Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo
- - - - -

ഡിഎന്‍എ റിപ്പയറിങ്: ഒരു നോബേല്‍ കഥ


  • Please log in to reply
16 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:16 AM

ഡിഎന്‍എ റിപ്പയറിങ്: ഒരു നോബേല്‍ കഥ

image.jpg

ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്കും ആണ് 1953 ല്‍ ഡിഎന്‍എ ( DNA ) തന്മാത്രയുടെ ഘടന കണ്ടുപിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു ബാറും പ്രശസ്തമാണ്; ഇംഗ്ലണ്ടില്‍ കേംബ്രിഡ്ജിലെ 'ഈഗിള്‍' എന്ന ബാര്‍. ആ ബാറിലിരുന്നാണ് അവര്‍ ചര്‍ച്ചകളില്‍ മുഴുകിയതും തങ്ങളുടെ കണ്ടുപിടുത്തം ആദ്യമായി വെളിപ്പെടുത്തിയതും. എന്തായാലും 1962 ല്‍ ഫ്രെഡറിക് വില്‍കിന്‍സിനോടൊപ്പം വാട്‌സണും ക്രിക്കും തങ്ങളുടെ കണ്ടുപിടുത്തത്തിന് നോബേല്‍ സമ്മാനം കരസ്ഥമാക്കി. 

എന്താണീ ഡിഎന്‍എ? 

പ്രധാനമായും നാലുതരം ചെറുതന്മാത്രകള്‍കൊണ്ട് നിര്‍മ്മിച്ച ഒരു നീളന്‍ തന്മാത്രയാണ് ഡിഎന്‍എ. ഈ നാലുതരം ചെറുതന്മാത്രകളാണ് ഗുവാനിന്‍, അഡിനിന്‍, സൈടോസിന്‍, തൈമിന്‍ എന്നിവ. നാലു നിറങ്ങളിലുള്ള മുത്തുകള്‍കൊണ്ടു നിര്‍മ്മിച്ച നീളമുള്ള ഒരു മാല സങ്കല്പിച്ചു നോക്കൂ. കോടിക്കണക്കിനു മുത്തുകളുള്ള ഒരു മാല! ഡിഎന്‍എ യും ഇതേപോലെയാണ്. ഈ മുത്തുകളെ നമുക്ക് ഡിഎന്‍എ യുടെ ബേസുകള്‍ എന്ന് വിളിക്കാം. 

ഒരു മനുഷ്യകോശത്തിലെ ഡിഎന്‍എ മാത്രം വലിച്ചുനീട്ടിയാല്‍ അതിനെത്ര നീളം വരുമെന്നോ? ഏതാണ്ട് മൂന്ന് മീറ്റര്‍!  

എന്താണ് ഡിഎന്‍എ യുടെ പ്രാധാന്യം? 

ജീവന്റെ തന്മാത്രയാണ് ഡിഎന്‍എ. കാരണം ഡിഎന്‍എ യുടെ കഷണങ്ങളായ ജീനുകളുണ് ഒരു ജീവിയെ ഡിസൈന്‍ ചെയ്യുന്നത്. 

എങ്ങനെയാണ് ഡിഎന്‍എ അല്ലെങ്കില്‍ ജീനുകള്‍ ഒരു ജീവിയെ ഡിസൈന്‍ ചെയ്യുന്നത് എന്നറിയണമെങ്കില്‍ പ്രോട്ടീന്‍ തന്മാത്രകളെക്കുറിച്ച് അറിയണം. ഒരു ജീവിയെ ഉണ്ടാക്കിയിരിക്കുന്നത് വിവിധങ്ങളായ പ്രോട്ടീനുകള്‍കൊണ്ടാണെന്ന് പറയാം. ജീവിയുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പല രാസവസ്തുക്കളും പ്രോട്ടീന്‍ തന്മാത്രകളാണ്. ഉദാഹരണത്തിന് എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, കോശങ്ങളിലെ പ്രധാന ഭാഗങ്ങള്‍, മസിലുകള്‍, എന്ന് വേണ്ട തൊലി, മുടി, നഖം എന്നിവയെല്ലാം പ്രോട്ടീനുകളാണ്. 

നീണ്ടുകിടക്കുന്ന ഡിഎന്‍എ യുടെ ചില ഭാഗങ്ങള്‍ ഈ പ്രോട്ടീനുകളെ ഉണ്ടാക്കാനുള്ള കോഡ് ആണ് (ഈ കോഡ് എങ്ങനെയാണെന്ന് വഴിയെ പറയാം). ഈ ഭാഗങ്ങളാണ് ജീനുകള്‍ എന്നറിയപ്പെടുന്നത്. 

