Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 834 Yesterday, 05:42 PM Playing Blocks_2 Play Now!                KD SimoN has obtained a high score of 11150 Yesterday, 04:08 PM Playing Cheesy Play Now!                sajujay has obtained a high score of 2460 Yesterday, 02:49 PM Playing canyonglider Play Now!                Vanampaadi has obtained a high score of 1180 Mar 21 2017 09:28 PM Playing canyonglider Play Now!                Vanampaadi has obtained a high score of 0 Mar 21 2017 09:21 PM Playing Bookworm Play Now!                
Photo

Home Made Curry Powders

Home made curry powders curry powder sambar powder rasam powder meat masala masala chicken masala Home made

 • Please log in to reply
15 replies to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 07:29 PM

Home Made Curry Powders

MG_19132.jpg

സാമ്പാർ പൊടി ,ചിക്കൻ മസാല ,മട്ടൻ മസാല,ബീഫ് മസാല ,രസം പൌഡർ തുടങ്ങിയവ ഇനി നിങ്ങള്ക്ക് പാക്കറ്റു കളെ ആശ്രയിക്കാതെ വീട്ടില് തന്നെ തയ്യാറാക്കാം....

beef-curry-ingredients.jpg

സാധാരണയായി വിപണിയില്‍ കിട്ടുന്ന റെഡി മെയിഡ് ഗരം മസാല / ചിക്കന്‍ മസാല ഇവയില്‍ ഏതെങ്കിലും ഒക്കെയാണ് ചിക്കന്‍ ,ബീഫ് ,മട്ടന്‍ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ പേരും ഉപയോഗിയ്ക്കുന്നത്.ഇത് ഉപയോഗിച്ചാലോ എല്ലാ ഇറച്ചിയ്ക്കും ഒരേ രുചിയും ആയിരിയ്ക്കും , എന്നാല്‍ കറി യ്ക്കു നല്ല മണം കിട്ടുകയില്ല താനും . കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ഞാനും ഇതേ പോലെ തന്നെ ആയിരുന്നു.പക്ഷെ അമ്മ ഇറച്ചിക്കറി വയ്ക്കുമ്പോള്‍ ഇറച്ചി മസാല ചേര്‍ക്കുന്നു എന്ന് പറഞ്ഞു കേള്‍ക്കാം ,എന്താ ഈ ഇറച്ചി മസാല എന്നറിയാമോ ..,അത് തന്നെ ...നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഗരം മസാലയ്ക്ക് പറയുന്നത് ഇറച്ചിമസാല /ഇറച്ചിക്കൂട്ട് എന്നാണ്. ഇങ്ങനെ പൊടിച്ചു എടുക്കുന്ന കൂട്ടിനു ഒരു പ്രത്യേക മണമാണ് , ഈ മണം കറിയ്ക്കും ഉണ്ടാകും.എന്തായാലും റെഡി മെയിഡ്പാക്കറ്റില്‍ പൊടികളില്‍ മുക്കാല്‍ ഭാഗവും മായം ആണെന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ഈ കാലത്തില്‍ നിങ്ങളും ഒന്ന് മാറ്റി ചിന്തിയ്ക്കൂ...ഇതേ പോലെ മസാല കൂട്ട് ചേര്‍ത്ത് കറി ഉണ്ടാക്കിയാല്‍ കറി യ്ക്കു പ്രത്യേക മണവും നല്ല രുചിയും ആയിരിക്കും. നമ്മുടെ അയലത്തെ വീട്ടില്‍ ഒരു ഇറച്ചി കറി വെച്ചാല്‍ നല്ല മണം ഒഴുകി നമ്മുടെ വീട്ടിലും എത്താറില്ലേ ,ഇത് തന്നെ കാരണം.............. !!!

 

കടപ്പാട്: ഒരു ഫേസ്ബുക്ക്‌ പേജ്


Edited by Don Hari, 25 October 2015 - 07:30 PM.

