Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo

  • Please log in to reply
No replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 November 2015 - 11:25 PM

ആണ്ടാള്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു- സച്ചിദാനന്ദന്‍

 

 

തമിഴിലെ സംഘകാല വൈഷ്ണവ സന്യാസിമാരായിരുന്ന ആള്‍വാര്‍മാര്‍ക്കിടയില്‍ ഒരേയൊരു കവിയിത്രിയാണ് ആണ്ടാള്‍ . പെരിയാള്‍വാറുടെ മകളായിരുന്ന ആണ്ടാള്‍ 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. കുട്ടിക്കാലം മുതലേ വിഷ്ണുഭക്തതായിരുന്ന ആണ്ടാളിന്റെ കവിതയില്‍ ഭക്തിയും കാമവും തുല്യശക്തിയോടെ പ്രത്യക്ഷപ്പെടുന്നു. ശ്രീരംഗം ക്ഷേത്രത്തിലെ പന്നഗശായിയെയല്ലാതെ ഒരാളെയും താന്‍ വിവാഹം ചെയ്യില്ലെന്ന് ആണ്ടാള്‍ ശഠിച്ചുവെന്നും, ക്ഷേത്രത്തിലെ പുരോഹിതര്‍ക്ക് സ്വപ്നത്തില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ട് ആണ്ടാള്‍നെ ശ്രീവല്ലിപ്പുത്തൂരില്‍നിന്ന് ശ്രീരംഗത്തേക്ക് വിവാഹത്തിനായി ആനയിക്കാന്‍ കല്പിച്ചുവെന്നും, പല്ലക്കില്‍ നിന്നിറങ്ങി, ശ്രീകോവിലിനു മുന്നിലെത്തിയപ്പോള്‍ അവള്‍ വിഷ്ണുവില്‍ ലയിച്ചുവെന്നുമാണ് ഐതിഹ്യം. അപ്പോള്‍ ആണ്ടാള്‍ന് പതിനഞ്ചു വയസ്സേ ആയിരുന്നുള്ളുവത്രേ. തിരുപ്പാവൈ'യും നാച്ചിയാര്‍ തിരുമൊഴി യുമാണ് മുഖ്യരചനകള്‍. ആണ്ടാള്‍പ്രണയത്തെക്കുറിച്ചു സംസാരിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന് സങ്കല്പിച്ചു നോക്കുകയാണ് ഈ കവിത.
 
ഉരിയാടിപ്പോയാല്‍ വാക്കിന്‍
ചെറുചൂടാല്‍ മഞ്ഞുകണക്കിന-
തലിയാമെന്നോര്‍ത്തിട്ടവനോ-
ടുരിയാടാതുള്ളിലൊതുക്കി
പുഴയടിയില്‍ പാര്‍ക്കും ഭൂതം
പോല്‍ ശ്വാസംമുട്ടി, ത്തേനില്‍
ചെറുകാലുകള്‍ പെട്ടൊരുറുമ്പി-
ന്നരുതായ്കയില്‍, ഇന്നലെയവനാ-
പ്പതിനാലാം നാളില്‍ ചന്ദ്രനു
കനകത്തിന്‍ തൂവല്‍മുളപ്പതു
കടല്‍മിഴിയില്‍ കാണാനായി-
ക്കരിവീട്ടിക്കാമ്പുടല്‍ ചാരിയ
മലര്‍വാകമരത്തിനെയമ്മയു-
മറിയാതെ മണത്തു തലോടി,
മുയല്‍പോല്‍ മൃദുവായൊരുമെത്ത
പ്പായ് മുള്ളു നിറഞ്ഞ മുരിക്കെ-
ന്നുടല്‍നീറി,പ്പാതിരതോറും
അവനുടെ മേലൊരു പൂവെറിയാന്‍
ചെറുതെന്നലിനായി കാതോര്‍ക്കും
കരവീരച്ചെടിയായ് മാറി-
പ്പുലരിയില്‍ മുടിചിക്കുമ്പോളതു
തളിരിലയെന്നോര്‍ത്തു ഭ്രമിച്ചൊരു
നെടുവീര്‍പ്പിട്ടുന്മാദിനിയെപോല്‍
മനമെങ്ങുമുറയ്ക്കാതെ, നീള്‍-
മിഴിവിങ്ങിക്കൈയില്‍ താടിയു-
മൂന്നിയിരിക്കുവതൊരു വക പ്രണയം.
 
