Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

സിനിമാ സംവാദം ..


  • Please log in to reply
63 replies to this topic

#1 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 05:57 PM

actors.jpg

 

സിനിമ മേഖലയിലെ ഏതെങ്കിലും വിഷയത്തെ ബന്ധപ്പെടുത്തി ആയിരിക്കും സംവാദം നടക്കുന്നത് .. അത് ചിലപ്പോ റിലീസ് ചെയ്ത ചിത്രങ്ങളെയോ DVD / VCD ഇറങ്ങിയ ചിത്രങ്ങളെയോ ഏതെങ്കിലും പത്രത്തിൽ സ്ഥാനം  പിടിച്ച വിവാദവിഷയങ്ങളോ അല്ലെങ്കിൽ പുഞ്ചപ്പാടത്തിൽ തന്നെ മറ്റു സിനിമാറ്റോപ്പിക്കുകളിലെ വിഷയങ്ങളോ ആകാം .ഒരു വിഷയത്തിന് 1 ആഴ്ചയാണ് സമയം .അതിനുള്ളിൽ സംവദിച്ചു തീർക്കണം .. വിഷയത്തിന് പ്രസക്തി കുറവാണെന്നോ സംവാദം വേണ്ടത്ര പോരെന്നോ തോന്നുകയയാണെങ്കിൽ അടുത്ത വിഷയത്തിലേക്കു കടക്കുന്നയിരിക്കും .ഒരാഴ്ചക്കുള്ളിൽ ആ വിഷയവുമായി  ബന്ധപ്പെട്ട സംവാദം ഒരാൾക്ക് തീർക്കാനായില്ലെങ്കിൽ അല്ലെങ്കിൽ അയാളുടെ റിപ്ലൈ കൊടുത്തു തീർന്നില്ലെങ്കിൽ  മാത്രം ,  "അല്ലെങ്കിൽ മാത്രം "  അയാൾക്ക് മറ്റൊരാളുടെ “ quote “ചെയ്ത പോസ്റ്റ് ഉപയോഗിച്ചു അതിനു റിപ്ലൈ കൊടുക്കാവുന്നതാണ് .പുതിയ വിഷയങ്ങൾ തുടങ്ങിയതിനു ശേഷം “ quote “ചെയ്യാത്ത റിപ്ലൈ നീക്കം ചെയ്യുന്നതായിരിക്കും  . ആ പോസ്റ്റുകൾ പിന്നീട് പ്രൊഫൈലിൽ നിന്നും ..അതുകൊണ്ടു എന്തെങ്കിലും പോസ്റ്റ് ചെയ്ത പോസ്റ്റ് കൂട്ടാമെന്നുള്ള മനക്കോട്ട കെട്ടണ്ട  ..ഓരോ വിഷയത്തിന്റെയും അവസാനം സംവദിച്ചതിന്റെ , അതായത് ഓരോരുത്തരുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ അതാത് വിഷയങ്ങൾക്ക് ഒരു നിസ്‌ഥിത പോയന്റ് നൽകുന്നതായിരിക്കും .  

 

NOTE : മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രം ഇട്ടെന്ന് കരുതി ഇതൊരു ഫാൻ ഫൈറ്റ് ഏരിയ അല്ല എന്നോർമ്മിപ്പിക്കട്ടെ.




Users Awards

#2 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 05:58 PM

ഇന്നത്തെ വിഷയം .. കേരളത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിൽ വന്ന വാർത്തയാണ് ഇത് . സിനിമയുടെ കഥയും ക്‌ളൈമാക്‌സും അടക്കം എല്ലാം വിശദമായി എഴുതിയിട്ടുണ്ടെങ്കിലും ഒരു ശരാശരി നിലവാരം പുലർത്തുന്ന സിനിമ എന്ന നിലക്ക് തുടന്നുള്ള വാർത്ത മനഃപൂർവ്വം ഒഴിവാക്കിയിരിക്കുന്നു .

mathrubhumi.png

 

ഒരു സിനിമ ഇറങ്ങി അതിന്റെ രണ്ടാം ദിനം തന്നെ വിശദമായ കഥ അടക്കം പത്രത്തിൽ വന്ന നടപടിയെക്കുറിച്ച എന്താണ് നിങ്ങള്ക്ക് പറയാനുള്ളത് ?




Users Awards

#3 Ottaka BaalaN

Ottaka BaalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 14,275 posts
6,437
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 06:18 PM

തന്തയില്ലായ്മത്തരം. ഈ വാക്കില്‍ കൂടുതല്‍ ഒന്നും ഈ ടോയ്ലറ്റ് പേപ്പര്‍ നാറിഭൂമിയെ വിശേഷിപ്പിക്കാനില്ല. 