ഒരു കോശം വളര്‍ന്ന് എലിയാകണോ, പുലിയാകണോ, ചെടിയാകണോ, മനുഷ്യനാകണോ എന്നെല്ലാം തീരുമാനിക്കുന്നത് ആ കോശത്തിലെ ജീനുകളാണ്. ഒരു ജീവിയുടെ ഉദാഹരണത്തിന് മനുഷ്യന്റെ നിറം, സ്വഭാവം, ആകാരം എന്ന് തുടങ്ങി എല്ലാ ഗുണസവിശേഷതകളും നിര്‍ണ്ണയിക്കുന്നത് ജീനുകളാണ്. പല ജീനുകളും മറ്റു പല ജീനുകളുമായി കൂടിച്ചേര്‍ന്നായിരിക്കാം ഒരു ഗുണസവിശേഷത നിര്‍ണ്ണയിക്കുന്നത്. ഉദാഹരണത്തിന് മനുഷ്യനില്‍ ഉയരം നിര്‍ണ്ണയിക്കുന്നതില്‍ ഇരുപതിലധികം ജീനുകള്‍ പങ്കാളികളാണ്. ഒരു ജീവിയുടെ മൊത്തത്തിലുള്ള ആകൃതി നിര്‍ണ്ണയിക്കുന്ന ഹോക്‌സ് ജീനുകളുമുണ്ട്. അതായത് തല, കൈ, കാല്‍, ചിറക് എല്ലാം എവിടെ വേണം, എന്ന് നിര്‍ണ്ണയിക്കുന്ന ജീനുകള്‍. 
 
ലക്ഷക്കണക്കിന് വിവിധങ്ങളായ പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള കോഡ് വെറും നാലേനാലുതരം തന്മാത്രകള്‍കൊണ്ട് ഭൂമിയിലെ എല്ലാ ജീവികളുടെയും ഡിഎന്‍എ യില്‍ ആലേഖനം ചെയ്ത പ്രകൃതിയുടെ കരവിരുത് അത്ഭുതം തന്നെ.

ഡിഎന്‍എ ഒരു പ്രത്യേക രീതിയില്‍ ചുരുണ്ടാണ് കോശത്തിന്റെ ന്യൂക്ലിയസില്‍ സ്ഥിതിചെയ്യുന്നത്. കോശവിഭജന സമയത്ത് ഡിഎന്‍എ കൂടുതല്‍ ചുരുണ്ടുകൂടും. ഈ ഘടനക്ക് ഒരു പേരുണ്ട്, ക്രോമസോം!  ഇങ്ങനത്തെ 46 ക്രോമസോമുകളായാണ് ഡിഎന്‍എ മനുഷ്യന്റെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടാവുക! രസകരമായ ഒരു കാര്യം എന്തെന്നാല്‍ ഓരോ ഡിഎന്‍എ യിലും രണ്ടുപിരികള്‍ ഉണ്ടായിരിക്കും. ഇവ പരസ്പരം പിരിയന്‍ ഗോവിണിപോലെ ചുറ്റിക്കിടക്കുന്നു. 

ഹെലിക്കല്‍ ഘടന എന്നാണ് ഈ സംവിധാനത്തെ വിളിക്കുക. ഏണി പോലെയുള്ള ഡിഎന്‍എ യുടെ ഘടന നിങ്ങള്‍ ടെക്സ്റ്റ് ബുക്കുകളില്‍ കണ്ടിട്ടുണ്ടാകും. യഥാര്‍തത്തില്‍ ക്രിക്കിന്റെ ഭാര്യ ഓഡിലെ (ഇവര്‍ ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നു) ആണ് ഈ പിരിയന്‍ ഗോവിണി വരച്ചത്. പിന്നീട് ഈ ചിത്രം എല്ലാവരും ഉപയോഗിച്ചു.

ഗോവണി അടയാളത്തില്‍ വരാന്‍ കാരണം ഡിഎന്‍എ യുടെ രണ്ടു പിരികളിലെയും തന്മാത്രകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. പിരിഞ്ഞു കിടക്കുന്ന രണ്ടു മാലയിലെയും, നമ്മള്‍ മുകളില്‍ മുത്തുകള്‍ എന്ന് വിളിച്ച ഗുവാനിന്‍ (G), അഡിനിന്‍ (A), സൈടോസിന്‍ ©, തൈമിന്‍ (T) എന്നീ തമാത്രകള്‍ തമ്മില്‍ ബന്ധമുണ്ടായിരിക്കും. എപ്പോഴും ഗുവാനിന്‍ സൈടോസിനുമായും (GC), തൈമിന്‍ അഡിനോസിനുമായും (AT) മാത്രമേ ബന്ധപ്പെട്ടിരിക്കൂ(ചിത്രം നോക്കുക).

image.jpg?1445162463057

എളുപ്പത്തിന് ഗുവാനിന്‍, അഡിനിന്‍, സൈടോസിന്‍, തൈമിന്‍ എന്നീ തന്മാത്രകളെ ചുരുക്കി G, A, C, T എന്നാണ് വിളിക്കുക. ഇവ ഡിഎന്‍എ യിലെ ബേസ് തന്മാത്രകളാണ്. ഒരു നീളന്‍ ഡിഎന്‍എ തന്മാത്രയുടെ ഒരു ഭാഗത്തെ ഒരു ഉദാഹരണത്തിന് നമുക്ക് ഇങ്ങനെ സൂചിപ്പിക്കാം.

