Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

മുത്തുമാല ( ഒരു വരി കവിതകള്‍ )

മുത്തുമാല ഒരു വരി കവിതകള്‍ പുഞ്ചപാടം

 • This topic is locked This topic is locked
1 reply to this topic

#1 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 40,619 posts
29,165
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 15 February 2016 - 08:31 PM

പാടത്തെ കൂട്ടുകാര്‍  പലപ്പോഴായി കോറിയിട്ട  ഒരു വരി കവിതകള്‍ ( മുത്തുകള്‍ )

 

കോര്‍ത്തിണക്കി ഒരു മുത്തുമാല പോലെ ഇവിടെ സമര്‍പ്പിക്കുന്നു !

 

 

 

 

 

 

 

 

 

ഒരു വേനല്‍ അറിയാതെ വിരുന്ന് വന്നു മഴയും ദള-പ്രാണന്‍ കരിഞ്ഞൊരു പുല്‍ക്കൊടിയും കാണുവാന്‍ ....

 

 

 
അർക്കന്റെ പൊൻപൃഭ തേടിപ്പറക്കുന്ന മർതൃാ നീ അറിയുകയതിൻ പൊള്ളുന്ന സതൃങ്ങൾ 
 
 
എല്ലാ സത്യങ്ങളും സത്യമാകണമെന്നില്ല.. പൊള്ളുന്ന സത്യത്തിലും ഉണ്ടാകും തെല്ലൊന്നു മിഥ്യ....
 
 
മൂളുന്ന പാട്ടുകള്‍ക്ക്
ഈണം മാത്രം സ്വന്തം;
അര്‍ത്ഥവും അക്ഷരങ്ങളും
വികാരവുമില്ല; സ്വത്വവും!
 
 
വെയിലിലുരുകുന്നത് മഞ്ഞോ നിന്റെ മനമോ?
 
 
നിറയാത്ത കണ്ണുകളിലെ നിഴലുകളാണ് എന്നെ പേടിപ്പെടുത്തുന്നത്
 
 
നീണ്ടു കിടക്കുന്ന വഴി എന്റെ യാത്രയെ ഭക്ഷിച്ച് വിശപ്പടക്കുന്നു
 
 
 
** നിന്റെ ഗന്ധങ്ങൾ... അവളിലാഴുമ്പോൾ അയാൾ പറഞ്ഞു.
 
 
അവയെ നിറങ്ങളാക്കൂ..അവൾ മൊഴിഞ്ഞു
 
 
ഇപ്പോൾ ഞാൻ നിന്റെ മേനിയുടെ ഗന്ധങ്ങൾ മഴവിൽ നിറങ്ങളിൽ തൂവുന്നു
 
 
വാക്കുകൾക്ക് ശബ്ദം നഷ്ടമാവുമ്പോൾ നിന്റെ ചിരിയുടെ നിലാവ്
 
 
അമാവാസിക്ക് നഷ്ടമായത് പൌർണ്ണമി
 
 
സായംസന്ധ്യക്ക് നഷ്ടം രാത്രി
 
 
ഉഷ:സന്ധ്യക്ക് നഷ്ടം പകൽ
 
 
സ്ഫടികമുടയുന്ന നിന്റെ ചിരിയിൽ എത്ര രാത്രികളുടെ ആർത്തനാദങ്ങൾ
 
 
മഴവില്ലു പൂക്കുന്ന ഗന്ധങ്ങൾ നിന്നിൽ മാത്രം
 
 
വാടുന്ന പൂവിന്റെ മനസ്സിലെ പൂക്കാലം വിളറുന്നില്ല, വാടുന്നില്ല
 
 
നിറഞ്ഞ കണ്ണുകളിലെ പൂക്കളാണ് അയാൾ കണ്ടത്, കണ്ണീരല്ല
 
 
അടങ്ങാത്തിരകളെ ചങ്ങലയ്ക്കിടാൻ കാറ്റിനാവില്ലല്ലോ
 
 
പ്രണയത്തിന്റെ തീയിലുരുകി നീ നിലാവ് ചുരത്തുന്നു
 
 
ശബ്ദവും ചലനവും ഉറഞ്ഞ മേഘങ്ങൾ ആകാശത്തിന്റെ തിരകൾ
 
 
നിന്റെ കണ്ണുകളിലെ വിസ്മയത്തിൽ എന്റെ പ്രണയം പൂവണിയുന്നു
 
 
മായാത്ത മഴവില്ലിൽ ഞാൻ നിന്റെ മാസ്മരിക ഗന്ധങ്ങളറിയുന്നു
 
 
കുടത്തിൽ ആവാഹിച്ച ആത്മാവ് നിലകാണാ കയത്തിൽ മുങ്ങിത്താഴ്ന്നു....
 
 
നാഥരഹിതര്‍ക്കു ദാനമേകുമത്ര പുണ്യമില്ലൊന്നു നിശ്ചയം
 
 
എന്റെ യാത്രകൾ യാത്രയാവുന്നത്‌ എന്നിലെ എന്നെ തിരഞ്ഞാണു ..........
 
 
ഒരു മേഘത്തുണ്ട്; കാറ്റിൽ അലിയുന്ന മറ്റൊരു സ്വപ്നം
 
കാത്തിരിക്കുന്ന കണ്ണുകൾ; പകലുകളിൽ കത്തിത്തീരുന്ന വഴിവിളക്കുകൾ
 
നിന്റെ ആലിംഗനത്തിന്റെ ഊഷ്മളത എന്റെ ഏകാന്തത്തടവിലെ ആകാശം
 
നിന്റെ വിലാപങ്ങളുടെ ശ്രുതിലയമാണ് അവൻ ശ്രദ്ധിച്ചത്; അല്ലേ
 
 ആർത്തിയുടെ നഖങ്ങളിൽ പിടയുമ്പോളുയരുന്ന കരച്ചിൽ ഭോഗാതുരതയുടെ കൂജനമായി അവൻ കേട്ടു
 
ശവം കരിയുന്ന ഗന്ധമുയർന്നപ്പോൾ അവൻ ചിരിച്ചു
 
 
 
മനസിലെ നൊമ്പരം മായ്ക്കുവാനായ് 
ഞാനണിയുന്നു  പുഞ്ചിരി മുഖതാരിലായ് 
 
 
മേഘങ്ങളുടെ ആകാശം;  പൂക്കളുടെ മേഘങ്ങൾ
 
ഒരു മേഘത്തിന്റെ പൂവ്
 
ഒരു നീലയുടെ കടൽ
 
ഒരു കടലിന്റെ നീല
 
ഒരു കടലിന്റെ ഹൃദയത്തിൽ നിന്നൊരു നീല മേഘം
 
 
ഒരു നീലമേഘത്തിന്റെ നെഞ്ചിൽനിന്നൊരു കടൽ
 
 
സൂര്യനെ പ്രണയിച്ച കടലിന്‍ വിരിമാറില്‍ നില്‍ക്കുമ്പോള്‍
ആരുമറിയാതെ ഞാന്‍ തിരയുന്നു നിന്‍ കാല്പാടുകള്‍
 
 
 
ഇരുട്ടറയിൻ തടവറക്കുള്ളിലും പ്രതീക്ഷ തൻ തിരിനാളം നിൻ മുഖം....
 
 
ഓർമകളുടെ വേലിയേറ്റത്തിനു കണ്ണീരിന്റെ ഉപ്പുരസമോ !
 
 
തഴുകി കടന്നു പോകുന്ന ഇളം തെന്നൽ പുൽകൊടിക്ക് സ്വന്തമോ ?
 
 
കടല്‍  താണ്ടി വന്നണയും മേഘകൂട്ടങ്ങളെ ഒരു വട്ടം ഒന്ന് സ്പര്‍ശിചീടാന്‍ എന്‍ ഉള്ളില്‍ മോഹമേറെ ...
പല തീരങ്ങളെ തഴുകി വന്നെത്തും നാടോടികാറ്റിന്‍ സഖിയായി മാറീടാന്‍ വെറുതെ ആശിച്ചീടുന്നല്ലോ
എന്‍  മനം ഏറെ .....
 
 
എന്റെ പ്രണയത്തിൻ പരാജയം , നിനക്ക് -
 
 ഓമനിക്കാൻ അരുമയായി നിന്നോടൊപ്പം…..
 
 എന്നിലെ നിനക്കായുള്ള എന്റെ പ്രണയമോ -
 
 ഇന്നും വാടാമലരായി എനിക്കൊപ്പം….
 
 
ഇന്നീ പാടവരമ്പത്ത് ഏകയായി നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നു ഞാനാ കാലം
സൗഹൃദങ്ങള്‍ മലരായി വിടര്‍ന്നു നിന്നോരീ പൂന്തോപ്പില്‍
ഞാനൊരു വാനമ്പാടിയായി പാറി പറന്നൊരാ നിമിഷങ്ങള്‍
 
 
കണ്ണീരുപ്പു കൂട്ടി അത്താഴമുണ്ണുന്ന അമ്മയുടെ കണ്ണില്‍ കടലാഴം കദനം ചിരിച്ചിരുന്നു
 
 
സൂര്യനെ തിന്നു പശിയടക്കുന്ന രാവിന്‍റെ ഉച്ചിഷ്ടമാണ് പകല്‍
 
 
കരളില്‍ നിന്നൊരു കനലെടുത്തു ഞാനെന്‍ പ്രണയത്തിന്‍ ചിതയെരിച്ചു
 
 
വസന്തം മാഞ്ഞ ഋതുവും പ്രണയം മരിച്ച മനസ്സും തേടുന്നത് ശ രത്കാലമാണ് .
 
 
അമ്മ തൻ പാല്പുഞ്ചിരി നറുനിലാവ് പോൽ സുന്ദരം, സ്നിഗ്ധം
 
 
വരുമോ പുലരിയും ജീവിതത്തിന്‍ ഒരു ദിനം കാറ്റില്‍ പറത്തി.
 
 
 
പ്രണയമറിയാതെ പ്രണയിക്കുന്നു ഞാൻ ആരെയോ എന്തിനോ  
 
 
മറവിതൻ മടിത്തട്ടിൽ ഒരിളം പൈതലായ് വീണു മയങ്ങാൻ കൊതിക്കുന്ന മനം
 
 
കണ്ണില്‍ രാവിന്‍റെ കണ്മഷിയെഴുതാന്‍ പായുന്നു
ചെന്തീക്കനല്‍ കുറിതൊട്ടോരാകാശം
 
 
നിമിഷമേഘമായി ഞാന്‍ പെയിതു തോര്‍ന്നിടാം നൂറായിരം ഇതളായി നീ വിടരുവാന്‍...
ജന്മം യുഗമായി മാറീടുവാന്‍...
 
 
നഷ്ടങ്ങളുടെ കൊടുംചൂടില്‍
ഇന്നെന്റെ  മനസ്സ് ഉരുകുമ്പോള്‍
ഗതികിട്ടാതലയുന്ന മറ്റൊരാത്മാവായി
എനിക്ക് നിന്നോടുള്ള പ്രണയവും ...!!
 
 
പെയ്തൊഴിയാൻ വെമ്പുമൊരു മഴമേഘമായ് നീ എന്‍ ചാരേ വന്നണഞ്ഞുവോ !
 
 
മഞ്ഞുപൂക്കള്‍ നിറഞ്ഞ താഴ് വാരത്തിന്റെ നിറങ്ങളിലൂടെ ,, മഴയിലൂടെ ,,
മഞ്ഞിലൂടെ നിന് കൈകോര്‍ത്തു നടക്കാന്‍ ഇന്നെനിക്കു മോഹമേറേ ....
 
 
നിലാവിന്റെ നിഴലിൽ ഒളിച്ചു കളിച്ചവരത്രേ 
പാതിരാക്കാറ്റും മഞ്ഞുതുള്ളിയും !
 
 
മഴയുടെ നൂലിൽ പ്രണയമൊളിപ്പിച്ചത്രേ
ഇടവപ്പാതി പണ്ട് കടലിനോടു കഥ പറഞ്ഞത്  
 
 
 
മലരിനോട് പരിഭാവിതയായി തന്റെ ചിറകുകൾക്കിടയിൽ 
മൌനം നിറച്ചു വെച്ച് വാനന്പാടി നീല വിഹായസ്സിൻ 
തല്പത്തിൽ കാതോർത്തിരുന്നു.. 
കൂന്പിയ മിഴികളിലെഴുതിയ കണ്മഷി
നനവിലൊലിക്കാതിരിക്കാൻ മലർ നന്നേ പാട് പെടുന്നുണ്ടായിരുന്നു..
 
 
 
കഴിഞ്ഞൊരാ പ്രണയത്തിന്‍ കാര്‍ത്തിക ദീപങ്ങള്‍
എന്നുള്ളില്‍  തെളിയുമ്പോള്‍ പിടയുന്നു മനവും തനുവും ഒരുപോലെ .....
 
