Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 82527 Today, 06:05 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

സിനിമാ ഗോസിപ്പ് & അപ്ഡേറ്റ്സ്

Cinema Gossip Update Malayalam News Film news 2016 Punchapaadam Cinema news

  • Please log in to reply
77 replies to this topic

#1 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:30 PM

സിനിമാ ലോകത്തെ ഗോസിപ്പുകൾ അറിയാനും പങ്കുവെക്കാനും ഒരു ത്രെഡ്.


എല്ലാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു


Filmspool-008.jpg

5iRKRd4eT.png


Edited by Pattaalam Purushu, 16 January 2016 - 09:47 PM.
just formating

  • Vanampaadi, P.K. Pavanayi, Malar and 2 others like this

#2 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:31 PM

പെണ്‍കുട്ടികള്‍ എന്നെ അനുകരിക്കരുത്: തമന്ന

 

ബാഹുബലി വിജയത്തോടെ തമന്നയ്ക്ക് ആരാധകരും കൂടി. ചിത്രം ബോളിവുഡിലും തമിഴിലും തെലുങ്കിലും മറ്റുഭാഷകളിലെല്ലാം വന്‍വിജയമായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിലെ തമന്നയുടെ ഗാമര്‍പ്രകടനം ഏറെ വിവാദമാകുകയും ചെയ്തു.
 
എന്നാല്‍ ഇതൊന്നുമല്ല താരത്തെ ഇപ്പോള്‍ അലട്ടുന്ന പ്രശ്നം. താന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ അനുകരിക്കുന്നതാണ് തമന്നയെ ഞെട്ടിച്ചത്. സിനിമയില്‍ മാത്രമാണ് ഇതുപോലുള്ള ഗാമര്‍ വസ്ത്രങ്ങള്‍ അണിയുന്നതെന്നും ജീവിതത്തില്‍ തന്നെ അനുകരിക്കാന്‍ ശ്രമിക്കൂ എന്നും തമന്ന പറയുന്നു.
 
മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്ന് നടി തമന്ന പറഞ്ഞു. സിനിമയില്‍ ആ കഥാപാത്രത്തിന് വേണ്ടിയാണ് ഇറക്കം കുറഞ്ഞതും ഗാമര്‍ ഏറിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ സിനിമയിലെ വസ്ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സത്യത്തില്‍ ജോലിയുടെ ഭാഗമായതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താന്‍ നിര്‍ബന്ധിതയാകുകയാണെന്നും തമന്ന പറയുന്നു.
 
യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങളുടെ വസ്ത്രധാരണം സ്വഭാവത്തിന്റെയും രീതികളുടെയും ഭാഗമായിരിക്കണം എന്നും തമന്ന പറഞ്ഞു. തങ്ങള്‍ ആരാധിക്കുന്ന നായികമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ല തമന്ന പറഞ്ഞു.
 
ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ പോലും ഞാന്‍ ധരിക്കാറില്ല, അത്തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ഞാനൊരു നടി മാത്രം ആയിരിക്കും. തമന്ന പറയുന്നു.

  • Vanampaadi and PaTTaLam PuRuShu like this

#3 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:31 PM

ബാഹുബലി 2; രാജമൗലി പറയുന്നു

 

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. എന്താക്കെയായിരിക്കാം രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകൾ. ഇതൊക്കെ അറിയാൻ പ്രേക്ഷകർക്കും ആഗ്രഹമില്ലേ. രണ്ടാംഭാഗത്തിന്റെ ചിലവിവരങ്ങൾ രാജമൗലി തന്നെ വെളിപ്പെടുത്തുന്നു.
 
സിനിമയുടെ നാൽപ്പത് ശതമാനം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞത് തന്നെയാണ്. സിനിമയ്ക്ക് ലഭിച്ച അപ്രതീക്ഷിതവിജയത്തിൽ തന്നെയാണ് ഇപ്പോഴും സിനിമയുടെ അണിയറപ്രവർത്തകർ. ഇതുവരെയും രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല.
 
നവംബർ അവസാനത്തോട് കൂടിയേ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും 2016 അവസാനമാകും ബാഹുബലി; ദ് കൺക്ലൂഷൻ തിയറ്ററുകളിലെത്തുക.
 
ബാഹുബലിയുടെ അവസാനഭാഗത്തെ മുപ്പത്തിയഞ്ച് മിനിട്ടുള്ള യുദ്ധരംഗങ്ങളായിരുന്നു പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി അവരുടെ മനസ്സിലുള്ള പ്രതീക്ഷകളും വളരെ വലുതാണ്. ചിത്രം ഇത്രയും സാമ്പത്തികവിജയമാകാൻ തന്നെ കാരണം സിനിമയുടെ വിഷ്വൽഇഫക്ട്സും യുദ്ധരംഗങ്ങളുംകൊണ്ടാണ്. രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഇതിൽകൂടുതൽ ആഗ്രഹിക്കുമെന്ന് എനിക്കറിയാം. അവർ ഒരിക്കലും നിരാശരാകില്ല. അതിലും വലുതായിരിക്കും ബാഹുബലി; ദ് കൺക്ലൂഷൻ. രാജമൗലി പറഞ്ഞു.
 