...AGCTAGGTCAGTACCATTAGAATCGATAGTCCGAATGCTAGTCCA....

ഇങ്ങനെ മനുഷ്യന്റെ ഡിഎന്‍എ യിലെ ഒരു പിരിയില്‍ ഏകദേശം 300 കോടി ബേസ് തന്മാത്രകള്‍ ഉണ്ടാകും. ഇവ മുഴുവന്‍ എഴുതാന്‍ ഒരു എന്‍സൈക്ലോപീഡിയയുടെ മുഴുവന്‍ വോള്യങ്ങളും തികയില്ല. ഹോ! എത്രമാത്രം വിവരങ്ങളാണ് പ്രകൃതി ഒരു ചെറിയ കോശത്തില്‍ ശേഖരിച്ചിരിക്കുന്നത്!

എങ്ങനെയായിരിക്കും പ്രകൃതി ഡിഎന്‍എ യില്‍ പ്രോട്ടീനുകളുടെ ഘടന കോഡ് ചെയ്തിരിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അത് വളരെ ലളിതമാണ്. 

ജീനുകളിലെ അടുത്തടുത്ത് വരുന്ന മൂന്നു ബേസുകള്‍ പ്രോട്ടീനുകളുടെ നിര്‍മ്മാണ ഘടകമായ ഒരു അമീനോ അസിഡിനെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന് AGC എന്ന് വന്നാല്‍ അത് സെറിന്‍ എന്ന അമീനോ അസിഡിനെ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശമാണ്. അങ്ങനെ ഡിഎന്‍എ യിലെ കോഡുകള്‍ അനുസരിച്ച് വേണ്ട അമീനോ അസിഡുകളെ ചേര്‍ത്തുവച്ച് കോശത്തിലെ പ്രത്യേക ഭാഗങ്ങള്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. ജീനുകള്‍ എവിടെ അവസാനിക്കണം എന്നറിയാനും മൂന്നക്ഷര കോഡുണ്ട്.

ഇങ്ങനെ നാലുതരത്തിലുള്ള, അതായത് G, A, C, T എന്നീ ബേസുകള്‍ കൊണ്ട് എത്ര അമീനോ ആസിഡുകളെ പ്രതിനിധാനം ചെയ്യാം? അല്ലെങ്കില്‍ മൂന്നെണ്ണത്തിന്റെ എത്ര കൂട്ടങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന് ACT, GAT, GCC, AAA, ATT,... ഇങ്ങനെ എത്രയെണ്ണം?  

ഇതിന് ഒരല്‍പ്പം കണക്കു പറയണം. 4X4X4=64 എണ്ണം ഉണ്ടാക്കാം. അതായത് 64 അമീനോ ആസിഡുകള്‍ ഉണ്ടാക്കാം. പക്ഷേ പ്രകൃതി കണക്കുനോക്കിയല്ലല്ലോ കാര്യങ്ങള്‍ ചെയ്യുന്നത്. പ്രകൃതിയെ മനസിലാക്കാന്‍ നാമല്ലേ കണക്കുനോക്കുന്നത്. പ്രകൃതി ഭൂമിയിലെ ജീവനുവേണ്ടി വെറും 20 തരം അമീനോ ആസിഡുകളെ ഉണ്ടാക്കുന്നുള്ളൂ. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ഈ 20 അമീനോ ആസിഡുകള്‍ മാത്രമേ ആവശ്യമുള്ളൂ.

ചുരുക്കത്തില്‍, ഡിഎന്‍എ യിലെ ജീനുകളില്‍ അമീനോ അസിഡുകളെ തിരഞ്ഞെടുക്കുന്ന കോഡുകളാണ് ഉള്ളത്. ഇങ്ങനെ തിരഞ്ഞെടുത്ത അമീനോ ആസിഡുകള്‍ ചേര്‍ത്തുവച്ചാണ് കോശത്തില്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കപ്പെടുന്നത്. ഈ പ്രോട്ടീനുകളാണ് ഒരു ജീവിയെ ഉണ്ടാക്കുന്നത്. അപ്പോള്‍ ജീവനും ഡിഎന്‍എ യുമായുള്ള അഭേദ്യ ബന്ധം മനസിലായല്ലോ. 

 


  • Malar and Eda Sureshe like this

#2 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:16 AM

ഡിഎന്‍എ യില്‍ തകരാറുകള്‍ പറ്റിയാല്‍ എന്ത് സംഭവിക്കും? 