 
 
കരയെ പുണര്ന്നോഴുകിയിട്ടവസാനം 
കടലിനെ പുല്കുന്നു കള്ള കാമിനിയാം പുഴ !
 
 
 
 
നിദ്രാവിഹീനങ്ങളാം രാത്രികളില്‍ അകലെയെങ്ങു നിന്നോ ഇളംകാറ്റില്‍
ഒരു വേണുഗാനം ഒഴുകിവരും നേരം എന്‍ ഓര്‍മ്മകളില്‍ നിന്‍ സ്നേഹത്തിന്‍  നിലാവ് പെയ്യുന്നു ....
 
 
 
ആകാശ മട്ടുപ്പാവില്‍ മഴമേഘങ്ങള്‍ ചിന്നിച്ചിതറിയ
സന്ധ്യയില്‍ എന്നെ നോക്കി കണ്‍ചിമ്മുന്നുവോ
ഒരു കുഞ്ഞു താരകം !
 
 
" എന്റെ കാത്തിരിപ്പിനെ നനയ്ക്കാന്‍ ഈ മഴ എത്തിയിട്ടും ....നീയെന്ന കുടയില്‍ ഞാനിപ്പോഴും .."
 
 
 
മഴക്കിനാവുകളിൽ വരി ചേർത്ത് വെച്ച് 
വിളക്കിച്ചേർത്ത കവിതക്കൊരു പേര് വേണം
 
 
പുഞ്ചിരിതൂകുമാ വാര്‍മതിയെ മായ്ച്ചുകളഞ്ഞല്ലോ മനസ്സിലെ കാര്‍മേഘങ്ങള്‍ !
 
 
മഞ്ഞുതുള്ളി വീണു മുറിവേറ്റ മനസ്സുമായൊരു മലര്‍ !
 
 
കാവ് പൂക്കാന്‍ കാത്തിരുന്നോരാ കാര്‍വണ്ടിന്‍
സ്വപ്നങ്ങളെ തച്ചുടക്കുന്നിതാ വഴിതെറ്റിവന്ന ശിശിരം !
 
 
അമാവാസി നാളില്‍ ഞാന്‍ കണ്ട നറു നിലാവ് നിന്‍ പുഞ്ചിരി ആയിരുന്നുവോ !
 
 
പ്രണയമാം പൊയ്കയിൽ ഓര്മകളുടെ നനുത്ത ഓളങ്ങൾ തഴുകി മെല്ലെ ഒഴുകുന്നു
എന് ഹൃദയമാം പോന്തോണി
ചുറ്റിലും വിരിയുന്നു ചെന്താമാരപൂക്കൾ, എന്റെ സ്വപ്‌നങ്ങൾ.
 
 
നീയറിയുന്നോ ഭവതിയെൻ പ്രാണനേറ്റം പ്രിയംകരമെന്നതായ്
പാഞ്ഞകലൊല്ല നീയെന്റെ ഹൃത്തിൽ നിന്നീശ്വാസമെന്നിൽ നിന്നൂർന്നിടും നാൾ വരെ.
 
 
പൊന്നുരുക്കി കടലില്‍ താണ സൂര്യന്
പകരമേകാനായി വിരിയുന്നിതാ കാട്ടില്‍ 
ഒരു പിടി മിന്നാമിന്നിപ്പൂക്കള്‍ !
 
 
പുസ്തക താളില്‍ പണ്ടെന്നോ മറന്നു വെച്ച ഒരു മയില്‍പ്പീലി തുണ്ട് ഇന്നും വെറുതെ തേടുന്നു ഞാന്‍ !
 
 
നന്ദനോദ്യാനത്തിലെ കാര്‍വണ്ടിനെ മോഹിക്കാന്‍ കാട്ടു പൂവിനാകുമോ ?
 
 
നുരയുന്ന  പതപോൽ  തിളങ്ങുന്ന  സ്നേഹം  നിന്നിടും  എത്രയോ എത്രയോ
 
 
പിന്നിലാരാ  മുന്നിൽ  നിന്നവരോ  മുന്നിലാരാ  പിന്നിൽ  നിന്നവരോ
 
 
പറയാതെ പൊഴിയുന്ന പഴമ തന്‍ മണമൂറും 
പളുങ്കുമണികളത്രേ ഗതകാലസുഖസ്‌മരണകള്‍ !
 
 
ഈ മനം മടുപ്പിക്കുന്ന ഏകാന്തതയെ ആട്ടിപ്പായിക്കാന്‍ ഞാന്‍ മെനെഞ്ഞെടുത്തൊരു കഥയല്ലേ നീ ?
 
 
ഏകാന്തതകളില്‍ നിന്‍െ ഓര്‍മ്മകളുടെ വിത്തിട്ടു മുളപ്പിച്ചു ഇരിക്കുന്നവനെ എന്തിനാമ് കണ്ണീരിന്‍റെ വെട്ടുക്കിളിയെക്കൊണ്ട് നീ നശിപ്പിക്കുന്നത്....നോക്കൂ... എന്‍റെ പാടങ്ങളില്‍ നോവിന്‍റെ ചെളിമണ്ണ് മാത്രമാകുന്നു... ദുഖത്തിന്‍റെ തരിശുഭീമിയാക്കി നീ മാറ്റിടല്ലേ...
 
 
അറിഞ്ഞില്ല നീ എന്നുടെ സ്നേഹം :crying: :music:
:music: അറിഞ്ഞു നിൻ സോദരൻ എന്നുടെ സ്നേഹം
 
 
സൂചി കാന്തത്തോടെന്ന പോല്‍ , അടരുവാനാകാതെ .......അകലുവാനാകാതെ...........
 
 
പിരിയുന്നിടത്ത് വെച്ച് തുടങ്ങാം നമുക്കീ യാത്ര 
വഴികള്‍ അവസാനിക്കുന്നില്ല....... യാത്രകളും......
 
 
കണ്ണനു ചാര്‍ത്താന്‍ കൊരുത്ത മാല്യം ഊര്‍ന്നു വീണല്ലോ പൂഴി മണ്ണില്‍ !
 
 
പാതിരക്ക് മിന്നൽ പൂക്കുമ്പോഴത്രേ 
പാരിജാതം കുളിരണിയുന്നത് !!
 
 
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ മനസ്സ് മാത്രം കറുപ്പ് 
 
 
 
മൌന വാത്മീകത്തില്‍ സമാധിയടയുന്ന ചിരിമുത്തുകള്‍ !
 
 
 
പാല്നിലാവ് പൊഴിയുന്ന പുഷ്പോദ്യാനത്തിൽ ചേക്കേറുന്നു രാപ്പാടികൾ
പ്രണയഗാനങ്ങൾ ഉതിരുന്നു ...
 
 
കണ്ണടച്ച്  ഇരുട്ടാക്കിയിട്ടും ഉള്‍കണ്ണില്‍ തെളിയുന്നു സൂര്യന്‍ !
 
മനസ്സിന്റെ  മോന്തായത്തില്‍ കെട്ടിത്തൂങ്ങുന്ന വ്യാമോഹങ്ങള്‍ !
 
 
ഇല്ലി കാട്ടിൽ ചെല്ല കിളികൾവല്ലി  തളിരിൽ പൂമ്പാറ്റ 
 
 
നിന് കിളി കൊഞ്ചല് കേൾക്കുമ്പോൾ ഓമനേ
എന് മനം തളിർത്തു പൂത്തല്ലോ മണികുട്ടീ
 
 
എന്റെ സ്വപ്‌നങ്ങള്‍ കവര്‍ന്നെടുത്തെങ്ങോട്ടാണ്  ഈ രാവ് മായുന്നത്  ?
 
 
നിശീഥിനിയുടെ മാറിലെ വൈഡൂര്യങ്ങളത്രേ കണ്ചിമ്മും പൊൻ താരകങ്ങൾ !
 
 
കാറ്റിന്റെ രുദ്രതാണ്ഡവം താങ്ങാനാവാതെ തകര്‍ന്നൊരു കിളിക്കൂടും സ്വപ്നങ്ങളും !
 
 
ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പകലിനേക്കാള്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാത്രിയാണ് സുന്ദരി .
 
ആരുമറിയാതെ വരുന്ന സ്വപ്‌നങ്ങള്‍ ആയതുകൊണ്ടായിരിക്കാം രാത്രിക്ക് കറുത്ത നിറം വന്നത് !!! 
 
 
ഒരു പിടി മഴയില്‍ നനഞ്ഞോരാ തെങ്ങോല-
കാര്‍കൂന്തല്‍   കോതിക്കൊടുക്കുന്നിതാ  തുലാമാസക്കാറ്റ് !
 
 
മേട കാറ്റിലും വാടി കരിഞ്ഞൊരു ഇലകൾക്ക് പകരമായി- 
വാടാതെ സൂക്ഷിചോരു കണിക്കൊന്നയാണവൾ.. 
വിണ്ട പാടങ്ങളിലേക്കെനിക്കൊപ്പം  പോരുമ്പോഴും ;
മേട സന്ധ്യകൾക്കപ്പുറം; വസന്തത്തിന്റെ വെള്ളിമേഘങ്ങൾക്കൊപ്പമൊരു- 
പുത്തനിലയായി പുനർജ്ജനിക്കാമെന്ന പ്രതീക്ഷയാണവൾക്കെപ്പൊഴും
 
 
പാരിജാതത്തിന്‍ ചോട്ടില്‍ മഴ ചാറുന്ന നേരത്ത്
മായ കാറ്റിന്‍ തേരില്‍ എന്നെ തഴുകിടനായി ചാരെ എത്തില്ലേ നീ ....
 
 
സ്മരിച്ചിടെണം  ഓരോ ദിനാന്തവും
സ്മരിച്ചിടെണം  നിമിഷാര്ഥമീ  ജന്മം
കൂടെ ഉണ്ടെന്നും അവനെന്ന സത്യം
രംഗ ബോധം മറന്നു പോയിടുമാ
മൃത്യുവിൻ കരങ്ങൾ നിഴലെന്ന പോലെ !!
 
 
പ്രിയതരമാമൊരു മൊഴിമുത്ത് തേടിയലയും 
ചിപ്പിക്കു കിട്ടി, മിന്നിത്തിളങ്ങുന്ന കണ്ണീര്‍ മുത്ത് !
 
 
വിടരുന്ന പൂക്കള്‍ വാടുമെന്നറിയാതെ ചൂടുന്നതാണ് നിന്റെ  പ്രണയം.
 
വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന കതിരുകളാണ്  ഈ പുഞ്ചപാടം നിറയെ .
 
 
വല്ലാത്ത ഒരു ശൂന്യത
ശൂന്യതയിൽ നിന്നുയരുന്നു നിശ്വാസങ്ങളും...
 
 
കാത്തിരിപ്പിന്‍ ഉഷ്ണത്തിലും തളിര്‍ക്കുന്നു, പ്രതീക്ഷ തന്‍ പുതുനാമ്പുകള്‍ !
 
 
നിറ  മിഴികൾ നനയാറില്ല  ഒഴുകാറെ  ഒള്ളു
 
 
പ്രണയം തളിരിടാത്തയിടങ്ങളിൽ നിശ്ശൂന്യത പറന്നിറങ്ങുന്നു.
 
 
ഒരു വാക്കിന്റെ ദൂരത്തില്‍ തമ്മിലറിയാതെ പോകുന്ന ഒരായിരം  മനസ്സുകള്‍ !
 
 
മഴ , ഭൂമി തൻ മനസ്സിൽ കോറിയിട്ട മനോഹര കാവ്യം !
 
 
വാക്ക് പിഴക്കുന്നിടത്ത് മൌനം
മനസ്സ് പതറുന്നിടത്ത് ധ്യാനം !
 
 
മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള ആ നൂല്‍പ്പാലത്തിന്റെ കനം
 
കുറഞ്ഞു കുറഞ്ഞു വരുമ്പോള്‍ യാത്രയുടെ വേഗതയും കൂടി കൂടി വരുന്നു !
 
 
പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുനീര്‍ത്തുള്ളിയെ വൈഢൂര്യമാക്കി ഇല്ലാതാക്കുന്ന സൂര്യ തേജസ്സ് !
 
 
കൂരിരുട്ടിൽ  മിഴികള് നിന്നെ തിരയുമ്പോൾ
മനസ്സിലുദിക്കുന്നു നീയാം നിറപൌര്ണ്ണമി
 
 
കവിതകൾ കാലത്തിൻ അണിയറകൾ! 
 
