Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                Vanampaadi has obtained a high score of 2160 Yesterday, 09:52 PM Playing canyonglider Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Shani Pradosha Mahaatmyam ( Shiva Puraanam ) / Kunjan Nambiar

Shani Pradosha Mahaatmyam Shiva Puraanam Kunjan Nambiar Malayalam Lyrics Punchapaadam

 • Please log in to reply
1 reply to this topic

#1 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,207 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 16 January 2016 - 11:25 AM

 ശനിപ്രദോഷമാഹാത്മ്യം ( ശിവപുരാണം )

 

         കുഞ്ചൻ നമ്പ്യാർ

 

 

 

സാരമാം കഥാമൃതമിനിയും ചൊല്ലീടുന്നേൻ
ഘോരമാമഘാമയം നീങ്ങുവാൻ മഹൌഷധം
ജീവനും ശരീരവും ചിത്തവും കരുണവും
ഭാവവും കർമ്മങ്ങളും ദുഃഖവും സുഖങ്ങളും
ധർമ്മവുമധർമ്മവും പുത്രമിത്രാദികളും
ധർമ്മവും സമസ്തവും ശർവ്വനെന്നറിഞ്ഞാലും
ഹോമതർപ്പണം ജപദ്ധ്യാനമെന്നിവയെല്ലാം
വാമദേവനെക്കുറിച്ചാസ്ഥയാ ചെയ്യുന്നാകിൽ
സീമയില്ലതിൻ ഫലം മാമുനിശ്രേഷ്ഠന്മാരേ!
സോമശേഖരൻ കാമദായകൻ സദാ നൃണാം!
ശൂദ്രനും ചണ്ഡാലനും മൂകനും മുക്തന്മാർക്കും
രുദ്രസേവയാ ഗതി സംഭവിച്ചീടും നൂനം
ഇന്നജാതിയെന്നില്ല ശംഭുസേവനം ചെയ്കി-
ലുന്നതി ലഭിച്ചുടൻ മോക്ഷവും പ്രാപിച്ചീടും
എങ്കിലോ മഹാകാളക്ഷേത്രവാസിയാം മഹാ-
ശങ്കരൻ തന്റെ ഭക്തൻ ചന്ദ്രസേനനാം നൃപൻ
ഉജ്ജയിന്നാഖ്യേ പുരേ വാണിതു യഥാസുഖം
ദിഗ്‌ജയം ചെയ്തു മഹായാഗങ്ങൾ പല ചെയ്തു
അർത്ഥികൾക്കസംഖ്യമാമർത്ഥദാനവും ചെയ്തു
പാർത്ഥിവൻ കൃതാർത്ഥനായ് മേവുന്ന കാലത്തിങ്കൽ
മാണിഭദ്രനെന്നുള്ള ദേവപാർഷദശ്രേഷ്ഠൻ
ക്ഷോണിപന്നൊരു ചിന്താമണിയും ദാനം ചെയ്തു.
ദിവ്യമാം ചിന്താമണി മേടിച്ചൂ നരേന്ദ്രനും
ദ്രവ്യസമ്പന്നൻ മഹാഭാഗ്യവാൻ വിളങ്ങിനാൻ
അച്ഛിന്നപ്രകാശംകൊണ്ടർക്കതുല്യമാം മണി
ഇച്ഛിച്ച വസ്തുക്കളെത്തൽക്ഷണം ദാനം ചെയ്യും
ദുഷ്ടമെങ്കിലും ശ്രുതമെങ്കിലും ധ്യാനിക്കിലും
ഇഷ്ടമൊക്കെയും നൽകും ദിവ്യമാം ചിന്താരത്നം
ഉല്ലസന്മണിയുടെ തേജസ്സു തട്ടുന്നേരം
കല്ലുകൾ സുവർണ്ണമാം; കാടുകൾ കല്പദ്രുമം;
