Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

Asia Cup 2016


  • Please log in to reply
22 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 05:59 PM

2016-Asia-cup-qualifier-begin-from-the-1



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 05:59 PM

08UK65g.png

tLGP6G5.png



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 February 2016 - 06:01 PM

juMtJEX.png



#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 February 2016 - 11:01 AM

wvExz8r.jpg



#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 February 2016 - 09:44 AM

ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്‌താനെ എറിഞ്ഞൊടിച്ചു  
 
 
 

1456601665_a2802s.jpg

മിര്‍പുര്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും തന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമെന്ന പാകിസ്‌താന്‍ നായകന്‍ ഷാഹിദ്‌ ആഫ്രീഡിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന വെറുതേയായില്ല.
അഫ്രീഡിയുടെ കണക്കുകൂട്ടലിനെക്കാള്‍ ഒരുപടി കൂടി കടന്ന്‌ ഇരുപക്ഷത്തെയും ബൗളര്‍മാര്‍ അരങ്ങു തകര്‍ത്ത മത്സരത്തില്‍ ആദ്യത്തെ പതര്‍ച്ചയെ മറികടന്ന്‌ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം സ്‌ഥാപിക്കുകയും ചെയ്‌തു. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്‌. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്‌ച ശ്രീലങ്കയ്‌ക്കെതിരേയാണ്‌.
മിര്‍പ്പുരിലെ ഷെരേ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി ആദ്യം ബാറ്റ്‌ ചെയ്യാതിരുന്നപ്പോള്‍ ആദ്യം അമ്പരന്നു. ആശിഷ്‌ നെഹ്‌റ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്ത്‌ മുഹമ്മദ്‌ ഹഫീസ്‌ അതിര്‍ത്തി കടത്തി. അതേ ഓവറിലെ നാലാമത്തെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ധോണിക്കു പിടി നല്‍കി ഹഫീസ്‌ മടങ്ങിയതോടെ ഇന്ത്യയുടെ ലക്ഷ്യം പാകിസ്‌താനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയാണെന്നു വ്യക്‌തമായി.
ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ നാലാമത്തെ ഓവറില്‍ ഷാര്‍ജീല്‍ ഖാനും (ഏഴ്‌) മടങ്ങി. പുറത്തേക്കു പോയ പന്തിനു ബാറ്റ്‌ വെച്ച ഷാര്‍ജീലിനെ അജിന്‍ക്യ രഹാനെ പിടികൂടി. ചെറുത്തുനിന്ന ഖുറം മന്‍സൂര്‍ റണ്ണൗട്ടായത്‌ പാകിസ്‌താനെ ഉലച്ചു. ബുംറയുടെ പന്തില്‍ ഷുഐബ്‌ മാലിക്ക്‌ ഇല്ലാത്ത റണ്ണിനോടിയതാണ്‌ മന്‍സൂറിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്‌. ഖുറം ക്രീസില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വിരാട്‌ കോഹ്ലിയുടെ നേരിട്ടുള്ള ഏറ്‌ വിക്കറ്റ്‌ തെറുപ്പിച്ചു.
പതറിനിന്ന (12 പന്തില്‍ നാല്‌) ഷുഐബ്‌ മാലിക്ക്‌ ഹാര്‍ദിക്‌ പാണ്ഡ്യയുടെ പന്തില്‍ ധോണിക്കു ക്യാച്ച്‌ നല്‍കി. അടുത്തത്‌ യുവ്രാജ്‌ സിങ്ങിന്റെ ഊഴമായിരുന്നു. ഉമര്‍ അക്‌മലിനെ (മൂന്ന്‌) വിക്കറ്റിനു മുന്നില്‍ കുടുക്കിയ യുവി അതേ ഓവറില്‍ നായകന്‍ ഷാഹിദ്‌ അഫ്രീഡിയെ റണ്ണൗട്ടുമാക്കി. ആറ്‌ വിക്കറ്റ്‌ നഷ്‌ടമായതോടെ പാകിസ്‌താന്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി. ടോപ്‌ സ്‌കോററായ വിക്കറ്റ്‌ കീപ്പര്‍ സര്‍ഫ്രാസ്‌ അഹമ്മദിനെയും (24 പന്തില്‍ 25) വഹാബ്‌ റിയാസിനെയും (നാല്‌) പുറത്താക്കി രവീന്ദ്ര ജഡേജയും പാകിസ്‌താന്‍ 100 കടക്കില്ലെന്ന്‌ ഉറപ്പാക്കി. ഇവര്‍ രണ്ടുപേരും മാത്രമാണ്‌ പാക്‌ നിരയില്‍ രണ്ടക്കം കടന്നത്‌. രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങി വന്ന മുഹമ്മദ്‌ ആമിറിന്റെ മാരക ബൗളിങ്ങാണ്‌ ഇന്ത്യയെ പ്രതിസന്ധിയിലേക്കു തള്ളിയത്‌. ആദ്യ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ രോഹിത്‌ ശര്‍മയും നാലാമത്തെ പന്തില്‍ രഹാനെയും റണ്ണെടുക്കാതെ മടങ്ങി. റണ്ണെടുക്കാന്‍ വിഷമിച്ച സുരേഷ്‌ റെയ്‌നയെയും (ഒന്ന്‌) ആമിര്‍ മടക്കി. കോഹ്ലിയും യുവ്രാജും ചേര്‍ന്നതോടെയാണ്‌ ഇന്ത്യ സാധാരണ നിലയിലായത്‌. കോഹ്ലിയും യുവ്രാജുംനാലാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്‌ നേടി. ഒരു സിക്‌സര്‍ പോലും പിറക്കാത്ത മത്സരമെന്ന സവിശേഷത ഇന്ത്യ-പാക്‌ പോരാട്ടത്തിലുണ്ടായി. അഞ്ചാം തവണയാണ്‌ ഒരു ട്വന്റി20 മത്സരത്തില്‍ സിക്‌സറുകള്‍ പിറക്കാതെ പോകുന്നത്‌. വിരാട്‌ കോഹ്ലിയാണ്‌ മത്സരത്തിലെ താരം.

