Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                
Photo
- - - - -

ലെമണ്‍ എക്‌സ്: ലെനോവോയുടെ ആദ്യ മോട്ടറോള ഫോണ്‍

lenovo motorola lenovo lemon lenovo motorola

  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 26 September 2015 - 09:16 PM

ലെനോവോയുടെ മൊബൈല്‍ വിഭാഗവും മോട്ടറോളയും തമ്മില്‍ ലയിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് പുതിയ വാര്‍ത്ത

 

 

 

image.jpg

ലെനോവോയുടെ ആദ്യ മോട്ടറോള ഫോണ്‍ വരുന്നതായി റിപ്പോര്‍ട്ട്. മോട്ടറോള മൊബിലിറ്റിയെ ചൈനീസ് പിസി നിര്‍മാതാക്കളായ ലെനോവ കഴിഞ്ഞ വര്‍ഷമാണ് ഗൂഗിളിന്റെ പക്കല്‍നിന്ന് സ്വന്തമാക്കിയത്. ഇതുവരെയും ലനൊവയുടെ ഫോണുകളൊന്നും മോട്ടറോള നിര്‍മ്മിച്ചിരുന്നില്ല. 

 

'ലെനോവോ ലെമണ്‍ എക്‌സ്' (  Lenovo Lemon X  ) എന്നാണത്രേ പുതിയ ഫോണിന്റെ പേര്. ലെനോവോയുടെ മൊബൈല്‍ വിഭാഗവും, മോട്ടറോളയും തമ്മില്‍ ലയിക്കാന്‍ പോകുന്നതിന്റെ സൂചനയായി പുതിയ വാര്‍ത്ത വിലയിരുത്തപ്പെടുന്നു. 

 

2011 ലാണ് 1250 കോടി ഡോളര്‍ (ഏതാണ്ട് 80,000 കോടി രൂപ) നല്‍കി മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ സ്വന്തമാക്കിയത്. മോട്ടറോള മൊബിലിറ്റിയുടെ ഗവേഷണവിഭാഗം നിലനിര്‍ത്തിയിട്ട്, ഹാന്‍സെറ്റ് നിര്‍മാണ വിഭാഗത്തെ കഴിഞ്ഞ വര്‍ഷം ലെനോവോയ്ക്ക് ഗൂഗിള്‍ കൈമാറുകയായിരുന്നു. വെറും 291 കോടി ഡോളറിന് (19,000 കോടി രൂപ) ആയിരുന്നു ആ കൈമാറ്റം. 

 

മോട്ടറോളയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ പേറ്റന്റുകള്‍ സ്വന്തമാക്കി, ആന്‍ഡ്രോയ്ഡിനെ സുരക്ഷതമാക്കുകയായിരുന്നു ഈ ഏര്‍പ്പാടില്‍ ഗൂഗിളിന്റെ ഉദ്ദേശമെന്ന് നിരീക്ഷകര്‍ പറയുന്നു. 

 

മോട്ടറോള മൊബിലിറ്റിയെ സ്വന്തമാക്കിയിട്ടും സ്വന്തം ഫോണ്‍ വിഭാഗവുമായി അതിനെ ലെനോവോ ലയിപ്പിച്ചിരുന്നില്ല. അതിനാല്‍ ലെനോവോയുടെയും മോട്ടറോളയുടെയും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പരസ്പരം മത്സരിച്ചു. ആ സ്ഥിതിക്ക് മാറ്റം വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

 

ലെമണ്‍ എക്‌സ് എന്ന ഫോണിന്റെ കാര്യം ലെനോവോയോ, മോട്ടറോളയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ലെമണ്‍ എക്‌സിന്റെ ചിത്രം ഇതിനകം ചില കേന്ദ്രങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. വാര്‍ത്ത ശരിയാണെങ്കില്‍ ലെനോവോയ്ക്ക് വേണ്ടി മോട്ടറോള ആദ്യമായി രൂപകല്പന ചെയ്ത സ്മാര്‍ട്‌ഫോണ്‍ ആയി മാറും ലെമണ്‍ എക്‌സ്. 

 

ഇനിയിറങ്ങാന്‍ പോകുന്ന സ്മാര്‍ട്‌ഫോണുകളുടെ രൂപകല്പനാച്ചുമതല മോട്ടറോളയിലെ എഞ്ചിനിയര്‍മാരെ ഏല്‍പ്പിക്കുമെന്ന് ലെനോവോ കമ്പനിവൃത്തങ്ങള്‍ കഴിഞ്ഞമാസം സൂചിപ്പിച്ചിരുന്നു. മോട്ടറോള മുന്‍പ്രസിഡന്റ് റിക്ക് ഒസ്റ്റര്‍ലോയ്ക്കായിരിക്കും ഈ സംയുക്തസംരംഭത്തിന്റെ ചുമതലയെന്നും കമ്പനി അധികൃതര്‍ സൂചിപ്പിച്ചു. 

 

മോട്ടറോള ഫോണുകളോട് സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴിറങ്ങിയിട്ടുള്ള ലെമണ്‍ എക്‌സിന്റെ ചിത്രം. പുറകുവശത്ത്  ആന്റിന ബാന്‍ഡിനായി നിശ്ചയിക്കപ്പെട്ട സ്ഥലവും മെറ്റല്‍ ചട്ടക്കൂടുമെല്ലാം മോട്ടോ എക്‌സ്, നെക്‌സസ് 6 എന്നീ ഫോണുകളെ ഓര്‍മിപ്പിക്കുന്നു. പിന്‍വശത്ത് ഫിംഗര്‍പ്രിന്റര്‍ സ്‌കാനറും സജ്ജമാക്കിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റര്‍ സ്‌കാനര്‍ സംവിധാനത്തോടു കൂടിയിറങ്ങുന്ന ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ മഷ്മാലോ (ആന്‍ഡ്രോയ്ഡ് 6.0) പതിപ്പിലാകും ഫോണ്‍ പ്രവര്‍ത്തിക്കുകയെന്ന് ഊഹിക്കാം.

 

മോട്ടറോളയുടെ ചരിത്രത്തില്‍ ഏറ്റവും ജനപ്രീതി നേടിയ 'ഡ്രോയ്ഡ്' സീരീസില്‍ ഇനി പുതിയ ഫോണുകള്‍ ഇറക്കില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

 

സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തിന്റെ തുടക്കകാലത്തിറക്കിയ ഡ്രോയ്ഡ് ഫോണുകള്‍ അമേരിക്കയിലടക്കമുള്ള വിപണികളില്‍ വമ്പന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. ഒരുഘട്ടത്തില്‍ ഐഫോണ്‍ 3ജിഎസിനെപ്പോലും വില്പനയില്‍ മറികടന്ന ഡ്രോയ്ഡ് ഫോണിനെ 'ഗാഡ്ജറ്റ് ഓഫ് ദി ഇയര്‍' ആയി ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരുന്നു.


  • PaTTaaLam PuRushU likes this


Users Awards

#2 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 October 2015 - 03:04 PM

:huh:



#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 October 2015 - 09:10 PM

Varatte.. nokkam





Also tagged with one or more of these keywords: lenovo, motorola, lenovo lemon, lenovo motorola

0 user(s) are reading this topic

0 members, 0 guests, 0 anonymous users