Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo
 • Please log in to reply
1 reply to this topic

#1 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,781 posts
27,599
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 15 November 2015 - 08:35 AM

കാവ്യപ്രഭാവം 
 
(കിരണാവലി/കവിതാസമാഹാരം)
 
ഉള്ളൂർ എസ്. പരമേശ്വരയ്യര്‍
 
 
 
 
തപമനവധി ചെയ്തു താന്തനായി-
ത്തനതുടജത്തിൽ വസിച്ചിരുന്ന ശുക്രൻ
ഭയദമൊരശരീരിവാക്കു കേട്ടാൻ
പ്രളയഘനാഘനഗർജ്ജനം കണക്കേ       1
                                      
"ബലി പടയിൽ മരിച്ചു;പേർത്തുമങ്ങേ-
പ്പെരുമ നിലച്ചു; ജയിച്ചു ദേവരാജൻ;
കഥയിനിയുമി തൊട്ടറിഞ്ഞതില്ലേ?
കവിയഥവാ പകലും കിനാവുകാണ്മോൻ!       2
 
കരുതുക കരണീയം" എന്ന വാക്യം
കടുവികടസ്ഫുടമുത്തരോത്തരോച്ചം
ജവമൊടു ഗഗനത്തിൽനിന്നുയർന്നു
ജലധിയിൽനിന്നു ഹലാഹലംകണക്കെ.        (യുഗ്മകം)3
 
മുഹരിതഹരിദന്തമാ വചസ്സിൽ
മുഖവുരയാം ചെറുവാക്യമൊന്നുമാത്രം
മുനിയുടെ ചെവിയിൽത്തറച്ചു മുറ്റും
മുനയൊരു മൂന്നുകലർന്ന വേലുപോലെ.       4
 
ഭൃശമുടനൊരു ഞെട്ടൽ ഞെട്ടി, വാനിൽ
ഭൃഗു നിലവിട്ടു പകച്ചു നോക്കിനിന്നു;
വിളറി കവിൾ; വിയർത്തു നെറ്റി; മങ്ങീ
മിഴി, ഗതചേതനനായി മാമുനീന്ദ്രൻ.       5
[ 43 ]
 
പുനരപി ധൃതസംജ്ഞനായ ദാന്തൻ
സ്ഫുടമിടനെഞ്ഞടി വിട്ടുമാറിടാതെ
ഒരുവിധമെഴുന്നേറ്റു ചിന്തചെയ്താ-
നൊടുവിൽ "ഇതെന്തൊരകാലജ്രപാതം?        6
 
ബലി-ശരി,മമ ശിഷ്യൻ-ഏതു ദിക്കിൽ-
പ്പടയവനിപ്പോ? ഴരാതിയേതൊരുത്തൻ?
അടരിനു വഴിയെന്തു? തോൽവിയെന്ന-
ല്ലപമൃതികൂടിയതേതുമട്ടിൽ നല്കി?        7
 
വിധി, നിജതനയൻ സനൽക്കുമാരൻ
വിധൃതവിരോചനസഖ്യനെന്നു കാണ്മൂ;
അഴൽ മഹിതകയാധുജാന്വയത്തി-
ന്നരുളുകയില്ലസുരാരി സത്യസന്ധൻ"        8
 
വിഭു ബലി തനതിഷ്ടദേവനെന്നായ്
വിഷമശരാരിയെ വിശ്വസിപ്പിച്ചിരിപ്പു;
ദൃഢമവനൊടു വൈരഹേതുസൃഷ്ടി-
സ്ഥിതിലയകൃത്തുകൾ മൂന്നുപേർക്കുമില്ല.        (യുഗ്മകം)9
 
അസുരരോടു സുരർക്കു ചേർച്ച പാർത്ത-
ലസുലഭമെങ്കിലുമസ്സഹോദരന്മാർ
അവികലമൊരു സന്ധിചെയ്കകൊണ്ടി-
ന്നടരവർത്തമ്മിലുമത്ര ശീഘ്രമല്ല.        10
 
ശതമഖനൊരുവേള പോരിടട്ടേ;
ശകലിതമാവതവന്റെ ഗാത്രമല്ലേ
ഇഹ ബലി മൃതിയാർന്നുപോലും! എന്തു-
ണ്ടിനിയധരോത്തരമൊന്നെനിക്കു കേൾപ്പാൻ!        11
 
