Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 1302 Yesterday, 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                Lt.Colonel Purushu has obtained a high score of 3400 Feb 20 2018 01:03 PM Playing Penguin Arcade Play Now!                Secretary Ambro has obtained a high score of 5200 Feb 19 2018 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Feb 18 2018 06:14 PM Playing Dog Fight Play Now!                
Photo

I P L 2017 - Full Schedule - Results - Updates

IPL 2017 T20 Cricket India Full Schedule Results Updates New Latest Sports News

  • Please log in to reply
79 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 March 2017 - 07:51 PM

fBLHLgG.jpg

 

Bnw4leU.jpg

 

RESULTS

Match - 1 - SRH Won

Match - 2 : RPGS Won

Match - 3 : KKR

Match - 4 : KXIP

Match - 5 : RCB

Match 6 - SRH

Match 7 - MI

Match 8 - KXIP

Match 9 - DD

Match 10 - MI

Match 11 - KKR

Match 12 - MI

Match 13 - GL

Match 14 - KKR

Match 15 - DD


Edited by PaTTaL PurushKarNi, 24 April 2017 - 12:35 PM.


#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 March 2017 - 07:51 PM

ZsQRXQi.jpg

Z6HU0dd.jpg

2j7PCbV.jpg

5YAN31c.jpg



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 March 2017 - 07:52 PM

J6W5d16.jpg



#4 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 March 2017 - 01:49 PM

thank u so much

 

RCB MI May 1st nu kaanan ponam :dance:  :dance:  



#5 dakini17

dakini17

    Nokkukutti

  • TOP Member
  • 1,090 posts
346
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 March 2017 - 09:58 PM

Ini night athinte purake ... hoh

#6 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 March 2017 - 03:29 PM

pavam dakini :chey: 



#7 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 March 2017 - 05:02 PM

pavam dakini :chey:

:hihi:



#8 giripai

giripai

    Nokkukutti

  • Members
  • 76 posts
6
Neutral
  • Gender:Male

Posted 12 March 2017 - 12:50 PM

Good share.



#9 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 March 2017 - 09:29 AM

വരവായി വീണ്ടും ഒരു ഐപിഎൽ പൂരം
 
 
ipl-teams-logo.jpg.image.784.410.jpg
 
 
 

 
 

ഒൻപതു വർഷം മുൻപൊരു സായാഹ്നത്തിൽ ഈഡൻ ഗാർഡൻസിന്റെ ബൗണ്ടറികളിലേക്കു പ്രവഹിച്ച ബ്രെണ്ടൻ‌ മക്കല്ലത്തിന്റെ വെടിക്കെട്ടോടെയായിരുന്നു ഐപിഎൽ ക്രിക്കറ്റിലെ ആദ്യ സീസണു തുടക്കം. ക്രീസിൽ അടങ്ങിയൊതുങ്ങിനിന്ന ബാറ്റ്സ്മാൻമാരെ പുറത്തേക്കിറങ്ങി ബാറ്റുവീശാൻ പ്രേരിപ്പിച്ച ആഗോള ഉൽസവത്തിന്റെ ആദ്യ അംബാസഡറും ഈ ന്യൂസീലൻഡ് ഓപ്പണറായിരുന്നു. കൂറ്റനടിക്കാരായ ബാറ്റ്‍സ്മാൻമാർക്കൊപ്പം പിന്നീടു പ്രഹരശേഷിയുള്ള ബോളർമാരും യുവത്വം നിറഞ്ഞ ഫീൽഡർമാരും സമ്മേളിച്ച ഐപിഎൽ ദശാവതാരത്തിലേക്കു കടക്കുന്നു. പകരം വയ്ക്കാൻ ലീഗില്ലാത്ത ട്വന്റി20യുടെ ഏറ്റവും വലിയ നാട്ടുൽസവത്തിന്റെ പത്താം സീസണിന് ഏപ്രിൽ അഞ്ചിനു തുടക്കം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടുന്നതു കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും. മേയ് 21ന് ആണു ഫൈനൽ. ക്രിക്കറ്റിനെ റൺസ് വിപ്ലവമാക്കിയ ഐപിഎല്ലിൽനിന്ന് ഇത്തവണയും ആരാധകർ പ്രതീക്ഷിക്കുന്നതു ബാറ്റിങ് വെടിക്കെട്ടുകളാണ്.