സ്‌കോര്‍ബോര്‍ഡ്‌:

പാകിസ്‌താന്‍- മുഹമ്മദ്‌ ഹഫീസ്‌ സി ധോണി ബി ആശിഷ്‌ നെഹ്‌റ 4, ഷാര്‍ജീല്‍ ഖാന്‍ സി രഹാനെ ബി ജസ്‌പ്രീത്‌ ബുംറ 7, ഖുറം മന്‍സൂര്‍ റണ്ണൗട്ട്‌ 10, ഷുഐബ്‌ മാലിക്ക്‌ സി ധോണി ബി ഹാര്‍ദിക്‌ പാണ്ഡ്യ 4, ഉമര്‍ അക്‌മല്‍ എല്‍.ബി. യുവ്രാജ്‌ സിങ്‌ 3, സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി രവീന്ദ്ര ജഡേജ 25, ഷാഹിദ്‌ അഫ്രീഡി റണ്ണൗട്ട്‌ 2, വഹാബ്‌ റിയാസ്‌ എല്‍.ബി. ജഡേജ 4, മുഹമ്മദ്‌ സാമി സി റെയ്‌ന ബി പാണ്ഡ്യ 8, മുഹമ്മദ്‌ ആമിര്‍ ബി പാണ്ഡ്യ 1, മുഹമ്മദ്‌ ഇര്‍ഫാന്‍ നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 15. ആകെ (17.3 ഓവറില്‍) 83 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌ വീഴ്‌ച: 1-4, 2-22, 3-32, 4-35, 5-35, 6-42, 7-52, 8-70, 9-83, 10-83. ബൗളിങ്‌: ആശിഷ്‌ നെഹ്‌റ 3-0-20-1, ജസ്‌പ്രീത്‌ ബുംറ 3-2-8-1, ഹാര്‍ദിക്‌ പാണ്ഡ്യ 3.3-0-8-3, യുവ്രാജ്‌ സിങ്‌ 2-0-11-1, രവീന്ദ്ര ജഡേജ 3-0-11-2, ആര്‍. അശ്വിന്‍ 3-0-21-0.
ഇന്ത്യ- രോഹിത്‌ ശര്‍മ എല്‍.ബി. മുഹമ്മദ്‌ ആമിര്‍ 0, അജിന്‍ക്യ രഹാനെ എല്‍.ബി. മുഹമ്മദ്‌ ആമിര്‍ 0, വിരാട്‌ കോഹ്ലി എല്‍.ബി. മുഹമ്മദ്‌ സാമി 49, സുരേഷ്‌ റെയ്‌ന സി വഹാബ്‌ റിയാസ്‌ ബി മുഹമ്മദ്‌ ആമിര്‍ 1, യുവ്രാജ്‌ സിങ്‌ നോട്ടൗട്ട്‌ 14, ഹാര്‍ദിക്‌ പാണ്ഡ്യ സി മുഹമ്മദ്‌ ഹാഫിസ്‌ ബി മുഹമ്മദ്‌ സാമി 0, എം.എസ്‌. ധോണി നോട്ടൗട്ട്‌ 7. എക്‌സ്ട്രാസ്‌: 14. ആകെ (15.3 ഓവറില്‍ അഞ്ചിന്‌ ) 85. വിക്കറ്റ്‌വീഴ്‌ച: 1-0, 2-2, 3-8, 4-76, 5-76. ബൗളിങ്‌: മുഹമ്മദ്‌ ആമിര്‍ 4-0-18-3, മുഹമ്മദ്‌ സാമി 4-0-16-2, മുഹമ്മദ്‌ ഇര്‍ഫാന്‍ 4-0-16-0, വഹാബ്‌ റിയാസ്‌ 3.3-0-31-0.



