Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 5904 Today, 07:31 PM Playing Fishy Play Now!                Malabar SultaN has obtained a high score of 39575 Today, 06:48 PM Playing Flip Words Play Now!                P.K PavaNay! has obtained a high score of 222 Today, 06:03 PM Playing Fishy Play Now!                shibinas has obtained a high score of 6705 Today, 02:45 PM Playing Grid Play Now!                shibinas has obtained a high score of 1620 Today, 01:58 PM Playing Fishy Play Now!                
Photo

Gitanjali ( Geetham 50 ) / Rabindranath Tagore

Gitanjali Geetham 50 Rabindranath Tagore Malayalam Lyrics Punchapaadam

  • Please log in to reply
1 reply to this topic

#1 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,153 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 08:09 PM

 ഗീതാഞ്ജലി (  ഗീതം  50 )
 
 വിവര്‍ത്തനം... രവീന്ദ്രന്‍ ചെന്നിലോട്
 
 
ഗ്രാമസഞ്ചാരിണി ഞാന്‍ ,ഭിക്ഷുകി വാതില്‍ തോറും 
നീങ്ങവേ കണ്ടൂ നിന്‍റെ സൌവര്‍ണ രഥം ദൂരെ 
വിസ്മയ സ്വപ്നം പോലെ കണ്ടു ഞാനമ്പരന്നു 
നിന്നു പോയാരാകുമീ രാജരാജേശന്‍ മുന്നില്‍ .
പുത്തനാം പ്രതീക്ഷകളുയര്‍ന്നൂ മനസ്സിലപ്പോള്‍ 
എന്‍റെ ദുര്‍ദിനങ്ങളെല്ലാം തീര്‍ന്നിടാമാശിച്ചുഞാന്‍
നിന്നുഞാന്‍ യാചിക്കാതെ ലഭ്യമാം ഭിക്ഷയ്ക്കായും 
പൂഴിയില്‍ പ്പോലും തൂകും ധനത്തെ സ്വപ്നം കണ്ടും..
 
 
എന്‍ മുന്നില്‍ നിന്നൂ രഥം ,എന്‍റെ മേല്‍ നിന്‍ കടാക്ഷം 
വീഴുന്നു, മന്ദസ്മിതത്തോടെയങ്ങിറങ്ങിവന്നെന്‍ 
മുന്നിലായ് നിന്നു , സര്‍വ ജീവിതസൌഭാഗ്യവു-
മിങ്ങിതായെത്തിയെന്നായന്ധാളിച്ചാശിച്ചുഞാന്‍ 
നില്‍ക്കവേ ഭവാനെന്‍റെ മുന്നില്‍ വലംകൈ നീട്ടി 
ചോദിച്ചൂ" നിന്‍ കൈകളില്‍ എന്തുണ്ടെനിയ്ക്കു നല്‍കാന്‍.?"
 
 
എന്തിതു ഫലിതമോ ? യാചകിയോടായ് രാജന്‍ 
കൈ നീട്ടി യാചിയ്ക്കയോ ? സ്ഥബ്ധയായ്നിന്നേപോയി 
മെല്ലെ ഞാന്‍ ബോധം നേടി സഞ്ചിയില്‍ നിന്നും ഭിക്ഷാ 
ധാന്യത്തിന്‍ ചെറുമണി യൊന്നു ഭവാനു നല്‍കീ ,
 
 
സായന്തനത്തില്‍ ഭിക്ഷാ ഭാണ്ഡം ഞാന്‍ കുടയവേ 
എന്തൊരത്ഭുതം! ഭിക്ഷാ ധാന്യപ്പതിര്‍ക്കൂനയില്‍ 
സ്വര്‍ണത്തിലൊരു ധാന്യമണി ! ഞാന്‍ കരഞ്ഞുപോയ്.
എന്‍കൈയിലുള്ളതെല്ലാമങ്ങേയ്ക്കു നല്കീലല്ലോ?
 

Edited by Malar, 18 January 2016 - 08:10 PM.

  • Varikkuzhi Soman and Purushu Pattalam like this

#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,871 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 08:13 PM

daa aduthathu.. super speed.

:good:


  • Malar likes this





Also tagged with one or more of these keywords: Gitanjali, Geetham 50, Rabindranath Tagore, Malayalam Lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users