40 മില്യൺ ആയിരുന്നു ബാഹുബലി സിനിമകളുടെ മുടക്കായി കരുതിയത്. എന്നാൽ ഇപ്പോൾ അതിൽ കൂടുതലാകും. ബാഹുബലിയുടെ നിർമാക്കളിലൊരാളായ ശോഭു യാർലഗഡ( അർക മീഡിയവർക്സ് ) പറയുന്നു.
 
ഇന്ത്യയിൽ പണ്ടു രാജഭരണകാലത്തെ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷവും പിന്നീടുണ്ടാകുന്ന യുദ്ധവുമൊക്കെയാണ് ബാഹുബലി സാഗ പറയുന്നത്. പ്രഭാസ്, റാണ, അനുഷ്ക, സത്യരാജ് എന്നിവരാണ് പ്രധാനതാരങ്ങൾ. സിനിമയുടെ പൂർത്തീകരണത്തിനായുള്ള ഒരു തുടക്കം മാത്രമയാരുന്നു ബാഹുബലിയുടെ ആദ്യഭാഗം. വിഷ്വൽ ഇഫക്ടുകൾ മാത്രമല്ല വികാരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ആദ്യഭാഗത്തേക്കാളും തീവ്രവികാരരംഗങ്ങൾ രണ്ടാം ഭാഗത്തിൽ ഉണ്ടാകും. കഥാപാത്രങ്ങളുടെ രീതിയും വ്യത്യാസപ്പെട്ടിരിക്കും.
 
കാരക്ടറുകൾ ഒന്നാണെങ്കിലും കാരക്ടറൈസേഷൻ ആദ്യഭാഗത്തേക്കാൾ വ്യത്യാസമായിരിക്കും. രാജമൗലി പറഞ്ഞു.

  • Vanampaadi and PaTTaLam PuRuShu like this

#4 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:32 PM

ബാഹുബലിയ്ക്ക് മൂന്നാം ഭാഗം ?

 

ബാഹുബലി ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയ്ക്ക് മൂന്നാം ഭാഗം വരുന്നു. ഒരു ട്രയോളജിയായി സിനിമ പൂര്‍ത്തിയാക്കാനാണ് രാജമൌലിയുടെ തീരുമാനമെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ബാഹുബലി ദ് കണ്‍ക്ളൂഷനൊപ്പം മൂന്നാം ഭാഗവും ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ കലാസംവിധായകന്‍ സാബു സിറിലിനും വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പീറ്റ് ഡ്രേപെറിനുമൊപ്പം റാമോജി റാവു സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ചിത്രം രാജമൌലി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

 
rajamouli-bahubali-3.jpg.image.784.410.j

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. സിനിമയുടെ മൂന്നാം ഭാഗം വരുമെന്ന് കേട്ടത്തോടെ ആവേശകൊടുമുടിയിലാണ് സിനിമാപ്രേക്ഷകര്‍.


  • Vanampaadi likes this

#5 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:33 PM

ദിലീപ് സാധിച്ചത് ഞങ്ങളുടെകൂടെ ആഗ്രഹം: വിമല്‍

 

കാഞ്ചനമാലയ്ക്ക് സഹായഹസ്തവുമായി എത്തിയ നടന്‍ ദിലീപിനെ അഭിനന്ദിച്ച് എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍.എസ് വിമല്‍. ബി.പി.മൊയ്തീൻ സേവാമന്ദിറിനു സ്വന്തമായി ഒരു കെട്ടിടം എന്ന കാഞ്ചനമാലയുടെ സ്വപ്നം പൂര്‍ത്തീകരിക്കാനായി ദിലീപ് മുന്നിട്ടിറങ്ങിയത് വാര്‍ത്തയായിരുന്നു.

എന്നാല്‍ സിനിമ വന്‍ വിജയം നേടുമ്പോഴും സംവിധായകനോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ കാഞ്ചനമാലയ്ക്ക് എന്തുകൊണ്ട് സഹായം നല്‍കിയില്ലെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇതിന് മറുപടിയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ആര്‍ എസ് വിമലിന്റെ കുറിപ്പ് വായിക്കാം- ബഹുമാന്യനായ ദിലീപ് താങ്കൾക്ക് അഭിനന്ദനങ്ങൾ...

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ ആഗ്രഹം ലോകത്ത് പ്രണയത്തിന്റെ പേരിൽ രേഖപ്പെടുത്താൻ പോകുന്ന ഏറ്റവും മികച്ച സ്മാരകം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന് . അതിനുവേണ്ടി ഞങ്ങൾ നിർമാതാക്കൾ ഉൾപ്പെടെ പ്രാരംഭ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിൽ ചില സൂത്രശാലികൾ കാഞ്ചനമ്മയെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്ക്കെതിരെ കോടതിയിൽ എത്തിച്ചു. ഇപ്പോഴും കോഴിക്കോട് കോടതിയിൽ ആ കേസ് തീർന്നിട്ടില്ല. കോടതിയലക്ഷ്യം ആകുമെന്നതിനാൽ സേവാമന്ദിറിന് ഇപ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാനാവുന്നില്ല... ഞങ്ങളെ മനസിലാക്കി സേവാമന്ദിറിനു വേണ്ടി മുന്നോട്ടു വന്ന ദിലീപിന് അഭിനന്ദനങ്ങൾ.. ഇനിയും ആയിരക്കണക്കിന് പേർ മുന്നോട്ടു വരിക.

