Jump to content

Toggle Scoreboard
ibProArcade Scoreboard

Major Purushu has obtained a high score of 150 Yesterday, 05:36 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 54920 Yesterday, 03:46 PM Playing Alu`s Revenge Play Now!                Pokkiri SimoN has obtained a high score of 450 Dec 13 2017 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Dec 13 2017 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Dec 13 2017 07:00 PM Playing Animal Connect Play Now!                
Photo

Mayilpeeli - Sri Krishna Devotional Album


  • Please log in to reply
10 replies to this topic

#1 Snowball Fry

Snowball Fry

    Nokkukutti

  • Members
  • 16 posts
0
Neutral
  • Interests:Singing , Long Drives ,Trecking
  • Gender:Male

Posted 23 November 2010 - 09:25 PM

Album Mayilpeeli

Lyrics : S Ramesan Nair

Music : Jaya Vijaya

Singer : Dr.K J Yesudas.

 

Song: അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ

 

 

അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ

അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാകട്ടയോ
( അണിവാകച്ചാർത്തിൽ )

 

ഒരു ജന്മം കായാവായ് തീർന്നെങ്കിലും

മറുജന്മം പയ്യായി മേഞ്ഞെങ്കിലും
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ
പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ
( അണിവാകച്ചാർത്തിൽ )

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീർന്നില്ലല്ലോ കൃഷ്ണ്ണാ
ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ
( അണിവാകച്ചാർത്തിൽ )


Edited by Vavachii, 05 December 2017 - 05:01 PM.


#2 Neelu

Neelu

    Female Newcomer of PP-2016

  • Royal Member
  • 10,138 posts
2,474
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 July 2017 - 04:33 PM

:super:



#3 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 03:11 PM

ithile full songs lyrics kittaan vazhi undo :mmm: allel njaan thanne nokaam :thottu:




Users Awards

#4 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,899 posts
26,768
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 04:13 PM

ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
എരിയുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്റെ..
കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)


#5 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:02 PM

ചെമ്പൈയ്ക്കു നാദം

 

 

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്തന്റെ

ശംഖം കൊടുത്തവനേ..

പാഞ്ചജന്യം കൊടുത്തവനേ..നിന്റെ

ഏകാദശിപ്പുലരിയില്ഗുരുവായൂര്

സംഗീതപ്പാല്ക്കടലല്ലോ.. എന്നും

സംഗീതപ്പാല്ക്കടലല്ലോ..

 

ഒരു കണ്ഠമിടറുമ്പോള്ആയിരം കണ്ഠത്തില്

സരിഗമ കൊളുത്തും പരം പൊരുളേ

ആദിമദ്ധ്യാന്തങ്ങള്മൂന്നു സ്വരങ്ങളായ്

അളന്നവനേ... സ്വരങ്ങള്‍..

സരിസ നിധനി

നി നിസരി ധമധ

ധനിധ മഗമ

ഗമധനിധ മധനിസനി

ധനിസരിസ നി സരി ഗരി

സരി ഗമഗ രി ഗരി സാനിധ

നി സനി ധനിധ മധമ ഗമ ധനി

സ്വരങ്ങള്നിനക്കര്ച്ചനാപുഷ്പങ്ങള്

സ്വീകരിച്ചാലും ഹരേകൃഷ്ണാ...

 

കളഭച്ചാര്ത്തണിയിക്കാന്ഉദയാസ്തമയങ്ങള്

കുളികഴിഞ്ഞീറന്അണിയുമ്പോള്

ആയുരാരോഗ്യസൗഖ്യം പകരും വിഷ്ണോ

നാരായണാ.. ഹരേ നാരായണാ..

ആനന്ദബാഷ്പങ്ങള്സ്വീകരിച്ചാലും നീ

ഗുരുപവനേശ്വര നാരായണാ.. 




Users Awards

#6 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:03 PM

ഹരികാംബോജി

 

ഹരികാംബോജിരാഗം പഠിക്കുവാന്‍

ഗുരുവായൂരില്‍ ചെന്നൂ ഞാന്‍

പലനാളവിടെ കാത്തിരുന്നെങ്കിലും

ഗുരുനാഥനെന്നെ കണ്ടില്ല,

എന്നെഗുരുവായൂരപ്പന്‍ കണ്ടില്ല...