∙ വീണ്ടും ഇന്ത്യ–ഓസീസ്

 

വീറും വാശിയും കളത്തിനപ്പുറത്തേക്കു നീണ്ട ഇന്ത്യ–ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ നടക്കുന്ന ഐപിഎൽ സീസണിലും ഓസ്ട്രേലിയൻ ‘പോരാട്ടം’ കാണാം. ടീമുകളുടെ അമരത്ത് ഇത്തവണ അഞ്ച് ഇന്ത്യൻ താരങ്ങളും മൂന്ന് ഓസീസ് താരങ്ങളും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (വിരാട് കോഹ്‍ലി), സൺറൈസേഴ്സ് ഹൈദരാബാദ് (ഡേവിഡ് വാർണർ), മുംബൈ ഇന്ത്യൻസ് (രോഹിത് ശർമ), ഡൽഹി ഡെയർഡെവിൾസ് (സഹീർഖാൻ), ഗുജറാത്ത് ലയൺസ് (സുരേഷ് റെയ്ന), ഗൗതം ഗംഭീർ(കൊൽക്കത്ത) എന്നിവർ നായകരെ മാറ്റിയില്ല. ഐപിഎൽ ലേലത്തിനു തലേന്ന് ധോണിക്കു പകരം ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ അമരത്തെത്തിച്ചു പുണെ സൂപ്പർ ജയന്റ്സ് മാനേജ്മെന്റ് നടത്തിയ ‘തലമാറ്റം’ ആരാധകരെ ഞെട്ടിച്ചു. ക്യാപ്റ്റൻമാർ വാഴാത്ത ടീമെന്ന ദുഷ്പേരുള്ള പഞ്ചാബ് സൂപ്പർകിങ്സിനെ നയിക്കുന്നത് ഇത്തവണ ഓസീസ് താരം ഗ്ലെൻ മാക്സ്‍വെല്ലാണ്. ബോർഡർ–ഗാവസ്കർ ട്രോഫിയിൽ കൊമ്പുകോർത്ത കോഹ്‍ലിയും സ്മിത്തും ഐപിഎല്ലിലും നായകവേഷമണിയുന്നു. എന്തും സംഭവിക്കാം.

∙ പണച്ചാക്കുകൾ

വിദേശതാരമൂല്യത്തിൽ അദ്ഭുതങ്ങൾ സ‍ൃഷ്ടിച്ച ഇത്തവണത്തെ ഐപിഎൽ താര ലേലത്തിൽ തിളങ്ങിയത് ഇംഗ്ലിഷ് താരങ്ങളാണ്. 14.5 കോടി രൂപയ്ക്ക് ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുണെ സൂപ്പർ ജ‌യന്റ്സ് സ്വന്തമാക്കിയപ്പോൾ ഇടംകൈയൻ ഫാസ്റ്റ് ബോളർ ടൈമൽ മിൽസിന് റോയൽ ചാലഞ്ചേഴ്സ് 12 കോടി വിലയിട്ടു. ഏറെയൊന്നും അറിയപ്പെടാത്ത തമിഴ്നാട്ടുകാരൻ ടി.നടരാജനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയതു മൂന്നുകോടി രൂപയ്ക്ക്! കേരളത്തിൽനിന്നുള്ള ബേസിൽ തമ്പിയെ 85 ലക്ഷം രൂപയ്ക്കു ഗുജറാത്ത് സ്വന്തമാക്കി. ആദ്യമായി ഐപിഎല്ലിനെത്തുന്ന അഫ്ഗാനിസ്ഥാൻ താരങ്ങളായ മുഹമ്മദ് നബി, റാഷ്ദ് ഖാൻ എന്നിവർ ഹൈദരാബാദിനൊപ്പമാണ്. ഇർഫാൻ പത്താൻ, ഇഷാന്ത് ശർമ, ചേതേശ്വർ പൂജാര എന്നിവരെ ടീമുകളൊന്നും സ്വന്തമാക്കിയിട്ടില്ല. 