 • Vanampaadi, Bolt Vinu, PhoolaN Devi and 3 others like this


Users Awards

#2 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 07:33 PM

സാംമ്പാര്‍ പൊടി

dsc01601.jpg

സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പാക്കറ്റില്‍ ലഭിയ്ക്കുന്ന സാമ്പാര്‍ പൌഡര്‍ ആണല്ലോ നമ്മുടെ ആശ്രയം.ഇനി മുതല്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കുന്ന സാമ്പാര്‍ പൌഡര്‍ ഉപയോഗിയ്ക്കാം. പല സ്ഥലത്തും പല രീതിയില്‍ ആണല്ലോ സാമ്പാര്‍ ഉണ്ടാക്കുക,അതെ പോലെ സാമ്പാര്‍ പൌഡറും പല രീതിയില്‍ തയ്യാറാക്കാം.അതില്‍ ഒരു രീതി മാത്രം ആണ് ഇവിടെ കൊടുക്കുന്നത്.മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന മായം കലര്‍ന്ന പൊടിയ്ക്കു പകരം ഗുണത്തിലും രുചിയിലും മെച്ചമായ സാമ്പാര്‍ പൊടി ഇങ്ങനെ വീട്ടില്‍ തയ്യാറാക്കാം .

 
ആവശ്യമായവ :
 
മല്ലി - ഒന്നര കപ്പ്‌ 
വറ്റല്‍ മുളക് - 50 എണ്ണം 
ഉഴുന്ന് പരിപ്പ് - 2ടേബിള്‍സ്പൂണ്‍
തുവരപരിപ്പ്‌ - 2 ടേബിള്‍സ്പൂണ്‍
കടലപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
കറി വേപ്പില - ഒരു പിടി 
ഉലുവ - ഒരു ടേബിള്‍സ്പൂണ്‍
കായപ്പൊടി - 3/4 ടേബിള്‍സ്പൂണ്‍( ഒരു കഷണം കായം ചൂടാക്കി പൊടിച്ചു എടുക്കുക ,ഏകദേശം മുക്കാല്‍ ടേബിള്‍സ്പൂണ്‍ കായപ്പൊടി കിട്ടുന്ന അത്രയും എടുക്കുക.)
മഞ്ഞള്‍പ്പൊടി - 1 ടേബിള്‍സ്പൂണ്‍
 
ഇനി തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം .
 
ഒരു ചീനച്ചട്ടി ചൂടായതിനു ശേഷം മല്ലിയും മുളകും നന്നായി വറുത്തു എടുക്കണം.ഇനി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
കടലപ്പരിപ്പും ഉഴുന്ന് പരിപ്പും തുവര പരിപ്പും കൂടി നന്നായി ചൂടാക്കി എടുക്കുക.അടുത്തത് കറിവേപ്പില വറുത്തു മാറ്റി വയ്ക്കുക.ഇനി ഉലുവ കൂടി നേരിയ ബ്രൌണ്‍ നിറം ആകുന്നത്‌ വരെ വറുക്കുക.
 
ഇനി ഒരു മിക്സര്‍ ജാറില്‍ എല്ലാം കൂടി നന്നായി പൊടിച്ചു എടുക്കുക.ചൂട് ആറിയതിനു ശേഷം വായു കടക്കാത്ത ഒരു ഗ്ലാസ്‌ കുപ്പിയില്‍ അടച്ചു സൂക്ഷിയ്ക്കുക.
 
ടിപ്സ് :
ഇരുമ്പ് ചീനച്ചട്ടി ,ഉരുളി എന്നിവ ഉണ്ടെങ്കില്‍ അതില്‍ വറുക്കുന്നതാണ് നല്ലത്.
എരിവു കൂടുതല്‍ വേണം എങ്കില്‍ കുറച്ചു കൂടി വറ്റല്‍ മുളക് ചേര്‍ക്കാം.
മുളകും മല്ലിയും നല്ലത് പോലെ വറുത്തു എടുക്കണം.മുളക് കുറെ നേരം തീയില്‍ കിടക്കുമ്പോള്‍ കരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്,ഇടയ്ക്ക് ഇടയ്ക്ക് തീയ് ഓഫ് ആക്കി വറുത്തു എടുക്കുന്നതാണ് നല്ലത്.
കായത്തിന്റെ കഷണം ഇല്ലെങ്കില്‍ കായപ്പൊടി ഉപയോഗിയ്ക്കാം.

Edited by Don Hari, 25 October 2015 - 07:44 PM.

