Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Yesterday, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Yesterday, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Yesterday, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Yesterday, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Yesterday, 08:22 AM Playing Jewel Thief Play Now!                
Photo

മഞ്ജുതരം ഹിമാലയം - An Interview With Manju Warrier

Interview Manju

 • Please log in to reply
15 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 10:06 AM

മഞ്ജുതരം ഹിമാലയം
image.jpg

മുന്നിലെ ജാലകച്ചതുരത്തില്‍ ഹിമാലയം. വെളുത്ത ചോക്ക് കൊണ്ട് സ്ലേറ്റില്‍ പണ്ട് വരച്ച മാമലയെ ഓര്‍മിച്ചു, അപ്പോള്‍ മഞ്ജുവാര്യര്‍. തലകുനിച്ചുനില്കുന്ന ആകാശത്ത് പൂര്‍ണചന്ദ്രന്‍. പകുത്തുവച്ച നരച്ചമുടികള്‍ക്ക് താഴെ വലിയചന്ദനപ്പൊട്ട് തൊട്ട പുള്ളിലെ അമ്മൂമ്മമാരാണ് ആ നിമിഷം മനസ്സില്‍വന്നത്. താഴെയുള്ള മഞ്ഞുറവയില്‍ നിലാവിന്റെ നീന്തല്‍. രാവ് വരമഞ്ഞളാടുന്നു എന്ന് പാടിയ കാലം കണ്ടു,മഞ്ജു.
മുറിയില്‍ മെഴുകുതിരിയുടെ പ്രകാശം മാത്രം. മേശയില്‍ വായിച്ചുമടക്കിയ പുസ്തകവും ഒരു ചെറിയ പര്‍വതശിഖരം കണക്കെ.

'ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആ രാത്രി മറക്കില്ല. ഉള്ളിലും മുന്നിലും ഹിമാലയം. നിലാവ്,പുഴ,രാത്രി...എല്ലാം ഒറ്റഫ്രെയിമില്‍. ഞാന്‍ ഭൂമിയിലല്ലാത്ത ഒരിടത്താണ് തോന്നിപ്പോയി..'
'റാണിപത്മിനി' എന്ന സിനിമ മഞ്ജുവാര്യര്‍ക്ക് നല്കിയത് ഇത്തരം ഒരുപാട് അനുഭവങ്ങളെ ഒളിപ്പിച്ചുവച്ച സഞ്ചാരപഥങ്ങളായിരുന്നു. ആ യാത്ര ഇപ്പോഴും പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ നിഴലുപോലെ ഇനിയെന്നും കൂടെയുണ്ടാകും കണ്ടകാഴ്ചകളും പഠിച്ച പാഠങ്ങളുമെന്ന് പറയുകയും ചെയ്യുന്നു,മഞ്ജു.
അഭിനയത്തിന്റെ രണ്ടാംപകുതിയിലെ മൂന്നാംചിത്രത്തിലേക്കെത്തുമ്പോള്‍ മഞ്ജുവാര്യര്‍ പിന്നിട്ട ദൂരങ്ങളെയും വായിച്ച വാക്കുകളെയും ഉള്ളിലേക്ക് ഒപ്പിയെടുക്കുന്നുണ്ട്. അതുകൊണ്ട് മൊഴികളില്‍ ഇപ്പോള്‍ ഒരു ക്യാമറയുണ്ടെന്ന് തോന്നിപ്പോകുന്നു. ഇത് പുതിയൊരു മഞ്ജുവാര്യരാണ്.

