Jump to content

Toggle Scoreboard
ibProArcade Scoreboard

BuLBuL Vinu has obtained a high score of 1900 Yesterday, 10:20 PM Playing Atomica Play Now!                Vavachii has obtained a high score of 410 Yesterday, 05:54 PM Playing Atomica Play Now!                Dracula KuttappaN has obtained a high score of 50 Yesterday, 01:31 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1300 Yesterday, 12:19 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 408.55 Jan 17 2018 10:24 PM Playing Power Driver Replay Play Now!                
Photo
  • Please log in to reply
1 reply to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2015 - 11:21 PM

പിണക്കം സച്ചിദാനന്ദന്‍
 
 
ഇടയ്ക്ക് പിണങ്ങണം
ഇണയോ,ടിണങ്ങുമ്പോള്‍
ഇരട്ടിക്കുവാന്‍ പ്രിയം
അവളോ(നോ),ടുലകോടും
 
ഇടയ്ക്കു പിണങ്ങണം
നിദ്രയോ,ടുറങ്ങുമ്പോള്‍
കിഴക്കും പടിഞ്ഞാറും
പൗര്‍ണമി ഉയിര്‍ക്കുവാന്‍
 
ഇടയ്ക്കു പിണങ്ങണം
വാക്കിനോ,ടതില്‍ മൗനം
കടലിന്നാഴങ്ങള്‍പോല്‍
പവിഴം മുഴക്കുവാന്‍
 
ഇടയ്ക്കു പിണങ്ങണം
ജീവിതത്തോ,ടോര്‍മകള്‍
തിരിച്ചുവരുന്നേരം
ദയപോല്‍ മധുരിക്കാന്‍
 
ഇടയ്ക്കു പിണങ്ങണം
ലോകത്തോ,ടൊടുവില്‍ തന്‍
വെളിവാലതിന്‍ കണ്‍കള്‍
നേരിലേക്കുദിക്കുവാന്‍.
 
ഇടയ്ക്കു പിണങ്ങണം
ദൈവത്തോ,ടൊടുക്കത്തെ-
ച്ചിരിയില്‍ മോക്ഷം കിട്ടാന്‍
പുല്ലിനും പുഴുവിനും.
(2010)
 



Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,793 posts
42,869
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 November 2015 - 11:38 PM

Hari ... :thanks: dear :) 




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users