 • Vanampaadi, PhoolaN Devi and PaTTaLam PuRuShu like this


Users Awards

#3 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 07:35 PM

 രസക്കൂട്ട്‌

rasam%252Bpowder.png

രസത്തിന് ഒരു രസവുമില്ലല്ലേ , ഇന്നാ പിടിച്ചോ ഒരു കിടുക്കന്‍ രസക്കൂട്ട്‌..!!!! ഇനി നിങ്ങള്‍ക്കും രസം പൊടി വീട്ടില്‍ തയാറാക്കാം.....പാക്കറ്റ് രസം പൌഡര്‍ ഇനി ഗെറ്റ് ഔട്ട്‌.....രസം ഉണ്ടാക്കുന്നതിന്റെ ചേരുവകള്‍ പല സ്ഥലങ്ങളിലും പല രീതിയിലാണല്ലോ ,എന്നാലും ഇത് നല്ല ഒരു കൂട്ട് ആണ്. രണ്ടു രീതിയില്‍ റെസിപി പറഞ്ഞു തരാം ,(ഒന്ന് ) ഒരു രസം ഉണ്ടാക്കാന്‍ ആവശ്യമായ പൊടി
(രണ്ട്)രസം പൊടി കുറച്ചേറെ തയാറാക്കാന്‍ ആവശ്യമായത്...........................................
 
* ഒരു രസം ഉണ്ടാക്കുന്നതിനു വേണ്ട രസം പൊടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കൂ*
 
വേണ്ട സാധനങ്ങള്‍ :
വറ്റല്‍ മുളക്- അഞ്ചു മുതല്‍ ഏഴ് എണ്ണം വരെ എരിവ് അനുസരിച്ച് എടുക്കുക.
പച്ചമല്ലി - മുക്കാല്‍ ടേബിള്‍ സ്പൂണ്‍ 
കറി വേപ്പില - ഒരു കതിര്‍പ്പ്
ജീരകം - കാല്‍ ടേബിള്‍ സ്പൂണ്‍ 
ഉലുവ - കാല്‍ ടീസ്പൂണ്‍ 
തുവരപ്പരിപ്പ് - കാല്‍ ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള് 
 
ഇനി ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കിക്കൊള്ളൂ.....
 
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ തീ വളരെ കുറച്ചു വെച്ച് ആദ്യം തുവരപ്പരിപ്പ് ചൂടാക്കി ബ്രൌണ്‍ നിറമാകുമ്പോള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക,ഇനി വറ്റല്‍ മുളക് വറുക്കുക,അതും ഇതേ പാത്രത്തിലേക്ക് മാറ്റുക.ഇനി മല്ലി മൂപ്പിക്കുക,അതും പാത്രത്തിലേക്ക് മാറ്റുക.ഇനി ഉലുവ ചേര്‍ത്ത് മൂപ്പിക്കുക, ഇനി ജീരകം മൂപ്പിക്കുക,അതും ഈ പാത്രത്തിലേക്ക് മാറ്റുക ,ഇനി കറി വേപ്പിലയും വറുക്കുക,ഇതെല്ലം കൂടി ചൂട് ആറുമ്പോള്‍ മിക്സറില്‍ തരുതരുപ്പായി പൊടിച്ചു എടുക്കുക.പൊടിച്ചതിനു ശേഷം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഒന്ന് കൂടി ഒന്ന് കറക്കിയാല്‍ മതി.മിക്സറില്‍ പൊടിച്ചു കഴിഞ്ഞു പൊടി രസം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം .കുരുമുളകും കായവും പ്രത്യേകം ചേര്‍ക്കുക.
........................................................................................................
*ഇനി രസം പൊടി കുറച്ചേറെ തയാറാക്കി സൂക്ഷിയ്ക്കുന്നതിന്റെ അളവ് കൂടി നോക്കൂ*
 
വേണ്ട സാധനങ്ങള്‍ :
വറ്റല്‍ മുളക് - ഏഴ് മുതല്‍ പത്തു എണ്ണം എരിവു അനുസരിച്ച് കൂട്ടുക
പച്ച മല്ലി - അര കപ്പ്‌ 
തുവരപ്പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍ 
ജീരകം - ഒരു ടേബിള്‍ സ്പൂണ്‍ 
ഉലുവ- ഒരു ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍ 
കറിവേപ്പില - ഒരു കൈപ്പിടിയോളം 
 
