Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 435.36 Today, 07:24 PM Playing Swim Shot Play Now!                Naina has obtained a high score of 102 Today, 06:35 PM Playing Archery Play Now!                OOkkan Ambro has obtained a high score of 26 Today, 03:55 PM Playing Sport Cricket Challenge Play Now!                Kochundappiri has obtained a high score of 186 Yesterday, 07:36 PM Playing Archery Play Now!                Pokkiri SimoN has obtained a high score of 1549 Yesterday, 03:42 PM Playing BMX Pro Style Play Now!                
Photo
  • Please log in to reply
7 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 February 2016 - 01:24 PM

നമ്മുടെ കവികള്‍

 

നമ്മുടെ കാവ്യലോകത്തിന്‌ മുഖ്യസംഭാവന നല്‌കിയ പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒരു ടോപ്പിക്ക് :)

 

 

 

 

പ്രാചീന മലയാളസാഹിത്യം
 
എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത്. പ്രാചീനകാലത്ത്, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും.
 
കരിന്തമിഴ് കാലം
 
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
 
മലയാണ്മക്കാലം
 
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയഅയി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാക്ഷരമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
 
പതിനാലാം ശതകം
പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു.
 
പതിനഞ്ചാം ശതകം
പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാളല്ലൂർ ശങ്കരപ്പണിക്കർ, മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്.
 
പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
 
തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി.
 
നവീന മലയാളസാഹിത്യം
ക്ലാസിക്കൽ കാലഘട്ടം
ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന അദ്ദേഹം ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.



Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 February 2016 - 01:26 PM

ഒ.എൻ.വി

image.jpg

 

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് 

ജനനം:27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016.

 

കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായിരുന്നു ഒ.എന്‍.വി കുറുപ്പ് .  അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജ്ഞാനപീഠം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പാടിപ്പതിഞ്ഞ ഒട്ടേറെ ചലചിത്രഗാനങ്ങളുടെ സ്രഷ്ടാവെന്ന നിലയില്‍ മലയാളിക്ക് സുപരിചിതനാണ് ഒ.എന്‍.വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി. 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റേയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍,ഡോ. മായാദേവി. 

ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 ലാണ് എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാല്‍ നൂറ്റാണ്ടോളം ഈ മേഖലയില്‍ നിറഞ്ഞു നിന്ന അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിഭാഗം തലവനായിരുന്നു. 

image.jpg

1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. റഷ്യ, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, ബ്രിട്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 

 

ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി. ദേശീയ അവാര്‍ഡും (1989) പദ്മശ്രീയും ലഭിച്ചു (1998). കലാമണ്ഡലം ചെയര്‍മാന് ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു (1999). പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികള്‍. 

 

റഷ്യയുടെ ഉന്നതബഹുമതിയായ പുഷ്കിൻ മെഡൽ കഴിഞ്ഞ ഡിസംബറിൽ(2015) ലഭിച്ചു. ചലച്ചിത്രഗാന രചനയ്ക്കു സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ പലവട്ടം ലഭിച്ചു. കെപിഎസിയുടേതടക്കം ഒട്ടേറെ നാടകങ്ങൾക്കും ടിവി സീരിയലുകൾക്കും പാട്ടുകളെഴുതി. 1957ൽ എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകജീവിതമാരംഭിച്ചു.1958 മുതൽ 25 വർഷം യൂണിവേഴ്സിറ്റി കോളജിലും കോഴിക്കോട് ഗവ. ആർട്സ് കോളജിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലും തിരുവനന്തപുരം ഗവ. വിമൻസ് കോളജിലും സേവനമനുഷ്ഠിച്ചു. 1986 മേയ് 31നു മലയാ‍ളവിഭാഗം തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. കാലിക്കറ്റ് സർവകലാശാല വിസിറ്റിങ് പ്രഫസർ, കേരള കലാമണ്ഡലം ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു.1989ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

 