കളവു പറകയോ കടന്നൊരുത്തൻ?
ഖലനവനെൻകഥ കേട്ടുകേൾവിയില്ലേ?
വഴിയതിനുമരിപ്പം; എങ്ങുനിന്നോ
വരുവതു വന്നു; ചുരുക്കമത്രതന്നെ."        12
 
അരഞൊടിയിട താൻ സമാധിയാർന്നാ-
ലറിയുമശേഷ;മതിന്നു ശക്തിയെന്യേ
പരിമതുമിതുമേവമോർത്തു ചിന്താ-
പരവശനായ് ഭഗവാൻ പരാപരജ്ഞൻ.        13
 
മമതയിൽ മനതാർ മയങ്ങി മായാ-
മലിനമഹാന്ധുവിലന്ധനായ്പ്പതിച്ചാൽ
മറയുടെ കരകണ്ട മാമുനിക്കും
മനുജകൃമിക്കുമശേഷമെന്തുഭേദം?        14
      
 
[ 44 ]
 
"ഇവിടമിനി വെടിഞ്ഞു ശിഷ്യരെക്ക-
ണ്ടിതിനുടെ മേല്പണി നോക്കിടേണട"മെന്നായ്
ത്സടിതി മുനി നിനച്ചു ചെന്നു ചേർന്നൂ
ചരമശിലോച്ചയചാരുശൃംഗഭൂവിൽ.       15
 
മയനുടെ കരശില്പസൂമയായും,
മഹിതമഹീധരമൗലിഭുഷയായും,
അവിടെയതിമനോജ്ഞഹർമ്മ്യമൊന്നു-
ണ്ടരിയ വിരോചജനാധിവാസഗേഹം.       16
 
ചപലത ലവമറ്റു മിന്നുവോരോ-
ച്ചരമഗിരീശ്വരശാശ്വതാർക്കബിംബം
കടുതരവിവൃതാസ്യമാം തമസ്സാൽ
കബളിതമായ്ക്കരിതേച്ചപോലിരുന്നു.       17
 
തുരുതുരെയവിടത്തിൽനിന്നു പൊങ്ങും
തുമുലരവം, മുനിയൊട്ടടുത്തനേരം
കടലിനുടെയിരമ്പലല്ല മുറ്റും
ക്രതുഭുഗരാതിവിലാപമെന്നറിഞ്ഞു;       18
 
തവിടുപൊടി തകർന്നുതാഴെവീഴും
തനതുമനോരഥമേട നോക്കിനോക്കി
തരളമതി തപസ്വി പാഞ്ഞുചെന്നു
ദനുജകുലാധിപരാജധാനിതന്നിൽ,       19
 
അതിനകമുശനസ്സണഞ്ഞനേര-
ത്തഹഹഹ! കണ്ടൊരുകാഴ്ചയെന്തു ചൊൽവൂ?
കഠിനം! അസുരർതന്നവസ്ഥയാർക്കും
കരളുരുകുംപടി കഷ്ടമായിരുന്നു       20
 
ഉടലൊടു തല വേർപിരിഞ്ഞു;വക്ഷ-
സ്സടവുകലർന്നു, കരോടി ചൂർണ്ണമായി,
കഴൽ കരമിവയ,റ്റസൃക്കിൽമുങ്ങി-
ക്കവി പല ശിഷ്യകളേബരങ്ങൾ കണ്ടു.       21
 
നടുപദവിയിൽ വിപ്രചിത്തി,ജംഭൻ,
നമുചി, വലൻ മുതലായ സൈന്യനാഥർ
തടിയിടിപൊടിയായ്ക്കിടപ്പു ഹാ ഹാ!
തപനതനുജനികേതനാദ്ധ്വനീനർ       22
 
വളരെയസുരവീരർ ഗോർദ്ദ, മന്ത്രം
വപയിവ വൈകൃതമായ് വെളിക്കു ചിന്നി
ചുടുനിണവുമണിഞ്ഞു ഹാ ശയിപ്പൂ
ചുവടുമറിഞ്ഞ മരാമരങ്ങൾപോലെ       23
[ 45 ]
 