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ തീ വളരെ കുറച്ചു വെച്ച് ആദ്യം തുവരപ്പരിപ്പ് ചൂടാക്കി ബ്രൌണ്‍ നിറമാകുമ്പോള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക,ഇനി വറ്റല്‍ മുളക് വറുക്കുക,അതും ഇതേ പാത്രത്തിലേക്ക് മാറ്റുക.ഇടയ്ക്ക് തീയ ഓഫാക്കി നിര്‍ത്തി നിര്‍ത്തി മൂപ്പിക്കുന്നതാണ് നല്ലത് .അപ്പോള്‍ തീയ് അണച്ച് ചീനച്ചട്ടിയുടെ ചൂട് ഒന്നു കുറയട്ടെ ,അല്ലെങ്കില്‍ ഓരോന്നും മൂത്ത് കരിഞ്ഞു പോകും .ഇനി വീണ്ടും ചെറിയ തീയ് ഇട്ടു പച്ചമല്ലി മൂപ്പിക്കുക,അതും പാത്രത്തിലേക്ക് മാറ്റുക. ഇനി ഉലുവ ചേര്‍ത്ത് മൂപ്പിക്കുക,ഇനി ജീരകം മൂപ്പിക്കുക,അതും ഈ പാത്രത്തിലേക്ക് മാറ്റുക ,ഇനി കറി വേപ്പിലയും വറുക്കുക,ഇതെല്ലം കൂടി ചൂട് ആറുമ്പോള്‍ മിക്സറില്‍ ആറുമ്പോള്‍ തരുതരുപ്പായി പൊടിച്ചു എടുക്കുക.പൊടിച്ചതിനു ശേഷം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഒന്ന് കൂടി ഒന്ന് കറക്കിയാല്‍ മതി.മിക്സറില്‍ പൊടിച്ചു കഴിഞു പൊടി ചൂടായിരിക്കും,ഈ ചൂട് ആറുമ്പോള്‍ വായു കടക്കാത്ത ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു സൂക്ഷിയ്ക്കാം.
 
അപ്പോള്‍ ഇനി മുതല്‍ മായം കലരാത്ത നല്ല കിടുക്കന്‍ രസം ഉണ്ടാക്കി കഴിയ്ക്കാമല്ലോ അല്ലേ....!!!
പ്രത്യേകം ശ്രദ്ധിയ്ക്കുക....കുരുമുളക് ,കായം എന്നിവ നേരത്തെ പൊടിച്ചു വെച്ചിരുന്നാല്‍ രസം ഉണ്ടാക്കുമ്പോള്‍ രുചി കിട്ടില്ല.രസം ഉണ്ടാക്കുമ്പോള്‍ ഈ രസം പൊടിയും കുരുമുളകും കായവും അന്നേരം ചേര്‍ത്താല്‍ മതി.
തീയ് കൂട്ടി വെച്ച് മുളകും മല്ലിയുമോന്നും കരിഞ്ഞു പോകരുത്.ജീരകം എന്നാല്‍ സാധരണ ഉപയോഗിയ്ക്കുന്ന നല്ല ജീരകം ആണ്.

Edited by Don Hari, 25 October 2015 - 07:45 PM.

 • Vanampaadi, PhoolaN Devi , Ottaka Balan and 1 other like this


Users Awards

#4 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 07:36 PM

ഗരം മസാല

ground_spices1.jpg

ഓരോ പ്രാവശ്യവും കറി വെയ്ക്കുമ്പോള്‍ ഫ്രഷ്‌ ആയി ഗരം മസാല പൊടിച്ചു ചേര്‍ക്കുന്നതാണ് കൂടുതല്‍ പൊടിച്ചു വെച്ചു ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത്.അത് മാത്രമല്ല ഒരോ ഇറച്ചിയ്ക്കും ഓരോ മസാലയാണ്നല്ലത്. ചിക്കനും ബീഫിനും മട്ടനും മസാലയുടെ ചേരുവകളുടെ അളവില്‍ ചില വ്യത്യാസം ഉണ്ട്. ഓരോന്നിനും ഓരോ പൊടിആണ് വേണ്ടത്. എന്നാലേ അതേ ഇറച്ചിയുടെ രുചിയും നല്ല മണവും കിട്ടുകയുള്ളൂ .ഒരു കിലോ ഇറച്ചിയ്ക്ക് വേണ്ട മസാലയുടെ അളവാണ് കൊടുത്തിരിയ്ക്കുന്നത്.

