Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ഇന്ത്യാ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ ശ്രീലങ്കയില്‍


  • This topic is locked This topic is locked
No replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 November 2015 - 03:31 PM

ഇന്ത്യാ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ ശ്രീലങ്കയില്‍

image.jpgന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബി.സി.സി.ഐ അംഗവുമായ രാജീവ് ശുക്ല. 

ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്തിയാല്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് രാജീവ് ശുക്ല ഇക്കാര്യം അറിയിച്ചത്. ശ്രീലങ്ക വേദിയാക്കാന്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് മനോഹറും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ഇക്കാര്യത്തില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ശ്രീലങ്കയും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് പുറത്ത് എവിടെയും പാകിസ്താനുമായി പരമ്പര കളിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ആദ്യം ബി.സി.സി.ഐയുടെ നിലപാട്.  2014ല്‍ ഇരുബോര്‍ഡുകളും ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ഇന്ത്യ യു.എ.ഇ.യില്‍ പാകിസ്താനുമായി പരമ്പര കളിക്കാന്‍ തയ്യാറാവണമെന്ന് പി.സി.ബി.യും നിലപാടെടുത്തു. എന്നാല്‍, അവിടെ കളിക്കാന്‍ താത്പര്യമില്ലെന്ന നിലപാടിലായിരുന്നു ശശാങ്ക് മനോഹര്‍.ഇതിനിടെയാണ് ശ്രീലങ്കയെ വേദിയായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചത്. 

2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകള്‍ അവസാനിപ്പിച്ചത്. ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തില്‍ ക്രിക്കറ്റിന് വലിയ സ്ഥാനമാണുള്ളത്. പുതിയ തീരുമാനം ഇന്ത്യപാക് ബന്ധത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

2007, 2012 വര്‍ഷങ്ങളില്‍ പാകിസ്താന്‍ ടീം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2015 ഡിസംബറില്‍ ദ്വിരാഷ്ട്ര പരമ്പര കളിക്കാന്‍ ഇരുരാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞവര്‍ഷം ധാരണാപത്രം ഒപ്പിട്ടിരുന്നു. 2007 ലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കളിച്ചത്. മൂന്ന് ടെസ്റ്റുകളടങ്ങിയതായിരുന്നു അന്നത്തെ പരമ്പര. ഐ.സി.സി.യുടെ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇരുടീമുകളും പിന്നീട് ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ പരസ്പരം മാറ്റുരച്ചിട്ടില്ല. 

കഴിഞ്ഞമാസം ഇന്ത്യ പാക് പരമ്പരയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുംബൈയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും ചര്‍ച്ച അലങ്കോലപ്പെടുകയും ചെയ്തിരുന്നു. 

 






0 user(s) are reading this topic

0 members, 0 guests, 0 anonymous users