കവിത: വിട്ടയക്കുക
രചന :ബാലാമണിയമ്മ
വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ,ഞാ-
നൊട്ടു വാനില്പ്പറന്ന് നടക്കട്ടെ!
സുപ്രഭാതമടുത്തു,നഭസ്സിലേ -
യ്ക്കല്പ്പതിക്കുന്നു മാമകവര്‍ഗക്കാര്‍;
കൊച്ചു പക്ഷിയാം ഞാനോ,തമസ്സില്‍ത്താ-
നച്ഛമാമിപ്പുലര്വെളിച്ചത്തിലും.
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കി ചിരിപ്പതായ് തോന്നുന്നു.
മര്‍ത്യര്‍ തന് പരിലാളനമൊന്നുമെ -
ന്നുള്ത്തടത്തിന്നു ശാന്തിയെ നല്കിടാ.
വിട്ടയച്ചാലുമെന്നെയിക്കൂട്ടില് നി -
ന്നൊട്ടു പാറിപ്പറക്കട്ടെ വാനില്‍ ഞാന്‍.
ഭംഗിയേറിയ പൊന്നിന്മറയ്ക്കുള്ളി -
ലിങ്ങഴലുകളുച്ച്വസിച്ചീടുന്നു ;
അശ്രുസഞ്ചയമാവിയായ്പ്പൊങ്ങിപ്പോ -
യംബരത്തെപ്പുക പിടിപ്പിക്കുന്നു.
പൂവണിമധുമാസപ്പുലര്കാറ്റു
ജീവരാശിയെത്തട്ടിയുണര്ത്തുമ്പോള് ,
ആശയാം പുഴുവുള്ളില്ക്കടന്നിട്ടെ -
ന്നാശയത്തെക്കരണ്ടു മുറിക്കുന്നു ;
സാന്ധ്യരാഗം നഭസ്സില്പ്പരക്കുമ്പോള്,