Jump to content

Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

മസ്തിഷ്കപ്രക്ഷാളനം - വളവചരിതം ആട്ടക്കഥകള്‍

  • Please log in to reply
139 replies to this topic

#1 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:48 PM

നേരം തെറ്റിയ നേരത്ത് അമ്മയെപ്പോലും ഞെട്ടിച്ചുകൊണ്ട് ശൈഖുനാ കളത്തില്‍ ആനന്ദ് അല്‍ മുബാറക് അല്‍ മുത്തബ സേട്ടു എന്ന ഈ മനിതന്‍ ഫൂജാതനായി . ചെറുപ്പം മുതലേ നല്ല സ്വഭാവഗുണങ്ങളുടെ വിളനിലം ആയതുകൊണ്ടാവാം നാട്ടാരുടേയും വീട്ടാരുടെയും അല്‍പസ്വല്‍പം കൈക്രിയകളും കാല്‍ക്രിയകളും ലേശം കൂടുതലായിത്തന്നെ  വാക്രിയകളും വേണ്ടുവോളം കിട്ടി ബോധിച്ചുകൊണ്ടിരുന്നു . തല്‍ഫലമായി ഈയുള്ളവന്‍റെ എല്‍സ് ആന്‍ഡ്‌ പല്‍സ്  പ്ലസ് ഓര്‍ മൈനസ് ആവുകയും ചെയ്തുകൊണ്ടിരുന്നു . 
 
നാരീരത്നങ്ങളുടെ കൈപ്പാടുകള്‍ ഇനി ദേഹത്ത് പതിയാന്‍ ഇല്ലാത്തവണ്ണം ഫലഭൂയിഷ്ടമായപ്പോള്‍ വീട്ടാരും നാട്ടാരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു . നാടുകടത്തുക . അങ്ങനെ നാട്ടാരുടേയും വീട്ടാരുടെയും പൂജനീയ നാരീരത്നങ്ങളുടെയും ക്ഷേമ പരിപാലനത്തിനായി ഈയുള്ളവന്‍ ഒട്ടകങ്ങളുടെ നാട്ടിലേക്ക് വണ്ടികയറി . ഇപ്പോള്‍ ഇവിടെ ഒരു കമ്പനിയെ പാപ്പരാക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്നു . 
 
ആനന്ദ് ശങ്കര്‍ എന്നും ആനന്ദ് എന്നും ഒളകര വളവന്‍ എന്നും പേരുകള്‍ എനിക്കുണ്ട് . മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത പേരുകള്‍ കണ്ടമാനം നാട്ടുകാര്‍ എനിക്ക് വേണ്ടി സസന്തോഷം പതിച്ചു നല്‍കിയിട്ടും ഉണ്ട് . നിങ്ങള്‍ക്കും ഇതില്‍ എന്ത് വേണമെങ്കിലും വിളിക്കാം . തള്ളക്കു വിളി ഒഴിച്ച് .
 
ഇടക്കിടെ നാട്ടാര്‍ടെ ഉറക്കം കെടുത്താന്‍ വേണ്ടി എന്തേലും ഒക്കെ എഴുതാറുണ്ട് . അതിനൊക്കെ വളരെ ഭേഷായി കിട്ടാറും ഉണ്ട് . ഇനി ശരീരം ഒന്ന് പൊറോട്ട മാവ് പോലെ പതം വരാന്‍ വേണ്ടി അതൊക്കെ ഇവ്ടേം പോസ്റ്റ്‌ ചെയതാലോന്നു ഒരാലോചന . തല്ലിക്കോല്ലില്ലെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ ..
 
ഈഈഈഈഈഈഈഈശ്വരാ .. !! മിന്നിച്ചേക്കണേ :pray:
 
എന്റെ തല്ലുകൊള്ളിത്തരങ്ങളുടെയും പോയ പല്ലിന്റെയും കൂടിയ എല്ലിന്റെയും ലിസ്റ്റ് താഴെ വരിവരിയായി ഇട്ടിട്ടുണ്ട്. പ്രാന്തു പിടിക്കാന്‍ താല്പര്യമുള്ളവര്‍ സ്വന്തം റിസ്കില്‍ മാത്രം ക്ലിക്ക് ചെയ്തു വായിക്കേണ്ടതാണ് :Announce: 
 
Edited by VidalS ElePPaN, 25 June 2016 - 11:58 PM.

