Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 36060 Yesterday, 10:11 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 15300 Yesterday, 08:25 PM Playing Zed Play Now!                Malar has obtained a high score of 890 Yesterday, 05:56 PM Playing Jungle Hunt Play Now!                PaTTaLam PuRuShu has obtained a high score of 30659 Jan 20 2017 05:08 PM Playing Bubble Breaker Play Now!                Maar Paapa has obtained a high score of 23900 Jan 19 2017 08:48 PM Playing Uber Breakout 2 Play Now!                
Photo

Sabarimala Viseshangal 2016 - News And Updates

Sabarimala News 2016 Swamiye Saranam Ayyappa.

  • Please log in to reply
27 replies to this topic

#1 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2016 - 10:57 AM

ശബരിമലയിൽ കറുത്തമുണ്ട് ധരിക്കുന്നത് എന്തിന്?

 

msid-55443839,width-300,resizemode-4,sab

 

വ്രതശുദ്ധിയുടെ മാസമാണ് വൃശ്ചികം. “വിശേഷ ഋതം വ്രതം” എന്നാണ് ആ വാക്കിന്റെ നിഷ്പത്തി. വ്രതകാലത്ത് നല്ല വസ്ത്രങ്ങള്‍ ധരിക്കണം, ശുദ്ധമായ ഭക്ഷണം മാത്രമേ ഭക്ഷിക്കാവൂ. ഓരോ വ്രതങ്ങളും അനുഷ്ഠിക്കുന്നതിന്റെ കാമ്പ് ഉള്ളിലേക്കു പതിയണം. നാം ഏതു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനു സ്വാധീനിക്കും എന്നത് ശാസ്ത്രമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കറുപ്പു വസ്ത്രങ്ങള്‍ ധരിക്കുന്നത്. അഗ്നിയുടെ പ്രതീകമാണ് കറുപ്പു വര്‍ണ്ണം. നെയ്‌ത്തേങ്ങ നമ്മുടെ ജീവാത്മാവിന്റെ പ്രതീകമാണ്. അതിലൊഴിക്കുന്ന നെയ്യ് പരമാത്മാവും. പരമാത്മാവിനെ അയ്യപ്പനിലര്‍പ്പിച്ചു കഴിഞ്ഞാല്‍ ജീവാത്മാവ് ജഡമായിത്തീരുന്നു. അതിനെ അഗ്നിയില്‍ സമര്‍പ്പിക്കുന്നു. തത്വമസി- ഈശ്വരന്‍ നീ തന്നെയാകുന്നു എന്നു ബോധ്യപ്പെടുത്തുന്നു വൃശ്ചികവ്രതവും ശബരിമല തീര്‍ഥാടനവും.


  • KarunaN Chandakavala, P.K. Pavanayi, Malar and 1 other like this

#2 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2016 - 11:07 AM



#3 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2016 - 11:36 AM

സ്വാമി ശരണം: അര്‍ത്ഥമെന്ത് ?
 
image.jpg

''സ്വാ'' കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ
'സ്വാമി ശരണ'ത്തിലെ 'സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന 'ആത്മ'ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

'മ' സൂചിപ്പിക്കുന്നത് ശിവനേയും 'ഇ' ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് 'മി' ആകുമ്പോള്‍ 'ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ 'സ്വാ'യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ ഭസ്വത്വ'ത്തിന്റെയും പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

''ശം'' ബീജം ശത്രുസംഹാരം
രേഷം ജ്ഞാനാഗ്‌നനി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

'ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ 'ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നനിയെ ജ്വലിപ്പിക്കുന്ന 'ര' എന്ന വാക്ക് ജ്ഞാനത്തെ സൂചിപ്പിക്കുന്നു. 'ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവീകത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.


