Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

പെലെ വരുന്നേ, പെലെ!


 • Please log in to reply
12 replies to this topic

#1 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:03 AM

പെലെ വരുന്നേ, പെലെ!
 
 
sp-pele-6col.jpg.image.784.410.jpg

 

കൊൽക്കത്ത ∙ കളിയുടെ കാരണവർക്കു ജന്മദിന സമ്മാനം നൽകാൻ ഇന്ത്യൻ ഫുട്ബോളിന്റെ തറവാട്ടിൽ ഒരുക്കങ്ങൾ തുടങ്ങി. മൂന്നു ദിവസത്തെ സന്ദർശനത്തിനു കൊൽക്കത്തയിൽ എത്തുന്ന പെലെയ്ക്ക്, 38 വർഷം മുൻപത്തെ ആദ്യ സന്ദർശനത്തിന്റെ അതേമാതൃകയിൽ അവിസ്മരണീയ മുഹൂർത്തങ്ങളൊരുക്കാനാണു സംഘാടകരുടെ ശ്രമം.

ഒക്ടോബർ 23ന് എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന പെലെയ്ക്ക്, ഇന്ത്യൻ ഫുട്ബോളിന്റെ പ്രത്യേക സമ്മാനമൊരുക്കുന്നത് സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനാണ്. നാളെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ, പെലെയ്ക്കായി എ.ആർ. റഹ്മാൻ ജന്മദിന ആശംസാഗാനം ആലപിക്കും. കൊൽക്കത്തയുടെ ക്രിക്കറ്റ് രാജകുമാരൻ സൗരവ് ഗാംഗുലി നയിക്കുന്ന ടോക്‌ഷോയിലാണ് ഈ ചടങ്ങും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പെലെയ്ക്ക് ആശംസ നേരാനെത്തും.

 

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ, പന്തുമായി മൈതാനത്തെ ഇന്ദ്രജാലങ്ങൾക്ക് ഇറങ്ങില്ലെന്ന് പെലെയുടെ ഏജന്റ് അറിയിച്ചതായും സംഘാടകർ പറഞ്ഞു. ഇന്നു മുഴുവൻ നേരവും വിശ്രമത്തിനു നീക്കിവയ്ക്കുന്നതും അതിനാലാണ്. എന്നാൽ, കൊൽക്കത്തയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു മുന്നിൽ കളിയെക്കുറിച്ചു സംസാരിക്കാൻ പെലെ എത്തും.

നാളെ (12ന്) രാവിലെ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. ഉച്ചകഴിഞ്ഞ് നഗരമധ്യത്തിലെ എൻഎസ്എച്ച്എം നോളജ് ക്യാംപസിൽ കുട്ടികളുടെ സംഘത്തെ പെലെ അഭിസംബോധന ചെയ്യും. തുടർന്ന് നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ പരിപാടിയും ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ്. 1977ൽ പെലെയെ എതിരിട്ട ബഗാൻ ടീമിലെ അംഗങ്ങളിൽ ചിലരും അന്ന് കളിയോർമകൾ പുതുക്കാനെത്തും. 13ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ടീമംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണം.

ആദ്യഹോം മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ കളിയിൽ പെലെ മുഖ്യാതിഥിയാവും. കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമ സച്ചിൻ തെൻഡുൽക്കറും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ കൊൽക്കത്തയിലെത്തുമെന്നാണു സൂചന. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ഇതിഹാസവും ഫുട്ബോൾ ഇതിഹാസവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സാൾട്ട് ലേക്ക് വേദിയാവും. മൽസരശേഷം, ബംഗാൾ ദുരിതാശ്വാസ നിധിക്കു പണം സമാഹരിക്കാൻ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം പെലെ ന്യൂഡൽഹിയിലേക്കു പോകും.#2 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:04 AM

പെലെ ഇന്നു കുട്ടികളുമായി സംവദിക്കും; ഈഡനിൽ ഓർമപുതുക്കാനെത്തും

 