പ്രധാന കൃതികൾ

കവിതാ സമാഹാരങ്ങൾ

  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിന്റെ സന്തതികൾ
  • ഞാൻ നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻ ചട്ടങ്ങളെ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരു തുള്ളി വെളിച്ചം
  • കറുത്ത പക്ഷിയുടെ പാട്ട്
  • കാറൽമാർക്സിന്റെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • അഗ്നിശലഭങ്ങൾ
  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • ഉപ്പ്
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാര്ങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതന കിന്നരം‍
  • സ്നേഹിച്ചു തീരാത്തവർ ‍
  • സ്വയംവരം‍
  • പാഥേയം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം
  • സൂര്യന്റെ മരണം

പഠനങ്ങൾ

  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തര രേഖകൾ
  • എഴുത്തച്ഛൻ

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:

  • ആരെയും ഭാവ ഗായകനാക്കും...
  • ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
  • ഒരു ദലം മാത്രം വിടർന്നൊരു....
  • ശ്യാമസുന്ദരപുഷ്പമേ.
  • സാഗരങ്ങളേ....
  • നീരാടുവാൻ നിളയിൽ....
  • മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
  • ശരദിന്ദുമലർദീപ നാളം നീട്ടി...
  • ഓർമകളേ കൈവള ചാർത്തി.........
  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ.
  • വാതില്പഴുതിലൂടെൻ മുന്നിൽ.....
  • ആദിയുഷസന്ധ്യപൂത്തതിവിടെ



Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 February 2016 - 02:17 PM

കുമാരനാശാൻ
AsanvallatholUlloor.jpg
 
കുമാരനാശാന്‍ 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌.
 
1891ല്‍ ഗുരുദേവനെ  കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.
 
ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു.
 
വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.
 
പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍..
 
