Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 274.08 Yesterday, 10:02 PM Playing Power Driver Replay Play Now!                Puzhu Barber has obtained a high score of 41 Yesterday, 06:16 PM Playing Balloon Hunter Play Now!                Crispin has obtained a high score of 22570 Jan 15 2018 10:54 PM Playing Dodo Hunt Play Now!                Crispin has obtained a high score of 13685 Jan 15 2018 10:47 PM Playing Monkey Lander Play Now!                Crispin has obtained a high score of 126 Jan 15 2018 10:39 PM Playing Archery Play Now!                
Photo
  • Please log in to reply
No replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 November 2015 - 11:11 PM

പനി - സച്ചിദാനന്ദന്‍
 
 
ഒന്ന് 
 
കൊച്ചുമകളുടെ പൊള്ളുന്ന പനിക്കിടക്കയിലിരുന്ന്
പനിക്കുന്ന സായാഹ്നത്തില്‍
ഞങ്ങള്‍ പതിനായിരം വര്‍ഷങ്ങളുടെ 
ഉഷ്ണദൈര്‍ഘ്യത്തേയും
വന്‍കരകളില്‍ പടരുന്ന ഭൂമികുലുക്കുന്ന പാട്ടുകളേയും 1
സൂര്യനിലുരുക്കി വാര്‍ത്തെടുത്ത പാലസ്തീനിന്റെ
മദംപൊട്ടിയ പോര്‍വിമാനങ്ങളെയും
ചിലിയുടെ തുടുത്ത ആകാശത്തിനും ഊറയ്ക്കിട്ട
കാറ്റുകള്‍ക്കും കുറുകേ
പെട്ടെന്നു വീശിയ കഴുകന്‍നിഴലിനേയും
മിസ്സിസ്സിപ്പിയുടെ കരിമ്പുലികളുടെ 
വരയന്‍ കവിതകളെയും കുറിച്ച്
ഉറക്കെയുറക്കെ സംസാരിച്ചു.2
കുഞ്ഞിനെ ഉണര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായി
അതിനെപ്പെറ്റവളുടെ നീറ്റുന്ന മൗനം
മുറി നിറഞ്ഞു നിന്നെങ്കിലും.
കൊച്ചുമകളുടെ പൊള്ളുന്ന പനിക്കിടക്കയിലിരുന്ന്.
 
രണ്ട്
 
പനിയായിരുന്നു എല്ലായിടത്തും
മരുന്നുവില്പനക്കാരുടെ നീളന്‍നാവുകള്‍പോലും നിലച്ചിരുന്നു
അവര്‍ക്കും പനിയായിരുന്നല്ലോ.
 
മൂന്ന്
 
പനിക്കിടക്കയില്‍ മുഖത്തോടുമുഖം നോക്കിയിരുന്നപ്പോള്‍
ആ പഴയ നാളുകളെക്കുറിച്ച് നീ പിന്നെയും ഓര്‍മ്മിപ്പിച്ചു
വീട്, കുഞ്ഞുങ്ങള്‍.
ആദ്യകാലസ്വപ്നങ്ങളുടെ അസ്ഫുടമര്‍മ്മരം
പക്ഷേ, ഞാന്‍ പറഞ്ഞു: ' നിര്‍ത്ത് ആ പഴയ പ്രണയകഥ
ഇത് ദുരിതങ്ങളുടേയും പടക്കോപ്പുകളുടേയും കാലം.'
' നീയൊരു തന്നിഷ്ടക്കാരനാണ്,
ക്രൂരതയില്‍ കൊമ്പുമുളച്ച
കണ്ണു നെരിപ്പോടാക്കി കറപിറ എഴുതുന്ന ഒരു താന്തോന്നി'.
-അതെ, നീയാണേറ്റവും നല്ല വിധികര്‍ത്താവ്,
എന്റെ കുട്ടികള്‍ എന്നെ വെറുക്കും.
നോക്ക്, അറിഞ്ഞെന്നു നടിച്ചവര്‍ നടിക്കാന്‍ മാത്രം
അറിയുന്നവരായിരുന്നു
പനിയായിരുന്നു എല്ലാറ്റിനും:
മനുഷ്യര്‍ക്കും മരങ്ങള്‍ക്കും നദികള്‍ക്കും എല്ലാം.
 
നാല്
 
'എന്തുകൊണ്ട് നമ്മുടെ കവിതയും
പൊട്ടിത്തെറിക്കുന്ന കൃഷ്ണമണികളെപ്പോലെ
കറുത്തിരിക്കുന്നില്ല?
മെരുങ്ങാത്ത നയാഗ്രയെപ്പോലെ വനത്തിന്റെ ആഴങ്ങളില്‍
സിംഹഗാനങ്ങളാലപിക്കുന്നില്ല?
മഴക്കാലത്തെ ആമസോണിനെപ്പോലെ
ഉറക്കമില്ലാതെ ചുവന്നു വീര്‍ത്ത
മുഖവുമായി കുത്തിയൊലിക്കുന്നില്ല?'
-മധുരം കുറഞ്ഞ കാപ്പി മോന്തുന്നതിനിടയ്ക്ക് അവന്‍ ചോദിച്ചു.
 