(ഹരികാംബോജി) 

 

രാവിലെയവിടുന്നു പട്ടേരിപ്പാടിന്റെ

വാതം ചികിത്സിക്കാന്‍ പോകുന്നു

നാരായണീയമാം ദക്ഷിണയും വാങ്ങി

നേരേ മഥുരയ്‌ക്കു മടങ്ങുന്നു...

ജീവിതഭാഷാകാവ്യത്തില്‍ പിഴയുമായ്

പൂന്താനം പോലെ ഞാനിരിക്കുന്നു

കൃഷ്‌ണാ!

 

തോറ്റൂ ഞാന്‍ ഭഗവാനേ!(ഹരികാംബോജി)

 

 വില്വമംഗലത്തിന് പൂജയ്‌ക്കൊരുക്കാന്‍

അങ്ങെല്ലാ ദിവസവും ചെല്ലുന്നൂ...

ഗുരുപത്‌നിക്കായ് വിറകിനും പോകുന്നു

പലരുടെ പരിഭവം തീര്‍ക്കുന്നു...

അതുകഴിഞ്ഞാല്‍പ്പിന്നെ

കൃഷ്‌‌ണാട്ടം കാണുന്നു

പുലരുമ്പോള്‍ കുളിയായ് ജപമായ്...

 

കൃഷ്‌ണാ!

 

തോറ്റൂ ഞാന്‍ ഭഗവാനേ!(ഹരികാംബോജി)


Edited by Vavachii, 05 December 2017 - 05:14 PM.



Users Awards

#7 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:03 PM

നീയെന്നേ ഗായകനാക്കീ

 

നീയെന്നേ ഗായകനാക്കീ

ഗുരുവായൂരപ്പാകണ്ണാ മഴമുകിലൊളിവർണ്ണാ

ഉറങ്ങി ഉണരും ഗോപ തപസ്സിനെ

യദുകുലമാക്കീ നീ 

യമുനയിലൊഴുകും എന്റെ മനസ്സിനെ

സരിഗമയാക്കീ നീ കണ്ണാ

സ്വരസുധയാക്കീ നീ     (നീയെന്നെ) 

 

കായാമ്പൂക്കളിൽ വിടർന്നതെന്നുടെ

കഴിഞ്ഞ ജന്മങ്ങൾ

നിൻ പ്രിയ കാൽത്തള നാദങ്ങൾ

മഴമുകിലോ നീ മനസ്സോ തപസ്സോ

മൌനം പൂക്കും മന്ത്രമോ

നീ മലരോ തേനോ ഞാനോ    

(നീയെന്നേ) 

കഥകൾ തളിർക്കും ദ്വാപരയുഗമോ

കാൽക്കൽ ഉദയങ്ങൾ.

നിൻ തൃക്കാൽക്കൽ അഭയങ്ങൾ

ഗുരുവായൂരിൽ പാടുമ്പോളെൻ

ഹൃദയംപത്മപരാഗമോ

പരിഭവമെന്നനുരാഗമോ         (നീയെന്നേ)


Edited by Vavachii, 05 December 2017 - 05:13 PM.



Users Awards

#8 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:05 PM

 ചന്ദനചർച്ചിത നീലകളേബരം

 

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം  കാലദേശാവസിഭ്യാം

നിർമ്മുക്തം നിത്യമുക്തം നികമശതശഹസ്രേണ

നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ

പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം

തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ  ഹന്തഭാഗ്യം ജനാനാം

 

 ചന്ദനചർച്ചിത നീലകളേബരം

എന്റെ മനോഹരമേഘം

 

കായാമ്പൂവിലും എന്റെ മനസ്സിലും

കതിർഴപെയ്യുന്നമേഘം

 

ഇത് ഗുരുവായൂരിലെ മേഘം

(ചന്ദനചർച്ചിത)

 

ആ തിരുമാറിലെ വനമാലപ്പൂക്കളിൽ

ആദ്യവസന്തം ഞാൻ

 