  • Vanampaadi, Mazha Thulli, InduChOOdaN and 9 others like this

#2 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:50 PM

അദ്ധ്യായം ഒന്ന് - കുഞ്ഞൂഞ്ഞേ ഇത് നീയാണോ

നേരം പര പരാ വെളുത്തു . തറ തറാ വെളുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കുഞ്ഞൂഞ്ഞു സമാധാനിക്കാന്‍ ശ്രമിച്ചു . ജനല്‍ തുറന്നു കുഞ്ഞൂഞ്ഞു പുറത്തേക്കു നോക്കി. ആഹാ .. അതാ കേള്‍ക്കുന്നു പല തരം പക്ഷികളുടെ കല പില ശബ്ദം. ഏതൊക്കെ പക്ഷികള്‍ ആണെന്ന് കണ്ടു പിടിക്കാന്‍ കുഞ്ഞൂഞ്ഞു ഒരു ശ്രമം നടത്തി.

കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ചു കിണറ്റിന്‍ കരയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വഴി കുഞ്ഞിന്‍റെ തലമുറകള്‍ പലതിനെയും തെറി വിളിക്കുന്ന പക്ഷി സാവിത്രി ആണെന്ന് ഉറപ്പിക്കാം. കാരണം ഈ കോളനിയില്‍ ഈ പക്ഷിക്ക് മാത്രമേ കാക്ക കാറും പോലെ ഉള്ള സമിണ്ട് ഉള്ളൂ . എന്തൊരു ഹമ്മിംഗ് ആണപ്പാ . ഇവളുടെ കൂടെ ആ കെട്ടിയോന്‍ പക്ഷി എങ്ങനെ ആണാവോ നില്‍ക്കുന്നെ ..

കേട്ടിയോന്‍റെ പുറത്തു ചെണ്ട കൊട്ടുന്ന പോലെ അടിച്ചു കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന പക്ഷി രമണി ആണോ അതോ ജാനകി ആണോ? എന്തായാലും ആ ആള്‍ക്ക് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അയ്യായിരത്തി ഇരുനൂറ്റി മുപ്പതില്‍ പാടാന്‍ ചാന്‍സ് കിട്ടും. അത്രയ്ക്ക് കേമമാണ്‌ താളവും ബോധവും.

ഉമ്മറ തിണ്ണയിലിരുന്നു മുറുക്കാന്‍ ഇടിക്കുന്ന മുതു കിളവിയെ പ്രാകുന്ന പക്ഷി ശാന്തമ്മ ആയിരിക്കും. ശാന്തമ്മ പക്ഷി ഉലക്കക്ക് പകരം ആ വല്യമ്മയെ ഉപയോഗിക്കാറുണ്ടെന്നാ പലരും പറയുന്നേ. എന്തിനു അതൊക്കെ ശ്രദ്ധിക്കണം ? നമ്മളായി നമ്മടെ പാടായി.

ആരാണ് കുഴല്‍ കിണറിന്‍റെ അടുത്ത് ബക്കറ്റില്‍ വെള്ളം തെറിപ്പിച്ചു സാധകം ചെയ്യുന്നത്? ഓ ആ നാട വിര പോലത്തെ ചെക്കന്‍ വിക്രമാദിത്യന്‍ ആണ്. ആരാണാവോ അവനു ഈ പേരിട്ടത്. ആ പേരും അവനെയും കണ്ടാല്‍ സാക്ഷാല്‍ വിക്രമാദിത്യ മഹാ രാജാവ് പോലും വലിച്ചു കൊണ്ടിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു ഓടിപ്പോയി തൂങ്ങി ചാകും. അയ്യോ അവന്‍ സാധകം ചെയ്യുക അല്ലായിരുന്നോ? കുളിക്കാന്‍ മടി ആയിട്ട് അവന്‍റെ ചേച്ചി സംഗീത അവനിട്ട് കൊട്ടുകയാണ് . കൊട്ട് കിട്ടിയ സന്തോഷത്തില്‍ വിക്രമാദിത്യ മഹാരാജാവ് എട്ടാം കട്ടക്ക് ഒമ്പതാം രാഗത്തില്‍ അലക്കുകയാണ്. എന്തൊരു കാറിച്ച. അവന്‍റെ ചേച്ചി സംഗീത ഒരു പോക്ക് കേസാണ് . അവളെ ഒന്ന് വളക്കാന്‍ വേണ്ടി കുറെ പാട് പെട്ടതാണ്. അവസാനം ചെരുപ്പ് മുഖത്ത് കിടക്കും എന്ന് പറഞ്ഞപ്പോള്‍ മുഖത്തിന്‌ നാട്ടുകാര്‍ കരം കെട്ടുന്നുണ്ടെന്നു പറഞ്ഞു പിന്മാറിയതാണ്. പോക്ക് കേസല്ലെങ്കില്‍ പിന്നെ അവള്‍ക്കൊന്നു വളഞ്ഞാലെന്താ? അതെങ്ങനാ കുടുംബത്തില്‍ പിറക്കണം പെണ്ണുങ്ങളായാല്‍ .