  • KarunaN Chandakavala, Kaarthu and ChoTTa Bhim like this

#4 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 November 2016 - 05:19 PM

ശുഭയാത്രയാവട്ടെ ശരണവഴികളിൽ

 

sabarimala-14.jpg.image.784.410.jpg

 

ശബരിമല തീർഥാടനത്തിനു തുടക്കമിട്ട് വീ‌ണ്ടുമൊരു വൃശ്ചികം. കറുപ്പുടുത്തു മല കയറുന്ന ഭക്തസഹസ്രങ്ങളുടെ ശരണംവിളികൾ മുഴങ്ങുന്ന ദിനങ്ങൾ പിറക്കുകയാണ്. എല്ലാ തീർഥാടന കാലത്തും സർക്കാരും ദേവസ്വം ബോർഡും ഭക്തരുടെ സുഗമദർശനത്തിനായി ഏറെ ഒരുക്കങ്ങൾ നടത്താറുണ്ടെങ്കിലും ചിലതു പൂർത്തിയാകാറില്ല. ഇക്കൊല്ലവുമുണ്ട് പാതിവഴിയിൽ നിൽക്കുന്ന പദ്ധതികൾ പലതും. നട തുറക്കുന്നതിനുമുൻപ് തീർഥാടന ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്നു സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തറപ്പിച്ചുപറ‍ഞ്ഞിട്ടും പല കാര്യങ്ങളും നടപ്പായിട്ടില്ല.
 
ശബരിമലയിലേക്കുള്ള പ്രധാനപാതയായ മണ്ണാരക്കുളഞ്ഞി–ചാലക്കയം റോഡിന്റെ കാര്യം എല്ലാ വർഷവും അധികൃതർ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ ചില വീഴ്ചകളുണ്ടായിട്ടുണ്ട്. കുഴികൾ അടച്ചെങ്കിലും വശങ്ങളിലെ കാടുവെട്ട് ഫലപ്രദമായില്ല. അപകട സാധ്യതയേറിയ സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കലും എങ്ങുമെത്തിയിട്ടില്ല. ഹൈക്കോടതി അംഗീകരിച്ച 17 റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഉപറോഡുകൾ പലതിലും കുണ്ടുംകുഴിയുമാണ്. ശബരിമല പാതയിലെ ദിശാസൂചക ബോർഡുകളാകട്ടെ മിക്കതും കാടു മൂടിയിരിക്കുകയുമാണ്. ചാലക്കയം–പമ്പ റോഡ് ദേവസ്വം ബോർഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയിട്ടുണ്ടെന്നത് ആശ്വാസമാണെങ്കിലും മറ്റു റോഡുകളിലെ ബാക്കിയുള്ള അത്യാവശ്യ പണികൾ ഇനിയെങ്കിലും ചെയ്തുതീർക്കേണ്ടതുണ്ട്. അതു തീർഥാടനത്തിനു വിഘാതമാകാതെ നോക്കുകയും വേണം.
 
 
 
ശബരിമലയിലും പമ്പയിലും നിലയ്ക്കലും കുപ്പിവെള്ളം വിൽപന ഹൈക്കോടതി നിരോധിച്ചതിനാൽ ശുദ്ധജല ലഭ്യതയെപ്പറ്റി ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് വെള്ളം നൽകാൻ ജല അതോറിറ്റിക്കും ദേവസ്വം ബോർഡിനും പദ്ധതിയുണ്ടെങ്കിലും അവസാന നിമിഷത്തിലാണു പണി തുടങ്ങിയത്. നിലയ്ക്കലിൽ ശുദ്ധജലക്ഷാമം രൂ‌ക്ഷമാണ്. കക്കാട്ടാറ്റിൽ ആങ്ങമൂഴിയിൽ നിന്നു വെള്ളം പമ്പ് ചെയ്തു നിലയ്ക്കലിൽ എത്തിക്കാൻ വർഷങ്ങൾക്കു മുൻപ് ജല അതോറിറ്റി പദ്ധതിയുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോഴുമതു ഫയൽ വിട്ട് ഇറങ്ങിയിട്ടില്ല.
 
ശബരിമലയിലെ സുരക്ഷ എല്ലാ വർഷവും അധികൃതരുടെ പരിഗണനയിലെ പ്രധാന വിഷയമാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുണ്ടെങ്കിലും പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. തിരക്കുനിയന്ത്രണത്തിനു കൃത്യമായ ഏകോപനവും നിർവഹണവും ഉണ്ടായേതീരൂ. കരിമല വഴി കാൽനടയായി ആയിരക്കണക്കിനു തീർഥാടകർ എത്തുമെങ്കിലും കാനന പാതയിൽ മിക്കപ്പോഴും വെളിച്ചം ഉണ്ടാകാ‌റില്ല; അത്യാഹിതമുണ്ടായാൽ പ്രഥമശുശ്രൂഷാ സംവിധാനവുമില്ല. മുൻകാലങ്ങളിലെ അപകടങ്ങൾ ഓർമയിൽ വച്ച് അധികൃതർ ഇക്കാര്യത്തിലും വേണ്ടതു ചെയ്യുമെന്നു പ്രതീക്ഷിക്കാം.
 
