Jump to content
Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

ഈ മെറിറ്റ് ബസ്സ് കാഞ്ഞാണിക്ക് പോവോ ?


 • Please log in to reply
32 replies to this topic

#2613321 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:44 PM

വലുതാവുമ്പോൾ ആരാകണം എന്ന ക്ലീഷേ ചോദ്യം എന്നോടാദ്യമായി ചോദിച്ചത് ഒന്നാം ക്ലാസ്സിലെ രാധടീച്ചറായിരുന്നു.
 
ഡോക്ടർ, എഞ്ചിനീയർ എന്നിങ്ങനെ ചോദ്യത്തെക്കാൾ ക്ലീഷേ ആയ ഉത്തരങ്ങൾ പറയാൻ മാത്രമുള്ള മെച്ചൂരിറ്റി ആയിട്ടില്ലായിരുന്നതുകൊണ്ട് സ്കൂൾ മാഷ്‌, പോലീസുകാരൻ, സിൽമാനടൻ തുടങ്ങിയ റേയ്ഞ്ചിലായിരുന്നു ഉത്തരങ്ങൾ മൊത്തം.
 
അങ്ങനെ എല്ലാരോടും ചോദിച്ച് ചോദിച്ച് ടീച്ചർ അവസാനം ക്ലാസ്സിലെ ഏറ്റവും മിടുക്കനും അതിസമർത്ഥനും അതീവബുദ്ധിമാനും സകലകലാവല്ലഭനും സർവോപരി സൽഗുണസമ്പന്നനും ആയ ആ വിദ്യാർത്ഥിയുടെ അടുത്തുമെത്തി. (യെസ്സ്....നിങ്ങളുടെ ഊഹം വളരെ ശരിയാണ്. അത് ഞാനായിരുന്നു!!! ബ്ലീസ്...ചിരിക്കരുത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിൽഡപ്പാണ്).
 
അത്രേം നാളത്തെ അദ്ധ്യയനജീവിതത്തിനിടക്ക് ആ ചോദ്യത്തിന് കേട്ട ഏറ്റവും മാരകമായ ഉത്തരമാണ്‌ കേൾക്കാൻ പോകുന്നതെന്നറിയാതെ ടീച്ചർ എന്നോട് ചോദിച്ചു.
 
"നെനക്കെന്തൂട്ടാ ആവണ്ടേ?"
 
"ഔസേപ്പേട്ടൻ. വട്ടൻ ഔസേപ്പേട്ടൻ"
 
ഞെട്ടിയപ്പോ തള്ളിപ്പോയി ചുമരിലിടിച്ച് റിട്ടേണ്‍ വന്ന കണ്ണ് രണ്ടും തിരിച്ച് ഫിറ്റ്‌ ചെയ്തുകൊണ്ട് ടീച്ചറ് സംഗതി ഒന്നൂടെ ക്ലാരിഫൈ ചെയ്തു.
 
"ന്തൂട്ടാന്ന്??"
 
"ഇനിക്ക് ഔസേപ്പേട്ടനായാ മതി"
 
ഔസേപ്പേട്ടൻ ചെമ്മാപ്പിള്ളിയിലുള്ള ഒരു കഥാപാത്രമായിരുന്നു. തോന്നണേടത്ത് കെടന്നുറങ്ങും. വിശക്കുമ്പോ ഏതെങ്കിലും വീട്ടിൽ കേറിച്ചെല്ലും. അടിപൊളിയായിട്ട് പാട്ടുപാടും. പാട്ട് തീരുമ്പോ വീട്ടുകാര്‌ ഫുഡ്ഡോ കാശോ കൊടുക്കും. ചിലപ്പോ വല്ല ഡ്രെസ്സും കൊടുക്കും. എന്നിട്ട് പുള്ളി പോയിക്കഴിയുമ്പോ “പാവം” എന്നും പറയും. അങ്ങനെ വളരെ സുഖകരമായ ജോലി. ഇതല്ലാതെ പിന്നെ വേറെ എന്താവണമെന്നാണ്‌ ഞാൻ ആഗ്രഹിക്കേണ്ടത്.
 
