Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 3142 Yesterday, 11:54 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Feb 22 2018 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                
Photo

വിവാദക്കുരുക്കില്‍ മാഗി മുതല്‍ മദര്‍ ഡയറി വരെ


  • Please log in to reply
5 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:47 PM

image.jpg

നാവിനെ ത്രസിപ്പിച്ച  രുചികൂട്ടങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ വിവാദങ്ങള്‍ക്കിരയായിട്ടുണ്ട്. 2015-ലും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് വീണു. അതില്‍ ചിലത് നിരോധനത്തിന്റെ വക്കിലെത്തിയെങ്കിലും പേരിലും, സ്വാദിലും, നിറത്തിലും മാറ്റം വരുത്തി വിപണിയില്‍ ഇപ്പോഴും വിലസുന്നുണ്ട്.

ഭക്ഷ്യവസ്ത്തുക്കളിലെ മായങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍  ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തിന് ആയുസ്സ് വളരെ കുറവാണ്. ദിവസങ്ങളോ ആഴ്ചകളോ മാത്രം അത്തരം ഭക്ഷണശീലങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയും പിന്നീട്  വീണ്ടും ഫാസ്റ്റ് ഫുഡിലേയ്ക്ക് മടങ്ങുന്നവരാണ് മിക്കവരും.

ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ തങ്ങളുടെ ഇഷ്ടരുചികള്‍ പങ്കുവെയ്ക്കാനുളള ആപ്ലിക്കേഷനുകളുമായി വന്‍കിട ഫുഡ് ഔട്ട്‌സോഴ്‌സിങ് കമ്പനികള്‍ രംഗത്തു വന്നിട്ടുണ്ട്. മാഗി ന്യൂഡില്‍സ്, കെ.എഫ്.സി ഫ്രൈഡ് ചിക്കന്‍, മദര്‍ ഡയറി മില്‍ക്ക് തുടങ്ങി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ 2015-ല്‍ നടപടിയെടുത്തു.

 



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:47 PM

image.jpg

നാവിനെ ത്രസിപ്പിച്ച  രുചികൂട്ടങ്ങളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ വിവാദങ്ങള്‍ക്കിരയായിട്ടുണ്ട്. 2015-ലും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് വീണു. അതില്‍ ചിലത് നിരോധനത്തിന്റെ വക്കിലെത്തിയെങ്കിലും പേരിലും, സ്വാദിലും, നിറത്തിലും മാറ്റം വരുത്തി വിപണിയില്‍ ഇപ്പോഴും വിലസുന്നുണ്ട്.

ഭക്ഷ്യവസ്ത്തുക്കളിലെ മായങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍  ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തിന് ആയുസ്സ് വളരെ കുറവാണ്. ദിവസങ്ങളോ ആഴ്ചകളോ മാത്രം അത്തരം ഭക്ഷണശീലങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയും പിന്നീട്  വീണ്ടും ഫാസ്റ്റ് ഫുഡിലേയ്ക്ക് മടങ്ങുന്നവരാണ് മിക്കവരും.

ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ തങ്ങളുടെ ഇഷ്ടരുചികള്‍ പങ്കുവെയ്ക്കാനുളള ആപ്ലിക്കേഷനുകളുമായി വന്‍കിട ഫുഡ് ഔട്ട്‌സോഴ്‌സിങ് കമ്പനികള്‍ രംഗത്തു വന്നിട്ടുണ്ട്. മാഗി ന്യൂഡില്‍സ്, കെ.എഫ്.സി ഫ്രൈഡ് ചിക്കന്‍, മദര്‍ ഡയറി മില്‍ക്ക് തുടങ്ങി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ 2015-ല്‍ നടപടിയെടുത്തു.