 
  • മഹാകാവ്യം രചിക്കാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട പ്രതിഭാശാലി - കുമാരനാശാന്‍
  • സാഹിത്യത്തില്‍ ആശാന്റെ ഗുരു - ഏ .ആര്‍ രാജരാജവര്‍മ്മ
  • ആശാന്റെ ആദ്ധ്യാത്മികഗുരു - ശ്രീനാരായണഗുരു
  • ആശാന്റെ സ്ത്രോത്രകൃതികളില്‍ പ്രധാനപ്പെട്ടവ – സുബ്രഹ്മണ്യശതകം , നിജനന്ദവിലാസം , ശിവസുരഭി , വിഭുതി പരമപഞ്ചകം , അനുഗ്രഹപരമദശകം , ഭക്തവിലാസം , ശിവസ്ത്രോത്രമാല
  • ആശാന്റെ ഖണ്ഡകാവ്യങ്ങള്‍ - വീണപൂവ്‌ , നളിനി , ലീല, പ്രരോദനം , ചിന്താവിഷ്ടയായ സീത , ദുരവസ്ഥ , ചണ്ഡാലഭിക്ഷുകി , കരുണ
  • എ.ആര്‍ അവതാരിക എഴുതിയ ആശാന്റെ കൃതി - നളിനി
  • ആത്മാംശത്തിന്റെ സാന്നിദ്ധ്യമുള്ള ആശാന്റെ കവിത – ഗ്രാമവൃക്ഷത്തിലെ കുയില്‍
  • ആശാന്റെ ലഘുകാവ്യങ്ങള്‍ സമാഹരിച്ച കൃതികള്‍ - വനമാല , മണിമാല , പുഷ്പവാടി
  • ആശാന്റെ കാവ്യോത്സവത്തിന്റെ കൊടികയറ്റമായിരുന്ന കൃതി - വീണപൂവ്‌
  • മലയാളത്തിലെ ആദ്യത്തെ സിംബോളിക് കവിത – വീണപൂവ്‌
  • ' ഒരു സ്നേഹം ' എന്ന് കൂടി പേരുള്ള ആശാന്‍ കൃതി - നളിനി
  • വീണപൂവിന്റെ ഇതിവൃത്തം - സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണം
  • ആശാന്‍ എഴുതിയ വിലാപകാവ്യം - പ്രരോദനം
  • മലയാളത്തിലെ ആദ്യത്തെ ഫ്യുച്ചറിസ്റ്റ്‌ കാവ്യം - ദുരവസ്ഥ
  • ആശാന്റെ ഏറ്റവും നീണ്ട കാവ്യം - ദുരവസ്ഥ
  • വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരു കൃതി - കരുണ
  • ആശാന്റെ അവസാനകൃതി - കരുണ
  • വീണപൂവ്‌ ആദ്യം പ്രസിദ്ധീകരിച്ചത് - മിതവാദിയില്‍
  • നളിനിയുടെ അവതാരിക – ഏ.ആര്‍ രാജരാജവര്‍മ്മ
  • ' വിവേകോദയം ' എന്ന പത്രം സ്ഥാപിച്ചത് - ആശാന്‍
  • സര്‍ . എഡ്വിന്‍ ആര്നോള്‍ഡിന്റെ 'The Light of Asia ' എന്ന കാവ്യത്തിന് ആശാന്‍ നടത്തിയ വിവര്‍ത്തനത്തിന്റെ പേര് - ശ്രീബുദ്ധചരിതം
  • മാതൃചരമത്തെപറ്റി ആശാന്‍ എഴുതിയ കൃതി - അനുതാപം
  • ആശാന്‍ പ്രധാനമായും കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതാ സമാഹാരം - പുഷ്പവാടി
  • ആശാന്റെ ഏതു കൃതിയുടെയും ആന്തരാംശം - സ്നേഹം
  • പല്ലനയാറ്റിലുണ്ടായ കുപ്രസിദ്ധ റിഡീമര്‍ ബോട്ടപകടത്തില്‍ നിര്യാതനായ കവി - കുമാരനാശാന്‍
  • കുമാരനാശാനെ ദിവ്യകോകിലം എന്നു വിളിച്ചത് - എം.ലീലാവതി
  • കുമാരനാശാനെ അനുസ്മരിച്ച് മുതുകുളം വി.പാര്‍വതിയമ്മ എഴുതിയ വിലാപം - ഒരു വിലാപം
  • ശ്രീനാരായണഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച രണ്ടു കൃതികള്‍ - ഗുരു , ഗുരുപാദദശകം
  • 'ഗരിസാപ്പ അരുവി ഒരുവനയാത്ര' എന്ന അപൂര്‍ണ്ണ കവിത രചിച്ചത് - കുമാരനാശാന്‍
  • ഉള്ളൂരിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ആശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
  • 'ആശാന്‍ വിമര്ശനത്തിന്റെ ആദ്യ രശ്മികള്‍' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - മൂര്‍ക്കോത്ത് കുമാരന്‍

 

കുമാരനാശാന്റെ കൃതികൾ

പദ്യകൃതികൾ

ഖണ്ഡകാവ്യങ്ങൾ
  • വീണ പൂവ്
  • ഒരു സിംഹപ്രസവം
  • നളിനി
  • ലീല
  • ഗ്രാമവൃക്ഷത്തിലെ കുയിൽ
  • പ്രരോദനം
  • ചിന്താവിഷ്ടയായ സീത
  • ദുരവസ്ഥ
  • ചണ്ഡാലഭിക്ഷുകി
  • കരുണ
കാവ്യങ്ങൾ
  • ബാലരാമായണം
  • ശ്രീബുദ്ധചരിതം
കവിതാസമാഹാരങ്ങൾ
  • പുഷ്പവാടി
  • വനമാല
  • മണിമാല 
സ്തോത്രകൃതികൾ
  • നിജാനന്ദവിലാസം
  • നിജാനന്ദാനുഭൂതി
  • ഭക്തവിലാപം
  • സുബ്രഹ്മണ്യശതകം
  • ശിവസ്തോത്രമാല
  • ശാങ്കരശതകം
  • ശിവസുരഭി
  • ആനന്ദലഹരി
  • ദേവ്യപരാധക്ഷമാപണസ്തോത്രം
  • അനുഗ്രഹപരമദശകം
  • കാമിനീഗർഹണം
  • വിഭൂതി
  • പരമപഞ്ചകം
വിവർത്തനങ്ങൾ
  • സൗന്ദര്യലഹരി (കുമാരനാശാൻ)
  • ഭാഷാമേഘസന്ദേശം (കുമാരനാശാൻ) (അപൂർണ്ണം)
  • രാജയോഗം (കുമാരനാശാൻ) - സ്വാമി വിവേകാനന്ദവിരചിതം
ഗദ്യകൃതികൾ
  • ജീവചരിത്രം - ശ്രീ നാരായണ ഗുരു
  • വിവർത്തനങ്ങൾ - രാജയോഗം (കുമാരനാശാൻ) - സ്വാമി വിവേകാനന്ദവിരചിതം