അഭിനേത്രികളിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണോ പുതിയ ചിത്രം?
അങ്ങനെയൊരു വിശേഷണത്തിന് അര്‍ഹയാണോ എന്നറിയില്ല. അതൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല.  അഭിനയത്തിന്റെ ആദ്യപകുതിയില്‍,സ്റ്റാര്‍ഡം എന്നുവിളിക്കുന്ന അവസ്ഥയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. സംവിധായകര്‍ പറയുന്നത് ചെയ്യുക. അതിനപ്പുറം അഭിനയത്തെക്കുറിച്ചോ അത് സൃഷ്ടിക്കുന്ന തരംഗദൈര്‍ഘ്യത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എല്ലാവരും നല്ലത് പറഞ്ഞുകേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തന്നെയായിരുന്നു ഏറ്റവും വലുത്. ഇന്നും അങ്ങനെ തന്നെ. പക്ഷേ ഇപ്പോള്‍ അഭിനയത്തെ കൂടുതല്‍ ഗൗരവമായി സമീപിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഉള്ളിലെ അഭിനേത്രിയെ തേച്ചുമിനുക്കാനുള്ള ചെറിയ ശ്രമങ്ങള്‍. വായന,നിരീക്ഷണം..അമിതാഭ് സാറിനെപ്പോലുളളവര്‍ക്കൊപ്പം കിട്ടിയ അവസരങ്ങള്‍ പാഠപുസ്തകം പോലെ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. എനിക്ക് തോന്നുന്നത് എന്നും പ്രേക്ഷകര്‍ തന്നെയാണ് ഏറ്റവും വലിയ സ്റ്റാര്‍ എന്നാണ്. അവരില്ലെങ്കില്‍ സിനിമയില്ലല്ലോ..!

എന്താണ് 'റാണിപത്മിനി'?
ഇത് രണ്ടുസ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് എന്നൊക്കെ കരുതി വാളെടുക്കാന്‍ തയ്യാറായി നില്കുന്നവര്‍ ദയവായി ക്ഷമിക്കുക. ഇത് അങ്ങനെയൊന്നുമല്ല. ഇതൊരു ട്രാവല്‍മൂവിയാണ്. യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അതിനിടയില്‍ വഴിയോരക്കാഴ്ചകള്‍പോലെ കടന്നുവരികയും ഓടിമറയുകയും ചെയ്യുന്ന ചിലതുണ്ട്. അതിലാണ് കഥയുടെ രസം. യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന രണ്ടുപേരില്‍ വളരുന്ന സൗഹൃദവും അത് അവരെ പരസ്പരം സ്വാധീനിക്കുന്നതിന്റെ ഹൃദ്യതയുമാണ് ഈ സിനിമയ്ക്കുള്ളിലുള്ളത്. പത്മിനിയെന്ന കഥാപാത്രമാണ് എന്റേത്. റിമ റാണിയും.
ഈ കഥാപാത്രത്തിന്റെ വ്യത്യസ്തത?
ഏതുകഥാപാത്രത്തെക്കുറിച്ചും എല്ലാവരും അങ്ങനെ അവകാശപ്പെടാറാണ് പതിവ്. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ പത്മിനിയെപ്പോലൊരു കഥാപാത്രവും അവള്‍ കടന്നുപോകുന്ന പശ്ചാത്തലവും എനിക്ക് ഇന്നേവരെ പരിചിതമല്ലാത്തതായിരുന്നു. അപരിചിതമായ സ്ഥലങ്ങളിലേക്ക് മാത്രമല്ല പുതുമയുള്ള സാഹചര്യങ്ങളിലേക്കുകൂടിയുള്ള സഞ്ചാരമായിരുന്നു എനിക്കത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും സഞ്ചരിക്കുന്നത്. ആ ഒരു ഫ്രഷ്‌നസ് കഥാപാത്രത്തിനുമുണ്ടെന്നാണ് വിശ്വാസം.

