Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

ഇനി രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം: ആരാധകരെ ഞെട്ടിച്ച് കടുത്ത തീരുമാനത്തില്‍ മോഹന്‍ലാല്‍


  • Please log in to reply
7 replies to this topic

#1 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,322 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 08:34 PM

ഇനി രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം: ആരാധകരെ ഞെട്ടിച്ച് കടുത്ത തീരുമാനത്തില്‍ മോഹന്‍ലാല്‍

 

 

Mohanlal-in-Vetrimaran-IPS-Movie-Photos-

 

 

 

 

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന കടുത്ത തീരുമാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. മികച്ച കഥയും തിരക്കഥയും കഥാപാത്രവുമാണെങ്കിലെ ഡേറ്റ് കൊടുക്കുകയുള്ളു എന്നാണ് 2016 ന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ എടുത്തിരിയ്ക്കുന്ന ഉറച്ചതീരുമാനം. അതേപോലെ മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മോഹന്‍ലാല്‍ തീരുമാനിച്ചു എന്നാണറിയുന്നത്. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ഒരു താരം എന്ന നിലയില്‍ മലയാളത്തില്‍ മാത്രം നില്‍ക്കുന്നത് മറ്റ് ഭാഷകളിലുളള ആരാധകരെ നിരാശപ്പെടുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ എല്ലാ ഭാഷകളിലും നിന്നുള്ള തിരക്കഥകള്‍ കേള്‍ക്കാനും മോഹന്‍ലാല്‍ തീരുമാനിച്ചതായാണ് സൂചന. അപ്പോള്‍ നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. ഈ വര്‍ഷം തന്നെ രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ ഒന്ന് ജുനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രവും മറ്റൊന്നിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടരുകയാണ്. എന്നാല്‍ അഞ്ച് സിനിമകളെങ്കിലും കുറഞ്ഞത് മലയാളത്തില്‍ ഒരു വര്‍ഷം ചെയ്തിരുന്ന മോഹന്‍ലാല്‍ 2 ചിത്രം മാത്രമേ ഇനി ചെയ്യൂ എന്ന തീരുമാനം കൈകൊണ്ടത് അദ്ദേഹത്തിന്റെ മലയാളി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

 

 അതേസമയം മലയാളത്തില്‍ സംവിധായകര്‍ മോഹന്‍ലാലിനോട് കഥ പറയാന്‍ ക്യൂവിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലി മുരുകന്റെ അവസാന ഷെഡ്യൂളിലാണ് താരം. മെയ് 1ന് ചിത്രം റിലീസാകും. അതിന് ശേഷം പ്രിയദര്‍ശന്‍ ചിത്രം ഒപ്പം ചെയ്യും പിന്നെ മേജര്‍ രവിയുടെ വാര്‍ 1971, ജിബു ജേക്കബ് ചിത്രവും മോഹന്‍ലാല്‍ ഏറ്റിട്ടുണ്ട്. അത് കൂടാതെ തമിഴ് സംവിധായകന്‍ വിഷ്ണു വര്‍ധന്റെ അജിത്ത് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ബില്ല, ആരംഭം എന്നീ അജിത്ത് ഹിറ്റുകള്‍ ഒരുക്കിയത് വിഷ്ണു വര്‍ധനാണ്. വിഷ്ണു വര്‍ധര്‍ ഹൈദരാബാദിലെത്തി മോഹന്‍ലാലിന്നെ കണ്ടിരുന്നു.

 

 മേജര്‍ രവിയുടെ വാര്‍ 1971 അദ്ദേഹത്തിന്റെ തന്നെ കീര്‍ത്തിചക്രയുടെ പ്രീക്വലാണ്. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും. മറ്റൊരു പ്രത്യേകത മേജര്‍ മഹാദേവന്റെ പിതാവായും ഈ ചിത്രത്തില്‍ ലാലിനെ കാണാം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ലാല്‍ ഈ ചിത്രത്തില്‍ വരുന്നത്. പഞ്ചാബ് ബോര്‍ഡറിലും രാജസ്ഥാനിലുമായി ചിത്രീകരിക്കും. റെഡ് റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഹനിഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനു ശേഷം വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബിന്റെ സിനിമയിലായിരിക്കും അഭിനയിക്കുന്നത്.

 

 മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളതും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനുമാണ് മോഹന്‍ലാല്‍. 2013 ഡിസംബറില്‍ ഇറങ്ങിയ ദൃശ്യത്തിന്റെ 60 കോടിയെന്ന റെക്കോര്‍ഡ് കളക്ഷന്‍ ഇതുവരെ അരും മറികിടന്നിട്ടില്ല. എന്നാല്‍ അത് കഴിഞ്ഞ് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളോന്നും വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഈ സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നെങ്കിലും കഥ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍. ഏതായാലും കഥകളും കഥാപാത്രങ്ങളും ഇനി വിശദമായി പഠിച്ചതിന് ശേഷം മാത്രമേ സിനിമകള്‍ ഏറ്റെടുക്കുകയുള്ളു എന്ന അദ്ദേഹത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നവരാണ് പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും

                                                                                                     


  • Mazha Thulli, Varikkuzhi Soman, P.K. Pavanayi and 3 others like this


Users Awards

#2 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,391 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 08:44 PM

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ട് വരാന്‍ കഴിയട്ടെ ലാലേട്ടന് ....എല്ലാവിധ ആശംസകളും   :amitt:



#3 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,084 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 08:49 PM

nalla theerumanam :amitt: :amitt:




Users Awards

#4 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,322 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 08:56 PM

എണ്ണം കുറവാണെങ്കിലും ക്വാളിറ്റി ഉള്ള സിനിമകള്‍ മാത്രം മതി !!

കഴിഞ്ഞ വര്ഷം ഒരൊറ്റ ഹിറ്റ്‌ പോലും ഇല്ലാരുന്നു :(




Users Awards

#5 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 09:10 PM

Athaa nallath ;)) aarelum kaanan vende :odikko:

#6 Cuticura AlexandeR

 
Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,740 posts
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 09:25 PM

ഇതു കുറച്ച് കടുത്ത തീരുമാനമായി പോയി... 10 എണ്ണത്തില്‍ ആകെ രണ്ടെണ്ണമേ വിജയിക്കാറുള്ളൂ.. ഇനിയിപ്പോ അതും കൂടെ ഇല്ലെന്ന് വെച്ചാല്‍ :huh:




Users Awards

#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,083 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 January 2016 - 09:50 PM

Quality is d best

Sent from my GT-N5110 using Tapatalk

#8 Thanthonni GulaN

 
Thanthonni GulaN

    NjaN GandharvaN

  • Royal Member
  • 14,594 posts
  • Location:221 B, Baker Street, London
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 January 2016 - 05:58 AM

Pande ee theerumanam edukkendi irunnu. Ini matte aalum koodi Ini nayaka veshathil abinayikillanu theerumachirunnel

Sent from my IPhone 7s using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users