നല്ല പങ്ക് തീർഥാടകരും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. പമ്പ–നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിന് 83 ബസുകളും ദീർഘദൂര സർവീസിന് 17 ബസുകളും പമ്പയിൽ എത്തിച്ചിട്ടുണ്ട്. പ്രധാന ഡിപ്പോകളിൽ നിന്ന് ആവശ്യാനുസരണം സർവീസ് നടത്തിയാലേ തീർഥാടകർക്കു പ്രയോജനപ്പെടൂ. ശബരിമല പാതകളിലെ ഗതാഗതത്തിരക്കു നിയന്ത്രിക്കാനും ശ്രദ്ധ ഊന്നേണ്ടതുണ്ട്. 
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ശബരിമല തീർഥാടകരെ ബാധിക്കാതിരിക്കാൻ സവിശേഷശ്രദ്ധ വേണം.
 
നോട്ടുകൾ മാറാൻ ശബരിമലയിൽ പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്നു പ്രഖ്യാപനം വന്നെങ്കിലും നടപടിയൊന്നും ഇതുവരെയായില്ല. ദേവസ്വം ബോർഡിന്റെ വഴിപാടു കൗണ്ടറുകളിലോ കടകളിലോ കാർഡ് സ്വൈപ്പിങ് മെഷീനുകൾ ഉപയോഗിക്കാൻ സംവിധാനം ഒരുക്കിയിട്ടുമില്ല. കഠിന വ്രതവും കല്ലുവഴികളും കടന്നാണ് സ്വാമിമാർ സന്നിധാനത്തിലെത്തുന്നത്. അയ്യപ്പദർശനസാഫല്യം നേടി പല നാടുകളിലേക്കു മടങ്ങുമ്പോൾ തീർഥാടനത്തിന്റെ ധന്യമായ ഓർമകൾ മാത്രമാവണം അവർക്കു പങ്കുവയ്ക്കാനുണ്ടാവേണ്ടത്. അതിനു വേണ്ടതെല്ലാം ചെയ്തേതീരൂ. അതു ഭക്തരുടെ അവകാശമാണെന്നതു മറന്നുകൂടാ.

  • KarunaN Chandakavala, Kaarthu and ChoTTa Bhim like this

#5 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 November 2016 - 10:38 AM

ശബരിമലയിലെ പൂജാക്രമം

image.jpg

ബരിമലയില്‍ മണ്ഡലപൂജയ്ക്കായി തുലാം അവസാനത്തെ ദിവസം നടതുറക്കും. അന്ന് ഒരു പൂജയുമില്ല. ഭസ്മാഭിഷിക്തനായിരിക്കുന്ന അയ്യപ്പനെ അപ്പോള്‍ ദര്‍ശിക്കാം. അന്നു വൈകീട്ടാണ് തന്ത്രി പുതിയ മേല്‍ശാന്തിയെ അവരോധിക്കുന്നത്. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ തന്ത്രി, മേല്‍ശാന്തിക്ക് മന്ത്രോപദേശം നല്‍കും.

എല്ലാ ദിവസവും മൂന്നു പൂജയാണ് അയ്യപ്പസന്നിധിയില്‍ നടത്തുന്നത്. ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴ പൂജ.

രാവിലെ നാലുമണിക്ക് നടതുറന്നാല്‍ തന്ത്രി ആദ്യമായി അഭിഷേകം നടത്തും. അതിനുശേഷം ഗണപതിഹോമം. 7.30നാണ് ഉഷഃപൂജ. ഉഷഃപൂജക്ക് നൈവേദ്യം ഉഷപ്പായസമാണ്. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷപ്പായസം. പ്രധാന നൈവേദ്യം അയ്യപ്പന് നല്‍കി നടയടച്ച് പുറത്തുവന്നശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നൈവേദ്യം നല്‍കും. പിന്നീട് നടതുറന്ന് വീണ്ടും അടചശേഷം പ്രസന്നപൂജ.

ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ച്ക്ക് 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച്  ഉച്ചപ്പൂജ. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ചുവച്ചിരിക്കുന്ന 25 കലശം തന്ത്രി, വിഗ്രഹത്തില്‍ അഭിഷേകം നടത്തും.

