Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 265 Today, 10:57 AM Playing WordTris Play Now!                shibinas has obtained a high score of 3083 Today, 10:44 AM Playing Flash Strike Play Now!                shibinas has obtained a high score of 1000 Today, 10:17 AM Playing Capture The Flag Play Now!                Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                
Photo
- - - - -

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 15 ദിവസം പ്രവര്‍ത്തിക്കുന്ന ഫോണുമായി ഓക്കിടെല്‍


 • Please log in to reply
7 replies to this topic

#1 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,942 posts
7,908
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 10:10 AM

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 15 ദിവസം പ്രവര്‍ത്തിക്കുന്ന ഫോണുമായി ഓക്കിടെല്‍

image.jpg

സ്മാര്‍ട്‌ഫോണുകളുടെ പ്രധാന പോരായ്മയായി എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടാനുള്ളത് പെട്ടെന്നുള്ള ചാര്‍ജ് തീരുന്ന ബാറ്ററിയാണ്. എത്ര വിലകൂടിയ ഫോണാണെങ്കിലും ശരിക്കുമുപയോഗിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും ചാര്‍ജ് തീരും. 

ഡിസ്‌പ്ലേ മികവും പ്രൊസസര്‍ വേഗവും കൂടുന്നതിനനുസരിച്ച് ബാറ്ററി ആയുസ്സ് കുറയുന്നു എന്നതാണ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ അനുഭവം. ആപ്പിള്‍ ഐഫോണ്‍ 6എസ് ആയാലും സാംസങ് ഗാലക്‌സി എസ്6 ആയാലും ഇതു തന്നെയാണ് സ്ഥിതി. തങ്ങളുടെ മോഡലില്‍ 24 മണിക്കൂറിലധികം ചാര്‍ജ് നില്‍ക്കും എന്ന് നെഞ്ചുറപ്പോടെ അവകാശപ്പെടാന്‍ ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനിയും തയ്യാറാകാറില്ല എന്നത് ശ്രദ്ധിച്ചിട്ടില്ലേ. 

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം ഉശിരോടെയോടുന്ന നോക്കിയ ഫീച്ചര്‍ ഫോണുകളെക്കുറിച്ച് പഴയ തലമുറ വീമ്പ് പറയുമ്പോള്‍ നെടുവീര്‍പ്പോടെ കേട്ടുനില്‍ക്കാനേ സ്മാര്‍ട്‌ഫോണ്‍ കൈയിലേന്തിയ ന്യൂജെന്‍ പിള്ളേര്‍ക്ക് സാധിക്കൂ.

image.jpg

സ്മാര്‍ട്‌ഫോണുകളുടെ ഈ തീരാശാപം പഴങ്കഥയാക്കിക്കൊണ്ട് ചൈനീസ് കമ്പനിയായ ഓക്കിടെല്‍ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. കെ10000 എന്ന് പേരിട്ടിരിക്കുന്ന ഈ ്‌സ്മാര്‍ട്‌ഫോണ്‍ ഒരുവട്ടം ഫുള്‍ ചാര്‍ജാക്കിയാല്‍ തുടര്‍ച്ചയായി 15 ദിവസം പ്രവര്‍ത്തിച്ചുകൊള്ളുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു!

പേര് സൂചിപ്പിക്കുന്നത് പോലെ 10,000 എംഎഎച്ച് ശേഷിയുള്ള ഭീമന്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 

തുടര്‍ച്ചയായി 15 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ പോലും വിരളമാണെന്നിരിക്കെ 15 ദിവസം ആയുസ്സുള്ള ഫോണ്‍ വലിയ സംഭവം തന്നെയെന്ന് സമ്മതിക്കാതെ വയ്യ. മൂന്നരമണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാകുമെന്ന സൗകര്യവുമുണ്ട് ഓക്കിടെല്ലിന്റെ ഫോണില്‍.