#4 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 06:29 PM

ഞാൻ ഉദ്ദേശിച്ചത് അതല്ല .. ഒരു പ്രമുഖ നടന്റെ ഒരു ബിഗ്ബഡ്ജറ് സിനിമ ഇറങ്ങിയ പിറ്റേ ദിവസം ഇതേ രീതിയിൽ ആ സിനിമയെ നിർവചിച്ച ഇതേ പത്രത്തിനെതിരെ ആ പ്രമുഖ നടന്റെ ഫാൻസുകാർ ഏതെല്ലാം രീതിയിൽ പൊങ്കാല ഇടാമോ അങ്ങനെയെല്ലാം ഇട്ടു . തേരാപാരാ നടന്നു അഭിപ്രായം, തെറിവിളീകൾ, രൂക്ഷവിമര്ശനങ്ങൾ എല്ലാം നടത്തി . ഇതിൽ എടുത്തു പറയാൻ ഒരാൾ ഇല്ലാതെ പോയതാണോ ഈ ചിത്രത്തിന്റെ പരാജയം ? അതോ നിലവാരം പുലർത്തുന്ന ഒരു ചിത്രമാണെന്നറിഞ്ഞിട്ടും മനഃപൂർവ്വം ചവിട്ടിത്താഴ്ത്താമെന്ന ധാരണയോ ?




Users Awards

#5 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 50,177 posts
8,761
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 06:34 PM

തന്തയില്ലായ്മത്തരം. ഈ വാക്കില്‍ കൂടുതല്‍ ഒന്നും ഈ ടോയ്ലറ്റ് പേപ്പര്‍ നാറിഭൂമിയെ വിശേഷിപ്പിക്കാനില്ല. 

 

yaa avaru Queenine kurichum  ithe pole  mosham abhipraya itte kolledaa :kodali: :odikko:




Users Awards

#6 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 11,439 posts
4,439
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 06:47 PM

നിലവാരമുള്ള സിനിമകളെയും ഇങ്ങനെ വലിച്ചു കീറി ഒട്ടിക്കുന്നതിൽ ഒരു പ്രമുഖ ചാനെലും അതിലെ ഒരു പരിപാടിയും മുൻ നിരയിലുണ്ട്....പലപ്പോഴും ആൾക്കാർ ചാനലിലേക്കു വിളിച്ചു ഈ നടപടിക്കെതിരെ തെറി വിളിക്കുന്നതിന്റെ ഒക്കെ വീഡിയോ പലയിടത്തും ഷെയർ ഉം  ചെയ്യപ്പെട്ടിട്ടുണ്ട് .....ഏറ്റവും രസം എന്താണ്  എന്ന് വെച്ചാൽ  ഈ റിവ്യൂ ഇടുന്ന ആൾ ആ പടം മുഴുവനായി കണ്ടിട്ടല്ല ഇരുന്നു പറയുന്നത് എന്നുള്ളതാണ് ....ഇത്തരം നടപടികൾ സിനിമയ്ക്ക്  ദൂഷ്യം ചെയ്യുന്നതാണ് ......ഒരിക്കലും പടം ഇറങ്ങി കഴിഞ്ഞു അതിന്റെ ഫുൾ സ്റ്റോറി റിവ്യൂ പോലെ ഇടുന്നതു ശെരി അല്ല ....



#7 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 07:00 PM

yaa avaru Queenine kurichum  ithe pole  mosham abhipraya itte kolledaa :kodali: :odikko:

 

ഏറ്റവും വല്യ രസം എന്താണെന്ന് വെച്ച അവനെ ഫോൺ ചെയ്തു ആരാണ്ടു തെറിവിളിക്ക് മുന്നെയായി ചോദിച്ചപ്പ അവൻ പറയാ "തീയറ്ററിൽ പോയി കണ്ട ഒരേ ഒരു പടം ക്വീൻ ആണെന്ന് " :noo: :odikko:




Users Awards

#8 Secretary Ambro

Secretary Ambro

    Chayakkada Secretary

  • Royal Member
  • 10,021 posts
4,437
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 07:02 PM

ഏറ്റവും വല്യ രസം എന്താണെന്ന് വെച്ച അവനെ ഫോൺ ചെയ്തു ആരാണ്ടു തെറിവിളിക്ക് മുന്നെയായി ചോദിച്ചപ്പ അവൻ പറയാ "തീയറ്ററിൽ പോയി കണ്ട ഒരേ ഒരു പടം ക്വീൻ ആണെന്ന് " :noo: :odikko:

=)) =)) =)) =)) 



#9 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 March 2018 - 07:08 PM

നിലവാരമുള്ള സിനിമകളെയും ഇങ്ങനെ വലിച്ചു കീറി ഒട്ടിക്കുന്നതിൽ ഒരു പ്രമുഖ ചാനെലും അതിലെ ഒരു പരിപാടിയും മുൻ നിരയിലുണ്ട്....പലപ്പോഴും ആൾക്കാർ ചാനലിലേക്കു വിളിച്ചു ഈ നടപടിക്കെതിരെ തെറി വിളിക്കുന്നതിന്റെ ഒക്കെ വീഡിയോ പലയിടത്തും ഷെയർ ഉം  ചെയ്യപ്പെട്ടിട്ടുണ്ട് .....ഏറ്റവും രസം എന്താണ്  എന്ന് വെച്ചാൽ  ഈ റിവ്യൂ ഇടുന്ന ആൾ ആ പടം മുഴുവനായി കണ്ടിട്ടല്ല ഇരുന്നു പറയുന്നത് എന്നുള്ളതാണ് ....ഇത്തരം നടപടികൾ സിനിമയ്ക്ക്  ദൂഷ്യം ചെയ്യുന്നതാണ് ......ഒരിക്കലും പടം ഇറങ്ങി കഴിഞ്ഞു അതിന്റെ ഫുൾ സ്റ്റോറി റിവ്യൂ പോലെ ഇടുന്നതു ശെരി അല്ല ....

 

അതാണ് .. ഇത് പത്രത്തിന്റെ എന്നല്ല ഒരുവിധം ഓൺലൈൻ മാധ്യമങ്ങൾ എല്ലാത്തിന്റേം അവസ്ഥ ഇതാണ് . ആ ആഴ്ചയിൽ ഇറങ്ങുന്ന ചിത്രങ്ങൾ ഏതാണെന്നു അറിയാത്ത ഊളകളാണ് ഇരുന്നു റിവ്യൂ ഇടുന്നത് .അതാണ് അതിലും രസം .. " ഇതിന്റെ ഭാഗമായിട്ട് ഒരുത്തനോട് ചുമ്മാ ചോദിച്ചു " ഇന്ന് ഇറങ്ങുന്ന ഏതേലും സിനിമ അറിയാമോ ?

 

ഉത്തരം : ആ .. ആന അലറലോടലറൽ ..

 

അതിന്റെ കൂടെ ഇറങ്ങിയ ആടും മാസ്റ്റർപീസും വിമാനവും അവനറിയില്ല ..ആകെ അറിയാവുന്നതാണ് ഇത് .. എന്നിട്ട് രണ്ടാഴ്ചക്കു ശേഷം " മാസ്റ്റർപീസ് സൂപ്പർ മൂവി ആണെന്ന് പറയുന്നത് കേട്ട് .. എവിടെ ? ആര് പറഞ്ഞു ?  : ഫേസ് ബുക്കിൽ ...... “ഒരു സിനിമ റങ്ങിയാൽ അത് നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്ന സ്ഥലം ആണത്രേ ഫേസ് ബുക്ക് ..




Users Awards

#10 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 March 2018 - 12:20 PM

നിലവാരമുള്ള സിനിമകളെയും ഇങ്ങനെ വലിച്ചു കീറി ഒട്ടിക്കുന്നതിൽ ഒരു പ്രമുഖ ചാനെലും അതിലെ ഒരു പരിപാടിയും മുൻ നിരയിലുണ്ട്....പലപ്പോഴും ആൾക്കാർ ചാനലിലേക്കു വിളിച്ചു ഈ നടപടിക്കെതിരെ തെറി വിളിക്കുന്നതിന്റെ ഒക്കെ വീഡിയോ പലയിടത്തും ഷെയർ ഉം  ചെയ്യപ്പെട്ടിട്ടുണ്ട് .....ഏറ്റവും രസം എന്താണ്  എന്ന് വെച്ചാൽ  ഈ റിവ്യൂ ഇടുന്ന ആൾ ആ പടം മുഴുവനായി കണ്ടിട്ടല്ല ഇരുന്നു പറയുന്നത് എന്നുള്ളതാണ് ....ഇത്തരം നടപടികൾ സിനിമയ്ക്ക്  ദൂഷ്യം ചെയ്യുന്നതാണ് ......ഒരിക്കലും പടം ഇറങ്ങി കഴിഞ്ഞു അതിന്റെ ഫുൾ സ്റ്റോറി റിവ്യൂ പോലെ ഇടുന്നതു ശെരി അല്ല ....