അതുപൊഴുതു, മധീശരായിരുന്നോ--
രവരെയകമ്പടിസേവചെയ്തുകൊൾവാൻ
ബഹുഭടർ കുതികൊണ്ടു തുള്ളിനില്പൂ
വെറുമപമൂർദ്ധകളേബരാവശീഷ്ടർ!       24
 
തടവിനിടപെടാതെ സഞ്ചരിക്കും
ദനുജബലം സകലം സമൂലഘാതം
ശിവശിവ! ചിതറിക്കിടപ്പു ചുറ്റും
ശിലയടിച്ചു തകർന്ന കപ്പൽപോലെ.       25
 
ദനുസുതരിതുമട്ടു താറുമാറായ്--
ത്തറയിൽ മറിഞ്ഞു മലർന്നൊരന്നികേതം
പരമരമനയെന്ന മട്ടുമാറി--
പ്പടുചുടലക്കളമായ്ച്ചമഞ്ഞിരുന്നു.       26
 
അതിനകമൊരിടത്തസഹ്യമോർപ്പാ--
നസുരകുലേശനവാപ്തകാലധർമ്മൻ
ശിഥിലതനു കിടപ്പു ജിഷ്ണുശസ്ത്രം
ചിറകുമുറിച്ച ശിലോച്ചയംകണക്കേ       27
 
ധമനനിരയരഞ്ഞു, സന്ധിബന്ധം
തവിടുപൊടിഞ്ഞു, വെളിക്കു ബുക്ക ചാടി.
ഗളമിടയിൽ മുറിഞ്ഞു, തുണ്ടുതുണ്ടായ്--
ക്കരളുഞെരിഞ്ഞു, കശേരുകാസ്ഥിപൊട്ടി       28
 
തലയുടെ വെളിയോടുടഞ്ഞു, ചുറ്റും
തറയിലതിന്നകമാർന്ന ചോര ചിന്നി
നലമുടയ മുഖം ചതഞ്ഞു, ഹാ ഹാ!
നയനമടഞ്ഞു, രദോൽക്കരം നുറുങ്ങി.       29
 
പരവശനിലയിൽ പ്രതിപ്രതീകം
പരപരിഭൂതി പരം വിളിച്ചുചൊല്ലി
ഒരു കുണാപമെഴുന്നതാണു ദൈത്യർ--
ക്കുടയവനാം ബലിപോലും! എന്തുമാറ്റം!        (വിശേഷകം)30
 
തുടുതുടെയൊരിടത്തൊഴുക്കിയന്നും,
ത്വരിതമിരുണ്ടൊരിടത്തു കട്ടയായും,
സ്ഫുടതരമതിൽനിന്നു ചെമ്പരുത്തി--
പ്പുതുമലർനീരെതിർചോര ചിന്നിടുന്നു.       31
 
ബലിമഹിഷി വിശിഷ്ടയായ വിന്ധ്യാ--
വലി പതിതൻ വികൃതോത്തമാംഗപിൺഡം
മടിയിൽ മമതയാർന്നെടുത്തണച്ചും
മനതളിൽ മൂർച്ഛയിൽ മഗ്നമാക്കിവച്ചും,       32
[ 46 ]
 
വിധിയെയപലപിച്ചു, മാർത്തനാദം
വിവിധമുയർത്തിയു, മശ്രുധാര വാർത്തും,
തളിരൊളിതനു തല്ലിയും തൊഴിച്ചും,
തറയിലുരുണ്ടുപിരണ്ടു കേണിടുന്നു        (യുഗ്മകം)33
 
അഴൽനിഴൽ കണികണ്ടീടാതിരിപ്പോ--
നസുരജഗത്തിനനന്തരആവകാശി,
അരികിൽ മുറയിടുന്നു ബാണനും വീ--
ണഹഹ! കിശോരനപേതതാതപാദൻ       34
 
അചലമതി ജിതേന്ദ്രിയൻ ഗഭീരർ--
ക്കണിമണിതുല്യ സുവർണ്ണചൂർണ്ണഖണ്ഡൻ
ഭൃഗുവിനുമവയൊക്കെ നോക്കിയപ്പോൾ
ഭൃശമഴൽവന്നു; വരാതെയെന്തുചെയ്യും?       35
 