ഇന്ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത താരങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന പെലെ പിന്നീടു മാധ്യമപ്രവർത്തകരെ കാണും. 1977ൽ മോഹൻബഗാനെതിരെ കളിച്ച ഈഡൻ ഗാർഡൻസിൽ ഉച്ചകഴിഞ്ഞു നടക്കാനിറങ്ങും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻകൂടി ആതിഥേയരാവുന്ന പരിപാടിയിൽ പങ്കെടുക്കാൻ സച്ചിൻ തെൻഡുൽക്കറും എത്തുമെന്നാണു സൂചന. തുടർന്ന് എൻഎസ്എച്ച്എം നോളജ് ക്യാംപസിലെ വിദ്യാർഥികളുമായി മുഖാമുഖം. വൈകിട്ട് നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ 1977–ലെ കളിയോർമകൾ പങ്കുവയ്ക്കുന്ന ടോക് ഷോ. ബംഗാളിന്റെ ക്രിക്കറ്റ് രാജകുമാരൻ സൗരവ് ഗാംഗുലി നയിക്കുന്ന ടോക്‌ഷോയിൽ പഴയ ബഗാൻ കളിക്കാർ പെലെയോടു സംസാരിക്കാനെത്തും.

23ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിനായി സംഗീതമാന്ത്രികൻ എ.ആർ. റഹ്മാൻ ജന്മദിന ഗാനം ആലപിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു പുറമേ, ടെന്നിസ് താരം റോജർ ഫെഡറർ വിഡിയോ കോൺഫറൻസിങ് വഴിയും പങ്കാളിയാവുമെന്നു സംഘാടകർ അറിയിച്ചു.  13ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത - കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മൽസരത്തിൽ മുഖ്യാതിഥിയായി കളി കണ്ട ശേഷം ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സമാഹരിക്കാൻ നടത്തുന്ന അത്താഴവിരുന്നിലും പങ്കെടുക്കും. 13ന് രാത്രി ഡൽഹിക്കു പോകുന്ന പെലെ 16ന് സുബ്രതോ കപ്പ് ഫൈനലിൽ സമ്മാനദാനം നിർവഹിച്ച ശേഷം ബ്രസീലിലേക്കു മടങ്ങും.#3 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:05 AM

ഇനിയൊരു ബാല്യം ബാക്കിയില്ല: പെലെ
 
 
pele-goswami.jpg.image.784.410.jpg

 

കൊൽക്കത്ത ∙ ഇനിയൊരിക്കൽക്കൂടി കളത്തിലിറങ്ങാനും പന്തു തട്ടാനും തനിക്കാവില്ലെന്നു നൂറ്റാണ്ടിന്റെ ഫുട്ബോൾ താരം പെലെ പറഞ്ഞു. ഹോട്ടൽ താജ് ബംഗാളിൽ തന്നെ സ്വീകരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമിയുടെ ചോദ്യത്തിനു മറുപടിയായാണ് പെലെ ഇതു പറഞ്ഞത്.

കൊൽക്കത്തയിലെ ഫുട്ബോൾ പ്രേമികൾക്കു വേണ്ടി പന്തുമായി ഒരിക്കിൽക്കൂടി കളത്തിലിറങ്ങാമോ എന്നു പെലെയോടു ഗോസ്വാമി ചോദിച്ചു. ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിന്റെ കാലമാണ്. ഇനി കളി നടക്കില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.   1977ലെ പ്രദർശന മൽസരത്തിനു ശേഷം സംഘാടകർ ഒരുക്കിയ വിരുന്നിൽ പെലെയ്ക്ക് ഒപ്പം നിയോഗിക്കപ്പെട്ടതു ചുനി ഗോസ്വാമിയായിരുന്നു. രണ്ടുമണിക്കൂറിലേറെ അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 

 

