Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo
- - - - -

സെക്കന്റ് ഹാന്‍ഡ്‌ സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍


  • Please log in to reply
2 replies to this topic

#1 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,318 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 December 2015 - 01:50 PM

സെക്കന്റ് ഹാന്‍ഡ്‌ സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

 

coverpicture_secondhand_tips_640x360_281

 

 

സെക്കന്റ് ഹാന്‍ഡ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ, എങ്കില്‍ താഴെ പറയുന്ന ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നത് നന്നായിരിക്കും.

 

ബില്ലും ബോക്‌സും ചോദിച്ചുവാങ്ങുക
മറ്റൊരാള്‍ ഉപയോഗിച്ച ഫോണാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആ ഫോണിന്റെ യഥാര്‍ത്ഥ ബില്ല് ചോദിച്ചു വാങ്ങാന്‍ മറക്കരുത്. കാരണം നിങ്ങള്‍ക്ക് കൈമാറുന്ന ഫോണ്‍ എവിടെ നിന്നും മോഷ്ടിച്ചതല്ലെന്ന് ഇതുവഴി ഉറപ്പുവരുത്താം. അതുമാത്രമല്ല ഈ ഫോണ്‍ നിങ്ങള്‍ക്ക് മാറ്റുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ ബില്‍ കൈവശമുണ്ടാകുന്നത് ഉപകരിക്കും. ബോക്‌സ് ലഭിക്കുന്നതുവഴി ഫോണിന്റെ ഇ.എം.ഐ നമ്പറും നിങ്ങള്‍ക്ക് ലഭിക്കും. ഫോണിന്റെ ആക്‌സസറീസ് ലഭിച്ചില്ലെങ്കില്‍ നിശ്ചയിച്ച വിലയില്‍ നിന്നും അല്പം കുറച്ചുമാത്രം കൊടുത്താല്‍ മതി.

 

മിനിമം 2ജി റാം ഉണ്ടെന്ന് ഉറപ്പുവരുത്തുക
നിങ്ങള്‍ വാങ്ങുന്ന ഫോണിന് മിനിമം 2 ജി റാമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പതിനായിരം രൂപയ്ക്ക് അടുത്ത തുകയ്ക്കാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും അത്  2ജി റാം ഉണ്ടെന്ന് ഉറപ്പുവരുത്തണം. 1 ജിബി റാമാണെങ്കില്‍ വില 5000ത്തിനും 6000ത്തിനും ഇടയില്‍ മാത്രമായിരിക്കും.

 

മോഷ്ടിച്ച ഫോണല്ലെന്ന് ഉറപ്പുവരുത്തുക
മോഷ്ടിച്ച ഫോണല്ല നിങ്ങള്‍ക്ക് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഫോണിന്റെ ബോക്‌സ് ആവശ്യപ്പെടാം. അഥവാ  ബോക്‌സ് ലഭിച്ചില്ലെങ്കില്‍ ഫോണിന്റെ ഇ.എം.ഐ നമ്പര്‍ ലഭിക്കാനായി *#06# എന്ന നമ്പറിലേക്ക് വിളിച്ച് ഇ.എം.ഐ നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്. ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അത് കണ്ടുപിടിക്കാന്‍ ഇ.എം.ഐ നമ്പര്‍ ആവശ്യമായി വരും.

 

ഹാര്‍ഡ് വെയര്‍ പരിശോധിക്കുക
നിങ്ങള്‍വാങ്ങുന്ന സ്മാര്‍ട്‌ഫോണിന്റെ ബോഡി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഹാര്‍ഡ് വെയറിന് കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ ശേഷം ഒരു ലാപ്‌ടോപും യു.എസ്.ബി കാബിളും ഉപയോഗിച്ച് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നിങ്ങളുടെ സിം ഫോണില്‍ ഇട്ട് നെറ്റ് വര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ചില അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ്  ചെയ്യുന്നതും ഫോട്ടോകള്‍ എടുത്ത് നോക്കുന്നതും നല്ലതാണ്

 

പേപാല്‍ പോലുള്ള ഓണ്‍ലൈന്‍  സൈറ്റിന്റെ സഹായം തേടാം
ഫോണുമായി ബന്ധപ്പെട്ട പണമിടപാട് പേപാല്‍ പോലുള്ള സൈറ്റുകള്‍ വഴിയാകുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഫോണ്‍ ഏതെങ്കിലും കാരണവശാല്‍ മടക്കിനല്‍കുകയാണെങ്കില്‍ നിങ്ങള്‍ കൊടുത്ത പണം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്ന് ഉറപ്പാണ്.

 

ഫേസ്ബുക്ക് വഴി ഫോണ്‍ വാങ്ങുന്നത് ഉചിതം
ഫോണ്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഫേസ്ബുക്ക് പോലുള്ള സൈറ്റ് വഴിയാകുമ്പോള്‍ വില്‍ക്കുന്ന ആളുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. വില്‍ക്കാനുദ്ദേശിക്കുന്ന ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

 

വാറണ്ടി നോക്കാന്‍ മറക്കരുത്
നിങ്ങള്‍വാങ്ങുന്ന ഫോണിന്റെ വാറണ്ടി ഏത്രയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. യഥാര്‍ത്ഥ വാറണ്ടി കഴിഞ്ഞ ഫോണാണോ നിങ്ങള്‍ക്ക് കൈമാറിയതെന്ന് ഉറപ്പുവരുത്തണം


  • Serikkum Mothalali, Cuticura AlexandeR, Malar and 2 others like this


Users Awards

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,012 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 December 2015 - 01:58 PM

kollam.. useful tips

:thanks:



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 December 2015 - 01:37 PM

:good:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users