പലതവണയതിന്നുമുമ്പുമോരോ
പടയിൽ മഖാശികളോടു തോറ്റു മാറി
അസുരരവശരായ്‌ത്തിരിച്ചനാളു
ണ്ടവയെ മഹർഷിയപസ്മരിച്ചതല്ല.       36
 
അടരിരുതലവാ,ളതിൽപ്പെടുമ്പോ--
ളപജയമാർക്കു വരില്ല; വന്നിടട്ടേ:
പരമൊരുവകഭംഗമിന്നതെന്നായ്
ബലിയറിയി,ല്ലെതുമന്നറിഞ്ഞിടട്ടെ;       37
 
അഴൽവരുമൊരുവന്നു; വന്നുവെന്നാ--
ലതിനൊരുമാതിരി കൈകണക്കു കാണും;
ഇരുളധികമെഴും കറുത്തവാവി--
ന്നിരവിലുമിത്തിരി നാട്ടുവെട്ടമുണ്ടാം;       38
 
അടിമുതൽ മുടിയോളമറ്റമറ്റു--
ള്ളശരണഭാവമദൃഷ്ടപൂർവമേവം
അസുരസമുദായത്തിലാകമാനം
ഹതവിധിനൽകിയതന്നൊരിക്കൽമാത്രം        (വിശേഷകം)39
 
തുരുതുരെ മിഴിനീർ വഴിഞ്ഞിടും മെയ്
തുകിലിനെഴുന്നൊരു ഉതുമ്പിനാൽ തുവർത്തി
വലിയൊരു നെടുവീർപ്പുമിട്ടു വിന്ധ്യാ--
വലിയുടെ മുന്നിലലഞ്ഞു മന്മുനീന്ദ്രൻ.       40
 
കരുണയൊടണിമെയ് തലോടി, "വത്സേ!
കരയരു"തെന്നു പറഞ്ഞുകൊണ്ടു കാവ്യൻ
കരതലമവൾതൻ ശിരസ്സിൽ വച്ചാൻ;
കമനിയുമർദ്ധഗതാസു കൺമിഴിച്ചാൾ.       41
[ 47 ]
 
വിരവൊടു മിഴിരണ്ടുമോമനക്കൈ-
വിരലുകൾകൊണ്ടു തുടച്ചു മുന്നിൽ നോക്കി
കുലഗുരുസവിധസ്ഥനെന്നരിഞ്ഞ-
ക്കുവലയദ്യക്കെഴുന്നേറ്റു കൂപ്പുകൈയായ്.        42
 
ജലമൊരുപടി ശീഘ്രമർഘ്യപാദ്യാ-
ചമനവിധിക്കുതകുന്ന നേത്രയുഗ്മം
അരിയ ഗുരുപദങ്ങളിൽപ്പതിപ്പി-
ച്ചരിവയർമുത്തഭിവാദ്യമാചരിച്ചു.        43
 
"മതി മതി മകളേ! വിഷാദ"മെന്ന-
മ്മതിമുഖിയാളൊടു ഗദ്ഗദസ്വരത്തിൽ
അരുളി നിജകരങ്ങൾ മൗലിയിൽ ചേർ-
ത്തവളെ നിതാന്തമനുഗ്രഹിച്ചു ദാന്തൻ.        44
 
കവിയുടെ കരുണാബലത്തിനാൽ തൻ
കദനനിരുദ്ധഗളത് വ്അമൊട്ടുമാറി
കരളെരിയുമൊരന്നതാംഗി ബാഷ്പ-
സ്ഖലിതപദം ചിലതപ്പൊഴുച്ചരിച്ചു:        45
 
"തിലകിതബൃഗുവംശ! ദീനന്ധോ
ദിതിജഗുരോ! ഭഗവാൻ ത്രികാലവേദി;
അടിമലരവലംബ, മാർത്തയാമീ-
യടിനതിൽപ്പരമെന്തുണർത്തിടേണ്ടൂ?        46
 
ഹരിയെ വിബുധബന്ധുവാക്കിയാലെ-
ന്തരിയഗുരുദ്വഹനായ് ഭവാനെ നൽകി
നിയതിനിരവലംബർ ദൈത്യരിൽത്താൽ
നിയതമണയ്പു നിതാന്തപക്ഷപാതം.        47
 