കാര്യം ഞാൻ വളരെ സത്യസന്ധവും ആത്മാർത്ഥവുമായി പറഞ്ഞതാണെങ്കിലും ടീച്ചർക്ക് അതത്രക്കങ്ങോട്ട് പിടിച്ചില്ല. ഞെട്ടലോക്കെ ഒന്നടങ്ങിയപ്പോ ടീച്ചറെന്നെ ഉപദേശിച്ചൊരു വഴിക്കാക്കി. വട്ടനാവാൻ വേണ്ടിയല്ല, മഹാനാവാനാണ് ശ്രമിക്കേണ്ടതെന്ന് എന്നെ പറഞ്ഞ് ബോധിപ്പിച്ചു. അങ്ങനെ അതീവകുലംകഷവും അതികഠിനവുമായ ആ ചിന്ത എന്റെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നം പോലെ വളരാൻ തുടങ്ങി. വലുതാവുമ്പോ ആരാവണം?
 
ഒടുവിലൊരുനാൾ ഒരു ബസ്സ് യാത്രക്കിടയിൽ ഞാനാ ഉത്തരം കണ്ടെത്തി. ബസ്സിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അച്ഛന്റെ മടിയിൽ ഗഹനമായി ചിന്തിച്ചോണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ വെളിപാടുണ്ടായത്. വലുതാവുമ്പോൾ ഒരു ബസ്സ് കണ്ടക്ടറാവണം….!
 
സകല സ്ഥലങ്ങളും കൃത്യമായി അറിയുന്ന, കയ്യിൽ ഇഷ്ടം പോലെ കാശുള്ള, ഒരൊറ്റ വിസിലടിയിലൂടെ ആ വലിയ ബസ്സിനെ നിർത്തുകയും ഓടിക്കുകയും ചെയ്യുന്ന മഹാൻ.....മതി, ദിതു മതി.
 
പിന്നങ്ങോട്ട് തീവ്രപരിശീലനത്തിന്റെ നാളുകളായിരുന്നു. വീട്ടിലുള്ളപ്പോ ഭക്ഷണം കഴിക്കാനല്ലാതെ വിസില്‌ വായീന്നെടുക്കില്ല. വിസിലടിയോട് വിസിലടി. കേട്ടുകേട്ട്‌ ചെവി തരിച്ചിട്ട് അമ്മയൊരു ദിവസം വിസിലെടുത്ത് അപ്പറത്തെ വീട്ടിലെ ചാണകക്കുഴീല്‌ കൊണ്ടിട്ടു. വേറെവിടെ ഇട്ടാലും നമ്മള്‌ മാന്തിയെടുത്തോണ്ടുവരുമെന്ന് അമ്മക്കറിയാം.
 
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഞാൻ നേരിട്ട ആദ്യത്തെ തിരിച്ചടി. പക്ഷേ ഞാൻ തളർന്നില്ല. പണ്ടേ നമ്മളങ്ങനാ, പ്രതിസന്ധികളിൽ തളരാറില്ല. എത്ര മിനക്കെട്ടിട്ടായാലും കിട്ടാനുള്ള തല്ല് ഇരന്ന് വാങ്ങിയിരിക്കും.
 
വിസിലടിക്കേണ്ടവരൊക്കെ പാക്കിസ്ഥാനിലേക്ക് പോണമെന്ന് അമ്മ കട്ടായം പറഞ്ഞതോടെ ഞാൻ വീടുവിട്ടിറങ്ങി. (എങ്ങോട്ട്? മുറ്റത്തോട്ട്. അല്ലാണ്ടെവിടെ പോവാൻ.). പിന്നങ്ങോട്ട് പരിശീലനം വീടിനുവെളിയിലാക്കി. ഓൺ ദി ഫീൽഡ് ട്രെയിനിംഗ്.
 