 
 
 
(1 ) ചിക്കന്‍ മസാല 
...............................................
 
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - 7 എണ്ണം 
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - അര ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍
തക്കോലം - ഒന്ന് 
മല്ലി - രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലി കൂടി പൊടിച്ചു ചേര്‍ക്കുമ്പോള്‍ കറി യുടെ സ്വാദും കൂടും , മറ്റു സാധനങ്ങള്‍ എളുപ്പം പൊടിയുകയും ചെയ്യും .
 
ഇവ എല്ലാം ഒരു പാനില്‍ ഒന്ന് ചൂടാക്കി ആറുമ്പോള്‍ പൊടിച്ചു എടുക്കുക.
 
 
 
2) ബീഫ് മസാല
...........................
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - ആറു എണ്ണം
ഏലയ്ക്ക - 5എണ്ണം 
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടേബിള്‍ സ്പൂണ്‍ 
തക്കോലം - ഒന്ന് 
മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍
ബീഫിനു പെരുംജീരകം ആണ് കൂടുതല്‍ വേണ്ടത് .നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒക്കെ ബീഫിനു പെരുംജീരകവും രണ്ടു കഷണം ഏലയ്ക്കയും മാത്രം ആണ് മസാലയായി ഉപയോഗിയ്ക്കുന്നത്.ചില ചായക്കടകളില്‍ കിട്ടുന്ന ബീഫിനു പെരുംജീരകം പൊടിച്ചത് മാത്രമേ ചേര്‍ക്കാറുള്ളൂ....
 
ഇവ എല്ലാം ഒരു പാനില്‍ ഒന്ന് ചൂടാക്കി ആറുമ്പോള്‍ പൊടിച്ചു എടുക്കുക.
 
 
 
3) മട്ടന്‍ മസാല 
............................
 
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - 5 എണ്ണം 
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - അര ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒന്നര ടേബിള്‍ സ്പൂണ്‍ 
തക്കോലം - ഒന്ന് 
മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍
മട്ടനു കുരുമുളക് കൂടുതല്‍ വേണം.
ഇവ എല്ലാം ഒരു പാനില്‍ ഒന്ന് ചൂടാക്കി ആറുമ്പോള്‍ പൊടിച്ചു എടുക്കുക.
 
ടിപ്സ് :
 
മസാല ചൂടാക്കിയും ചൂടാക്കാതെയും പൊടിയ്ക്കാം..ചൂടാക്കി പൊടിച്ചാല്‍ പെട്ടെന്ന് പൊടിഞ്ഞു കിട്ടും.പൊടിയ്ക്കുമ്പോള്‍ ഒരുപാട് അങ്ങ് പൊടിയാതെ കുറച്ചു തരി പോലെ പൊടിച്ചാല്‍ കറിയ്ക്കു സ്വാദ് കൂടും.
 
പൊടിയ്കുമ്പോള്‍ എലയ്ക്കയുടെ തൊലി ഇളകി വരും ,അത് എടുത്തു കളഞ്ഞതിനു ശേഷം വീണ്ടും പൊടിയ്ക്കുക.
 
ഓരോ കറി ക്കും കറി വെയ്ക്കുമ്പോള്‍ നമ്മള്‍ പൊടിച്ചെടുത്ത മസാലയും ഇനി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മാത്രം ചേര്‍ത്താല്‍ മതി .
 
അതുപോലെ ബീഫ് കറിയ്ക്കു ഒരു ചെറിയ കഷണം കായം കൂടി എന്റെ അമ്മ ചേര്‍ക്കാറുണ്ട്.അതിപ്പോള്‍ ഓരോ സ്ഥലങ്ങളെ ആശ്രയിച്ചിരിയ്ക്കും .
 