#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 February 2016 - 01:53 PM

mmB0Wyg.jpg



#7 KD Kaarthu

KD Kaarthu

    ThengaKola of PP

  • Royal Member
  • 14,974 posts
3,321
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 February 2016 - 02:05 PM

 

 

idhil endha UAE'de flag maathram  illaathe :think:



#8 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 February 2016 - 02:22 PM

idhil endha UAE'de flag maathram illaathe :think:

Uae qualifier aayi vannatha...

Sent from my GT-N5110 using Tapatalk

#9 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 February 2016 - 05:20 PM

ബംഗ്ലാദേശിന്‌ ജയം : ലങ്ക ഞെട്ടി  
 

1456689827_1456689827_a2902s.jpg

ധാക്ക: ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ബംഗ്ലാദേശിന്‌ 23 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 147 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 124 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്‌മാന്റെയും (80) ബംഗ്ലാദേശ്‌ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ്‌ ലങ്കയുടെ ജയത്തിലേക്കുള്ള വഴിമുടക്കിയത്‌. മൂന്ന്‌ വിക്കറ്റെടുത്ത അല്‍ അമിന്‍ ഹുസൈനും രണ്ട്‌ വിക്കറ്റെടുത്ത ഷക്കീബ്‌ അല്‍ ഹസനുമാണ്‌ ലങ്കയെ തകര്‍ത്തവരില്‍ പ്രധാനികള്‍. ടോസ്‌ നേടിയ ബംഗ്ലാ നായകന്‍ മഷ്‌റാഫെ മുര്‍ത്താസ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍മാരായ മുഹമ്മദ്‌ മിഥുനെയും സൗമ്യ സര്‍ക്കാരിനെയും റണ്ണെടുക്കും മുന്‍പ്‌ മടക്കാന്‍ ലങ്കയ്‌ക്കായി.
സാബിര്‍ റഹ്‌മാന്റെ പോരാട്ടം പിന്നീടാണു കണ്ടത്‌. 38 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ ടീം സ്‌കോര്‍ 100 കടത്തി. നാലാം വിക്കറ്റില്‍ സാബിറും ഷക്കീബ്‌ അല്‍ ഹസനും (34 പന്തില്‍ 32) ചേര്‍ന്ന്‌ 45 പന്തില്‍ 50 റണ്ണെടുക്കുകയും ചെയ്‌തു. 54 പന്തില്‍ മൂന്ന്‌ സിക്‌സറും 10 ഫോറുമടക്കം 80 റണ്ണെടുത്തുനിന്ന സാബിറിനെ ദുഷ്‌മന്ത ചാമീര ഷേഹന്‍ ജയസൂര്യയുടെ കൈയിലെത്തിച്ചു.