കുഞ്ഞൂഞ്ഞു പക്ഷി നിരീക്ഷണം മതിയാക്കി മൂരി നിവര്‍ത്തു . കണ്ടമാനം സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് ഉള്ളതില്‍ നല്ലത് നോക്കി നാല് കോട്ടുവാ വിട്ടു. യാതൊരു അഹങ്കാരവും കാണിക്കാതെ കൊട്ടുവാസ് അവരുടെ പാട്ടിനു ഇറങ്ങി പോവുകയും ചെയ്തു . പക്ഷെ കുഞ്ഞൂഞ്ഞു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പോയ കൊട്ടുവാസ് ഇങ്ങനെ ഒരു കൊടും ചതി ചെയ്യുമെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് ഇറങ്ങി അതുവഴി അങ്ങ് പോയാല്‍ പോരെ? ഇറയത്തു ചാര് കസേരയില്‍ മടക്കു പിച്ചാത്തി മടക്കി വച്ചിരിക്കുന്ന പോലെ കുത്തി ചാരി ഇട്ടിരിക്കുന്ന വല്യച്ഛന്‍റെ മൂക്കിലേക്ക് കയറി പോകണമായിരുന്നോ ?

" ഫാ ... ഉള്ള കള്ളും കഞ്ചാവും വലിച്ചു കേറ്റി കേറി വന്നോളും . മുടിയാന്‍ നേരത്ത് മുടിചൂര്‍പ്പന്‍ കൊലച്ചുണ്ടായ സന്തതി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ. തന്ത പോയ വഴിയെ നീയും പോകും. അതെങ്ങനെയാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "

നന്ദി നമസ്കാരം. രാവിലെ തന്നെ എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേട്ടാല്‍ പോലും ഇത്രയ്ക്കു ഐശ്വര്യം ഉണ്ടാകാനില്ല . എന്ത് സുന്ദരമായ പദങ്ങള്‍ . കുഞ്ഞൂഞ്ഞ് അത് കേട്ട് കോരിത്തരിച്ചു. രോമാഞ്ചിക്കാന്‍ കുഞ്ഞൂഞ്ഞിന്‍റെ ദേഹത്ത് മരുന്നിനു പോലും ഒരൊറ്റ രോമം ഇല്ലായിരുന്നു. അതുകൊണ്ട് രോമങ്ങള്‍ ഒട്ടു ആഞ്ചിയതും ഇല്ല.

അല്ല ഈ തന്തപ്പിടി എന്തിനാ ഈ മത്തന്‍റെയും കുമ്പളത്തിന്‍റെയും പിന്നാലെ പോകുന്നെ? പഴഞ്ചൊല്ലുകള്‍ ഒക്കെ മാറിയ വിവരം മൂപ്പില്‍സ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബ്ലടി പിത്തകാടീസ് . കണ്ട്രി ഫെല്ലോ . ഓള്‍ഡ്‌ ടീത്ത് ലെസ്സ് കിഴവന്‍ മൂക്കണാഞ്ചി . " ദേ കിഴവാ ശീമ പോര്‍ക്കെ . ചൊല്ലുകളൊക്കെ മാറി. മുരിങ്ങക്കാ നട്ടാല്‍ ചേന വിളയില്ലെന്നാ പുതിയ ചൊല്ല് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കിഴവന്‍ മൂപ്പിത്സിന്‍റെ വിവര സാങ്കേതിക വിദ്യ ഒന്ന് പരിപോഷിപ്പിച്ചാലോ എന്ന് വിചാരിച്ചതാണ്. പിന്നെ അടങ്ങി. എന്തിനാ വെറുതെ മൂപ്പിത്സിനെകൊണ്ട് സ രി ഗ മ പ ദ നീ പാടിക്കുന്നെ? വേണ്ട.. ജീവിച്ചു പോയ്ക്കോട്ടെ ഓള്‍ഡ്‌ മങ്കി തന്തപ്പടി .

