Edited by Major Purushu, 26 January 2018 - 10:46 AM.
Posted 05 January 2018 - 11:12 AM
Edited by Major Purushu, 26 January 2018 - 10:46 AM.
Posted 30 January 2018 - 11:02 AM
**NOTE**-: So Guys Enjoy This Schedule Is Predicted Because The Official Schedule Has Not Been Released Yet If The VIVO IPL 2018 SCHEDULE Has Been Released Then We Will Update It….
Posted 05 January 2018 - 11:13 AM
ധോണി ചെന്നൈയിൽ തന്നെ; കോഹ്ലിയെ റോയല് ചാലഞ്ചേഴ്സും രോഹിതിനെ മുംബൈയും നിലനിർത്തി
Posted 21 January 2018 - 05:40 PM
Posted 26 January 2018 - 10:47 AM
ക്രീസിലെ കളിമിടുക്കിനുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമ്മാനപ്പൊതി നാളെ തുറക്കും. ഐപിഎൽ പതിനൊന്നാം എഡിഷന്റെ രണ്ടു ദിവസം നീളുന്ന താരലേലത്തിനു ബെംഗളൂരുവിലാണു വേദി. പതിനൊന്നു രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ക്രിക്കറ്റിന്റെ ‘ജാക്പോട്ട്’ തേടി ലേലത്തിനെത്തും. 360 ഇന്ത്യൻ താരങ്ങളും 218 വിദേശതാരങ്ങളും ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തിൽ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാർക്കാണ് അവസരമൊരുങ്ങുക.
ലേലത്തിന്റെ വഴി
രാജ്യാന്തര താരങ്ങൾക്കും അൺ ക്യാപ്ഡ് താരങ്ങൾക്കും ഒരുപോലെ പ്രാമുഖ്യം നൽകുന്നുണ്ട് ഇത്തവണത്തെ ലേലം. ഭാഗ്യം കാത്തുള്ള 578 താരങ്ങളിൽ 244രാജ്യാന്തര താരങ്ങളാണുള്ളത്. ഇന്ത്യയിൽനിന്ന് 62 താരങ്ങൾ ഈ വിഭാഗത്തിലുണ്ട്. 298 ഇന്ത്യൻ താരങ്ങളടക്കം 332 അൺക്യാപ്ഡ് താരങ്ങളാണു ഭാഗ്യം തേടുന്നത്. പതിമൂന്ന് ഇന്ത്യക്കാരടക്കം 36 താരങ്ങൾ രണ്ടു കോടി രൂപ അടിസ്ഥാനവിലയിൽ ലേലം തുടങ്ങും. മാർക്വീ താരപദവി നേടിയ 17 ക്രിക്കറ്റർമാർക്കാണു ലേലത്തിൽ ആദ്യാവസരം. ഇതിൽ ആറ് ഇന്ത്യൻ താരങ്ങളാണുള്ളത്. തുടർന്നു മറ്റു രാജ്യാന്തര താരങ്ങളുടെ ഊഴം. ബാറ്റ്സ്മാൻ, ഓൾറൗണ്ടർ, വിക്കറ്റ്കീപ്പർ, ഫാസ്റ്റ് ബോളർ, സ്പിന്നർ എന്നീ ക്രമത്തിലാണു ലേലം പുരോഗമിക്കുക.
പണം ‘പിടിക്കപ്പെടും’
ടീമുകൾ ഒന്നടങ്കം ഉടച്ചുവാർക്കുന്നതിനാൽ ലീഗിന്റെ സമവാക്യങ്ങൾ മാറ്റിയെഴുതുന്ന ലേലമാണിത്. പക്ഷേ മുൻലേലങ്ങളിലേതുപോലെ പത്തും പതിനഞ്ചും കോടി ഒറ്റയടിക്കു വാരിയെറിയാൻ ടീമുകൾ ഒന്നു മടിക്കും. നിർദിഷ്ട തുകയിൽനിന്നു മുഴുവൻ സ്ക്വാഡിനെ തിരഞ്ഞെടുക്കേണ്ടതുതന്നെ കാരണം. ഓരോ ടീമിനും പരമാവധി 25 കളിക്കാരെ സ്വന്തമാക്കാം. ചെലവിടാനാകുന്ന ആകെ തുക 80 കോടി രൂപ. ഇതിനകം 18 കളിക്കാരെ നിലനിർത്തിയതുവഴി പല ടീമുകളുടെയും ലേലത്തുകയിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്.