മന്നിടം തന്നിൽ സാരദിവ്യമാം ചിന്താരത്നം
തന്നുടെ ഗളം തന്നിലണിഞ്ഞു ചന്ദ്രസേനൻ
ചന്ദ്രനെ ധരിക്കുന്ന മന്ദരാചലം പോലെ
ചന്ദ്രസേനനാം നൃപനേറ്റവും പ്രകാശിച്ചു.
എട്ടു ദിക്കിലുമുള്ള ഭൂമിപാലന്മാരെല്ലാം
കേട്ടിതു ചിന്താമണിപ്രാഭവം മഹാത്ഭുതം
ഒട്ടുമേസഹിച്ചീല മന്നവർക്കസൂയയാ
കിട്ടുമെന്നോർത്തു ചിലർ വന്നു യാചനം ചെയ്താർ;
കൊള്ളുവാൻ ചിലർ വന്നു ചോദിച്ചു തുടങ്ങിനാർ
കള്ളന്മാർ ചിലർ വന്നു മോഷ്ടിപ്പാനൊരുമ്പെട്ടാർ
രണ്ടു മാസത്തിനുള്ളിൽ കൊണ്ടന്നു ബോധിപ്പിക്കാം
രണ്ടുവാക്കെനിക്കില്ല തന്നാലുമെന്നു ചിലർ
ലോഭമോഹിതന്മാരാം ഭൂപതിമാർക്കു നൃപൻ
ശോഭനചിന്താരത്നമാർക്കുമേ കൊടുത്തീല
ലജ്ജയും ലഘുത്വവും ക്രോധവും കലർന്നുടൻ
ദുർജ്ജനങ്ങളാം നൃപന്മാരുടെ സമൂഹങ്ങൾ
ഒക്കവേ പരിഭവിച്ചങ്ങവർ പുറപ്പെട്ടു
ദിക്കുകൾ മുഴങ്ങുന്ന വാദ്യഘോഷങ്ങളോടും.
ആനകൾ കുതിരകൾ തേരുകൾ കാലാളുകൾ
സൈനികം ചതുർവിധം സംഭൃതമാക്കീടിനാർ
ഉജ്ജയിന്യാധീശന്റെ രാജ്യത്തെത്തകർത്തുകൊ-
ണ്ടിജ്ജനം ജയിച്ചുടൻ രത്നവും പറിക്കണം.
പോരിനു നടക്കെടോ! പാരിലെ പ്രജകളേ!
സാരമാം ചിന്താരത്നം കൈക്കലാക്കണം ജവാൽ
ഇങ്ങനെ പറഞ്ഞുവച്ചായുധങ്ങളുമെടു-
ത്തങ്ങു ചെന്നുജ്ജയിനീമന്ദിരം വിരോധിച്ചാർ.
രാജസംഘങ്ങൾ വന്നു പോരിനു തുനിഞ്ഞുടൻ
രാജധാനിയെച്ചുഴന്നൊക്കവേ പരന്നപ്പോൾ
രാജപുംഗവൻ ചന്ദ്രസേനനും പുറപ്പെട്ടു
രാജശേഖരൻ മഹാകാളനെസ്സേവ ചെയ്തു
സ്നാനശുദ്ധനായ് നൃപൻ ഭക്തിമാനനാതുരൻ
മാനസം മഹേശ്വരന്ത്തന്നിലങ്ങുറപ്പിച്ചു
ധൂപദീപങ്ങൾ കൊണ്ടു പൂജയും നിവേദ്യവും
ലോപമെന്നിയേ ജപധ്യാനവും ഹോമങ്ങളും
മാലകൾ വിളക്കുകൾ ശ്രീബലി പ്രദക്ഷിണം
നീലലോഹിതപ്രസാദാർത്ഥമായ് തുടങ്ങിനാൻ.
അപ്പൊഴുതൊരു ഗോപി ദേവനെക്കാണ്മതിന്നായ്
തല്പദം പ്രവേശിച്ചു വണങ്ങി നിന്നീടിനാൾ
അഞ്ചുവത്സരം വയസ്സുള്ളൊരു കുമാരനെ
ചഞ്ചലാക്ഷിയാമവൾ തട്ടിക്കൊണ്ടൊക്കത്തന്നു
ദേവന്റെ തിരുമുമ്പിൽ ചെന്നുടൻ വന്ദിപിച്ചു
സാവധാനയായ് നിന്നു ദേവന്റെ പൂജ കണ്ടാൾ
പിന്നെയും തൊഴുതവൾ തീർത്ഥവും വാങ്ങിക്കൊണ്ടു
തന്നുടെ വീട്ടിൽ ചെന്നു ഗോക്കളെക്കറന്നുടൻ
ക്ഷീരവും മോരും കൊണ്ടുനടന്നു വിറ്റുതിന്നു
പാരാതെ നെല്ലും കുത്തിക്കഞ്ഞിയും വച്ചീടിനാൾ
