Jump to content

Toggle Scoreboard
ibProArcade Scoreboard

Secretary Ambro has obtained a high score of 5200 Today, 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Yesterday, 06:14 PM Playing Dog Fight Play Now!                SooryappaN has obtained a high score of 50530 Yesterday, 06:03 PM Playing Dodo Hunt Play Now!                Pokkiri SimoN has obtained a high score of 65735 Yesterday, 05:53 PM Playing Dog Fight Play Now!                Pokkiri SimoN has obtained a high score of 139900 Yesterday, 05:49 PM Playing Dodo Hunt Play Now!                
Photo

പശുവും മതവും തോറ്റു: 'ബീഫും' ജാതിയും ജയിച്ചു


  • Please log in to reply
5 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:37 AM

പശുവും മതവും തോറ്റു: 'ബീഫും' ജാതിയും ജയിച്ചു

ബി.ജെ.പി.യെ നേരിടാന്‍ വിശാലസഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ബിഹാറില്‍നിന്ന് നേരത്തേ തൂത്തെറിയപ്പെട്ടിരുന്നെങ്കിലും ലാലുവിനെയും നിതീഷ് കുമാറിനെയും ഒന്നിച്ചുകൊണ്ടുവരാന്‍ പ്രധാനമായും ചരടുവലിച്ചത് സോണിയാഗാന്ധി ആയിരുന്നു.

image.jpg
ന്യൂഡല്‍ഹി: വികസനത്തിലൂന്നി നടത്തേണ്ടിയിരുന്ന പ്രചാരണം ഉള്‍വലിഞ്ഞപ്പോള്‍ വിഭാഗീയത പുറത്തായി. മതവും പശുവും അസഹിഷുണതയും ഹൈന്ദവ ഏകീകരണം ലക്ഷ്യംവെച്ചുള്ള തരംതാണ പരാമര്‍ശങ്ങളും കൂട്ടിനെത്തി. അതിനെ നേരിടാന്‍ ബിഹാറികള്‍ പുറത്തെടുത്തത് ജാതിയും ബിഹാര്‍ ദേശീയതയും. 'ബാഹ്‌റി'വേണോ (പുറത്തുനിന്നുള്ളവര്‍- മോദി, അമിത്ഷാ സംഘം) ബിഹാറി വേണോ എന്ന മഹാസഖ്യത്തിന്റെ അടിസ്ഥാനചോദ്യത്തിന് തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെയുള്ള ജനവിധി-ബിഹാറില്‍ തോറ്റത് മോദിയുടെ വികസനമുഖവും മതവും പശുവുമാണ്. ജയിച്ചത് ജാതിക്കൂട്ടായ്മയും സാമുദായിക അസഹിഷ്ണുതയ്‌ക്കെതിരെ 'ബീഫ്' ഉണ്ടാക്കിയ ഐക്യവും.

ദേശീയതലത്തില്‍ വന്‍പ്രതീക്ഷയോടെ 2014-ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി. സര്‍ക്കാറിന് ലഭിച്ച രണ്ടാമത്തെ കനത്ത ആഘാതമാണിത്. ഇക്കൊല്ലമാദ്യം ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയോട് ദയനീയമായി തോറ്റപ്പോള്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ടിയിരുന്ന പാര്‍ട്ടി അതിനു തയ്യാറാവാതെ വര്‍ധിച്ച വീര്യത്തോടെ ധൃവീകരണരാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെയും വന്‍തൊഴിലവസരങ്ങളുടെയും പ്രതീക്ഷയാണ് മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍, ഒന്നരവര്‍ഷത്തിനുള്ളില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്ന് മാത്രമല്ല, സാമുദായിക സൗഹാര്‍ദം നശിപ്പിക്കുന്ന തരത്തിലുള്ള ചില പ്രവൃത്തികളും പ്രസംഗങ്ങളുമാണ് ബി.ജെ.പി.ക്കുള്ളിലും പുറത്തുമുള്ള ചിലര്‍, മന്ത്രിമാരുള്‍പ്പെടെ, നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞില്ല. വികസന അജന്‍ഡ വിഭാഗീയതയ്ക്കുള്ള ഒരു മറയാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക്് ഉണ്ടായതിന്റെ ലക്ഷണമാണ് ബിഹാറില്‍ കണ്ടത്.