റൈറ്റ് ടു മാച്ച് ആകർഷണം
മുൻ സീസണിലെ വിജയക്കൂട്ട് സ്വന്തമാക്കാൻ ടീമുകൾക്കു മുന്നിലുള്ള എളുപ്പവഴിയാണു റൈറ്റ് ടു മാച്ച് സൗകര്യം. റീട്ടെൻഷൻ ഉൾപ്പെടെ പരമാവധി അഞ്ചുതാരങ്ങളെ ലേലത്തിലൂടെയല്ലാതെ ടീമുകൾക്കു തിരികെയെത്തിക്കാം. രണ്ടു വിദേശതാരങ്ങളിൽ കൂടാനും പാടില്ല. മുൻ വർഷം തങ്ങൾക്കു കളിച്ച താരങ്ങളെ മാത്രമേ ടീമുകൾക്കു റൈറ്റ് ടു മാച്ച് വഴി വാങ്ങാനാകൂ. ചെന്നൈ, രാജസ്ഥാൻ ടീമുകൾക്കു 2015 ൽ തങ്ങൾക്കുവേണ്ടി കളിച്ചവരെ തിരഞ്ഞെടുക്കാം. ഈ താരങ്ങൾ മുൻ സീസണുകളിൽ പുണെ ടീമിനോ ഗുജറാത്ത് ടീമിനോ കളിച്ചവരുമായിരിക്കണം. മൂന്നു കളിക്കാരെ നിലനിർത്തിയ ടീമുകൾക്കു രണ്ടുപേരെ ആർടിഎം വഴി സ്വന്തമാക്കാം. രണ്ടോ അതിൽ കുറവോ താരങ്ങളെ നിലനിർത്തിയ ടീമിനു മൂന്നവസരമുണ്ട്.
രാജ്യാന്തര താരങ്ങൾ
∙ ബാറ്റ്സ്മെൻ
ക്രിസ് ലിൻ (ഓസ്ട്രേലിയ)
ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)
ക്രിസ് ഗെയ്ൽ (വെസ്റ്റിൻഡീസ്)
ക്വിന്റൺ ഡികോക്ക് (ദക്ഷിണാഫ്രിക്ക)
ഫാഫ് ഡുപ്ലെസിസ് (ദക്ഷിണാഫ്രിക്ക)
എവിൻ ലൂയിസ് (വെസ്റ്റിൻഡീസ്)
ബ്രെണ്ടൻ മക്കല്ലം (ന്യൂസീലൻഡ്)
ജോസ് ബട്ലർ (ഇംഗ്ലണ്ട്)
ജാസൺ റോയ് (ഇംഗ്ലണ്ട്)
കെയ്ൻ വില്യംസൺ (ന്യൂസീലൻഡ്)
∙ ഓൾറൗണ്ടേഴ്സ്
ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
ഷാക്കിബ് അൽ ഹസൻ (ബംഗ്ലദേശ്)
ഡ്വെയ്ൻ ബ്രാവോ (വെസ്റ്റിൻഡീസ്)
കോളിൻ മൺറോ (ന്യൂസീലൻഡ്)
കീറോൻ പൊള്ളാർഡ് (വെസ്റ്റിൻഡീസ്)
ജോ റൂട്ട് (ഇംഗ്ലണ്ട്)
ഷെയ്ൺ വാട്സൺ (ഓസ്ട്രേലിയ)
മാർക്കസ് സ്റ്റോയ്നിസ് (ഓസ്ട്രേലിയ)
ക്രിസ് വോക്സ് (ഇംഗ്ലണ്ട്)
ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ)
ജെയിംസ് ഫോൾക്ക്നർ (ഓസ്ട്രേലിയ)
∙ ബോളേഴ്സ്
റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
മിച്ചൽ സ്റ്റാർക് (ഓസ്ട്രേലിയ)
കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക)
ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക)
കെസ്റിക്ക് വില്യംസ് (വെസ്റ്റിൻഡീസ്)
പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)
