Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 3142 Yesterday, 11:54 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Feb 22 2018 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                
Photo

World Aids Day 2015 - December 01


  • This topic is locked This topic is locked
14 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 10:51 AM

20223405_BG1.jpg

 

113011-music-world-aids-day-candles.jpg

 

worldaidsday1stdecember2010.jpg



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 10:53 AM

World AIDS Day, designated on December 1 every year since 1988,[1] is dedicated to raising awareness of the AIDS pandemic caused by the spread of HIV infection, and mourning those who have died of the disease. Government and health officials, non-governmental organizations and individuals around the world observe the day, often with education on AIDS prevention and control.
 
World AIDS Day is one of the eight official global public health campaigns marked by the World Health Organization (WHO), along with World Health Day, World Blood Donor Day, World Immunization Week, World Tuberculosis Day, World No Tobacco Day, World Malaria Day and World Hepatitis Day.[2] Since 1995, the President of the United States has made an official proclamation on World AIDS Day.
 
As of 2013, AIDS has killed more than 36 million people worldwide (1981-2012), and an estimated 35.3 million people are living with HIV,[3] making it one of the most important global public health issues in recorded history. Despite recent improved access to antiretroviral treatment in many regions of the world, the AIDS epidemic claims an estimated 2 million lives each year, of which about 270,000 are children

Edited by Pattaalam Purushu, 01 December 2015 - 10:53 AM.


#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 10:54 AM

History
 
 
World AIDS Day was first conceived in August 1987 by James W. Bunn and Thomas Netter, two public information officers for the Global Programme on AIDS at the World Health Organization in Geneva, Switzerland.[5][6] Bunn and Netter took their idea to Dr. Jonathan Mann, Director of the Global Programme on AIDS (now known as UNAIDS). Dr. Mann liked the concept, approved it, and agreed with the recommendation that the first observance of World AIDS Day should be 1 December 1988.[7] Bunn, a former television broadcast journalist from San Francisco, had recommended the date of 1 December believing it would maximize coverage of World AIDS Day by western news media, sufficiently long following the US elections but before the Christmas holidays.
 
In its first two years, the theme of World AIDS Day focused on children and young people. While the choice of this theme was criticized at the time by some for ignoring the fact that people of all ages may become infected with HIV, the theme helped alleviate some of the stigma surrounding the disease and boost recognition of the problem as a family disease
 
The Joint United Nations Programme on HIV/AIDS (UNAIDS) became operational in 1996, and it took over the planning and promotion of World AIDS Day.[8] Rather than focus on a single day, UNAIDS created the World AIDS Campaign in 1997 to focus on year-round communications, prevention and education.[8][9] In 2004, the World AIDS Campaign became an independent organization.[8][9][10]
 
Each year, Popes John Paul II and Benedict XVI have released a greeting message for patients and doctors on World AIDS Day.
 
In the US, the White House began marking World AIDS Day with the iconic display of a 28-foot AIDS Ribbon on the building's North Portico in 2007.[17] The display, now an annual tradition, quickly garnered attention, as it was the first banner, sign or symbol to prominently hang from the White House since the Abraham Lincoln administration.
 
U.S. presidential proclamations of World AIDS Day are issued annually since 1995


#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 10:58 AM

പ്രതിരോധിക്കാം എയ്ഡ്‌സിനെ

ഡിസംബര്‍ ഒന്ന്- ലോക എയിയ്ഡ്‌സ് ദിനം

image.jpg
വൈദ്യശാസ്ത്രം വളരെയേറെ പുരോഗമിച്ചെങ്കിലും എച്ച്.ഐ.വി./എയ്ഡ്‌സ് ഇപ്പോഴും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആഗോളവെല്ലുവിളികളിലൊന്നായി നിലനില്‍ക്കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് രോഗബാധയേറെയും. ഓരോ വര്‍ഷവും പുതുതായി രോഗം പിടിപെടുന്നവരിലധികവും സഹാറ മരുഭൂമിക്കു തെക്കുകിടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാരികളാണ്.