38 വർഷത്തിനു ശേഷം കാണുമ്പോൾ അദ്ദേഹം തിരിച്ചറിയുമെന്ന് കരുതിയില്ല. എന്നാൽ, പൂർവസൗഹൃദത്തിന്റെ ഓർമകൾ തെളിഞ്ഞ മുഖത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. മുൻപു കൊൽക്കത്തയിലെത്തിയതു മറക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ദീർഘകാലം മോഹൻ ബഗാൻ താരമായി കളം വാണ ചുനി ഗോസ്വാമി പറഞ്ഞു. അർജന്റീന താരം ലയണൽ മെസ്സിയെക്കുറിച്ച് എന്താണ് അഭിപ്രായമെന്നും അദ്ദേഹത്തോടു തമാശയായി ചോദിച്ചു.

എല്ലാവരും ചോദിക്കുന്ന ചോദ്യമെന്നു പറഞ്ഞ് ചിരിച്ചു. പെലെയ്ക്കും മറഡോണയ്ക്കും ഒപ്പം പരിഗണിക്കാൻ മിടുക്കുള്ള കളിക്കാരനാണു മെസ്സി എന്നായിരുന്നു മറുപടി. - ചുനി ഗോസ്വാമി പറഞ്ഞു.#4 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:06 AM

ആ നിമിഷത്തിന്റെ നിർവൃതിയിൽ ഗൗതം

 

കൊൽക്കത്ത ∙ ബെക്കൻബോവർ ജർമനിയിൽ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നു പെലെയ്ക്കു പിടികിട്ടിയത് 38 വർഷം മുൻപ് കൊൽക്കത്തയിലെ ഒരു മഴക്കാല കളിക്കിടെയാണ്. ചെളിയിൽ പുതഞ്ഞ ഈഡൻ ഗാർഡൻസിലെ മൈതാനത്തു പന്തിനും പെലെയുടെ ബൂട്സിനുമിടയിൽ ശല്യമുണ്ടാക്കി നടന്ന ഒരു 14–ാം നമ്പർ ജഴ്സിക്കാരൻ. 1977ൽ ന്യൂയോർക്ക് കോസ്മോസ് കൊൽക്കത്ത മോഹൻ ബഗാനെ നേരിട്ട കളിയിൽ പെലെയെ മാർക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട മിഡ്ഫീൽഡ് ജനറൽ ഗൗതം സർക്കാറായിരുന്നു അത്. ഇന്ത്യയുടെ ബെക്കൻബോവർ. പെലെ, അന്നു ജഴ്സി നമ്പർ പറഞ്ഞു വിളിച്ചു തന്നെ കെട്ടിപ്പിടിച്ചതിന്റെ ഓർമയിൽ, അദ്ദേഹത്തെ ഒരിക്കൽക്കൂടി കാണാൻ കാത്തിരിക്കുകയാണ് ഈ അറുപത്തഞ്ചുകാരൻ.

‘ഇനി നിനക്കു കളി നിർത്താം. ഇതിലും വലിയ ട്രോഫിയൊന്നും കിട്ടാനില്ല.’ - കളിയുടെ ദൈവം കെട്ടിപ്പിടിച്ചതിന്റെ ലഹരിയിൽ സർവം മറന്നുനിന്ന ഗൗതം സർക്കാരിന്റെ ചെവിയിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമി അന്നു പറഞ്ഞു. അന്നത്തെ ബഗാൻ ടീമിൽ പെലെയെ ഏറ്റവുമധികം തൊട്ടതിന്റെ ക്രെഡിറ്റ് എനിക്കാണ്- നഗരഹൃദയത്തിൽനിന്ന് അകലെ ഖാർദയിൽ ബംഗാൾ സർക്കാരിന്റെ ഫുട്ബോൾ അക്കാദമിയിൽ കുട്ടികൾക്കു കളി പറഞ്ഞു കൊടുക്കുന്നതിനിടെ ഗൗതം സർക്കാർ പറഞ്ഞു. ബഗാൻ കോച്ച് പി.കെ. ബാനർജിയാണ്, ടാക്ലിങ്ങിനു പേരുകേട്ട ഗൗതം സർക്കാരിനെ ആ ചുമതലയേൽപ്പിച്ചത്.പെലെയ്ക്കു പന്തു കിട്ടിയ ഉടൻ തട്ടിയെടുക്കാൻ തന്റേടത്തോടെ ചെന്ന എന്നെ വിഢിയാക്കി പെലെ പന്തുമായി പറന്നു. ഗാലറിയിൽനിന്ന് കൂവൽ. ആകെ നാണക്കേടായി.

