Jump to content

Toggle Scoreboard
ibProArcade Scoreboard

PK Pavanayi has obtained a high score of 28 Yesterday, 08:58 PM Playing Worms Massacre Play Now!                PK Pavanayi has obtained a high score of 230 Yesterday, 08:31 PM Playing Amazing Dare Dozen Play Now!                PK Pavanayi has obtained a high score of 40 Yesterday, 08:09 PM Playing Adventures Of A Cow Play Now!                Malar has obtained a high score of 6847 Oct 19 2017 11:55 PM Playing Derailed Play Now!                Sheru has obtained a high score of 28 Oct 19 2017 02:42 PM Playing Crazy Shooter Play Now!                
Photo

അണിചേരാം സൈന്യത്തിൽ


  • Please log in to reply
3 replies to this topic

#1 Sheru

Sheru

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 29,267 posts
8,748
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2017 - 10:15 AM

അണിചേരാം സൈന്യത്തിൽ

 

army.jpg.image.980.459.jpg

 

സൈന്യം– എന്നും യുവാക്കളുടെ ഇഷ്ട കരിയർ ചോയ്സുകളിലൊന്ന്. സാഹസികത, ബഹുമാനം, മികച്ച സേവനവ്യവസ്ഥ എന്നിങ്ങനെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. സൈന്യത്തിലേക്ക് അവസരങ്ങളൊരുക്കി രണ്ടു പരീക്ഷകളാണു യുപിഎസ്‌സി പ്രധാനമായും നടത്തുന്നത്. നാഷനൽ ഡിഫൻസ് അക്കാദമി–നേവൽ അക്കാദമി എന്നിവയിലേക്കുള്ള പരീക്ഷയും കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയും. വിജയിക്കുന്നവർക്ക് എസ്എസ്‌ബി  ഇന്റർവ്യൂ എന്ന കടമ്പയുമുണ്ട്. 

സിഡിഎസ്
ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ), ഇന്ത്യൻ നേവൽ അക്കാദമി (ഐഎൻഎ), എയർഫോഴ്സ് അക്കാദമി, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി (ഒടിഎ) എന്നിവിടങ്ങളിലേക്കുള്ള ബിരുദതല പ്രവേശനം കംബൈൻഡ് ഡിഫൻസ് സർവീസ്‌ (സിഡിഎസ്) പരീക്ഷയിലൂടെയാണ്. പരീക്ഷ വർഷത്തിൽ രണ്ടു തവണ. 

 
 

പരീക്ഷാ ഘടന
ഓഫിസേഴ്സ് അക്കാദമിയൊഴികെ എല്ലായിടത്തേക്കും ഇംഗ്ലിഷ്, പൊതുവിജ്ഞാനം, അടിസ്ഥാന ഗണിതം എന്നിങ്ങനെ മൂന്നു പേപ്പറുകൾ; സമയം രണ്ടു മണിക്കൂർ വീതം; മാർക്ക് 100 വീതം.ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിക്കുള്ള പരീക്ഷയിൽ അടിസ്ഥാന ഗണിതം ഇല്ല.

യോഗ്യത
ഐഎംഎ, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം / തത്തുല്യ യോഗ്യത
ഇന്ത്യൻ നേവൽ അക്കാദമി: എൻജിനീയറിങ് ബിരുദം
എയർഫോഴ്സ് അക്കാദമി: ബിരുദം (ഹയർസെക്കൻഡറിക്കു ഫിസിക്സും കണക്കും പഠിച്ചിരിക്കണം), അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം

വ്യവസ്ഥകൾ
ചില അക്കാദമികൾ അവിവാഹിത പുരുഷൻമാരെ മാത്രമേ എടുക്കൂ. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ടെക്നിക്കൽ വിഭാഗത്തിൽ‌ വനിതകൾക്കു പ്രവേശനമുണ്ട്. പ്രായപരിധിയുടെ കാര്യത്തിലും അക്കാദമികൾ തമ്മിൽ വ്യത്യാസമുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിലുണ്ടാകും.

ഇനിയുള്ള പരീക്ഷകൾ
 ∙കംബൈൻഡ് ഡിഫൻസ് സർവീസ് വിജ്ഞാപനം: നവംബർ എട്ട്

അപേക്ഷ: ഡിസംബർ നാലു വരെ
പരീക്ഷ: ഫെബ്രുവരി നാല്

കംബൈൻഡ് ഡിഫൻസ് സർവീസസ് (2)വിജ്ഞാപനം: 2018 ഓഗസ്റ്റ് എട്ട്
അപേക്ഷ: 2018 സെപ്റ്റംബർ മൂന്നു വരെ
പരീക്ഷ: 2018 നവംബർ 18 

എൻഡിഎ / എൻഎ
നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ ഹയർസെക്കൻഡറി വിജയിച്ചവർക്കുള്ളതാണ്. എൻഡിഎഡിയിലുള്ള കരസേന, വ്യോമസേന, നാവികസേനാ വിഭാഗങ്ങളിലും നേവൽ അക്കാദമിയിലെ ഇന്ത്യൻ നേവൽ അക്കാദമി കോഴ്സിനുമാണ് (ഐനാക്) പ്രവേശനം.

യോഗ്യത
കരസേനാ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ഹയർസെക്കൻഡറി വിജയം. ബാക്കിയുള്ള വിഭാഗങ്ങൾക്കു ഹയർസെക്കൻഡറി തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം.

പരീക്ഷാഘടന
മാത്‌സ് (300 മാർക്ക്), ജനറൽ എബിലിറ്റി (600 മാർക്ക്). ജനറൽ എബിലിറ്റി പരീക്ഷയിൽ 150 ചോദ്യങ്ങൾ; നൂറെണ്ണം പൊതുവിജ്ഞാനത്തിൽനിന്നും 50 ചോദ്യങ്ങൾ ഇംഗ്ലിഷിൽനിന്നുമാകാം.

ഇനിയുള്ള പരീക്ഷകൾ
എൻഡിഎ, എൻഎ വിജ്ഞാപനം: 2018 ജനുവരി 10

അപേക്ഷ: ഫെബ്രുവരി അഞ്ചു വരെ
പരീക്ഷ: 2018 ഏപ്രിൽ 22

എൻഡിഎ, എൻഎ 2വിജ്ഞാപനം: ജൂൺ ആറ്
അപേക്ഷ: 2018 ജൂലൈ രണ്ടു വരെ
പരീക്ഷ: 2018 സെപ്റ്റംബർ ഒൻപത്



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,315 posts
25,372
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 October 2017 - 03:28 PM

:thanks: purushu nice share :)



#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 57,313 posts
40,063
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 October 2017 - 01:46 AM

:yes:  Purushu chettaa




Users Awards

#4 Neelu

Neelu

    Female Newcomer of PP-2016

  • Premium Member
  • 8,193 posts
2,031
Professional
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 October 2017 - 03:44 PM

okk :yes:  






0 user(s) are reading this topic

0 members, 0 guests, 0 anonymous users