ഡിസംബര്‍ ഒന്ന് എല്ലാവര്‍ഷവും ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനും ജീവിച്ചിരിക്കുന്ന രോഗികളെ പിന്തുണയ്ക്കാനും മരിച്ചവരെ അനുസ്മരിക്കാനുമുള്ള ദിനമാണിത്.
2030-ഓടെ രോഗത്തെ പിടിച്ചുകെട്ടാമെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങള്‍ മുന്നേറുന്നത്.

1. ലോകത്താകെ 3.69 കോടി എച്ച്.ഐ.വി. ബാധിതര്‍. ഇവരില്‍ 26 ലക്ഷം കുട്ടികള്‍
2. 2014-ല്‍ രോഗം പിടിപെട്ടത് 20 ലക്ഷം പേര്‍ക്ക്
3. 12 ലക്ഷം കുട്ടികളടക്കം 3.4 കോടിപ്പേര്‍ 2014-ല്‍ മരിച്ചു
4. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമരക്കാരുടെ എണ്ണം 15 വര്‍ഷത്തിനിടെ മൂന്നുമടങ്ങായി
5. ആഫ്രിക്കയില്‍ ഭൂരിഭാഗം കൗമാരക്കാരും മരിക്കുന്നത് എയ്ഡ്‌സ് ബാധിച്ച്. ആഗോളതലത്തില്‍ കൗമാരക്കാരുടെ മരണകാരണത്തില്‍ രണ്ടാമത് എയ്ഡ്‌സ് രോഗമാണ്
6. സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 15-നും 19-നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളില്‍ പത്തില്‍ ഏഴുപേര്‍ക്കും രോഗബാധ
7. 2015-ല്‍ 1.5 കോടിപ്പേര്‍ എച്ച്.ഐ.വി.ക്കെതിരായ ചികിത്സനേടി. 2001-ല്‍ ഇത് 10 ലക്ഷം മാത്രമായിരുന്നു
8. എച്ച്.ഐ.വിയെക്കുറിച്ച് ആഗോളതലത്തിലുയര്‍ന്ന അവബോധവും പ്രതികരണവുംമൂലം 2000 മുതല്‍ മൂന്ന് കോടി പുതിയ രോഗബാധയും 80 ലക്ഷം മരണങ്ങളും തടയാനായി
9. അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള എച്ച്.ഐ.വി. പകര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കിയ രാജ്യമെന്ന പദവി 2015-ല്‍ ക്യൂബ നേടി


#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:50 PM

എയിഡ്‌സ് രോഗ ബാധിതര്‍ കൂടുതല്‍ തലസ്ഥാനത്ത്‌

ഇതുവരെയായി 4256 പേര്‍ മരിച്ചു.

image.jpg
സംസ്ഥാനത്ത് എച്ച്.ഐ.വി.ബാധിതര്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍. 5357 പേരാണ് ഇവിടെ എച്ച്.ഐ.വി. ബാധിതരായുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്-247 പേര്‍. സംസ്ഥാനത്തൊട്ടാകെ 27,604 പേരാണ് എച്ച്.ഐ.വി.ബാധിതരായുള്ളത്.

ഇതുവരെയായി 4256 പേര്‍ മരിച്ചു. ജില്ലകളിലെ വേര്‍തിരിച്ച കണക്ക് ഇപ്രകാരമാണ്. കൊല്ലം 1019, പത്തനംതിട്ട 638, ആലപ്പുഴ 1208, കോട്ടയം 2348, ഇടുക്കി 405, എറണാകുളം 1803, തൃശ്ശൂര്‍ 4602, പാലക്കാട് 2385, മലപ്പുറം 546, കോഴിക്കോട് 4180, കണ്ണൂര്‍ 1557, കാസര്‍കോട് 1309. 2005-മുതല്‍ 2007 വരെ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ക്രമതീതമായി കൂടി.

