Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

സെവാഗ് വിരമിക്കുന്നു

sehwag retirement sehwag sehwag cricket

  • Please log in to reply
13 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 01:01 PM

virender-sehwag-219.jpg

 India batsman Virender Sehwag has formally retired from international cricket. On Tuesday, his 37th birthday, Sehwag made the announcement via Twitter, with a crisp message that said he would no longer play the IPL either.

 

 

 ഈ രഞ്ജി സീസണിനുശേഷം ഔദ്യോഗിക ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്നാണ് സെവാഗ് നൽകുന്ന സൂചന.

രണ്ടരവർഷത്തോളമായി ഇന്ത്യൻ ടീമിൽ ഇടംകിട്ടാതിരുന്ന മുപ്പത്താറുകാരനായ സെവാഗ് കളിനിർത്തുന്നതായി സൂചന നൽകിയത് അപ്രതീക്ഷിതമായാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി 17,253 റൺസ് നേടിയ സെവാഗ് ടെസ്റ്റിൽ രണ്ടുതവണ ട്രിപ്പിൾ സെഞ്ച്വറി നേടി. ഇന്ത്യക്കുവേണ്ടി 104 ടെസ്റ്റിൽനിന്ന് 8586 റൺസ് നേടി. 23 സെഞ്ച്വറികളും 32 അർധസെഞ്ച്വറികളും ഇതിൽപ്പെടും. 319 ആണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ 251 കളിയിൽനിന്ന് 8273 റൺസാണ് അടിച്ചുകൂട്ടിയത്. 15 സെഞ്ച്വറിയും 38 അർധസെഞ്ച്വറികളും ഇതിൽപ്പെടും. 219 ആണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടിയ രണ്ടാമത്തെ താരമായിരുന്നു. ടെസ്റ്റിൽ 40 വിക്കറ്റുകളും ഏകദിനത്തിൽ 96 വിക്കറ്റുകളും സ്വന്തമാക്കി. 19 ട്വന്റി-20 മത്സരത്തിൽനിന്ന് 394 റൺസ് നേടി.

1978-ൽ ഡൽഹിയിൽ ജനിച്ച സെവാഗ് 1999 ഏപ്രിൽ ഒന്നിന് പാകിസ്താനെതിരെയാണ് ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്നത്. ടെസ്റ്റിൽ 2001-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അരങ്ങേറ്റം. 2013-ൽ  ഓസ്‌ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. ഇതേവർഷം പാകിസ്താനെതിരെയാണ് ഏകദിനക്രിക്കറ്റിൽ അവസാനമായി കളിച്ചത്. 2011-ൽ ലോകകപ്പ് ജയിച്ച ടീമിൽ അംഗമായിരുന്നു. 2002-ൽ അർജുന അവാർഡും 2010-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 2010-ൽ ഐ.സി.സി.യുടെ മികച്ച ടെസ്റ്റ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിക്ക്‌ ഉടമയാണ്‌.


  • InduChOOdaN, Varikkuzhi Soman, VIncenT GomeZ and 1 other like this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 01:02 PM

virender-sehwag-smashing.jpg


  • InduChOOdaN, Varikkuzhi Soman, VIncenT GomeZ and 1 other like this


Users Awards

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 01:04 PM

20111222502501203.jpg


  • InduChOOdaN, Varikkuzhi Soman, VIncenT GomeZ and 1 other like this


Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 01:05 PM

Sachin-Tendulkar-and-Virender-Sehwag-300

 

image_20131106162046.jpg

 

 

130460.jpg

 

Sachin+Tendulkar+Virender+Sehwag+India+v


Edited by Taaram, 23 October 2015 - 01:05 PM.

  • InduChOOdaN, Varikkuzhi Soman and VIncenT GomeZ like this


Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 01:06 PM

Sehwag-shots-pose-photo.jpg

 

 

Miss U Lot Dear Viruuuuuuuuu


  • VIncenT GomeZ likes this


Users Awards

#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 03:07 PM

He is a wonderful batsman

But he need little more luck 

 

Currently he scored a century in rengi trophy



#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 03:09 PM

ee statistics maathram mathiyallo viru vinte prakadanam vilayiruthaan



#8 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 06:41 PM

12049120_1079496725395712_59195690145754

12109297_1078387408839977_74344957445693

10376938_1276231189060515_89435007341025


  • InduChOOdaN and Eda Sureshe like this


Users Awards

#9 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 08:58 PM

sheriya hari lastmanum viramichu... wat the pic u posted was the beauty of indian cricket after 90's ... athile avanasana kanniyum viramichu :(

 

really missing those old golden days of indian cricket




Users Awards

#10 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 08:59 PM

what kumble said is absolutely right... "all batsman settles down & hit 6 but viru is just opposite "




Users Awards

#11 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 09:00 PM

wat a beautyyyy

 

 




Users Awards

#12 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 October 2015 - 09:01 PM

Nawab of Najafgarh

 