ദിനേഷ്‌ ചാന്‍ഡിമാലും (37 പന്തില്‍ 37) തിലകരത്‌നെ ദില്‍ഷനും (ഒന്‍പത്‌ പന്തില്‍ 12) ലങ്കയ്‌ക്കു വേണ്ടി ഓപ്പണിങ്‌ വിക്കറ്റില്‍ 20 റണ്ണെടുത്തു മികച്ച തുടക്കം നല്‍കി. മൂന്നാമനായി ഇറങ്ങിയ ഷേഹന്‍ ജയസൂര്യയും മികച്ച പ്രകടനം നടത്തി. വെടിക്കെട്ടുകാരായ തിസാര പെരേര (നാല്‌), എയ്‌ഞ്ചലോ മാത്യൂസ്‌ (12) എന്നിവര്‍ തിളങ്ങാത്തതും ലങ്കയെ ഞെട്ടിച്ചു.
സ്‌കോര്‍ബോര്‍ഡ്‌:
ബംഗ്ലാദേശ്‌- മുഹമ്മദ്‌ മിഥുന്‍ എല്‍.ബി. മാത്യൂസ്‌ 0, സൗമ്യ സര്‍ക്കാര്‍ സി മാത്യൂസ്‌ ബി കുലശേഖര 0, സാബിര്‍ റഹ്‌മാന്‍ സി ജയസൂര്യ ബി ചാമീര 80, മുഷ്‌ഫികര്‍ റഹിം റണ്ണൗട്ട്‌ 4, ഷക്കീബ്‌ അല്‍ ഹസന്‍ സി ചാന്‍ഡിമാല്‍ ബി ചാമീര 32, മഹ്‌മദുള്ള നോട്ടൗട്ട്‌ 23, നൂറുള്‍ ഹസന്‍ സി മാത്യൂസ്‌ ബി ചാമീര 2, മഷ്‌റാഫെ മുര്‍ത്താസ റണ്ണൗട്ട്‌ 2. എക്‌സ്ട്രാസ്‌: 4. ആകെ (20 ഓവറില്‍ ഏഴിന്‌) 147. ബൗളിങ്‌: എയ്‌ഞ്ചലോ മാത്യൂസ്‌ 3-0-8-1, നുവാന്‍ കുലശേഖര 4-0-44-1, തിസാര പെരേര 1-0-14-0, ഷേഹന്‍ ജയസൂര്യ 3-0-21-0, രംഗന ഹെറാത്ത്‌ 4-0-24-0, തിലകരത്‌നെ ദില്‍ഷന്‍ 1-0-5-0, ദുഷ്‌മന്ത ചാമീര 4-0-30-3.
ശ്രീലങ്ക - ദിനേഷ്‌ ചാന്‍ഡിമാല്‍ സി തസ്‌കിന്‍ അഹമ്മദ്‌ ബി മഹ്നഹ്‌മദുള്ള 37, ദില്‍ഷന്‍ സി സൗമ്യ സര്‍ക്കാര്‍ ബി ഷക്കീബ്‌ അല്‍ ഹസന്‍ 12, ജയസൂര്യ സ്‌റ്റമ്പ്‌ഡ് നൂറുള്‍ ഹസന്‍ ബി ഷക്കീബ്‌ അല്‍ ഹസന്‍ 26, മാത്യൂസ്‌ സി ഷക്കീബ്‌ അല്‍ ഹസന്‍ ബി അല്‍ അമിന്‍ ഹുസൈന്‍ 12, തിസാര പെരേര എല്‍.ബി. മുസ്‌താഫിസുര്‍ റഹ്‌മാന്‍ 4, മിലിന്ദ സിരിവര്‍ധനെ സി സാബിര്‍ റഹ്‌മാന്‍ ബി മഷ്‌റാഫെ മുര്‍ത്താസ 3, ദാസുന്‍ ഷനക സി മുഷ്‌ഫികര്‍ റഹിം ബി അല്‍ അമിന്‍ 14, ചാമര കപുഗദേര നോട്ടൗട്ട്‌ 12, നുവാന്‍ കുലശേഖര സി സൗമ്യ സര്‍ക്കാര്‍ ബി അല്‍ അമിന്‍ 0, ദുഷ്‌മന്ത ചാമീര നോട്ടൗട്ട്‌ 1. എക്‌സ്ട്രാസ്‌: മൂന്ന്‌. ആകെ (20 ഓവറില്‍ എട്ടിന്‌) 124. ബൗളിങ്‌: തസ്‌കിന്‍ അഹമ്മദ്‌ 3-0-19-0, അല്‍ അമിന്‍ ഹുസൈന്‍ 4-0-34-3, ഷക്കീബ്‌ അല്‍ ഹസന്‍ 4-0-21-2, മുസ്‌താഫിസുര്‍ റഹ്‌മാന്‍ 4-0-19-1, മഷ്‌റാഫെ മുര്‍ത്താസ 3-0-17-1, മഹ്‌മദുള്ള 2-0-14-1.