ഡിഎന്‍എ യിലെ തകരാറുകള്‍, പ്രത്യേകിച്ചും കോശവിഭജന സമയത്ത് ഡിഎന്‍എ വിഭജിക്കപ്പെടുമ്പോഴും അതിന്റെ പകര്‍പ്പ് ഉണ്ടാക്കപ്പെടുമ്പോഴും ഡി എന്‍ എ യില്‍ തകരാറുകള്‍ വരാം. അതായത് നമ്മുടെ ബേസ് തന്മാത്രകളുടെ ക്രമത്തില്‍ മാറ്റങ്ങള്‍ വരാം. അടുത്തടുത്ത മൂന്നു ബേസുകള്‍ ഒരു അമീനോ അസിഡിനെ കോഡ് ചെയ്യുന്നതിനാല്‍ ഇവയുടെ ക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കും എന്ന് പറയേണ്ടതില്ലലോ. 

ഉദാഹരണത്തിന് AGC എന്ന ക്രമത്തില്‍ അവസാന ബേസ് മാറിപ്പോയി AGA എന്നായാല്‍ അത് സെറിന്‍ എന്ന അമീനോ അസിഡിന് പകരം അര്‍ഗിനിന്‍ എന്ന അമീനോ ആസിഡ് ഉണ്ടാക്കും. അപ്പോള്‍ ഈ അമീനോആസിഡുകള്‍ അടുക്കി വച്ചുണ്ടാക്കുന്ന പ്രോട്ടീനുകള്‍ സ്വഭാവഗുണത്തില്‍ ആകെ  മാറിപ്പോകും. അങ്ങനെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ആയേക്കാം. 

സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗത്തെപ്പറ്റി കേട്ടിട്ടില്ലേ? ഈ രോഗമുള്ളവരുടെ ചുവന്ന രക്താണുവിലെ ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീനിനെ ഉണ്ടാക്കുന്ന ജീനുകളില്‍ വന്ന ഒരക്ഷരത്തിന്റെ പിഴവാണ് ആകെ കുഴപ്പമായത്. ആ പിഴവ് കാരണം മറ്റൊരു അമീനോആസിഡ് ഉണ്ടാക്കപ്പെടുന്നു. അങ്ങനെ ഈ അമീനോ ആസിഡ് ചേര്‍ത്തുണ്ടാക്കുന്ന ഹീമോഗ്ലോബിന്‍ സാധാരണ ഹീമോഗ്ലോബിനില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇതാണ് ഈ രോഗത്തിനു കാരണം.

ഡിഎന്‍എ യിലെ അക്ഷരങ്ങള്‍ (ബേസുകള്‍) മാറിപ്പോയാല്‍ ആകെ കുഴപ്പമാകുമെന്ന് മനസിലായല്ലോ. ഇങ്ങനെ ഡിഎന്‍എ യിലെ ഒന്നോ അധികമോ ഒരക്ഷരങ്ങള്‍ മാറിപ്പോകുകയോ മുറിഞ്ഞു നഷ്ടപ്പെട്ടുപോകുകയോ ചെയ്യുന്നതിനാണ് മ്യൂട്ടേഷന്‍ ( mutation ) എന്ന് പറയുന്നത്. പലപ്പോഴും മ്യൂട്ടേഷനുകള്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. ചിലപ്പോള്‍ ജീവിക്ക് ഗുണകരവുമാകാം. എന്നാല്‍ ഡിഎന്‍എ യിലെ വലിയ കുഴപ്പങ്ങള്‍, ഉദാഹരണത്തിന് കുറെ മ്യൂട്ടേഷനുകള്‍ അടിഞ്ഞുകൂടുമ്പോള്‍ ആണ് ചിലപ്പോള്‍ കാന്‍സര്‍ പോലെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. 

പക്ഷെ ഇത് മാത്രമല്ല ഡിഎന്‍എ യില്‍ സംഭവിക്കുന്ന കുഴപ്പങ്ങള്‍. മ്യൂട്ടേഷന്‍ കൂടാതെ, ഡിഎന്‍എ യില്‍ തകരാറുകള്‍ സംഭവിക്കാം. ഉദാഹരണത്തിന് ഡിഎന്‍എ യിലെ ബേസുകള്‍ക്ക് രാസമാറ്റം സംഭവിക്കാം, അല്ലെങ്കില്‍ അടുത്തടുത്ത രണ്ടു ബേസുകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കാം, കൂടിച്ചേരാന്‍ പറ്റാത്ത രണ്ടു ബേസുകള്‍ നേര്‍ക്കുനേരെ ഇരു പിരികളിലുമായി വരാം. ഇത്തരം തകരാറുകള്‍ ഡിഎന്‍എ യില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. 