യഥാര്‍ഥത്തില്‍ ഗുജറാത്തിലെ പരീക്ഷണം ബിഹാറിലും ആവര്‍ത്തിക്കാനുള്ള തന്ത്രങ്ങളാണ് മോദിയും അമിത്ഷായും നടത്തിയത്. എന്നാല്‍, ജനതാദള്‍-ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ട മഹാസഖ്യത്തിന്റെ അടിത്തറ ശക്തമാണെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടപ്പോള്‍ മതവികാരം ഉണ്ടാക്കാനുള്ള ശ്രമം അവര്‍ ശക്തമാക്കി. മഹാസഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കംപൊട്ടുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗവും പിന്നാക്ക സംവരണം തട്ടിയെടുത്തു. ഒരു വിഭാഗത്തിന് (ന്യൂനപക്ഷത്തിന് എന്ന് വിവക്ഷ) നല്‍കാനാണ് ലാലുവും നിതീഷും ശ്രമിക്കുന്നതെന്നും മറ്റമുള്ള പ്രചാരണവും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംവരണം പുനഃപരിശോധിക്കണമെന്ന തരത്തില്‍ ആര്‍.എസ്.എസ്. നോതാവ് മോഹന്‍ ഭാഗവത് തുടക്കത്തിലേ നടത്തിയ പരാമര്‍ശം പിന്നാക്കവിഭാഗങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കി. അത് പരമാവധി മുതലെടുക്കാന്‍ നിതീഷിനും കൂട്ടര്‍ക്കും സാധിക്കുകയും ചെയ്തു. ഇതോടൊപ്പം 'ദാദ്രിയും ദാലും'(പശുവിറച്ചി സംഭവം നടന്ന യു.പി.യിലെ സ്ഥലം, പരിപ്പിന്റെ ഉയര്‍ന്ന വില)കൂടി ചേര്‍ന്നപ്പോള്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി.

ബി.ജെ.പി.യെ നേരിടാന്‍ വിശാലസഖ്യം ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ബിഹാറില്‍നിന്ന് നേരത്തേ തൂത്തെറിയപ്പെട്ടിരുന്നെങ്കിലും ലാലുവിനെയും നിതീഷ് കുമാറിനെയും ഒന്നിച്ചുകൊണ്ടുവരാന്‍ പ്രധാനമായും ചരടുവലിച്ചത് സോണിയാഗാന്ധി ആയിരുന്നു. സഖ്യത്തിന്റെ സീറ്റുചര്‍ച്ചയില്‍ ലാലു പിന്മാറുന്ന ഘട്ടംവന്നപ്പോള്‍ സോണിയയുടെ ഇടപെടലാണ് അതിനെ രക്ഷിച്ചത്. ജനതാദള്‍ ആവട്ടെ അതിന് അവര്‍ക്ക് പ്രത്യുപകാരവും ചെയ്തു. നാല്പത് സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയതില്‍ തങ്ങളുടെ സ്വന്തം സീറ്റുകളായിരുന്നു അവയിലേറെയും. 26 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. നാലു സീറ്റുമായി നേരത്തേ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിന് അങ്ങനെ ആശ്വസിക്കാന്‍ വകയായി. ആര്‍.ജെ.ഡി.ക്ക് ലോക്‌സഭയില്‍ സീറ്റില്ലെങ്കില്‍പ്പോലും പാര്‍ലമെന്റില്‍ ഇനി മൂന്നുപാര്‍ട്ടികള്‍ക്കും ഒന്നിച്ചുനീങ്ങാന്‍ ഈ തിരഞ്ഞെടുപ്പ് നല്ല അടിത്തറയാണ് ഒരുക്കിയിരിക്കുന്നത്.