എന്നാല്‍ അതിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍, ഓരോ വര്‍ഷവും എച്ച്.ഐ.വി. ബാധിതര്‍ കുറഞ്ഞുവന്നു. 2005-ല്‍ സംസ്ഥാനത്ത് 2627 പേരാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷത്തിലത് 3348 ആയി. 2007-ല്‍ 3972 ആയി. എന്നാല്‍ എയിഡ്‌സിനെതിരെയുള്ള ബോധവത്കരണം ശക്തമാക്കിയ 2008-ല്‍ എച്ച്.ഐ.വി.ബാധിതരുടെ എണ്ണം 2748 ആയി. പിന്നീടിങ്ങോട്ട് ഓരോ വര്‍ഷവും 200 മുതല്‍ 300 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1750 എച്ച്.ഐ.വി. ബാധിതരുണ്ട്.

ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് ഇത് 1076 ആണ്. 2005-ല്‍ 1476 പുരുഷന്‍മാര്‍ക്കും 1151 സ്ത്രീകള്‍ക്കുമാണ് എച്ച്.ഐ.വി. കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം അത് 1066 ,684 എന്നീ ക്രമത്തിലായി. ഈ വര്‍ഷം പത്തുമാസത്തെ കണക്കില്‍ പുരുഷന്‍മാരുടെ എണ്ണം 689 ഉം സ്ത്രീകളുടെ എണ്ണം 387 ഉം ആണ്. 2005-ല്‍ 30,596 പേര്‍ എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയരായിരുന്നു. കഴിഞ്ഞ വര്‍ഷം 5,12,001 പേര്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 3,11,180 പേരും സ്ത്രീകളാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ പരിശോധന നടത്തിയ പുരുഷന്‍മാരുടെ എണ്ണം 1,51,460 ഉം സ്ത്രീകളുടെ എണ്ണം 1,75,676 ഉം ആണ്.

ലക്ഷ്യത്തിലേക്ക് മുന്നേറാം: 
പുതിയ എച്ച്.ഐ.വി. അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയിഡ്‌സ് മരണങ്ങളില്ലാത്ത നല്ല നാളേക്കായ് എന്നതാണ് ഇത്തവണത്തെ എയിഡ്‌സ്ദിന സന്ദേശം. ആദ്യകാലങ്ങളിലെ പോലെ എച്ച്.ഐ.വി. ബാധിതരായവര്‍ മരിക്കുന്ന അവസ്ഥ ഇല്ലെന്നും ആന്റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്റ് ഉള്‍പ്പടെയുള്ള നൂതന ചികിത്സാരീതികള്‍ ഇപ്പോള്‍ സാധ്യമാണെന്നും എയിഡ്‌സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.


#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:51 PM

പ്രത്യാശയോടെ

image.jpg

ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയിഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയിഡ്‌സ്. ശരീരത്തിന്റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് അഥവാ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സിയാണ് രോഗത്തിന്റെ പ്രധാനകാരണമെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

ഇത് കാന്‍സറോ മറ്റോ പോലെ അറിയാത്ത കാരണങ്ങളാലുണ്ടാകുന്നതല്ല, മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളില്‍ നാം വരുത്തിക്കൂട്ടുന്ന അല്ലെങ്കില്‍ നേടിയെടുക്കുന്ന രോഗമാണിത് എന്നു സൂചിപ്പിക്കുന്നു അക്വയേഡ് എന്ന പദം. 1981 ജൂണ്‍ മാസത്തില്‍ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. അവിടെ ചില ചെറുപ്പക്കാരെ ബാധിച്ച ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ മുമ്പ് ഒരു രോഗത്തിലും ആരും കണ്ടിട്ടുള്ളതായിരുന്നില്ല. ഒരു തരത്തിലുള്ള ചികിത്സയും അവരില്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ രക്തം വിശദമായി പരിശോധിച്ചു. ആ പരിശോധനകളിലാണ് ഇതൊരു പുതിയ രോഗമാണെന്നു കണ്ടെത്തിയത്.