സ്നേഹപൂർവം...ആർ.എസ് വിമൽ


  • Vanampaadi likes this

#6 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:33 PM

മോഹൻലാലിനു മാത്രമേ അങ്ങനെ ചെയ്യാനാകൂ

 

ഒളിഞ്ഞിരുന്നു മൂർച്ച കൂടിയ പ്രതികാരവും പകരംവയ്ക്കാനാകാത്ത സ്നേഹവും ഇടകലർന്നെത്തിയ ശിക്കാറിനു ശേഷം മോഹൻലാൽ-പത്മകുമാര്‍-സുരേഷ് കുമാർ ടീം ഒന്നിക്കുന്ന ചിത്രമാണ് കനൽ. പേരുപോലെ തീക്ഷ്ണമായ പ്രമേയത്തിലെത്തുന്ന ചിത്രം മോഹൻലാലെന്ന നടന്‍ കൈകാര്യം ചെയ്ത ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. നാല് വ്യക്തികളുടെ തീർത്തും അപ്രതീക്ഷിതവും അവിചാരിതവുമായ ജീവിത സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമയെ കുറിച്ച് സംവിധായകൻ സംസാരിക്കുന്നു.

കനലിലേക്കെത്തിയത് എങ്ങനെയാണ്?

 

രണ്ടു വർഷം മുൻപാണ് സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. തിരക്കഥ എങ്ങനെ സിനിമയാക്കണമെന്നതിനെ കുറിച്ച് ഒരുപാട് തവണ ആലോചിച്ചു. സിനിമ പുതി‌യൊരു ഘടനയിൽ അവതരിപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നാലു പേരുടെ അനുഭവങ്ങളിലൂടെ അവരിലൂടെ കഥ കൊണ്ടുപോകണമെന്നെത്തിയത്. പരീക്ഷണ ചിത്രമൊന്നുമല്ലെങ്കിലും മലയാള പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചയനുഭവമായിരിക്കും കനൽ എന്നു പറയാനാകും.

ശിക്കാറിലും മോഹൻലാൽ. കനലിലും അദ്ദേഹം തന്നെ. മോഹൻലാൽ ആണോ പ്രിയ നടൻ.

പ്രിയനടൻ എന്നതിലുപരി എന്റെ പരിചയത്തിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള സിനിമകളെല്ലാം ഒരുപാട് നല്ല അനുഭവങ്ങളാണ് തന്നത്. മോഹൻലാലിനൊപ്പം സിനിമെയടുത്തിട്ടുള്ള ഏതൊരു സംവിധായകനും ഇതേ അനുഭവമായിരിക്കും. കാരണം സിനിമയ്ക്കൊപ്പം അത്രയേറെ അടുത്ത് അദ്ദേഹം സഞ്ചരിക്കും. എന്ത് ബുദ്ധിമുട്ടിനും തയ്യാറാകും. വലിപ്പച്ചെറുപ്പമോ അഹംഭാവമോ ഇല്ലാതെ കഥാപാത്രത്തിനു വേണ്ടി മൊത്തം ടീമിനു വേണ്ടി നിൽക്കുവാൻ അദ്ദേഹം തയ്യാറാകും. ആ ടീമിലെ ഓരോരുത്തരോടും ഓരോന്നിനോടും അദ്ദേഹം അത്രയേറെ അടുത്ത് പെരുമാറും. മോഹൻലാലിനൊപ്പമുള്ള സംവിധാന നിമിഷങ്ങൾ മറക്കാനാകാത്തതാണ്. കംഫർട്ടബിൾ ആണ്.

anoop-mohanlal.jpg.image.784.410.jpg

പിന്നെ അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത് ഈ കഥാപാത്രം ചെയ്യാൻ ഏറ്റവുമിണങ്ങുന്നത് അദ്ദേഹമാണ് എന്ന് തോന്നിയതുകൊണ്ടു മാത്രമാണ്. മോഹൻലാൽ എന്നല്ല ഇതിലെ നാല് നായകൻമാരേയും കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് തെരഞ്ഞെടുത്തതാണ്, കഥാപാത്രത്തിന്റെ ആഴത്തിനനുസരിച്ച് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ അവർക്കാകും എന്നുറപ്പുള്ളതുകൊണ്ട് അത് തെറ്റിയില്ല. സിനിമ കണ്ടാൽ നിങ്ങൾക്കത് മനസിലാകും.

ഒരു ആക്ഷൻ ത്രില്ലർ സിനിമ പ്രതീക്ഷിച്ചാണോ തീയറ്ററിലേക്ക് പോകേണ്ടത്?