പുത്രനന്നേരം കളിക്കൊട്ടിലിലിരുന്നുടൻ
തത്ര നല്ലൊരു കല്ലും കൊണ്ടന്നു പ്രതിഷ്ഠിച്ചു
പത്രങ്ങൾ കൊണ്ടു കളിപൂജകൾ തുടങ്ങിനാൻ
എത്രയും ഭക്ത്യാ പൂഴിച്ചോർ കൊണ്ടു നിവേദ്യവും
ഉജ്ജയിന്യാധീശന്റെ പൂജനപ്രകാരവും
തൽജപധ്യാനങ്ങളും കണ്ടവൻ ഗ്രഹിക്കയാൽ
വാരികൊണ്ടഭിഷേകം, ലേപനം ഭസ്മം കൊണ്ടും
ദാരുപത്രങ്ങൾകൊണ്ടങ്ങർച്ചനം ക്രീഡാവശാൽ
വന്ദനം പ്രദക്ഷിണം പൂജനം നമസ്ക്കാരം
ചന്ദ്രശേഖരപ്രീതിപ്രാർത്ഥനസ്ത്രോത്രങ്ങളും
നീലകണ്ഠനെസ്സേവിച്ചങ്ങനെ സുഖിക്കുന്ന
ബാലനെ വിളിച്ചങ്ങു മാതാവുമുര ചെയ്താൾ:-
ഭക്ഷണത്തിന്നു വരികെന്നുടെ കുമാരക!
തൽക്ഷണം ചോറുണ്ടാക്കിപ്പാർക്കുന്നു നിനക്കു ഞാൻ
ക്രീഡകൊണ്ടെന്നുണ്ണിക്കു വിശപ്പു മറന്നിതോ
പീഡയുണ്ടെനിക്കു നീ ഭോജനം ചെയ്യായ്കയാൽ
മാതൃഭാഷിതം കേട്ടിട്ടേതുമേയിളകീല
ചേതസാ ശിവദ്ധ്യാനവ്യക്തനാം ഗോപീസുതൻ
പിന്നെയും വിളിച്ചിതു ബാലനെ ഗോപാലികാ
ധന്യനാം പുത്രനേതും കേട്ടില്ല സമാധിയാൽ
ഗോപികയതുനേരം ചെന്നിതു തദന്തികേ
കോപിച്ചു കുമാരനെത്താഡനം ചെയ്തീടിനാൾ
താഡനം കൊണ്ടുമൊരു ചഞ്ചലമില്ലായ്കയാൽ
ക്രീഡനം നശിപ്പിച്ചു തുടങ്ങീ ജനനിയും
അർച്ചന ബിംബം തച്ചുമുറിച്ചങ്ങെറിഞ്ഞുടൻ
മെച്ചമേറിന പുഷ്പമൊക്കവേ നശിപ്പിച്ചൂ.
ഇങ്ങനെ നശിപ്പിച്ചു തന്നുടെ ഗേഹം പുക്കു
തിങ്ങിന കോപത്തോടെ വാണിതു ജനനിയും.
ശങ്കര! ശിവ! ശിവ! ചന്ദ്രശേഖരാ! പോറ്റി!
സങ്കടം കളകെന്നു കരഞ്ഞൂ കുമാരനും
ഭൂതലേ വീണു ബോധം കെട്ടുടനരക്ഷണം
ജാതബോധനായുടൻ നേത്രങ്ങൾ മിഴിച്ചപ്പോൾ
മുന്നിലമ്മാറു കണ്ടാനെത്രയും മനോഹരം
തന്നുടെ നികേതനം പൊന്മയം മണിമയം;
പൊന്മണിസ്തംഭങ്ങളും മാളികകളും കണ്ടാൻ
അഗ്രതോ മണിസ്ഥലേ പാർവതീപതിയുടെ
വിഗ്രഹം വർണ്ണരത്നോജ്ജ്വലമായ് കാണായ് വന്നി-
തൊക്കെയും കണ്ടു ബാലൻ വിസ്മയം പൂണ്ടു മുദാ
ദീർഘമായ് നമസ്കരിച്ചാനന്ദമോടു ചൊന്നാൻ:-
ത്ര്യംബക! പുരാന്തക! പാഹി മാം ജഗല്പതേ!
അമ്മതാനപരാധം ചെയ്തതു ക്ഷമിക്കണം
ചിന്മായകൃതേ! ഭവാൻ കാരുണ്യം പൂണ്ടു മയി
ത്വല്പ്രഭാവത്തെ ഗ്രഹിക്കായ്കയാൽ വിമൂഢയാം
മൽ‌പ്രസ്ഥമഹാപാപം ചെയ്തിതു മഹേശ്വര!
അല്പമെങ്കിലും മമ ത്വച്ചരിതത്തെക്കൊണ്ടു
തല്പാപം നശിപ്പിച്ചീടേണമേ പോറ്റിയിപ്പോൾ
ശങ്കര! നമോസ്തുതേ ശാശ്വത! നമോസ്തുതേ
