Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 2868 Today, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Today, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Today, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Today, 08:22 AM Playing Jewel Thief Play Now!                PaTTaLam PuRuShu has obtained a high score of 10850 Yesterday, 08:57 PM Playing Jewel Thief Play Now!                
Photo
- - - - -

32 ബിറ്റിനെ X86 എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ്?


  • Please log in to reply
6 replies to this topic

#1 Benz Vasu

Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,646 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 December 2015 - 01:27 PM

32 ബിറ്റിനെ x86 എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ്?

 

8-16-32-bit.gif

 

x86 എന്ന് വിളിക്കുന്നത് ഒരു പ്രത്യേക ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന ചില മൈക്രോപ്രൊസസറുകളുടെ കുടുംബത്തെയാണ്.

 

അതായത് ഇന്‍റലിന്‍റെ 16 ബിറ്റ് പ്രൊസസറുകളായ 8086, 8088 ല്‍ നിന്ന് തുടങ്ങി 32 ബിറ്റ് പ്രൊസസറുകളായ 80386, 80486 ലേക്കും പിന്നെ 64 ബിറ്റ് ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന 64 ബിറ്റ് പ്രൊസസറുകളിലേക്കും അധികരിക്കപ്പെട്ട പ്രൊസസര്‍ കുടുംബം. എന്ന് പറഞ്ഞാല്‍ ഈ x86 ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ന്‍റെ വിവിധ പതിപ്പുകളാണ് 16, 32, 64 ബിറ്റ് പ്രൊസസറുകള്‍. ഇത് എഴുതിയിരുന്നത് 80×86 എന്നായിരുന്നു(ചിപ്പ് മാറുന്നത് അനുസരിച്ച്നടുവിലെ x മാറുകയും ചെയ്തു ). പില്‍ക്കാലത്ത് മുന്‍പിലെ 80 ഒഴിവാക്കി x86 എന്ന് ആയിത്തീര്‍ന്നു.

 

x64 എന്നത് ഇവിടെ ഒരു ഒറ്റയാന്‍ ആണ്. x86 ഇന്‍സ്ട്രെക്ഷന്‍ സെറ്റിലെ ആദ്യ 64 ബിറ്റ് എക്സ്റ്റെന്‍ഷന്‍ അറിയപ്പെട്ടിരുന്നത് x86-64 എന്നായിരുന്നു. പിന്നീട് ഇതിനെ AMD64 എന്ന് നാമകരണം ചെയ്യപ്പെട്ടു(കാരണം AMD ആയിരുന്നു ആദ്യമായി 64 ബിറ്റ് എക്സ്റ്റെന്‍ഷന്‍ അവതരിപ്പിച്ചത്.). പക്ഷേ ഇന്‍റലിന്‍റെ കാര്യമെടുത്താല്‍ x86 എന്ന് അവര്‍ പറയുന്നെങ്കില്‍ നിങ്ങളുടെ കയ്യിലുള്ളത് ഒരു 32 ബിറ്റ് പ്രൊസസറാണ്(അഥവാ 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മാത്രം പ്രവര്‍ത്തിപ്പിക്കാം). എന്നാല്‍ x64 എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ഒരു 64 ബിറ്റ് പ്രൊസസര്‍ അല്ല. അതിനെ EMT -64 എന്നാണ് ഇന്‍റല്‍ വിളിക്കുന്നത് (ഇവക്ക് 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെെയും 64 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെെ എമുലേഷറ്റ്ചെയ്തും പ്രവര്‍ത്തിപ്പിക്കാം) . എന്നാല്‍ യഥാര്‍ത്ഥ x64 ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന പ്രൊസസറുകളെ IA64 എന്നാണ് ഇന്‍റല്‍ വിശേഷിപ്പിക്കുന്നത്. അഥവാ അവരുടെ ഇറ്റാനിയം പ്രൊസസര്‍‌ ഫാമിലിയില്‍ ഉള്‍പ്പെട്ടവ. ഈ പ്രൊസസറുകള്‍ക്ക് ഒരു 32 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രവര്‍ത്തിപ്പിക്കാനാവില്ല.

 

x64 ഇവിടെ ഒറ്റപ്പെട്ട് നില്‍ക്കുന്നത് കൊണ്ടും x16 ബിറ്റ് പ്രൊസസറുകള്‍ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തത് കൊണ്ടും പൊതുവേ 32 ബിറ്റ് പ്രൊസസറുകളെ x86 എന്ന് വിളിക്കപ്പെടുന്നു.