ആക്ഷൻ ത്രില്ലർ എന്നല്ല ഉദ്വേഗം നിറഞ്ഞ സിനിമയാണ്. എന്നാൽ എല്ലാ ഘടകങ്ങളും ഉള്ളൊരു സിനിമ. ആക്ഷൻ ത്രില്ലർ എന്നുപറയാനാകില്ല. പ്രണയും തമാശയും എല്ലാം ഉള്ളൊരു സിനിമ, പക്ഷേ മുഴച്ചുനിൽക്കുന്നത് ഈ നാല് കഥാപാത്രങ്ങളുടെയും മനസിനുള്ളിലെ വികാരവും വിക്ഷോഭവും തന്നെയാണ്. പ്രേക്ഷകനെ ഒപ്പംകൊണ്ടുപോകുന്ന സാധാരണക്കാരനിലെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ.

നായകന്‍മാർക്ക് മാത്രം പ്രാധാന്യം നൽകുന്നതാണോ പത്മ കുമാർ സിനിമകൾ.ശിക്കാറിലും കനലിലും നായികമാർക്ക് അധികം പ്രാധാന്യമില്ലല്ലോ.

പൊതുവേ മലയാള സിനിമ അങ്ങനെയാണല്ലോ. എന്റേതും അങ്ങനെ തന്നെ. പക്ഷേ ഈ രണ്ട് സിനിമകളിലേയും പ്രമേയം അങ്ങനെയായതുകൊണ്ടാണ് നായകൻമാർക്ക് കൂടുതൽ പ്രാധാന്യം വന്നത്. കനലിൽ ഹണി റോസ് ഷീലു എബ്രഹാം നിഖിത എന്നീ മൂന്നു പേരാണ് നടിമാർ. മൂന്നു പേരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്., നായികമാർക്ക് പ്രാധാന്യമില്ലെന്ന് പറയാനാകില്ല. അവർക്കും അവരുടേതായ പ്രധാനപ്പെട്ടൊരിടമുണ്ട്. പ്രത്യേകിച്ച് ഹണി റോസിന്റെ കാര്യത്തിൽ. എനിക്ക് തോന്നുന്നു അവർ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിതെന്ന്.

anoop-padmakumar.jpg.image.784.410.jpg

ശിക്കാർ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയൊരു സിനിമയല്ലേ. ശിക്കാറിൽ നിന്ന് കനലിലേക്കെത്തുമ്പോൾ പ്രതീക്ഷകളെന്തെല്ലാമാണ്?

ശിക്കാർ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയല്ല. അങ്ങനെ പറയരുത്. പിന്നെ രണ്ടും അൽപം തീവ്രമായ കഥകളാണ്. പക്ഷേ തീർത്തും വ്യത്യസ്തമാണ്. ശിക്കാറിൽ മോഹൻലാൽ മാവോയിസ്റ്റ് വേട്ടയിലുൾപ്പെട്ട പൊലീസുകാരനാണ്. പിന്നീട് ആ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ കൊണ്ടുവരുന്ന സ്വാധീനവുമാണ് സിനിമയിലുള്ളത്. കനലിൽ മോഹൻലാൽ ബിസിനസുകാരനാണ്. രണ്ടിന്റെയും പിന്നാമ്പുറം വളരെ വ്യത്യസ്തമാണ്. വൈവിധ്യമാർന്നതാണ്. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ പ്രേക്ഷകന് മുന്നിലേക്കെത്തുന്നത്. മോഹൻലാൽ ആരാധകർ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ചിത്രം തന്നെയാണിത്. സിനിമയുടെ ആദ്യ പ്രേക്ഷനിലൊരാൾ അദ്ദേഹമായിരുന്നു. സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞു. മലയാള പ്രേക്ഷകർക്ക് സിനിമയിഷ്ടമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും.

മോഹൻലാലിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണെന്ന് പറഞ്ഞല്ലോ..എന്തൊക്കെയാണത്.

ബിസിനസുകാരനായ ജോൺ ഡേവിഡ് ആണ് മോഹൻലാൽ. തീർത്തും അവിചാരിതവും അപ്രതീക്ഷിതവുമായ ജീവിത സന്ദർഭങ്ങളിലൂടെ കടന്നുപോകൊന്നൊരു കഥാപാത്രം. മോഹൻലാലിന്റെ കഥാപാത്രവുമായാണ് ബാക്കി മൂന്നു പേരുടേയും ജീവിതം ബന്ധപ്പെട്ടിരിക്കുന്നത്. അനന്തരാമനെന്ന പേരിലാണ് അനൂപ് മേനോൻ എത്തുന്നത്. പ്രതാപ് പോത്തൻ ഹിൽടോപ്പ് രഘുവായിട്ടും അതുൽ കുൽക്കർണി കുരുവിള മാത്യു ഐപ്പ് ആയിട്ടും. ജോൺ ഡേവിഡ് ഏറെ അടുത്ത് നിൽക്കുന്നത് അനൂപ് മേനോന്റെ കഥാപാത്രവുമായാണ്. ജോൺ ഡേവിഡെന്ന ബിസിനസുകാരനും അനന്തരാമെന്ന ജേണലിസ്റ്റും തമ്മിൽ മിഡിൽ ഈസ്റ്റിൽ തുടങ്ങുന്ന ബന്ധമാണ്.