ഓരോ ദിവസവും നമ്മുടെ (അല്ലെങ്കില്‍ ഓരോ ജീവിയുടേയും)  ഡിഎന്‍എ യില്‍ ആയിരക്കണക്കിന് ചെറിയ തകരാറുകള്‍ ഉണ്ടാകുന്നുണ്ട്. പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഇങ്ങനെയുള്ള കുറെ തകരാറുകള്‍ വരാമെങ്കിലും, ചില കാരണങ്ങള്‍ ഇത്തരം തകരാറുകളെ കൂടുതലായി ഉണ്ടാക്കാം. ഒരു കോശങ്ങളില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കപ്പെടുന്ന രാസവസ്തുക്കള്‍ മൂലമോ, പുറമേ നിന്നുള്ള വികിരണങ്ങള്‍ മൂലമോ, അല്ലെങ്കില്‍ നാം കഴിക്കുന്ന ആഹാരത്തിലെ അനാവശ്യ രാസവസ്തുക്കള്‍ മൂലമോ ഇങ്ങനെയുള്ള മാറ്റങ്ങള്‍ കൂടുതലായി സംഭവിക്കാം. 

ഈ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ ജീവിയുടെ ആയുസ് ഒരുപക്ഷെ ദിവസങ്ങള്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ ഇത്തരം തകരാര്‍ പരിഹാരിക്കാനുള്ള മാര്‍ഗം പരിണാമത്തിലൂടെ  ഉരുത്തിരിഞ്ഞില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്‍ പോലും വലിയ ജീവികളിലേക്ക് വികസിക്കില്ലായിരുന്നു.

തീര്‍ച്ചയായും ഡിഎന്‍എ യില്‍ കൂടെക്കൂടെ ഉണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കുന്ന ഒരു സംവിധാനം കോശങ്ങളിലുണ്ട്. ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ചതിനാണ് തോമസ് ലിണ്ടാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സന്‍സാര്‍ എന്നീ ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത്.  

image.jpg?14451623188372015 ലെ രസതന്ത്ര നൊബേല്‍ ജേതാക്കള്‍: തോമസ് ലിണ്ടാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സന്‍സാര്‍
  • Malar and Eda Sureshe like this

#3 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:16 AM

ബേസുകളുടെ തെറ്റുതിരുത്തല്‍ 

ഡിഎന്‍എ വളരെ സ്ഥിരതയുള്ള തന്മാത്രയാണ് എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ 1960 കളില്‍ തോമസ് ലിണ്ടാല്‍ ഡിഎന്‍എ യില്‍ ദിവസേന ധാരാളം തകരാറുകള്‍ കടന്നുകൂടുന്നുണ്ട് എന്ന് മനസിലാക്കി. ഇത് പരിഹരിക്കാന്‍ കോശത്തില്‍ എന്തെങ്കിലുമൊരു സംവിധാനം ഉണ്ടായിരിക്കണം എന്നദ്ദേഹം അനുമാനിച്ചു. 

1974 ല്‍ അദ്ദേഹം ബാക്ട്ടീരിയയില്‍ ഈ റിപ്പയറിങ് സംവിധാനത്തിന്റെ ഭാഗമായ ഒരു എന്‍സൈം തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം ഡിഎന്‍എ യില്‍ 'ബേസ് ഏക്‌സിസിഷന്‍ പെയര്‍' ( base excision repair ) എന്ന ഒരു പ്രക്രിയ റിപ്പയറിങിന് വേണ്ടി നടക്കുന്നുണ്ട് എന്ന് കണ്ടുപിടിച്ചു.  

'ബേസ് ഏക്‌സിസിഷന്‍ റിപ്പെയര്‍' എന്ന പ്രക്രിയ നടക്കുന്നത് ഡിഎന്‍എ യിലെ ഒരു ബേസ് (നമ്മള്‍ മുന്‍പ് മുത്ത് എന്ന് വിശേഷിപ്പിച്ചത്) കേടുവരുമ്പോള്‍ ആണ്.

ഉദാഹരണത്തിന് എളുപ്പം കേടുവരുന്ന ബേസ് തന്മാത്രയാണ് സൈടോസിന്‍. ഇങ്ങനെ വന്നാല്‍ അത് ഡിഎന്‍എയില്‍ നിന്നും മുറിച്ചുമാറ്റപ്പെടും. ഗ്ലൈകോസിലെസ് എന്ന എന്‍സൈമാണ് ഈ ജോലി ചെയ്യുന്നത്. ഇത് കഴിഞ്ഞാല്‍ ഡിഎന്‍എ പൊളിമറേസ് എന്ന മറ്റൊരു എന്‍സൈം ഈ മുറിഞ്ഞു പോയ ഭാഗത്ത് പുതിയ ഡിഎന്‍എ തന്മാത്രയെ കൂട്ടിചേര്‍ക്കും. ഇത്തരം പ്രക്രിയ മനുഷ്യനിലും നടക്കുന്നുണ്ട്. 



#4 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:17 AM

അള്‍ട്രാവയലറ്റ് വില്ലനെതിരെ 

തുര്‍ക്കിയിലെ ഒരു ഗ്രാമത്തില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന അസീസ് സന്‍സാര്‍ 1973 ല്‍ ബയോകെമിസ്ട്രി പഠിക്കാന്‍ തീരുമാനിച്ചു. 