#10 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 March 2016 - 10:15 AM

പാകിസ്‌താന്‌ ഏഴ്‌ വിക്കറ്റ്‌ ജയം  
 

1456774738_b0103s.jpg

ധാക്ക: യു.എ.ഇക്കെതിരേ നടന്ന ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പാകിസ്‌താന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത യു.എ.ഇ. ആറ്‌ വിക്കറ്റിന്‌ 129 റണ്ണെടുത്തു.
മൂന്ന്‌ മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടെങ്കിലും ഷുഐബ്‌ മാലിക്കിന്റെയും (49 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 63) ഉമര്‍ അക്‌മലിന്റെയും (46 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 50) അവസരോചിത അര്‍ധ സെഞ്ചുറികള്‍ പാക്‌ ജയം ഉറപ്പാക്കി.
കളി തീരാന്‍ എട്ട്‌ പന്ത്‌ ശേഷിക്കേയായിരുന്നു പാകിസ്‌താന്‍ വിജയ റണ്ണെടുത്തത്‌. മുഹമ്മദ്‌ ഹഫീസ്‌ (11), ഷാര്‍ജീല്‍ ഖാന്‍ (നാല്‌), ഖുറം മന്‍സൂര്‍ (0) എന്നിവരെ നഷ്‌ടപ്പെട്ട്‌ പാകിസ്‌താന്‍ പതറിയ ഘട്ടത്തിലാണ്‌ ഷുഐബും ഉമറും ഒത്തുചേര്‍ന്നത്‌. ഇരുവരും ചേര്‍ന്ന്‌ പുറത്താകാതെ 114 റണ്‍ കൂട്ടിച്ചേര്‍ത്തു. യു.എ.ഇ. നായകന്‍ അംജദ്‌ ജാവേദ്‌ (27 റണ്ണും മൂന്ന്‌ വിക്കറ്റും ) ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി. മിര്‍പ്പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ യു.എ.ഇ. ആദ്യം ബാറ്റിങ്‌ തെരഞ്ഞെടുത്തു. അഞ്ച്‌ പന്തില്‍ ഒരു റണ്ണുമായിനിന്നു വിഷമിച്ച രോഹന്‍ മുസ്‌തഫയെ മുഹമ്മദ്‌ സാമി പാക്‌ നായകന്‍ ഷാഹിദ്‌ അഫ്രീഡിയുടെ കൈയില്‍ എത്തിച്ചതോടെ വിക്കറ്റ്‌ വീഴ്‌ച തുടങ്ങി. 11 പന്തില്‍ ഒരു റണ്‍ മാത്രം നേടിയ സഹഓപ്പണര്‍ മുഹമ്മദ്‌ കലീമിനെ മുഹമ്മദ്‌ ആമിര്‍ ബൗള്‍ഡാക്കി. ആമിറിന്റെ പന്തിന്റെ മനസിലാക്കാതെ ബാറ്റ്‌ വച്ച കലീമിന്റെ വിക്കറ്റ്‌ തെറിച്ചു. മുഹമ്മദ്‌ ഷെഹ്‌സാദ്‌ (അഞ്ച്‌) മുഹമ്മദ്‌ ഇര്‍ഫാന്‌ വിക്കറ്റ്‌ സമ്മാനിച്ചതോടെ യു.എ.ഇ. പ്രതിസന്ധിയിലായി. ഷൈമാന്‍ അന്‍വര്‍ (42 പന്തില്‍ 45) മുഹമ്മദ്‌ ഉസ്‌മാന്റെ (27) സഹായത്തോടെ പാക്‌ ബൗളിങ്‌ നിരയെ ചെറുത്തതോടെയാണ്‌ റണ്ണൊഴുകാന്‍ തുടങ്ങിയത്‌. സ്‌കോര്‍ 72 ല്‍ നില്‍ക്കേ ഷൈമാനെ മുഹമ്മദ്‌ ഇര്‍ഫാന്‍ വിക്കറ്റ്‌ കീപ്പര്‍ സര്‍ഫ്രാസ്‌ അഹമ്മദിന്റെ കൈയിലെത്തിച്ചതോടെ യു.