പക്ഷേ ഇരുവർക്കും പരസ്പരമറിയില്ല. വളരെ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയപ്പോൾ നടത്തിയ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഇവർ തമ്മിൽ പരിചയപ്പെടുകയും തങ്ങളുടെ ജീവിതങ്ങൾ പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കുന്നു. പിന്നീട് ഒന്നിച്ച് ഒരു ലക്ഷ്യത്തിനായി മുന്നോട്ട് പോകുകയും ചെയ്യുകയാണ്. സിനിമ പുരോഗമിക്കുന്നത് അങ്ങനെയാണ്. അടുത്ത നിമിഷത്തിലെന്താണെന്ന് അറിയാനുള്ള ഉദ്വേഗം ജനിപ്പിക്കുന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം വളരെ എക്സ്ക്ലൂസിവ് ആണ്. ക്ലൈമാക്സിൽ മാത്രമാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ യാഥാർഥ്യം പുറത്താകുന്നത്. കേന്ദ്രബിന്ദു മോഹൻ ലാൽ തന്നെയാണ്.

mohanlal-honeyrose.jpg.image.784.410.jpg

അഭിനേതാക്കളിലേക്കെത്തിയത് എങ്ങനെയായിരുന്നു?

നായക കഥാപാത്രത്തിന് എനിക്ക് മുന്നിലുള്ളത് മോഹൻലാൽ ആയിരുന്നു. സിനിമയുടെ കഥ അങ്ങനെയാണ്. പിന്നെ ഹിൽടോപ്പ് രഘുവിനെ സജീവമാക്കാൻ പ്രതാപ് പോത്തനുമാത്രമേ സാധിക്കുള്ളുവെന്നു തോന്നി. കുരുവിള മാത്യു ഐപ്പ് ആയിട്ട് മലയാളം അത്ര കണ്ടിട്ടില്ലാത്ത ഒരു നടനെ വേണമായിരുന്നു അങ്ങനെയാണ് അതുൽ കുൽക്കർണിയിലേക്കെത്തിയത്. അനൂപ് മേനോന് ജേണലിസ്റ്റ് വേഷം നന്നായി ഇണങ്ങുമെന്ന് തോന്നി. അതു തെറ്റിയില്ല. സിനിമ കണ്ടു കഴിയുമ്പോൾ മനസിലാകും കഥാപാത്രങ്ങളുടെ പൂർണത എത്രത്തോളമാണെന്ന്.

സിനിമയിൽ മറ്റെന്താണ് ഏറ്റവും സംതൃപ്തി തന്നെ ഘടകം? സംവിധായകനെന്ന നിലയിൽ ഉയർത്തിക്കാണിക്കാൻ സിനിമയിൽ മറ്റെന്താണുള്ളത്?

സംഗീതവും സാങ്കേതികതും വളരെ സംതൃപ്തി തരുന്നു. തിരക്കഥയാണ് നട്ടെല്ല്. ഔസേപ്പച്ചന്റേതാണ് സംഗീതം. ഏറെ ഹൃദ്യം. സംതൃപ്തി തരുന്ന ഘടകങ്ങൾ ഏറെയുണ്ട്. പക്ഷേ വിസ്മയിപ്പിച്ചത് ഇവരുടെ അഭിനയം തന്നെ. കനൽ പോലെ തീവ്രമായ നാലു ജീവിതങ്ങളെ നാലു നടന്‍മാരും അസാധ്യമാക്കി.

kanal-team.jpg.image.784.410.jpg

സിനിമയ്ക്കിടയിൽ നടന്ന മറക്കാനാകാത്തൊരനുഭവം പറയാമോ?

അത്രയേറെ സ്പിരിറ്റുള്ള ഒരു ടീമായിരുന്നു ഞങ്ങളുടേത്. ഖത്തറിലെ ഷൂട്ടിങ് ദിനങ്ങൾ മറക്കാനാകില്ല. അമ്പത്തിയഞ്ച് ഡിഗ്രി താപനിലയുണ്ടായിരുന്ന സമയത്തായിരുന്നു ഷൂട്ടിങ്. ഏഴു മണി കഴിഞ്ഞാൽ ആളുകൾ വീടിനു പുറത്തിറങ്ങാൻ മടിക്കുന്ന നാളുകൾ, പതിനഞ്ച് ദിവസമാണ് അവിടെ ഷൂട്ടിങ് നടന്നത്. എല്ലാവരും ഒരുപാട് സഹിച്ചു. പക്ഷേ അവിടെയാണ് മോഹൻലാലെന്ന നടൻ എത്രത്തോളം സിനിമയോടൊപ്പം നിൽക്കുന്നയാളെന്ന് മനസിലായത്. അത്രയേറെ ബുദ്ധിമുട്ടായിരുന്നു ആ ദിനങ്ങളിൽ. അദ്ദേഹത്തെപ്പോലൊരു നടന് വേണമെങ്കിൽ സമ്മതിക്കാതിരിക്കാമായിരുന്നു., പക്ഷേ അദ്ദേഹം ടീമിലെ ഓരോരുത്തർക്കും ഒരുപാട് പിന്തുണ തന്നു. മോഹൻലാലിനു മാത്രമേ അങ്ങനെ ചെയ്യാനാകൂ.