image.jpg

യാത്രയുടെ അനുഭവങ്ങള്‍?
ചണ്ഡീഗഢില്‍ നിന്ന് ഡല്‍ഹി, മണാലി വഴി ലേ യുടെ അടുത്തുവരെ പോയി. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിച്ചത്. സൗന്ദര്യത്തിന്റെ കൊടുമുടിയാണ് ഹിമാചല്‍. പക്ഷേ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. റോഡുകളെല്ലാം താത്കാലികമായിനിര്‍മിക്കപ്പെട്ടവയാണ്. അതൊക്കെ മഞ്ഞുവീഴ്ചയിലോ മലയിടിച്ചിലിലോ തകരാന്‍ അധികം നേരം വേണ്ട. ആദ്യദിവസങ്ങളില്‍ കൗതുകമായിരുന്നു. പക്ഷേ ജീവിതത്തോടുള്ള അവിടത്തെ ജനതയുടെ സമീപനം കണ്ടപ്പോള്‍ കൗതുകം മാറി ആരാധനയായി. കാലാവസ്ഥ മാത്രമേ മാറുന്നുള്ളൂ. ജനങ്ങള്‍ക്ക് ഒരിക്കലും മാറ്റമില്ല. ചുറ്റുപാടുകളുടെ മാറ്റം അവിടെയുള്ളവരെ ബാധിക്കുന്നില്ല. നാളെ എന്ത് സംഭവിക്കുമെന്ന അനിശ്ചിതത്വത്തിലും അവര്‍ അവരുടേതായ ശാന്തമായ ജീവിതം ആസ്വദിക്കുന്നു. തങ്ങളുടെ പരിമിതമായ സൗകര്യങ്ങളില്‍ അവര്‍ തൃപ്തരായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നതിലായിരുന്നു അവരുടെ ആകുലത മുഴുവന്‍.

ഓര്‍മകളും ഒരുപാടുണ്ടാകും,അല്ലേ?
ഹിമാചലിലെ ജിസ്പ എന്ന ഗ്രാമത്തിലായിരുന്നു കുറേദിവസം ഷൂട്ടിങ്. ലേ യിലേക്കുള്ള പാതയില്‍ ,മണാലിയില്‍ നിന്ന് 150കിലോമീറ്ററകലെയാണ് ജിസ്പ. ഹോട്ടലായിട്ടൊന്നുമില്ല. അവിടെയുള്ള ചുരുക്കം കെട്ടിടങ്ങളിലൊന്ന് ഒരു ചായക്കടയാണ്. അവിടെവച്ച് ഗ്യാന്‍ ചന്ദ് എന്നൊരാളെ കണ്ടു. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ഫേസ് ബുക്കില്‍ പിന്നീട് എഴുതി. ഗ്യാന്‍ചന്ദ് പറഞ്ഞ കഥകള്‍ സിനിമകളേക്കാള്‍ അവിശ്വസനീയമായിരുന്നു. 16ദിവസം വലിയ മഞ്ഞുമലയ്ക്കടിയില്‍, എപ്പോള്‍ വേണെങ്കിലും തകരാവുന്ന ചെറിയവീട്ടില്‍ കഴിച്ചുകൂട്ടിയതിനെക്കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും മിഴിച്ചിരുന്നുപോയി. ഒടുവില്‍ സൈന്യം എത്തിയാണ് ആ കുടുംബത്തെ രക്ഷിച്ചത്. 75വയസ്സുകഴിഞ്ഞിട്ടും കമ്പിളിക്കുപ്പായങ്ങളിടാതെയാണ് ഗ്യാന്‍ചന്ദ് ജീവിക്കുന്നത്. തിരിച്ചെത്തിയതിനുശേഷം ഹിമാചലില്‍ മഴയും മഞ്ഞുവീഴ്ചയുമാണ് എന്ന് കേട്ടപ്പോള്‍ ആദ്യം ഗ്യാന്‍ചന്ദിനെയാണ് ഓര്‍ത്തത്. പിന്നെ ജിസ്പയിലെ ഓരോ ഗ്രാമീണനെയും. അവര്‍ക്കൊന്നും സംഭവിക്കരുതേയെന്നായിരുന്നു പിന്നീടുള്ള പ്രാര്‍ഥന. അവരെല്ലാം ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു എന്നുവിശ്വസിക്കാനാണ് ഇഷ്ടം.