 

നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. പെലെയോടുള്ള ആരാധന മാറ്റിവച്ചതോടെ കാര്യങ്ങൾ എളുപ്പമായി. മിഡ്ഫീൽഡിൽനിന്നു പന്തുമായി മുന്നേറാൻ പറ്റാത്ത വിധം മാർക്ക് ചെയ്തു. ഫീൽഡ് ഗോൾ നേടാൻ പറ്റാതിരുന്ന പെലെ, രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റി കിക്ക് വലയിലാക്കി. ഉടൻ കളത്തിൽനിന്നു തിരിച്ചു കയറുകയും ചെയ്തു. 2-2 സമനിലയായിരുന്നെങ്കിലും വിജയികളുടെ തലയെടുപ്പോടെ തിരിച്ചുകയറിയ ബഗാൻ ടീമിനെ, സംഘാടകർ പെലെ പങ്കെടുത്ത ചടങ്ങിനു ക്ഷണിച്ചു. കളിക്കാരെ പരിചയപ്പെടണം എന്നാവശ്യപ്പെട്ടതു പെലെയാണ്. ആദ്യം ശിവാജി ബാനർജിക്കു പെലെയുടെ ഹസ്തദാനം. പിന്നാലെ ക്യാപ്റ്റൻ സുബ്രതോ ഭട്ടാചാര്യ. ഇടയ്ക്കു ഗൗതം സർക്കാർ എന്നു പേരുവിളിച്ചപ്പോൾ പെലെ മുഖത്തേക്കു നോക്കിയത് ഓർമയുണ്ട്. മുന്നോട്ടു വന്ന് എന്റെ തോളിൽ കൈവച്ചു. താങ്കളല്ലേ 14-ാം നമ്പർ ജഴ്സിയിൽ കളിച്ചത്? എന്നെ മാർക്ക് ചെയ്തയാൾ? ചോദ്യത്തിനു പിന്നാലെ പെലെ കെട്ടിപ്പിടിച്ചു. അപ്പോഴാണു തൊട്ടടുത്തുണ്ടായിരുന്ന ചുനി ഗോസ്വാമി വന്നു ചെവിയിൽ ആ വാക്കുകൾ പറഞ്ഞത്. ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും വേണ്ടി കളിച്ചു പേരെടുത്ത ഗൗതം സർക്കാർ പറഞ്ഞു. 

‘ഇന്നു പെലെ പങ്കെടുക്കുന്ന ടോക്‌ഷോയിലെ അതിഥികളിലൊരാളാണു ഗൗതം സർക്കാർ. അന്നത്തെ ആ സുവർണനിമിഷം ചുരുങ്ങിയ വാക്കുകളിൽ പെലെയെ ഓർമിപ്പിക്കാൻ അവസരം നൽകാമെന്നു സംഘാടകർ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതൊക്കെ എന്നേ മറന്നുകാണും. പക്ഷേ നമുക്ക് അങ്ങനെയല്ലല്ലോ!!!’#5 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:07 AM

പൊൻതിളക്കത്തിൽ വന്നു കറുത്ത മുത്ത്
 
 
Brazilian-footballer-Pele.jpg.image.784.

