Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 265 Today, 10:57 AM Playing WordTris Play Now!                shibinas has obtained a high score of 3083 Today, 10:44 AM Playing Flash Strike Play Now!                shibinas has obtained a high score of 1000 Today, 10:17 AM Playing Capture The Flag Play Now!                Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                
Photo
- - - - -

Google 5G - Speed Upto 1Gb Per Sec

Google 5G 4G Broadband Internet Highspeed Interne Project Skybender

  • Please log in to reply
6 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,547 posts
5,653
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2016 - 10:04 PM

1 ജി.ബി./സെക്കന്‍ഡ്, എത്തുന്നു ഗൂഗിള്‍ 5 ജി
നിലവിലുള്ള ഇന്റര്‍നെറ്റ് അതിവേഗ സാങ്കേതികവിദ്യയായ 4 ജിയേക്കാള്‍ 40 മടങ്ങ് വേഗമായിരിക്കും 5 ജിയില്‍ ഉണ്ടാവുക. 
image.jpg
 
 
ഗൂഗിള്‍ വീണ്ടും അതു മാനത്തു കണ്ടു. ലോകം പതിയെ 4 ജി ഇന്റര്‍നെറ്റ് വേഗത്തിലേക്കു മാറുമ്പോള്‍ ഗൂഗിള്‍ 5 ജിയിലേക്കു കടക്കുകയാണ്. രഹസ്യ ഡ്രോണ്‍ പദ്ധതിയിലൂടെ 5 ജി പരീക്ഷണം ഗൂഗിള്‍ നടത്തിയായി ടെക് ലോകം വിലയിരുത്തുന്നു. പക്ഷെ, ഇതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഒരു സെക്കന്‍ഡില്‍ ഒരു ഗിഗാ ബിറ്റ് ഡാറ്റ കൈമാറുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രലോകത്തെ പുതിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 
 
പ്രൊജക്ട് സ്‌കൈബെന്‍ഡര്‍ എന്നു പേരിട്ട പദ്ധതിയില്‍ സോളാര്‍ ഡ്രോണുകളാണ് അടിസ്ഥാന ഘടകം. സോളാര്‍ ഡ്രോണുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി കൂടുതല്‍ വേഗത്തില്‍ ഡാറ്റ കൈമാറ്റം ചെയ്യുകയായിരുന്നു ലക്ഷ്യം. വളരെ ചെറിയ തോതിലുള്ള റേഡിയോ തരംഗങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുകയെന്നത് പദ്ധതിയില്‍ കൂടുതല്‍ പ്രതീക്ഷ പകരുന്നു. മില്ലിമീറ്റര്‍ തരംഗവിദ്യയാണ് പദ്ധതിയുടെ ആധാരം.
 
ന്യൂ മെക്‌സിക്കോയിലെ അമേരിക്ക സ്‌പെയ്‌സ് പോര്‍ട്ടില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇതിനായുള്ള പരീക്ഷണം നടന്നതായി 'ദി ഗാര്‍ഡിയന്‍' കണ്ടെത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്നും ആകാശത്ത് വളരെ പതിയെ നീങ്ങിയ സോളാര്‍ ഡ്രോണുകള്‍ വഴി ഭൂമിയിലുള്ള ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴി അതിവേഗം ഡാറ്റ എത്തിക്കാന്‍ സാധിച്ചതായി അവര്‍ വിലയിരുത്തുന്നു.
image.jpg
 
നിലവിലുള്ള ഇന്റര്‍നെറ്റ് അതിവേഗ സാങ്കേതികവിദ്യയായ 4 ജിയേക്കാള്‍ 40 മടങ്ങ് വേഗമായിരിക്കും 5 ജിയില്‍ ഉണ്ടാവുക. ആയിരക്കണക്കിന് അടി ഉയരത്തില്‍ സ്വയം കറങ്ങാനാവുന്ന ആകാശയാനങ്ങളിലൂടെ ഭൂമിയില്‍ ഇന്റര്‍നെറ്റ് അതിവേഗം എത്തിക്കുക എന്ന സ്വപ്‌നമാണ് ഗൂഗിളിന്റെ 5 ജി പദ്ധതിക്കു പിറകിലെ പ്രേരകശക്തി. 
 
ഭൂമിയില്‍ എല്ലായിടത്തും വയര്‍ലെസ് ഇന്റര്‍നെറ്റ് പ്രവേശനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി ഗൂഗിളും ഫെയ്‌സ്ബുക്കും നിരന്തരമായ പരീക്ഷണത്തിലാണ്. നിലവിലുള്ള ഭൗമോപരിതലത്തിലെ കേബിളുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് എന്നതിനു പകരം ആകാശാധിഷ്ഠിതമായ വയര്‍ലെസ് സാങ്കേതികവിദ്യയിലാണ് ഇരു കമ്പനികളും പരീക്ഷണം നടത്തുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വില എന്ന ഡ്രോണ്‍ കൈവശമുള്ള ഫെയ്‌സ്ബുക്ക് ഏറെ മുന്നേറിയെന്നു കരുതുമ്പോഴാണ് ഗൂഗിള്‍ പുതിയ വാര്‍ത്തയിലൂടെ ലോകത്തെ അമ്പരപ്പിക്കുന്നത്. 
 
നേരത്തേ, ലൂണ്‍ എന്ന പദ്ധതിയിലൂടെ ഭീമാകാരമായ ബലൂണുകള്‍ വഴി ഡാറ്റ സംപ്രേഷണം ചെയ്യുന്നത് ഗൂഗിള്‍ പരീക്ഷിച്ചിരുന്നു. റിമോട്ട് സെന്‍സിങ്ങിലും റേഡിയോ അസ്‌ട്രോണമിയിലും ഉപയോഗിക്കുന്ന മില്ലിമീറ്റര്‍ തരംഗവിദ്യയാണ് ഗൂഗിള്‍ പരീക്ഷിച്ചതെന്നു കരുതുന്നു. ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിന്റെ പ്രധാന പോരായ്മ ചുരുങ്ങിയ സ്ഥലത്തെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകൂ എന്നതാണെന്ന് ഗാര്‍ഡിയന്‍ പറയുന്നു. എന്നാല്‍, ഇതു മറികടക്കാവുന്ന കടമ്പയാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

 

കടപ്പാട്: മാതൃഭൂമി 




Users Awards

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,219 posts
24,013
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 February 2016 - 10:11 PM

Great news :amitt:  angane speed koodatte 8->



#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,942 posts
7,908
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2016 - 10:27 PM

Good news
Pakshe innu net worke aakunnilla

Sent from my GT-N5110 using Tapatalk

#4 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,725 posts
2,880
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 February 2016 - 10:33 PM

ithokke ivide vannu ppular aakumbolekkum oru kalam aakum  :chey:



#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,005
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 February 2016 - 11:22 PM

:thanks:  4 the Info Hariz ... :yes:




Users Awards

#6 Cuticura AlexandeR

Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,744 posts
1,261
Professional
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 February 2016 - 11:04 PM

ഇതൊക്കെ വന്നാ നന്നായിരുന്നു.... :sigh: Loon mission ഇതുവരെ ഇറങ്ങിയില്ലല്ലോ :chey:




Users Awards

#7 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 February 2016 - 01:21 PM

ivde 3g stable ayitilla :sigh:

 

 

:good: news




Users Awards





Also tagged with one or more of these keywords: Google, 5G, 4G, Broadband, Internet, Highspeed Interne, Project Skybender

0 user(s) are reading this topic

0 members, 0 guests, 0 anonymous users