അടുത്ത പ്രോജക്ടുകളെ കുറിച്ച് ആലോചിച്ചിട്ടുണോ?

അടുത്ത സിനിമ അനൂപ് മേനോനെ നായകനാക്കിയുള്ളതാണ്. സുരേഷ് തന്നെയാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള വലിയൊരു യുവനിര സിനിമയിലുണ്ടാകും,.


  • PaTTaLam PuRuShu likes this

#7 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:36 PM

മോഹൻലാലും ഗൗതമിയും വീണ്ടും ഒന്നിക്കുമ്പോൾ

 

മോഹൻലാലും ഗൗതമിയും വീണ്ടും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചത്തുമ്പോൾ എന്താകുമെന്ന ആകാംക്ഷയിലാണ് അവർ. നാലു വ്യത്യസ്ഥ കഥകളാണ് ഒറ്റ സിനിമയിൽ പറയുന്നത്. നവംബർ അവസാനം ചിത്രീകരണം ആരംഭിക്കും.
 
ചന്ദ്രശേഖര്‍ യെലെത്തി സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും കുടുംബകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വലിയ ആരാധകനായ തനിക്ക് അദ്ദേഹവുമൊത്ത് സിനിമ ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു

  • Vanampaadi and PaTTaLam PuRuShu like this

#8 Kaarthu

Kaarthu

    "Thengaa Kolai of PP"

  • Royal Member
  • 12,781 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:40 PM

Kure undello vaayikyaan :thottu: idhellaam ottadikki idaathe oronnoronnaayi ittu koode manushya :kozhi:
  • Ottaka Balan likes this

#9 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,647 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:43 PM

Balettaa ... :super: topic .... :)


  • Ottaka Balan likes this


Users Awards

#10 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:45 PM

Kure undello vaayikyaan :thottu: idhellaam ottadikki idaathe oronnoronnaayi ittu koode manushya :kozhi:

 

ellam oro post aayittalle ittekkunne? :doh: :punish:



#11 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:45 PM

Balettaa ... :super: topic .... :)

 

:thankyou: vaanu :blush:


  • Vanampaadi likes this

#12 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 03:00 PM

ആദ്യം 'കാഞ്ചന'യായത് ആശാ ശരത്; മൊയ്തീനായത് മഹേഷും..

 

'എന്ന് നിന്റെ മൊയ്തീന്‍' തിരശ്ശീലയില്‍ വിജയേതിഹാസം തീര്‍ക്കുമ്പോള്‍ ഈ അപൂര്‍വ്വ പ്രണയകഥ ആദ്യം അഭ്രപാളികളിലെത്തിച്ചവരെ കേരളം മറന്നു.

image.jpg

'എന്ന് നിന്റെ മൊയ്തീന്‍' തിരശ്ശീലയില്‍ വിജയേതിഹാസം തീര്‍ക്കുകയാണ്. എന്നാല്‍ ഈ അപൂര്‍വ്വ പ്രണയകഥ ആദ്യം അഭ്രപാളികളിലെത്തിച്ചവരെ ഇന്ന് ആരും ഓര്‍ക്കുന്നില്ല. 

1996-ലായിരുന്നു അത്.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു കഥയായിരുന്ന മൊയ്തീന്‍ നാട്ടിന്‍പുറത്തെ വീരനായകനില്‍ നിന്ന് അക്ഷരമായും ദൃശ്യമായും പുറംലോകത്തെത്തിയത് അന്നാണ്. പ്രശസ്ത കഥാകാരന്‍ എന്‍ മോഹനനിലൂടെ ആദ്യം അക്ഷരരൂപമായും പിന്നീട് ദൂരദര്‍ശനിലൂടെ അതിന്റെ ദൃശ്യാവിഷ്‌കാരമായും. 

image.jpgഎന്‍.മോഹന്‍

അന്ന് മൊയ്തീനായത് മഹേഷ് പഞ്ചുവായിരുന്നു. കാഞ്ചനമാല എന്ന കൗസുവിനെ അവതരിപ്പിച്ചത് ഇപ്പോഴത്തെ പ്രശസ്ത താരം ആശാ ശരത്തും. മഹേഷ് പഞ്ചു നിര്‍മ്മിച്ച ടെലിഫിലിം ദൂരദര്‍ശനാണ് സംപ്രേഷണം ചെയ്തത്. സംവിധാനം ഹരിഹരന്റെ അസോസിയേറ്റായിരുന്ന വി എന്‍ മോഹന്‍ദാസ്. ഇപ്പോള്‍ സി ഡിറ്റില്‍ ജോലി ചെയ്യുകയാണ് മഹേഷ് പഞ്ചു.