 



#2 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:38 AM

bihar_election.jpg



#3 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:39 AM

ബീഹാറില്‍ തോറ്റത് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

image.jpg

പട്‌ന: മോദി തംരംഗം അവസാനിച്ചിട്ടില്ല എന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ തകര്‍ത്ത് മഹാസഖ്യം വിജയക്കൊടി പാറിച്ചു. പല പ്രമുഖ ഏജന്‍സികളുടെയും എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കാറ്റില്‍പ്പറത്തിയായിരുന്നു ജനങ്ങളുടെ ഈ വിധിയെഴുത്ത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍, മൂന്നെണ്ണവും എന്‍ഡിഎയ്ക്ക് അനുകൂലമായ വിധിയാണ് എഴുതിയിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും, ഡല്‍ഹി ഫലവും കൃത്യമായി പ്രവചിച്ച ടുഡേ ചാണക്യയ്ക്കാണ് ഏറ്റവും കൂടുതല്‍ പിഴച്ചത്.  243 സീറ്റില്‍ 155 ഉം എന്‍ഡിഎ നേടിയെടുക്കുമെന്ന ചാണക്യ പ്രവചിച്ചപ്പോള്‍, 120 മുതല്‍ 130 സീറ്റുകളാണ് എന്‍ഡിടിവി ഹന്‍സ വിധിയെഴുതിയത്. വിധി വന്നപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയത് 73 സീറ്റിലൊതുങ്ങി.

ന്യൂസ് 24ടുഡേയുടെയും കണക്കുകൂട്ടലില്‍ വിജയം ബിജെപി സഖ്യത്തിനായിരുന്നു. മുക്കാല്‍ ലക്ഷത്തിലധികം സാംപിളുകള്‍ പരിശോധിച്ചാണ് ഹന്‍സ ഈയൊരു കണക്കില്‍ എത്തിച്ചേര്‍ന്നത്. പെട്ടിപൊട്ടിച്ച ആദ്യമണിക്കൂറുകളില്‍ ബിജെപി തരംഗം കാണാന്‍ സാധിച്ചെങ്കിലും, വോട്ടെണ്ണല്‍ പുരോഗമിക്കും തോറും സ്ഥിതി വ്യത്യസ്തമാകുകയായിരുന്നു. എന്‍ഡിഎയുടെ ഇരട്ടിയിലധികം സീറ്റുകളോടെ മഹാസഖ്യം ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നു. ന്യൂസ്എക്‌സ്‌സിഎന്‍എക്‌സ്, എബിപിഎസി നീല്‍സണ്‍ എന്നീ ഏജന്‍സികള്‍ മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ചെങ്കിലും ഇത്രയധികം മുന്നേറ്റം ഒരു ഏജന്‍സിയും പ്രവചിച്ചില്ല. എല്ലാ പ്രവചനങ്ങളേയും കാറ്റില്‍പറത്തിയാണ് മഹാസഖ്യം മഹാവിജയം ആഘോഷിച്ചത്.



#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:40 AM

നിതീഷിന് അഭിനന്ദനവുമായി നേതാക്കള്‍

image.jpg

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കളത്തിലിറങ്ങി നയിച്ചിട്ടും ബിജെപിയെ നിഷ്പ്രഭരാക്കി മികച്ച  വിജയം നേടിയ നിതീഷ്‌ലാലു സഖ്യത്തിന് അഭിനന്ദനങ്ങളുമായി പ്രമുഖര്‍ രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നിതീഷിന് അഭിനന്ദനവുമായി രംഗത്തെത്തിയവരില്‍ പ്രധാനി. ജെഡിയു-ആര്‍.ജെ.ഡി സഖ്യം വിജയമുറപ്പിച്ചതോടെ നരേന്ദ്രമോദി നിതീഷ് കുമാറിനെ നേരിട്ട് ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് നിതീഷ് നന്ദി അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നിതീഷിനെ ഫോണില്‍ അഭിനന്ദിച്ചു.

ഐതിഹാസികവിജയം നേടിയ നിതീഷിനെ അഭിനന്ദിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഉജ്ജ്വലവിജയം നേടിയ നിതീഷ്-ലാലു സഖ്യത്തേയും അവര്‍ക്ക് വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാരേയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു.  ബീഹാറിലെ വിജയം സഹിഷ്ണതയുടെ വിജയവും അസഹിഷ്ണുതയുടെ പരാജയവുമാണെന്നും മമത കുറിച്ചു.