∙ കൊഴിഞ്ഞുപോക്ക്

ഈ വർഷത്തെ ഐപിഎൽ ലേലത്തിന്റെ തൊട്ടുതലേന്നാണു സൂപ്പർ ബോളർ മിച്ചൽ സ്റ്റാർക് ഐപിഎല്ലിൽനിന്നു പിൻമാറിയത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തിയ താരമായിരുന്നു സ്റ്റാർക്. ഓസീസ് പരമ്പരയ്ക്കിടെ തോളെല്ലിനു പരുക്കേറ്റ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഐപിഎൽ പങ്കാളിത്തവും ആശങ്കയിലാണ്. ചികിൽസയിൽ കഴിയുന്ന കോഹ്‍ലി ആദ്യ മൽസരങ്ങളിൽ ഉണ്ടാകില്ലെന്നാണു സൂചന. പരുക്കുമൂലം ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ സേവനം പുണെ സൂപ്പർ ജ‌യന്റ്സിനു നഷ്ടമാകും‌. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ജെ.പി.ഡുമിനി, ക്വിന്റൻ ഡി കോക്ക് എന്നിവരുടെ പിൻമാറ്റം ഡൽഹി ഡെയർഡെവിൾസിനും തിരിച്ചടിയാണ്. പരുക്കിന്റെ പിടിയിലായ ഗുജറാത്ത് ലയൺസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ ആദ്യ മൽസരങ്ങളിലുണ്ടാകില്ല



#10 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,654 posts
28,440
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 March 2017 - 02:19 PM

Purushu :thankyou: :good: job :)

#11 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 April 2017 - 04:20 PM

:good: 



