Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 1781 Today, 05:32 PM Playing Balloon Shoot Play Now!                OOkkan Ambro has obtained a high score of 863 Today, 05:28 PM Playing Hungry Bob Play Now!                OOkkan Ambro has obtained a high score of 1025 Today, 04:33 PM Playing Pigeon Hunter Play Now!                OOkkan Ambro has obtained a high score of 134 Today, 03:57 PM Playing Handball Fever Play Now!                OOkkan Ambro has obtained a high score of 0 Today, 02:50 PM Playing Soccer Pong Play Now!                
Photo

ഒടിയൻ കണ്ടൻ


  • Please log in to reply
39 replies to this topic

#2822820 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 03:30 PM

കുട്ടിക്കാലത്തു വളരെ അധികം കേട്ടിട്ടുള്ളതും ഭീതി ജനിപ്പിച്ച അനുഭവം തന്നിട്ടുള്ള ഒടിയൻ കണ്ടന്റെ ജീവിതത്തിലൂടെ നമുക്ക് ഒരു യാത്ര പോകാം ... ഇന്നും മനപ്പള്ളിക്കാരുടെ ഇടയിൽ കണ്ടന്റെ പേര് പറയുമ്പോൾ ഒരു ഭീതി കാണാം :amme: ... കണ്ടനെ പലരൂപത്തിൽ കാണേണ്ടി വന്നിട്ടുണ്ടെങ്കിലും ജരാനരകൾ ബാധിച്ച സമയത്താണ് മനുഷ്യ രൂപത്തിൽ കാണാൻ സാധിച്ചത് .. ഒടിയൻമാർ ഒരുപാട് കാലം ജീവിച്ചിരിക്കില്ല എന്നൊരു പഴമൊഴി ഉണ്ടെങ്കിലും കണ്ടൻ അതിനൊരപവാദം ആണ്.... നമുക്ക് പോകാം കണ്ടന്റെ ജീവിതത്തിലൂടെ :pedi:



ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം , ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാമ്യവും ഇല്ല , അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് തിക്കച്ചും യാദൃച്ഛികം മാത്രമാണ് ...


mBVn8Zd.png

 

 

 

PART - I

 

 

PART - II

 

 

PART - III

 

 

PART - IV

 

 

PART - V


Edited by OOkkan Ambro, 08 December 2017 - 09:19 AM.


#2 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,833 posts
26,708
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 03:34 PM

:ayyo: ithokke satyamaano ambro :scare: ambro kandalle :amme:

#3 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 03:36 PM

:ayyo: ithokke satyamaano ambro :scare: ambro kandalle :amme:



athokke kathayude avasanam ariyikkum ....

#4 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 03:52 PM

PART - I


കുട്ടിക്കാലത്തു സന്ധ്യ സമയത്തു കളിചോണ്ടിരിക്കുമ്പോൾ മുത്തശ്ശി പറയുമായിരുന്നു വേഗം വന്നു കുളിച്ചു നാമം ജപിച്ചോളൂ ഒടിയനും മറുതയും ഒക്കെ ഇറങ്ങുന്ന സമയം ആവാറായെന്നു. ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നപ്പോൾ ഒരു ദിവസം അറിയാതെ മുത്തശ്ശിയോട് ഞാൻ പറഞ്ഞു എന്ന പിന്നെ ആ ഒടിയൻ ഇങ്ങു വരട്ടെ ഞാൻ ഈ മടല് കൊണ്ട് തലക്കടിക്കും എന്ന്. ഇത് കേട്ടപാടേ മുത്തശ്ശി നാമം ജപിച്ചോണ്ട് എന്റെ കണ്ടാ നീ ചതിക്കല്ലേ എന്റെ കുട്ടി അറിവില്ലാണ്ട് പറഞ്ഞതാ , അവന് വിവരം ഇല്ല കണ്ടാ , ചെറിയ കുട്ടിയല്ലേ നീ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കല്ലേ നിനക്ക് അരിയും തേങ്ങയും നിന്റെ വീട്ടിൽ എത്തിച്ചേക്കാമെ എന്നെല്ലാം പറയാൻ തുടങ്ങി

എനിക്ക് ഇതൊക്കെ കേട്ടപ്പോ അതിശയം തോന്നി മുത്തശ്ശി ആരോടാ ഈ പറേണെ മുത്തശ്ശിക്കും ചെറിയേടത്തിയെ പോലെ സൂക്കേട് തുടങ്ങിയോ എന്നൊക്കെ ഞാൻ ചിന്തിച്ചു അമ്മയോട് കുളിപ്പിക്കുമ്പോ ഇതൊക്കെ ചോദിച്ചു. 'അമ്മ പറഞ്ഞു മോനെ ഒടിയൻ കണ്ടൻ മോനെ ഒന്നും ചെയ്യൂല്ല മോന്റെ അമ്മമ്മ വേണ്ടത് ചെയ്തോളും.