 

കേട്ടകഥകളിലെ രാജകുമാരൻ  ഇതിഹാസങ്ങളുടെ അകമ്പടിയില്ലാതെ ഇന്ത്യൻ മണ്ണിലിറങ്ങി. തലമുറകൾക്കിപ്പുറത്ത് തന്നെ കാത്തുനിന്ന ചെറുപ്പക്കാരുടെയും പഴയ തലമുറയിലെ കളിപ്രേമികളുടെയും  ഇടയിലൂടെ സാധാരണക്കാരനായി നടന്നു വന്നു.  പെലെ, പെലെ എന്ന് ആർത്തുവിളിച്ച കുരുന്നുകൾക്കു മുന്നിൽ ദൈവമെന്നും രാജാവെന്നുമുള്ള വിശേഷണങ്ങൾ മറന്നു. തനിക്കായി ഒരുക്കി നിർത്തിയിരുന്ന വാഹനത്തിന്റെ പടിയിൽ കയറിനിന്ന് ആരാധകർക്കു നേരെ കൈവീശി. ആരവങ്ങൾക്കിടയിൽ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു: ഐ ലവ് കൊൽക്കത്ത!

മൂന്നുദിവസത്തെ സന്ദർശനത്തിനു ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ കൊൽക്കത്തയിൽ! മോഹൻ ബഗാന്റെയും ബ്രസീലിന്റെയും  ജഴ്സി ധരിച്ച  ആരാധകർ രാവിലെ മുതൽ കാത്തുനിന്നു. 1977–ലെ സന്ദർശനവേളയിൽ വിമാനത്താവളത്തിന്റെ ഉള്ളിൽ വരെ കടന്നു കാത്തുനിന്ന പഴയ തലമുറയിൽപ്പെട്ട ഏതാനും പേരും 38 വർഷത്തിനു ശേഷം വന്ന കറുത്ത മുത്തിനെ കാണാൻ എത്തിയിരുന്നു. തിരക്ക് ഒഴിവാക്കാൻ സമയം രഹസ്യമാക്കി വച്ചെങ്കിലും എട്ടുമണിയോടെ ദൂബായ് വഴിയെത്തുന്ന വിമാനത്തിൽ പെലെയുണ്ട് എന്നറിഞ്ഞതോടെ തിരക്കു കൂടി. അതോടെ, പൊലീസിനു പിടിപ്പതു‌ പണിയായി.

 

വിമാനത്താവളത്തിനുള്ളിൽ ബംഗാൾ മന്ത്രി ഹിർഹാദ് ഹക്കിമിന്റെ നേതൃത്വത്തിൽ താരരാജാവിനെ സ്വീകരിച്ചു. മാധ്യമ പ്രവർത്തകർക്കും ആരാധകർക്കും മുന്നിൽ കാവൽമതിൽ തീർത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കു നടുവിലൂടെ സംഘാടകരുടെ അകമ്പടിയോടെ പെലെ കടന്നു വന്നു. പതിവു വേഷമായ കറുത്ത കോട്ട് ധരിച്ച ഇതിഹാസത്തിന്റെ മുഖത്ത് 22 മണിക്കൂർ നീണ്ട യാത്രയുടെ ആലസ്യവും ചുണ്ടിൽ അതൊക്കെ അലിയിച്ചു കളയുന്ന പുഞ്ചിരിയുമുണ്ടായിരുന്നു.

വൈകാതെ ബാരിക്കേഡുകൾ പൊളിഞ്ഞു. പെലെയ്ക്കു തൊട്ടരികിൽ വരെ ആളുകളെത്തി. ചിലർ കൈയെത്തിച്ചു ‘ദൈവ’ത്തെ തൊട്ടു. മോഹൻ ബഗാൻ ജഴ്സി ധരിച്ച ആരാധകർ പതാക വീശി. മൂന്നു ലോക കിരീടങ്ങൾ ഉയർത്തിയ കൈ വീശി പെലെ പ്രത്യഭിവാദ്യം ചെയ്തു. ബ്രസീൽ ജഴ്സി ധരിച്ച ഒരു സംഘം കുട്ടികൾ ‘പെലെയ്ക്കു സ്വാഗതം’ എന്നെഴുതിയ ബാനറുമായി എത്തിയിരുന്നു. അതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ആ കുട്ടികൾക്കു കാണാൻ വേണ്ടി പെലെ വാഹനത്തിന്റെ പടിയിൽ കയറിനിന്നു കൈവീശി. തിരക്കു നിയന്ത്രണാതീതമായതോടെ  സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് താരത്തെ വാഹനത്തിലിരുത്തി. പിന്നെ, വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ അതിവേഗം ഹോട്ടലിലേക്ക്.