ലോകത്താകെ രണ്ടരക്കോടിയോളം ആളുകള്‍ എയിഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 3.32 കോടിയോളം പേര്‍ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതില്‍ 5,70,000 ത്തോളം പേര്‍ കുട്ടികളാണ്. ഇന്ത്യയില്‍ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു.



#7 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:52 PM

image.jpgഎച്ച്.ഐ.വി.
983 ആയപ്പോഴേക്കും അമേരിക്കയിലും യൂറോപ്പിലുമുള്ള ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്തി. പാരീസില്‍ പാസ്‌കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലുക്‌മൊണ്ടാഗ്‌നീര്‍, ബാരി സിനൗസി എന്നിവരാണ് എച്ച്.ഐ.വി.വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിന് ഇക്കൊല്ലത്തെ നോബല്‍ സമ്മാനവും അവര്‍ക്കു ലഭിച്ചു.

മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറച്ച് ക്രമേണ തീരെ ഇല്ലാതാക്കുന്ന വൈറസാണ് എയിഡ്‌സ് രോഗത്തിനു കാരണം. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസ് അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂക്ഷ്മാണുവിന് പേരു നല്‍കിയത്. ശരീരത്തില്‍ എച്ച്.ഐ.വി. രോഗണുക്കളുള്ളയാളുകളെ എച്ച്.ഐ.വി. പോസിറ്റീവ് എന്നാണ് പറയുക.



#8 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:52 PM

ആരാണീ വൈറസ്?
ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തില്‍ പെടുന്നവയാണ് വൈറസുകള്‍. കോശങ്ങളില്ലാത്ത സൂക്ഷ്മാണുക്കള്‍. സാധാരണ മൈക്രോസ്‌കോപ്പുകൊണ്ടു പോലും ഇവയെ കാണാന്‍ കഴിയില്ല. ഇലനേക്ട്രാണ്‍ മൈക്രോസ്‌കോപ്പ് കൊണ്ടുമാത്രമേ അവയെ കാണാനാവൂ. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും വൈറസുകളുണ്ട്. കോശങ്ങളില്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് കോശഘടനയുമില്ല. വൈറസുകള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ജീവകോശങ്ങളിലേ വൈറസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. 100 നാനോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള വൈറസാണ് എച്ച്.ഐ.വി. പത്തുലക്ഷം നാനോമീറ്ററാണ് ഒരു മില്ലീമീറ്റര്‍.



#9 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:52 PM

ഭീതിപരത്തിയ രോഗം
മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ച വ്യാധിയായിട്ടാണ് എയിഡ്‌സ് അറിയപ്പെട്ടത്. വളരെ വേഗം പകരുന്ന രോഗമായതിനാല്‍ മുഴുവന്‍ ലോകത്തും ഈ പുതിയ രോഗത്തെക്കുറിച്ചുള്ള ഭയം പടര്‍ന്നു പിടിച്ചു. രോഗപ്രതിരോധശേഷി തീരെ കുറയുന്നതോടെ ചെറിയൊരു ജലദോഷം വന്നാല്‍ പോലും അത് മാരകമായിത്തീരുമെന്ന നിലവന്നു. ഏതുസമയത്തും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് രോഗി മരിക്കുമെന്നതും എയിഡ്‌സിനെക്കുറിച്ചുള്ള ഭീതി വര്‍ധിപ്പിച്ചു. അതു കൊണ്ടു തന്നെ ആദ്യകാലം മുതലേ എയിഡ്‌സിനെക്കുറിച്ച് വളരെയേറെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു. ഇപ്പോഴും അവ തുടരുന്നു. ഇതിന്റെ ഫലമായി ലോകത്തെങ്ങും എയിഡ്‌സ് വ്യാപനം ഒരളവോളം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.



