കവിത: പഥികന്റെ പാട്ട്
കവി: ജി.ശങ്കരക്കുറുപ്പ്
മുകളില്‍ മിന്നുന്ന താരമേ,ചൊല്ക നീ-
Posted 18 February 2016 - 11:52 AM
കവിത: പഥികന്റെ പാട്ട്
കവി: ജി.ശങ്കരക്കുറുപ്പ്
Posted 07 August 2016 - 10:11 PM
കവിത: പഥികന്റെ പാട്ട്
കവി: ജി.ശങ്കരക്കുറുപ്പ്
മുകളില്‍ മിന്നുന്ന താരമേ,ചൊല്ക നീ-യകലെയെങ്ങാനും പ്രഭാതമുണ്ടോ?
അരിമ കോലുന്ന നിന്നാനനമിങ്ങനെ
വിരിവതെന്തത്ഭുതഹര്‍ഷവായ്പാല്‍?
കുളിര് കോരിയിട്ടിട്ടും നിന്നോടൊപ്പം കിട-
ന്നിളകുകയാണെന്നുണര്‍ന്ന ജീവന്.
തരളമാം നിന്‍കണ്ണിലോമനേ,കാണ്മു ഞാന്‍
ചിരിയോ,തിളങ്ങുന്ന കണ്ണുനീരോ?
ഇരുളില്‍നിന്നെന്നുമിരുളിലേക്കും സ്വയം
മരുവില്‍ നിന്നെന്നും മരുവിലേയ്ക്കും
പലയുഗമായിക്കടന്നു ചുറ്റിത്തിരി-
ഞ്ഞലയും മനസ്സിന് ദുരന്തദാഹം.
ഉലകിലെ വേര്‍പ്പും പൊടിയുമേലാതെ മേല്‍-
നിലയില്‍ നില്ക്കുന്ന നീയറിയുകയില്ല.
അഴലിന് കഥകളെ വിസ്തരിച്ചീടുന്ന
പഴയ കാലത്തിന് സ്മരണ മാത്രം
ഉടനീളമാര്‍ന്ന വഴികളില്‍ക്കാല്‍ കുഴ-
ഞ്ഞിടറുമെന്നൊട്ടകം നീങ്ങിടുന്നൂ .
പിറകിലും മുന്‍പിലും രണ്ടു പാര്‍ശ്വത്തിലും
മുറവിളിയല്ലാതെ കേള്പ്പതില്ല!
ചിലരുടെ തൃഷ്ണ കുറയ്ക്കുവാന്‍ കുത്തുന്നു
പലരുടെ കണ്ണു തണ്ണീരിനായി!
അതിലെഴുമുപ്പിനാല്‍പ്പിന്നെയും പിന്നെയു-
മവരുടെ തൊണ്ട വരണ്ടിടുന്നു!
Posted 05 October 2016 - 03:13 PM
പഥികന്റെ പാട്ട് വെറുമൊരു കവിതയല്ല. ഈ വർത്തമാനകാലം പണ്ടേയ്ക്കുപണ്ടേ
കണ്ടറിഞ്ഞൊരു പഥികൻ തന്റെ നേർക്കാഴ്ചയിലൂടെ വർത്തമാനകാലത്തെ മനുഷ്യ മനസ്സുകളിലേയ്ക്കെത്തിയ്ക്കാൻ ഒരുക്കിവച്ചത്, ആരും ഇതുവരെ കണ്ടെത്തിയില്ലെങ്കിൽ നഷ്ടം
ഈ തലമുറയ്ക്ക് മാത്രമല്ല....
![]() |
Theeppetti / Vyloppilli Sreedhara MenonStarted by ![]() ![]() |
|
![]() |
|
![]() |
Maranam Kaninjothi / Vyloppilli Sreedhara MenonStarted by ![]() ![]() |
|
![]() |
|
![]() |
Athyanantham / Vyloppilli Sreedhara MenonStarted by ![]() ![]() |
|
![]() |
|
![]() |
Virunnu / O V UshaStarted by ![]() ![]() |
|
![]() |
|
![]() |
അഡോണിസിന് സസ്നേഹം / ഒ.എന്‍.വി കുറുപ്പ്Started by ![]() ![]() |
|
![]() |
0 members, 0 guests, 0 anonymous users