അദ്ദേഹത്തിന്റെ താല്‍പ്പര്യം പ്രത്യേകിച്ചും അദ്ദേഹം തന്നെ നിരീക്ഷിച്ച ഒരു കാര്യത്തിലായിരുന്നു. കടുത്ത അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ക്ക് വിധേയമാക്കിയ ബാക്ട്ടീരിയ നീല ലൈറ്റ് അടിക്കുമ്പോള്‍ പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കുന്നു. രാസപരമായി ഇതെങ്ങനെ സംഭവിക്കുന്നു എന്നദ്ദേഹം ചിന്തിച്ചുതുടങ്ങി.

പിന്നീട് യു.എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുമ്പോള്‍ അദ്ദേഹം അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മൂലം ഡിഎന്‍എ യിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്ന ഫോട്ടോലൈസ് ( photolyase ) എന്ന എന്‍സൈം തിരിച്ചറിയുകയുണ്ടായി. 

ഈ കണ്ടുപിടുത്തം അത്ര വലിയ ശാസ്ത്രശ്രദ്ധയൊന്നും നേടിയില്ല. അതുകൊണ്ടുതന്നെ നല്ല ജോലിയൊന്നും കിട്ടാത്തതിനാല്‍ അദ്ദേഹം യേല്‍ യുണിവേഴ്‌സിറ്റിയില്‍ ടെക്‌നീഷ്യനായി ജോലിക്ക് ചേര്‍ന്നു. അവിടെ വെച്ചാണ് നോബേല്‍ സമ്മാനത്തിനര്‍ഹമാക്കിയ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നത്. 

ഫോട്ടോലൈസ് എന്ന എന്‍സൈം നീല വെളിച്ചത്തില്‍ ബാക്ട്ടീരിയയിലെ ഡിഎന്‍എ യിലെ തകരാറുകള്‍ പരിഹരിക്കുകയാണ് ചെയ്യുന്നതെങ്കില്‍, ഇത്തരം അല്ട്രവയലറ്റ് വികിരണങ്ങള്‍ മൂലമുണ്ടാകുന്ന തകരാറുകള്‍ വെളിച്ചമില്ലാത്ത അവസ്ഥയിലും പരിഹരിക്കുന്ന എന്‌സൈമുകള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ഈ എന്‍സൈമുകള്‍ 'നൂക്ലിയോടൈഡ് ഏക്‌സിസിഷന്‍ റിപ്പയര്‍' ( Nucleotide excision repair- NER ) എന്ന പ്രക്രിയയിലൂടെ ഡിഎന്‍എ യിലെ തകരാറുകള്‍ പരിഹരിക്കുന്നു. 

ഉദാഹരണത്തിന് അല്ട്രവയലറ്റ് വികിരണങ്ങള്‍മൂലം സാധാരണ സംഭവിക്കുന്ന ഒരു തകരാറാണ് ഒരു പിരിയിലെ രണ്ടു തൈമിന്‍ ബേസുകള്‍ അടുത്തടുത്ത് വന്നാല്‍ കൂടിച്ചേര്‍ന്നു പോകുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഈ എന്‍സൈമുകള്‍ ആ തൈമിന്‍ ബേസുകള്‍ ഉള്‍ക്കൊള്ളുന്ന ഡിഎന്‍എ യുടെ ചെറിയൊരു ഭാഗംതന്നെ മുറിച്ചു മാറ്റും. വീണ്ടും ഡിഎന്‍എ പൊളിമറേസ് എന്ന എന്‍സൈം ഈ മുറിഞ്ഞുപോയ ഭാഗത്ത് പുതിയ ഡിഎന്‍എ തന്മാത്രയെ കൂട്ടിചേര്‍ക്കും.  മനുഷ്യനിലും ഇത്തരം ഒരു റിപ്പയറിങ് സംവിധാനമുണ്ട് എന്ന് അസീസ് സന്‍സാര്‍ കണ്ടെത്തി. 



#5 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:17 AM

ചേരാത്തവര്‍ ചേരുമ്പോള്‍ 

പോള്‍ മോഡ്രിച്ച് ജനിച്ചു വളര്‍ന്നത് ന്യൂ മെക്‌സിക്കോയിലെ ഒരു ഗ്രാമത്തിലാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാഭ്യാസം സ്റ്റാന്‍ഫഡ്, ഹാര്‍വാഡ് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ ആയിരുന്നു. 

ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുമ്പോള്‍ അദ്ദേഹം ഹാര്‍വാഡിലെ മാത്യു മേസേല്‍സനുമായി ചേര്‍ന്ന് ഡിഎന്‍എ യെ ബാധിക്കുന്ന ചില എന്‌സൈമുകളെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. അങ്ങനെ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ തിരിച്ചറിഞ്ഞ ഒന്നാണ് 'ഡിഎന്‍എ മിസ്മാച്ച് റിപ്പയറിങ് ( DNA mismatch repair ) സംവിധാനം.