ബീഹാറികളുടെ ഡി.എന്‍.എയെ അവഹേളിച്ചതിനുള്ള മറുപടിയാണ് മഹാസഖ്യത്തിന്റെ വിജയമെന്നായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മകള്‍ മിസയുടെ പ്രതികരണം. അര്‍ഹിച്ച വിജയം നേടിയെടുത്ത നിതീഷിനെ അഭിനന്ദിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. നിതീഷിന്റെ വിജയം വരുംദിവസങ്ങളില്‍ രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണ് ബീഹാറില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിലയിരുത്തി. അതേസമയം ജെഡിയുവിന്റെ തിരിച്ചുവരവ് അത്ഭുപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രതികരണം. ബീഹാറില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ പാളിപ്പോയെന്നും വികസനത്തിന് പ്രാമുഖ്യം നല്‍കി വേണമായിരുന്നു പാര്‍ട്ടി പ്രചാരണം നടത്തേണ്ടിയിരുന്നതെന്നും റാം മാധവ് പറഞ്ഞു.

നിതീഷിനെ അഭിനന്ദിച്ചും മോദിയെ വിമര്‍ശിച്ചും ശിവസേനയും രംഗത്തെത്തി. ബീഹാറില്‍ മഹാസഖ്യത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തോടെ നിതീഷ് `പൊളിറ്റിക്കല്‍ ഹീറോ' ആയിമാറിയെന്ന് പറഞ്ഞ റാവത്ത് ബിജെപിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണെന്ന് തുറന്നടിക്കുകയും ചെയ്തു.

അതേസമയം നീതിക്ക് മേല്‍ പണസഞ്ചികള്‍ നേടിയ വിജയമാണ് നിതീഷിന്റേത് എന്നായിരുന്നു ബീഹാറിലെ പ്രമുഖ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം.



#5 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:42 AM

കിങ്‌മേക്കറായി ലാലുവിന്റെ തിരിച്ചുവരവ്

ഒരു പതിറ്റാണ്ടായി നിതീഷും ബി.ജെ.പിയുമെല്ലാം അടക്കിവാണ ബിഹാറില്‍ നിന്ന് രാഷ്ട്രീയമായി ഏറെക്കുറെ നിഷ്‌കാസിതനായെന്ന് കരുതിയിടത്ത് നിന്നാണ് ലാലു അവിശ്വസനീയമായി തിരിച്ചുവന്നത്.

November 8, 2015, 12:14 PM IST
T- T T+
image.jpg

പട്‌ന: പശുവിനെച്ചൊല്ലിയുള്ള കലഹം നിറഞ്ഞുനിന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍, ഒടുവില്‍ തല ഉയര്‍ത്തിനില്‍ക്കുന്നത് കാലിത്തീറ്റ കസേര തെറിപ്പിച്ച ലാലുപ്രസാദ് യാദവ്. തിരഞ്ഞെടുപ്പിന്റെ അന്തിമഫലം വന്നപ്പോള്‍, പലപ്പോഴും ഡല്‍ഹി മാധ്യമങ്ങള്‍ കോമാളി പരിവേഷം ചാര്‍ത്തിക്കൊടുത്തിരുന്ന ലാലുവാണ് യഥാര്‍ഥ കിങ്‌മേക്കറുടെ വേഷത്തില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നത്. നിതീഷോ മോദിയോ എന്ന ചോദ്യം നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിതീഷും ബി.ജെ.പിയുമെല്ലാം അടക്കിവാണ ബിഹാറില്‍ നിന്ന് രാഷ്ട്രീയമായി ഏറെക്കുറെ നിഷ്‌കാസിതനായെന്ന് കരുതിയിടത്ത് നിന്നാണ് ലാലു അവിശ്വസനീയമായി തിരിച്ചുവന്നത്.