എ.ഇയുടെ റണ്ണൊഴുക്കു കുറഞ്ഞു. നായകന്‍ അംജദ്‌ ജാവേദ്‌ നടത്തിയ വെടിക്കെട്ടാണ്‌ (18 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 27) സ്‌കോര്‍ നൂറ്‌ കടത്തിയത്‌. പാകിസ്‌താന്‌ വേണ്ടി മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ ഇര്‍ഫാന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും മുഹമ്മദ്‌ സാമി ഷാഹിദ്‌ അഫ്രീഡി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
സ്‌കോര്‍ബോര്‍ഡ്‌: യു.എ.ഇ.-രോഹന്‍ മുസ്‌തഫ സി ഷാഹിദ്‌ അഫ്രീഡി ബി മുഹമ്മദ്‌ സാമി 1, മുഹമ്മദ്‌ കലീം ബി മുഹമ്മദ്‌ ആമിര്‍ 1, മുഹമ്മദ്‌ ഷെഹ്‌സാദ്‌ സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി മുഹമ്മദ്‌ ഇര്‍ഫാന്‍ 5, ഷൈമാന്‍ അന്‍വര്‍ സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി മുഹമ്മദ്‌ ഇര്‍ഫാന്‍ 46, ഉസ്‌മാന്‍ മുഷ്‌താഖ്‌ സി മുഹമ്മദ്‌ നവാസ്‌ ബി ഷാഹിദ്‌ അഫ്രീഡി 9, മുഹമ്മദ്‌ ഉസ്‌മാന്‍ ബി മുഹമ്മദ്‌ ആമിര്‍ 21, അംജദ്‌ ജാവേദ്‌ നോട്ടൗട്ട്‌ 27, മുഹമ്മദ്‌ നവീദ്‌ നോട്ടൗട്ട്‌ 10. എക്‌സ്ട്രാസ്‌: 9. ആകെ (20 ഓവറില്‍ ആറിന്‌) 129. വിക്കറ്റ്‌വീഴ്‌ച: 1-5, 2-5, 3-12, 4-41, 5-72, 6-118. ബൗളിങ്‌: മുഹമ്മദ്‌ ആമിര്‍ 4-1-6-2, മുഹമ്മദ്‌ സാമി 4-0-28-1, മുഹമ്മദ്‌ ഇര്‍ഫാന്‍ 4-0-30-2, ഷാഹിദ്‌ അഫ്രീഡി 4-0-24-1, മുഹമ്മദ്‌ നവാസ്‌ 3-0-26-0, ഷുഐബ്‌ മാലിക്ക്‌ 1-0-13-0.
പാകിസ്‌താന്‍- മുഹമ്മദ്‌ ഹഫീസ്‌ സി ഫവാദ്‌ താരിഖ്‌ ബി അംജദ്‌ ജാവേദ്‌ 11, ഷാര്‍ജീല്‍ ഖാന്‍ എല്‍.ബി. അംജദ്‌ ജാവേദ്‌ 4, ഖുറം മന്‍സൂര്‍ സി സ്വാപ്‌നില്‍ പാട്ടീല്‍ ബി അംജദ്‌ ജാവേദ്‌ 0, ഉമര്‍ അക്‌മല്‍ നോട്ടൗട്ട്‌ 50, ഷുഐബ്‌ മാലിക്ക്‌ നോട്ടൗട്ട്‌ 63. എക്‌സ്ട്രാസ്‌: 3. ആകെ (18.4 ഓവറില്‍ മൂന്നിന്‌) 131. വിക്കറ്റ്‌വീഴ്‌ച: 1-11, 2-11, 3-17. ബൗളിങ്‌: മുഹമ്മദ്‌ നാവീദ്‌ 3.4-0-28-0, അംജദ്‌ ജാവേദ്‌ 4-0-36-3, മുഹമ്മദ്‌ ഷെഹ്‌സാദ്‌ 4-0-19-0, അഹമ്മദ്‌ റാസ 3-0-20-0, റോഹന്‍ മുസ്‌തഫ 3-0-20-0, ഫഹാദ്‌ താരിഖ്‌ 1-0-8-0.