#12 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 April 2017 - 11:54 AM

ക്രിക്കറ്റ്‌ പൂരം നാളെ
1s.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ട്വന്റി 20 പൂരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ പത്താം സീസണിന്‌ നാളെ ഹൈദരാബാദില്‍ തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. 
ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്‌ ഉദ്‌ഘാടന മത്സരം ആരംഭിക്കുക. മേയ്‌ 21-ന്‌ ഹൈദരാബാദില്‍ തന്നെയാണ്‌ ഫൈനല്‍ മത്സരവും അരങ്ങേറുന്നത്‌. അതിനു മുമ്പ്‌ മേയ്‌ 16-ന്‌ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ക്വാളിഫയറും മേയ്‌ 17, 19 തീയതികളിലായി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരവും രണ്ടാം ക്വാളിഫയറും നടക്കും. 
എട്ടു ടീമുകളാണ്‌ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ട്വന്റി 20 ക്രിക്കറ്റ്‌ ലീഗായ ഐ.പി.എല്‍. കിരീടം തേടി മത്സരിക്കുന്നത്‌. സണ്‍റൈസേഴ്‌സിനും റോയല്‍ ചലഞ്ചേഴ്‌സിനും പുറമേ മുംബൈ ഇന്ത്യന്‍സ്‌, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്‌, ഗുജറാത്ത്‌ ലയണ്‍സ്‌, റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ എന്നിവയാണ്‌ മറ്റു ടീമുകള്‍. 
അഫ്‌ഗാന്‍ പ്രാതിനിധ്യം 
ഇന്ത്യയുടെ മിന്നും താരങ്ങള്‍ക്കു പുറമേ രാജ്യാന്തര തലത്തിലെ പ്രമുഖ ടീമുകളുടെ സൂപ്പര്‍ താരങ്ങളെയും പൊന്നുംവിലയ്‌ക്ക് സ്വന്തമാക്കിയാണ്‌ ടീമുകള്‍ എല്ലാം തന്നെ അങ്കത്തിനു കച്ചമുറുക്കുന്നത്‌. 
കഴിഞ്ഞ ഫെബ്രുവരി 21-ന്‌ നടന്ന ഐ.പി.എല്‍. സീസണ്‍ പത്തിന്റെ താരലേലത്തില്‍ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി രൂപയ്‌ക്ക് ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. 
മറ്റൊരു ഇംഗ്ലീഷ്‌ താരവും യുവ ബൗളറുമായ ടൈമല്‍ മില്‍സിനാണ്‌ ലേലത്തില്‍ രണ്ടാമത്തെ വലിയ തുക ലഭിച്ചത്‌. 12 രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്‌ മില്‍സിനെ സ്വന്തമാക്കിയത്‌. 
2015 സീസണില്‍ 16 കോടിക്ക്‌ ഇന്ത്യയുടെ മധ്യനിര താരം യുവരാജ്‌ സിങ്‌ വിറ്റുപോയതാണ്‌ ഐ.പി.എല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ വില. 
ഐ.പി.എല്‍. സീസണ്‍ പത്ത്‌ നാളെ ആരംഭിക്കുമ്പോള്‍ കേരളത്തിനും സന്തോഷിക്കാനേറെയാണ്‌. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ കളിക്കുന്ന മലയാളി താരങ്ങളായ സഞ്‌ജു സാംസണിനു പുറമേ ഇക്കുറി കേരളത്തില്‍നിന്ന്‌ ബേസില്‍ തമ്പിയും ഐ.പി.എല്ലില്‍ ഇടംപിടിച്ചു. 10 ലക്ഷം മാത്രം അടിസ്‌ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്‌ക്ക് ഗുജറാത്ത്‌ ലയണ്‍സ്‌ സ്വന്തമാക്കിയത്‌. 
ഐ.പി.എല്‍. ചരിത്രത്തിലാദ്യമായി ഇത്തവണ അഫ്‌ഗാനിസ്‌ഥാന്‍ താരങ്ങളും കളത്തിലിറങ്ങും. നാലു കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ സ്വന്തമാക്കിയ റാഷിദ്‌ ഖാനാണ്‌ ഏറ്റവും വില ലഭിച്ച അഫ്‌ഗാന്‍ താരം. റാഷിദിനു പുറമേ മറ്റൊരു അഫ്‌ഗാന്‍ താരമായ മുഹമ്മദ്‌ നബിയും സണ്‍റൈസേഴ്‌സ് ടീമില്‍ ഇടം നേടി. 
തകര്‍ക്കാന്‍ റെക്കോഡുകള്‍ ഏറെ 
2008-ല്‍ ആരംഭിച്ചു പത്താം സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ ഐ.പി.എല്‍. സമ്മാനിച്ച വിസ്‌മയ മുഹൂര്‍ത്തങ്ങള്‍ അനവധി. സീസണ്‍ പത്തിന്‌ നാളെ ടോസ്‌ വീഴുമ്പോള്‍ തകര്‍ക്കാന്‍ റെക്കോഡുകള്‍ ഏറെയാണ്‌. അവയിലേക്ക്‌ ഒരു എത്തിനോട്ടം. 
ഉയര്‍ന്ന ടീം സ്‌കോര്‍:- ഐ.പി.എല്‍. ആറാം സീസണില്‍ പിറന്ന അഞ്ചിന്‌ 263 റണ്‍സ്‌ എന്ന സ്‌കോറാണ്‌ ഐ.പി.എല്‍. മത്സരങ്ങളില്‍ ഇതുവരേക്കും ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോര്‍. 
പുനെ വരിയേഴ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്‌ ഈ സ്‌കോര്‍ അടിച്ചു കൂട്ടിയത്‌. ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലും ബാംഗ്ലൂരിന്റെ പേരിലാണ്‌. കഴിഞ്ഞ സീസണില്‍ ഗുജറാത്ത്‌ ലയണ്‍സിനെതിരേ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ നേടിയ 248. 
കുറഞ്ഞ ടീം സ്‌കോര്‍:- ഉയര്‍ന്ന സ്‌കോര്‍ ബാംഗ്ലൂരിന്റെ പേരിലാണെങ്കില്‍ കുറഞ്ഞ ടീം സ്‌കോര്‍ ബാംഗ്ലൂരിനെതിരേയാണ്‌. ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുമാറ്റപ്പെട്ട രണ്ടാം സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സ്‌ 58 റണ്‍സിനു പുറത്തായതാണ്‌ ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരേ 67 റണ്‍സിനു പുറത്തായ കൊല്‍ക്കത്തയ്‌ക്കാണ്‌ രണ്ടാം സ്‌ഥാനം. 
മികച്ച റണ്‍ വേട്ട:- ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനും ബാംഗ്ലൂര്‍ നിരയില്‍ നിന്നു തന്നെ. നായകന്‍ വിരാട്‌ കോഹ്ലി 139 മത്സരങ്ങളില്‍ നിന്ന്‌ നേടിയത്‌ നാലു സെഞ്ചുറിയടക്കം 4110 റണ്‍സ്‌. 147 മത്സരങ്ങളില്‍ നിന്ന്‌ 4098 റണ്‍സുള്ള ഗുജറാത്ത്‌ ലയണ്‍സ്‌ നായകന്‍ സുരേഷ്‌ റെയ്‌നയും 142 മത്സരങ്ങളില്‍ നിന്ന്‌ 3874 റണ്‍സുള്ള മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത്‌ ശര്‍മയും കോഹ്ലിക്ക്‌ ഭീഷണിയാണ്‌ . 
ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍:- ഇതും ബാംഗ്ലൂര്‍ താരത്തിന്റെ പേരില്‍. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ്‌ ഗെയ്‌ല്‍ 2013-ല്‍ പുനെ വരിയേഴ്‌സിനെതിരേ നേടിയ 175 റണ്‍സാണ്‌ ഐ.പി.എല്ലില്‍ വ്യക്‌തിഗത സ്‌കോറില്‍ ഒന്നാം സ്‌ഥാനത്ത്‌. 
മികച്ച വിക്കറ്റ്‌ വേട്ട:- വിക്കറ്റ്‌വേട്ടയില്‍ മുംബൈ ഇന്ത്യന്‍ താരം ലസിത്‌ മലിംഗയെ തല്‍ക്കാലം വെല്ലുവിളിക്കാന്‍ ആരുമില്ല. 98 മത്സരങ്ങളില്‍ നിന്ന്‌ 143 റണ്‍സാണ്‌ മലിംഗയുടെ സമ്പാദ്യം. രണ്ടാം സ്‌ഥാനത്തുള്ള അമിത്‌ മിശ്ര മൂന്നു ടീമുകള്‍ക്കായി കളിച്ച്‌ 112 മത്സരങ്ങളില്‍ നിന്ന്‌ 124 വിക്കറ്റുകളാണ്‌ നേടിയിട്ടുള്ളത്‌. 
 മികച്ച ബൗളിങ്‌ പ്രകടനം:- ആദ്യ സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച പാകിസ്‌താന്‍ താരം സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നാലോവറില്‍ 14 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റ്‌ നേടിയതാണ്‌ പത്താം സീസണിലും മികച്ച ബൗളിങ്‌ പ്രകടനമായി തുടരുന്നത്‌.