വലിയ ബാറ്ററി മാത്രമല്ല ഫോണിന് തീരാചാര്‍ജ് സമ്മാനിക്കുന്നതെന്ന് ഓക്കിടെല്‍ പറയുന്നു. ഈ ഫോണിന്റെ എല്ലാ ഘടകങ്ങളും ബാറ്ററി ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ്. 

എന്ന് കരുതി ഡിസ്‌പ്ലേ മികവിലോ പ്രൊസസര്‍ വേഗത്തിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടുമില്ല. 720X1280 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചരയിഞ്ച് ഡിസ്‌പ്ലേയാണ് ഓക്കിടെല്‍ കെ10000 ലുള്ളത്. 

മീഡിയാടെക്കിന്റെ ഒരു ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ ഫോണിലുണ്ട്. 

image.jpg

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ട്. 

വലിയ ബാറ്ററിയും ഡിസ്‌പ്ലേയുമൊക്കെയുണ്ടെങ്കിലും ഫോണിന് 148 ഗ്രാമേയുള്ളൂ ഭാരം. ഐഫോണ്‍ 6എസ് പ്ലസിനേക്കാള്‍ കുറവാണിത്. 

ചൈനയിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സൈറ്റായ ഗിയര്‍ബെസ്റ്റിലൂടെ ബുക്കിങ് ആരംഭിച്ച ഓക്കിടെല്‍ കെ10000 ന് 239.99 ഡോളര്‍ (16,047 രൂപ) ആണ് വില. ഇപ്പോള്‍ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് ജനവരി 21 മുതല്‍ സാധനം ലഭിക്കും. 

ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഓക്കിടെല്‍ ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല (ചിത്രങ്ങള്‍ കടപ്പാട്: AndroidHeadlines ). 

 #2 ബെൻസ് വാസു

ബെൻസ് വാസു

  സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

 • Administrator
 • 22,904 posts
6,798
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 10:13 AM

അവകാശവാദങ്ങള്‍ മാത്രമല്ലേ ഉള്ളൂ.. സാധനം കയ്യില്‍ കിട്ടുമ്പോള്‍ അറിയാം..

ഇതേ പോലെ ഏറെ കൊട്ടിഘോഷിച്ചു വന്ന പല ബ്രാന്‍ഡും നിലം തൊട്ടിട്ടില്ല..
Users Awards

#3 rajeevrv

rajeevrv

  Nokkukutti

 • Members
 • 116 posts
49
Average
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 10:19 AM

daivathinu ariyam athra divasam charge nilkkum ennu#4 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,942 posts
7,908
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 10:36 AM

അവകാശവാദങ്ങള്‍ മാത്രമല്ലേ ഉള്ളൂ.. സാധനം കയ്യില്‍ കിട്ടുമ്പോള്‍ അറിയാം..

ഇതേ പോലെ ഏറെ കൊട്ടിഘോഷിച്ചു വന്ന പല ബ്രാന്‍ഡും നിലം തൊട്ടിട്ടില്ല..

china brand alle? appol pinne nilam thodaathe pokum.. #5 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,219 posts
24,013
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 11:00 AM

varatte mofile varatte 8->  :thanks: purushu :)#6 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,942 posts
7,908
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 December 2015 - 11:01 AM

varatte mofile varatte 8-> :thanks: purushu :)

Varatte... vannittu nokkam

Sent from my GT-N5110 using Tapatalk

#7 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 32,222 posts
9,181
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 December 2015 - 01:41 PM

kurachu vittu pokum atraye ullu. problsoke purake ariyam.
Users Awards

#8 Cuticura AlexandeR

Cuticura AlexandeR

  Moideen of PP

 • Royal Member
 • 11,744 posts
1,261
Professional
 • Location:Manjeri, malappuram
 • Interests:surfing net, hearing music, singing =)) .. kure unde
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 27 January 2016 - 12:08 AM

മാര്‍കറ്റില്‍ എത്തിയതിന് ശേഷം പറയാം.. :P

പറച്ചില് കേട്ടിട്ട് ബാറ്ററി മാത്രമേ ഉള്ളെന്നു തോന്നുന്നു... :hihi:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users