 

പ്രേത്യേകിച് ഇര പോലെ ട്വിസ്റ്റുകളും സസ്പെന്സുകളുമായി മുന്നേറുന്ന ഒരു സിനിമക്ക് ഒരിക്കലും ഭൂഷണമല്ല ..നിലവാരം ഇല്ലാത്ത ഒരു സിനിമ ആണെങ്കിൽ പോലും അതിനു ഒരു തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇങ്ങനെ ഒരു വാർത്ത  കൊടുക്കാൻ പാടുള്ളതല്ല .. അന്നേരം മികച്ചതെന്ന് കണ്ടവരിൽ മിക്കവാറും അഭിപ്രായം പറഞ്ഞ ഇരക്കെതിരെ ഇങ്ങനെ ഒരു ന്യൂസ് പടച്ചുവിട്ടത് മനപൂർവ്വം തന്നെ ആകണം . ഏതായാലും ഉർവശ്ശി ശാപം ഉപകാരമായി എന്ന് പറഞ്ഞത് പോലെയാണ് അവസ്ഥ .. ന്യൂസ് വന്നതിനു ശേഷം ചിത്രത്തിന് കൂടുതൽ തിരക്കനുഭവപ്പെടുന്നു എന്നാണു റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത് .




Users Awards

#11 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,165
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 March 2018 - 10:19 PM

Ira kandittu samvadikkan varam :yes: innu ivide charcha onnum ille :mmm:

#12 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 March 2018 - 10:17 AM

നിങ്ങൾ ഒരു സിനിമാ സംവിധായകനാണ് എന്ന്  കരുതുക . നിങ്ങൾ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ ഒരു പ്രേത സിനിമയാണ് . മലയാളം കണ്ടു ശീലിച്ച സ്ഥിരം പ്രേത സിനിമക്ളീഷേകളിൽ നിന്ന് എന്ത് മാറ്റമാണ് നിങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക ? അതോ മാറ്റം ആവശ്യമില്ല ? മിക്ക പ്രേതസിനിമകളുടെയും പരാജയകാരണം മലയാളികൾ കണ്ടുപഴകിയ സ്ഥിരം പല്ലവികൾ ആണെന്നുള്ള ഒരു ധാരണ പൊതുവേയുണ്ട് ധാരണയെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു ?

 

വെള്ളവസ്ത്രം ധരിച്ചാൽ മാത്രമേ പ്രേതത്തിനു പ്രേതമെന്ന ഐഡന്റിറ്റി ചേരു എന്ന മനോഭാവം നിങ്ങൾക്ക് ഉണ്ടോ ? മലയാളിയുടെ ചിന്താഗതി മാറ്റാൻ നേരമായോ ? ആയില്ലേ ? അടുത്ത കാലത്തു ഇറങ്ങി സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ " എസ്രാ " പോലും ഇതേ ആവിഷ്കാരമാണ് നടത്തിയിരിക്കുന്നത് . വസ്ത്രത്തിന്റെ കാര്യത്തിൽ എങ്കിലും പ്രേതങ്ങൾക്ക് ഒരു മാറ്റത്തിന്റെ ആവശ്യം ഇല്ലേ ?എന്താണ് നിങ്ങള്ക്ക് പറയാനുള്ളത് ?




Users Awards

#13 IruTTadi SamOo

IruTTadi SamOo

    ..:: ThE DaRk AnGeL ::..

  • Root Admin
  • 1,734 posts
512
Professional
  • Location:The City that Never Sleeps !
  • Interests:.
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 March 2018 - 11:24 AM

 

 

വെള്ളവസ്ത്രം ധരിച്ചാൽ മാത്രമേ പ്രേതത്തിനു പ്രേതമെന്ന ഐഡന്റിറ്റി ചേരു എന്ന മനോഭാവം നിങ്ങൾക്ക് ഉണ്ടോ ? മലയാളിയുടെഈ ചിന്താഗതി മാറ്റാൻ നേരമായോ ? ആയില്ലേ ? ഈ അടുത്ത കാലത്തു ഇറങ്ങി സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ " എസ്രാ "പോലും ഇതേ ആവിഷ്കാരമാണ് നടത്തിയിരിക്കുന്നത് . വസ്ത്രത്തിന്റെ കാര്യത്തിൽ എങ്കിലും പ്രേതങ്ങൾക്ക് ഒരു മാറ്റത്തിന്റെ ആവശ്യംഇല്ലേ ?എന്താണ് നിങ്ങള്ക്ക് പറയാനുള്ളത് ?