  • InduchoodaN, P.K PavaNay!, Malar and 3 others like this


Users Awards

#2 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,591 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 December 2015 - 01:30 PM

:twist: 



#3 Benz Vasu

Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,646 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 December 2015 - 01:39 PM

32 ബിറ്റും 64 ബിറ്റും തമ്മിലുള്ള വ്യത്യാസം

 

10 സെ.മി വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ 20 സെ.മി കനമുള്ള ഒരു വസ്തു കയറ്റാന്‍ നോക്കുന്നതിന് തുല്യമാണ് ഒരു 32ബിറ്റ് കമ്പ്യൂട്ടറില്‍ 64 ബിറ്റ് സപ്പോര്‍ട്ട് ഉള്ള വിന്‍ഡോസ് ഇടുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നടക്കില്ല.

 

ഒരു പ്രൊസസര്‍ ആര്‍ക്കിടെക്റ്റ്വറിനെ പറ്റി പറയുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ടാവും അതായത്, വിവരങ്ങള്‍ സഞ്ചരിക്കുന്ന പാതയുടെ വലിപ്പം (datapath width) , സംഭരിച്ച് വെക്കാവുന്ന പൂര്‍ണ്ണസംഖ്യയുടെ വ്യാപ്തി (integer size) , കൈകാര്യം ചെയ്യാവുന്ന മെമറിയുടെ പരിധി (memory addresses) തുടങ്ങിയവയാണ്.

 

Datapath width നെ പറ്റി പറയുമ്പോള്‍ ഒരേ സമയം 32 സെ.മി വ്യാസമുള്ള കുഴലിനെക്കാള്‍ കൂടുതല്‍ വെള്ളം 64 സെ.മീ വ്യാസമുള്ള കുഴലിലൂടെ ഒഴുകും. വെള്ളത്തിന് പകരം ‍ഡേറ്റയെ സങ്കല്‍പിച്ചാല്‍ മതി. ഇതാണ് 64 ബിറ്റ് കമ്പ്യൂട്ടിംഗിനെ വേഗത ഉള്ളതാക്കുന്നത്.

 

ഒരു 32ബിറ്റ് രെജിസ്റ്ററില്‍ 2 റെയ്സ് റ്റു 32 വിവിധ മൂല്യങ്ങള്‍ ശേഖരിച്ച് വെക്കാം അഥവാ 4,294,967,296. അതായത് 32 ബിറ്റ് മെമറി ആക്സസ് ഉള്ള ഒരു പ്രൊസസറിന് 4 ജി.ബി വരെയുള്ള മെമറി ആക്സസ് ചെയ്യാം.അത് പോലെ 64 ബിറ്റ് രെജിസ്റ്ററില്‍ 2 റെയ്സ് റ്റു 64 വിവിധ മൂല്യങ്ങള്‍ ശേഖരിച്ച് വെക്കാം അഥവാ 18,446,744,073,709,551,616. അതായത് 17,179,869,184 ജി.ബി വരെയുള്ള മെമറി ആക്സസ് ചെയ്യാം.

 

സംഭരിച്ച് വെക്കാവുന്ന പൂര്‍ണ്ണസംഖ്യയുടെ വ്യാപ്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതിലും നേരത്തെ പറഞ്ഞ Exponentiation ബാധകമാവും. പക്ഷേ മെമറിയുടെ കാര്യത്തില്‍ Windows 8 Pro യില്‍ 512 GB ആണ് പരിധി. Windows Server 2012 Datacenter ല്‍ 4 TB വരെയും Windows 7 Ultimate ല്‍ 192 GB വരെയുമാണ് പരിധി.


  • InduchoodaN, Malar, Eda Sureshe and 1 other like this


Users Awards

#4 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,108 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 December 2015 - 02:00 PM

Good and useful info vasoottaaa

:thanks

:kalakki:



#5 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 December 2015 - 05:10 PM

ഞാൻ കുറെ നാളായി ഇതു എങ്ങനാ എന്ന് ആലോചിക്കുന്നു.

താങ്ക്സ് വാസുയേട്ട :salute:

Sent from my Nokia 3310 using Tapatalk


Users Awards

#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,090 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2015 - 01:46 PM

basuvanna Damk U nice & useful infosys




Users Awards

#7 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Jr Moderators
  • 7,060 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 December 2015 - 01:55 PM

gud info :clap:






0 user(s) are reading this topic

0 members, 0 guests, 0 anonymous users