തലമുറകളുടെ സംഗമവേദിയായ വിമാനത്താവളത്തിൽ, ചെറുപ്പക്കാർക്കൊപ്പം മുൻ ഈസ്റ്റ് ബംഗാൾ താരം ഭുവൻ മിത്രയും ആൾക്കൂട്ടത്തിൽ ഒരാളായുണ്ടായിരുന്നു. 77–ലെ മൽസരം നേരിൽക്കണ്ട താൻ വീണ്ടുമൊരിക്കൽക്കൂടി പെലെയെ കാണാൻ പറ്റുമെന്നു കരുതിയതല്ലെന്നു മിത്ര പറഞ്ഞു.

ഹോട്ടലിൽ മുൻ താരങ്ങളായ ചുനി ഗോസ്വാമിയും ദീപേന്ദു ബിശ്വാസും ചേർന്നു പെലെയെ സ്വീകരിച്ചു. മുൻപു വന്നപ്പോഴും ആതിഥേയനായി ഒപ്പമുണ്ടായിരുന്ന ചുനി ഗോസ്വാമിയെ പെലെ തിരിച്ചറിഞ്ഞു. എൻഎസ്എച്ച്എം നോളജ് ക്യാംപസിലെ കുട്ടികൾ ബംഗാളി മാതൃകയിൽ നൽകിയ സ്വീകരണത്തിനു നന്ദി പറ‍ഞ്ഞു. നീണ്ട വിമാനയാത്രയുടെ ക്ഷീണമകറ്റാൻ ഒരു ദിവസം വിശ്രമം. ഇന്നുമുതൽ പൊതു പരിപാടികളിൽ പെലെ പങ്കെടുക്കും.#6 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 10:09 AM

കളിയോര്‍മകളില്‍ അവരൊന്നായി
 
 
sp-players-5col.jpg.image.784.410.jpg

 

‘പെലെയ്ക്കെതിരെ ഈഡൻ ഗാർഡൻസിൽ നിങ്ങൾ കളിക്കണം. ന്യൂയോർക്ക് കോസ്മോസ് മോഹൻ ബഗാനെതിരെ കളിക്കും. ഒപ്പം പെലെയും! - 38 വർഷം മുൻപ് മോഹൻ ബഗാൻ പ്രസിഡന്റ് ധിരൻ ധേ അതു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.

ക്യാപ്റ്റൻ സുബ്രതോ ഭട്ടാചാര്യയും ശ്യാം ഥാപ്പയും ബിദേശ് ബസുവും ശങ്കർ ബാനർജിയുമൊന്നും അതു കാര്യമായിട്ടെടുത്തില്ല. ഫുട്ബോൾ രാജാവ് ഇങ്ങോട്ടു വരുമത്രേ! വേണമെങ്കിൽ അവിടെ പോയി കളിക്കാമെന്നു ബിദേശ് ബസു തർക്കുത്തരം പറഞ്ഞു. എങ്കിൽ കാണാമെന്നായി ധിരൻ ധേ.

 

പെലെയെ വരവേൽക്കാൻ ഒരുങ്ങുന്ന കൊൽക്കത്തയിൽ, പെലെയെ നേരിൽ കണ്ട, ആ കാലുകളുടെ ഇന്ദ്രജാലം നേരിട്ട് അനുഭവിച്ച കളിയാശാന്മാർ, കഴി‍ഞ്ഞ ദിവസം ഒത്തുചേർന്നു. ന്യൂയോർക്ക് കോസ്മോസിനെ നേരിട്ട ബഗാൻ ടീമിലെ 12 കളിക്കാർ ഓർമകൾ പങ്കുവയ്ക്കാനെത്തി.