തുടര്‍ന്ന് നൈവേദ്യം. ഉച്ചപ്പൂജക്കുശേഷം നടയടച്ചാല്‍ വൈകീട്ട് നാലിന് നട തുറക്കും. സന്ധ്യക്ക് ദീപാരാധന. അതിനുശേഷം വഴിപാടായി പുഷ്പാഭിഷേകം. എല്ലാ ദിവസവും മുടങ്ങാതെ പുഷ്പാഭിഷേകമുണ്ടാവും.

രാത്രി പത്തുമണിക്കുശേഷം അത്താഴപൂജ. അപ്പവും പാനകവും നിവേദിക്കും. പൂജക്കുശേഷം ഇവ പ്രസാദമായി നല്‍കും. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവില്‍ വൃത്തിയാക്കിയ ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

എരുമേലി ക്ഷേത്രദര്‍ശന സമയം

രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെ, വൈകുന്നേരം 5 മുതല്‍ 10 വരെ.
ഫോണ്‍ 04828 210448

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം

രാവിലെ 5 മുതല്‍ 12 വരെ, വൈകുന്നേരം 5 മുതല്‍ 8.30 വരെ

പന്തളത്ത് തിരുവാഭരണ ദര്‍ശനം
നവംബര്‍ 16ന്  തുടങ്ങി 2017ജനവരി 11വരെ തുടരും. രാവിലെ 5 മുതല്‍ രാത്രി 8 വരെ കൊട്ടാരത്തില്‍. ജനുവരി 12ന് പുലര്‍ച്ചെ 4 മുതല്‍ 12 വരെ വലയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം ഉണ്ടാകും.

ഫോണ്‍: 9447800998
കൊട്ടാരം 9696279842
(മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നട അടച്ച് തുറക്കുന്നത് വരെയുള്ള ഇടവേളയില്‍ തിരുവാഭരണദര്‍ശനം ഉണ്ടാവില്ല.)


  • KarunaN Chandakavala and Kaarthu like this

#6 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 November 2016 - 11:01 AM

ശബരിമല ക്ഷേത്രത്തിന്റെ പേര് ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'

image.jpg
ശബരിമല -ഫയല്‍ ചിത്രം.
ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോര്‍ഡ് മാറ്റി. 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്നുകാണിച്ച് ബോര്‍ഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്.
 
നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ ചെന്ന് ധര്‍മശാസ്താവില്‍ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി.
 
വര്‍ഷങ്ങള്‍ക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല.അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്.
 
ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


#7 Kaarthu

 
Kaarthu

    "Thengaa Kolai of PP"

  • Royal Member
  • 12,455 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 21 November 2016 - 11:22 AM

ശബരിമല ക്ഷേത്രത്തിന്റെ പേര് ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'

 

 

aarodu chodhichitta ivarokke ingane peru maatikondirikyunne ennu ariyunilya :chey: 



#8 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 November 2016 - 11:38 AM

ശബരിമല ക്ഷേത്രത്തിന്റെ പേര് ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'

 

 

aarodu chodhichitta ivarokke ingane peru maatikondirikyunne ennu ariyunilya :chey: 

ellam oro number alle?

courtil oru case undu... athine overcome cheyyanulla thanthrangal pareekshichu kondirikkuvaa



#9 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 November 2016 - 09:46 AM

സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തില്‍

image.jpg
ശബരിമല -ഫയല്‍ ചിത്രം.
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കിയത് സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തിലെന്നു സൂചന. ശ്രീ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായതിനാല്‍ അവിടെ പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള വനിതകള്‍ വരാന്‍ പാടില്ല എന്ന ആചാരം നിലനിര്‍ത്താനാണ് ഇത്.
 
പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം തുറന്നുസമ്മതിച്ചില്ല. പക്ഷേ, ധര്‍മശാസ്താവ് വിവാഹിതനായിരുന്നു എന്ന വിശ്വാസം അദ്ദേഹം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ശാസ്താവും അയ്യപ്പനും സങ്കല്പങ്ങളില്‍ വ്യത്യാസമുണ്ട്. ശാസ്താക്ഷേത്രമാണ് എന്നുപറഞ്ഞാല്‍ അവിടെ യുവതീപ്രവേശം വിലക്കാന്‍ കഴിയില്ല.
 