 
" മടക്കമില്ലാ യാത്രകളേ മണ്ണിൽ മരണമോ നിങ്ങൾ തൻ അരചയാനം" 
 
 
" കട്ടെടുക്കുന്നു കാലം പലതും കൂട്ടു നിൽക്കാതെ വാഴ്വിൻ വഴിയിൽ,
പെട്ടു പോകുന്നു ഞാനും നീയും വിട്ടു പോകാത്ത വിധിയിൻ ചുഴിയിൽ" 
 
" പറയാതെയറിയാതെ നീറുന്ന പ്രണയം പാഴ്മരുഭൂവിലെ ആശാപ്രസൂനം" 
 
വാക്കുകള്‍ ഭിക്ഷയാകുന്നിടത്ത് സൗഹൃദം മരിക്കുന്നു !
 
പ്രതീക്ഷകള്‍ ചേമ്പിലയ്ക്കുള്ളിലെ ജലകണങ്ങള്‍ പോല്‍ ഇലയനക്കങ്ങളില്‍ വീണുടയുന്നു ! 
 
 
ഞാൻ ഇന്നൊരു സ്വപ്നം മാത്രം ...
നീ എന്നിൽ ഒരു വസന്തമായ്‌ വന്നുപോകുമ്പോൾ ..
എന്റെ മനസ്സിൽ മൊട്ടിട്ട്‌ നിന്റെ മിഴികളിൽ വിരിയുന്ന പ്രണയം എന്ന സ്വപ്നം .... 
 
ഹൃദയം ചൊല്ലും ഈ വാക്കുകൾ 
എരിയും വേനൽ ചില്ലപോൽ 
നീറുമെൻ ഉള്ളം തേടി അലയും 
ഈ വീഥിയിൽ  നിനക്കായി....................... 
 
ഓർമ്മകൾ നഷ്ടമാണ് 
എന്നോ പെയെത മഴയിൽ 
ഒഴുകി അകന്ന കടലാസ്സ്‌ തോണി പോലെ...........  :lub:
 
കണ്ണന്‍റെ കോലക്കുഴല്‍ വിളി കേട്ടു പിന്നാലെ പായുമൊരു പൈകിടാവ് പോല്‍ ഈ മനസ്സും 8->
 
 
കൊലുസ്സിട്ട മോഹങ്ങൾ തളച്ചിട്ടു നിശ്ബ്ദാമം താലി ചരടിൽ,..
 
 
സൂര്യതേജസ്സ്‌ നോക്കി തപസ്സിരിക്കുന്ന താമരപ്പൂവിൻ
പ്രേമാര്ദ്ര ഹൃദയം കാണുമോ ദേവൻ?
 
 
തീരം തേടും തിരയുടെ നൊമ്പരം കാറ്റില്‍ കാതില്‍ ചൊല്ലുവതാര് ?
 
 
സാഗരത്തിൽ  ചെന്നു ചേരാൻ കൊതിയോടെ പാഞ്ഞൊഴുകുന്ന പുഴ
പുഴയുടെ പദചലനം കാതോർത്തിരിക്കുന്ന സാഗരം
തീരത്തെവിടെയോ സ്വപ്നങ്ങൾ നെയ്തു   നിൽക്കുന്നു ഞാൻ...
 
 
ഭർതൃ വീട്ടിലെ പക്വമതിയായ അമ്മയിൽ നിന്നും ഒരു കൊച്ചുകുട്ടിയിലേക്കുള്ള മടക്കങ്ങളാണ്
ഓരോ സ്ത്രീക്കും സ്വന്തം വീട്ടിലേക്കുള്ള യാത്രകൾ ! 
 
 
മരണവേദന ആണെന്നറിഞ്ഞിട്ടും അമ്മയാകാനുള്ള ഒരു പെണ്ണിന്റെ മനസ്സിന്റെ ഉറപ്പോളം വരില്ല ഒരാണിന്റെ ചങ്കൂറ്റവും !
 
 
ക്ഷണിക്കപ്പെടാത്ത വിരുന്നില്‍ അപമാനത്തിന്റെ കയ്പ്പുനീര്‍ പാനീയം !
 
 
ദിവസങ്ങൾ കൊഴിയുന്ന അറിയാതെ
അടുക്കള പുകയിൽ അലിയുകയാണ് അമ്മ ഇന്നും..
 
 
സ്വപ്നങ്ങളുടെ കടലാസു തോണി പുതുമഴയില്‍ കുതിര്‍ന്നലിഞ്ഞലിഞ്ഞില്ലാതായി !
 
 
നിറമാർന്ന ഓർമകൾ മറവി ഏറ്റു എടുത്തു വിശപ്പടക്കി,.
 
 
ഒരു മണൽത്തരിയെ നെഞ്ചിലേറ്റി ഓമനിച്ചു പ്രണയിച്ചു മുത്തുമണിയാക്കുന്ന ശംഖു
കുളിരായ് നിറയുന്ന ഓർമ്മകളെ താലോലിച്ചു പ്രണയമായി വിരിയിക്കുന്ന ഹൃദയം !
 
 
മഴയുടെ താരാട്ടിൽ കൺപീലികൾ ചിമ്മുന്ന പൂക്കൾ
ആരുടെ വരവും പ്രതീക്ഷിച്ചു ഉറങ്ങാതെ കാത്തിരിപ്പൂ നിങ്ങൾ?
 
 
മനസ്സിന്റെ വാതായനങ്ങൾ കൊട്ടിയടച്ചിട്ടും ഓർമ്മകൾക്ക് കൊടുങ്കാറ്റിന്റെ തീവ്രത ! 
 
 
നിനയാത്ത നേരത്തെന്‍ കനവിന്‍റെ കിളിവാതില്‍ മെല്ലെത്തുറന്നു നീ ഉള്ളില്‍ വന്നു !
 
വിടരുമ്പോൾ നറുമണം പരത്തുന്ന വെളുത്ത മുല്ലപ്പൂക്കളുടെ
കുളുർമ്മയും നിഷ്കളങ്കതയും സൗന്ദര്യവും ഓമനത്തവും
 എല്ലാം എല്ലാം നിന്നിലലിഞ്ഞു ചേർന്നിരിക്കുന്നു
പ്രണയം ഒരു പുതുമഴ പോലെ !!
 
 
ഉരുകി ഉരുകി വെളിച്ചമായ് മാറുമൊരു മെഴുതിരിയാവാനെന്നും ഇഷ്ടം !
 
 
തേന്മാവിൻ വിരിയുന്ന പൂവിന്റെ നൊമ്പരം
തേൻ കണമായി നിറയുന്നു മാമ്പഴച്ചാറിൽ...
 
നിത്യനിര്‍മ്മല വര്‍ണം വിടര്‍ത്തും ശാന്തം വെള്ളരിപ്രാവേ
നീ കണ്ടുവോ നിന്‍ പ്രതിരൂപമെന്‍ ഭാരതം
 
പൂവിന്‍റെ ജീവിതം ഒരു കുരുന്ന്‌ കൌതുകത്തിന്‍റെ കൈവിരല്‍ തുമ്പോളം മാത്രം !
 
 
നേർത്ത ചാറ്റൽ മഴ പൊഴിയുന്ന സംഗീതസാന്ദ്രമീ രാത്രിയിൽ
നറുനിലാവ് പതിഞ്ഞ തെങ്ങോലകൾ ഇളംകാറ്റിൽ ചാഞ്ചാടുമ്പോൾ
എൻ കൺപീലികൾ നനയ്ക്കുന്ന ആർദ്രമീ ഓർമകളിൽ
എന്നും പോയൊളിക്കാൻ ആശിച്ചു പോയ് മനം
 
തരളമാമൊരു സായാഹ്ന സ്വപ്നത്തിന്‍ ചിറകേറി നിന്നോര്‍മ്മകള്‍ വിരുന്നു വന്നു !
 
പൂനിലാവും പൂക്കളും കിന്നാരം ചൊല്ലവേ
മിഴികളാൽ മധുരമന്ത്രങ്ങൾ മൊഴിയുന്നതാരേ ?
 
 
പോരാടുവാന്‍ നിനക്ക് ആയുധം പോലെ അക്ഷരവും തന്നു ഭൂമിയില്‍ ദൈവം ................
 
 
എന്നെ കാണുമ്പോൾ എന്തിനാണ് കൂട്ടുകാരി നിൻ മിഴികൾ പിടയുന്നത്.നമ്മൾ പരസ്പരം നോക്കി നിന്നിട്ടുണ്ട്.
അന്നും നിൻ കരിനീല മിഴികൾ പിടയാറുണ്ട്. പക്ഷെ അന്ന് നിൻ മിഴികൾക്ക് ഇത്ര തിളക്കമുണ്ടായിരുന്നില്ല.....☺ 
 
 
നോക്കി നോക്കിയിരുന്നാല്‍ ചിലപ്പോള്‍ കണ്ടെന്നു വരില്ല.. 
പക്ഷെ നിനച്ചിരിക്കാതെ ഒരു ഞൊടിയില്‍ മനസ്സ് നിറച്ചു മാഞ്ഞു പോകും 
കാറ്റ് മേഘത്തില്‍ കോറിയിടുന്ന കവിതകള്‍ !!
 
 
എൻ മിഴിയിണതൻ  നനവൊപ്പും നിന്നധരങ്ങൾ 
എങ്ങോ മറഞ്ഞുപോയ് കാലത്തിൻ മരീചികയായി 
 
 
ഓർമകൾ എന്നൊരോമന പൂവിനാൽ തളിരിടും സ്വപ്നവും എൻ ജീവനും 
 
 
വിട പറയുമ്പോൾ ബാക്കിയാവുന്നത് ഓർമകളുടെ നേർത്ത ഗന്ധം മാത്രം ! 
 
 
മഴനിലാവില്‍ പരിഭവ മലരുകള്‍ വിരിയവേ കണ്ണന്‍റെ ചുണ്ടിലും മൊട്ടിട്ടു കുറുമ്പിന്‍റെ കള്ളച്ചിരി 
 
 
അറിവിന്റെ വെളിച്ചത്തിലലിയുന്നു അജ്ഞതയാം ഇരുൾമുകിലുകൾ !
 
 
മിഴിനീര്‍തുള്ളിയില്‍ മഴവില്ലു തേടി എന്തിനു വന്നു നീ ഇന്നരികെ?
 
 
കാലം തെറ്റി ആര്‍ക്കോ വേണ്ടി പെയ്തൊരു മഴയില്‍ അറിയാതെ അറിയാതെ ആവോളം നനഞ്ഞു പോയ്‌  !
 
മൗനത്തിൻ മഷി നിറച്ചു കനവിൻ തൂലികയാലൊരു കവിത എഴുതി ! 
 
 
നിലാവും മഴയും ചന്ദ്രനെ മറയ്ക്കുന്ന കാര്മേഘങ്ങളും 
 
എല്ലാം ചേർന്നൊരുക്കുന്ന പുളകിതമായ രാവും 
 
എന്നിലേക്കൊഴുകി വരുമ്പോൾ ഞാൻ 
 
കണ്ണടച്ച് ധ്യാനിച്ച് കിനാവ് കാണും ആരെയോ !
 
 
വിട പറയും പകലോന്റെ സ്വർണ പ്രഭയിൽ നീലാംബരം മയങ്ങി നിൽക്കെ
മൂവന്തി പെണ്ണിന്റെ കവിളിൽ സിന്ദൂര പൂക്കൾ വിരിഞ്ഞതെന്തേ ? 
 
കാണുന്ന മാത്രയില്‍ ഒഴുകുമീ  മിഴിനീരിന്‍ അര്‍ത്ഥം തിരഞ്ഞു ഉഴലുന്നു പിന്നെയും !
 
മോഹങ്ങളുടെ നിറക്കൂട്ട് ചാലിച്ചെഴുതിയ സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ ഏഴഴക് ! 
 
കറുത്തകടലിന്നപ്പുറം നനുത്ത
സ്വർണത്തരികളാൽെനയ്ത ഭൂമി.
 
കറുത്തകടെലളുപ്പം വഴങ്ങി
സ്വർണത്തരികളുമണിഞ്ഞൊരുങ്ങി
തിരിച്ചുനീന്താൻകടലിന്നിപ്പുറം
കരയില്ലായിരുന്നു. 
 
പെയ്തൊഴിയാ മേഘങ്ങള്‍ക്കിടയിലും ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ കണി  കണ്ടുണരാന്‍ കൊതിക്കുന്ന നീലത്താമര !
 
മനസ്സിന്‍റെ ചുവരില്‍ നിന്‍ ചിത്രമെഴുതി ഞാന്‍ ....എന്‍ ജീവ രക്തത്തിന്‍ തൂലിക തുബാലെ 
 
കടലിലുമൊരുതരിമണലിലുമൊ
ചെറുവരിയിലുമുണരുംരാഗം.പ്രണയം.
 
ജന്മാന്തരങ്ങൾക്കപ്പുറം ഗുൽമോഹർ പൂക്കും സായംസന്ധ്യയിൽ
കവിളിൽ മെല്ലെ തഴുകി കടന്നു പോയ ഇളങ്കാറ്റ്  നീയായിരുന്നില്ലേ ?
 