ഞാൻ : അതല്ല അമ്മെ ആരാ ഈ ഒടിയൻ കണ്ടൻ അവൻ കുഞ്ഞുങ്ങളെ എന്തിനാ ഉപദ്രവിക്കുന്നെ

'അമ്മ : കണ്ടൻ കുഞ്ഞുങ്ങളെ ഒന്നും ചെയ്യൂല്ല . മുത്തശ്ശി വെറുതെ പറഞ്ഞതാ , മോൻ ഇനി അതൊന്നും ആലോചിച്ചു പേടിക്കണ്ട കേട്ട

ഇത് കേട്ട് വന്ന മുത്തശ്ശി : നീ കുട്ട്യോൾക്ക് ഇങ്ങനെ പറഞ്ഞു കൊടുക്ക് , കണ്ടന് കുട്ട്യോള് എന്നൊന്നും ഇല്ല , അവനെ നിനക്കറിയാല്ലോ, എന്റെ സുഭദ്രേടെ കെട്ടിയോൻ എങ്ങനെയാ മരിച്ചെന്നൊക്കെ നീ മറന്നോ

'അമ്മ : ഇനി ഈ കുട്ടിയുടെ മുന്നിൽ വച്ച് ഇതെല്ലം പറഞ്ഞു അവനെ പേടിപ്പിക്കാതെ , ചെറിയ കുട്ടി അറിയാതെ പറഞ്ഞതല്ലേ

മുത്തശ്ശി : നാളെ തന്നെ കണ്ടന്റെ വീട്ടിൽ ആ അരിയും തേങ്ങയും എത്തിച്ചേക്കണം , അത് എത്തിക്കാതെ ആരും താഴെ കാവിൽ തെയ്യം കാണാൻ പോവാൻ ഞാൻ സമ്മതിക്കില്ല

'അമ്മ : ഞാൻ നാളെ തന്നെ ചിരുതേടെ കയ്യിൽ കൊടുത്തയക്കാം

ഇതൊക്കെ കേട്ട എന്റെ മനസ്സിൽ കണ്ടനെ എങ്ങനേലും കാണണം എന്ന ചിന്ത വന്നു ..............................


Edited by OOkkan Ambro, 29 November 2017 - 12:13 AM.


#5 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,833 posts
26,708
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 04:06 PM

ennittu ammamma ariyum thengayum kondu kodutho :pedi:

 

ambro nalla rasamulla shyli :good:  vaayichirikkan thonnunnu :good:



#6 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 04:07 PM


malarammume ithente story onnum alla ... enikk manassil thonniya oru katha aanu ithu :pedi:

Edited by OOkkan Ambro, 28 November 2017 - 04:08 PM.


#7 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,833 posts
26,708
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 04:11 PM

malarammume ithente story onnum alla ... enikk manassil thonniya oru katha aanu ithu :pedi:

 

satyam :shock: enna adipoli aayittund ambro :super: 

 

njan karuthi kuttikkalathe valla ormmakalil ninnu ezhuthuvaanennu :athe:



#8 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,119 posts
1,099
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 04:30 PM

Kollam continue ambro

Sent from my ASUS_Z00AD using Tapatalk

#9 PK Pavanayi

PK Pavanayi

    Professional Killer of PP

  • Royal Member
  • 10,317 posts
3,791
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 05:57 PM

hambada njanum vicharicchu ninte swantham anubhava kadha aanenu  :shock:



#10 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 06:16 PM

hambada njanum vicharicchu ninte swantham anubhava kadha aanenu :shock:




odividya enthanennu googilil vayichond irunnappo velivillatha thalayil thonniya oru kathaya ithu :grin:

#11 Kuttan Thampuran

Kuttan Thampuran

    Nokkukutti

  • Premium Member
  • 7,119 posts
1,099
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 08:14 PM

odividya enthanennu googilil vayichond irunnappo velivillatha thalayil thonniya oru kathaya ithu :grin:

 

 

Adutha part inni eppozha ?



#12 parichithan

parichithan

    Nokkukutti

  • Celebrity Of PP
  • 162 posts
271
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 09:06 PM

തുടക്കം നന്നായി..ബാക്കി ഭാഗങ്ങൾ വരട്ടെ..ഒടിയൻ കണ്ടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്..പഴയ കാലങ്ങളിലെ എല്ലാ വിശ്വാസ, അന്ധവിശ്വാസങ്ങൾക്ക് പിന്നിലും ശാസ്ത്രീയമായ ഒരു കാരണം ഉണ്ടാവും എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതിനെ നേരെ അങ്ങ് പറഞ്ഞാൽ മറ്റുള്ളവർ അംഗീകരിക്കില്ല എന്ന തോന്നൽ കൊണ്ടാവും ഇത്തരം ഭീതിജനകമായ കഥകളുടെ പിൻബലത്തിൽ അവയെ മറ്റുള്ളവരിലേക്ക് എത്തിച്ചത്..വരട്ടെ  ബാക്കി കൂടി...