ബി.ജെ.പി.യും നിതീഷും ഒന്നിച്ച് മത്സരിച്ച കഴിഞ്ഞ തവ 22 സീറ്റ് മാത്രമായിരുന്നു ലാലുവിന്റെ ആര്‍.ജെ.ഡി.യുടെ സമ്പാദ്യം. ഒരു വര്‍ഷം മുന്‍പ് മോദി തരംഗം ആഞ്ഞുവീശിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് കൊണ്ടും തൃപ്തിപ്പെടേണ്ടിവന്നിരുന്നു. സംസ്ഥാന, ദേശീയ രാഷ്ട്രീയങ്ങളില്‍ ഒരുപോലെ പ്രസക്തി നഷ്ടപ്പെട്ട്, ഒറ്റപ്പെട്ടുപോയ ഈ സ്ഥിതിയില്‍ നിന്നാണ് ലാലുവിന്റെ തിരിച്ചുവരവ്.

ബി.ജെ.പി.ക്കെതിരെ മഹാസഖ്യം രൂപവത്കരിക്കുമ്പോഴോ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കകാലത്തോ ഇത്തരമൊരു സൂചനയുടെ ഒരു ചെറു സൂചന പോലും ആരും വായിച്ചെടുത്തിരുന്നില്ല എന്നതാണ് വാസ്തവം. മഹാസഖ്യത്തിന്റെ റാലിയില്‍ ലാലുവിനൊപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദി പങ്കിടാന്‍ വിസമ്മതിക്കുക വരെ ചെയ്ത സംഭവം ഉണ്ടായിരുന്നു. അഴിമതിയുടെ അപോസ്തലനായ ലാലുവിനൊപ്പം കൂട്ടുചേര്‍ന്ന നിതീഷ്‌കുമാറും കോണ്‍ഗ്രസും വലിയ തിരിച്ചടി നേരിടുമെന്നുവരെ പ്രചാരണം ഉണ്ടായി. എന്നാല്‍, പ്രചാരണം ചൂടുപിടിച്ചതോടെ മറ്റാരേക്കാളും നന്നായി ബിഹാറിന്റെ മര്‍മമറിയാവുന്ന ലാലു സജീവമായി. പലപ്പോഴും മോദിയുടെയും അമിത് ഷായുടെയുമെല്ലാം തീപ്പൊരു പ്രസംഗങ്ങള്‍ക്കും മുനവച്ച ആരോപണങ്ങള്‍ക്കും അതേ നാണയത്തില്‍, അല്ലെങ്കില്‍ അതിനേക്കാള്‍ ചുട്ട മറുപടി നല്‍കിയത് ലാലുവായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പി. ബിഹാറില്‍ നിന്ന് പൂര്‍ണമായി തുടച്ചുനീക്കപ്പെടുമെന്ന് ആദ്യ പരസ്യമായി പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിച്ചതും ലാലു തന്നെയായിരുന്നു. ബി.ജെ.പി. കോമയിലാണെന്നും നേതാക്കള്‍ അത്യാസന്ന നിലയിലാണെന്നുമുള്ള ലാലുവിന്റെ ആരോപണം ശരിക്കും കുറിക്ക് കൊള്ളുന്നതായിരുന്നു. സംവരണ വിഷയത്തില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതിലും ലാലു തന്നെയായിരുന്നു മുന്‍പന്തിയില്‍. ബി.ജെ.പി.യുടെ ചാലകശക്തിയായ ആര്‍.എസ്.എസിന് ബ്രാഹ്മണമുഖം ചാര്‍ത്തിക്കൊടുത്താണ് ലാലു ദളിതര്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ പ്രചരണത്തിന് ചൂടു പകര്‍ന്നത്. യാദവ് മേഖലകളില്‍ പശുവിറച്ചി വച്ച് ലാലുവിനെതിരെ ബി.ജെ.പി. ശരം തൊടുത്തെങ്കിലും അതൊന്നും ലാലുവിനെ തെല്ലും ഏശിയില്ല എന്നതിന് തിരഞ്ഞെടുപ്പ് ഫലം തന്നെ സാക്ഷ്യം.