ഒറ്റപ്പെടലിലും നിന്റെ സ്നേഹസൗരഭ്യം നിന്റെ നിറസാന്നിദ്ധ്യം ഞാൻ അറിയുന്നു...
 
മായക്കാഴ്ചകളിലെ സന്തോഷത്തിനു നീര്‍ക്കുമിളകളുടെ ആയുസ്സു മാത്രം !
 
പോയ്മറഞ്ഞുവോ മറുവാക്കു ചൊല്ലാതെ കാത്തുനില്‍ക്കാതെ  നിന്‍ സ്വപ്നച്ചിറക് വീശി പറന്നകന്നുവോ!
 
ഇല്ലിക്കാടിന്റെ ചുവടിറങ്ങി
ഇടവഴിയിലൂടിഴഞ്ഞലസമായി
കയ്യാലകയറിയൊരു കാറ്റ്
ഉമ്മറത്തിലഞ്ഞിപ്പൂ കളമൊരുക്കുന്നു
 
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ കണ്ണു പൊത്തിക്കളിക്കുന്ന കാലം ! 
 
 
ചേമ്പിലയുടെ നെഞ്ചിൽ 
തല ചായ്ച്ചുറങ്ങുന്ന
മഞ്ഞുതുള്ളി അറിഞ്ഞിരുന്നില്ല ...
ചേമ്പിലയ്ക്ക് കാറ്റുമായുള്ള
പ്രണയം..
 
 
വസന്തത്തിൻ സ്നിഗ്ദ്ധ ഭംഗി നുകരാൻ കൊതിക്കവേ 
കാർമേഘമായ് നിറയുന്നെൻ മനസ്സിൽ പൊഴിയുന്ന പൂക്കൾ
 
 
 മാനത്തിൻ മുറ്റത്തു മൺചിരാതുകൾ കൊളുത്തിവെച്ച് 
പൂനിലാ പുഞ്ചിരി തൂകി ഈ പൊന്നംബിളി ആരെയാ കാത്തു നിന്നേ ? 
 
 
ദലമർമ്മരങ്ങൾ കുയിലിണകളുടെ മൂളിപ്പാട്ടുകൾ കാട്ടുചോലയുടെ കളകളനാദം
നിന്നെ തേടി അലയുമ്പോൾ നീ തന്ന ഉപഹാരങ്ങൾ !
 
 
മറക്കുവാന്‍ ശ്രമിക്കുന്ന ഓരോ മാത്രയിലും ....മനസ്സില്‍ തെളിയുന്നു നിന്‍ മുഖം മാത്രം 
ഹൃദയത്തിന്‍ സ്പന്ദനം നിലയ്ക്കുമെന്നാകിലും ...ഒടുവിലത്തെ ഓര്‍മയും നിന്റെതു മാത്രം :crying:
 
 
നക്ഷത്രത്തിളക്കം നഷ്ടപ്പെട്ട നീലാകാശത്തിനു കരിമ്പടം വാരിപ്പുതച്ചു വിതുമ്പാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ !
 
 
ആഗ്രഹങ്ങള്‍ ഒക്കെ ദുഖമാണെന്നു അറിയാതെ 
കളിയും ചിരിയുമായ് നടന്നു ഞാന്‍ .....
തീരും മുമ്പേ കാലങ്ങളുടെ ഇതളുകള്‍ 
പൊഴിഞ്ഞു കൊഴിഞ്ഞു പോയ്‌ പിന്നെ ....
 
 
കാർമുകിൽ കണ്ടു നൃത്തം   വെക്കുന്ന മയിൽ 
അത് കണ്ടു മയിലാകാൻ കൊതിക്കുന്ന ഹൃദയം ! 
 
 
മങ്ങിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാനാണോ മാനത്തു മഴവില്ല് തെളിയുന്നെ :mmm:
 
 
പാടാൻ കൊതിക്കുന്ന ഗാനത്തിൻ മുത്തുച്ചിപ്പി തേടിയലയുന്നു ഹൃദയം !
 
 
ഓർക്കുമോ നീ എന്നെ ഒരിക്കൽ എങ്കിലും ...അതോ ഓർമ്മകൾ മാത്രമായി ഞാൻ ജീവിക്കണോ ?
എഴുതുവാൻ മറന്ന എൻ പുസ്തകാത്താളിലെ ... ഒരു ചെറു മയിൽപീലി മാത്രമായി നീ മാറുമോ ?
 
 
ഓർക്കാൻ കൊതിക്കുന്ന നിമിഷങ്ങൾ 
ഓർമ്മിച്ചു കഴിഞ്ഞാൽ വേദന മിച്ചം 
എന്നെ തേടി വീണ്ടും വീണ്ടും  
എന്തിനു നീ വരുന്നു എന്റെ ഹൃദയരാഗമേ 
 
 
വിദൂരതയിലിരുന്നു നീലാംബരം തന്റെ പ്രണയിനി ധരയ്ക്കെഴുതും മനോഹര കാവ്യങ്ങളല്ലേ ഈ മഴമുത്തുകള്‍ !
 
 
കൺമുന്നിൽ ഉണ്ടായാലും നഷ്ടപ്പെടുമ്പോൾ മാത്രമെന്തേ നമുക്ക് എല്ലാം പ്രിയങ്കരമാകുന്നത് ? 
 
 
കുളപ്പടവിൽ വെട്ടുകൽത്തണുപ്പിന്റെ നിഴലുറക്കങ്ങളിൽ.
പായൽപ്പരപ്പിൻ ചുമർച്ചിത്രമേലാപ്പിൽ
ഒരു മഴത്തുള്ളി കാറ്റിന്റെ ഞെട്ടറ്റ് വീഴുന്നു !
 
 
ഏതു  കൂരിരുട്ടും  നിലാചന്തം  ആക്കിയെൻ
കാതിൽ  ഈശ്വര  മന്ത്രമാവുമെൻ
അമ്മയാണ്  എനിക്ക്  എന്നുമെൻ   ആകാശം
അമ്മയാണ്  എനിക്ക്  എന്നും  സച്ചിദാനന്ദവും
 
 
ഈണം മറന്നൊരു പാട്ടിന്റെ പല്ലവി തിരയാതെ തിരയുന്നു നാമെന്നുമെന്തിനോ ! 
 
 
പിൻവിളിക്കു കാതോർക്കാതെ പാതിവഴിയിൽ തനിച്ചാക്കി മടങ്ങി പോകുന്ന സന്തോഷങ്ങൾ ! 
 
 
വരികളില്‍ ഇരുളു മൂടുന്ന കാലം..!
ഓരോ നിഴലിലും,വഴിയിലും,മഴയിലും
മിഴിനീരുണങ്ങാത്തൊരീരടിയിലും
നിന്നെത്തിരഞ്ഞു പോകുന്ന കാലം..!
 
 
തമ്മിൽ കൊത്തി മുറിവേൽപ്പിച്ചാലും പാറിപ്പറന്നു ദൂരെ പോയാലും
ചേക്കേറും ഈ ചില്ലയിൽ തന്നെ ഒരേ തൂവൽപക്ഷികൾ നമ്മൾ!
 
 
നമ്മുടെ പ്രണയത്തിന് എന്നും സ്മരകങ്ങളായത് എന്റെ കവിളുകളായിരുന്നു..,
നിന്റെ ചുംബനത്താലും എന്റെ കണ്ണുനീരാലും..
നിന്‍റെ ആങ്ങളമാരുടെ കൈകളാലും
 
 
പൂനിലാവ് തഴുകുന്ന രാത്രിയിൽ നിശ്ശബ്ദമായി കരയുന്നെൻ ഹൃദയവും 
 
 
എങ്ങു പോയ് മറഞ്ഞെന്നിണപ്പക്ഷി ,
നിൻ കരളിലെ നോവാറ്റാൻ ഒരു 
താരാട്ടു പാട്ടാവാം !
 
 
വേനൽച്ചൂടിലമർന്ന പ്രഭാതത്തിൽ കുയിലുകൾ പാടി
അത് കെട്ടൊരെൻ മനം നൃത്തമാടി  
വീണ്ടും വന്നോ വസന്തം !
 
 
തിരിച്ചറിവുകളുടെ തീമഴയില്‍ കരിഞ്ഞു പോയ സ്വപ്ന ചിറകുകള്‍ !
 
 
സ്വപ്‌നങ്ങൾ വിടർന്ന പൂക്കൾ പോലെയാണ് 
രണ്ടും സുന്ദരം മോഹനം 
പൂക്കൾ വാടും പിന്നെ കൊഴിയും
സ്വപ്നങ്ങളോ, നിറം മങ്ങും പിന്നീട് മാഞ്ഞു പോകും...
 
 
കണ്ണുകൾ ഇടഞ്ഞു ഇടനെഞ്ചു പിടഞ്ഞു 
മൗനം വാചാലമായി വാക്കുകൾക്കതീതമായി.
 
 
നനുത്ത ഓർമ്മകളുടെ മഴവിരലുകൾ ഹൃദയതന്ത്രികളിൽ ശ്രുതി മീട്ടുന്നു ! 
 
 
പെയ്തൊഴിഞ്ഞ മഴയുടെ കുളിരിൽ 
പുളകമണിഞ്ഞ പൂക്കൾ വിടരവേ
നീലാംബരമതുകണ്ടു കൺ കുളിർത്തു 
വീണ്ടുമതാ തേൻ മഴയായ് പൊഴിയുന്നു നിൻ മനം 
 
 
അറിയാതെ നനയുമെൻ  കൺപീലികൾ തിരയുന്നു 
 
കാർവർണ്ണൻ അണയുമോ രാധ തൻ വള്ളികുടിലിൽ ?
 
 
ഇന്നലെകളിൽ വന്നു മടങ്ങിയ ഒരു സ്വപ്നം 
ഇന്നെൻറെ വിണ്ണിൽ ഒരു താരകമായ് തെളിഞ്ഞു 
 
 
എത്ര നടന്നിട്ടും പുതുമ പോകാത്തതാണ് നിന്നിലേക്കുള്ള വഴികള്‍ 
:lub: 
 
 
"കാണാതിരിക്കുവാൻ മിഴികൾ ഞാൻ പൂട്ടവേ
ഒരു നവ സ്വപ്നമായി നീ എന്നിൽ വിരിയുന്നു"
 
 
ചിങ്ങക്കാറ്റിൽ ഒഴുകിനടന്നു പൊന്നോണപ്പാട്ടുകളും
നിറമാർന്ന ഓർമ്മകൾ അണിയിച്ച പൂക്കൾതൻ നറുമണവും
 
ഇനിയും എത്രയോ രാവുകൾ
ഇനിയും നിറമണിയാത്ത സ്വപ്നങ്ങൾ
വരുമെന്നു ചൊല്ലാൻ മടിക്കുന്നു ഞാൻ 
പുണരും ഞാൻ അതിഗാഢമായി നീപോലും നിനക്കാത്ത നേരത്ത്.. 
 
 
നമുക്കിടയിലുള്ള അകലം അറിയാൻ ഞാൻ കാറ്റിനെ പറഞ്ഞു വിട്ടു.. കാറ്റു പറഞ്ഞു, ശ്വാസം മുട്ടുന്നുവെന്ന്..! :lub: 
 
 
കടലാഴമുള്ള മിഴികളിൽ , പ്രണയമെഴുതി വച്ചിട്ടും, ലിപിയറിയാതെ നമ്മൾ .. :lub:
 
 
നീ തൊട്ടപ്പോൾ ഞാനും പിണങ്ങി 
ഞാൻ ഒന്നു തൊട്ടപ്പോൾ അവളും പിണങ്ങി 
തൊടിയിലേ തൊട്ടാൽ വാടി 
 
 
കണ്ണീര്‍ തുമ്പിക്ക് മഴവില്‍ ചിറകേകാന്‍ മണ്ണിലേക്കെത്തുന്നു ആദിത്യ കിരണങ്ങള്‍ !
 
 
Your eyes tell me that...you will keep loving me everyday
No matter what may come....you will always stay 
 
 
നീ ചൂടിച്ച പുഷ്പഗന്ധം എൻ സിരയിൽ ജ്വലിക്കും വരെ 
നിനക്കായി ഞാൻ കാത്തിരിക്കും
 
 
ആയിരം കണ്ണുള്ള നക്ഷത്രകുഞ്ഞിന് 
അമ്മ എവിടെ എന്നു അറിയില്ല പോലും..... 
 
 
പ്രണയമാകുന്ന മുന്തിരി തോപ്പിൽ നിന്നെ കാത്തിരുന്നപ്പോഴെല്ലാം നീ എനിക്കു മൗനമാണ് സമ്മാനിച്ചത്, 
എനിക്കറിയാം ആ മൗനത്തിലും ചിലതു പറയാനുണ്ടെന്ന് ... :lub: 
 
 
ഇരുളിൻറെ നിഗൂഢതയിൽ വിടരുന്ന സ്വപ്നങ്ങൾക്ക് നിറക്കൂട്ടു ചാർത്തുന്നതാരേ ? 
 