image.jpg

1. എന്നാലും എന്റെ മാഗീ.....
പാചകം അത്ര പിടിയില്ലാത്ത വീട്ടമ്മമാരും, ഹോസ്റ്റല്‍ ഫുഡ് വെറുക്കുന്ന വിദ്യാര്‍ത്ഥികളും, അമ്മ തയ്യാറാക്കുന്ന ഭക്ഷണം ശീലിച്ചിട്ടില്ലാത്ത കുട്ടികളും ഒരുപോലെ തലയില്‍ കൈവെച്ചു..എന്നാലും എന്റെ മാഗീ..നീയൊരു വില്ലനായിരുന്നോ? നഗരവാസികളെയാകെ ഞെട്ടിച്ചുകൊണ്ടാണ് 2015-ല്‍ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ റിസേര്‍ച്ചിലാണ് മാഗിയില്‍ അജനാമോട്ടോ ( മോണോസോഡിയം ഗ്ലൂട്ടമേറ്റ്) അടങ്ങിയിട്ടുളളതായി കണ്ടുപിടിച്ചത്. പാക്കറ്റില്‍ 'നോ എം.എസ്.ജി' (മോണോ സോഡിയം ഗ്ലൂട്ടമേറ്റ്) എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയിരുന്നതിനാല്‍ മാഗിയ്ക്ക് നിയമകുരുക്കില്‍ നിന്നുളള രക്ഷപ്പെടല്‍ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല.

തങ്ങളുടെ പ്രൊഡക്ടിലെ ചേര്‍ത്തെന്നാരോപിക്കപ്പെടുന്ന എം.എസ്.ജി. തീര്‍ത്തും പ്രകൃതിദത്തമാണെന്ന കമ്പനിയുടെ വാദം തള്ളപ്പെട്ടു. ഡല്‍ഹി, കര്‍ണ്ണാടക, ഗോവ, ഗുജറാത്ത്, തമിഴ് എന്നീ സംസ്ഥാനങ്ങളില്‍ മാഗിയ്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. തുടര്‍ന്ന്, നെസ്‌ലെ ജൂണ്‍ 5- മുതല്‍ താത്കാലികമായി മാഗി വിപണിയില്‍നിന്ന് പിന്‍വലിച്ചു.

എന്നാല്‍ തങ്ങളുടെ ഉത്പന്നം തീര്‍ത്തും സുരക്ഷിതമാണെന്ന അഭിപ്രായത്തില്‍ വിട്ടുവീഴ്ച നടത്താന്‍ കമ്പനി തയ്യാറായില്ല.  27,000 ടണ്‍ മാഗി കത്തിച്ചു കളഞ്ഞു. കമ്പനി വന്‍ നഷ്ടത്തിലായി. മാഗി ഒരു നൊസ്റ്റാള്‍ജിയയായി മാറി. 

പിന്നീട് നിരോധനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് നാഷണല്‍ അക്രഡിഷന്‍ ബോര്‍ഡ് ഓഫ് ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറയില്‍(എന്‍.എ.ബി.എല്‍)  കമ്പനി മാഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. സാമ്പിള്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീടൊരു തിരിച്ചു വരവായിരുന്നു.

കടകളിലെ ഷെല്‍ഫുകളിലേയ്‌ക്കെന്നപോല്‍ മാഗിയെ സ്‌നേഹിയ്ക്കുന്നവരുടെ ഹൃദയത്തിലേയ്ക്കും. വെല്‍കം ലോഞ്ചിങ് നടന്ന് 5 മിനിട്ടിനുളളില്‍ സ്‌നാപ് ഡീലില്‍ വിറ്റുപോയത് 60,000 മാഗി കിറ്റുകളാണ്. വിവാദങ്ങള്‍ ചുരുളറിയാത്ത രഹസ്യമായി.