എന്നാല്‍, അയ്യപ്പന്‍ ബ്രഹ്മചാരിസങ്കല്പത്തിലാണ്. യുവതീപ്രവേശനവിലക്ക് എന്ന ആചാരം പാലിക്കുന്നത് അതുകൊണ്ടാണ്.

സുപ്രീംകോടതിയിലെ കേസില്‍ പല ദേവസ്വം രേഖകളിലും ധര്‍മശാസ്താ ക്ഷേത്രം എന്ന പരാമര്‍ശമുണ്ട്. ഇനി അയ്യപ്പക്ഷേത്രം എന്നേ ഉപയോഗിക്കാവൂ എന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
അയ്യപ്പക്ഷേത്രം എന്ന് പേരുമാറ്റുന്നതിന് വേണമെങ്കില്‍ ഗസറ്റ് വിജ്ഞാപനവും നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ആലോചിക്കേണ്ട കാര്യമില്ല. ക്ഷേത്രസംബന്ധിയായ കാര്യങ്ങളില്‍ ബോര്‍ഡിനു തീരുമാനമെടുക്കാം - പ്രസിഡന്റ് പറഞ്ഞു.


#10 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 November 2016 - 10:19 AM

ശബരിമലയില്‍ ഇന്നുമുതല്‍ കാണിക്ക നിക്ഷേപിക്കാനും സ്വൈപ്പിങ്ങ് യന്ത്രം

image.jpg
പത്തനംതിട്ട: ശബരിമലയില്‍ ഭക്തന്മാര്‍ക്ക് കാണിക്ക നിക്ഷേപിക്കാന്‍ ഇലക്ട്രോണിക് സ്വൈപ്പിങ്ങ് യന്ത്രം സ്ഥാപിച്ചു. വ്യാഴാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനം തുടങ്ങുമെന്ന് ബോര്‍ഡംഗം അജയ് തറയില്‍ അറിയിച്ചു. സോപാനത്ത് തെക്കുഭാഗത്താണ് വഞ്ചിക മാതൃകയില്‍ ഇത് വെക്കുന്നത്. തങ്ങള്‍ക്ക് ഇടാനുള്ള കാണിക്കയുടെ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ്ങ് യന്ത്രത്തിലേതുപോലെ പ്രവര്‍ത്തിപ്പിച്ചാല്‍മതിയാകും.
 
അസാധു നോട്ടുകള്‍ വരുന്നത് ഒഴിവാക്കാനും ഭക്തന്‍മാര്‍ക്ക് പണം കൈയില്‍ കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും. മാത്രമല്ല തിരുമുറ്റത്തെ തിരക്കിനിടയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന പണം കൊഴിഞ്ഞുപോകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം.

ധനലക്ഷ്മി ബാങ്കാണ് ഇത് സ്ഥാപിക്കുന്നത്. ഇത് വിജയമെന്ന് കണ്ടാല്‍ മറ്റിടങ്ങളിലും യന്ത്രം സ്ഥാപിക്കുന്നത് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ്, ഫേസ് ബുക്ക്, യുട്യൂബ്, ആപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 24 മണിക്കൂറും ക്ഷേത്രം ലൈവായി വെബ്‌സൈറ്റില്‍ കാണാം.


#11 Ottaka Balan

 
Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,473 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 November 2016 - 10:30 AM

 

ശബരിമലയില്‍ ഇന്നുമുതല്‍ കാണിക്ക നിക്ഷേപിക്കാനും സ്വൈപ്പിങ്ങ് യന്ത്രം

പത്തനംതിട്ട: ശബരിമലയില്‍ ഭക്തന്മാര്‍ക്ക് കാണിക്ക നിക്ഷേപിക്കാന്‍ ഇലക്ട്രോണിക് സ്വൈപ്പിങ്ങ് യന്ത്രം സ്ഥാപിച്ചു. വ്യാഴാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനം തുടങ്ങുമെന്ന് ബോര്‍ഡംഗം അജയ് തറയില്‍ അറിയിച്ചു. സോപാനത്ത് തെക്കുഭാഗത്താണ് വഞ്ചിക മാതൃകയില്‍ ഇത് വെക്കുന്നത്. തങ്ങള്‍ക്ക് ഇടാനുള്ള കാണിക്കയുടെ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ്ങ് യന്ത്രത്തിലേതുപോലെ പ്രവര്‍ത്തിപ്പിച്ചാല്‍മതിയാകും.
 