കതിപയനിമിഷങ്ങൾ വേണമെങ്കിൽ
ഖലർ സുരരെത്തുണച്ചെയ്തിടട്ടെ കാലൻ;
കനമെഴുമസുരർക്കു താങ്ങലില്ലേ
കവി കരുണാനിധി കാലകാലശിഷ്യൻ?        48
 
'അദിതിജപതിയാകുവോനെയങ്ങോ-
ട്ടജഗരമാക്കി വെളിക്കു തള്ളുവാനും,
അരമൊരു പറയന്നുകൂടി വേറി-
ട്ടമരുലകം പണിചെയ്തുകൊള്ളുവാനും,        49
 
കഴിയുമനഘരാം തപോധനന്മാർ
കഴൽതൊഴുമങ്ങു കനിഞ്ഞു കാത്തിടുമ്പോൾ
കദനമെവിടെനിന്നുമെത്തിടട്ടേ;
കരബദരീകൃതകാക്ഷിതാർത്ഥർ ഞങ്ങൾ.'   50


#2 C.Chinchu MoL

C.Chinchu MoL

  Chayakkada Secretary of PP

 • Super Moderator
 • 38,781 posts
27,599
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 15 November 2015 - 08:37 AM

ഇതുവരെയുമിവണ്ണമോർത്തിരുന്നോ-
രിവരെയുമിന്നു കിനാവിൽനിന്നുണർത്തി
അരിയൊരു നിജശക്തി ബോധ്യമാക്കും
ഹതവിധിതന്നെയവാപ്തചാറിതാർത്ഥ്യൻ!        (വിശേഷകം) 51
 
വിഗതപിതൃകനിക്കുമാരനയ്യോ!
വിധവ ഭവല്പദപത്മഭംഗിയാം ഞൻ;
വിഷയമിതുകനാഥ, മെന്തുവേണം
വിമതകുലത്തിനിതിൽപ്പരം വിനോദം?        52
 
കരുതിമരുവിടുന്നു നമൊരെണ്ണം;
കരഗതമായ്ച്ചമയുന്നു മറ്റൊരെണ്ണം
അമൃതമനുഭവിപ്പതിന്നു പോയാ-
രസുര,രവർക്കു ലഭിച്ചതാത്മനാശം        53
 
ശരിയതു ഭവിതവ്യശക്തിയാവാം;
ശചിയുടെ 'ശുക്ര'ദശാവിലാസമാവാം;
അടിയനതറിയേണ്ട, വേണ്ടതെന്തെ-
ന്നവിടെ നിനയ്ക്കുകിലത്തലസ്തമിക്കും.        54
 
ശകലവുമസുരാന്വയത്തിനാപ-
ദ്ധനമവിടുന്നറിയാത്ത തത്ത്വമില്ല;
ദനുഭവർ പരിപാലനീയർ യുഷ്മ-
ച്ചരണയുഗൈകശരണ്യർ തമ്പുരാനേ!"        55
 
പലതുമവളിവണ്ണമോതി വീണ്ടും
പദതളിരിൽപ്പരിതപ്തയായ്പ്പതിക്കേ
പരിണതകരുണാകുലാന്തരംഗൻ
പകരമുരച്ചുതുടങ്ങി പാരികാംക്ഷി        56
 
"അതുതരുതഴൽ ശുക്രനല്ലയോ നി-
ന്നരികിലണഞ്ഞ,തവൻ സജീവനല്ലേ?
അതു മതി മകളേ! നിനക്കു മാലേ?-
തരഞൊടി നീയൊരു പേക്കിനാവുകണ്ടു.        57
 
അവിരതമഭിവാദനത്തിനാശിസ്സ-
രുളുകിൽ നിത്യസുമംഗലീപദം ഞാൻ
മകളുടെ വിഷയത്തിലുച്ചരിപ്പൂ;
മമ മൊഴി സത്യവുമർത്ഥവത്തുമല്ലേ?        58
 
അതിദിജർ സുധ തെല്ലു സംഭരിക്കാ-
മതൊരു പതത്രി ഹരിച്ചുകൊണ്ടുപോകാം;
അമ്രതഘടമെഴുന്നതസ്മദീയർ-
ക്കപരമഖണ്ഡതപോലാഭിധാനം.        59
[ 49 ]
 
