Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

ആരാവും ഫിഫയുടെ താരം?


  • Please log in to reply
2 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,012 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 December 2015 - 04:51 PM

ആരാവും ഫിഫയുടെ താരം?

image.jpg

സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍ എന്നിവരാണ് അവസാന മൂന്നുപേരില്‍ ഇടംനേടിയത്. 201415 സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 23 അംഗ പട്ടികയില്‍നിന്നാണ് അവസാന റൗണ്ടിലേക്കുള്ള താരങ്ങളെ കണ്ടെത്തിയത്. ജനവരി 11ന് സൂറിച്ചില്‍ പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കും.
കഴിഞ്ഞ രണ്ടുവര്‍ഷമായി ബാലണ്‍ദ്യോര്‍ നേടുന്ന റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോയും നാലുവട്ടം പുരസ്‌കാരം നേടിയിട്ടുള്ള ബാഴ്‌സലോണയുടെ മെസ്സിയും അവസാനറൗണ്ടില്‍ കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാല്‍, മൂന്നാമനെ കണ്ടെത്താന്‍ പൊരിഞ്ഞ മത്സരം നടന്നു. 

ഉറുഗ്വായുടെ ലൂയി സുവാരസ്, വെയ്ല്‍സിന്റെ ഗാരത് ബെയ്ല്‍, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബാഴ്‌സലോണയുടെ നെയ്മര്‍ അന്തിമപോരാട്ടത്തിന് അവസരം നേടിയത്. തുടര്‍ച്ചയായ എട്ടാം തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനറൗണ്ടില്‍ എത്തുന്നത്. നെയ്മര്‍ ആദ്യതവണയും. ലാലിഗയിലെ റയല്‍ബാഴ്‌സ വൈരം ബാലണ്‍ദ്യോറിലും ഇനി കാണാം.

മികച്ച പരിശീലകരെ കണ്ടെത്താനുള്ള അവസാനറൗണ്ട് മത്സരത്തിന് ചിലി പരിശീലകന്‍ യോര്‍ഗെ സാംപോളി, ബയറണ്‍ മ്യൂണിക് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള, ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

ചിലിയെ കോപ്പ അമേരിക്കന്‍ കപ്പില്‍ ചാമ്പ്യന്മാരാക്കിയതാണ് സാംപോളിക്ക് തുണയായത്. കഴിഞ്ഞസീസണിലെ കിരീടവിജയങ്ങളാണ് ബാഴ്‌സ, ബയറണ്‍ പരിശീലകര്‍ക്ക് പ്രതീക്ഷനല്‍കുന്നത്.

മികച്ച വനിതാ താരമാകാനുള്ള മത്സരം സെലിയ സാസിക് (ജര്‍മനി), കാര്‍ലി ലോയ്ഡ് (യു.എസ്.), അയ മിയാമ (ജപ്പാന്‍) എന്നിവരാണുള്ളത്.

 



#2 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 December 2015 - 07:08 PM

njammade messi adikkum gupp :india: 


  • PaTTaaLam PuRushU likes this

#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,012 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 December 2015 - 09:06 PM

njammade messi adikkum gupp :india:

Namukku nokkam

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users