തുടക്കം നന്നായി..ബാക്കി ഭാഗങ്ങൾ വരട്ടെ..ഒടിയൻ കണ്ടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്..പഴയ കാലങ്ങളിലെ എല്ലാ വിശ്വാസ, അന്ധവിശ്വാസങ്ങൾക്ക് പിന്നിലും ശാസ്ത്രീയമായ ഒരു കാരണം ഉണ്ടാവും എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതിനെ നേരെ അങ്ങ് പറഞ്ഞാൽ മറ്റുള്ളവർ അംഗീകരിക്കില്ല എന്ന തോന്നൽ കൊണ്ടാവും ഇത്തരം ഭീതിജനകമായ കഥകളുടെ പിൻബലത്തിൽ അവയെ മറ്റുള്ളവരിലേക്ക് എത്തിച്ചത്..വരട്ടെ  ബാക്കി കൂടി...



#13 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 63,732 posts
41,755
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 November 2017 - 11:05 PM

Ambroyude sankalppa kadhapathramaaya odiyan kandan ivide thakarkkum ... :amitt:

Vythyasthamaaya kadha ..... kollam ..... :super:




Users Awards

#14 OOkkan Ambro

OOkkan Ambro

    Nokkukutti

  • Premium Member
  • 7,460 posts
2,040
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 November 2017 - 12:13 AM

PART - II 

 

 

 

നാളെ താഴെ കാവിൽ തെയ്യം തുടങ്ങും , നമ്മൾ കുട്ട്യോൾക്ക് സന്തോഷം ഏറ്റവും കൂടുതൽ സന്തോഷമുള്ള സമയം ആണിത്, ആ സമയത്തു ചെറിയച്ഛനും അമ്മാവന്മാരും ഞങ്ങൾ കുട്ടിയോൾക്ക് കളിപ്പാട്ടം വാങ്ങി തരും. അച്ഛൻ ഒന്നും വാങ്ങി തരാറില്ല , 'അമ്മ പറയും നിന്റെ അച്ഛൻ എല്ലാം മരുമക്കൾക്കെ കൊടുക്കൂ എന്ന്. നാട്ടുകാരുടെ വലിയൊരു  ഉത്സവം ആണ് താഴെ കാവിലെ തെയ്യം.  ചില തെയ്യങ്ങൾ ഞങ്ങൾ കുട്ടിയോളെ എടുത്തോണ്ട് പോയി പേടിപ്പിക്കും , എനിക്ക് പേടി ഉള്ളത്കൊണ്ട് ഞാൻ എന്നും അമ്മയുടെ സാരിത്തുമ്പിൽ ഒളിച്ചിരിക്കാറാ പതിവ്. നാളെ സ്കൂളിൽ പോയി വന്നിട്ട് കാവിൽ തെയ്യം കാണാൻ പോണം ഇതൊക്കെ ചിന്തിച്ചു ഉറങ്ങിപ്പോയി.

 

സ്കൂളിൽ പോവുമ്പോ ഞാനും , ചിരുതേടെ മോനും ഒരുമിച്ച പോവുക, അവനെ എനിക്ക് പോവാനും വരാനും ഒരു കൂട്ടിനു വേണ്ടി എന്റെ വീട്ടുകാര് പഠിപ്പിക്കുന്നതാണ്. ഞങ്ങളെ ഒന്നും ഒറ്റക്ക് പോവാൻ മുത്തശ്ശി സമ്മതിക്കാറില്ല.സ്കൂളിൽ പോവാൻ വീടിനടത്തുകൂടെ ഒരു വഴിയുണ്ട്, പക്ഷെ അതിലൂടെ പോവാൻ മുത്തശ്ശി സമ്മതിക്കൂല്ല,മുത്തശ്ശിയുടെ സഹോദരൻ രാമുണ്ണി മുത്തശ്ശന്റ വീട് അവിടെ ആണ് . രാമുണ്ണി മുത്തശ്ശനും കുടുംബത്തിനും നമ്മുടെ കുടുംബത്തോട് ശത്രുത ആയിരുന്നു. ഈ രാമുണ്ണി മുത്തശ്ശന്റെ ശിങ്കിടി ആയിരുന്നു ഒടിയൻ കണ്ടൻ.