 
പുഴയും, മഴയും പുലർകാലവും 
നീയെന്ന നിർമല സിന്ദൂരവും 
 
 
പിന്‍വിളിക്കായ് കാതോര്‍ക്കവേ നിന്‍റെ മൌനത്തേക്കാള്‍ വേദനിപ്പിച്ചത്
കൊട്ടിയടക്കപ്പെട്ട കിളിവാതിലിന്റെ പരിഹാസമായിരുന്നു !
 
 
 
കാണുവാൻ ഏറെ കൊതിയുണ്ട് എനിക്കെങ്കിലും 
കാണാതെ ഇരിക്കട്ടെ നാളേറെ 
 
 
നിന്റെ ചിരിയോളമില്ല പെണ്ണെ.. ഒന്നും.
എന്റെ കനവോളവും..   :lub:
 
 
മൗനങ്ങൾ മോഹങ്ങൾ ആണ് 
ആരാധന പ്രേമം ആണ് 
നീയെനിക്കു എന്റെ ജീവൻ ആണ്
 
 
നിന്‍ ചാരത്തു എത്തുമ്പോളാണ് ഞാന്‍ അറിയുന്നെ 
ഞാന്‍ എത്ര സുരക്ഷിത ആണെന്ന് ...
 
 
എന്‍റെ നെഞ്ചില്‍ നീ അധരത്താല്‍ അനുരാഗചിത്രം നെയ്യുമ്പോള്‍,
എന്‍റെ കരങ്ങള്‍ നിന്‍റെ മുടിനൂലുകളില്‍ കോര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍...
 
 
പോകുവതു  എവിടെ നീ വഴി മാറി അകലെ അകലെ
 
 
നല്കീടാം  പുഞ്ചിരി  വേണ്ടുവോളം  ചിലവൊന്നും ഇല്ലാതെ
 
 
 
സത്യത്തെ തേടിപ്പോകും യാത്രയില്‍ കൂടെ കൂട്ടാന്‍ നല്ലതാര് :mmm: കണ്ണോ ,മനസ്സോ ?
 
 
ലഭിക്കുമോ ജീവപര്യന്തം നിൻ പ്രണയത്തിൻ തടവറയിൽ     :lub:
 
 
ഒരുമിച്ചു ചൂടേറ്റു മാവിൻ കൊമ്പിൽ ചേർന്ന് അലിയുന്നു വെള്ളരി പ്രാവുകൾ.... 
 
 
വയലറ്റ് നിറമുള്ള സുന്ദരി പൂവേ ..പേരറിയില്ലെങ്കിലും നിന്നെ ഞാൻ പ്രണയിച്ചിരുന്നു ...
മനസ്സിന്റെ മുറ്റത്തു വെയിൽ തണുപ്പേകുന്നതും മഴതണലേകുന്നതും സ്വപ്നം കണ്ടിരുന്നു   :lub: .
 
 
 
ആത്‌മസംഘർഷങ്ങളുടെ വേലിയേറ്റങ്ങളിൽപ്പെട്ടു തകർന്നടിയുന്ന
കടലാസു തോണി പോലെ ഒരു കുഞ്ഞു മനസ്സ് :cry:
 
 
എനിക്ക് പറയുവാൻ  ഒരു വാക്കിനകലം ബാക്കിയാക്കി  നീ പോയി...... ബാക്കിയാവുന്ന ആ വാക്കാണ് ഞാൻ
 
 
മരുഭൂമി കാറ്റിൻ ഇല്ലാ....
മറുനാടിൻ മുല്ല മണം.... 
 
 
ആകാശമാകുന്ന നിന്നിൽ ഞാൻ ഒരു കാർമേഘമായി അലിഞ്ഞു ചേർന്നോട്ടെ ?
 
 
ദിക്കുകൾതോറും വീശുന്ന കാറ്റേ കണ്ടുവോ നീയെൻ മയില്പീലിത്തുണ്ട്
 
 
പഞ്ചേത്രയങ്ങൾ തൊട്ടു ഉണർത്തി 
സുഖമായി ഉറക്കം നശിപ്പിക്കാൻ പിറന്നവൻ പനി 
 
 
പെയ്യണം നല്ലൊരു മഴ 
നനയണം നിന്റെ കൈകളിൽ തഴുകി :lub:
 
 
നിദ്ര തന്‍ കളിത്തോപ്പില്‍ കനവിന്റെ ചിറകേറി പിന്നെയും അണഞ്ഞല്ലോ കാര്‍വര്‍ണ്ണന്‍ എന്തിനോ !
 
 
നിന്റെ വിരലുകൾക്കിടയിലെ വിടവുകളെൻ വിരലുകളാൽ നികത്തുമ്പോഴാണ് നാം പൂർണമാവുന്നത്
 
 
ആരും അറിയാതെ നിന്നോട് ചേർന്നിരിക്കാൻ എനിക്ക് നിന്റെ ഹൃദയം തരുമോ......   8->
 
 
ഇനി ഞാൻ ഒന്നു ഉറങ്ങട്ടെ 
ആയിരം താരക കൂട്ടത്തിൽ ഒരുവളായി ;))
 
 
കാലത്തിന്റെ കണ്ണുപൊത്തി കളിയില്‍ ഹൃദയം ചക്രവാകത്തെപ്പോല്‍ കേഴുന്നതെന്തിന് !
 
 
ഓർക്കുവാൻ ഞാൻ എത്ര മോഹിക്കുന്നുവോ 
മറക്കുവാൻ ഞാൻ അത്ര ശ്രെമിക്കുന്നു ...... 
 
 
നിന്റെ സ്പർശം ഞാൻ അറിയുന്നു...........എന്നിട്ടും എന്തെ എൻ കാഴ്ചവെട്ടത്തു വരാതിരിക്കുന്നു ?  :crying:  
 
 
കണ്ണുകൾ ചേർന്ന് സ്വകാര്യം പറയുന്നു ഇരുളിലും നിന്റെ മുഖമാണ് എന്ന്.... 
 
 
നോവിന്റെ കനൽ ചൂടിൽ നീറുന്ന കരളിന്റെ നോവാറ്റാൻ അണയുമോ കുളിർതെന്നൽ ?
 
 
നിൻ തിരുനടയിൽ പൂജിക്കും 
പൂജ പുഷ്പമായി ഞാൻ മാറിയെങ്കിൽ.....  :lub:
 
 
ഉതിർന്നു വീഴുന്ന വാക്കുകൾക്കിടയിലും 
മിന്നിമറയുന്ന നിഴൽ രൂപങ്ങളിലും 
പ്രിയമുള്ള ആരെയോ തിരയുന്നു കണ്ണുകൾ ! 
 
 
ഉറങ്ങുന്ന നേരം ഞാൻ കണ്ട സ്വപനത്തെക്കാൾ എനിക്കിഷ്ടം ഉണർന്നു കണ്ട സ്വപ്‍നം ആണ്...  :blush:
 
 
കരയണമെങ്കിൽ കണ്ണ് നിറയണം 
ചിരിക്കണം എങ്കിൽ മനസ്സും നിറയണം.... 
 
 
ഓർക്കുന്നുവോ നമ്മളൊന്നായി ചേർന്ന് നടന്ന ബാല്യം , അടിപിടിയുടെ ബാല്യം
 
 
നിനവിന്റെ തൂലികയിൽ പിറക്കുന്ന കനവിന്റെ കവിതകൾ ! 
 
 
താരകങ്ങൾ എന്തിനീ പാതിരാവിൽ മിന്നാമിനുങ്ങായി നീ കൂടെ ഉള്ളപ്പോൾ 
 
 
ഒരിക്കൽ ജീർണിച്ച ശരീരവും 
ഒരിക്കൽ വെറുപ്പിച്ച മനസ്സും ഒന്നുതന്നെ 
 
 
കണ്ണീര്‍ തടാകത്തില്‍ മുങ്ങി താഴുന്ന കാഴ്ച്ചയുടെ ഗോളങ്ങള്‍ !
 
 
പ്രണയിക്കുന്നു പ്രിയേ ഞാൻ കാൽകൊലുസ്സിൻ കൊഞ്ചൽ പോലെ 
 
 
ആടിത്തീര്‍ന്ന വേഷം അരങ്ങു തകര്‍ത്തപ്പോള്‍ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ നെടുവീര്‍പ്പുകളും ഗദ്ഗദങ്ങളും !
 
 
സൌഹൃദം പൂക്കുമീ പാടത്തിന്‍ മുറ്റത്ത്‌ ഇത്തിരി നേരം ഇളവേല്‍ക്കാം കൂട്ടരേ :oonjal:
 
 
പലവട്ടം ഈ വഴിയെ പോയിട്ടും വഴിതെറ്റിയെങ്കിലും ഒരിക്കല്‍ പോലും  എന്‍ പടിവാതിലില്‍ നീ മുട്ടിയില്ല 
 
 
കുറുമൊഴിമുല്ലകൾ വിടരുമീ സന്ധ്യയിൽ 
പ്രണയമാം തംബുരുവിൽ ശ്രുതി ചേർത്തതാരേ? :blush: 
 
അകലെ  ആണെങ്കിലും  അരികിലാണെന്ന ഭാവം 
 
 
നിൻ കറുത്ത ശരീരത്തിൽ വിടരുന്ന വെളുത്ത പുഞ്ചിരിയാണ് എൻ മനസ്സിൻ സാന്ത്വനം 
 
 
കാമമെന്തെന്നറിയാത്ത ബാല്യത്തിൽ കാട്ടാള കാമത്തിനിരയായതാണെൻ ജന്മം 
 
 
നിന്നോട് ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയില്ല പെണ്ണേ
ഇഷ്ടത്തിന് തേപ്പ് എന്നൊരു അര്‍ത്ഥം കൂടി ഉണ്ടെന്ന് :( 
 
 
മൊഴി മുത്ത്‌ തേടി അലഞ്ഞൊരു നീര്‍ത്തുള്ളി മൌനത്തിന്‍ ചെപ്പില്‍ തടവിലായി !
 
 
പറയാതെ  അറിയാതെ .....നാം കണ്ട സ്വപ്നങ്ങളിലേക്കുള്ള കാത്തിരിപ്പല്ലേ ഈ  പ്രണയം 
ഈ കാത്തിരിപ്പിനും ഉണ്ടൊരു സുഖം 
 
 
മനസ്സിന്റെ കണ്ണാടിയാവാന്‍ വാക്കുകള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍
ജീവിതം കുറച്ചു കൂടി എളുപ്പവും സുന്ദരവുമാകുമായിരുന്നില്ലേ ?
 
 
ഓര്‍മ്മകള്‍ക്കപ്പുറം വെറും ഒര്മായായ് മാറുന്ന ...നിന്‍ ഓര്‍മ്മകളില്‍ ഞാന്‍ എന്നേക്കുമായി മയങ്ങിടട്ടെ  
 
 
ഇനിയും പൊട്ടി തകരാൻ ഒരു ഹൃദയം കടം തരുമോ ? 
 
 
ഗഗനവീഥിയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മന്ദ പവനന്റെ കാതിൽ
കളിച്ചൊല്ലിയും കുറുമ്പ് കാട്ടിയും ഓടി മറയുന്ന ജലദങ്ങൾ ! 
 
 
നഷ്ടങ്ങൾ നേട്ടങ്ങൾ ആവുന്ന 
നിമിഷങ്ങൾ അനവധി നമ്മളെ തിരഞ്ഞു എത്തും
 
 
അരങ്ങ് ഒഴിയാന്‍ നേരമായി , അസ്തമന സൂര്യനതാ മാടി വിളിക്കുന്നു !
 
 
നിന്നെ തിരഞ്ഞു ഞാനിങ്ങു വന്നു 
നീയൊരു പൊൻകിനാവായ് എന്നുള്ളിലൊളിച്ചു ;;)
 
 
 അകലും തോറും അടുക്കുന്നുവോ ...അതോ അടുക്കുന്തോറും അകലുകയാണോ  നമ്മള്‍ 
 
 
ഉപകരണമിന്നു നാം ആർക്കോ നിയന്ത്രിക്കുവാൻ അവർക്കുതകുംപോലെ
 
 
മഴ കൈകൾ നീട്ടി നീ നെറുകയിൽ തലോടവേ മാഞ്ഞു പോയ് എന്നിലെ ശോകഭാവം ! 
 