എനിക്കൊന്നും പറയേണ്ടി വന്നില്ല,
ചുവരില്‍ തൂങ്ങിയ ചിതല്‍ തിന്ന
ഭൂപടത്തിലേക്ക് കണ്ണയയ്ക്കുക മാത്രം
ചരിത്രം ഒഴുക്കിക്കൊണ്ടുപോയ
അഴുക്കുകളെല്ലാം അടിഞ്ഞുകയറിയ
ആ ചെറിയ തുരുത്തിന്റെ 
ജനനിബിഡമായ നിര്‍ജനതയിലേക്ക്.
 
ഇലകളിലിപ്പോഴും മഞ്ഞു വീഴുന്നുണ്ടോ എന്നു ചോദിക്കുന്ന
അതേ ലാഘവത്തോടെ ' നീ ഇപ്പോഴും
ഈ നാടിനെ സ്‌നേഹിക്കുന്നുവോ'
എന്നു ഞാന്‍ തിരിച്ചു ചോദിച്ചു.
'........... പക്ഷേ, ഈ ഇന്ത്യയെയല്ല. ഈ എല്ലിന്‍താഴ്‌വരയെയല്ല'.
ഈ ചിതയുടെ ആഴത്തില്‍
അസ്ഥികളുടെ നഗരങ്ങള്‍ക്കും ഓര്‍മ്മതെറ്റിയ കുന്നുകള്‍ക്കും
കൊട്ടാരമണികള്‍ക്കുമിടയില്‍ ഇനിയും കനലുകളോ?
പൊള്ളുന്ന പനിക്കിടക്കയിലിരുന്ന്.
 
അഞ്ച്
 
സ്‌നേഹം ഇക്കാണുന്നതൊന്നുമല്ല
കാട്ടുപന്നിയെ വേട്ടയാടാന്‍ കാടന്‍ കൂര്‍പ്പിക്കുന്ന
കുന്തത്തിന്റെ മുനയിലെവിടെയോ ആണത്.
ഫ്യൂജിയാമയുടെ പനിക്കുന്ന ആത്മാവിലെവിടെയോ,
അല്ലെങ്കില്‍, ആല്‍പ്‌സില്‍, എവറസ്റ്റില്‍,
ഗാഗുല്‍ത്തായിലായിക്കൊള്ളട്ടെ 3
ഈ തുവല്‍ക്കണ്മുനകള്‍,
കിളുന്തു വിരലുകള്‍, കൊച്ചുമുലഞെട്ടുകള്‍,
ഹായ്, ഏതാണ് ഏറ്റവും സാന്ദ്രമായ വനം
ഏറ്റവുമുയര്‍ന്ന പര്‍വ്വതം, ഏറ്റവും കട്ടികൂടിയ സമുദ്രം?
 
കൊച്ചുമകളുടെ പൊള്ളുന്ന പനിക്കിടക്കയിലിരുന്ന്.
പനിക്കുന്ന സായാഹ്നത്തില്‍.
 
ആറ്
 
കൊട്ടാരം വിട്ടിറങ്ങിത്തിരിക്കുന്ന രാജകുമാരനെ
തിരിച്ചുവിളിക്കരുത്.
രോഗവും ദാരിദ്ര്യവും മരണവും
അവനെ ആല്‍ചുവട്ടിലേക്കു വിളിക്കുന്നുവെങ്കില്‍ മാത്രം
ആ ആലിന്‍പൊത്തില്‍ വിഷം പുരട്ടിയ
ഒരമ്പു കൊണ്ടുവച്ചേക്കുക:
ദു:ഖത്തെ എയ്തുവീഴ്ത്താനാവുന്നില്ലെങ്കില്‍
അവന്‍ അവനെത്തന്നെയെങ്കിലും എയ്തുവീഴ്ത്തി
ലോകത്തെ മുണ്ഡനത്തില്‍ നിന്നു മോചിപ്പിക്കട്ടെ.
 
 
 
(1973)
1. മാവോയുടെ രണ്ടു കവിതകള്‍: ' പാടുന്നു ഭൂമി കിടുകിടുങ്ങും/ഗാനങ്ങള്‍ ഈ നീള്‍ത്തുരുത്തിലുള്ളോര്‍' (ഭൂമി കുലുക്കുന്ന പാട്ടുകള്‍) 'കറങ്ങീടുന്നു പാരും വാനവും, കാലം നമ്മെ/യിനിയും മുന്നോട്ടു തള്ളുന്നു; അതിദീര്‍ഘം/പതിനായിരം വര്‍ഷം; പൂര്‍ണ്ണമായ് തന്നേ നമ്മള്‍/അതിനാലുപയോഗിക്കേണമീദിവസത്തെ' (ക്വോ-മോജോയ്ക്കു മറുപടി). 
2. ഇസ്രായേല്‍.. ഈജിപ്ത് യുദ്ധവും, ചിലിയിലെ പട്ടാള അട്ടിമറിയും, ചിലി തുകലിന്നു പ്രസിദ്ധമായതിനാല്‍ ' ഊറക്കിട്ട കാറ്റുകള്‍' ' വരയന്‍ കവിതകള്‍' ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിലെ നീഗ്രോ വിപ്ലവകവികളുടെ രചനകള്‍. 
3. ഫ്യൂജിയാമ; ജപ്പാനിലെ അഗ്നിപര്‍വ്വതം, ആല്‍പ്‌സ്- യൂറോപ്യന്‍ ഗിരിനിര, ഗാഗുല്‍ത്താ-യേശു ക്രൂശിക്കപ്പെട്ട മല.
 Users Awards

0 user(s) are reading this topic

0 members, 0 guests, 0 anonymous users