അവസരവാദങ്ങളുടെ കൂട്ടുകെട്ടെന്ന് പഴിയും പരിഹാസവും കേട്ട മഹാസഖ്യത്തെ അസ്വാരസ്യങ്ങളൊന്നും കൂടാതെ പിടിച്ചുനിര്‍ത്തുന്നതിലും ലാലു വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സീറ്റ് വിഭജനത്തില്‍ പരമാവധി വിട്ടുവീഴ്ച ചെയ്തും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തന്നെയായിരിക്കുമെന്നും വലിയ കക്ഷിയായാലും മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിക്കാനില്ലെന്നുമെല്ലാം പരസ്യമായി പ്രഖ്യാപിച്ച ലാലു രാഷ്ട്രീയ എതിരാളികളുടെ സകല കണക്കുകൂട്ടലുകളെയും വേരോടെ വെട്ടുകയായിരുന്നു.

1990 മുതല്‍ 2004 വരെ സംസ്ഥാന മുഖ്യമന്ത്രിയും 2004 മുതല്‍ 2009വരെ യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയുമായിരുന്ന ലാലുവിന് ആരോപണങ്ങളും ആക്ഷേപങ്ങളും എന്നും കരുത്ത് പകര്‍ന്നിട്ടേയുള്ളൂ. എഴുപതുകളിലെ സോഷ്യലിസ്റ്റ് പരീക്ഷണശാലയുടെ മൂശയില്‍ വളര്‍ന്ന ലാലു പിന്നീട് കാലിത്തീറ്റ കുംഭകോണം വഴി അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും കൊടിയടയാളമായി മാറിയെങ്കിലും തന്റെ രാഷ്ട്രീയ തത്വത്തില്‍ തെല്ലും വെള്ളംചേര്‍ത്തിരുന്നില്ല ലാലു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച എല്‍.കെ.അദ്വാനിയുടെ രഥയാത്രയ്ക്ക് സമസ്തിപുരില്‍ വച്ച് മൂക്കുകയറിട്ട ചങ്കൂറ്റം തന്നെ ലാലുവിന്റെ കര്‍ക്കശമായ രാഷ്ട്രീയ നിലപാടിനുള്ള ഏറ്റവും വലിയ തെളിവാണ്. പഴയ സഹപ്രവര്‍ത്തകനായ നിതീഷ് ബി.ജെ.പി. ബാന്ധവത്തിന് തയ്യാറായപ്പോള്‍ അത്തരം യാതൊരുവിധ കോംപ്രമൈസിനും ലാലു തയ്യാറായിരുന്നില്ല. ഒരു കാലത്ത് ജംഗിള്‍രാജെന്നും ഗുണ്ടാരാജെന്നുമെല്ലാം ആരോപിച്ചിരുന്ന പഴയ വൈരി നിതീഷ്‌കുമാറിനും ഒടുവില്‍ ബി.ജെ.പി.ക്കും മോദിക്കും തടയിടാന്‍ ഭൂതകാലം മറന്ന് ലാലുവിനെ തന്നെ ശരണം പ്രാപിക്കേണ്ടിവന്നു. വിശ്വസിച്ചവരെ തെല്ലും നിരാശരാക്കാത്തതായിരുന്നു ഒടുവില്‍ തിരഞ്ഞെടുപ്പിലെ ലാലുവിന്റെ പ്രകടനവും.



#6 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 November 2015 - 10:44 AM

ബാഹ്‌രി അല്ല ബിഹാറി തന്നെ: നിതീഷിന്റേത് 'വിശാല'വിജയം

image.jpg

ബിഹാറി മതി ബാഹ്‌റി വേണ്ട എന്ന് ബിഹാറിലെ ജനങ്ങള്‍ വിധിയെഴുതി. നിതീഷ് കുമാര്‍ മുന്നോട്ടുവച്ച ബിഹാറി ഓര്‍ ബാഹ്‌റി(ബിഹാറുകാരന്‍ വേണോ അതോ പുറത്തുനിന്നൊരാള്‍ വേണോ) എന്ന മുദ്രാവാക്യം കുറിക്കുകൊണ്ടു.