#10 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:53 PM

പകരുന്നതെങ്ങനെ?
image.gifലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗം എന്നനിലയില്‍ എയിഡ്‌സിന് ഒരുതരം കുപ്രസിദ്ധി വന്നിരുന്നു. രോഗപ്പകര്‍ച്ചയുടെ കാര്യത്തില്‍ ലൈംഗികബന്ധം വളരെ പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ അതിനപ്പുറം മറ്റ് ഒട്ടേറെ കാരണങ്ങള്‍ കൊണ്ടും എയിഡ്‌സ് പകരാം. ്‌സ രക്തം ദാനം ചെയ്യുമ്പോഴും രക്തം സ്വീകരിക്കുമ്പോഴും എയിഡ്‌സ് പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇപ്പോള്‍ രക്തം എടുക്കുന്നതിനു മുമ്പും രക്തം ഒരു രോഗിയിലേക്ക് കയറ്റുന്നതിനു മുമ്പും ആ രക്തത്തില്‍ എയിഡ്‌സ് വൈറസുകളില്ല എന്ന് ഉറപ്പു വരുത്താനുള്ള പരിശോധനകള്‍ നടത്താറുണ്ട്.

അമ്മക്ക് എയിഡ്‌സ് രോഗമുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും ഇതേ രോഗമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അമ്മമാരില്‍ നിന്ന് എയിഡ്‌സ് പകര്‍ന്നു കിട്ടിയ പല കുഞ്ഞുങ്ങളെയും സ്‌കൂളില്‍ നിന്നു പുറത്താക്കിയ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ടല്ലോ.

എച്ച്.ഐ.വി. ബാധയുള്ള ആളുകളുമായി ഒരുമിച്ചിരിക്കുന്നതു കൊണ്ടോ രോഗബാധയുളള കുട്ടികള്‍ക്കൊപ്പമിരുന്ന് കളിക്കുകയോ പഠിക്കുകയോ ചെയ്യുന്നതു കൊണ്ടോ രോഗം പകരില്ല.

സവായു, വെള്ളം, ഭക്ഷണം തുടങ്ങിയവയിലൂടെയൊന്നും ഈ രോഗം പകരുകയില്ല. രോഗമുള്ളയാളുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗപ്പകര്‍ച്ച.



#11 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:53 PM

കണ്ടെത്തുന്നതെങ്ങനെ?
എച്ച്‌ഐവി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും ലഭ്യമാണ്. എലിസാ ടെസ്റ്റ് എന്നറിയപ്പെടുന്ന പ്രാഥമിക പരിശോധനയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. എലീസാ ടെസ്റ്റ് പോസിറ്റീവായതു കൊണ്ടു മാത്രം ഒരാള്‍ എയിഡ്്‌സ് രോഗിയാണ് എന്നു തീരുമാനിക്കാനാവില്ല. എലീസ പോസിറ്റീവാണെങ്കില്‍ തുടര്‍ന്ന് വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് എന്ന പരിശോധന നടത്തണം. അതിലും പോസിറ്റീവായാല്‍ മാത്രമേ ഒരാള്‍ എച്ച്.ഐ.വി. പോസിറ്റീവാണ് എന്നു തീരുമാനിക്കാനാവൂ.



#12 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:53 PM

ചികില്‍സ
എയ്ഡ്‌സ് രോഗം പൂര്‍ണമായി ഭേദമാക്കുന്നതിനുള്ള ഔഷധങ്ങള്‍ കണ്ടെത്തിയിട്ടില്ല. രോഗം പ്രതിരോധിക്കുന്നതിനും വന്നാല്‍ ഭേദമാക്കുന്നതിനുമുള്ള ഔഷധങ്ങള്‍ക്കായി ലോകമെങ്ങും ഗവേഷണങ്ങള്‍ തുടരുകയാണ്. അധികം വൈകാതെ അതിനുള്ള ഔഷധങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

അണുബാധയുള്ളവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തി അവര്‍ക്ക് ദീര്‍ഘനാള്‍ സുഖജീവിതം നല്‍കുന്നതിനുള്ള ചികില്‍സകളാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ആയുര്‍വേദ ഔഷധങ്ങള്‍ എയിഡ്‌സിന് ഫലപ്രദമാകുമോ എന്നു കണ്ടെത്താനുള്ള ചില പരീക്ഷണങ്ങള്‍ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്.