 
വരുമോരോ ദിനവും  പുതു നിറം ചൂടി .വരവേൽക്കാം എന്നെന്നും ചിരി മുഖത്തോടെ
 
 
തീരങ്ങൾ തേടുന്നു നാം ജീവിത നൗകയിൽ അനന്തമായൊരു യാത്രയിൽ
 
 
കരിമേഘങ്ങളാല്‍ മൂടപ്പെട്ടാലും ധരയെ പിരിയാന്‍ , സൂര്യാ നിന്റെ കിരണങ്ങള്‍ക്ക് ആവുമോ ?
 
 
നിലാവിനും പറയാനുണ്ട് 
നീറുന്ന ചില ഇരുളിന്റെ 
നൊമ്പരങ്ങൾ..!!!
 
 
രാത്രിയുടെ വിടവിൽ 
വിരിയുന്ന നിലാവ് ആണ് എന്റെ മോഹങ്ങൾ :lub:
 
കാറ്റു പൂവിനെ കൊഞ്ചിക്കുമ്പോൾ 
അതുകണ്ടു രസിച്ച ശലഭം പേറുന്ന പൂമ്പൊടി 
കാറ്റിൽ തൂവി വര്ണാഭമാക്കീലെ 
ഈ പ്രപഞ്ചോദ്യാനം
 
 
ഓർമ്മകൾ താടി പോലെ.
വടിച്ചെറിഞ്ഞാലും കിളിർക്കും, 
കനപ്പെട്ട്, തൊലിപ്പുറം പിളർന്ന്. 
 
 
നിന്റെ മൗനം മുറിയുന്നതെൻ 
ചുംബനം കൊണ്ടായതിനാലാവും 
എന്റെ ചുംബനങ്ങൾക്കിത്രയേറെ 
മൂർച്ചയുണ്ടായത്....
 
 
കാറ്റാടി മറന്ന കാറ്റ്. 
 
ഏറെത്തുഴഞ്ഞെത്തിയ വെള്ളക്കെട്ടിൽ പൊങ്ങിക്കിടപ്പുണ്ട്; പങ്കായങ്ങളും വെളുപ്പും. 
 
 
എത്രനനഞ്ഞിട്ടുമെന്റെ കാലൻകുടയ്ക്കിന്നും മഴയോട് പനിച്ചൂട് മാത്രം. 
 
 
തൊട്ടു നോക്കാൻ കൊതിച്ച നേരത്ത് 
വാടി പോയല്ലോ മലരേ നീ മൂകമായി 
 
 
പൂനിലാ തളയിട്ട പൌര്‍ണമി പെണ്‍കൊടി വന്നെന്റെ ജനാലക്കല്‍ പാലൊളി ചിരിതൂകി !
 
 
മഴ 
 
ജാലകത്തിലൂടെ കാണുന്നവന്റെ കവിത...
തെരുവിലുറങ്ങാനിടം തേടുന്നവന്റെ കദനം...
 
 
കാത്തിരിപ്പിന്റെ ഉമ്മറ കോലായിൽ കൊളുത്തിവച്ച പ്രതീക്ഷയുടെ നെയ്ത്തിരി കണ്ണുകളിൽ നിരാശയുടെ നിഴലാട്ടം ! 
 
 
മേഘങ്ങളോട് പിണങ്ങി 
മണ്ണിലേക്ക് വന്നൊരു മഞ്ഞു തുള്ളി
മയങ്ങിയൊരു പനിനീർ പൂവിതളിൽ,...
തേടി വന്നൊരു പ്രഭാത കിരണമതിനെ 
തോളിലേറ്റി നടന്നകന്നു....
 
 
മടക്കിത്തരാമെന്ന 
എഴുതപ്പെടാത്ത ഉടമ്പടികളിലൂടെ 
മേഘങ്ങളിൽ നിന്നും 
മണ്ണിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
ഓരോ മഴത്തുള്ളിയും...
 
 
മൗനത്തിന്റെ ഭാഷ 
മനസിലാകുമായിരുന്നെങ്കിൽ 
മണ്ണിൽ ചില പ്രണയങ്ങൾ വിടരുകയും 
ചിലതു കൊഴിയുകയും ചെയ്തേനെ...
 
 
നിന്റെ ഹൃദയ ഭിത്തിയിലേക്ക് 
ചാഞ്ഞു കിടക്കുന്ന എന്റെ ഓർമ ചില്ലകൾ 
മുറിച്ചു കളയരുത്..
വേരറ്റു പോകും വരെയെങ്കിലും അവ നിന്നിൽ 
പൂത്തു കൊഴിയട്ടെ...
 
 
അധരങ്ങൾ ചിതയൊരുക്കി 
കത്തിച്ചു ചാമ്പലാക്കിയ  ചുംബനങ്ങളെ 
ഏകാന്തതയുടെ ജലാശയത്തിൽ 
ശേഷക്രിയ ചെയ്തു ഒഴുക്കുമ്പോൾ 
കർമ്മം ചെയ്യുന്നത് കണ്ണുകളാണ്....
 
 
പുസ്തക താളുകൾ പ്രസവമുറിയായത് 
മയിൽ‌പീലി പ്രസവങ്ങൾക്ക് 
കാത്ത് നിന്ന ബാല്യത്തിലാണ്....
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Syam Menon
 
Shajon
 
PanChara Kunchu
 
Vanampaadi
 
Appunni Maashu
 
Anamika
 
Beedi KumaraN
 
GeeThaNjaLi
 
Vidals Baalan
 
Sree Ranjini
 
Eda Sureshe
 
aatmavu
 
Malar
 
Vasoottan
 
Pattaalam Purushu
 
~Dra©ula KuttaƤƤaN~
 
ღVavachiiღ
 
VirunnuKaaraN
 
Rini
 
Hari Nellickal
 
SahiL KottappuraM
 
Kochu Thresia
 
Rahim bhr
 

 

 JITHIN JITHU 
 
A_R_P
 
Neelima 
 
Ambrose
 
Parichithan

Edited by C.Chinchu MoL, 09 December 2017 - 12:04 PM.
entry added 9/12/17


#2 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 40,619 posts
29,165
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 31 December 2017 - 04:44 PM

ബാക്കി കവിതകള്‍ 8->
 
 
 
നിന്റെ ചുണ്ടുകളുടെ പരിഭാഷയാണ്
ഞാൻ തിരയുന്നത്
ചില ചുംബനങ്ങളുടെ  അർത്ഥമറിയാൻ...
 
 
ഇനിയൊരു സന്ധ്യക്കും
നിന്റെ അരുണിമ കടം നൽകാതിരിക്കുക...
ഇനിയൊരു മഴയ്ക്കും
നിന്റെ കണ്ണ് നീര് കടമായി നൽകാതിരിക്കുക..
നീ കടപ്പെവേണ്ടത്
മണ്ണിനോട് മാത്രമെന്ന് അറിയുക...
ഞാൻ ഉറങ്ങാനൊരുങ്ങുന്ന  മണ്ണിനോട് മാത്രം..
 
 
നിന്നെക്കുറിച്ചു എഴുതാനിരിക്കുമ്പോൾ 
എന്റെ തൂലിക തിരമാലകളാകുന്നു, 
തീരങ്ങൾ കടലാസും....
അക്ഷരങ്ങൾക്ക് നിന്റെ സൂര്യ വർണമാണ്......
 
 
ഞാനെന്റെ കണ്ണുകൾ തരാം
നിന്നിൽ വേനലുണ്ടെങ്കിൽ
അവയെ ഉണക്കി തരിക
നിന്നിലും മഴയാണെങ്കിൽ
മഴ തോരും വരെ
അവയെ ഹൃദയത്തിൽ സൂക്ഷിക്കുക..
 
 
ഏകാന്തത...
സുഖമുള്ള ഒരനുഭൂതിയാണ്
പ്രതീക്ഷകളുടെ വാതിലടച്ചു
സ്വപ്നങ്ങളുടെ ജാലകങ്ങളടച്ചു
സ്വന്തം തെറ്റിനോടും, ശരിയോടും 
സ്വയം സല്ലപിക്കുന്ന
സുഖമുള്ള അനുഭൂതി.....
 
 
മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ക്ക്   മിഴിവേകാന്‍ കനവിന്റെ മഷിക്കൂട്ട് !
 
 
നിന്റെ പുഞ്ചിരി പുഴകളിൽ 
മുങ്ങി മറിയുന്നുണ്ട് 
എന്റെ നോവിന്റെ തോണികൾ....
 
 
നിലാവുറങ്ങാത്ത രാത്രികളിൽ
മനസ്സിൻറെ ചില്ലുവാതിലിലൂടെ നോക്കുമ്പോൾ 
മിന്നിമറയുന്നു നിൻ രൂപഭംഗി  
ഹൃദയത്തിലൊളിപ്പിക്കും അഴകാർന്ന സ്വപ്നം 
 
 
ഒരു കുഞ്ഞു തണുപ്പ് പോലും 
താങ്ങാനാവാത്ത നീ 
മരണത്തിന്റെ തണുപ്പ് 
എങ്ങിനെ സഹിക്കും പെണ്ണേ , 
അതിനല്ലേ ഞാനും കൂടെ വരുന്നത്....
 
 
ഹൃദയത്തില്‍ ആയിരം കാരമുള്ളുകള്‍ കുത്തിയിറങ്ങുന്ന വേദനയിലും
കൂടെയുള്ളവരിലേക്ക് ഒരു പുഞ്ചിരിയുടെ നറു തിരി വെളിച്ചം
പകരാന്‍ കഴിഞ്ഞാല്‍ അതല്ലേ ജീവിത വിജയം !
 
 
കാത്തിരിപ്പുകൾ തീർത്ത 
വിരഹത്തിന്റെ മുൾവേലികളിലേക്ക് 
പായിച്ച മിഴികളിൽ പോലും 
ചിലന്തികൾ വല കെട്ടിയിരിക്കുന്നു..
 
 
രമണനല്ല ഞാൻ തൂങ്ങിയാടുവാൻ 
രണഭൂവിലും നിൻ 
നിനവിൽ വാഴും ചിരഞ്ജീവിയല്ലോ....
 
 
ഉദയവും അസ്തമയവും 
ഏവരും ആകാശത്ത് തിരയുമ്പോൾ 
ഞാനവയെ തിരയുന്നത് നിന്നിലാണ്, 
പകലിനും രാത്രിക്കുമിടയിൽ 
സന്ധ്യകൊണ്ടൊരു അടയാളം വച്ച് 
എന്റെ കൂട് നീ മാത്രമെന്ന് 
ഓർമിപ്പിക്കുന്നു സൂര്യൻ...
 
 
എന്റെ തൂലിക തുമ്പിൽ 
കുടി കൊള്ളുന്ന രക്താർബുദം നീ 
പ്രണയത്തിന്റെ ചുമയൊടുവിൽ 
കടലാസിൽ പടർന്നു വീഴുന്ന 
ചുവപ്പും നീ തന്നെ....
 
 
മരിക്കാത്ത മനസ്സിന്റെ 
തുടിപ്പാണ് പ്രണയം... 
 
 
പകൽ കിനാക്കൾ കൊണ്ട് 
കൂട്ടി വച്ച്
രാവിൽ വിടർത്തി താലോലിക്കുന്നതു
കൊണ്ടാവണം..
എന്റെ സ്വപ്നങ്ങൾക്ക്
നിശാഗന്ധിയുടെ നിറവും
സുഗന്ധമാണ്..
 
 
ഒരിക്കൽ
നിന്റെ ഓർമകളുടെ
തടവറകൾ ഭേദിച്ചു ഞാൻ
പുറത്ത് വരും...
എങ്കിലും തടവറകൾ ഞാൻ
കാത്ത് സൂക്ഷിക്കും..
എന്റെ ഏകാന്തതകളിൽ
വിശ്രമിക്കാനായി.....
 
 
തളിരിടാത്ത ഓർമ്മകൾ 
വാടാത്ത പൂവുകൾ പോലെയാണ്...
 
 
കളഞ്ഞു കിട്ടിയ ഹൃദയം സ്വന്തമെന്നു തോന്നി ചേർത്തു പിടിക്കുമ്പോഴും 
ഉള്ളിലെവിടെയോ ആരോ മന്ത്രിക്കുന്നു 
നിറഞ്ഞ മനസ്സോടെ കണ്ണ് നനയാതെ മടക്കി നൽകാൻ ! 
 
 
പ്രണയം ധീരർക്ക് സിംഹാസനമാണ് 
നഷ്ടപ്പെടാതിരിക്കാൻ അവർ പോരാടും...
പ്രണയം ഭീരുക്കൾക്ക് ചെരുപ്പാണ് 
അപകടമെന്ന് കണ്ടാൽ ഊരിയെറിഞ് 
അവർ ഓടി രക്ഷപ്പെടും...
 
 
ചിരിയുടെ പിന്നിലെ ദുഖവും മിഴിയുടെ പിന്നിലെ കണ്ണിരും ദേഷ്യത്തിന് പിന്നിലെ സ്നേഹവും
പറയാതെ അറിയുന്നതാണ് യഥാർത്ഥ, സ്നേഹം... 
 