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:47 PM

 

image.jpg


2. മദര്‍ ഡയറി മില്‍ക്കിലെ ഡിറ്റര്‍ജന്റ്
മാഗിയുടെ തൊട്ടുപുറകെയാണ് ഡിറ്റര്‍ജന്റ് വിവാദവുമായി മദര്‍ ഡയറി മില്‍ക്ക് എത്തിയത് . ഉത്തര്‍പ്രദേശിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മദര്‍ ഡയറി മില്‍ക്കില്‍ ഡിറ്റര്‍ജന്റിന്റെ അംശം കണ്ടുപിടിക്കപ്പെട്ടത്. വിവാദമുയര്‍ന്നതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. മുഴുവന്‍ പ്രൊസ്സസ്സിങും നടക്കുന്നതിനു മുന്‍പെയാണ് ലാബ് പരിശോധനയ്ക്ക് ഉല്‍പ്പന്നം വിധേയമാക്കിയത് എന്നായിരുന്നു കമ്പനിയുടെ വാദം.



#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:48 PM

image.jpg


3. ഇന്ത്യയില്‍നിന്നുള്ള ലഘുഭക്ഷണം
യു.എസ്സിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ പഠനപ്രകാരം ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന മിക്ക ലഘുഭക്ഷ്യ ഉത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ല . ഇന്ത്യയില്‍ നിന്നുള്ള ലഘുഭക്ഷണ ഉത്പന്നങ്ങള്‍ 2001- മുതല്‍ തന്നെ യു.എസ്സ് എഫ്. ഡി. എ നിരോധനം എര്‍പ്പെടുത്തിയിരുന്നു. 2015, ഫെബ്രവരി 25-നാണ് ' ഹാല്‍ഡിറാം' നിരോധിക്കാനുളള നീക്കം തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എതിര്‍പ്പുയര്‍ന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുകയാണ്.



#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:48 PM

 

image.jpg

4.ഫ്രൈഡ് റാറ്റുമായി കെ.എഫ്.സി.
കാലിഫോര്‍ണിയക്കാരനായ ഡിവോര്‍സ് ഡിക്‌സണ്‍ കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കന് പതിവിലേറെ ഉറപ്പും പോരാത്തതിന് ഒരു വാലുമുണ്ടായിരുന്നു. രുചിയിലെന്തോ പിശക് തോന്നിയപ്പോള്‍  സാധനവുമായി ഡിക്‌സണ്‍ കടയിലേയ്ക്ക് തിരിച്ചു പോയി. വിശദീകരണം നല്‍കുന്നതിന് പകരം ഒരു ഫ്രീമീല്‍സ് ആയിരുന്നു കടക്കാരുടെ ഓഫര്‍. 

വീട്ടില്‍ തിരിച്ചെത്തി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്ത്, വാലുളള ചിക്കനെ ഫ്രീസറില്‍ വെച്ച ഡിക്‌സണ്‍ നേരെ പോയത് വക്കീലിന്റെ അടുത്തേയ്ക്കാണ്. വക്കീലിന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്ത് സാധനം ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ സാധനം ചിക്കന്‍ തന്നെയാണെന്നായിരുന്നു ലബോറട്ടറി റിപ്പോര്‍ട്ട്.



#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:48 PM

image.jpg

5. സംസ്‌കരിച്ച മാംസം
ലോകാരോഗ്യ സംഘടന 2015-ല്‍ നടത്തിയ ഗവേഷണങ്ങള്‍ പ്രകാരം ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മറ്റൊരു വില്ലന്‍ സംസ്‌കരിച്ച മാംസമാണ്. സലാമി, സോസേജസ്, ബേക്കണ്‍ തുടങ്ങിയ ഏവരുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ്  ഇതിലെ മുഖ്യവില്ലന്മാര്‍. 50 ഗ്രാം  സംസ്‌കരിക്കപ്പെട്ട മാംസം ദിവസേന കഴിക്കുന്നവരില്‍ വന്‍കുടല്‍ കാന്‍സര്‍ വരാനുളള സാധ്യത 18% അധികമാണ് എന്നാണ് 2015-ലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.






0 user(s) are reading this topic

0 members, 0 guests, 0 anonymous users