കക്ഷത്തൊരു ബാഗും അതില്‌ ഫുള്ള് കടലാസും കഷ്ടപ്പെട്ട് കളക്റ്റ് ചെയ്ത ബസ്സ് ടിക്കറ്റുകളുമൊക്കെയായി രാവിലെ തന്നെ തുടങ്ങും. പറമ്പിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഓട്ടം തന്നെ ഓട്ടം. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഒക്കെ ഞാൻ തന്നെ. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറിന്റെ അതിഭയാനകമായ ഒരു വേർഷൻ.
 
ശ്രീമുരുഗ, യാത്ര, പ്രിയം...അങ്ങനെ പലപല ബസ്സുകളിലായി ഓരോ ദിവസം ഓരോ റൂട്ടിലാണ്‌ ഡ്യൂട്ടി. അങ്ങനെ ഒരു ദിവസം “മെറിറ്റ്” ബസ്സ് തിരഞ്ഞെടുത്തു. അന്നകര വല്ല്യമ്മേടെ വീട്ടില്‌ പൊകുമ്പോ കേറാറുള്ള ബസ്സാണ്‌. പക്ഷേ കുറച്ചുദൂരം ചെന്നപ്പോ റൂട്ടിലൊരു കൺഫ്യൂഷൻ. ഡൗട്ട് ക്ളിയർ ചെയ്യാൻ വേണ്ടി ഓൺ ദി സ്പോട്ടിൽ സഡൻ ബ്രേയ്ക്കിട്ട് അമ്മയെ വിളിച്ചു. അമ്മയാണ്‌ നമ്മടെ അന്നത്തെ ഗൂഗിളും വിക്കിപ്പീഡിയയുമൊക്കെ. അച്ഛൻ പൊതുവേ ഡീല്‌ ചെയ്തോണ്ടിരുന്നത് ആമസോൺ, ഫ്ളിപ്പ്കാർട്ട് തുടങ്ങിയ സർവീസുകളാണ്‌.
 
രണ്ടുമൂന്ന് വിളി വിളിച്ചിട്ടും പക്ഷേ മറുപടിയൊന്നുമില്ല. അമ്മ അപ്പറത്തെ വീട്ടിലോ മറ്റോ പോയിരിക്ക്യാണ്‌. എന്നുവെച്ച് വണ്ടി നടുറോട്ടിലിട്ട് പോകാൻ പറ്റില്ലല്ലോ. നാളെ ലോകമറിയുന്ന ഒരു ബസ് കണ്ടക്ടറാവേണ്ട ഞാൻ അങ്ങനെയൊരു ഉത്തരവാദിത്തമില്ലായ്മ കാണിക്കാനോ? നോ, നെവർ. നിന്നിടത്തുനിന്ന് ഒരിഞ്ച് അനങ്ങാതെ, അമ്മ ലോകത്തെവിടെയാണെങ്കിലും കേൾക്കാവുന്ന ടൈപ്പ് ഒരു വിളിയങ്ങോട്ട് വിളിച്ചു.
 
“അമ്മേ......മ്മേ....മ്മേ....മ്മേ……മ്മേ……” (വിത്ത് എക്കോ).
 
വിളിച്ചുകഴിഞ്ഞപ്പഴാണ്‌ സംഗതി കുറച്ച് ഓവറായിപ്പോയെന്ന് മനസ്സിലായത്. വിളീന്ന് വെച്ചാ എമ്മാതിരി വിളി...!!! തൊട്ടടുത്ത പറമ്പില്‌ പുല്ലുതിന്നോണ്ടിരുന്ന ഒരു പശു ഞെട്ടിവെറച്ചിട്ട് കയറും പിടിച്ച് നിന്ന കുമാരേട്ടനേം വലിച്ച് നൂറേനൂറിൽ ഓടിയ ഓട്ടം പിന്നെ തമിഴ്നാട്ടിലോ മറ്റൊ എത്തിയിട്ടാണ്‌ നിർത്തിയത്. കുമാരേട്ടൻ പിന്നെ ട്രെയിനൊക്കെ കേറിയാണത്രേ തിരിച്ച് നാട്ടിലെത്തിയത്. എന്താല്ലേ…!!! (ഈ കഥയാണ്‌ പിന്നീട് കുമാരസംഭവം എന്ന പേരിൽ സിനിമയാക്കിയത്. ആ, അതുപോട്ട്. അതിനെക്കുറിച്ചൊക്കെ പിന്നെപ്പറയാം.)
 
