Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

  • Please log in to reply
No replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 November 2015 - 11:15 PM

നാവുമരം - സച്ചിദാനന്ദന്‍
 
 
നടവഴിയില്‍ നാലുകെട്ടില്‍ 
നാട്ടിലെല്ലാം നടപ്പുദീനം
നാട്ടമ്മ നല്ല തേവി
കോട്ടയില്‍നിന്നരുള്‍ചെയ്തു
തട്ടകത്തേ നാവെല്ലാം
കെട്ടിയിട്ടു കുരുതിചെയ്യാന്‍
കുരുകാര്‍ന്നോര്‍ നാവരിഞ്ഞൂ
മരുമകന്റേ നാവരിഞ്ഞൂ
മാറ്റാന്റേ നാവരിഞ്ഞൂ
വര്‍ത്തമാനം വിളിച്ചുകൂവും
ചെക്കന്റേ നാവരിഞ്ഞൂ
ചുമരിലെല്ലാം കരിവരയ്ക്കും
കരുമാടീ നാവരിഞ്ഞൂ
പുകകുടിച്ചു പൊന്‍വിതച്ച
പണിയന്റേ നാവരിഞ്ഞൂ
നല്ല തേവി നാട്ടമ്മ
നടനിറയേ നാവരിഞ്ഞൂ
കാവില്‍നിന്നു കുളിരുകൊണ്ടു
വായില്ലാക്കുന്നിലപ്പന്‍
നടപ്പുരയില്‍ കളപ്പുരയില്‍
നടപ്പുദീനം വിടര്‍ന്ന നാളില്‍
നാട്ടമ്മ നല്ല തേവി
നാവെല്ലാമരിഞ്ഞനാളില്‍
നാവിലൊന്നു മുളപൊട്ടി
നാളുതോറും നീണ്ടുവന്നൂ
നാറാണക്കല്ലില്‍നിന്നും
നാരായവേരു പൊട്ടി
കന്നിയില ചിന്നയില
ഉണ്ണിയാര്‍ച്ച ഉറുമിപോലെ
ഉണ്ണിയില വണ്ണനില
കണ്ണപ്പന്‍ പരിചപോലെ
മൂന്നാമന്‍ പച്ചയില
കരിമ്പാണ്ടിക്കയ്യുപോലെ
നാലാമന്‍ പുള്ളിയില
നാകരാജന്‍ പത്തിപോലെ
അഞ്ചാമന്‍ തുഞ്ചനില
ആതിത്യന്‍ നെനവുപോലെ
അലകലകായ് ചൊമലയില
ഉതിരമൂറും നാവുപോലെ
ആരുടേതീനാവെന്ന-
ങ്ങരിശപ്പെട്ടമ്മ നില്‍ക്കേ
നാവൊരെണ്ണം തുടിമുഴക്കീ:
'' തിരുവരങ്കന്‍ നാവു ഞാന്.
ഉലകത്തേയിരുളില്‍നിന്ന്
തുയിലുണര്‍ത്തീയെന്റെ വാക്ക്.'
നാവൊരെണ്ണം തൊണപാടി:
'അപ്പാട്ടില്‍ പൂത്തതാണേ
നല്ല തേവീ നാട്ടമ്മയും'
'പാണന്റെ കുലമറ്റാല്‍
പാട്ടുപാടാന്‍ നാവില്ലേല്‍
നാട്ടാരെന്നു നേരറിയാന്‍?
നേരറിഞ്ഞില്ലെങ്കിലെന്നീ
നാടാകെത്തുയിലുണരാന്‍?
വായില്ലാക്കുന്നിലപ്പന്‍
വാ പൊളിക്കന്‍ വയ്യാതേ
മോളിലേക്കു നോക്കിനില്‍ക്കേ
നല്ല തേവി വാളെടുത്തൂ
മരത്തിന്റെ കടയറുക്കാന്‍ .
അറുത്തിടത്തു ചോരവന്നൂ
ആയിരം നാവില വിരിഞ്ഞൂ
മറചെയ്ത നേരെല്ലാം
ഇലതോറും മിന്നിനിന്നു.
നാവുമരം പന്തലിച്ചു
പൂവിരിഞ്ഞ നാട്ടിനപ്പോള്‍
മാലോകര്‍ പേര്‍ വിളിച്ചൂ:
'നാവായ, തിരുനാവായ.'
(1976)
 

  • Malar likes this


Users Awards





Also tagged with one or more of these keywords: നവുമരംനാവുമരം, kavitha lyrics, Sachidanathan kavitha, navumaram lyrics, navumaram kavitha, malayalam poem, poem lyrics, malayalam lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users