പരിമൃദിതപരേതരാജദർപ്പൻ,
പശുപതി മൽഗുരു ഭക്തപാലനോല്ക്കൽ;
മൃഡനു‌ടെ‌‌ വരമെങ്ങു? തുച്ഛമാമീ
മൃതബലിജീവനമേ,ങ്ങതോർത്തുമോക്കൂ.       60
 
അസുരപതി മദീയശിഷ്യനെന്നു-
ള്ളറിവുവെടിഞ്ഞളികത്തികത്തിലാത്മയോനി
അതുമിതുമവതാളമായ് വരച്ചാ-
ലണകകുലാലരിലഗ്രഗണ്യനങ്ങോർ!        61
 
ചില ചെ‌‌ടി കവരം മുറിച്ചുവിട്ടേ
ചിതമൊരു വാച്ചു തഴച്ചിടുന്നുള്ളു;
പരകൃതപരിഭൂതി ദാനവർക്കും
പരമതുമട്ടിലുദർക്കഭവ്യഹേതു.        62
 
അരഞ്ഞൊടി പിരിയാത്ത ഞാനഹോ നി-
ന്നനുകനെയന്നനുയാത്ര ചെയ്തില്ല!
അവിരതമവിവേക പാദത്തി-
ന്നനുശയസസ്യമവശ്യഭാവിതന്നെ.        63
 
അതിനിതു ഫലമാട്ടെ; തോറ്റു നാമെ-
ന്നരികളുരയ്പതളീകവീരവാദം;
മഹിതസാരനദിക്കു മന്നിലെത്താൻ
മണലണകൊണ്ടൊരു മാർഗ്ഗരോധമുണ്ടോ?        64
 
കരയരുതു കുമാരി! കാൺക വേണ്ടേ
കളി ചിലതൊക്കെ നിനക്കു? കൺമിഴുക്കൂ!
മധുരതരമഹേന്ദ്രജാലവിദ്യാ-
മരതകപിഞ്‌ഛിക മത്തപോമതല്ലി,"        65
 
ബഹുവിധമിതുമട്ടുരച്ചു കാവ്യൻ
ബലിദയിതയ്കു വിശേഷസ്വാന്തനമേകി;
ശവമൊരു വസന്തത്തിനാൽ മറച്ചാൻ;
ശ്രവണപുടങ്ങളിൽ മന്ത്രമുച്ചരിച്ചാൻ        66
 
 
 
അവയവതതി പാണികൊണ്ടു തൊട്ടാ-
നലിവൊ‌ടനന്തരമാനനം മുകർന്നാൻ;
ഒടുവിലുണരുകെൻറെ വത്സനെന്നാ;-
നെരുനിമിഷത്തിലിതൊക്കെയും കഴിഞ്ഞു.        (യുഗ്മകം)67
 
 
 
ത്സടിതി "പശുപതേ! മദേകബന്ധോ!
ജയ ജയ ദേശിക! ഭാർഗ്ഗവാന്വയേന്ദോ!?"
ഇതി വിവിധവചസ്സുരച്ചുകൊണ്ട-
ന്നിളയെ വെടിഞ്ഞഴുന്നേറ്റു ദാനവേന്ദ്രൻ.        68
 
 
[ 50 ]
 
ചതവുടവിവയില്ല മെയ്യിലെങ്ങും;
ശകലമിടയ്ക്കൊരു പോറൽപോലുമില്ല;
ചടമൊരു ലവമില്ല; നെറ്റിയിന്മേൽ
ശ്രമജലബിന്ദുവുമൊന്നുകൂടിയില്ല!       69
 
ശിരസ്സിൽ മകുടത്തൊടും നിറുകയിൽ ത്രിപുണ്ഡ്രത്തൊടും
കഴുത്തിലിഴമുത്തൊടും കരതലത്തിലസ്ത്രത്തൊടും
കടന്നു ഗുരുവിന്റെ കാൽത്തളിരിലാശു സാഷ്ടാംഗമായ്
പ്പതിച്ചു സുരവൈരികൾക്കശനിപാണി വൈരോചനി.       70


Also tagged with one or more of these keywords: Kavya Prabhavam, Ulloor S Parameshwaraiyar, Malayalam Kavitha, Kavitha Lyrics, Punchapaadam, കാവ്യപ്രഭാവം

0 user(s) are reading this topic

0 members, 0 guests, 0 anonymous users