ഹരിയാന പിടിച്ച മാതൃകയില്‍ മോദി പ്രഭാവത്തില്‍ ബിഹാര്‍ പിടിച്ചടക്കാമെന്ന ബി.ജെ.പിയുടെ വലിയ മോഹങ്ങളാണ് നിതീഷ് തച്ചുടച്ചത്.

വി.പി സിങ് പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തോടെ രാഷ് ട്രീയനേതൃനിരയിലേക്ക് കടന്നുവന്ന നിതീഷ് അതേ വി.പി.സിങ് പരീക്ഷണം തന്നെ ആവര്‍ത്തിച്ചുകൊണ്ടാണ് ജാതി രാഷ് ട്രീയത്തിന്റെ ഈറ്റില്ലമായ ബിഹാര്‍ കൈപ്പിടിയിലൊതുക്കിയത്.

രാജീവ് ഗാന്ധിക്കെതിരെ കൊട്ടാരവിപ്ലവം നയിച്ചുകൊണ്ട് വി.പി.സിങ് ആദ്യം ചെയ്തത് കോണ്‍ഗ്രസ് വിരുദ്ധ ചേരിയെ ഒന്നിപ്പിക്കുകയായിരുന്നു. അന്ന് ഇടതുപക്ഷത്തേയും ബി.ജെ.പിയേയും ഒന്നിച്ച് ഒരുകുടക്കീഴില്‍ അണിനിരത്തിയാണ് വി.പി സിങ് പ്രധാനമന്ത്രി പദവം വരെ എത്തിയത്.

കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍ ബി.ജെ.പി ഇതര ചേരിയെ ഒന്നാകെ അണിനിരത്തിക്കൊണ്ടാണ് നിതീഷ് മോദി തരംഗത്തെ അതിജീവിച്ചത്.

2013 ല്‍ നരേന്ദ്ര മോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നിതീഷ് നീണ്ടകാലത്തെ ബി.ജെ.പി സഖ്യത്തോട് ഗുഡ്‌ബൈ പറഞ്ഞുപിരിഞ്ഞത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോദിയെ പിന്തുണക്കാനാകില്ലെന്നാണ് അന്ന് നിതീഷ് അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതോടെ മോദിക്കും നിതീഷ് പ്രഖ്യാപിത ശത്രുവായി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ബിഹാര്‍ തൂത്തുവാരി. അതോടെ നിതീഷിനെ എല്ലാവരും എഴുതിത്തള്ളി. എന്നാല്‍ ഇനി എന്ത് ചെയ്യണം എന്ന തീരുമാനിക്കാനായി വിവിധ രാഷ്ട്രീയനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് നിതീഷ് ആദ്യം സമയം നീക്കിവച്ചത്. പാര്‍ട്ടി തന്നെ പിളരുന്നഘട്ടം മുന്നില്‍ കണ്ട നിതീഷ് അപ്രതീക്ഷിത നീക്കത്തിലൂടെ മന്ത്രിസഭയിലെ പ്രധാനിയായ ജിതിന്‍ റാം മഞ്ജിയെ മുഖ്യമന്ത്രിയാക്കി പിന്‍വലിഞ്ഞു.

നിതീഷിനൊപ്പം നിന്ന പലരും രാജിവെച്ച് ബി.ജെ.പി പാളയത്തില്‍ ചേര്‍ന്നു. പകരക്കാരനായി നിയോഗിച്ച മഞ്ജി തന്നെ വൈകാതെ ബി.ജെ.പിയുമായി അണിയറനീക്കം നടത്തിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കി വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.

കഴിഞ്ഞ 20 വര്‍ഷമായി ബിഹാറിലെ തന്റെ ശത്രുവായ ലാലുവുമായി കൂട്ടുകൂടുക എന്ന പോംവഴിമാത്രമായിരുന്നു നീതീഷിന് മുന്നിലുണ്ടായിരുന്നത്. ഡല്‍ഹിയിലെത്തി രാഹുല്‍ഗാന്ധിയെ കണ്ട് കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കി.

