Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 244.77 Today, 06:50 PM Playing Yetisports 3 - Seal Bounce Play Now!                PaTTaLam PuRuShu has obtained a high score of 721.4 Today, 05:21 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 1012.4 Today, 03:09 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 367.32 Today, 02:59 PM Playing Yetisports 3 - Seal Bounce Play Now!                SahiL KottappuraM has obtained a high score of 3502.21 Today, 02:42 PM Playing YetiSports 4 - Albatross Overload Play Now!                
Photo
- - - - -

Small Iphone And Ipad...

iphone ipad apple small tech news punchapaadam 2016

  • Please log in to reply
No replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 24,153 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 February 2016 - 09:51 AM

കുഞ്ഞന്‍ ഐഫോണും, പുതിയ ഐ പാഡും അടുത്തമാസം
 

1455345108_apple.jpg

ടെക്‌ ഭീമന്മാരായ ആപ്പിളില്‍ നിന്നും രണ്ട്‌ മോഡലുകള്‍ കൂടി അടുത്തമാസം വിപണിയില്‍ ഇടം പിടിക്കും. ഏറെ നാളുകളായി വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്ന ഐഫോണിന്റെ കുഞ്ഞന്‍ മോഡലായ ഐഫോണ്‍ 5എസ്‌.ഇയും ഐപാഡിന്റെ പുതിയ ഐപാഡ്‌ എയറുമാണ്‌ അടുത്തമാസം വിപണിയില്‍ എത്തുന്നത്‌. പുറത്തിറക്കുന്ന അതേ ആഴ്‌ചയില്‍ തന്നെ വില്‍പനയും ആരംഭിക്കാനാണ്‌ ലക്ഷ്യം.

ആപ്പിളിന്റെ വിജയ പതിപ്പായ ഐഫോണ്‍ 5എസിന്റെ അപ്‌ഡേറ്റഡ്‌ വേര്‍ഷനാണ്‌ 5 എസ്‌.ഇ. സ്‌പെഷ്യല്‍ എഡീഷന്‍ എന്നുള്ളത്‌ ചുരുക്കിയാണ്‌ എസ്‌.ഇ എന്ന്‌ പേരിട്ടിരിക്കുന്നത്‌. നാല്‌ ഇഞ്ച്‌ സ്‌ക്രീന്‍ വലുപ്പത്തോടെ എത്തുന്ന 5 എസ്‌.ഇയുടെ ക്യാമറകള്‍ 5 എസിന്റേത്‌ തന്നെയാണ്‌.

ആപ്പിള്‍ പേ സര്‍വീസുകള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്ന എന്‍.എഫ്‌.സി ചിപ്പാണ്‌ 5എസ്‌.ഇയുടെ പ്രത്യേകത. ഐഫോണ്‍ 6 മോഡലുകളിലെ എ8 പ്ര?സസറാണ്‌ 5എസ്‌.ഇയില്‍ ഉള്ളത്‌. ലൈവ്‌ ഫോട്ടോ സപ്പോര്‍ട്ട്‌ ചെയ്യുന്ന ഫോണ്‍ റോസ്‌, ഗോള്‍ഡ്‌ നിറങ്ങളിലാണ്‌ ലഭ്യമാവുക.

അടുത്തമാസം പുറത്തിറങ്ങുന്ന മറ്റൊരു പ്രധാന മോഡലാണ്‌ ഐപാഡ്‌ എയര്‍ 3. സ്‌മാര്‍ട്ട്‌ കണക്‌ടറോട്‌ കൂടിയാണ്‌ ഐപാഡ്‌ എയര്‍ 3 എത്തുന്നത്‌. ആപ്പിള്‍ ബ്രാന്‍ഡഡ്‌ ആക്‌സസറീസാണ്‌ എയര്‍ 3 സപ്പോര്‍ട്ട്‌ ചെയ്യുക. ആപ്പിളിന്റെ അപ്‌ഡേറ്റഡ്‌ കീ ബോര്‍ഡും പെന്‍സിലും എയര്‍ 3യുടെ മറ്റ്‌ പ്രത്യേകതകളാണ്‌. ആപ്പിള്‍ എ9 പ്ര?സസറില്‍ തന്നെയാണ്‌ എയര്‍ 3യും പ്രവര്‍ത്തിക്കുക.

 

© Mangalam 


Edited by Pattaalam Purushu, 14 February 2016 - 09:52 AM.






Also tagged with one or more of these keywords: iphone, ipad, apple, small, tech news, punchapaadam, 2016

0 user(s) are reading this topic

0 members, 0 guests, 0 anonymous users