ഈ യാത്ര നല്കിയ ഏറ്റവും വലിയപാഠം?
പുറംലോകവുമായി ഒരുബന്ധവുമില്ലാത്ത സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്. എപ്പോഴും തണുപ്പ്. സൂര്യന്‍ എത്തിനോക്കാന്‍ പോലും വരാറില്ല. കറണ്ട് പോയാല്‍ വരാന്‍ദിവസങ്ങളെടുക്കും. മൊബൈലുകള്‍ക്കൊന്നും റേഞ്ചില്ല. 24മണിക്കൂറും കറണ്ടും വെള്ളവും കിട്ടുന്ന, മൊബൈലിന്റെ റേഞ്ച് ഒരുകഷ്ണം താഴ്ന്നാല്‍ അസ്വസ്ഥരാകുന്നവരുള്ള നാട്ടില്‍നിന്നാണ് നമ്മള്‍ അങ്ങോട്ട് ചെല്ലുന്നത്. പക്ഷേ അവിടെയുള്ളവരുടെ ജീവിതം കണ്ടപ്പോഴാണ് നമ്മള്‍ നമ്മളിലേക്ക് തന്നെ നോക്കിപ്പോകുന്നത്. റോഡിലെ ഒരു കുഴിയില്‍ ചാടുമ്പോള്‍ ദേഷ്യപ്പെടുന്ന,അല്പനേരം ഫാന്‍ നിന്നുപോയാല്‍ ലോകത്തെ മുഴുവന്‍ പ്രാകുന്ന നമ്മള്‍ എത്ര നിസാരരാണ് എന്നോര്‍ത്തുപോയി. അനശ്ചിതത്വങ്ങളെ അതിജീവിച്ച് മുന്നേറുന്ന അവരുടെ ജീവിതത്തിനുമുന്നില്‍ തലതാഴ്ത്തിയേ പറ്റൂ. ഒരുപാട് പട്ടാളക്കാരെ അവിടെ കണ്ടു,പരിചയപ്പെട്ടു. നമ്മള്‍ സുഖമായി ഉറങ്ങുമ്പോള്‍ അതിന് തടസ്സം വരാതിരിക്കാനായി അവര്‍ ഉറക്കമിളയ്ക്കുകയാണ്; വര്‍ഷം മുഴുവന്‍. സ്വന്തം ജീവന്‍ പണയം വച്ചുള്ള അവരുടെ കാവലാണ് നമ്മുടെ ജീവന്‍. നമ്മള്‍ സ്വന്തം അസൗകര്യങ്ങളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്നു. പക്ഷേ അതിനപ്പുറം ഇങ്ങനെയുമൊരു ലോകമുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ പരാതികളോ പരിഭവങ്ങളോ ഉണ്ടാകില്ല.

യാത്രകളോട് പണ്ടേ ഇഷ്ടമുണ്ടോ?
കുട്ടിക്കാലത്ത് പലവീടുകളിലും സ്ഥലങ്ങളിലുമായി കഴിഞ്ഞതുകൊണ്ടാകാം,എങ്ങോട്ടെങ്കിലും പോകാന്‍ എപ്പോഴും ഇഷ്ടമുള്ളയാളായിരുന്നു ഞാന്‍. മുതിര്‍ന്നപ്പോഴും അത് കുറഞ്ഞില്ല. പക്ഷേ പോകാന്‍ ആഗ്രഹിച്ചയിടങ്ങളിലൊന്നും ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. യാത്ര നമ്മെ പുതിയൊരാളാക്കുന്നതായി തോന്നിയിട്ടുണ്ട്. 'റാണിപത്മിനി'ക്ക് വേണ്ടിയുള്ള യാത്രയില്‍ അത് ശരിക്കും അനുഭവിച്ചറിയാനായി.