 

 

 

ആശാനെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങള്‍

  • അറിയപ്പെടാത്ത ആശാന്‍ - ടി.ഭാസ്ക്കരന്‍
  • ആശാന്‍ നവോത്ഥാനത്തിന്റെ കവി - തായാട്ട് ശങ്കരന്‍
  • ആശാനും സ്തുതിഗായകന്മാരും - സി.നാരായണപിള്ള
  • ആശാന്‍ നിഴലും വെളിച്ചവും - എ.പി.പി .നമ്പൂതിരി
  • ആശാന്റെ കാവ്യോപക്രമം - കെ . ശങ്കരന്‍
  • ആശാന്റെ മാനസപുത്രിമാര്‍ - ചെഞ്ചേരി കെ.ജയകുമാര്‍
  • ആശാന്റെ നായികമാര്‍ - വൈക്കം എസ് പരമേശ്വരന്‍പിള്ള
  • ആശാന്റെ ഹൃദയം - പി.കെ.നാരായണപിള്ള
  • കരുണയും കുചേലവൃത്തവും - സ്വാമി ആര്യഭടന്‍
  • നളിനിയുടെ നോട്ട് - കെ.അയ്യപ്പന്‍
  • കുമാരാസ്വാദനം - ആന്റണി കുഞ്ഞക്കാരന്‍
  • വീണപൂവ്‌ കണ്‍മുന്പില്‍ - കെ.എം ഡാനിയേല്‍
  • വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരന്‍
  • ശ്രീനാരായണഗുരുവും കുമാരനാശാനും - എം.കെ സുകുമാരന്‍
  • സീതയിലെ ആശാന്‍ - പൊന്‍കുന്നം ദാമോദരന്‍
  • ആശാന്റെ സീതാകാവ്യം - സുകുമാര്‍ അഴീക്കോട്
  • സ്നേഹ ഗായകന്‍ - കെ.ജെ. അലക്സാണ്ടര്‍



Users Awards

#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 February 2016 - 10:33 PM

ചങ്ങമ്പുഴ
00204_216984.jpg
ചങ്ങമ്പുഴ കൃഷ്ണപിള്ള
 
ജനനം 1911, ഒക്ടോബർ 11 മരണം 1948 ജൂൺ 17
1911 ഒക്ടോബർ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. അച്ഛൻ: കൊച്ചി തെക്കേടത്ത് രാമൻ മേനോൻ. അമ്മ: ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. രണ്ടുവർഷം പട്ടാളത്തിൽ സേവനം ചെയ്തിട്ടുണ്ട്. മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു. നാടൻ ശീലുകൾ തെരഞ്ഞെടുത്തെഴുതിയ ചങ്ങമ്പുഴക്കവിതകൾ എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളേയും ആകർഷിച്ചു. മലയാളത്തിലെ ഓർഫ്യൂസ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. ലളിതവും പ്രസാദമധുരിതവുമാണ് ചങ്ങമ്പുഴയുടെ കവിതകൾ.  ഒരു കാലഘട്ടത്തിലെ  തരുണാരുണ സ്വപ്നങ്ങൾക്ക് ചിറകേകിയ രമണൻ എന്ന ഗ്രാമീണവിലാപകാവ്യം അദ്ദേഹത്തിന്റെ വിദ്യാർത്ഥിജീവിതകാലത്തെഴുതിയതാണ്. രക്തപുഷ്പങ്ങൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ, ബാഷ്പാഞ്ജലി, മോഹിനി, സങ്കല്പകാന്തി, യവനിക, പാടുന്ന പിശാച്, ആരാധകൻ, ദേവഗീത, ദിവ്യഗീതം, ഹേമന്തചന്ദ്രിക, അപരാധികൾ, തിലോത്തമ, മനസ്വിനി എന്നിവയാണ് മുഖ്യകൃതികൾ. 
 
