഗസ്ത്യരസായനം, അജമാംസ രസായനം, പഞ്ചകോലം, കൃഷ്ണാവലേഹ്യം, നിര്‍ഗുണ്‍ഡ്വാദി തൈലം, ഭൃഗരാജാദി തൈലം, തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂത്രാശയ കല്ല് , ജ്വരം, അതിസാരം, തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ മൂന്നും കൂടി ചേര്‍ക്കുന്നതിനെ ത്രികടു എന്ന് പറയുന്നു.
ചുമ, പനി, എന്നിവയുടെ ശമനത്തിനായി തിപ്പലിപ്പൊടി തേനിലോ ചൂട്പാലിലോ ചാലിച്ച് കഴിക്കുന്ന പതിവുണ്ട്.


#237 Nishaagandhi

 
Nishaagandhi

    Queen of flowers

  • Star of Star
  • 33,370 posts
  • Location:Sulthante rajyam
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 03 December 2012 - 01:00 PM

thanks mohanetta thippali 8->


Users Awards

#238 Vanampaadi

 
Vanampaadi

    Princess of Dreams

  • Jr Moderators
  • 19,897 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 06 December 2012 - 12:05 PM

Ilantha ,, Thippalli.... inghaneyum chedikal undo...? kettittu polum illa... :think:
Mohanetta :thanks:


Users Awards

#239 MohaNettaN

 
MohaNettaN

    Nokkukutti

  • VIP Members
  • 5,752 posts
  • Location:Pondicherry
  • Interests:Singing and hearing songs
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 December 2012 - 12:07 PM

Iniyum palathum kelkanirikkunnathe ullu.

#240 Vanampaadi

 
Vanampaadi

    Princess of Dreams

  • Jr Moderators
  • 19,897 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 06 December 2012 - 12:39 PM

Mohanettaaa.... ee chedikale kurichu nerittulla parichayam aano ivide share cheyyunnathu....
atho enne pole kettittu polum illatha inaghale google search loode thappi edukkuvaanno...? :think:


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users