ശ്യാം ഥാപ്പ, ശിവാജി ബാനർജി, സുഭാഷ് ഭൗമിക്, പ്രദീപ് ചൗധരി, ദിലീപ് സർക്കാർ, ബിശ്വജിത് ദാസ്, കോംപ്ടൺ ദത്ത, ശങ്കർ ബാനർജി, ദിലീപ് പാലിത്, ഗൗതം സർക്കാർ, സുബ്രതോ ഭട്ടാചാര്യ, ബിദേശ് ബസു എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ഈസ്റ്റ് ബംഗാളിനോടു തോറ്റു ബഗാൻ തല കുമ്പിട്ടു നിൽക്കുന്ന നേരത്തായിരുന്നു പെലെ വരുമെന്നു ധിരൻ ധേയുടെ പ്രഖ്യാപനം. ഒടുവിൽ അതു സംഭവിച്ചു.

1977 സെപ്റ്റംബർ 24ന് ഈഡൻ ഗാർഡൻസിൽ പെലെയുടെ ന്യൂയോർക്ക് കോസ്മോസ് ടീമും മോഹൻ ബഗാനും തമ്മിൽ സൗഹൃദ മൽസരം. അതിനു പിന്നീടു മൂന്നുദിവസം താനുറങ്ങിയിട്ടില്ലെന്ന് ബിദേശ് ബസു. ബൂട്ട്സ് കാണുമ്പോൾ കാലു തരിക്കുമായിരുന്ന സുബ്രതോ ഭട്ടാചാര്യയ്ക്ക് ആദ്യ രണ്ടു ദിവസം മുട്ടിനു വിറയൽ. വരുന്നിടത്തു വച്ചു കാണാമെന്നായിരുന്നു കോച്ച് പി.കെ. ബാനർജി കളിക്കാരോടു പറഞ്ഞത്.

പുലർച്ചെ ഒന്നരയ്ക്കാണു പെലെ കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. നാടു മുഴുവൻ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങിയ പെലെ, ജനക്കൂട്ടത്തെ കണ്ടു ഭയന്ന് തിരിച്ചു കയറി. ജനത്തെ തിരിച്ചയയ്ക്കാൻ പൊലീസ് ഇടപെട്ടു. തുറന്ന ബസിൽ കറുത്ത മുത്തിനെ, രാത്രിയെ പകലാക്കി നഗരം സ്വീകരിച്ചു. മൽസരം, തനി കൊൽക്കത്ത ഫുട്ബോളിന്റെ കലാശക്കൊട്ടായിരുന്നെന്ന് സുഭാഷ് ഭൗമിക് ഓർക്കുന്നു.

വിരമിക്കൽ പ്രഖ്യാപിക്കാനൊരുങ്ങുന്ന നേരത്തായിരുന്നു പെലെയുടെ വരവ്. കൊൽക്കത്തയിൽ കളിക്കുന്നില്ല എന്നു പ്രഖ്യാപിച്ചു ഡ്രസിങ് റൂമിലിരുന്ന പെലെ ഗാലറിയുടെ ആഘോഷം കാണാൻ ഒന്നു പുറത്തേക്കിറങ്ങി. ഒരു ലക്ഷത്തോളം കാണികളുടെ ആർപ്പുവിളിയും ആവേശവും കണ്ടതോടെ തീരുമാനം തിരുത്തി. കളിച്ചിട്ടു തന്നെ കാര്യമെന്നായി.

