Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

Double Barrel Review


 • Please log in to reply
7 replies to this topic

#1 ChanDu AshaN

ChanDu AshaN

  Nokkukutti

 • Royal Member
 • 12,653 posts
 • Interests:Play & watch Football,movies ,music ,reading
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 28 August 2015 - 05:46 PM

 ശരാശരി  തിരക്കഥയ്ക്ക്   മുകളിൽ  സംവിധാന  മികവും ,വിത്യസ്ത ആഖ്യാന  ശൈലി കൊണ്ടും വിസ്മയം തീരത്തിരുന്ന  സംവിധായകൻ  ആണ്  ലിജോ  ജോസ്  പള്ളിശ്ശേരി.  നായകനും , സിറ്റി  ഓഫ്  ഗോടും,  ആമെനും  എല്ലാം  ആ  വിസ്മയങ്ങളിൽ  പെടുന്നു.  തന്റെ  നാലാമത്തെ  ചിത്രമായ  ഡബിൾ  ബാറെൽഇലും  പുതുമ  നിറഞ്ഞ  ശൈലി  തന്നെയാണ്  ലിജോ  കൊണ്ട്  വന്നിരിക്കുന്നത്...

 ലോജിക്   കണ്ടു  പിടിക്കാത്ത  കാലമാണെന്നും.. റഷ്യന്സും, ആഫ്രികന്സും ..മറ്റു  ദേശക്കാരും  മലയാളത്തിൽ  ആണ്  സംസാരമെന്നും  ഉള്ള  മുന്നറിയിപോടെയാണ് ചിത്രം  തുടങ്ങുന്നത്...

 രണ്ട്  രത്നങ്ങൾ  തേടി  പോകുന്ന   കുറെ  ഗ്യങ്ങ്സ്റെർ  ഗ്യാങ്ങ്സിന്റെ  കഥയാണ്  ഇരട്ടക്കുഴൽ  പറയുന്നത്. പ്രിത്വിരാജും ഇന്ദ്രജിത്തും  പാഞ്ചൊയും വിന്സിയുമായി ഒരു  ഗ്യാങ്ങ് ..സ്വീറ്റി  ആയി  ഇഷ  ശർവാനി. സൈലന്റ്  ആയി  സണ്ണി  വൈൻ  ...വിജയ്‌  ബബുഇന്റെ  ബില്ലി  ഗ്യാങ്ങ് .. അങ്ങിനെ  പേരറിയുന്നതും അറിയാത്തതുമായ  കുറേ  ഗ്യാങ്ങ്സ്...അങ്ങിനെ  രത്നങ്ങൾ  മാറി  മറിഞ്ഞും  അവ  കണ്ടു  പിടിക്കാനും  ഉള്ള  എല്ലാവരുടെയും  ഓട്ടത്തിലൂടെയും ആണ്   കഥ  പുരോഗമിക്കുന്നത്

 ദുര്ഭലമായ തിരകഥയ്ക്ക്  മുകളിൽ  ബഹു  തലങ്ങളിൽ  നിന്നുള്ള  ആഖ്യാന  ശൈലി  തന്നെ  ആണ്  ലിജോ  അവതരിപിചിരിക്കുന്നത് .. അമേൻ  എന്ന  മുന്  ചിത്രത്തിന്റെ  നേരെ  വിപരീദ ദിശയിൽ  ആണ്  ഡബിൾ  ബറൈൽന്റെ  അവതരണവും  എഡിറ്റിങ്ങും  എല്ലാം.

 ഓരോ  കഥാപാത്രങ്ങളുടെ  ഇന്റ്രോ  സീന്സ്  മികച്ചു  നിന്നു അതിനു  ശേഷം  ഒരു  ഞാണിന്മേൽ  കളിയെന്ന  പോലെയായിരുന്നു  ചിത്രത്തിന്റെ  ഒഴുക്ക്. ഓരോ  മികച്ച  ഷോട്ടിനു   ശേഷവും  അത്  അവതാളത്തിലാക്കണം എന്ന  പോലെയായിപോയി  അവതരണം . വിരസമായ  ഭാഗങ്ങൾ  അല്പം  ദൈര്ഘ്യ കൂടുതലോടെ  പലയാവർത്തി വന്നത്  സിനിമയുടെ  മൊത്തം  ഒഴുക്കിനെ  സാരമായി  ബാധിച്ചു

 സിനിമയുടെ  ടാഗ് ലൈൻ  സൂചിപ്പിക്കുന്നത്  പോലെ  "അടിയില്ല  വെടി മാത്രം " ആയി  ക്ലൈമാക്സിലെക്ക്  അടുക്കുന്നു .. പ്രേക്ഷകന്റെ  മുന്  ധാരണയെ  ശരി  വെച്ച്  കൊണ്ട്  അപ്രതീക്ഷിതമായി  ഒന്നും  സംഭവിക്കാതെ  ഒരു  ശരാശരി  ക്ലൈമാക്സ്‌ .. അടിയും  വെടിയും  പുകയും കൂടെ ഒരു ഹെലികോപ്റ്റെരും  ...