അസാധു നോട്ടുകള്‍ വരുന്നത് ഒഴിവാക്കാനും ഭക്തന്‍മാര്‍ക്ക് പണം കൈയില്‍ കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സാധിക്കും. മാത്രമല്ല തിരുമുറ്റത്തെ തിരക്കിനിടയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന പണം കൊഴിഞ്ഞുപോകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം.

ധനലക്ഷ്മി ബാങ്കാണ് ഇത് സ്ഥാപിക്കുന്നത്. ഇത് വിജയമെന്ന് കണ്ടാല്‍ മറ്റിടങ്ങളിലും യന്ത്രം സ്ഥാപിക്കുന്നത് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ്, ഫേസ് ബുക്ക്, യുട്യൂബ്, ആപ്പ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 24 മണിക്കൂറും ക്ഷേത്രം ലൈവായി വെബ്‌സൈറ്റില്‍ കാണാം.

 

 

ബാങ്ക് അക്കൌണ്ടും എടിഎം കാര്‍ഡും ഉള്ള അയ്യപ്പ സ്വാമി. 

 

അടിപൊളി. ബാ പോകാം !!!!!!



#12 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 25 November 2016 - 12:03 PM

ശബരിമല ലൈവ്‌ @ 24 മണിക്കൂര്‍

ശബരിമല: നടപ്പന്തല്‍, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങള്‍ 24 മണിക്കൂറും ലോകത്ത്‌ എവിടെയിരുന്നും തല്‍സമയം കാണാവുന്ന വെബ്‌സ്‌ട്രീമിങ്‌ ആരംഭിച്ചു. 
ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌ത www. sabarimala.tbd.org.in എന്ന വെബ്‌സൈറ്റിലാണ്‌ തല്‍സമയ കാഴ്‌ചകള്‍. ശബരിമല ഒഫീഷ്യല്‍ എന്ന പേരില്‍ ട്വിറ്റര്‍, ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ടുകളും പ്രവര്‍ത്തനം തുടങ്ങി. വീഡിയോ കാഴ്‌ചകള്‍ക്കായി വീഡിയോ കാഴ്‌ചകള്‍ക്കായി യൂ ട്യൂബ്‌ അക്കൗണ്ടും മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനം തുടങ്ങി. 
ഗസ്‌റ്റ്‌ ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡംഗം അജയ്‌ തറയില്‍, കമ്മിഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ്‌, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ആര്‍. രവിശങ്കര്‍, ഫെസ്‌റ്റിവല്‍ കണ്‍ട്രോളിങ്‌ ഓഫീസര്‍ സോമശേഖരന്‍നായര്‍, ചീഫ്‌ എന്‍ജിനീയര്‍ (ജനറല്‍) വി.മുരളീകൃഷ്‌ണന്‍, എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ ജി.കൃഷ്‌ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


  • Kaarthu likes this

#13 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 November 2016 - 09:51 AM

ശബരിമല: തല്‍സമയ സംപ്രേഷണം നിര്‍ത്തി
c2611k.jpg

ശബരിമല : ശബരിമല സന്നിധാനത്തെ ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ തത്സമയം പ്രദര്‍ശിപ്പിക്കുന്നത്‌ നിര്‍ത്തിവച്ചു. ശബരിമലയ്‌ക്ക്‌ തീവ്രവാദ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ അവഗണിച്ചുള്ള സംപ്രേഷണം സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്ന മംഗളം വാര്‍ത്തയെ തുടര്‍ന്നാണ്‌ നടപടി. 
ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററും എ.ഡി.ജി.പിയുമായ നിതിന്‍ അഗര്‍വാള്‍ സര്‍ക്കാര്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിലാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ തല്‍സമയ സംപ്രേഷണം നിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയത്‌. സംപ്രേഷണം സുരക്ഷാഭീഷണിക്കു കാരണമാകുമെന്ന ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിന്റെ റിപ്പോര്‍ട്ടും എ.ഡി.ജി.പിക്കു ലഭിച്ചിരുന്നു. 
തന്ത്രപ്രധാന മേഖലയുടെ ദ്യശ്യങ്ങള്‍ തല്‍സസമയം പുറത്തുപോകുന്നത്‌ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നതിനാല്‍ വെബ്‌കാസ്‌റ്റിങ്‌ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ദേവസ്വംബോര്‍ഡ്‌ അംഗം കെ. രാഘവന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്‌ച വൈകിട്ട്‌ നടന്ന വെബ്‌സൈറ്റ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ നിന്ന്‌ അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്‌തു. സുരക്ഷാ ഭീഷണിയുണ്ടെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിട്ടും സന്നിധാനത്തെ ദൃശ്യങ്ങള്‍ വെബ്‌സൈറ്റിലൂടെ തുറന്നുവച്ച ബോര്‍ഡിന്റെ നടപടി കുറ്റകരമായ അനാസ്‌ഥയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.