#13 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 April 2017 - 09:49 AM

ഐപിഎൽ: ചെറിയ വിജയങ്ങൾ, ഐപിഎൽ ജേതാക്കൾ, ഉയർന്ന ടീം സ്കോർ, വലിയ വിജയങ്ങൾ, വ്യക്തിഗതസ്കോറുകൾ..

 

∙ ചെറിയ വിജയങ്ങൾ

ഐപിഎലിൽ ഒരു വിക്കറ്റ് ജയം ഒറ്റത്തവണ മാത്രം. 2015ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിങ്സ് ഇലവൻ പഞ്ചാബിനെ തോൽപിച്ചു. ഒരു റൺ വിജയങ്ങൾ ഏഴുതവണ. അതിൽ രണ്ടെണ്ണം കഴിഞ്ഞ ഐപിഎലിൽ. ടൈ ആയി സൂപ്പർ ഓവറിലേക്കു പോയ മൽസരങ്ങൾ ആറ്. അതിൽ അഞ്ചും ഫലം കണ്ടു. 2014ൽ അബുദാബിയിൽ നടന്ന രാജസ്ഥാൻ റോയൽസ്–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൽസരം സൂപ്പർ ഓവറിലും ടൈ ആയി. ഒടുവിൽ കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ജയിച്ചത് രാജസ്ഥാൻ റോയൽസ്.