സഹോദരതുല്യനായ, സമകാലീനനായ ഇടപ്പള്ളി രാഘവൻപിള്ളയുമൊത്ത് ചങ്ങമ്പുഴ നീന്തിത്തുടിച്ചത് കാല്പനികതയുടെ തടിനിയിലും താമരപ്പൊയ്കകളിലുമായിരുന്നു. പല ഈണങ്ങളിൽപ്പാടുമ്പോഴും ആ കവിതകളുടെ ആധാരശ്രുതി കാല്പനികത തന്നെയായിരുന്നു. കേവലസൗന്ദര്യത്തെ സാക്ഷാത്കരിക്കുന്നവയായിരുന്നു ആ കവിതകൾ. ""ഇന്നലെ രാത്രിയിൽ ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി" എന്നു വായിക്കുമ്പോഴും, "നിന്നൂ ലളിതേ നീയെൻ മുന്നിൽ നിർവൃതിതൻ പൊൻകതിർപോലേ" എന്നു വായിക്കുമ്പോഴും നാമെത്തിച്ചേരുന്നത് കേവലസൗന്ദര്യത്തിന്റെ സോപാനത്തിങ്കലാണ്. തന്റെ മനസ്സിനെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സമൂഹത്തിന്റെ, അല്ലെങ്കിൽ വ്യവസ്ഥിതിയുടെ നീതിബോധമില്ലായ്മക്കുനേരെ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. വിഷാദത്തിൽനിന്നും പ്രസാദത്തിലേക്കും നേരേ തിരിച്ചും ആ കവിതകൾ സ്വയം വഴികൾ തെരഞ്ഞെടുത്തൊഴുകി. വാഴ വെച്ചവന്റെ മക്കൾത്തന്നെ ആ വാഴപ്പഴവും തിന്നണം, അങ്ങനെ നമ്മുടെ സാമൂഹിക അസമത്വങ്ങൾ പാടേ നീങ്ങണം എന്നാഗ്രഹിക്കുമ്പോൾ പുരോഗമനാഭിമുഖ്യത്തിന്റെ ആഴങ്ങളേയും ആ കാവ്യപ്രവാഹിനി ചുംബിക്കുന്നു.  
 
രമണൻ, അഭയം, ഓർക്കുക വല്ലപ്പോഴും തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഈണം പകർന്ന് അവതരിപ്പിച്ചിട്ടുണ്ട്.
 
1948 ജൂൺ 17ന് അന്തരിച്ചു. ശ്രീദേവി ചങ്ങമ്പുഴയായിരുന്നു ഭാര്യ.
 