#14 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 November 2016 - 09:51 AM

ശബരിമല കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക്

 

ശബരിമല കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക്. സന്നിധാനത്തേയ്ക്കുള്ള പ്രധാന ജലഉറവിടമായ കുന്നാർ ഡാം വറ്റിത്തുടങ്ങി. അതേസമയം മുൻവർഷത്തെക്കാൾ രണ്ടിരട്ടി അധികമാണ് ഇത്തവണത്തെ സന്നിധാനത്തെ ജല ഉപയോഗം. 

തീർഥാടനം തുടങ്ങി 11 ദിവസം പിന്നിടുന്നതിനിടെയുണ്ടായ ജലക്ഷാമം ആശങ്കപ്പെടുത്തുന്നതാണ്. മഴ കനിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സന്നിധാനത്ത് വേണ്ടത്ര കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമുണ്ടാകും. ശബരിമലയുടെ ജല ഉറവിടമായ കുന്നാർ ഡാം അടുത്തകാലത്തൊന്നും ഇത്രയധികം ശോഷിച്ചിട്ടില്ല. കുന്നാർ ഡാം ഉയർന്ന പ്രദേശത്തായതിനാൽ പമ്പിങ് ഇല്ലാതെ സ്വാഭാവിക ഒഴുക്കിലാണ് പൈപ്പിലൂടെ പാണ്ടിത്താവളത്തിലെ ടാങ്കിൽ വെള്ളം എത്തുന്നത്. 1.97 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള 12 ടാങ്കുകൾ സന്നിധാനത്തുണ്ട്. ഇതിൽ പാണ്ടിത്താവളത്തിലെ എല്ലാ ടാങ്കുകളും നിറയാൻ കുന്നാറിൽ നിന്നു വെള്ളം കിട്ടുന്നില്ല. പമ്പയിൽ നിന്നാണ് അധികം വേണ്ടിവരുന്ന ജലം പമ്പിങിലൂടെ സന്നിധാനത്തെത്തിക്കുന്നത്. പമ്പയിലേയ്ക്കുള്ള നീരൊഴുക്കും കുറഞ്ഞതിനാൽ ദേവസ്വം ബോർഡ് ആശങ്കയിലാണ്. 

സന്നിധാനത്ത് കുപ്പിവെള്ള വിൽപനയ്ക്ക് ഹൈക്കോടതിയുടെ നിരോധനമുണ്ട്. ഇതിന് പരിഹാരമായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഒ പ്ലാന്റുകളൾ സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമെ ചുക്കുെവള്ളം തിളപ്പിച്ച് 40 കൗണ്ടറുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ അന്നദാനം അരവണ അപ്പം പ്ലാന്റ് ഭക്ഷണശാല ശുചിമുറി എന്നിവിടങ്ങളിലെ ജല ഉപയോഗം കൂടി കണക്കിലെടുക്കുമ്പോൾ കടുത്ത ജലക്ഷാമത്തിന്റെ സാധ്യതയാണ് തെളിയുന്നത്. 



#15 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,447 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 November 2016 - 10:18 AM

ശബരിമല നിലയ്ക്കലില്‍ വാഹനാപകടം: 2 മരണം
ACCIDENT.jpg

ശബരിമല: ശബരിമല നിലയ്ക്കലിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സരസ്വതി, സരോജിനി എന്നിവരാണ് മരിച്ചത്. ജീപ്പും കെ എസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റവരെ 2 പേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശബരിമല ക്ഷേത്രദര്‍ഡശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.







Also tagged with one or more of these keywords: Sabarimala, News, 2016, Swamiye, Saranam, Ayyappa.

1 user(s) are reading this topic

0 members, 1 guests, 0 anonymous users