∙ ഐപിഎൽ ജേതാക്കൾ

2008– രാജസ്ഥാൻ റോയൽസ്
2009– ഡെക്കാൻ ചാർജേഴ്സ്
2010– ചെന്നൈ സൂപ്പർ കിങ്സ്
‌2011– ചെന്നൈ സൂപ്പർ കിങ്സ്
2012– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2013– മുംബൈ ഇന്ത്യൻസ്
2014– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2015– മുംബൈ ഇന്ത്യൻസ്
2016– സൺറൈസേഴ്സ് ഹൈദരാബാദ്


∙ ഉയർന്ന ടീം സ്കോർ

263–5, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–പുണെ വാരിയേഴ്സ്, 2013
248–3, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–ഗുജറാത്ത് ലയൺസ്, 2016
246–5, ചെന്നൈ സൂപ്പർ കിങ്സ്–രാജസ്ഥാൻ റോയൽസ്, 2010
240–5, ചെന്നൈ സൂപ്പർ കിങ്സ്–കിങ്സ് ഇലവൻ പഞ്ചാബ്, 2008
235–1, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–മുംബൈ ഇന്ത്യൻസ്, 2015


∙ കുറഞ്ഞ ടീം സ്കോർ

58, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, 2009
67, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–മുംബൈ ഇന്ത്യൻസ്, 2008
70, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–രാജസ്ഥാൻ റോയൽസ്, 2014
74, കൊച്ചി ടസ്കേഴ്സ്–ഡെക്കാൻ ചാർജേഴ്സ്, 2011
79, ചെന്നൈ സൂപ്പർ കിങ്സ്–മുംബൈ ഇന്ത്യൻസ്, 2013


∙ വലിയ വിജയങ്ങൾ (റൺസ്)

144 റൺസ്, ബെംഗളൂരു–ഗുജറാത്ത്, 2016
140 റൺസ്, കൊൽക്കത്ത–ബെംഗളൂരു, 2008
138 റൺസ്, ബെംഗളൂരു–പഞ്ചാബ്, 2015
130 റൺസ്, ബെംഗളൂരു–പുണെ, 2013
111 റൺസ്, പഞ്ചാബ്–ബെംഗളൂരു, 2011


∙ ഉയർന്ന വ്യക്തിഗത സ്കോർ

175*, ക്രിസ് ഗെയ്ൽ (ബെംഗളൂരു)– പുണെ, 2013
158*, ബ്രെണ്ടൻ മക്കല്ലം (കൊൽക്കത്ത)– ബെംഗളൂരു, 2008
133*, എബി ഡിവില്ലിയേഴ്സ് (ബെംഗളൂരു)–മുംബൈ, 2015
129*, എബി ഡിവില്ലിയേഴ്സ് (ബെംഗളൂരു)–ഗുജറാത്ത്, 2016
128*, ക്രിസ് ഗെയ്ൽ (ബെംഗളൂരു)–ഡൽഹി, 2012


∙ കൂടുതൽ റൺസ്

4110, വിരാട് കോഹ്‌ലി (ബെംഗളൂരു)
4098, സുരേഷ് റെയ്ന (ചെന്നൈ, ഗുജറാത്ത്)
3874, രോഹിത് ശർമ (ഡെക്കാൻ, മുംബൈ)
3634, ഗൗതം ഗംഭീർ (ഡൽഹി, കൊൽക്കത്ത)
3426, ക്രിസ് ഗെയ്ൽ (കൊൽക്കത്ത, ബെംഗളൂരു)