image.jpg''അന്നു കലാതിലകമായിരുന്ന ആശാശരത്തിനെ നായികയാക്കുകയായിരുന്നു.'' മഹേഷ് പറഞ്ഞു. ''സര്‍വ്വകലാശാലാ തലത്തില്‍ നിരവധി തവണ ബെസ്റ്റ് ആക്ടറായിരുന്നു ഞാന്‍. അതിന്റെ ബലത്തിലാണ് സ്വന്തമായൊരു ടെലിഫിലിം നിര്‍മ്മിച്ച് അതില്‍ അഭിനയിക്കാമെന്നു കരുതി കഥ തേടി നടക്കുമ്പോഴാണ് മോഹനേട്ടന്റെ മൊയ്തീന്‍ ഓര്‍മ്മയില്‍ വന്നത്. എന്റെ ഭീമഘടോല്‍ക്കചം ബൊമ്മലാട്ടം എന്ന നാടകം കണ്ട് ഇഷ്ടമായി അദ്ദേഹം എന്നെ വിളിപ്പിച്ചിരുന്നു. അന്നു തുടങ്ങിയ സൗഹൃദം മരണം വരെ  നിലനിന്നു. ടെലിഫിലിമിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. പ്രതിഫലമായി നല്‍കിയ 3000 രൂപ തിരിച്ചും തന്നു. അന്ന് മൊത്തം 60000 രൂപയായി. സാധാരണ ടെലിഫിലിമുകള്‍ അന്ന് 30000 ത്തിന് തീരുന്ന കാലമാണ്. പുളിയറക്കോണത്തിനു സമീപമുള്ള പുഴയിലായിരുന്നു തോണിയപകടം ഷൂട്ട് ചെയ്തത്. അതിനാണ് കാശ് കുറേ ചെലവായതും. തൊട്ടടുത്തുതന്നെയായിരുന്നു മൊയ്തീന്റെ തറവാടായി കാണിച്ച വീടും. വേണുജിയാണ് മൊയ്തീന്റെ ബാപ്പയായി അഭിനയിച്ചത്. 93 ല്‍ പൂര്‍ത്തിയായ ഫിലിം സംപ്രേഷണം ചെയ്യുന്നത് 96ലാണ്. അതുവരെ ക്യൂവിലായിരുന്നു ഞങ്ങള്‍. എന്‍ മോഹനനനുമായുള്ള എന്റെ സൗഹൃദം കൂടുതല്‍ ദൃഡമായി. അദ്ദേഹത്തെ കുറിച്ച് ആ മഴ ഇന്നും മോഹനം എന്നൊരു ഡോക്യുമെന്ററിയും ഞാന്‍ ചെയ്തിരുന്നു'. മഹേഷ് പഞ്ചു പറഞ്ഞു. 

image.jpgകഥാകാരന്‍ എന്‍.മോഹനനും ചിത്രത്തിലൊരു കഥാപാത്രമാണ്. പത്രപ്രവര്‍ത്തകനായ കെ ജി ജ്യോതിര്‍ഘോഷാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ''നടന്‍ മധുവിന് വെച്ച വേഷമായിരുന്നു. അദ്ദേഹത്തിന് ചില തിരക്കുകാരണം ഷൂട്ടിങ്ങിന് എത്താന്‍ പറ്റിയില്ല. മഹേഷുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഞാനാ വേഷം ചെയ്തത്. ഞങ്ങള്‍ മൂന്നു കഥാപാത്രങ്ങളിലൂടെ വികസിക്കുന്നതായിരുന്നു തിരക്കഥ. അന്നതിനെ കുറിച്ചൊരു നിരൂപണം കലാകൗമുദിയില്‍ വന്നതും ഓര്‍മ്മയുണ്ട്.'' ജ്യോതിര്‍ഘോഷ് പറഞ്ഞു.

എന്‍ മോഹനന്റെ 'ശേഷപത്രം' എന്ന കഥാസമാഹാരത്തിലാണ് മൊയ്തീന്‍ എന്ന കഥ പ്രസിദ്ധീകരിച്ചത്. അതില്‍ കഥാകാരനായ മോഹനനെ കാണാനും പരിചയപ്പെടാനും വന്ന മൊയ്തീന്റെ ജീവിതമായിരുന്നു ഇതിവൃത്തം. കാഞ്ചനമാല കഥയില്‍ നമ്പൂതിരിക്കുട്ടിയായി. കൗസു എന്നായിരുന്നു പേര്. കഥാകാരന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കൗസുവിനെ പരിചയപ്പെടുന്നുണ്ട്. പിന്നീട് കൗസുവാണ് മൊയ്തീന്റെ ദുരന്തമരണം വന്ന പത്രവാര്‍ത്ത കഥാകാരന് അയച്ചുകൊടുക്കുന്നത്. 

image.jpg ''കോയികൃശി മുതല് കോസ്മാനോട്ട് വരെ താത്പര്യാ ഓന്. രാഷ്ട്രീയക്കാരും പന്തുകളിക്കാരും സിനിമാക്കാരും സാഹിത്യകാരന്‍മാരും എല്ലാം ഓന്റെ ചെങ്ങായികളാ. ഏതിലും എന്തിലും മൂപ്പര്‍ക്കിത്തിരി മെലോഡ്രാമ വേണം. അതുണ്ടോ, മൊയ്തീന്‍ അതിന്റെ നടുക്കുയീത്തന്നെ ഉണ്ടാവും.''മൊയ്തീന്റെ രേഖാചിത്രം ഇങ്ങനെയാണ് കഥയില്‍. 