ഹിമാലയം കണ്ടപ്പോള്‍ എന്തുതോന്നി?
പണ്ട് പാഠപുസ്തകങ്ങളില്‍ വായിച്ചപ്പോള്‍ ഹിമാലയം മഞ്ഞുമൂടിയ വലിയ ഒറ്റമലയാണെന്നാണ് ധരിച്ചിരുന്നത്. അതിന്റെ വിശാലതയും ആത്മീയസൗന്ദര്യവും ആദ്യമായി മനസ്സിലാക്കാനായത് എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്ന കൃതി വായിച്ചപ്പോഴാണ്. ഒരുവര്‍ഷം മുമ്പ് വയനാട്ടില്‍ ഒരു ചടങ്ങിന് ചെന്നപ്പോള്‍ അദ്ദേഹം സമ്മാനിച്ചതാണത്. ഹിമാലയത്തില്‍പോകണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. 'റാണിപത്മിനി'യിലേക്കുള്ള ക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ കൊതിപ്പിച്ചതും ഷൂട്ടിങ് ഹിമാലയന്‍ മലനിരകള്‍ക്ക് അടുത്താണ് എന്ന അറിവാണ്. സ്വാമിരാമയുടെ 'ലിവിങ് വിത്ത് ദി ഹിമാലയന്‍ മാസ്റ്റേഴ്‌സും' എം.കെ.രാമചന്ദ്രന്റെ 'ദേവഭൂമിയിലൂടെ'യും വായിക്കാനായി കൊണ്ടുപോയിരുന്നു. പക്ഷേ ഷൂട്ടിങ് തിരക്കിനിടെ സ്വാമി രാമയുടെ പുസ്തകം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ജിസ്പയിലെ താമസത്തിനിടെ രാത്രിയിലായിരുന്നു അതിന്റെ പ്രധാനഭാഗങ്ങളൊക്കെ വായിച്ചത്. ചിലപ്പോള്‍ ഒരു മെഴുകുതിരി വെട്ടത്തില്‍. വായനക്കിടെ ചിലപ്പോള്‍ ഞാന്‍ മുറിയുടെ ജനാലതുറന്നിടും. മുന്നില്‍ മലനിരകള്‍. അത്രയും ശാന്തത ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലായിരുന്നു. ഹിമാലയത്തിന്റെ അരികത്താണ് എന്ന വിചാരം മനസ്സിനെ പറഞ്ഞറിയിക്കാനാകാത്ത ഏതോ മഞ്ഞുമൂടിയ ഇടത്തേക്ക് കൊണ്ടുപോയി. മഞ്ഞുമലയുടെ ഒരറ്റം എന്നുപറയാറില്ലേ..അങ്ങനെയേ ഹിമാലയം കാണാന്‍ പറ്റിയുള്ളൂ. പക്ഷേ മനുഷ്യന്റെ നിസ്സാരത മനസ്സിലാക്കാന്‍ ആ ഒറ്റക്കാഴ്ചമതി. തിരിച്ചുവന്നയുടന്‍ 'ദേവഭൂമിയിലൂടെ' വായിച്ചുതീര്‍ക്കുകയാണ് ആദ്യം ചെയ്തത്.