∙ വേഗമേറിയ സെഞ്ചുറി

30 പന്ത്, ക്രിസ് ഗെയ്ൽ (ബെംഗളൂരു)–പുണെ, 2013
37 പന്ത്, യൂസഫ് പഠാൻ (രാജസ്ഥാൻ)–മുംബൈ, 2010
38 പന്ത്, ഡേവിഡ് മില്ലർ (പഞ്ചാബ്)–ബെംഗളൂരു, 2013
42 പന്ത്, ആദം ഗിൽക്രിസ്റ്റ് (ഡെക്കാൻ)–മുംബൈ, 2008
43 പന്ത്, എബി ഡിവില്ലിയേഴ്സ് (ബെംഗളൂരു)–ഗുജറാത്ത്, 2016


∙ വേഗമേറിയ അർധ സെഞ്ചുറി
15 പന്ത്, യൂസഫ് പഠാൻ (കൊൽക്കത്ത)–ഹൈദരാബാദ്, 2014
16 പന്ത്, സുരേഷ് റെയ്ന (ചെന്നൈ)–പഞ്ചാബ്, 2014
17 പന്ത്, ആദം ഗിൽക്രിസ്റ്റ് (ഡെക്കാൻ)–ഡൽഹി, 2009
17 പന്ത്, ക്രിസ് ഗെയ്ൽ (ബെംഗളൂരു)–പുണെ, 2013
17 പന്ത്, ക്രിസ് മോറിസ് (ഡൽഹി)–ഗുജറാത്ത്, 2016


∙ ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ

17– ക്രിസ് ഗെയ്ൽ (ബെംഗളൂരു)– പുണെ, 2013
13– ബ്രെണ്ടൻ മക്കല്ലം (കൊൽക്കത്ത)– ബെംഗളൂരു, 2008
13– ക്രിസ് ഗെയ്ൽ (ബെംഗളൂരു)–ഡൽഹി, 2012
12– ക്രിസ് ഗെയ്ൽ (ബെംഗളൂരു)–പഞ്ചാബ്, 2015
12– എബി ഡിവില്ലിയേഴ്സ് (ബെംഗളൂരു)–ഗുജറാത്ത്, 2016


∙ ഇന്നിങ്സിൽ കൂടുതൽ ഫോറുകൾ

19– പോൾ വാൽത്താട്ടി (പഞ്ചാബ്)–ചെന്നൈ, 2011
19– എബി ഡിവില്ലിയേഴ്സ് (ബെംഗളൂരു)–മുംബൈ, 2015
16– മൈക്കൽ ലംബ് (രാജസ്ഥാൻ)–പഞ്ചാബ്, 2010
16– അജിങ്ക്യ രഹാനെ (രാജസ്ഥാൻ)–പഞ്ചാബ്, 2012
15, മുരളി വിജയ് (ചെന്നൈ)–ഡൽഹി, 2012


∙ മികച്ച ബോളിങ് പ്രകടനം
6–14, സൊഹൈൽ തൻവീർ (രാജസ്ഥാൻ)–ചെന്നൈ, 2008
6–16, ആദം സാംപ (റൈസിങ് പുണെ)–ഹൈദരാബാദ്, 2016
5–5, അനിൽ കുംബ്ലെ (ബെംഗളൂരു)–രാജസ്ഥാൻ, 2009
5–12, ഇഷാന്ത് ശർമ (ഡെക്കാൻ)–കൊച്ചി, 2011
5–13, ലസിത് മലിംഗ (മുംബൈ)–ഡൽഹി, 2011


∙ കൂടുതൽ വിക്കറ്റുകൾ

143– ലസിത് മലിംഗ (മുംബൈ)
124– അമിത് മിശ്ര (ഡെക്കാൻ, ഡൽഹി, ഹൈദരാബാദ്)
122– ഡ്വെയ്ൻ ബ്രാവോ (ചെന്നൈ, ഗുജറാത്ത്, മുംബൈ)
120– പീയൂഷ് ചൗള (പഞ്ചാബ്, കൊൽക്കത്ത)
119– ഹർഭജന് സിങ് (മുംബൈ)


∙ കൂടുതൽ മൽസരങ്ങൾ

147– സുരേഷ് റെയ്ന
143– എം.എസ്. ധോണി
142– രോഹിത് ശർമ
139– വിരാട് കോഹ്‌ലി
138– ദിനേഷ് കാർത്തിക്

കൂടുതൽ ടീമുകൾക്കു വേണ്ടി കളിച്ചവർ

ആറു ടീമുകൾക്കു വേണ്ടി ഐപിഎൽ കളിച്ച മൂന്നുപേരുണ്ട്. പാർഥിവ് പട്ടേൽ, തിസര പെരേര, ആരോൺ ഫിഞ്ച് എന്നിവർ.