ഡിഎന്‍എ രണ്ടുപിരികളുള്ള നീളന്‍ തന്മാത്രയാണെന്ന് പറഞ്ഞല്ലോ. അതായത് രണ്ടു മാലകള്‍ പിരിഞ്ഞു കിടക്കുന്നത് പോലെ. ഈ രണ്ടു പിരിയിലെയും ഇരു ഭാഗത്തുമുള്ള നേര്‍ക്കുനേര്‍ വരുന്ന ഗുവാനിന്‍ സൈടോസിനുമായും (GC), തൈമിന്‍ അഡിനോസിനുമായും (TA) ബന്ധപ്പെട്ടിരിക്കും എന്ന് മുമ്പ് സൂചിപ്പിച്ചല്ലോ.  മിസ്മാച്ച് റിപ്പയറിങ് എന്ന സംഗതി വരുന്നത് ഇവിടെയാണ്. 

ഡിഎന്‍എ പകര്‍പ്പുണ്ടാക്കുകയും വീണ്ടും ഓരോ പകര്‍പ്പിലും രണ്ടാംപിരി ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ഇടക്ക് തെറ്റായി ബേസുകള്‍ മാച്ചുചെയ്യപ്പെടും. ഉദാഹരണത്തിന് ഗുവാനിന്‍ സൈടോസിനു പകരം അടിനിനുമായി കൂട്ടിച്ചേര്‍ക്കുന്ന രീതിയില്‍ വരാം. ഇതാണ് മിസ്മാച്ച് അല്ലെങ്കില്‍ ചേരാത്ത അവസ്ഥ. 

ഇങ്ങനെ വന്നാല്‍ മൂന്നുതരം വിവിധ എന്‍സൈമുകള്‍ ഇടപെട്ട് ഈ ഭാഗത്തെ ഡിഎന്‍എ മുറിച്ചു മാറ്റും. ഉടനടി ഡിഎന്‍എ പോളിമറേസ് പുതിയ ഡിഎന്‍എ കഷണം ശരിയായി കൂട്ടിച്ചേര്‍ക്കും.

ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കുന്ന സംവിധാനം ശരിയായി പ്രവൃത്തിക്കാതെ വന്നാല്‍ ഈ തകരാറുകള്‍ അടിഞ്ഞുകൂടി ക്യാന്‍സറുകള്‍ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ ഈ തകരാര്‍ പരിഹരിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള അറിവ് വളരെ പ്രാധാനമാണ്. 

ഇതിനു വേറൊരു വശം കൂടിയുണ്ട്. ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കുന്ന സംവിധാനം പൂര്‍ണ്ണമായും നിന്നുപോയാല്‍ ഡിഎന്‍എ യില്‍ വളരെയധികം തകരാറുകള്‍ അടിഞ്ഞുകൂടി കോശം നശിച്ചു പോകും. എന്നുവച്ചാല്‍ അത് കോശത്തിന്റെ മരണത്തിനു തന്നെ കാരണമാകും. 

ഈ വസ്തുത ക്യാന്‍സറിനുള്ള പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കും. അതായത് കാന്‍സര്‍ കോശങ്ങളിലെ ഡിഎന്‍എ തകരാര്‍ പരിഹരിക്കുന്ന സംവിധാനം പൂര്‍ണ്ണമായും തടയുക. അപ്പോള്‍ ഡിഎന്‍എ യില്‍ തകരാറുകള്‍ വളരെ അധികമായി അടിഞ്ഞുകൂടുന്നതുമൂലം കാന്‍സര്‍ കോശങ്ങള്‍ സ്വയം മരിക്കും. 

എന്തായാലും ജനിതകശാസ്ത്രരംഗത്തെ പുത്തന്‍ അറിവുകള്‍ക്കും അത്ഭുതങ്ങള്‍ക്കുമായി നമുക്ക് വീണ്ടും കാത്തിരിക്കാം


  • Varikkuzhi Soman likes this

#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:25 AM

:good: enthoram karyangala nammal ariyathe pokunnathu nice share


  • PaTTaLam PuRuShu likes this


Users Awards

#7 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 05:22 PM

:good: enthoram karyangala nammal ariyathe pokunnathu nice share

Thank u thaaram for the appreciation

Sent from my GT-N5110 using Tapatalk

#8 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,207 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:15 PM

purushu nice information :good: :thanks:


  • PaTTaLam PuRuShu likes this

#9 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 07:51 PM

സായിപ്പ് ബാറിലിരുന്നു വെള്ളമടിച്ചിട്ടു ഡി.എൻ.എ കണ്ടുപിടിച്ചു.
കാരണം സായിപ്പിന് ഇന്ത്യക്കാരെപ്പോലെ ആക്രാന്തമില്ല.  സിപ്പ് ചെയ്തു വളരെ പതിയയെ കുടിക്കുകയുള്ളൂ. അപ്പോൾ തലയിൽ നല്ല ആശയങ്ങൾ വരും.