ഇനി പോകാന്‍ കൊതിക്കുന്ന ഒരിടം?
ഏതുസ്ഥലത്തിനും അതിന്റേതായ സൗന്ദര്യമുണ്ടാകും. ഭൂമിയില്‍ ഒരിടവും ഭംഗിയില്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. മനുഷ്യന്‍ അത് വൃത്തികേടാക്കുന്നുവെന്ന് മാത്രം. പ്രകൃതി നിര്‍മിച്ചപോലെ ഇന്നും നിലനില്കുന്ന ഇടങ്ങളിലേക്ക് പോകാനാണിഷ്ടം. ഹിമാലയം കണ്ടെങ്കിലും ഞാന്‍ കൈലാസത്തിലെത്തിയില്ല. മാനസസരോവറിലെ വെള്ളംനുണഞ്ഞില്ല. അങ്ങനെ ഇനിയും പോകാത്ത എത്രയെത്ര ലോകങ്ങള്‍. സ്വാമി രാമയുടെ പുസ്തകത്തിലുണ്ട്; ഹിമാലയത്തില്‍ നില്ക്കുമ്പോള്‍ പുല്‍നാമ്പുമുതല്‍ കൊടുമുടിവരെയുള്ള ഒരിടത്തും ദു:ഖത്തിന് സ്ഥാനമില്ലെന്ന്. 'ഹിമാലയം മടങ്ങിവരൂ എന്ന് എന്നെ വിളിച്ച് പറയാറുണ്ട്..' എന്ന അദ്ദേഹത്തിന്റെ വാചകം മറക്കാനാകുന്നില്ല. ഇപ്പോള്‍ ഹിമാലയം എന്നോടും അങ്ങനെ പറയുന്നുണ്ട് എന്ന് തോന്നുന്നു...

 


 • Vanampaadi, ṠȺƫǎƝ ΧaѴ!℮Я, Varikkuzhi Soman and 3 others like this

#2 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

  Cute Baby of PP

 • ManagemenT
 • 41,740 posts
 • Location:SwapNa LokAm ..... to be continued......
 • Interests:Fishing .. Video games
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 10:37 AM

Film release aayo ??
 • PaTTaLam PuRuShu likes this


Users Awards

#3 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 10:59 AM

Film release aayo ??

Illennu thonnunnu

Sent from my GT-N5110 using Tapatalk

#4 Ottaka Balan

Ottaka Balan

  Asthana Goal Post of PP

 • Royal Member
 • 11,591 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 11:25 AM

Nice sahre :good:

 

padam kaananam :think: teaserum mattum kandittu valya kozhappam ondaakan sadhyatha illa :mmm: 


 • PaTTaLam PuRuShu likes this

#5 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 11:30 AM

Nice sahre :good:

padam kaananam :think: teaserum mattum kandittu valya kozhappam ondaakan sadhyatha illa :mmm:

Mm njanum kandarunnu

Sent from my GT-N5110 using Tapatalk

#6 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 11:31 AM

Thank u baletta for the support

Sent from my GT-N5110 using Tapatalk

#7 rajivnedungadi

rajivnedungadi

  Nokkukutti

 • Members
 • 622 posts
 • Location:Mumbai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 01:44 PM

Thanks


 • PaTTaLam PuRuShu likes this

#8 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 49,283 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 02:46 PM

Purushu chettaa ... :thanks: 4 sharing this :) 


 • PaTTaLam PuRuShu likes this


Users Awards

#9 P.K PavaNay!

P.K PavaNay!

  Professional Killer of PP

 • Jr Moderators
 • 7,062 posts
 • Location:127.0.0.1
 • Interests:Social engineering,Sniffing,Stealth attack
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 03:02 PM

:thanks: for the share


 • PaTTaLam PuRuShu likes this

#10 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 03:26 PM

Thanks

Thank u rajiv for reading this

Sent from my GT-N5110 using Tapatalk

#11 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 03:27 PM

Purushu chettaa ... :thanks: 4 sharing this :)

Thank u vanus for the support

Sent from my GT-N5110 using Tapatalk

#12 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 03:27 PM

:thanks: for the share

Thank u blast for the encouragement

Sent from my GT-N5110 using Tapatalk

#13 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,230 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 03:35 PM

Purushu nice share :good:
 • PaTTaLam PuRuShu likes this

#14 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,108 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 04:43 PM

Purushu nice share :good:

Thank u malar chechee

Sent from my GT-N5110 using Tapatalk

#15 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,155 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 06:23 PM

manju warrier  :india:


 • PaTTaLam PuRuShu likes this


Users Awards

Also tagged with one or more of these keywords: Interview, Manju

0 user(s) are reading this topic

0 members, 0 guests, 0 anonymous users