Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo
- - - - -

ഇന്ത്യൻ മൊബൈൽ ഫോൺ ലോകത്തിന്റെ 91 ശതമാനവും 'ത്രിമൂർത്തികൾക്ക് ' സ്വന്തം


  • Please log in to reply
2 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 August 2015 - 08:27 PM

ഇന്ത്യൻ മൊബൈൽ ഫോൺ ലോകത്തിന്റെ 91 ശതമാനവും 'ത്രിമൂർത്തികൾക്ക് ' സ്വന്തം 

 

ന്യൂഡൽഹി:  സ്‌മാർട് ഫോണും ഇന്റർനെറ്റുമെല്ലാം അരങ്ങു തകർക്കുന്ന ഇന്ത്യൻ ടെലകോം ലോകത്തിന്റെ 91 ശതമാനവും അടക്കിവാഴുന്നത് മൂന്ന് കമ്പനികൾ. ഭാരതി എയർടെലും വൊഡാഫോണും ഐഡിയ സെല്ലുലാറുമാണ് ഈ മൂന്ന് വമ്പൻ ടെലകോം കമ്പനികൾ. ടെലകോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 34 ശതമാനം മാർക്കറ്റ് വിഹിതത്തോടെ ഭാരതി എയർടെലാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ 33 ശതമാനമായിരുന്നു ഇത്.
വൊഡാഫോണിന് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ പാദത്തിൽ 24.7 ശതമാനം മാർക്കറ്റ് വിഹിതം നിലനിറുത്താൻ കഴിഞ്ഞു. ഐഡിയ മുൻ വർഷത്തെ സമാന പാദത്തിലെ 22.5 ശതമാനത്തിൽ നിന്ന്  32.8 ശതമാനത്തിലേക്ക് പ്രകടനം മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കെടുത്താൽ ഐഡിയയുടെ മാർക്കറ്റ് വിഹിതം 29 ശതമാനം ആയിരുന്നു. ടാറ്റ, റിലയൻസ്, യൂണിനോർ, എം.ടി.എസ്., ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ., വീഡിയോകോൺ തുടങ്ങിയ മറ്റ് ഓപ്പറേറ്റർമാർക്ക് കഴിഞ്ഞ പാദത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല.


 മുന്നേറ്റം ഇന്റർനെറ്റിലൂടെ!
ഇന്ത്യയിലെ ടെലോകം മേഖലയിലെ വളർച്ച ശരാശരി 13 ശതമാനമാണെന്നാണ് ട്രായിയുടെ കണക്ക്. ഇന്റർനെറ്റ് സേവനമാണ്  മുന്നേറ്റത്തിന് കമ്പനികളെ സഹായിക്കുന്നത്. എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നീ കമ്പനികളുടെ ഇന്റർനെറ്റ് സേവനത്തിൽ (ഡാറ്റ) നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 70 ശതമാനം വരെ ഉയർന്നു. ഇന്റർനെറ്റ് സേവന രംഗത്ത് എയർടെലിന് വൻ മാർക്കറ്റ് വിഹിതമാണുള്ളത്, 45 ശതമാനം!


 കാത്തിരിക്കുന്നു,
റിലയൻസ് ജിയോയെ...
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ എന്ന ടെലകോം കമ്പനി പ്രവർത്തനം ആരംഭിക്കുമ്പോൾ അതികായരായ എയർടെൽ, ഐഡിയ, വൊഡാഫോൺ കമ്പനികൾക്ക് വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തിൽ 4ജി സേവനം അനുവദിച്ചാണ് വർഷാന്ത്യത്തോടെ റിലയൻസ് ജിയോ ഉപഭോക്താക്കളിലേക്ക് കടന്നു വരുക. ഉപഭോക്താക്കൾക്ക് മറ്റ് കമ്പനികൾ നൽകുന്നതിനേക്കാൾ മികച്ച സേവനം കുറഞ്ഞ വിലയ്‌ക്ക് നൽകുമെന്നാണ് റിലയൻസ് ജിയോയുടെ വാഗ്‌ദാനം.


 ഉപഭോക്താക്കൾ 72 കോടി
ഇന്ത്യയിൽ മൊത്തം മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ പാദത്തിൽ നൂറ് കോടി കവിഞ്ഞിട്ടുണ്ട്. മൊത്തം ജി.എസ്.എം ഉപഭോക്താക്കൾ 72 കോടിയാണ്.  ജൂലായിൽ എയർടെലിന് പുതുതായി 10 ലക്ഷം പേരെയും ഐഡിയയ്‌ക്ക് ആറു ലക്ഷം പേരെയും വൊഡാഫോണിന്  65,000 പേരെയും ലഭിച്ചു. എയർസെലിന് 3.1 ലക്ഷേ പേരെയും വീഡിയോകോണിന് 1.1 ലക്ഷം പേരെയും പൊതുമേഖലാ കമ്പനിയായ എം.ടി.എൻ.എലിന് 22,000 പേരെയും പുതുതായി ചേർക്കാൻ സാധിച്ചു. യൂണിനോറിന്  9.6 ലക്ഷം പേരെ നഷ്‌ടപ്പെട്ടു.


  • Vanampaadi and Varikkuzhi Soman like this

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 31 August 2015 - 10:47 PM

Trimoorthykalude time .... 8->


  • PaTTaaLam PuRushU likes this


Users Awards

#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 September 2015 - 10:21 AM

Trimoorthykalude time .... 8->

panamullavan raajavu






0 user(s) are reading this topic

0 members, 0 guests, 0 anonymous users