കാലിക്കൂട്ടവുമായി ചാട്ട-
യ്‌ക്കൊപ്പം തന്‍ കണ്ണുചുഴറ്റി-
ക്കോലക്കുഴലിന്‍ വിളിയേറി-
ട്ടവനെത്തും കുന്നിന്‍ചെരിവില്‍
തേനൊഴുകും ചോലയിലെന്നും
താനറിയാമട്ടില്‍ തളവള
തോടകള്‍ മണിമാലകളാടകള്‍
ഒക്കെയുരിഞ്ഞവനുടെ വഴിയില്‍
കാണാകും മട്ടിലെറിഞ്ഞും
കാട്ടാറുകണക്കു ചിരിച്ചും
തെങ്ങോലയിലാതിരതന്‍ നറു-
ചന്ദ്രികപോല്‍ താണു തുടിച്ചും
അവനെത്തും പോതില്‍ കേവല-
മരയോളം നീരുള്ളോരാ-
ക്കടവില്‍ തന്‍ കായാമ്പൂവുടല്‍
പതയുന്നൊരുളുഞ്ചിക്കായും
തളിര്‍വെള്ളിലമൂറ്റിയ താളിയു-
മസുലഭമാം നാല്പാമരവും
സരഭിലമാം നെന്മേനിപ്പൊടി-
യതുമി,ട്ടൊരു കാതം ചുറ്റള-
വവിടെത്തന്‍ നില്പറിയിച്ചും
അതുകൊണ്ടുമവന്‍ കാണായ്കില്‍
കരയില്‍നിന്നൊരു സീതാമുടി
പിഴുതിട്ടൊരു കല്ലില്‍ കെട്ടീ-
ട്ടവനുടെനേര്‍ മുന്നിലെറിഞ്ഞും
അതു പോരെന്നാകില്‍ നീരാ-
ട്ടവിടിട്ടിട്ടീറന്‍ ചുറ്റിട
ജലകന്യകപോലാത്തട്ടില്‍
കയറിത്തന്‍ പശുവിന്‍ പിറകേ
പാഞ്ഞതയമ്പാര്‍ന്നൊരു കാലടി
യതില്‍ നല്‍ചെമ്പഞ്ഞിച്ചാറും
പാലു കറന്നായുര്‍രേഖകള്‍
ചോരച്ചോരുള്ളംകൈയ്യില്‍
മൈലാഞ്ചിക്കറയും പൂശി
ഇടയനവന്‍ വരുവോളവും, ആ
ഇളവെയിലില്‍ പൂത്തൊരശോക-
ച്ചെടിപോലെ തുടുത്തു കുണുങ്ങി-
പ്പുല്ലിലിരിക്കുവതൊരു വക പ്രണയം.
 