 ആ മൊയ്തീന്‍ തികച്ചും നാടകീയമായി തന്നെയാണ് കൗസുവിനെ കഥാകാരന് പരിചയപ്പെടുത്തി കൊടുക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ ആ പെണ്‍കുട്ടിയുടെ അമ്പരന്ന മുഖം കഥാകാരന്‍ ആവിഷ്‌കരിക്കുന്നുണ്ട്. പിന്നെ മൊയ്തീന്റെ മരണവൃത്താന്തമറിഞ്ഞപ്പോള്‍, ''എന്റെ മനസ്സിന്റെ ഹിമാവൃതവീഥിയില്‍, ഇലകളും പൂക്കളും കൊഴിഞ്ഞ ഒരു ഗുല്‍മോഹറിന്റെ ചുവട്ടില്‍, ഒരു ശീതീകൃത നിഴലുപോലെ അവള്‍ ഒറ്റയ്ക്കു കരിവാളിച്ചു നില്‍ക്കുന്നു...'  എന്നും കഥാകാരന്‍ എഴുതുന്നു.

image.jpg'..മൊയ്തീന്‍ മരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പുഴയുടെ ആഴങ്ങളിലെ വളഞ്ഞ വഴികളിലേതിലോ കൂടി മറ്റേതോ തീരത്തെ നിര്‍ഭാഗ്യ ജീവിതങ്ങളെ തേടി പോയതാവാം, വാടാത്ത പുഞ്ചിരിയുമായി സൗഭാഗ്യത്തിന്റെ താമരയിതളുകള്‍ വിതറാന്‍...'
 
'ഇരു കരകളുടെ വരുതിക്കൊരിക്കലും വഴങ്ങാത്ത ഇരുവഴിഞ്ഞിപ്പുഴയുടെ പാര്‍ശ്വങ്ങളില്‍ താണു തളര്‍ന്നുലയുന്ന ആറ്റുവഞ്ചികളുടെ കാത്തുകിടപ്പിന്റെ ഭീതിദമായ മൗനഭാരം ചികഞ്ഞുമാറ്റിക്കൊണ്ട് ഒരു മുങ്ങാംകുഴിക്കാരന്റെ ലാഘവത്തോടെ, മരണത്തിന്റെ ജലവിതാനത്തിനു മുകളിലേക്ക് പൊന്തി ഉയരുന്ന മൊയ്തീന്റെ നനഞ്ഞ മുഖവും വെള്ളാരങ്കണ്ണുകളിലെ സ്‌നേഹപ്രദീപ്തിയും എനിക്ക് കാണാനാവുന്നു. ഞാന്‍ കാത്തിരിക്കുകയാണ് മൊയ്തീന്‍! വരാതിരിക്കല്ലേ...!' എന്നാണ് അദ്ദേഹം കഥയ്ക്ക് അപൂര്‍ണ വിരാമമിടുന്നത്. 

image.jpgമൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഫീച്ചറാവുന്നത് പിന്നീട് കേരളകൗമൂദിയിലാണ്. മോഹന്‍ എന്ന ലേഖകനാണ് അതെഴുതിയത്. പിന്നീട് വി ആര്‍ ജ്യോതിഷ് വനിതയിലും സജി ജെംയിസ് മലയാളം വാരികയിലും ഫീച്ചര്‍ ചെയ്തു. ഇപ്പോള്‍ സിനിമയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ആര്‍ എസ് വിമല്‍ 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. പിന്നീട്‌ പി ടി മുഹമ്മദ് സാദിഖ് എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. അങ്ങിനെ മൊയ്തീനും കാഞ്ചനമാലയും അക്ഷര നക്ഷത്രങ്ങളായി. ഇപ്പോള്‍ അവരെ അവതരിപ്പിച്ചതിലൂടെ പൃഥിരാജും പാര്‍വ്വതിയും തിരശ്ശീലയിലെ എക്കാലത്തേയും പ്രണയതാരകങ്ങളും.


  • Vanampaadi, KarunaN Chandakavala and P.K. Pavanayi like this

#13 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,647 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 03:03 PM

Gud share Balettaa .... :vgood:


  • Ottaka Balan likes this


Users Awards

#14 Kaarthu

Kaarthu

    "Thengaa Kolai of PP"

  • Royal Member
  • 12,781 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 03:06 PM

ellam oro post aayittalle ittekkunne? :doh: :punish:



Adhu sheri aanello :mmm: Iam the sorry vaala :pedi: :odikko:
  • Ottaka Balan likes this

#15 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,980 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 03:07 PM

 

സിനിമാ ലോകത്തെ ഗോസിപ്പുകളും പുത്തന്‍ വിശേഷങ്ങളും അറിയാനും പങ്കുവെക്കാനും ഒരു ത്രെഡ്. 

 

എല്ലാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

 

http://static.guim.co.uk/sys-images/Guar...

http://cliparts.co/cliparts/5iR/KRd/5iRK...

 

super topic baletta

njanum varam puthiya gossipukalumaayittu


  • Ottaka Balan likes this





Also tagged with one or more of these keywords: Cinema, Gossip, Update, Malayalam, News, Film news, 2016, Punchapaadam, Cinema news

0 user(s) are reading this topic

0 members, 0 guests, 0 anonymous users