എന്നാലും ഒരു കൊട്ടുവായ്ക്ക് ഇത്രേം പവറോ ? ഒന്ന് പരീക്ഷിച്ചു നോക്കാം. കുഞ്ഞൂഞ്ഞു വായുടെ മുന്നില്‍ കൈ കൊണ്ട് വച്ചു . കുഞ്ഞൂഞ്ഞിന്‍റെ കൈക്കുള്ള പ്രത്യേകത ആയിരുന്നു അത്. കൈ വായുടെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ സാധിക്കും. അതുപോലെ തല ചൊറിയുക, മൂക്കില്‍ വിരലിട്ടു തിരിക്കുക, ചെവിയില്‍ ചെറു വിരല്‍ കടത്തി പമ്പരം പോലെ കറക്കി ആത്മ നിര്‍വൃതി അടയുക തുടങ്ങിയ മറ്റുള്ള ഒരാള്‍ക്കും പറ്റാത്ത അഭ്യാസ മുറകളും കുഞ്ഞൂഞ്ഞിന് വശമുണ്ടായിരുന്നു.

കുഞ്ഞൂഞ്ഞു കയ്യിലേക്ക് ഊതി . എന്റമ്മച്ചീ .. ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു ദുര്‍ഗതി വരുത്തരുതേ .. ചുമരില്‍ ചാരി നിന്നത് രക്ഷയായി. അല്ലെങ്കില്‍ നാറ്റം കൊണ്ട് മറിഞ്ഞു വീണേനെ . എന്തായിരിക്കും ഈ നാറ്റത്തിനു കാരണം? കുഞ്ഞൂഞ്ഞു ഗവേഷണിക്കാന്‍ തുടങ്ങി. ഗവേഷണത്തിന്‍റെ അവസാനം കുഞ്ഞൂഞ്ഞു കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്

1 . പല്ല് തേച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു
2 . ഇന്നലെ പട്ട ചാരായം ആണ് കുടിച്ചത്
3 . മേമ്പൊടിക്ക് താറാ മൊട്ടയും കഞ്ചാവും വലിച്ചിരുന്നു
4 . വാ കഴുകിയിരുന്നില്ല .

എന്തായാലും ഇന്നൊന്നു പല്ല് തേക്കണം. കുളിക്കണോ? വേണ്ട. അത് അടുത്ത ആഴ്ച മതി. കുഞ്ഞൂഞ്ഞു പല്ല് തേക്കാനുള്ള യന്ത്ര സാമഗ്രികള്‍ തപ്പാന്‍ തുടങ്ങി . കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പഴയ പുസ്തകങ്ങളും തകര പാട്ടകളും കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ നിന്നും ഒരു ബ്രഷ് കണ്ടെടുത്തു. വല്ല എലിയും വലിച്ചുകൊണ്ട് പോയതായിരിക്കും. ബ്രഷിന്‍റെ പല്ലുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. അത്രയ്ക്ക് ഫിനിഷിംഗ്. എന്തായാലും വേണ്ടില്ല. ഇനി പേസ്റ്റ് വേണമല്ലോ. ഇനി അതൊക്കെ തപ്പി നേരം കളയാന്‍ നേരമില്ല . തല്‍ക്കാലം സോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം . അതിനു സോപ്പ് എവിടെ?

സോപ്പിനു വേണ്ടി ഉള്ള അന്വേഷണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കുഞ്ഞൂഞ്ഞു തുടങ്ങി വച്ചു. ഇനി വല്ല സി ബി ഐ യെകൊണ്ടും അന്വേഷിപ്പിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചു അതെക്കുറിച്ച് ഗവേഷണിക്കാന്‍ വേണ്ടി തയ്യാറെടുക്കുമ്പോഴാണ് സോപ്പ് കണ്ടത്. കഴുക്കോലിന്‍റെ മുകളില്‍ കൊണ്ട് വച്ചിരിക്കുന്നു പരട്ട എലി . അവനെ എങ്ങാന്‍ ഇപ്പൊ കയ്യില്‍ കിട്ടിയാല്‍ .. ഹാ ..