പദ്യകൃതികൾ

  • കാവ്യനർത്തകി
  • തിലോത്തമ
  • ബാഷ്പാഞ്ജലി
  • ദേവത
  • മണിവീണ
  • മൗനഗാനം
  • ആരാധകൻ
  • അസ്ഥിയുടെ പൂക്കൾ
  • ഹേമന്ത ചന്ദ്രിക
  • സ്വരരാഗ സുധ
  • രമണൻ
  • നിർവ്വാണ മണ്ഡലം
  • സുധാംഗദ
  • മഞ്ഞക്കിളികൾ
  • ചിത്രദീപ്തി
  • തളിർത്തൊത്തുകൾ
  • ഉദ്യാനലക്ഷ്മി
  • പാടുന്നപിശാച്‌
  • മയൂഖമാല
  • നീറുന്ന തീച്ചൂള
  • മാനസേശ്വരി
  • ശ്മശാനത്തിലെ തുളസി
  • അമൃതവീചി
  • വസന്തോത്സവം
  • കലാകേളി
  • മദിരോത്സവം
  • കാല്യകാന്തി
  • മോഹിനി
  • സങ്കൽപകാന്തി
  • ലീലാങ്കണം
  • രക്‌തപുഷ്പങ്ങൾ
  • ശ്രീതിലകം
  • ചൂഡാമണി
  • ദേവയാനി
  • വത്സല
  • ഓണപ്പൂക്കൾ
  • മഗ്ദലമോഹിനി
  • സ്പന്ദിക്കുന്ന അസ്ഥിമാടം
  • അപരാധികൾ
  • ദേവഗീത
  • ദിവ്യഗീതം
  • നിഴലുകൾ
  • ആകാശഗംഗ
  • യവനിക
  • നിർവൃതി
  • വാഴക്കുല
  • കാമുകൻ വന്നാൽ
  • മനസ്വിനി

ഗദ്യകൃതികൾ

  • തുടിക്കുന്നതാളുകൾ
  • സാഹിത്യചിന്തകൾ
  • അനശ്വരഗാനം
  • കഥാരത്നമാലിക
  • കരടി
  • കളിത്തോഴി
  • പ്രതികാര ദുർഗ്ഗ
  • ശിഥിലഹൃദയം
  • മാനസാന്തരം
  • പൂനിലാവിൽ
  • പെല്ലീസും മെലിസാന്ദയും
  • വിവാഹാലോചന
  • ഹനേലെ



Users Awards

#5 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 February 2016 - 10:38 PM

ഇടപ്പള്ളി രാഘവൻ പിള്ള

lawrence2.jpg

 (1909 ജൂൺ 30 – 1936 ജൂലൈ 5)

 

മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം,അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു

 

1909 ജൂൺ 30 ന്  ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു.  1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു.ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി.  ഭാഷാഭിവർദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

 

ഇടപ്പള്ളിയുടെ കൃതികൾ

  • തുഷാര ഹാരം (1935)
  • നവസൗരഭം (1936)
  • ഹൃദയ സ്മിതം (1936)
  • മണിനാദം (1944)
കവി ജീവിച്ചിരുന്ന കാലത്തുതന്നെ പ്രകാശിതമായ പുസ്തകങ്ങൾ 'തുഷാരഹാരം', 'ഹൃദയസ്മിതം', 'നവസൗരഭം' എന്നിവ മാത്രമാണ്. ഇടപ്പള്ളിയുടെ മരണശേഷം 1944-ൽ കേസരി ബാലകൃഷ്ണപിള്ളയുടെ അവതാരികയോടെയാണ് ‘മണിനാദം’ ഇറങ്ങുന്നത്. രാഘവൻ പിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946-ൽ ചങ്ങമ്പുഴ അദ്ദേഹത്തിന്റെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചു. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ' എന്നായിരുന്നു സമാഹാരത്തിന്റെ പേര്. ആ പുസ്തകം തൃശൂർ മംഗളോദയത്തിലൂടെയാണ് പുറത്തുവന്നത്. അതിന്റെ ഒന്നാം പതിപ്പ് കൊല്ലവർഷം 1121-ലും രണ്ടാം പതിപ്പ് 1126-ലും മൂന്നാം പതിപ്പ് 1132-ലും നാലാം പതിപ്പ് 1138-ലും പുറത്തിറങ്ങി. നാലാം പതിപ്പിൽ സുധ, ചില്ലിക്കാശ് എന്നീ ഗദ്യരചനകളും ഉൾപ്പെടുത്തിയിരുന്നു. മുൻ സമാഹാരങ്ങളിൽ ഉൾപ്പെടാതെ ശേഷിച്ച അവ്യക്തഗീതം (ഗദ്യകവിത), കാമുകൻ, കൃഷിപ്പാട്ട്, അറിയുന്നു ഞാൻ (വിവർത്തനം) എന്നിങ്ങനെ നാലു കവിതകൾ, അവ്യക്തഗീതം എന്ന ശീർഷകത്തിൽ നാലാം പതിപ്പിൽ അനുബന്ധിച്ചിട്ടുണ്ട്.