തിങ്കൾ ശേഖര! ഹര! ധൂർജ്ജടേ! നമോസ്തുതേ
ഇങ്ങനെ നമസ്ക്കാരം ചെയ്തെഴുന്നേറ്റു ബാലൻ
മംഗലം ശിവാർച്ചനം പിന്നെയുമനുഷ്ഠിച്ചാൻ
വാസരാവസാനമേ വേഗമേ കുമാരകൻ
വാസമന്ദിരം പുക്കു മാതൃസന്നിധൌ ചെന്നാൻ
സ്വർണ്ണപര്യങ്കം തന്മേൽ സ്വൈര്യമായ് വസിക്കുന്ന
തന്നുടെ ജനനിയെക്കണ്ടുടൻ വണങ്ങിനാൻ
ഭദ്രഭൂഷണങ്ങളാൽ ഭൂഷിതാംഗിയാമവൾ
നിദ്രയാ നിമീലനം ചെയ്തുടൻ ശയിക്കുന്ന
ദേവനാരിയെക്കാളുമുജ്ജ്വലിച്ചീടുന്നൊരു
ലാവണ്യസ്വരൂപിണിയാകിയ മാതാവിനെ
സാദരം വീളിച്ചുണർത്തീടിനാൻ പതുക്കവേ
മോദമോടുണർന്നിരുന്നീടിനാൾ ജനനിയും
എത്രയും മഹാത്ഭുതം മന്ദിരവിഭൂതിയും
പുത്രവൈഭവങ്ങളുമീശ്വരപ്രസാദവും
ഒക്കവേ ധരിച്ചുടൻ പൂർണ്ണസന്തോഷത്തോടെ
തൽക്കരം പിടിച്ചുടനാശീർവാദവും ചെയ്തു
ഇക്കഥാവിശേഷങ്ങൾ ഗ്രഹിച്ചു മഹീപതി
സൽക്കരിച്ചവനുടെ മന്ദിരം പ്രവേശിച്ചു
മന്ത്രികൾ പൌരന്മാരും മറ്റുള്ള ജനങ്ങളും
അന്തണന്മാരും വന്നു നിറഞ്ഞു പൌരാലയേ
ഈശ്വരാർച്ചപ്രഭാവോദയം കേട്ടു മുദാ
വിശ്വവാസികളെല്ലാം വിസ്മയം പൂണ്ടു നിന്നാർ
പോരിനായ് വന്നു പുരം വളഞ്ഞു നിന്നീടുന്ന
പാരിടപ്രധാനികൾ കേട്ടിതു വിശേഷങ്ങൾ
വൈരവും വെടിഞ്ഞുടൻ വിസ്മയപ്പെട്ടു ചെന്നു
വീരനാം ചന്ദ്രസേനക്ഷ്മാപനെ പ്രശംസിച്ചാർ
ഉത്തമമഹാകാളക്ഷേത്രവും പ്രവേശിച്ചു
സത്വരം പശുപന്റെ പത്തനത്തിലും ചെന്നു
ശങ്കരപ്രസാദത്താൽ തൽക്ഷണം ജനിച്ചൊരു
ശങ്കരക്ഷേത്രം കണ്ടു വന്ദിച്ചു നിന്നാരവർ
ഗോപികാതനൂജനു രത്നവും രാജ്യങ്ങളു-
മാനതേർ കുതിരകളെന്നിവ ബഹുവിധം
ദാനവും ചെയ്തു മുദാ മാനവേന്ദ്രന്മാരെല്ലാം
ആനന്ദാംബുധി തന്നിൽ മുങ്ങി നിന്നരുൾ ചെയ്താർ:-
സർവദേശങ്ങൾ തോറും വസിക്കും ഗോപന്മാർക്കു
സാർവഭൌമനാം ഭൂപൻ നീയെന്നുമുര ചെയ്താർ.
ഇത്തരം മഹാജനം പറഞ്ഞുനിൽക്കുന്നേരം
സത്വരം ഹനൂമാനെ പ്രത്യക്ഷം കാണായ് വന്നു
അഞ്ജനാസുതൻ രഘുനായകപ്രിയങ്കരൻ
രഞ്ജിതാഖിലത്രിലോകീ ജനസ്വാന്തൻ കാന്തൻ
ജാനകീമനപ്രസാദൈകഭാജനം ഘനം
വാനരേശ്വരൻ വിളങ്ങീടിനാൻ സഭാന്തരേ
സർവഭൂപതികളും സാദരം വണങ്ങിനാർ
സർവവന്ദ്യനാം ഹനുമാനുമൊന്നരുൾ ചെയ്തു:-
ഒട്ടൊഴിയാതെയുള്ള മന്നവന്മാരെല്ലാരും
കേട്ടുകൊൾകെന്റെ വാക്യം കേസരീതനൂജൻ ഞാൻ
രാമന്റെ ദാസനെടോ! രാജപുംഗവന്മാരേ!