ആദ്യപകുതിയിൽ പെലെയുടെ ഇന്ദ്രജാലങ്ങൾ കണ്ടു സ്റ്റേഡിയം കുളിരണിഞ്ഞു. ശിവ ഥാപ്പയും ഹബീബും നേടിയ ഗോളിൽ മോഹൻ ബഗാനു ലീഡ്. രണ്ടാം പകുതിയിൽ ലഭിച്ചൊരു പെനൽറ്റി വലയിലാക്കി പെലെ കോസ്മോസിനെ 2-2 സമനിലയിലാക്കി കളത്തിൽനിന്നു തിരിച്ചുകയറി. അന്നു ബഗാൻ ജയിക്കേണ്ട കളിയാണു റഫറി എൽ.എൻ. ഘോഷിന്റെ പിഴവിൽ സമനിലയായതെന്നു സുഭാഷ് ഭൗമിക്. മൽസരശേഷം ബഗാൻ കളിക്കാരോടു സംസാരിച്ചപ്പോൾ പെലെയും അതു പറഞ്ഞത്രേ: ആ പെനൽറ്റി റഫറിയുടെ പിഴവാണ്!

പെലെയ്ക്കെതിരെ 2-1നു ജയിച്ചതിനു തുല്യമായി അപ്പോഴത്തെ മാനസികാവസ്ഥയെന്നും ഭൗമിക് അനുസ്മരിച്ചു. ഇത്ര വലിയൊരു സ്വീകരണം ലോകത്തൊരിടത്തും എനിക്കു ലഭിച്ചിട്ടില്ലെന്നു പറഞ്ഞായിരുന്നു പെലെ പോയത്.

അതേ പെലെ ഒരിക്കൽക്കൂടി വരുന്നു. ഒരുവട്ടം കൂടി കാണാൻ പറ്റുമെന്നു പ്രതീക്ഷിച്ചതല്ല, അന്നു കാലൊന്നു വിറച്ചെങ്കിൽ ഇന്നു നെഞ്ചിടിപ്പാണുയരുന്നതെന്നു സുബ്രതോ ഭട്ടാചാര്യ പറയുന്നു.#7 വാസൂട്ടൻ

വാസൂട്ടൻ

  സകലകലാവല്ലഭൻ ഓഫ് പീപ്പി

 • Administrator
 • 23,040 posts
7,081
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 11:55 AM

ഞാന്‍ പുലി വരുന്നേ എന്നാ വായിച്ചേ.. നേരാം വണ്ണം വായിക്കാന്‍ അറിഞ്ഞിരുന്നേല്‍ ഇന്നീ ഗതി വരില്ലാരുന്നു..

 

പുരുഷു.. നല്ല പോസ്റ്റ്‌.. :yes:
Users Awards

#8 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 12:01 PM

ഞാന്‍ പുലി വരുന്നേ എന്നാ വായിച്ചേ.. നേരാം വണ്ണം വായിക്കാന്‍ അറിഞ്ഞിരുന്നേല്‍ ഇന്നീ ഗതി വരില്ലാരുന്നു..

 

പുരുഷു.. നല്ല പോസ്റ്റ്‌.. :yes:

ithum oru puliyaaa#9 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 66,921 posts
42,967
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 12:16 PM

Nice topic ... :yes: @pattalam Purushu
Users Awards

#10 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 October 2015 - 12:18 PM

Nice topic ... :yes: @pattalam Purushu

thank you vanus#11 Dracula KuttappaN

Dracula KuttappaN

  Cute Baby of PP

 • Star of Stars
 • 45,598 posts
2,421
Professional
 • Location:StiLL @ SwapNa LokAm
 • Interests:Fishing .. Video games
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 October 2015 - 11:40 PM

varavum pokkum kazhinju :hihi:
Users Awards

#12 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 08:29 AM

ഞാന്‍ പുലി വരുന്നേ എന്നാ വായിച്ചേ.. നേരാം വണ്ണം വായിക്കാന്‍ അറിഞ്ഞിരുന്നേല്‍ ഇന്നീ ഗതി വരില്ലാരുന്നു..

 

പുരുഷു.. നല്ല പോസ്റ്റ്‌.. :yes:

thank you for ur support and encouragement#13 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,655 posts
9,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 19 October 2015 - 08:30 AM

varavum pokkum kazhinju :hihi:

daa vannu dee poyi


0 user(s) are reading this topic

0 members, 0 guests, 0 anonymous users