 

അത് കൊണ്ടാണ് മുത്തശ്ശി ആ വഴി സ്കൂളിൽ പോവാൻ സമ്മതിക്കാതിരുന്നത് , കാരണം ഞങ്ങൾ ഒറ്റയ്ക്ക് പോവുമ്പോൾ ഞങ്ങളെ എന്തെങ്കിലും ചെയ്തു കളയും  എന്നുള്ളതായിരുന്നു മുത്തശ്ശിയുടെ പേടി . ഇപ്പോഴും പറയും രാമുണ്ണിക്ക് ഇപ്പൊ നോട്ടം ഇളം തല മുറയിൽ പെട്ട ഞങ്ങളെ ആണെന്ന്.

ഇന്നലത്തെ മുത്തശ്ശിയുടെ വർത്തമാനം കേട്ടപ്പോ എനിക്ക് ഒടിയൻ കണ്ടനെ കാണണം എന്നുള്ള മോഹം വന്നു .

 

ഞാൻ : ഡാ ചാത്തു നമുക്ക് ഇന്ന് പുളിയൻപറമ്പ് വഴി പോകാം

 

ചാത്തു (ചിരുതയുടെ മോൻ) : അയ്യോ വേണ്ട നിന്റെ വീട്ടിൽ അറിഞ്ഞാൽ എന്നെ കൊല്ലും, പിന്നെ അത് വഴി പോയാൽ ഒടിയൻ കണ്ടൻ കാണും , എനിക്ക് പേടിയാണ്

 

ഞാൻ : ഡാ എനിക്ക് കണ്ടനെ ഒന്ന് കാണണം, നീ വാ ഞാൻ ആരോടും പറയില്ല.

 

ചാത്തു : പോണ വഴിക്ക് ഏതെങ്കിലും മൃഗത്തെ കണ്ടാൽ തിരിഞ്ഞ നോക്കാതെ ഓടിക്കോളണം, 'അമ്മ പറഞ്ഞിട്ടുള്ളത് ഓടിയന്മാർ പല രൂപത്തിൽ വരും എന്നാണ്

 

എന്തായാലും ഞങ്ങൾ രണ്ടു പേരും കൂടെ അങ്ങനെ ആദ്യമായി പുളിയന്പറമ്പ് വഴി നടന്നു, രാമുണ്ണി മുത്തശ്ശന്റെ വീട് എത്താറായപ്പോ അവിടെ വഴിയിൽ ഒരു  കാള  നിക്കുന്ന കണ്ടു, അതിനെ കണ്ടതോടെ

 

 

ചാത്തു : ഓടിക്കോ അത് ഒടിയൻ കണ്ടൻ  ആണ് , തിരിഞ്ഞു നോക്കരുത് , അത് നമ്മളെ കൊല്ലും

 

 

അവന്റെ ആ വാക്കുകൾ കേട്ടപ്പോ ഞാനും ഓടി, പക്ഷെ ഞാൻ ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി , നോക്കുമ്പോ ആ കാള അവിടെ നിന്ന് പുല്ലു തിന്നുകയാണ്. കണ്ടൻ മനുഷ്യൻ അല്ലെ , അവൻ പുല്ലു തിന്നില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴേക്കും കാല് എവിടെയോ തട്ടി ഞാൻ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ദേഹം മൊത്തം ചളിയായി .

 

സ്കൂളിൽ പോവാതെ വീട്ടിലേക്ക് തിരിച്ചു ചെന്ന ഞങ്ങളെ കണ്ടപാടെ മുത്തശ്ശി വന്നു എന്താ ഉണ്ടായതെന്ന് ചോദിച്ചു , ഞാൻ സത്യം പറഞ്ഞു. എന്നെ പുളിയന്പറമ്പ് വഴി കൊണ്ടുപോയതിനു ചിരുതയുടെ കയ്യിൽ നിന്നും അന്ന് ചാത്തൂന് പൊതിരെ തല്ലു കിട്ടി.


Edited by OOkkan Ambro, 29 November 2017 - 12:17 AM.


#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 63,732 posts
41,755
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 November 2017 - 12:36 AM

PART - II 
 
 
 
നാളെ താഴെ കാവിൽ തെയ്യം തുടങ്ങും , നമ്മൾ കുട്ട്യോൾക്ക് സന്തോഷം ഏറ്റവും കൂടുതൽ സന്തോഷമുള്ള സമയം ആണിത്, ആ സമയത്തു ചെറിയച്ഛനും അമ്മാവന്മാരും ഞങ്ങൾ കുട്ടിയോൾക്ക് കളിപ്പാട്ടം വാങ്ങി തരും. അച്ഛൻ ഒന്നും വാങ്ങി തരാറില്ല ,

 
 
Story yude part - 2 vaayichu .... valare rasakaramaayi kadha munnottu pokunnu .... :yes:
muthassiyaanu thaaram alle ..... ;))




Users Awards




1 user(s) are reading this topic

0 members, 1 guests, 0 anonymous users