∙ പ്രായം കൂടിയ താരങ്ങൾ

45 വയസ്സ്, 92 ദിവസം– ബ്രാഡ് ഹോഗ് (കൊൽക്കത്ത)
44 വയസ്സ്, 219 ദിവസം– പ്രവീൺ ടാംബെ (ഗുജറാത്ത്)
42 വയസ്സ്, 35 ദിവസം– മുത്തയ്യ മുരളീധരൻ (ബെംഗളൂരു)
41 വയസ്സ്, 249 ദിവസം–ഷെയ്ൻ വോൺ (രാജസ്ഥാൻ)
41 വയസ്സ്, 185 ദിവസം– ആദം ഗിൽക്രിസ്റ്റ് (പഞ്ചാബ്)


∙ പ്രായം കുറഞ്ഞ താരങ്ങൾ

17 വയസ്സ്, 177 ദിവസം– സർഫ്രാസ് ഖാൻ (ബെംഗളൂരു)
17 വയസ്സ്, 179 ദിവസം– പ്രദീപ് സാങ്‌വാൻ (ഡൽഹി)
17 വയസ്സ്, 268 ദിവസം– ഇഷാൻ കിഷൻ (ഗുജറാത്ത്)
18 വയസ്സ്, 16 ദിവസം– ഇൻമുക്ത് ചന്ദ് (ഡൽഹി)
18 വയസ്സ്, 39 ദിവസം– കമ്രാൻ ഖാൻ (രാജസ്ഥാൻ).



#14 Neelu

Neelu

    Female Newcomer of PP-2016

  • Banned
  • 10,566 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 April 2017 - 05:04 PM

IPL 2017: 8 sizzling opening ceremonies for the tenth edition

 

The cricket season is here, India ka Tyohar as they call it is about to begin today. The tenth edition of IPL 2017 is all set to bring the cricket fever at its peak. Cricket fans can rejoice as the coming two months are going to be flocked with full tosses and googlies.

 

A big celebration is in line for the tenth edition of India’s biggest sport event. If you thought that the celebratory event was only limited to the first day, a delightful surprise awaits you. This time, the IPL will not have one or two, but 8 opening ceremonies, one for each city.

 

Thus, fans from all the eight cities will get to witness the grandeur of the opening ceremony this time. A different set of celebrities will be gracing the events across the country. Right from the cultural high of a city to the celeb glitterati, these opening ceremonies will have way more than one can imagine. This year, a younger set of stars will be gracing the event with their presence.

 

While Hyderabad will have Amy Jackson at the opening event on April 5, Pune will see Ritiesh Deshmukh entertaining fans with his charm. Rajkot on April 7 will see Tiger Shroff showing off some of his moves. On April 13, the stunning Shraddha Kapoor will display a stunning performance at the Eden Gardens in Kolkata.

Last but not the least, Parineeti Chopra in Delhi will be seen showing off those amazing abs on April 15. Other venues including Indore, Mumbai and Bengaluru are yet to confirm their celeb name.  :cheerteam:  :cheerteam:

 

Weather wise, Hyderabad may witness some rainfall activity today during the late afternoon or evening hours. This may delay the opening ceremony for some time. However, the match may not be affected due to rains.  :cheerteam:

 

:amitt:



#15 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,205 posts
9,610
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 April 2017 - 05:22 PM

wow

thats great

:amitt:







Also tagged with one or more of these keywords: IPL, 2017, T20, Cricket, India, Full, Schedule, Results, Updates, New, Latest, Sports, News

1 user(s) are reading this topic

0 members, 1 guests, 0 anonymous users