#11 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 March 2016 - 10:19 AM

ഇന്ത്യയും ലങ്കയും മുഖാമുഖം  
 
 
 
 

1456774739_1456774739_a0103s.jpg

ധാക്ക: ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ ഫൈനലിലേക്ക്‌ ആദ്യ ചുവട്‌ വയ്‌ക്കും. ബംഗ്ലാദേശ്‌, പാകിസ്‌താന്‍ ടീമുകളെ തോല്‍പ്പിച്ച ഇന്ത്യക്ക്‌ നെറ്റ്‌ റണ്‍ റേറ്റും (+1.970) അനുകൂലമാണ്‌. ഇന്ത്യക്ക്‌ രണ്ടുകളികളിലായി നാല്‌ പോയിന്റുണ്ട്‌.
മൂന്ന്‌ കളികളില്‍നിന്ന്‌ നാല്‌ പോയിന്റ്‌ നേടിയ ബംഗ്ലാദേശാണു രണ്ടാമത്‌. ഇന്നത്തെ മത്സരത്തില്‍ തോറ്റാലും യു.എ.ഇക്കെതിരേ നടക്കുന്ന അഞ്ചാമത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു തിരിച്ചുവരാം. ബംഗ്ലാദേശിനെതിരേ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ തോറ്റ ശ്രീലങ്കയ്‌ക്ക് ഇന്നു ജയം അനിവാര്യമാണ്‌. ലങ്ക അവരുടെ ആദ്യ മത്സരത്തില്‍ യു.എ.ഇയെ തോല്‍പ്പിച്ചിരുന്നു. ലങ്കയ്‌ക്ക് രണ്ട്‌ കളികളില്‍നിന്ന്‌ അത്രയും പോയിന്റുണ്ട്‌. ഇന്നു തോറ്റാല്‍ ലങ്കയുടെ ഫൈനല്‍ പ്രവേശനം നൂല്‍പ്പാലത്തിലൂടെയാകും. വെള്ളിയാഴ്‌ച പാകിസ്‌താനെതിരേ നടക്കുന്ന മത്സരം ലങ്കയ്‌ക്ക് ജീവന്മരണ പോരാട്ടവുമാകും.
പാകിസ്‌താനെതിരായ മത്സരത്തില്‍ പരുക്കു മൂലം പുറത്തിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്നു കളിച്ചേക്കും. അതേ സമയം ഇടതുകാല്‍തുടയ്‌ക്കു പരുക്കേറ്റ രോഹിത്‌ ശര്‍മ ഇന്നു കളിക്കുമെന്നു തീര്‍ച്ചയില്ല. ബാറ്റ്‌ ചെയ്യുമ്പോള്‍ മുഹമ്മദ്‌ ആമിറിന്റെ പന്ത്‌ കൊണ്ടാണ്‌ രോഹിതിനു പരുക്കേറ്റത്‌. രോഹിത്‌ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനെത്തിയിരുന്നില്ല. വിദഗ്‌ധ പരിശോധനയില്‍ രോഹിതിന്റെ കാലിനു പൊട്ടലില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നു കളിക്കുന്നത്‌ പരുക്ക്‌ ഗുരുതരമാക്കുമെന്നാണു വൈദ്യസംഘത്തിന്റെ വിലയിരുത്തല്‍. ട്വന്റി20 ലോകകപ്പിന്‌ അധികം ദിവസം ശേഷിക്കാത്തതും രോഹിതിനെ പുറത്തിരുത്താന്‍ കാരണമാകും.
ധവാനും രോഹിതിനും കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ഥിവ്‌ പട്ടേലിനെയും അജിന്‍ക്യ രഹാനെയും കളിപ്പിക്കാനിടയുണ്ട്‌. യുവ്രാജ്‌ സിങ്ങിന്റെ മറ്റിയ ഫോമാണ്‌ ഇന്ത്യയുടെ തലവേദന. പാകിസ്‌താനെതിരേ 32 പന്തില്‍ 14 റണ്ണെടുത്തുനിന്ന യുവിയുടെ കാലംകഴിഞ്ഞെന്നു വിമര്‍ശനമുണ്ടായിരുന്നു. ആശിഷ്‌ നെഹ്‌റ, ജസ്‌പ്രീത്‌ ബുംറ, ഹാര്‍ദിക്‌ പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ ബൗളിങ്‌ തകര്‍പ്പനാണ്‌. ബംഗ്ലാദേശിനെ 121 റണ്ണിന്‌ ഒതുക്കിയ അവര്‍ പാകിസ്‌താനെ (83) നൂറ്‌ കടക്കാന്‍ അനുവദിച്ചില്ല. ലങ്കയ്‌ക്കെതിരേ ഇന്നു ജയിച്ചാല്‍ അടുത്ത മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കമുള്ള റിസര്‍വ്‌ ബൗളര്‍മാരെ ഉപയോഗിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിക്കും. ലങ്കന്‍ നിരയില്‍ ലസിത്‌ മലിംഗ പരുക്കിന്റെ പിടിയിലായതിനാല്‍ നായകന്‍ എയ്‌ഞ്ചലോ മാത്യൂസ്‌, നുവാന്‍ കുലശേഖര, ദുഷ്‌മന്ത ചാമീര എന്നിവരാണു കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ്‌ നിരയെ പരീക്ഷിക്കുക. ദിനേഷ്‌ ചാന്‍ഡിമാലിനെ (50, 37) മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റിങ്‌ പരാജയമായിരുന്നു. യു.