ആപദപങ്കജമാദ്യം വിടര്ത്തിയ

സൂര്യപ്രകാശം ഞാൻ

 

 

നിന്റെ ഗീതവും വേദവും ഈ ഞാൻ

(ചന്ദനചർച്ചിത)

 

 കൌസ്തുഭവമെന്നും കാളിന്ദിയെന്നും

കാർമുകിലെന്നും കേട്ടു ഞാൻ

 

ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും

ഉദയാസ്തമയങ്ങളാക്കീ നീ

 

തിരുനട കാക്കാൻ  നിർത്തി നീ

 

 

(ചന്ദനചർച്ചിത


Edited by Vavachii, 05 December 2017 - 05:12 PM.



Users Awards

#9 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:06 PM

ഒരുപിടിയവിലുമായ്

 

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ

വരികയായ് ദ്വാരക തേടി

ഗുരുവായൂർ കണ്ണനെ തേടി (ഒരുപിടി)

 

അഭിഷേകവേളയാണെങ്കിലും

നീയപ്പോൾ  അടിയനുവേണ്ടി നട തുറന്നു

 

ആയിരം മണിയൊച്ച എതിരേറ്റു 

എന്നെ അവിടത്തെ കാരുണ്യം എതിരേറ്റു

 

അവിടുത്തെ കാരുണ്യമെതിരേറ്റു

(ഒരുപിടി )

 

ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു

നീ പണ്ടു പണ്ടേ മറന്നു വച്ചു

 

സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ

എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു

 

നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ 

 

(ഒരുപിടി)

 

എൻ മിഴിനീരിലെ നാമ ജമപങ്ങളെ

പുണ്യമാം തീരത്തണച്ചവനേ 

 

വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ

വിധിയോടൊളിച്ചു  കളിച്ചവനേ

 

എന്റെ ദൈവം ഭവാനെന്റെ ദൈവം  (ഒരുപിടി)

 

(ഒരുപിടി)


Edited by Vavachii, 05 December 2017 - 05:12 PM.



Users Awards

#10 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:07 PM

രാധതന്‍ പ്രേമത്തോടാണോ

 

രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ..

ഞാന്‍ പാടും ഗീതത്തോടാണോ..

പറയൂ നിനക്കേറ്റം ഇഷ്ടം

പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..

രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ..

ഞാന്‍ പാടും ഗീതത്തോടാണോ.. 

 

ശംഖുമില്ല.. കുഴലുമില്ല...

നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതം

 

നിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ...

 

വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ

ചന്ദനം പോല്‍ മാറിലണിയുന്നൂ‍...

നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു

പറയരുതേ.. രാധയറിയരുതേ..

ഇതു ഗുരുവായൂരപ്പാ രഹസ്യം... 

കൊട്ടുമില്ല.. കുടവുമില്ല..

നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതം

പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..

സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ

നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..

നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..

പറയരുതേ..

രാധയറിയരുതേ..

ഇതു ഗുരുവായൂരപ്പാ രഹസ്യം...




Users Awards

#11 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,161 posts
7,451
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 December 2017 - 05:10 PM

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍

 

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍

മഴമുകിലേ നിന്നെ തഴുകിയേനേ..

നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍

നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ.. 

 

യദുകുലം തളിര്‍ത്തതെന്‍ മനസ്സിലല്ലോ

യാമങ്ങളാദിസ്വരങ്ങളല്ലോ..

നീ എന്നെയും പിന്നെ ഞാന്‍ നിന്നെയും

ഇടയന്മാരാക്കുന്ന മായയല്ലോ..

ഇത്ഗുരുവായൂരപ്പാ നിന്‍ ലീലയല്ലോ.. 

 

വേദങ്ങള്‍ മുക്തിദലങ്ങളല്ലോ

വേദന കര്‍പ്പൂരനാളമല്ലോ..

കണ്ണീരിലും നിന്റെ തൃക്കൈയിലും

ഞാന്‍ വെണ്ണയായ് കുഴയുന്ന പുണ്യമല്ലോ

കണ്ണാ ഞാന്‍ കൃഷ്ണതുളസിയല്ലോ..




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users