 

വസ്ത്രം മാറ്റമുള്ള ഏതേലും ഒരു പടത്തിന്റെ പേര് പറയാമോ ?



#14 Secretary Ambro

Secretary Ambro

    Chayakkada Secretary

  • Royal Member
  • 10,021 posts
4,437
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 March 2018 - 11:31 AM

പ്രേത സിനിമകൾ പണ്ടത്തെ  പോലെ വെള്ള സാരിയുടുത്തു വന്നു പേടിപ്പിച്ചു പടങ്ങൾ വിജയിപ്പിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു, പക്ഷെ അന്ന് അത് വിജയിച്ചത് ശക്തമായ തിരക്കഥ കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്  . ഒരു കഥയും ഇല്ലാതെ വെറുതെ വെള്ള സാരി ഉടുത്തു വന്നാൽ പടം പോളിയും .  നാം കണ്ടിരുന്ന മിക്ക സിനിമകളിലും ദൈവങ്ങളെ അവതരിപ്പിച്ച കഥാപാത്രങ്ങൾ രാജാക്കന്മാരെ പോലെ കിരീടം ധരിച്ചോ അല്ലെങ്കിൽ മുനിമാരെ പോലെ, അതിൽ നിന്നും മാറി വന്ന ഒരു പടം ഞാൻ കണ്ടത് നമ്മുടെ പരേഷ് റാവലും അക്ഷയ് കുമാറും അഭിനയിച്ച OMG എന്ന  ഫിലിം ആയിരുന്നു, അത് സൂപ്പർ ഹിറ്റ് ആയിരുന്നു , അപ്പോൾ വേഷ ഭൂഷാദികൾ അല്ല മറിച്ചു നല്ലൊരു തിരക്കഥയാണ് ഏതു ഫിലിം ആവശ്യം, കൂടാതെ നല്ല അഭിനയിക്കുന്നവരും  സംവിധാനം തുടങ്ങി എല്ലാം.
 
ഞാൻ ഒരു സംവിധായകൻ ആണെങ്കിൽ ഞാൻ എടുക്കുന്ന പ്രേത സിനിമ എന്ന് പറയുന്നത് പ്രേതത്തെ മുഴുവൻ സമയം  കാണിച്ചു കൊണ്ടുള്ള  ഒരു  പടം ആയിരിക്കില്ല,  പ്രേക്ഷകന് കൂടി തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ സ്വന്തം അടുത്ത് പ്രേതം ഉണ്ടെന്നൊരു ഫീൽ വരുന്ന തരാം സിനിമ ആയിരിക്കണം, പ്രേതത്തെ ഇത് വരെ കണ്ടില്ലെങ്കിലും ഒരു ഇരുട്ട് റൂമിൽ പോകുമ്പോൾ നമ്മുടെ ഉള്ളിൽ വരുന്ന ഒരു ഭയത്തിന്റെ ഫീലിംഗ് അത് അവനു ആ സിനിമയിൽ കിട്ടുകയാണെങ്കിൽ ആ പടം വിജയിക്കും


#15 Shaji PappaN

Shaji PappaN

    Thallukolli of PP

  • Administrator
  • 27,588 posts
23,328
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 March 2018 - 11:40 AM

വസ്ത്രം മാറ്റമുള്ള ഏതേലും ഒരു പടത്തിന്റെ പേര് പറയാമോ ?

 

മണിച്ചിത്രത്താഴ്ഒരു മുറൈ വന്നു പാർത്തായ ..

 

രണ്ടു സിനിമകളിലും ( ഇതല്ലാതെ വേറെ കാണുമായിരിക്കും . പക്ഷെ എന്റെ ഓർമ്മയിൽ വന്നത് ) ഒരു സീനിൽ പോലും പ്രേതം വെള്ളവസ്ത്രം ധരിച്ചു നടക്കുന്നതായി കണ്ടിട്ടില്ലെന്നാണ് ഓർമ്മ . രണ്ടാമത് പറഞ്ഞ സിനിമ പരാജം ആയിരുന്നനെകിൽ കൂടി വസ്ത്രാവിഷ്കാരത്തിൽ സംവിധായകൻ ഒന്ന് മാറി ചിന്തിച്ചു എന്ന് വേണം കരുതാൻ .




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users