എ.ഇക്കെതിരേ കഷ്‌ടിച്ചാണ്‌ അവര്‍ 124 റണ്ണെടുത്തത്‌. ബംഗ്ലാദേശിന്റെ 148 റണ്‍ പിന്തുടരാനും ലങ്കയ്‌ക്കായില്ല. വെറ്ററന്‍ താരം തിലകരത്‌നെ ദില്‍ഷനാണ്‌ അവരുടെ ഏറ്റവും വലിയ ദുഃഖ ബിന്ദു. ഈ വര്‍ഷം ഇതുവരെ മികച്ച സ്‌കോര്‍ ദില്‍ഷനായില്ല (0,ഒന്ന്‌, 27,12).
ധാക്ക: ശ്രീലങ്കയെ ബംഗ്ലാദേശ്‌ 23 റണ്ണിനാണു തോല്‍പ്പിച്ചത്‌. ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായാണ്‌ ബംഗ്ലാദേശ്‌ ലങ്കയെ തോല്‍പ്പിക്കുന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 147 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 124 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്‌മാന്റെയും (80) ബംഗ്ലാദേശ്‌ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ്‌ ലങ്കയുടെ ജയത്തിലേക്കുള്ള വഴിമുടക്കിയത്‌. മൂന്ന്‌ വിക്കറ്റെടുത്ത അല്‍ അമിന്‍ ഹുസൈനും രണ്ട്‌ വിക്കറ്റെടുത്ത ഷക്കീബ്‌ അല്‍ ഹസനുമാണ്‌ ലങ്കയെ തകര്‍ത്തവരില്‍ പ്രധാനികള്‍.
സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ/ അജിന്‍ക്യ രഹാനെ, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന, യുവ്രാജ്‌ സിങ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, എം.എസ്‌. ധോണി (നായകന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ആശിഷ്‌ നെഹ്‌റ, ജസ്‌പ്രീത്‌ ബുംറ.
സാധ്യതാ ടീം: ശ്രീലങ്ക- ദിനേഷ്‌ ചാന്‍ഡിമാല്‍, തിലകരത്‌നെ ദില്‍ഷന്‍, ഷേഹന്‍ ജയസൂര്യ, എയ്‌ഞ്ചലോ മാത്യൂസ്‌ (നായകന്‍), തിസാര പെരേര, മിലിന്ദ സിരിവര്‍ധനെ, ദാസുന്‍ ശനക, ചാമര കപുഗദേര, നുവാന്‍ കുലശേഖര, ദുഷ്‌മന്ത ചാമീര, രംഗന ഹെറാത്‌.



#12 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 41,122 posts
11,043
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 March 2016 - 11:01 AM

ipolathe playersine onnum atra parichayam pora :chey:




Users Awards

#13 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 March 2016 - 11:11 AM

ipolathe playersine onnum atra parichayam pora :chey:

ellam puthumughangalaa....



#14 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 41,122 posts
11,043
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 March 2016 - 03:45 PM

ellam puthumughangalaa....

 

mumbulapole oru rasamilla :chey:




Users Awards

#15 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,680 posts
9,938
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 March 2016 - 10:23 AM

KxVBWRQ.jpg






0 user(s) are reading this topic

0 members, 0 guests, 0 anonymous users