Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                
Photo

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 422 ഒഴിവ്


  • Please log in to reply
1 reply to this topic

#1 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,153 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 August 2016 - 05:28 PM

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 422 ഒഴിവ്

image.jpg

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്മാന്‍, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലെ 395 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ.യും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്(ഫിറ്റര്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, ഡീസല്‍ മെക്കാനിക്, പെയിന്റര്‍, മെഷിനിസ്റ്റ്, ഷിപ്പ്‌റൈറ്റ് വുഡ്, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്):  എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ.യും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍): ഏഴാംക്ലാസ് വിജയം, ഫുഡ് പ്രൊഡക്ഷനിലോ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസിലോ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, മലയാള പരിജ്ഞാനം, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.  

സെമി സ്‌കില്‍ഡ് റിഗ്ഗര്‍: നാലാംക്ലാസ് വിജയം, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് അസിസ്റ്റന്റ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍): 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

പ്രോജക്ട് അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി):  60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

പ്രോജക്ട് അസിസ്റ്റന്റ്: കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

ഫയര്‍മാന്‍ (12), സേഫ്റ്റി അസിസ്റ്റന്റ് (15) ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍ തപാല്‍ മുഖേന അപേക്ഷിക്കണം.

ആഗസ്ത് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cochinshipyard.com

 



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,058 posts
24,695
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 August 2016 - 07:21 PM

:thanks: purushu ...nice share :)






0 user(s) are reading this topic

0 members, 0 guests, 0 anonymous users