Users Awards

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 March 2016 - 06:40 PM

സുഗതകുമാരി

sugathakumari-award.jpg

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനനം

 

സുഗതകുമാരി മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്.

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
 
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
 
  • മുത്തുച്ചിപ്പി (1961)
  • പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
  • പാവം മാനവഹൃദയം (1968)
  • ഇരുൾ ചിറകുകൾ (1969)
  • രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
  • അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
  • കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
  • തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
  • രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
  • കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
  • ദേവദാസി
  • വാഴത്തേൻ
  • മലമുകളിലിരിക്കെ

 

പുരസ്കാരങ്ങൾ
  • 1968 പാതിരപ്പൂക്കൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • 1980 രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • 1982 അമ്പലമണി ഓടക്കുഴൽ പുരസ്കാരം
  • 1984 അമ്പലമണി വയലാർ അവാർഡ്
  • 2001 ലളിതാംബിക അന്തർജ്ജനം അവാർഡ്
  • 2003 വള്ളത്തോൾ അവാർഡ്
  • 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 2004 ബാലാമണിയമ്മ അവാർഡ്
  • 2006 പത്മശ്രീ പുരസ്കാരം
  • പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
  • സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്
  • 2009 എഴുത്തച്ഛൻ പുരസ്കാരം 
  • 2013 മണലെഴുത്ത്
  • 2012 ലെ സരസ്വതി സമ്മാൻ

 




Users Awards

#7 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 April 2016 - 08:17 PM

നന്ദിത കെ.എസ്

image.jpg

ജനനം: 1969 മെയ് 21

മരണം: 1999 ജനുവരി 17

1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിലാണ് നന്ദിത ജനിച്ചത്. അച്ഛൻ എം. ശ്രീധരമേനോൻ, അമ്മ പ്രഭാവതി എസ്. മേനോൻ, സഹോദരൻ പ്രശാന്ത് കെ. എസ്. ഇംഗ്ലീഷിൽ ബി.എ., എം.എ. ബിരുദങ്ങൾ നേടി. ഗവ: ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയിൽ കണ്ടെത്തിയ 1985 മുതൽ 1993 വരെയെഴുതിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് അവരിലെ കവയിത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് . 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും

 

കവിതകൾ - നന്ദിതയുടെ കവിതകൾ - ഇതിന്റെ ആദ്യ പ്രതി 2002ലും നാലാമത്തെ പ്രതി 2007ലും പ്രസിദ്ധീകരിച്ചു




Users Awards

#8 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,008 posts
5,762
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 April 2016 - 11:35 PM

ബോധേശ്വരൻ

447px-%E0%B4%AC%E0%B5%8B%E0%B4%A7%E0%B5%

ജനനം 1902

 

മരണം 1990
 

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ (1902-1990). 1901 ൽ തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിൻ, കുഞ്ഞൻ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരൻ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസ ജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

 
ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ
 
എന്ന വരികൾ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്‌കാരികഗാനമായി 2014 ൽ പ്രഖ്യാപിച്ചു.
 

കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്.

 

  • കൃതികൾ[തിരുത്തുക]
  • ആദർശാരാമം (1926)
  • മത പ്രബന്ധങ്ങൾ (1929)
  • ഹൃദയാങ്കുരം (1931)
  • സ്വതന്ത്ര കേരളം (1938)



Users Awards





Also tagged with one or more of these keywords: നമ്മുടെ കവികള്‍, Nammude Kavikal, ഓ എന്‍ വി, കുമാരനാശാന്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, കാക്കനാടന്‍, അക്കിത്തം

0 user(s) are reading this topic

0 members, 0 guests, 0 anonymous users