ബ്രുഷും സോപ്പും എടുത്തു കുളിമുറിയിലേക്ക് കയറി. ബ്രഷ് കൊണ്ട് സോപ്പിനു നോവാത്ത രീതിയില്‍ രണ്ടു തൊണ്ട് തോണ്ടി. എന്നിട്ട് പല്ല് തേക്കാന്‍ ആരംഭിച്ചു . മുഖം കഴുകി വീണ്ടും മുറിയിലെത്തി.

പുറത്തു കാക്കകള്‍ കാറുന്നു. കുയിലുകള്‍ കൂകുന്നു. മൂങ്ങകള്‍ മൂങ്ങുന്നു. കുഞ്ഞൂഞ്ഞിന് അതിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനാണ് കുഞ്ഞൂഞ്ഞ് . ഭാവിയെക്കുറിച്ച് ആലോചിച്ചിട്ട് ഒരു ഇതും പിടിയും കിട്ടുന്നില്ല. ചായക്ക്‌ പലഹാരം ഇഡ്ഡലി ആണോ അതോ ദോശ ആണോ. ഇനി അതിനു ചമ്മന്തി ആണോ സാമ്പാര്‍ ആണോ? ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ഇല്ല . അന്തവും കുന്തവും പിന്നെ പണ്ടേ ഇല്ലാത്തത് കൊണ്ട് അതെക്കുറിച്ച് ഗവേഷണിക്കാന്‍ തല്‍ക്കാലം കുഞ്ഞൂഞ്ഞ് താല്പര്യം എടുത്തില്ല . അടുക്കളയില്‍ കയറി സൌമ്യമായി അമ്മയെ വിളിച്ചു

" അമ്മേ ....................... "

മാതാജി തിരിഞ്ഞു നോക്കി . നില്‍ക്കുന്നല്ലോ തന്‍റെ സീമണ്ട ഫുത്രന്‍ . കടിഞ്ഞൂല്‍ സന്തതി. അവസാന കാലത്ത് തനിക്കു വായ്ക്കരിയിടാനും കൊള്ളി വെക്കാനും ദൈവം തന്ന അരുമ സന്താനം . സദ്‌ ഗുണ സമ്പന്നന്‍ , വായില്‍ വിരലിട്ടാല്‍ കടിക്കാത്തവന്‍ ... മകനെ നോക്കും തോറും മാതാജിക്ക് രോമാഞ്ചം . ആഹ്ളാദം ആമോദം .... സന്തോഷം കൊണ്ട് അമ്മച്ചിക്ക് പള്ളിയില്‍ പോയി ഒരു പാട്ട് കുര്‍ബാനയോ പള്ളിപ്പെരുന്നാളോ വരെ നടത്തിയാലോ എന്ന് ആശ തോന്നി.

" തള്ളേ .... എന്ത് കാഴ്ച കണ്ടോണ്ടു നിക്കുവാ ? വെശന്നിട്ടു പാടില്ല. വല്ലതും തിന്നാന്‍ ഇരിപ്പുണ്ടെങ്കില്‍ താ "

മകന്‍റെ തിരു വചനങ്ങള്‍ കേട്ട് മാതാജിയുടെ മനസ് നിറഞ്ഞു . പള്ളിപ്പെരുനാളും പാട്ട് കുര്‍ബാനയും എന്ന ആശകള്‍ ശൂ .... എന്ന് കൈകൊട്ടി പാടിക്കൊണ്ട് ഇറങ്ങി പോകുന്നത് മാതാജി വിഷമത്തോടെ നോക്കി നിന്നു.

മകന് മുണുങ്ങാന്‍ ദോശയും ചമ്മന്തിയും വിളമ്പി. മാതാജി ഇന്‍റെര്‍ നാഷണല്‍ കാര്യമായ പശുവിനു കാടി കൊടുക്കുക എന്ന അതി ഭീകരമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പോയി. വയറു നിറച്ചു മുണുങ്ങി നാലഞ്ചു സുന്ദരന്‍ എമ്പക്കങ്ങളും വിട്ടു കുഞ്ഞൂഞ്ഞ് ഇറങ്ങി നടന്നു .

അതെ കുഞ്ഞൂഞ്ഞിന്‍റെ ജീവിതത്തിലെ ഒരു ദിവസം തുടങ്ങുകയാണ് .