#13 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:54 PM

എയിഡ്‌സ് ദിനം
ലോകരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ എയിഡ്‌സ് പ്രതിരോധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്ന് 1988ല്‍ എടുത്ത തീരുമാനങ്ങളിലൊന്നാണ് എല്ലാവര്‍ഷവും ഡിസംബര്‍ 1 എയിഡ്‌സ് ദിനമായി ആചരിക്കുക എന്നത്. ഏതാനും വര്‍ഷങ്ങളായി യുഎന്‍എയിഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ലോകം മുഴുവന്‍ എയിഡ്‌സ് ദിനാചരണം നടക്കുന്നുണ്ട്.

എയിഡ്‌സ് തടയുക വാഗ്ദാനം പാലിക്കുക (Stop AIDS. Keep the promise- Leadership) എന്നതാണ് ഈ വര്‍ഷത്തെ എയിഡ്‌സ് ദിനപ്രമേയം.എയിഡ്‌സിനെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും പ്രതീകമാണ് ചുവന്ന നിറത്തിലുള്ള റിബണ്‍. 1991ല്‍ ന്യൂയോര്‍ക്കിലെ ചില കലാകാരന്മാരാണ് ഈ ചുവന്ന റിബണിനെ എയ്ഡ് പ്രതിരോധപ്രവര്‍ത്തകരുടെ അടയാളമായി സ്വീകരിച്ചത്.



#14 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:54 PM

എയ്ഡ്‌സിന് വാഴപ്പഴത്തില്‍നിന്ന് പരിഹാരവുമായി ഗവേഷകര്‍

image.jpgന്യൂഡല്‍ഹി: സാധാരണ ജലദോഷവും എയ്ഡ്‌സും നിയന്ത്രിക്കാന്‍ ഒരുപോലെ ഫലപ്രദമാണ് വാഴപ്പഴമെന്ന് ഗവേഷകര്‍. പഴം നേരിട്ടുകഴിച്ചാല്‍ പ്രയോജനം കിട്ടില്ല. അതില്‍നിന്നു വേര്‍തിരിച്ചെടുത്ത പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം. യു.എസ്സിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍.

വാഴപ്പഴത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത, 'ബന്‍ലെക്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ബനാന ലെക്ടിക്' പ്രോട്ടീനാണ് എയ്ഡ്‌സ് വൈറസിന്റെ പെരുപ്പം നിയന്ത്രിക്കുന്നത്. സാധാരണ ജലദോഷവും ഫ്‌ലൂവും സുഖപ്പെടുത്താനും ഇതിനാവും.

അഞ്ചുവര്‍ഷം മുമ്പ് കണ്ടുപിടിച്ചതാണ് ഈ പ്രോട്ടീന്‍. എന്നാല്‍, ഇതിനു ചില പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു. അതുപരിഹരിച്ചാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എയ്ഡ്‌സ് വൈറസിനെ നിയന്ത്രിക്കാന്‍ 'ബന്‍ലെക്കി'നു കഴിയുന്നുണ്ടെന്നു വ്യക്തമായി. എന്നാല്‍, മനുഷ്യരിലിതു പരീക്ഷിക്കാനായിട്ടില്ല. അതിന് ഇനിയും ചില ഗവേഷണങ്ങള്‍കൂടി നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 



#15 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,220 posts
9,623
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 December 2015 - 01:55 PM

കടപ്പാട് : വിക്കിപീഡിയ, മാതൃഭൂമി, കേരള കൌമുദി 






0 user(s) are reading this topic

0 members, 0 guests, 0 anonymous users