എന്തായാലും സംഗതി കമ്പ്ളീറ്റായിട്ട് കയീന്നുപോയി. പത്ത് സെക്കന്റുകൊണ്ട് ഏതാണ്ടൊരു അഞ്ചുപത്താള്‌ അപ്പുറത്തൂന്നും ഇപ്പുറത്തൂന്നുമായി സ്പോട്ടിലെത്തി. ഞാനേതാണ്ട് കണ്ട് പേടിച്ച് കാറിക്കൂവിയതാണെന്നാണ്‌ സകലരും കരുതിയത്. പണിപാളി.
 
തറവാട്ടിലെ അടുക്കളേല്‌ ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന വല്ല്യമ്മ, ചപ്പാത്തിവടിയോട് കൂടിയത് ഒരെണ്ണം. അവിടെ T.V കണ്ടോണ്ടിരുന്ന ചേച്ചിമാര്‌, വായിൽ കുത്തിക്കേറ്റിയ മിക്സ്ചറോട് കൂടിയത് രണ്ടെണ്ണം. അപ്പറത്തെ വീട്ടില്‌ മോന്‌ ചോറെടുത്തുകൊടുത്തോണ്ടിരുന്ന ഇത്ത, പ്ളേയ്റ്റടക്കം, തൊട്ടുപിന്നാലെ കഴിച്ചോണ്ടിരുന്ന അതേ പോസില്‌ വായും പൊളിച്ചൊണ്ട് അവരുടെ മോൻ….. അങ്ങനെ ചറപറാന്ന് ആളുകൂടിത്തുടങ്ങി.
 
പടിഞ്ഞാറേ പറമ്പില്‌ പണിയെടുത്തോണ്ടിരുന്ന മാമൻ ഒരു പടികൂടി കടന്നുചിന്തിച്ചു. പാമ്പാണേലും പട്ടിയാണേലും കൊന്നിട്ടേ പോകൂന്നുറപ്പിച്ച് ഒരു വല്ല്യ വടീം കൊണ്ടാണ്‌ പുള്ളി വന്നത്.
 
ഒച്ചേം വിളിയുമൊക്കെ കേട്ട് അപ്പറത്തെ വീട്ടീന്ന് മതിലൊക്കെ ജമ്പ് ചെയ്ത് അമ്മയും ലൊക്കേഷനിലെത്തി. അങ്ങനെ ആകെമൊത്തം ആളും ബഹളോം.
 
അത്രേം ജനങ്ങളെ ഒറ്റയടിക്ക് പറ്റിക്കാൻ പോന്ന നുണ പറയാൻ മാത്രമുള്ള കുരുട്ടുബുദ്ധിയൊന്നും അന്നെനിക്ക് ഡെവലപ്പായിട്ടില്ലായിരുന്നു.
 
അങ്ങനെയൊടുവിൽ, “എന്താ, ആരാ? പാമ്പെവിടെ? പട്ടി കടിച്ചോ?” എന്നൊക്കെ ചോദിച്ച് ആകാക്ഷയോടെ നിക്കുന്ന ആ ജനക്കൂട്ടത്തെ ഞെട്ടിച്ചുകൊണ്ട്, മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ആ ചോദ്യം ഞാൻ അവർക്കുമുന്നിലേക്ക് എറിഞ്ഞുകൊടുത്തു.
 
“ഈ....മെറിറ്റ് ബസ്സ്.....കാഞ്ഞാണിക്ക് പോവോ???
 
------------------------------------------------------------------------------
പിന്നെ എന്താ സംഭവിച്ചതെന്ന് വിശദീകരിച്ച് എഴുതണമെന്നുണ്ട്. പക്ഷേ കൃത്യമായിട്ടങ്ങോട്ട് ഓർമ്മ കിട്ടണില്ല. ആകെ ഓർമ്മയുള്ളത് ദേ ദിതാണ്‌.
 
“പ്ഭാ.....ടും....പ്ടും....ടമാർ.....പടാർ........പഠോ.......!!!!”
 