ട്രെന്റ് ബോൾട്ട് (ന്യൂസീലൻഡ്)
മുസ്താഫിസുർ റഹ്മാൻ (ബംഗ്ലദേശ്)
മിച്ചൽ മക്ലീനഘൻ (ന്യൂസീലൻഡ്)
ലസിത് മലിംഗ (ശ്രീലങ്ക)
ആൻഡ്രൂ ടൈ (ഓസ്ട്രേലിയ)
ഇന്ത്യൻ താരങ്ങൾ
യൂസ്വേന്ദ്ര ചാഹൽ
കെ.എൽ.രാഹുൽ
ശിഖർ ധവാൻ
ആർ. അശ്വിൻ
കുൽദീപ് യാദവ്
അജിൻക്യ രഹാനെ
ഗൗതം ഗംഭീർ
മനീഷ് പാണ്ഡേ
കേദാർ ജാദവ്
യുവ്രാജ് സിങ്
അൺക്യാപ്ഡ് താരങ്ങൾ
ക്രുണാൽ പാണ്ഡ്യ
പൃഥ്വി ഷാ
കമലേഷ് നാഗർകോട്ടി
നിതീഷ് റാണ
രാഹുൽ ത്രിപാഠി
രജനീഷ് ഗുർബാനി
ദീപക് ഹൂഡ
സൂര്യകുമാർ യാദവ്
ഹിമാൻഷു റാണ
മായങ്ക് അഗർവാൾ
Posted 26 January 2018 - 11:55 AM
purushu
last time players Base Price ariyillannu paranju nammude IPL masthi bidding late aayi...
athukondu ippravasyam nerathe ittu
Posted 27 January 2018 - 11:12 AM
ശിഖർ ധവാനെ സൺറൈസേഴ്സ് നിലനിർത്തി. 5.20 കോടി രൂപ മൂല്യത്തിനാണ് ധവാനെ സൺറൈസേഴ്സ് നിലനിർത്തിയത്. ആർ. അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് കൈക്കലാക്കി. 5.40 രൂപയ്ക്ക് കിറോൺ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസും നിലനിർത്തി. അതേസമയം, ക്രിസ് ഗെയിലിനെ ഒരു ടീമും സ്വന്തമാക്കിയില്ല
Posted 27 January 2018 - 11:12 AM
ബഞ്ചമിൻ സ്റ്റോക്സ് – രാജസ്ഥാൻ റോയൽസ് – 1250 ലക്ഷം
ഫാഫ് ഡ്യുപ്ലസിസ് – ചെന്നൈ സൂപ്പർ കിങ്സ് – 1.60 കോടി
അജിങ്ക്യ രഹാനെ – രാജസ്ഥാൻ റോയൽസ് – നാലു കോടി
മിച്ചൽ സ്റ്റാർക് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 9.40 കോടി
![]() |
October (2018 Film)Started by ![]() ![]() |
|
![]() |
|
![]() |
Baaghi 2 - 2018Started by ![]() ![]() |
|
![]() |
|
![]() |
Oscar Awards 2018Started by ![]() ![]() |
|
![]() |
|
![]() |
Nidahas Trophy - India And Bangladesh In Sri Lanka T20I Tri-Series, 2018Started by ![]() ![]() |
|
![]() |
|
![]() |
Formula 1 - 2018 Season Schedule And ResultsStarted by ![]() ![]() |
|
![]() |
0 members, 1 guests, 0 anonymous users