Jump to content

Toggle Scoreboard
ibProArcade Scoreboard

Lt.Colonel Purushu has obtained a high score of 113250 Yesterday, 05:00 PM Playing Candy Crush Play Now!                LiNeMan LoNapPan has obtained a high score of 2349 Apr 16 2018 04:56 PM Playing Driving Mad Play Now!                Lt.Colonel Purushu has obtained a high score of 1 Apr 16 2018 04:08 PM Playing Match Practice Play Now!                Lt.Colonel Purushu has obtained a high score of 12240 Apr 16 2018 02:46 PM Playing Driving Mad Play Now!                Puzhu Barber has obtained a high score of 1 Apr 12 2018 06:39 PM Playing Match Practice Play Now!                
Photo

യു.ജി.സി. നെറ്റുകാര്‍ക്ക് ഒ.എന്‍.ജി.സിയില്‍ അവസരം


  • Please log in to reply
1 reply to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,624 posts
9,925
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 April 2018 - 02:55 PM

യു.ജി.സി. നെറ്റുകാര്‍ക്ക് ഒ.എന്‍.ജി.സിയില്‍ അവസരം

 

ദെഹ്റാദൂണ്‍ ആസ്ഥാനമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്ന കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഹ്യൂമന്‍ റിസോഴ്‌സ് എക്സിക്യുട്ടീവ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍, ഒഫിഷ്യല്‍ ലാംഗ്വേജ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജൂലായില്‍ നടക്കുന്ന യു.ജി.സി. നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്കാണ് അവസരം.


1. ഹ്യൂമന്‍ റിസോഴ്‌സ് എക്സിക്യുട്ടീവ്: പേഴ്‌സണല്‍ മാനേജ്‌മെന്റ്/ എച്ച്.ആര്‍.ഡി./എച്ച്.ആര്‍.എം. സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഐ.ആര്‍./ലേബര്‍ വെല്‍ഫെയര്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ രണ്ട് വര്‍ഷ മുഴുവന്‍ സമയ ഡിപ്ലോമ. ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ലേബര്‍ വെല്‍ഫെയര്‍/പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍/ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അല്ലെങ്കില്‍ മാനേജ്‌മെന്റില്‍ 2018 ജൂലായില്‍ നടക്കുന്ന യു.ജി.സി. നെറ്റ് നേടിയിരിക്കണം.

2. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍: 60 ശതമാനം മാര്‍ക്കോടെ എം.ബി.എ. (ഫിനാന്‍സ്). മാനേജ്‌മെന്റില്‍ (സബ്ജക്ട് കോഡ്-17) 2018 ജൂലായില്‍ നടക്കുന്ന യു.ജി.സി. നെറ്റ് പരീക്ഷ ജയിക്കണം.
പ്രായം (മേല്‍പ്പറഞ്ഞ ഇരു തസ്തികകള്‍ക്കും): 2018 ജനുവരി 1-ന് 30 കവിയരുത്. ഒ.ബി.സി.ക്കാര്‍ക്ക് 33 വയസ്സും എസ്.സി., എസ്.ടി.ക്കാര്‍ക്ക് 35 വയസ്സും അംഗപരിമിതര്‍ക്ക് 40 വയസ്സും വിമുക്തഭടര്‍ക്ക് 35 വയസ്സുമാണ് ഉയര്‍ന്ന പ്രായം.

3. ഒഫിഷ്യല്‍ ലാംഗ്വേജ് ഓഫീസര്‍: 60 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദത്തിന് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. വിവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഹിന്ദിയില്‍ (സബ്ജക്ട് കോഡ്-20) 2018 ജൂലായില്‍ നടക്കുന്ന യു.ജി.സി. നെറ്റ് ജയിച്ചിരിക്കണം.

പ്രായം: 2018 ജനുവരി 1-ന് 30 കവിയരുത്. എസ്.ടിക്കാര്‍ക്ക് 35 വയസ്സും അംഗപരിമിതര്‍ക്ക് 40 വയസ്സും വിമുക്ത ഭടര്‍ക്ക് 35 വയസ്സുമാണ് ഉയര്‍ന്ന പ്രായം.

തിരഞ്ഞെടുപ്പ്: യു.ജി.സി.നെറ്റ് പരീക്ഷയിലെ മാര്‍ക്കിന്റെയും ഇന്റര്‍വ്യുവിന്റെയും യോഗ്യതാ പരീക്ഷകളുടെ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2018 ജൂലായില്‍ നടക്കുന്ന നെറ്റ് പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിക്കൂ. ഇതിന് മുന്‍പ് നേടിയ യു.ജി.സി. നെറ്റ് പരിഗണിക്കില്ല.

അപേക്ഷ: http//cbsenet.nic.in എന്ന വെബ്‌സൈറ്റില്‍ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം യു.ജി.സി. രജിസ്‌ട്രേഷന്‍/റോള്‍ നമ്പര്‍ സഹിതം www.ongcindia.com എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഏപ്രില്‍ നാല് മുതല്‍ 27 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.



#2 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,609 posts
29,159
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 April 2018 - 02:56 PM

Purushu nice share :aliya: :thankyou1:




1 user(s) are reading this topic

0 members, 1 guests, 0 anonymous users