വാട്സ്അപ്പീന്നു കിട്ട്യത് :swami: 

 • Vanampaadi, Mazha Thulli, InduChOOdaN and 11 others like this

#2 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:48 PM

ആകെ ഓർമ്മയുള്ളത് ദേ ദിതാണ്‌.

 
“പ്ഭാ.....ടും....പ്ടും....ടമാർ.....പടാർ........പഠോ.......!!!!”  >> anghane thanne venam ... =))

 • BaaleTTaN likes this


Users Awards

#3 Malar

 
Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 30,563 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:50 PM

ബാലാ :super: ചിരിപ്പിച്ചു കൊല്ലും :vayya: ഞാന്‍ വിചാരിച്ചു ഇത് ബാലന്റെ ആത്മ gadha ആണെന്നു =))


 • BaaleTTaN likes this

#4 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:53 PM

 

ആകെ ഓർമ്മയുള്ളത് ദേ ദിതാണ്‌.

 
“പ്ഭാ.....ടും....പ്ടും....ടമാർ.....പടാർ........പഠോ.......!!!!”  >> anghane thanne venam ... =))

 

 

 

ബാലാ :super: ചിരിപ്പിച്ചു കൊല്ലും :vayya: ഞാന്‍ വിചാരിച്ചു ഇത് ബാലന്റെ ആത്മ gadha ആണെന്നു =))

 

=)) ith vaayich innu kore chirichu :vayya: 


 • Vanampaadi likes this

#5 ~KrishnettaN~

 
~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,154 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:54 PM

:hihi:


 • BaaleTTaN likes this


Users Awards

#6 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:56 PM

=)) ith vaayich innu kore chirichu :vayya:

 

Othiri chirichaal karayum enna pazhamozhi ... :secret: baakki naale chirikkam ...


 • BaaleTTaN likes this


Users Awards

#7 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:57 PM

:hihi:

 

krishnettaa :o ithevdaarnnu? ??? #8 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 02:57 PM

Othiri chirichaal karayum enna pazhamozhi ... :secret: baakki naale chirikkam ...

 

shariyaa :haavu: 


 • Vanampaadi likes this

#9 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:00 PM

shariyaa :haavu:

 

Ithraye ullu ... appozhekkum bhayannu ... :hihi:


 • BaaleTTaN likes this


Users Awards

#10 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:02 PM

krishnettaa :o ithevdaarnnu? ???

 

Chandrettan evideyaa ennu anweshichu poyathaa Krishnettan.. ... :grin:
Users Awards

#11 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:02 PM

Ithraye ullu ... appozhekkum bhayannu ... :hihi:

 

ഭയന്നതൊന്നുമല്ല :beee: ചുമ്മാ ഒരു പേടി :pedi: 


 • PaTTaaLam PuRushU likes this

#12 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:10 PM

ഭയന്നതൊന്നുമല്ല :beee: ചുമ്മാ ഒരു പേടി :pedi:

 

Inghaneyum janmanghalundo ... 8->
Users Awards

#13 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:10 PM

Inghaneyum janmanghalundo ... 8->

 

:uvva: #14 PaTTaaLam PuRushU

 
PaTTaaLam PuRushU

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 21,132 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:14 PM

പക്ഷേ കൃത്യമായിട്ടങ്ങോട്ട് ഓർമ്മ കിട്ടണില്ല. ആകെ ഓർമ്മയുള്ളത് ദേ ദിതാണ്‌.
 
“പ്ഭാ.....ടും....പ്ടും....ടമാർ.....പടാർ........പഠോ.......!!!!”
 
Ippozhum athil orennam kodukkenda asukhamundennu thonnunnu

 • BaaleTTaN likes this

#15 PaTTaaLam PuRushU

 
PaTTaaLam PuRushU

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 21,132 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 30 November 2015 - 03:15 PM

oru aadhmakdha stylil aarunnu thudakkam.. paske super gomedy aakki .. chirichittu oru vazhi aayi baletta


 • BaaleTTaN likes this
0 user(s) are reading this topic

0 members, 0 guests, 0 anonymous users