 

നമ്മൾ ഗ്ലാസിൽ മദ്യം പകരുന്നു....വെള്ളം ചേർക്കുന്നു... പിന്നെ മൂക്കും പൊത്തിപ്പിടിച്ചു ഒറ്റ വലിയാണ്. ആരോടോ വാശി തീർക്കുന്നതു പോലെ.
അപ്പോൾ കൊട്ടുവടി കൊണ്ട് തലയ്ക്കിട്ടു ഒരു ഇടി കിട്ടിയപോലെ തോന്നും.
പിന്നെ ബോധം ഉണ്ടാവില്ല....പിന്നെ എങ്ങനെ ആശയങ്ങൾ വരും?


  • Benz Vasu and PaTTaLam PuRuShu like this


Users Awards

#10 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,590 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 08:11 PM

സായിപ്പ് ബാറിലിരുന്നു വെള്ളമടിച്ചിട്ടു ഡി.എൻ.എ കണ്ടുപിടിച്ചു.
കാരണം സായിപ്പിന് ഇന്ത്യക്കാരെപ്പോലെ ആക്രാന്തമില്ല.  സിപ്പ് ചെയ്തു വളരെ പതിയയെ കുടിക്കുകയുള്ളൂ. അപ്പോൾ തലയിൽ നല്ല ആശയങ്ങൾ വരും.

 

നമ്മൾ ഗ്ലാസിൽ മദ്യം പകരുന്നു....വെള്ളം ചേർക്കുന്നു... പിന്നെ മൂക്കും പൊത്തിപ്പിടിച്ചു ഒറ്റ വലിയാണ്. ആരോടോ വാശി തീർക്കുന്നതു പോലെ.
അപ്പോൾ കൊട്ടുവടി കൊണ്ട് തലയ്ക്കിട്ടു ഒരു ഇടി കിട്ടിയപോലെ തോന്നും.
പിന്നെ ബോധം ഉണ്ടാവില്ല....പിന്നെ എങ്ങനെ ആശയങ്ങൾ വരും?

 

ആശയങ്ങള്‍ വന്നില്ലെങ്കിലെന്താ , ആവശ്യത്തിനും അനാവശ്യത്തിനും വാളുവെപ്പു വരുന്നുണ്ടല്ലോ 


  • PaTTaLam PuRuShu likes this

#11 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,590 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 08:11 PM

പുരുഷൂന് ഇപ്പം യുദ്ധം ഒന്നൂല്ലേ? :(


  • PaTTaLam PuRuShu likes this

#12 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:32 PM

പുരുഷൂന് ഇപ്പം യുദ്ധം ഒന്നൂല്ലേ? :(

Illa.. ippol vediyunda theernnu poyi., order cheythittundu varanam...

Sent from my GT-N5110 using Tapatalk

#13 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:32 PM

purushu nice information :good: :thanks:

Thank u malar chechee

Sent from my GT-N5110 using Tapatalk

#14 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:34 PM

സായിപ്പ് ബാറിലിരുന്നു വെള്ളമടിച്ചിട്ടു ഡി.എൻ.എ കണ്ടുപിടിച്ചു.
കാരണം സായിപ്പിന് ഇന്ത്യക്കാരെപ്പോലെ ആക്രാന്തമില്ല. സിപ്പ് ചെയ്തു വളരെ പതിയയെ കുടിക്കുകയുള്ളൂ. അപ്പോൾ തലയിൽ നല്ല ആശയങ്ങൾ വരും.

നമ്മൾ ഗ്ലാസിൽ മദ്യം പകരുന്നു....വെള്ളം ചേർക്കുന്നു... പിന്നെ മൂക്കും പൊത്തിപ്പിടിച്ചു ഒറ്റ വലിയാണ്. ആരോടോ വാശി തീർക്കുന്നതു പോലെ.
അപ്പോൾ കൊട്ടുവടി കൊണ്ട് തലയ്ക്കിട്ടു ഒരു ഇടി കിട്ടിയപോലെ തോന്നും.
പിന്നെ ബോധം ഉണ്ടാവില്ല....പിന്നെ എങ്ങനെ ആശയങ്ങൾ വരും?

Sayippu scotch sip cheythu kudikkunnu. Nammal local brandum kudihittu vendatha parpaadikku pokunnu

Sent from my GT-N5110 using Tapatalk

#15 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:34 PM

ആശയങ്ങള്‍ വന്നില്ലെങ്കിലെന്താ , ആവശ്യത്തിനും അനാവശ്യത്തിനും വാളുവെപ്പു വരുന്നുണ്ടല്ലോ

Athu correct

Sent from my GT-N5110 using Tapatalk




1 user(s) are reading this topic

0 members, 0 guests, 0 anonymous users


    MSN Image (1)