Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 11814033 Yesterday, 05:51 PM Playing Candy Crush Saga Play Now!                Purushu Pattalam has obtained a high score of 52721 Jul 25 2017 04:56 PM Playing Elements Unite Play Now!                sajujay has obtained a high score of 192295 Jul 25 2017 10:28 AM Playing Elements Unite Play Now!                Kung fu Koya has obtained a high score of 75172 Jul 24 2017 08:43 PM Playing Elements Unite Play Now!                dakini17 has obtained a high score of 35218 Jul 24 2017 08:15 PM Playing Elements Unite Play Now!                
Photo

ഭാരത്‌ പെട്രോളിയത്തില്‍ 60 ടെക്‌നീഷ്യന്‍, ഓപ്പറേറ്റര്‍

Bharat Petrolium Job Vacancy Technician Operator Thozhil News 60

  • Please log in to reply
1 reply to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,182 posts
8,021
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2016 - 07:20 PM

ഭാരത്‌ പെട്രോളിയത്തില്‍ 60 ടെക്‌നീഷ്യന്‍, ഓപ്പറേറ്റര്‍
 

കേന്ദ്രസര്‍ക്കാരിന്‌ കീഴില്‍ മുംബൈ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ബി.പിസി.എല്‍) വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായാണ്‌ സമര്‍പ്പിക്കേണ്ടത്‌.

 

ആകെ 60 ഒഴിവുകളുണ്ട്‌. (ജനറല്‍ 30, ഒ.ബി.സി. 20, എസ്‌.സി. 3, എസ്‌.ടി. 7) 

തസ്‌തിക, ഒഴിവുകളുടെ എണ്ണം 

1. പ്രോസസ്‌ ടെക്‌നീഷ്യന്‍ (ഗ്രേഡ്‌ 7) 40 

യോഗ്യത: ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍നിന്നോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെയും എ.ഐ.സി.ടിയുടെയും അംഗീകാരമുള്ള സ്‌ഥാപനത്തില്‍നിന്നോ ഫസ്‌റ്റ് ക്ലാസോടെ കെമിക്കല്‍ എഞ്ചിനിയറിംഗ്‌/ടെ്‌കനോളജിയില്‍ ഫുള്‍ടൈം ഡിപ്ലോമ. ഓയില്‍ റിഫൈനിങ്‌, പെട്രോളിയം, പെട്രോകെമിക്കല്‍, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ സ്‌ഥാപനങ്ങളിലേതെങ്കിലുമൊന്നില്‍ ചുരുങ്ങിയത്‌ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

ശമ്പളം: 13800-41000 രൂപ. 

2. യൂട്ടിലിറ്റി ഓപ്പറേറ്റര്‍ (ഗ്രേഡ്‌ 7) 15 

യോഗ്യത: ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍നിന്നോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെയും എ.ഐ.സി.ടിയുടേയും അംഗീകാരമുള്ള സ്‌ഥാപനത്തില്‍നിന്നോ ഫസ്‌റ്റ്ക്ലാസോടെ മെക്കാനിക്കല്‍ /ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ്‌/ടെക്‌നോളജിയില്‍ ഫുള്‍ടൈം ഡിപ്ലോമ. ഓയില്‍ റിഫൈനിങ്‌, പെട്രോളിയം, പെട്രോകെമിക്കല്‍, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ സ്‌ഥാപനങ്ങളിലേതെങ്കിലുമൊന്നില്‍ ചുരുങ്ങിയത്‌ 5 വര്‍ഷത്തെ പ്രവൃത്തിപരിചചയം. 

ശമ്പളം: 13800-41000 രൂപ. 

3. യൂട്ടിലിറ്റി ഓപ്പറേറ്റര്‍ (ഗ്രേഡ്‌ 7, ബോയ്‌ലര്‍) 5 

യോഗ്യത: ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍നിന്നോ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെയും എ.ഐ.സി.ടി.യുടേയും അംഗീകാരമുള്ള സ്‌ഥാപനത്തില്‍നിന്നോ ഫസ്‌്റ്റ്‌ക്ലാസോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ്‌/ടെക്‌നോളജിയില്‍ ഫുള്‍ടൈം ഡിപ്ലോമ. ബോയില്‍ അറ്റന്റന്റ്‌ സര്‍ട്ടിഫിക്കറ്റില്‍ ഫസ്‌റ്റ്ക്ലാസ്‌, ഓയില്‍ റിഫൈനിംഗ്‌, പെട്രോളിയം, പെട്രോകെമിക്കല്‍, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍ എന്നീ സ്‌ഥാപനങ്ങളിലേതെങ്കിലുമൊന്നില്‍ ചുരുങ്ങിത്‌ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

ശമ്പളം: 13800-41000 രൂപ. 

വികലാംഗര്‍, എസ്‌.സി, എസ്‌ടി വിഭാഗക്കാര്‍ക്ക്‌ എല്ലാ തസ്‌തികകളിലേക്കും 50 ശതമാനം മാര്‍ക്ക്‌ നേടിയാല്‍മതി. ബോയിലര്‍ സര്‍ട്ടിഫിക്കറ്റില്‍ ഫസ്‌റ്റ്ക്ലാസ്‌ ഉള്ളവര്‍ക്ക്‌ യൂട്ടിലിറ്റി ഓപ്പറേറ്റര്‍ തസ്‌തികയിലേക്കും അപേക്ഷിക്കാം. ബി.ഇ, ബിടെക്‌ പോലുള്ള ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രായപരിധി 01.10.2016 ന്‌ 18-30 വയസ്‌. 

എസ്‌.സി, എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്കാര്‍ക്ക്‌ മൂന്നും വികലാംഗര്‍ക്ക്‌ പത്തും വര്‍ഷത്തെ പ്രായ ഇളവുണ്ട്‌. വിമുക്‌തഭടന്മാര്‍ക്ക്‌ ചട്ടപ്രകാരമുള്ള പ്രായ ഇളവ്‌ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്‌റ്റിന്റെയും അടിസ്‌ഥാനത്തിലാകും നിയമനം.

 

അപേക്ഷിക്കേണ്ടവിധം: www.bharatpetroleum.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദ വിജ്‌ഞാപനം വായിച്ച്‌ മനസിലാക്കിയശേഷം ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 

അപേക്ഷകര്‍ക്ക്‌ പ്രവര്‍ത്തനക്ഷമമായ ഇ-മെയില്‍ ഐഡി. ഉണ്ടായിരിക്കണം. അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അപേക്ഷ പ്രിന്റ്‌ എടുത്ത്‌ അതില്‍ പാസ്‌പോര്‍ട്ട്‌സൈസ്‌ ഫോട്ടോ പതിക്കണം (ഓണ്‍ലൈനായി അപേക്ഷിച്ച അതേ ഫോട്ടോ) പ്രിന്റ്‌ഔട്ട്‌ സ്വയം സാക്ഷ്യപ്പെടുത്തി എഴുത്തുപരീക്ഷയുടെ സമയത്ത്‌ ഹജാരാക്കണം.

 

കൂടുതല്‍ വിവരങള്‍ക്ക്‌ www.bharatpetroleum.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

 

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 16.

 



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,485 posts
24,189
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 October 2016 - 07:29 PM

Purushu nice share :thankyou:





Also tagged with one or more of these keywords: Bharat Petrolium, Job, Vacancy, Technician, Operator, Thozhil, News, 60

0 user(s) are reading this topic

0 members, 0 guests, 0 anonymous users