ലാലുവിനും നിലനില്‍പ്പിന് ഇത് മാത്രമായിരുന്നു ഏക പോംവഴി. ശത്രുക്കള്‍ ഒന്നിച്ചു. വിശാലമതേതര ചേരിയിലേക്ക് സമാജ് വാദി പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും എന്‍.സി.പിയേയും അണിനിരത്താന്‍ നിതീഷ് ശ്രമിച്ചെങ്കിലും അവര്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വേര്‍പിരിഞ്ഞ് മൂന്നാം ചേരിയുണ്ടാക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ജെ.ഡി.യുവും ആര്‍.ജെ.ഡിയും 101 വീതം സീറ്റുകളില്‍ മത്സരിക്കുക ശേഷിക്കുന്ന 41 സീറ്റ് കോണ്‍ഗ്രസിനും നല്‍കി. ഇന്നത്തെ ബിഹാറില്‍ പാര്‍ട്ടിയുടെ കരുത്ത് വച്ച് നോക്കിയാല്‍ ഇതിന്റെ പകുതി സീറ്റിന് പോലും കോണ്‍ഗ്രസിന് അര്‍ഹതയില്ലായിരുന്നു.

വോട്ടുഭിന്നിക്കരുതെന്ന ഉറച്ച നിലപാടാണ് ആ വിശാലതയിലേക്ക് നിതീഷിനെ എത്തിച്ചത്. ലാലുവിനൊപ്പം നിന്ന യാദവ-മുസ്‌ലിം വോട്ട് കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ ഒന്നാകെ നിതീഷ് ഉറപ്പിച്ചു. എക്കാലവും ജെ.ഡി.യുവിനൊപ്പം നിന്ന കുര്‍മികളും പിന്നാക്കവിഭാഗ വോട്ടുകളുമായതോടെ ഭരണം പിടിക്കാമെന്ന് നിതീഷ് കണക്കുകൂട്ടി. എത്ര വിമര്‍ശിച്ചാലും 10 വര്‍ഷത്തെ നിതീഷ്‌കുമാറിന്റെ ഭരണത്തിനുള്ള പോസിറ്റീവ് വോട്ടും കൂടിയായതോടെ മികച്ച വിജയത്തിലേക്ക് എത്തി.

മഹാസഖ്യത്തിന്റെ മഹാവിജയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്ന് നിതീഷിന്റെ ജനപ്രീതി തന്നെയാണ്. എല്ലാ സര്‍വേകളിലും മുഖ്യമന്ത്രിയായി ജനം പരിഗണിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് നിതീഷായിരുന്നു. നിതീഷിനൊപ്പം വയ്ക്കാവുന്ന ഒരു നേതാവ് ബി.ജെ.പിയ്ക്കില്ലായിരുന്നു. അതിനാല്‍ തന്നെ ഒരു നേതാവിനെ മുന്നോട്ട് വയ്ക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. അത് അവരുടെ വലിയ ബലഹീനതയായി. മോദി വന്‍ റാലികളുമായി മുന്നോട്ട് പോയപ്പോള്‍ നിതീഷ് ചെറുകൂട്ടായ്മകളെ കൂടുതലായി അഭിസംബോധന ചെയ്ത് മുന്നോട്ട് പോയി. ഹാട്രിക് വിജയത്തിന്റെ തിളക്കം ആഘോഷിക്കുന്ന നിതീഷിന് വ്യക്തിപരമായും ഇത് മോദിക്കെതിരെയുള്ള ഒരു വിജയം കൂടിയാണ്.

ആദ്യം സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് അങ്കം നയിച്ച് നിതീഷ്  ഫലം വന്നപ്പോള്‍ അവരേയും ഞെട്ടിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചികയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്ന ഫലമാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പി വിരുദ്ധചേരി ദേശീയതലത്തില്‍ ഉയര്‍ന്നുവരാന്‍ ഇത് തുടക്കമാകും.

കെജ്‌രിവാള്‍ ഡല്‍ഹിയില്‍ മോദി തരംഗത്തെ പിടിച്ചുനിര്‍ത്തിയെങ്കില്‍ ബിഹാറില്‍ ബി.ജെ.പി തരംഗം നിതീഷ് എന്ന പരിചയിലും തന്ത്രത്തിലും തകര്‍ന്നു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users