മുരശൊലിയില്‍ പൂക്കാവടിപോല്‍
മലര്‍തിങ്ങും കുന്നുവിറയ്‌ക്കെ,
മദയാനകള്‍പോലെ പെരുമ്പറ-
യുടെ ചിന്നംവിളി കേട്ടുള്ളില്‍
ഭയമാണ്ടാക്കാവേരിയില്‍ നീര്‍
മണലോളം താണേപോകെ
അടരിന്നായ് കുതിരകളാനകള്‍,
പട, തേരുകള്‍ കൊടികളുയര്‍ത്തി
പ്പടഹവുമായ്‌പ്പോകെ,പ്പൊങ്ങും
പൊടിപടലംപെരുമതിലായി
നരനെപ്പരനില്‍നിന്നകലേ-
യ്ക്കുതിരം നാറുന്നോരിരുളില്‍
തടവിലിടും ഞൊടിയില്‍ കണവനെ-
യുള്ളുപിളര്‍ന്നൊഴുകും ചോരയി-
ലങ്കക്കുറിതൊടുവിച്ചിട്ടൊരു
കാഞ്ചിപ്പൂമാലയണീച്ചും
വഞ്ചിപ്പൂ തലയില്‍ വെച്ചും
വാളേകീ,ട്ടകിലിന്‍ഗന്ധം
പൊങ്ങുന്നൊരു മണവറ തന്നുടെ
വാതില്പടിയോളം, മാമ്പൂ
ചിന്നിയ ചെറുമുറ്റത്തോളം,
വെള്ളാമ്പലിനിതളിന്‍ തൊട്ടിലില്‍
മഞ്ചായിക്കുരു വീണാടും
നീരാട്ടുകുളത്തോളം, പയര്‍-
വള്ളികളാല്‍ തൊലിയുരിയുന്നോ-
രില്ലിക്കൂട്ടത്തോളം, മയി-
ലെള്ളിന്‍പൂ പട്ടുവിരിച്ചൊരു
വഴിയോളം, തിനവയലോളം,
ചെന്നവനെക്കണ്ണാല്‍ വീണ്ടും
കാര്‍കൂവളമാലയില്‍ മൂടി,-
പ്പിന്നൊന്നു തിരിഞ്ഞേ നോക്കാന്‍
പേടിക്കുംപോലെ തിരിഞ്ഞാ
മദ്ദളവും കുഴലുമകമ്പടി-
യായിത്താന്‍ പുതുപെണ്ണായി
മെല്ലേയിറവെള്ളംപോലടി
വെച്ചോരു വരമ്പതിലേ പെരു-
വെള്ളക്കാറ്റേപ്പോലോടി-
ട്ടിറയത്തു ശവംപോല്‍ വീഴുവതൊരുവക പ്രണയം.
 
നാളേറെപ്പോകെ, വീണ്ടും
മുള പൂക്കെ, ക്കൈതക,ളിലവുകള്‍
കരുനൊച്ചികള്‍,ഇണ്ടം, ഇലഞ്ഞി,
ച്ചുരപ്പുന്നകള്‍, പിയിനികള്‍, വാനികള്‍
ചെറുപൂളകള്‍, പുനലികള്‍, പുന്നകള്‍
പൂത്തുലയും താഴ്‌വാരത്തില്‍
മധുവിധുവിന്നോര്‍മ്മകളൊഴുകും
കിളിമൊഴികളില്‍ മനവും തനുവും
അറിയാതുണരുമ്പോ,ളിരുചെവി-
യറിയാതെ സ്വപ്നാടകപോല്‍
കുഴല്‍വിളിയുടെ പിറകേ പോയ്, ഒരു
പെരുവേങ്ങമരത്തിന്‍ തണലില്‍
മുഴുതിങ്കള്‍ക്കിരണം മുകിലിനെ
മുകരുംപോലവനിലലിഞ്ഞി-
ട്ടൊഴുകിയ കണ്മഷിയും മാഞ്ഞൊരു
കുറിയും, മുത്തങ്ങാക്കായും
മണലും പറ്റിയ പൂന്തുകിലും,
മുടികളിലറിയാതെ കുരുങ്ങിയ
മയിലിന്‍ ചെറു പീലിത്തുണ്ടും
അടിമുടിയൊരു നീലച്ച്ചുണ്ടി
ന്നടയാളവുമങ്ങിങ്ങോര്‍മ്മകള്‍
പൊടിയുന്ന ക്ഷതങ്ങളുമായി
ശരിതെറ്റുകള്‍ പൊരുതും മനവും
സുഖമേറ്റിത്തളരുമൊരുടലും
മധുരാഷ്ടകമുണരും ചൊടിയും
വിധുരര്‍തന്‍ പാപത്തിനു രുചി
മധുരം പുളിയുപ്പുചവര്‍പ്പെരി-
വിതിലേതെന്നറിയാതുഴറി-
പ്പുകയുന്ന വിചാരവുമായി-
പ്പതിയെത്തലതാഴ്ത്തി നടന്നാ-
ക്കുടിയെത്തീട്ടാരും കാണാ-
തുടയാടകള്‍ മാറ്റുവതൊരുവക പ്രണയം.
 