വാമദേവന്റെ ഭക്തൻ വാനരൻ വരപ്രദൻ
ശൈവപൂജയെന്നിയേ മറ്റൊരു ഗതിയില്ല
കൈവല്യം സാധിപ്പതിനെന്നതു ധരിക്കണം
ഗോപികാതനൂജനാമിവന്റെ മഹാവ്രതം
ഭൂപതിമാരേ! നിങ്ങൾ കേട്ടു ബോധിച്ചീടേണം
മന്ദവാരവും പുനഃ ശ്രീമഹാപ്രദോഷവും
ഒന്നിച്ചുവന്ന ദിനമീശനെസ്സേവിക്കയാൽ
വന്നിതു വിഭൂതിയും വിദ്യയും പ്രഭുത്വവും
വന്ദനീയനാം പശുപാലകബാലകനിപ്പോൾ
കൃഷ്ണപക്ഷത്തിൽ ശനിവാരവും പ്രദോഷവും
കൃഷ്ണമാനസന്മാർക്കു ലഭിപ്പാനെളുതല്ല
എത്രയും മനഃശുദ്ധിയുള്ളവൻ പ്രാപിച്ചീടും
ശത്രുസംഹാരം യശോവർദ്ധനം മഹാവ്രതം
ഉത്തമം മഹാപ്രദോഷോപവാസമാം വ്രതം
സത്യം മൽ ഗുരുനാഥൻ ശങ്കരനരുൾ ചെയ്തു
കഷ്ടമീ പ്രദോഷം നോറ്റീടുവാൻ മടിക്കുന്ന
ദുഷ്ടന്മാരുടെ ജന്മം വ്യർത്ഥമെന്നറിഞ്ഞാലും
ഒട്ടുമേ ബോധിക്കാതെ നോൽക്ക കാരണാൽ പോലും
പുഷ്ടസമ്പത്തു വന്നു ബാലനെന്നറിഞ്ഞാലും.
ശാന്തനാമിവൻ തന്റെ വംശത്തിലെട്ടാം പുരു-
ഷാന്തരേ നന്ദഗോപനെന്നൊരുവൻ താനുണ്ടാം.
തൽ സുതനായിജ്ജനിച്ചീടുമക്കാലം നാഥൻ
ചിത്സ്വരൂപനാം ജഗന്നായകൻ നാരായണൻ.
കംസനെക്കൊലചെയ്യും കൌരവവംശത്തിന്റെ
ധ്വംസവും വരുത്തീടും നന്ദഗോപന്റെ സുതൻ
ഇശ്ശിശുവിന്റെ വംശം വർദ്ധിപ്പാൻ വഴിപോലെ
വിശ്വനായകൻ ഗൌരീവല്ലഭൻ പ്രസാദിച്ചു
ഇക്കുമാരനു നാമം ശ്രീകരനെന്നാകുന്നു
ദിക്കുകൾ പുകഴ്ന്നൊരു ഗോപികാപുത്രനിവൻ
ഇത്തരമുര ചെയ്തു മാരുതാത്മജൻ മുദാ
സത്വരം മറഞ്ഞിതു മന്നവന്മാരും പോയാർ
ശ്രീകരൻ മഹാകാളക്ഷേത്രനാഥനെസ്സേവി-
ച്ചേകമാനസനായി വസിച്ചു യഥാസുഖം
ചന്ദ്രസേനനും പിന്നെ ശ്രീകരഗോപൻ താനും
സാന്ദ്രമാം ചിദാനന്ദം പ്രാപിച്ചു മുക്തന്മാരായ്;
ചന്ദ്രശേഖരപ്രീതികാരണാൽ ജനങ്ങൾക്കു
ധന്യമാം മോക്ഷം ലഭിച്ചീടുമെന്നറിഞ്ഞാലും.

 

 
 
 
ശനിപ്രദോഷമാഹാത്മ്യം സമാപ്തം

 


 • PaTTaLam PuRuShu likes this

#2 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,098 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 16 January 2016 - 11:26 AM

innu kunjan nabair aanalloAlso tagged with one or more of these keywords: Shani Pradosha Mahaatmyam, Shiva Puraanam, Kunjan Nambiar, Malayalam Lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users