 
നിന്റെ ഓർമകളോട് 
പടവെട്ടി തളരുന്നവന് 
ഒരു വാക്കിന്റെ പാനീയം തരുക...
മുറിവേറ്റാൽ 
ഒരു ചുംബനം പുരട്ടി തരുക...
 
 
എന്റെ വിയർപ്പു കണങ്ങൾ കൊണ്ട് 
നിന്റെ കണ്ണുനീർ തുള്ളികളെ  
ബന്ധിക്കാൻ ആവുന്നൊരു കാലം വരും....
അന്നെന്റെ കൈത്തലങ്ങളിൽ 
ചുംബിച്ചു നീയെന്റെ വിയർപ്പു കണങ്ങൾ 
കവർന്നെടുക്കണം...
പകരം നിന്റെ കണ്ണീർ കണങ്ങൾ 
എന്റെ കൈകൾ കവരട്ടെ.....
 
 
എഴുതി തീരാത്ത വരികൾക്കിടയിലെ 
അണയാത്ത വിളക്കിന്റെ നാളത്തിൽ
ഞാൻ പൊള്ളുന്ന ചൂടും ഞാനറിയുന്ന 
വെളിച്ചവും നീ തന്നെ...
 
 
നീ ഇല്ലെങ്കില്‍ നിശ്ചലം എന്‍ ലോകം 
 സ്വപ്നങ്ങളില്ലാത്ത നിദ്ര പോലെ 
 
 
ചാരം മൂടിയ സ്മൃതിപഥത്തിന്‍ കനല്‍ വീഥികളെ ജ്വലിപ്പിച്ചു കടന്നു പോകുന്നൊരിളം കാറ്റ് !
 
 
നിനക്കായെഴുതുന്ന ഒരു വരിയെങ്കിലും 
വികലമാക്കാൻ എനിക്കാവുമായിരുന്നെങ്കിൽ 
ഞാൻ നിന്നെ മറക്കുമായിരുന്നു
 
 
നിന്റെ നിഴലുകൾ  
വീണ വഴികളിൽ പോലും 
എനിക്കായി നീ കാത്ത് വയ്ക്കുന്ന 
ദീർഘനിശ്വാസങ്ങളിലാണ് 
ഞാനെന്റെ വിരഹ താപത്തിൽ 
കുളിർ കായുന്നത്...
 
 
മായക്കാഴ്ചകള്‍ കാട്ടി മോഹിപ്പിച്ച് ഒടുവില്‍ കദനത്തില്‍ 
നിലയില്ലാ കയത്തിലേക്ക് മനസ്സിനെ
തള്ളിയിട്ടു മാഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ !
 
 
 
മനസിലെ മുഷിഞ്ഞ പുസ്തകത്തിലെ 
മടുപ്പിക്കുന്ന ഗന്ധമുള്ള 
താളുകളിലേക്കു ആയിരുന്നില്ല 
നിന്നെ ഞാൻ എഴുതി ചേർത്തത്.....
വരാനിരിക്കുന്ന മരണത്തിന്റെ 
തുറക്കാത്ത അദ്ധ്യായങ്ങളിലേക്കു 
നിന്നെ പകർത്തി എഴുതുകയാണ് 
അവസാന ശ്വാസത്തിലും 
വായിച്ചുറങ്ങുവാൻ കൊതിച്ച്...
 
 
ഒരിക്കല്‍ അടച്ചു വെച്ച അധ്യായത്തിന്റെ താളുകള്‍
പില്‍ക്കാല ചിന്തയില്‍ ഒന്ന് മറിച്ചു നോക്കുമ്പോള്‍
അക്ഷരകൂട്ടങ്ങള്‍ നേര്‍ത്ത നൊമ്പരമായി ,,  ഒരു ചാറ്റല്‍ മഴയായി
ഇന്ന്  നിന്‍റെ ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തി  എന്നില്‍ ..... "
 
 
 
എന്നെ തിരയുന്ന നിന്റെ 
ഓരോ തേങ്ങലുകൾക്കു ഇടയിലും 
ഞാൻ പാപിയാകുന്നു...
എന്നോടൊപ്പമുള്ളപ്പോൾ 
നിന്റെ ഓരോ ചിരികൾക്കു ഇടയിലും 
ഞാൻ ഭാഗ്യവാനുമാകുന്നു..
 
 
മഴയില്ലെന്ന് 
പരാതി പറയുന്നവർക്ക് മുന്നിൽ 
മഴക്കാലമുണ്ടെന്ന ഭാവത്തിൽ 
ചിരിക്കുന്നത് 
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ 
കാരണമാണെന്ന് എനിക്കറിയാം....
 
"ആകാശം പൊഴിക്കുന്ന മഴത്തുള്ളികള്‍ക്കുള്ള തണുപ്പ്
വേദനിക്കുന്നവന്റെ കണ്ണുകള്‍ പൊഴിക്കുന്ന കണ്ണുനീര്‍തുള്ളികള്‍ക്കു ഉണ്ടാകില്ല എന്നോര്‍ക്കുക "...
 
 
നിന്റെ ചുണ്ടുകളുടെ വീഞ്ഞു കോപ്പയിൽ 
എപ്പോഴും ചത്തു മലയ്ക്കുന്നൊരു 
ഈച്ചയാകുന്നു എന്റെ ചുംബനങ്ങൾ...
 
നിന്റെ സ്നേഹത്തിന്റെ 
കുമ്പസാരകൂട്ടിൽ 
പാപ മോചനം നേടുന്ന 
എന്റെ ദുഃഖങ്ങൾ...
 
 
എന്റെ വിരൽ തുമ്പിൽ 
നിന്റെ കാല ചക്രം 
തിരിയുമായിരുന്നെങ്കിൽ 
നിന്റെ അസാന്നിധ്യം നിറഞ്ഞ 
നിമിഷങ്ങൾക്ക് 
ഞാൻ അറുതി വരുത്തുമായിരുന്നു..
 
 
പെയ്തൊഴിയാത്ത 
നിന്റെ കണ്ണുകൾക്ക് കീഴെ 
ഒരു കുട ചൂടി തരുവാനായില്ലെങ്കിലും,  
അവയ്ക്കു ഒഴുകി വന്നടിയാൻ 
ശേഷിയുള്ളൊരു കടൽ കാക്കുന്നുണ്ട് 
എന്റെ ഹൃദയത്തിൽ..
 
എഴുതാപ്പുറങ്ങൾ വായിച്ചെടുത്ത  
നമ്മുടെ പരിഭവങ്ങളെക്കാൾ 
ഒരുമിച്ചു എഴുതി വായിച്ച 
ചിരികളിലാണ് നമ്മുടെ 
പ്രണയത്തിന്റെ വിങ്ങലുകൾ 
കുടികൊള്ളുന്നത്...
 
 
നമ്മുടെ സ്വപ്‌നങ്ങൾ
 പുര നിറഞ്ഞു നിൽക്കുന്നു 
കാലം തീർത്ത 
ചൊവ്വാ ദോഷങ്ങൾ പേറി...
 
 
മടക്കയാത്രയ്ക്കു മനസ്സ് ഒരുങ്ങുമ്പോഴും പ്രിയമുള്ളതെന്തോ വിട തരാന്‍ മടിക്കുന്നു !
 
നമുക്ക് പ്രണയിക്കാമെന്ന് 
നീ പറഞ്ഞപ്പോഴാണ് 
എന്നിൽ കവിതകളുണ്ടായത്....
നമുക്ക് പിരിയാമെന്ന 
വാക്കിനൊടുവിലാണ് 
മരണവുമൊരു കവിതയെന്ന് 
ഞാൻ മനസിലാക്കിയത്...
 
 
കനവിന്‍റെ ജാലക തിരശ്ശീല നീക്കി  ഒരിളം തെന്നല്‍
വന്നെന്‍റെ കവിളില്‍ തലോടി പോയ് മറഞ്ഞിന്നലെ! 
 
 
സഹനത്തിനൊടുവില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കുന്ന ക്ഷമയുടെ നെല്ലിപ്പലകകള്‍ !
 
എന്നും ആശിക്കും ഇന്നു സൂര്യൻ അസ്തമിക്കില്ലായിരുന്നെങ്കിൽ 
പിന്നെയും കാക്കുന്നു നാളേക്കുവേണ്ടി ...!
 
വിരഹത്തിന്റെ മൂർദ്ധന്യാവസ്ഥ 
കുറിക്കാൻ വാക്കുകൾ 
തിരഞ്ഞപ്പോൾ 
നിഘണ്ടുകൾ നിഷ്പ്രഭമായി 
പോയിരിക്കുന്നു സഖീ.....
 
പുഴുവായ് ഉറങ്ങി ഞാൻ.. 
ഉണർന്നപ്പോൾ പൂമ്പാറ്റ ആയിരിക്കുന്നു...
അത്രയും പ്രണയത്താൽ സ്വപ്നത്തിൽ ആരാണ് വന്നു ഉമ്മ വെച്ചത്? 
 
 
ഒരു വ്യവസ്ഥപോലും
എഴുതി ചേർക്കാതെ
കാലത്തെ സാക്ഷിയാക്കി 
ചുംബനങ്ങളുടെ
മുദ്ര പതിപ്പിച്ചൊരു 
പ്രണയ ഉടമ്പടിയിലാണ് നമ്മൾ
 
 
കാലം തെറ്റി പെയ്ത മഴയില്‍ ഒലിച്ചു പോയ കണ്ണീരുണങ്ങിയ കവിള്‍പാടുകള്‍ !
 
 
വസന്തരാഗങ്ങൾ മൂളുന്ന മൈനേ നിൻ 
കവിൾത്തടങ്ങൾ നനയുന്നതെന്തേ?
വിതുമ്പും നിൻ ഹൃദയം പൊഴിക്കും 
വിരഹമോ, പ്രണയത്തിൻ മധുമാരിയോ? 
 
 
പൂങ്കാറ്റിന്‍ മുളങ്കുഴല്‍ കാതില്‍ മൂളും ആയിരം രാഗങ്ങളില്‍ ഞാന്‍ തേടുന്നു നിന്‍ സംഗീതം .... :lub: 
 
 
ജാലക മറവ് പറ്റി
പങ്കു വച്ച ചുംബനങ്ങളിൽ
ചിലത് ഭയം കവർന്നു പോയി....
ചിതറിയത് ചിലത്
നിന്റെ ജാലകപ്പടിയിൽ
ഓർമയുടെ പൊടിപറ്റി കിടപ്പുണ്ടാകും
തിരക്കൊഴിഞ്ഞ ഏകാന്തതകൾ
നിന്നിൽ ബാക്കിയുണ്ടെങ്കിലവ
തിരഞ്ഞെടുത്തു  ചൂടി കൊള്ളുക...
 
 
മദ്യപിച്ചു പാമ്പാവനുള്ള
മടികൊണ്ടാണ് പെണ്ണേ
മുന്തിയ ലഹരി തേടി നിന്റെ
മിഴിയിലേക്ക് നോക്കുന്നത്...
 
 
നമ്മുടെ പ്രണയ പുസ്തകത്തിൽ 
ചുംബനങ്ങളുടെ അടയാളം വച്ച് 
ഇടയ്ക്ക് വായിച്ച്  ചിരിക്കുന്ന  താളുകളുണ്ട്, 
അടിവരയിട്ടു മറക്കാൻ ശ്രമിക്കുന്ന 
ചില പരിഭവ വാചകങ്ങളുണ്ട്.....
ആമുഖ താളിൽ നമ്മൾ കയ്യൊപ്പിട്ട് 
ഉറപ്പിച്ച സ്നേഹത്തിന്റെ അദ്ധ്യായങ്ങൾ...
 
 
പാഴ്മരുഭൂവിലും ആലിപ്പഴം പൊഴിക്കും രാവിന്റെ കുറുമ്പ് !
 
 
മഴത്തുള്ളികൾ എത്രയോ
ഒരു കുടക്കീഴിൽ കണ്ടു നാം
അതിലെത്ര മോഹങ്ങൾ 
കലർത്തിയിരുന്നു നമ്മളന്ന്...... 
ഇന്നീ മഴയിതിൽ നിൽക്കുന്നു ഞാനേകനായ് 
മണ്ണിലലിഞ്ഞു തീരും കനവുകളിൻ
ശവകുടീരങ്ങൾക്ക് മേലെ....
 
കാഞ്ഞു പോയ കാച്ചിലിനെയും  മുളച്ചുപൊങ്ങിയ ചേമ്പിനെയും ഒരു കറിച്ചട്ടി അതാ കൊതിയോടെ നോക്കുന്നു :nailbit:
 
 
മുട്ടുന്തോറും കൊട്ടിയടക്കപ്പെടുന്നൊരു ഹൃദയ കവാടത്തിന്‍ മുന്നില്‍
അഭയാര്‍ഥിയാമൊരു കുഞ്ഞു മനസ്സിന്നും വെറുതെ അലയുന്നതെന്തിന് ?
 