 നടന്മാരുടെ  അഭിനയ  മികവ് തീരെ  ആവശ്യപെടാനില്ലാത്ത ചിത്രമാണ്‌  അതുകൊണ്ട്  തന്നെ  അതിലേക്  കടക്കുന്നില്ല  .. എന്നിരുന്നാലും  ഒരു  വാക്ക്  പോലും  മിണ്ടാതെ  സൈലന്റ്  എന്ന  കഥാപാത്രം  കൌതുകം ഉണർത്തുന്നുണ്ട്..

ഒരു  ഗ്യാങ്ങ്സ്റെർ  കോമഡി  ശ്രേണിയിൽ  ഉള്പെടുന്ന  ചിത്രം  കഥയടക്കത്തോടെ   കൊണ്ട്  പോകാൻ  ലിജോയ്കു  കഴിഞ്ഞില്ല .. ചിത്രത്തിന്റെ   രണ്ടേ  മുക്കാൽ  മണികൂര്  ധൈര്ക്യവും  കഠിനം  തന്നെയാണ് .. കോമിക്  രീതിയിൽ  ചിത്രീകരിച്ച  സിനിമ  പലയിടത്തും  നിലവാരത്തകര്ച്ചയിലെക്ക്   പോയി  ..


 മറുവശം

 മലയാളികൾ  സ്വപ്നം  മാത്രം  കണ്ടു  നടന്നിരുന്ന  ടെക്നിക്കൽ  പെർഫെക്ഷൻ  ആണ്  ലിജോ ഈ ചിത്രത്തിലൂടെ  സമ്മാനിച്ചത് ..ഹോള്ളി വുദ്ദിനോട്  കിട  പിടിക്കുന്ന  പ്രശാന്തിന്റെ  സംഗീതവും  അഭിനന്തൻ രാമാനുജത്തിന്റെ  ചായഗ്രഹനവും  വിസ്മയകരം  തന്നെ  ആയിരുന്നു ..ആക്ഷൻ സീകൊൻസ്‌ എല്ലാം  പുതുമയുള്ളതും  മികവുറ്റതു  തന്നെ  ..മികച്ച ശബ്ദ മിശ്രണവും, മികച്ച കളർ ടോണും ചിത്രം സമ്മാനിക്കുന്നുണ്ട്
 നിര്മാണ  വൈദക്ത്യം  വാനോളം  ഉയരത്തി വിസ്മയിപ്പിച്ച   ലിജോയ്കു  അഭിനന്തനങ്ങൾ ..

 എന്നിരുന്നാലും  ഒരു  സിനിമ  എന്ന  നിലയില  പ്രേക്ഷകരുടെ  ആവശ്യവും  അഭിരുചിയും  ഉള്കൊല്ലാൻ  ചിത്രത്തിന് തീരെ കഴിയുന്നില്ല  ... പ്രേക്ഷക  നിരാശയാണ്  സിനിമയുടെ  ബാക്കി  പത്രം ....

 

**തെറ്റുകൾ ഉണ്ട് ക്ഷമിക്കുക


 • Vanampaadi, ღVavachiiღ, Varikkuzhi Soman and 4 others like this

#2 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,658 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 28 August 2015 - 08:11 PM

Appol ithum potti alle

Sent from my GT-N5110 using Tapatalk

#3 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,085 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 August 2015 - 12:22 AM

Chandu review ... :vgood:


 • ChanDu AshaN likes this


Users Awards

#4 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,165 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 August 2015 - 09:57 AM

നല്ല റിവ്യു ചന്തു. :good:

ചിലപ്പോഴെങ്കിലും രഞ്ജിനി ഹരിദാസിന്റെ ഡയലോഗ് പോലെ തോന്നുന്നത് അക്ഷര പിശാചുകൾ കടന്നുകൂടിയതുകൊണ്ടാകാം :doh:


 • ChanDu AshaN likes this


Users Awards

#5 ChanDu AshaN

ChanDu AshaN

  Nokkukutti

 • Royal Member
 • 12,653 posts
 • Interests:Play & watch Football,movies ,music ,reading
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 September 2015 - 12:59 PM

Thanks krishnetan..vanuz ;)

#6 ღVavachiiღ

ღVavachiiღ

  Cerelac Babe

 • Star of Stars
 • 30,642 posts
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 September 2015 - 01:07 PM

normal mallu film expect cheyth ponavarkk ishtapedillaannu aanu pothuve reviews soochipikunnath :mmm: 

puthuma ulla film ennum , kandittu parayaam bakki :(

 

chandu gud review :thnq:
Users Awards

#7 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,437 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 September 2015 - 02:20 PM

Nalla kadha undenkile padam vijayikku :think:
Ith oru english cinema pole aavum alle :mmm:

Nice review chandu :good:

Ini Ivide thanne kaanum ennu paranjitt , adikam kaanunnillallo :kaanam:

#8 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,658 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 04 September 2015 - 09:59 AM

ee onathinu release cheythathu ellam oru maathiri films aarunnu alle


0 user(s) are reading this topic

0 members, 0 guests, 0 anonymous users