ഉടലൊമ്പതു കതകുകളുള്ളൊരു
പരിപാവന മന്ദിരമാക്കി
ഹൃദയത്തിന്‍ ഗര്‍ഭഗൃഹമക-
മവനെ സ്വപ്നത്തിന്‍ മൃദുശില-
യതിന്‍ മൂര്‍ച്ചയെഴും ധ്യാനത്താല്‍
കൊത്തി,ക്കണ്ണീരില്‍ക്കഴുകീ-
ട്ടെട്ടുമ്മകള്‍കൊണ്ടു പ്രതിഷ്ഠി-
ച്ചെന്നും മിഴിനാളമുഴിഞ്ഞും
ചെഞ്ചുണ്ടിന്നിതളര്‍ച്ചിച്ചും
കാവേരിക്കാറ്റില്‍ കഴുകിയ
കാര്‍കൂന്തല്‍കൊണ്ടവനെക്കടു-
നീലപ്പട്ടണിയിച്ചും, വിരി-
മാറില്‍ തന്‍ സ്‌നേഹം പൂക്കും
മജ്ജയെടുത്തൊരു കുറിയിട്ടും
ഓടക്കുഴല്‍ വിളി കാതോര്‍ക്കും
പാദസരംപോലേ, യമുനയി-
ലോമല്‍പ്പൂങ്കാലിന്‍ നൃത്തം
കാത്തുണരും പത്തികള്‍പോലെ
മേലാകെക്കാതാക്കി,ക്കൈ
കൂപ്പി,ത്തന്‍ ശ്വാസമടക്കി,
ഓരോ മത്സ്യവുമവ, നവനേ-
യാമകള്‍, നരി-പന്നികള്‍, തെരുവില്‍
കൂടിപ്പോം കുറിയവര്‍, വില്ലുക-
ളേറ്റിപ്പോം മലവേടന്മാര്‍
തോളില്‍ കോടാലികള്‍ തൂമ്പകള്‍
താണ്ടിപ്പോം പണിയാളന്മാര്‍,
കോലക്കുഴലൂതിടുമിടയന്‍,
വാളേന്തിവരുന്നൊരു ചേകവ-
നോരോ പ്രാണിയിലും പത്തവ-
താരങ്ങളെടുത്തൊരു പുരുഷനെ-
യീ മട്ടില്‍ കണ്ടു വണങ്ങി,-
ദ്ദാഹം, പശി, കാമ മിതൊക്കെയു-
മോരാതെ, മഴ വെയില്‍ മഞ്ഞുക-
ളറിയാതെ നരയും ജരയും
പാരാതെ, നീര്‍മരുതിന്‍ വന്‍
വേടില്‍കുടികൊണ്ടു തപസ്സാര്‍-
ന്നീടുവതേ എന്നുടെ പ്രണയം. 
(1996)
 



Users Awards





Also tagged with one or more of these keywords: ആണ്ടാള്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു, Aandal Pranayathekurich Samasarikkunnu, Sachidanathan, Kavitha, Malayalam Poem Lyrics, Kavitha Lyrics, Aandal Pranayathekurich Samasarikkunnu Kavitha

0 user(s) are reading this topic

0 members, 0 guests, 0 anonymous users