 
നിന്റെ മിഴികളിലെ വരൾച്ച മാറിയത് കൊണ്ടാവണം 
എന്റെ ഹൃദയത്തിൽ നോവുകൾ പൂക്കുന്നത്...
നിന്റെ വാക്കുകളിൽ ഇടർച്ച വന്നത് കൊണ്ടാവണം 
എന്റെ  വരികൾ പകുതിയിൽ മുറിഞ്ഞു പോകുന്നത്..
 
 
സ്മൃതി തന്‍ പാതയോരത്ത് പണ്ടെങ്ങോ കൈവിട്ട മൊഴി മുത്തിന്‍ ചെപ്പ്
കൈ തട്ടി തൂവുന്നു  നിനയാത്ത നേരത്ത് !
 
മൌനത്തില്‍ മുറ്റത്ത്‌  കാണാതെ പോയൊരു മൊഴി മുത്തിന്‍ ചെപ്പു കാറ്റിന്റെ കൈ തട്ടി തൂവിപ്പോയ്‌ !
 
മൌനത്തിന്‍ ചെപ്പില്‍ ഒളിപ്പിച്ച മുത്തെല്ലാം നിനയാത്ത നേരത്ത് കൈ തട്ടിത്തൂവിയോ ?
 
 
മൂടികെട്ടിയ മനസ്സിൽ 
ചിരിവെയിലേൽക്കാത്ത 
ചില മേഘശകലങ്ങൾ 
വരണ്ട കണ്ണുകളിൽ 
ചുടു മഴ തീർത്ത് 
കവിൾതടങ്ങളിൽ പുഴകൾ 
തീർക്കുന്നു...
 
 
ഇരുട്ടിന്റെ ചില്ലയൊന്നു 
അടർന്നു വീണു സന്ധ്യയിലേക്ക് 
ഇലപോലെ കൊഴിഞ്ഞ 
നക്ഷത്രങ്ങൾക്കിടയിൽ 
ഒരൊറ്റ കനി മാത്രം 
പകുതി മുറിഞ്ഞു കാണാനിടയായി 
അതാണത്രേ അർദ്ധചന്ദ്രൻ...
 
ഭൂമി 
ആകാശത്തേക്ക് 
ഒരു രഹസ്യ സന്ദേശം അയക്കുന്നുണ്ട് 
വേരിലൂടെ, ഇലയിലൂടെ...
"മഴയുണ്ടോ കടമായി തരാൻ 
അടുത്ത വേനലിൽ  തിരിച്ചു തരാം"..
 
 
ഓർമകളിൽ പൂത്തുനിൽക്കുന്നു നീ, 
ഒരിക്കലും കൊഴിയാത്ത നിറം മങ്ങാത്ത 
പാതി വിരിഞ്ഞൊരു സ്വപ്നമായ്,
കെടാവിളക്കിൻ നാളത്തിൻ നൈർമ്മല്യമായ്.
 
 
ശോകാര്‍ദ്രമാമൊരു പെണ്‍മനം പോല്‍ കാര്‍മുകില്‍ മൂടിയ സന്ധ്യാംബരത്തിന്‍ കവിളില്‍
പൊടുന്നനെ വന്നാരോ ചെഞ്ചായം പൂശുന്നു !
 
 
ആർദ്രമായ വാക്കുകൾ കൊണ്ട് 
വരച്ചിടുന്ന പ്രണയ ചിത്രങ്ങളുണ്ട്...
ചുണ്ടുകൾകൊണ്ട് കൊത്തിയെടുക്കുന്ന 
പ്രണയ ശില്പങ്ങളുമുണ്ട് 
എങ്കിലും ഹൃദയങ്ങൾ 
 തുന്നി ചേർക്കാത്ത 
പ്രണയങ്ങൾ കീറതുണി പോലെ 
ഉപേക്ഷിക്കപ്പെടുമത്രേ...
 
 
ഓര്‍മ്മകളില്‍ നിന്ന് ഓടി ഒളിക്കാന്‍ നിദ്ര തന്‍ തേരിലേറി,
ചെന്നെത്തുന്നിതാ സ്വപ്നത്തിന്‍ തടവറയില്‍ !
 
 
മരണപ്പെടുന്നവരുടെ സ്വപ്നങ്ങളാണ് 
ആകാശത്ത് നക്ഷത്രങ്ങളായി 
സൂക്ഷിക്കപ്പെടുന്നതെങ്കിൽ 
നമ്മുടെ പ്രണയ സ്വപ്‌നങ്ങൾ 
സൂക്ഷിക്കാൻ ഒരു പുതിയ 
ആകാശം വേണ്ടി വരും...
 
 
ഏകാന്തതയിലെ നിശബ്ദത 
നിന്നെ കുറിച്ചുള്ള ഓർമകളാണ്... 
നീ അരികിലുള്ളപ്പോൾ  
നമുക്കിടയിൽ പൂക്കുന്ന നിശബ്ദത 
നോവ് പകരുന്ന മുൾവേലികളും...
 
 
ഇല്ലാ മരുപ്പച്ചയ്ക്ക് പിന്നാലെ ഓടിത്തളര്‍ന്ന് ഒടുവില്‍ ഉഷ്ണക്കാറ്റില്‍ കുഴഞ്ഞു വീഴുന്ന പാവം മനസ്സ് !
 
 
ഒരു വേനല്‍ മഴയായ്  നീ എന്നില്‍ പെയ്തിറങ്ങി
എന്‍ തോരാത്ത കണ്ണുനീര്‍ അതില്‍ അലിഞ്ഞൊഴുകി :chey:
 
 
വിരഹത്തിന്റെ 
മുൾ വേലികൾ കൊണ്ട് വേർതിരിച്ച 
രണ്ട് അയൽ രാജ്യങ്ങൾ നമ്മൾ 
കണ്ണീരിന്റെ വെടിയൊച്ചകൾക്കിടയിലും 
ചുംബനങ്ങളുടെ സമാധാന ചർച്ചകൾ 
സംഭവിച്ചു കൊണ്ടിരിക്കുന്നു...
 
 
കാലത്തിന്റെ ചുഴിയില്‍ പെട്ടു പൊട്ടിത്തകരുന്ന മോഹങ്ങളുടെ പായ്ക്കപ്പല്‍ !
 
 
 
ആര് പറഞ്ഞു 
ജീവിതം ക്ഷണികമാണെന്ന് 
നിന്നെ കാത്തിരിക്കുമ്പൊഴൊക്കെ 
എനിക്കത് ദൈർഘ്യമേറിയൊരു 
യാത്രയാണ്...
കണ്ണിമക്കും നേരത്തിൽ 
കടന്നു പോകുന്ന നിമിഷങ്ങൾ 
ഓർമിപ്പിക്കുന്നു യാത്രയുടെ ദൂരം...
 
 
"അഹിംസ" എന്ന വാക്കിന്റെ
അർത്ഥമറിയാത്ത നിന്റെ
കണ്ണുകൾ എന്നെ മുറിവേൽപ്പിക്കുന്നു...
 
 
ചില ഓര്‍മ്മകള്‍ തീ നാളം പോലെയാണ് ,
ഓടിയലകാന്‍ ശ്രമിച്ചാലും ഈയാംപാറ്റകളെ പോലെ
അവയെ പുണര്‍ന്ന് പിടഞ്ഞു വീഴുന്ന ദിനരാത്രങ്ങള്‍ !
 
 
സുഗന്ധം നഷ്ടപ്പെട്ട പൂ പോലെ ,
താരങ്ങളില്ലാത്ത രാവ് പോലെ ,
എന്തോ തിരയുന്ന മനസ്സ് !
 
 
ശൂന്യതയിലും മഴവില്ല് തീര്‍ക്കും പ്രണയമേ .
നീയൊരു മരീചികയോ ?
 
 
വ്യര്‍ഥമായൊരു ജീവിതത്തിന്റെ ബാക്കി പത്രം പോലെ നീരുറവ വറ്റാത്ത മിഴിയിണകള്‍ !
 
(വ്യര്‍ഥമായൊരു ജീവിതത്തിന്റെ ബാക്കി പത്രം പോലെ കൈവന്നതല്ലേ,
നീരുറവ വറ്റാത്തൊരീ മിഴിയിണകള്‍ !)
 
 
 
വെണ്‍മേഘഹംസത്തിന്‍ പൂഞ്ചിറകില്‍ ഒളിപ്പിച്ചൊരെന്‍ കുറിമാനം
മാനത്തെ പൊന്നംബിളി ആരാരും കാണാതെ കവര്‍ന്നെടുത്തു !
 
 
 
പൊന്‍തിരി വെട്ടം പകരും പൊന്നുഷസന്ധ്യപോല്‍
സ്നേഹാര്‍ദ്രമാം നിന്‍ മുഖം തെളിയുന്നു എന്‍ മനതാരില്‍ ..
 
 
 
ഈ മഴ , എന്നിലേക്കെത്തുന്ന ഓരോ തുള്ളിയിലും നിന്റെ സാമീപ്യം !
 
 
 
അദൃശ്യമായൊരു നൂലിനാല്‍ ബന്ധിക്കപ്പെട്ട പട്ടം പോല്‍ ,
നിന്റെ ഓര്‍മ്മകളുടെ ഈ ആകാശത്ത് മനസ്സ് പാറിപ്പറക്കുന്നു ,
മടങ്ങി വരാന്‍ കൂട്ടാക്കാതെ !
 
 
 
ഓര്‍മ്മകളുടെ തീരത്ത് പതിഞ്ഞ കാലടിപ്പാടുകളെ പിന്തുടര്‍ന്നൊടുവില്‍
ശൂന്യതയില്‍ കണ്‍മിഴിച്ചു നില്‍ക്കുന്ന വിചാരങ്ങള്‍ !
 
 
വേനല്‍ മഴയുടെ ചാറല്‍ സംഗീതം കാതില്‍  പൊഴിയുമ്പോള്‍,
 മായുന്ന  മൌന നൊമ്പരങ്ങള്‍ !
 
 
മറവിയുടെ ആഴങ്ങളില്‍ മുങ്ങി മരിക്കാന്‍ കൊതിക്കുന്ന മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്ന ആത്മബന്ധങ്ങള്‍ !
 
 
അകലെ നിന്ന് സൂര്യനെ സ്വപ്നം കാണാന്‍ വിധിക്കപ്പെട്ട 
സൂര്യകാന്തിക്ക് പരിഭവം എന്തിന്?
 
 
ചക്രവാകത്തെ പോൽ കേഴുന്ന മനസ്സ് തിരയുന്നതാരെ ? 
 
 
നീട്ടിയ കൈകളിൽ വീണുടഞ്ഞ 
മഴത്തുള്ളികളും പറഞ്ഞിരുന്നു 
കടൽ കടന്നു പോകുന്നതിന്റെ 
പരിഭവങ്ങൾ....
 
 
നിൻ പുഞ്ചിരി തിരശീലയാൽ 
മറച്ചു വച്ച പരിഭവങ്ങൾ 
കൺ കോണിൽ തിളങ്ങി 
നിൽപ്പു പെയ്യുവാൻ വെമ്പി...
 
 
പഞ്ജരത്തിലെ നിസ്സഹായതയില്‍ ചിറകടിച്ചു തളര്‍ന്നു വീഴുന്ന മനസ്സെന്ന പക്ഷി !
 
 
പ്രണയിക്കാതിരുന്നിരുന്നെങ്കിൽ 
നമ്മളീ കാല വിളക്കിൻ 
ഇരുപുറ തിരികളായ് 
എരിഞ്ഞൊടുങ്ങുമായിരുന്നില്ല...
 
 
മഴയായി അവൾ പെയ്യുന്നു ഒരായിരം പരിഭവങ്ങൾ നനത്ത കുളിർ ചൂടിച്ചു... 
 
 
ജാലകചില്ലിൽ വീണുടഞ്ഞു 
മൃതിയടഞ്ഞ മഴത്തുള്ളിയും 
മോഹിച്ചിരുന്നിരിക്കാം 
മണ്ണിനൊരു മൃദു ചുംബനമെങ്കിലും 
നല്കിടണമെന്ന്.....
 
 
പറയാതെ അറിയാതെ കനവുകള്‍ക്ക് കൂട്ടിരുന്നൊടുവില്‍
കനവേത്‌ നിനവേതെന്നറിയാതെ ഉഴലുന്നു മനവും !
 
 
 

Edited by C.Chinchu MoL, 09 April 2018 - 10:58 PM.
updated 09/04/18


Also tagged with one or more of these keywords: മുത്തുമാല, ഒരു വരി കവിതകള്‍, പുഞ്ചപാടം

0 user(s) are reading this topic

0 members, 0 guests, 0 anonymous users