Users Awards

#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 October 2015 - 12:59 PM

തോളിലേറ്റാതെ ഒരു വിരാമം

image.jpg

ചുറ്റിലും പാറിപ്പറക്കുന്ന ദേശീയപതാക, പതിനായിരങ്ങളുടെ കൈയടി, കൂട്ടുകാരുടെ തോളേറ്റി സ്‌റ്റേഡിയം ചുറ്റല്‍, വികാരപരമായ വിടവാങ്ങല്‍ പ്രസംഗം, രണ്ടിറ്റു കണ്ണീര്‍... ഏതൊരു കളിക്കാരനേയും പോലെ വീരേന്ദര്‍ സെവാഗും സ്വപ്‌നം കണ്ടിട്ടുണ്ടാകും ഇത്തരത്തിലൊരു അവസാന മത്സരം. റെക്കോഡുകള്‍ സംസാരിച്ചു ശീലിച്ചപ്പോള്‍ അവസരം ചോദിക്കേണ്ട ശീലം വേണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ ക്രീസിലുളള പലരെക്കാളും ഭേദപ്പെട്ട തന്നെ എന്നെങ്കിലുമൊരിക്കല്‍ തിരിച്ചു വിളിക്കുമെന്നു വീരുവും മനക്കോട്ട കെട്ടിയിട്ടുണ്ടാകും. 

പണക്കൊഴുപ്പും അധികാരവടംവലിയും തലയ്ക്കു പിടിച്ച ബി.സി.സി.ഐ.യ്ക്കു പക്ഷെ ചിന്തിക്കാന്‍ പലതുമുണ്ടെന്ന മട്ടിലാണ്. അതിനിടയില്‍ ഒരു സഹീര്‍ ഖാനോ സേവാഗോ വിരമിച്ചാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഏതെങ്കിലും പയ്യന്‍മാര്‍ വരുമെന്നാകും കണക്കുകൂട്ടല്‍. പണം വീശിയെറിയുന്നവരുടെ മുന്നില്‍ ആളാകാനും വിപണനമൂല്യമുയര്‍ത്താനും ബാറ്റു വീശി ബൗണ്ടറികളടിച്ചു മുന്നേറുന്ന പലരും തന്നെ ഐ.പി.എല്ലിനു മുമ്പോ പിന്നെയോ നന്നായി കളിച്ചിട്ടില്ല. എന്നാലും എന്നെങ്കിലും കളിക്കുമെന്ന വിശ്വാസത്തില്‍ ഇവരെയൊക്കെ ടീം ബസില്‍ കയറ്റുന്നു.

സച്ചിനെന്ന ഇതിഹാസത്തിനു കൊടുത്ത ഒരു അതിഗംഭീര ചടങ്ങൊന്നുമില്ലെങ്കിലും ഏതെങ്കിലുമൊരു മത്സരത്തില്‍ ഒരു കൂറ്റന്‍ സിക്‌സറടിച്ച് അവസാനിപ്പിക്കാനുളള അവസരം പോലും അധികാരികള്‍ വീരുവിനു നല്‍കിയില്ല. ഗതികെട്ട് ബി.സി.സി.ഐ. അധ്യക്ഷനോട് ഒരു മത്സരം കളിച്ച് അവസാനിപ്പിക്കാന്‍ ആശയുണ്ടെന്നു പറഞ്ഞ വീരുവിന്റെ അപേക്ഷ പോലും തളളി. ഒരു ഘട്ടത്തില്‍ സെവാഗില്ലാത്ത ടീമിനെക്കുറിച്ച് അധികാരികള്‍ക്കോ സഹകളിക്കാര്‍ക്കോ ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. കുന്നോളം റണ്‍സും പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതവുമായി സ്‌കോര്‍ ബോര്‍ഡും ഡ്രസിങ് റൂമും അദ്ദേഹം സമ്പന്നമാക്കി.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, കുംബ്ലെ എന്നിങ്ങനെയുളള വലിയ പേരുകള്‍ക്കിടയില്‍ സെവാഗ് ഇടിച്ചു കയറാന്‍ നിന്നില്ല. മുത്തയ്യ മുരളീധരനൊഴികെ വേറെയൊരു ബോളറെയും പേടിക്കാതെ കളിച്ചു. സെഞ്ച്വറിയ്ക്കരികിലെത്തുമ്പോള്‍ ടെന്‍ഷനില്ലാതെ ബൗണ്ടറിയടിച്ച് മൂന്നക്കം തികയ്ക്കും. ഏകദിനത്തിലെ 200, ടെസ്റ്റിലെ 300 എന്നിവയെല്ലാം ഇങ്ങനെയൊക്കെ പിറന്നതു തന്നെ. അഞ്ചു ദിവസത്തെയും അമ്പത് ഓവറിലെയും 20 ഓവറിലെയും കളികളില്‍ ഒരു പോലെ തിളങ്ങി.

ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്ന് സെവാഗെന്ന ഓപ്പണറെയാണ്. സച്ചിനൊപ്പം താന്‍ തിളങ്ങിയിരുന്ന സ്ഥാനമാണ് അദ്ദേഹം വെച്ചു നീട്ടിയത്. ദാദയ്ക്കു തെറ്റിയില്ല. രാജ്യം കണ്ട എക്കാലത്തെയും മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ടുകളിലൊന്നായി സെവാഗ്-സച്ചിന്‍ സഖ്യം. ഷോട്ടുകളുടെ മനോഹാരിതയും ഫൂട്ട് വര്‍ക്കും ശ്രദ്ധിച്ചിരുന്ന സച്ചിന്റെ കൂടെ ഇതിലൊന്നും താത്പര്യമില്ലാതെ രസിച്ചു കളിക്കുകയെന്ന തത്വവുമായാണ് സെവാഗ് ഇറങ്ങിയത്. സച്ചിന്‍ പുറത്തായാലും പലപ്പോഴും സെവാഗിന്റെ മികവില്‍ പിടിച്ചു നില്‍ക്കാന്‍ ടീമിനു കഴിഞ്ഞു. 15 വര്‍ഷത്തോളം മികച്ച കളി പുറത്തെടുത്ത സെവാഗ് ബോളറെന്ന നിലയിലും തിളങ്ങി. സച്ചിന്റെ പോലെ ഇദ്ദേഹത്തിന്റെ റെക്കോഡുകളും ഇന്ത്യന്‍ ആരാധകര്‍ക്കു മന:പാഠമാണ്.

ഇത്രയൊക്കെയായിട്ടും ഇടയ്ക്കു കുറച്ചു കാലം ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ പുറത്തിരുത്തി. 2013നു ശേഷം ഓരോ തവണ ടീം തിരഞ്ഞെടുപ്പിന്റെ വാര്‍ത്ത വരുമ്പോഴും വീരുവും കൊതിച്ചിട്ടുണ്ടാവും ഒരു തിരിച്ചു വരവിന്! ടീമിലില്ലാത്ത ഒരാള്‍ക്ക് ഐപിഎല്ലിലും വിലയിടിയും. ഡല്‍ഹി ഡയര്‍ ഡവിള്‍സിന്റെ ഐക്കണ്‍ പ്ലയറായി തുടങ്ങിയ അങ്കം ഒടുവില്‍ പഞ്ചാബ് കിങ്‌സില്‍ ഒരു സാധാരണ കളിക്കാരന്‍ മാത്രമായി ഒതുങ്ങി.

മുപ്പത്തിയേഴാം ജന്മദിനത്തില്‍ ആരാധകര്‍ ആശംസകള്‍ ചൊരിയുമ്പോള്‍ സെവാഗ് പറഞ്ഞു, 'കളി മതിയാക്കുന്നു...'! ഇനി കമന്ററി പറഞ്ഞോ അമ്പയറായോ തുടരുമെന്നും സൂചിപ്പിച്ചു. ധോനിക്കു പകരമായി ഒരു കളിക്കാരനെ ടീം തലവനാക്കാനില്ലാതെ കഷ്ടപ്പെടുന്ന വര്‍ത്തമാനകാലത്തെ നോക്കി വീരു ചിരിച്ചിട്ടുണ്ടാവും, കളിക്കാനൊരു അവസരം കിട്ടാനായി പ്രതിഭാധനരായവര്‍ മത്സരിച്ച തന്റെ ഭൂതകാലമോര്‍ത്ത്. 

വളര്‍ത്തിയെടുത്ത ഗാംഗുലി അധികാരപദവിയിലിരിക്കുമ്പോള്‍ പോലും ഒരു യാത്രയയപ്പിനായി സമ്മര്‍ദ്ദം ചെലുത്താത്തത് ഗാംഗുലി സ്‌കൂളിന്റെ ആരാധകരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചിട്ടുളളത്. ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുകയോ യാത്രയാക്കുകയോ ചെയ്യണമെങ്കില്‍ പാരമ്പര്യത്തിന്റെയോ അധികാരത്തിന്റെയോ അടയാളങ്ങള്‍ വേണമെന്നത് ദൈവമോ രാജകുമാരനോ അല്ലാത്ത ഈ പാവം മനുഷ്യനു മനസ്സിലായത് വിടവാങ്ങുവാന്‍ തീരുമാനിച്ചപ്പോഴാകും.


  • Eda Sureshe likes this

#14 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 October 2015 - 06:21 PM

അതിനിടയില്‍ ഒരു സഹീര്‍ ഖാനോ സേവാഗോ വിരമിച്ചാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഏതെങ്കിലും പയ്യന്‍മാര്‍ വരുമെന്നാകും കണക്കുകൂട്ടല്‍.

 

 

athu kanan und ipo nadakunna kalikalil.

 

enthayalum sewaginu naloru vidavangal chadangu  kodukamayirunnu..

He is a asset of indian team




Users Awards





Also tagged with one or more of these keywords: sehwag retirement, sehwag, sehwag cricket

0 user(s) are reading this topic

0 members, 0 guests, 0 anonymous users