Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

വമ്പന്‍ക്ലബ്ബുകളെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് കാണികളുടെ ശരാശരിയില്‍ ലോകത്ത് ഏഴാമത്


  • Please log in to reply
5 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 10:44 AM

വമ്പന്‍ക്ലബ്ബുകളെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് കാണികളുടെ ശരാശരിയില്‍ ലോകത്ത് ഏഴാമത്

 

കോഴിക്കോട്: കളിക്കളത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ കാണികള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നു. 2015 സീസണില്‍ ഇതുവരെ കാണികളുടെ ശരാശരിയില്‍ ലോകത്ത് ഏഴാം സ്ഥാനവും ഒരു മത്സരത്തിന് സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണത്തില്‍ ഒമ്പതാം സ്ഥാനവുമാണ് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സിനുള്ളത്. ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്മാരായ ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, യുവന്റസ് ക്ലബ്ബുകളെല്ലാം കാണികളുടെ കരുത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പുറകിലാണ്. വാരാന്ത്യത്തില്‍ ലോകമെമ്പാടും നടന്ന ഫുട്‌ബോള്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ടുകണ്ട മൂന്നാം മത്സരം ഞായറാഴ്ചത്തെ ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനമോസ് കളിയായിരുന്നു.
സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനെത്തിയത് ശരാശരി 61,150 പേര്‍. മൂന്ന് കളിയില്‍ നിന്നായി 1,83,067 പേര്‍. സൂപ്പര്‍ ലീഗ് ടീമായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തിന് 61,237 പേര്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്കാണ് ശരാശരിയില്‍ ആറാം സ്ഥാനം. എന്നാല്‍ കൊല്‍ക്കത്തയില്‍ ഒറ്റ മത്സരം മാത്രമാണ് കളിച്ചത്. ലോക ക്ലബ്ബ് ഫുട്‌ബോളില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ശരാശരിയില്‍ ഒന്നാമത്. ശരാശരി 81,444 പേര്‍ അവരുടെ കളികാണാനെത്തുന്നു. ബാഴ്‌സലോണ (75,485), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (75,000), ബയറണ്‍ മ്യൂണിക് (75,000), റയല്‍ മാഡ്രിഡ് (69,511) ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനും കൊല്‍ക്കത്തയ്ക്കും മുന്നിലുള്ളത്. ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെ (60,869), ആഴ്‌സനല്‍ (60,031), മാഞ്ചസ്റ്റര്‍ സിറ്റി (53,736) എന്നീ വമ്പന്മാര്‍ പിന്നിലാണ്.
ഞയാറാഴ്ച ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി മത്സരത്തിന് 62,013 കാണികളാണെത്തിയത്. ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരപ്പട്ടികയില്‍ ഒമ്പതാമതാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണ- എ.എസ്. റോമ മത്സരമായിരുന്നു. ബാഴ്‌സയുടെ തട്ടകത്തില്‍ 94,422 പേര്‍ കളികാണാനെത്തി. ബൊറൂസ്സിയ സ്വന്തം തട്ടകത്തില്‍ മൊണ്‍ചെന്‍ ഗ്ലാഡ്ബാക്കിനെ നേരിട്ടപ്പോള്‍ 81,359 പേര്‍ കളി കാണാനെത്തി. മിലാന്‍ നാട്ടങ്കം 79,154 പേരാണ് കണ്ടത്. ഇത് ഇന്റര്‍മിലാന്റെ ക്രെഡിറ്റിലാണുള്ളത്. റയല്‍ മാഡ്രിഡ് (75,361), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (75,354), ബയറണ്‍ മ്യൂണിക് (75,000), മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബുകളായ സീറ്റില്‍ സൗണ്ടേഴ്‌സ് (64,358), ഓര്‍ലന്‍ഡ് എഫ്.സി (62,510) ടീമുകളാണ് കാണികളുടെ എണ്ണത്തില്‍ കേരളടീമിന് മുന്നിലുള്ളത്.

 


  • Vanampaadi and Varikkuzhi Soman like this

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 12:53 PM

8->


  • Purushu Pattalam likes this


Users Awards

#3 Balan Ottakam

Balan Ottakam

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,668 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 12:55 PM

tholvi kanan vendi enthoram aalolaa pokunne 8-> 


  • Vanampaadi and Purushu Pattalam like this

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 12:59 PM

tholvi kanan vendi enthoram aalolaa pokunne 8->

:hihi:




Users Awards

#5 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:39 PM

tholvi kanan vendi enthoram aalolaa pokunne 8->

kerala blastersinte ee style maattiyillengil pani aakum



#6 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 October 2015 - 02:39 PM

8->

thank you for reading this topic






0 user(s) are reading this topic

0 members, 0 guests, 0 anonymous users