ഇറച്ചി കറി യുടെ രുചി ഇനിയും കൂടുവാന്‍ ഒരു വഴിയുണ്ട്.കുക്കര്‍ ഉപയോഗിയ്ക്കാതെ ചെറിയ തീയിലും ചാറു പറ്റാറാകുമ്പോള്‍ കനലിലും കിടന്നു വേവണം ,തേങ്ങാക്കൊത്ത് കൂടി ചേര്‍ക്കണം,പിന്നെ നാട്ടില്‍ കിട്ടുന്ന സര്‍വ്വസുഗന്ധി ഇല രണ്ടെണ്ണം ഉള്ളി വഴറ്റുമ്പോള്‍ ചേര്‍ക്കണം.ഈ ഇല ചേര്‍ത്താല്‍ ഇറച്ചി കറിയ്ക്കു നല്ല സുഗന്ധമാണ് ...അപ്പോള്‍ ഇനി ഒരു നല്ല ഇറച്ചിക്കറി ഉണ്ടാക്കുമല്ലോ അല്ലെ

Edited by Don Hari, 25 October 2015 - 07:46 PM.

 • Vanampaadi, PhoolaN Devi , Ottaka Balan and 1 other like this


Users Awards

#5 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 49,239 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 08:15 PM

Hari .... nice topic .... :yes:
Users Awards

#6 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 10:03 PM

Hari .... nice topic .... :yes:

FB lu share cheythukittiyappo postiyatha....nammuk ee area valiya pidi ella... :chey:

 

Enikk kazhikkanalle ariyu undakkan ariyillallo :odikko:


 • P.K PavaNay! and PaTTaLam PuRuShu like this


Users Awards

#7 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 49,239 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 10:07 PM

FB lu share cheythukittiyappo postiyatha....nammuk ee area valiya pidi ella... :chey:

 

Enikk kazhikkanalle ariyu undakkan ariyillallo :odikko:

 

Midukkan .... ennepole thanne ... ;))


 • PaTTaLam PuRuShu likes this


Users Awards

#8 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,191 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 10:07 PM

Hari ippozha kande :) nice topic :good:

#9 PhoolaN Devi

PhoolaN Devi

  Support Staff - PP

 • Sr Moderator
 • 20,124 posts
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 10:08 PM

:hari: :thankyou: so much :poii: ini ithu anusarichu curry powders undakki nokkanam :think:
Users Awards

#10 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,175 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 25 October 2015 - 11:20 PM

Chechi, Thulli...Vallom nadakkuvanel parayane. Parichayam ellatha field ayond ethokke correct aanonnu ariyilla

Sent using Tapatalk
 • PaTTaLam PuRuShu likes this


Users Awards

#11 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,094 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 26 October 2015 - 11:28 AM

Hari super topic
Ithu onnu try cheyyam
Ini muthal veettil home made powders aakatte

Sent from my GT-N5110 using Tapatalk

#12 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,094 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 26 October 2015 - 11:29 AM

Chechi, Thulli...Vallom nadakkuvanel parayane. Parichayam ellatha field ayond ethokke correct aanonnu ariyilla

Sent using Tapatalk

Athu naale njan parayam.
Evening chicken ready aakunnathu hariyude masala koottu upayogichaarikkum

Sent from my GT-N5110 using Tapatalk

#13 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,094 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 26 October 2015 - 11:31 AM

FB lu share cheythukittiyappo postiyatha....nammuk ee area valiya pidi ella... :chey:

Enikk kazhikkanalle ariyu undakkan ariyillallo :odikko:

Njan ithupoleyulla pareekdhanangal nadatharundu..
Ithum onnu try cheyyam

Sent from my GT-N5110 using Tapatalk

#14 Ottaka Balan

Ottaka Balan

  Asthana Goal Post of PP

 • Royal Member
 • 11,590 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 26 October 2015 - 11:31 AM

Hariii :hug: nice thread :good: #15 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,094 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 26 October 2015 - 11:32 AM

Midukkan .... ennepole thanne ... ;))

Aha food kazhikkal maathrame ullo vanus
Preparing paripaadi onnumille

Sent from my GT-N5110 using Tapatalk
0 user(s) are reading this topic

0 members, 0 guests, 0 anonymous users