  • Vanampaadi, Mazha Thulli, InduChOOdaN and 5 others like this

#3 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:51 PM

അദ്ധ്യായം - രണ്ട് . പിന്നേം കുഞ്ഞൂഞ്ഞ് :doh:

റോഡില്‍ ഇറങ്ങി നിന്ന് കുഞ്ഞൂഞ്ഞ് ഇടത്തേക്ക് നോക്കി. വലത്തേക്ക് നോക്കി. മേലേക്കും താഴേക്കും നോക്കി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒന്ന് തിരിഞ്ഞും നോക്കി. എങ്ങോട്ട് പോകണം? അതെപ്പറ്റി ഒന്ന് ഗവേഷണിച്ചാലോ എന്ന് കുഞ്ഞൂഞ്ഞിലെ ഗവേഷകന്‍ ആലോശിച്ചു . പിന്നൊന്നും ചിന്തിച്ചില്ല. അങ്ങ് ഗവേഷണിച്ചു .
 
1 . ഇടത്തേക്ക് പോയാല്‍ പാരലല്‍ കോളേജ് . അവിടേക്ക് പോയാല്‍ ഇന്നലെ സൂസന്നയെ കമ്മെന്ടടിച്ചതിന്റെ പേരില്‍ അവളുടെ ജിം ചെട്ടനെങ്ങാന്‍ ചോദിയ്ക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ കട്ടേം പടോം മടങ്ങും. ദൈവം സഹായിച്ചു കട്ടയും ഇല്ല പടവും ഇല്ല. അത് പക്ഷെ ആ അഹങ്കാരി ചേട്ടന് അറിയില്ലല്ലോ. എന്തിനാ വെറുതെ അടി ഇരിക്കുന്നിടത്ത് മോന്ത കൊണ്ട് വക്കുന്നെ? വേണ്ട 
 
2 . വലത്തേക്ക് പോയാല്‍ നേഴ്സറി . അങ്ങോട്ട്‌ പോയിട്ടെന്തിനാ? കൊച്ചു പിള്ളേര്‍ക്ക് വാവാവോ പാടി കൊടുക്കാനോ? എന്‍റെ ഫട്ടി ഫോകും 
 
3 . കിഴക്കോട്ടു പോയാല്‍ കള്ള് ഷാപ്പിലെത്തും . ഇന്നലത്തെ കെട്ടു വിടാന്‍ മൂന്നാലെണ്ണം അങ്ങ് താങ്ങാം. കുഞ്ഞൂഞ്ഞു കീശയില്‍ തപ്പി നോക്കി . ന പൈസ ന ചില്ലറ . പോക്കെറ്റിലേക്ക് നോക്കിയ കുഞ്ഞൂഞ്ഞു അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടു . കണ്ടമാനം ദീര്‍ഘ നിശ്വാസംസ് സ്റ്റോക്ക്‌ ഉണ്ടായത് കൊണ്ട് വിടുന്നതില്‍ കുഞ്ഞൂഞ്ഞ് പിശുക്ക് കാണിച്ചില്ല. അതുകൊണ്ട് തന്നെ നിശ്വാസംസ് നല്ല അന്തസ്സായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി . ഉത്സവം കഴിഞ്ഞ പറമ്പ് പോലെ വിജനമായി കിടക്കുന്ന കീശ . ഷാപ്പ്‌ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കുഞ്ഞൂഞ്ഞിന് തോന്നി . ഒട്ടും അമാന്തിച്ചില്ല. ഷാപ്പിന്റെ നേരെ നോക്കി കൊടുത്തു നല്ല നാല് കൊഞ്ഞനം . 
 
4 . പടിഞ്ഞാറോട്ട് പോയാല്‍ ക്ലബ്‌ . അവിടെ ഉണ്ടാകും തന്റെ സല്സ്വഭാവികളായ സങ്ങാതിമാര്‍ . മാര്‍കളുടെ മെയിന്‍ പണി കള്ളടിയും ചീട്ടു കളിയും . പിന്നെ അല്ലറ ചില്ലറ വായ്‌ നോട്ടവും. പലരുടെയും വായില്‍ വിരലില്‍ എണ്ണാവുന്ന പല്ലുകള്‍ മാത്രേ ഉള്ളൂ . നാട്ടുകാരുടെ സ്നേഹപ്രകടനം അതിര് കവിയുമ്പോള്‍ പല്ലുകളുടെ എണ്ണം കുറയും എല്ലുകളുടെ എണ്ണം കൂടും . ഇപ്പൊ തന്നെ വായില്‍ പല്ലുകള്‍ കൊറഞ്ഞു വരികയാണ്. ഇനീം കുറക്കണോ? 
 
വേണ്ട . ആദ്യം ക്ലബ്ബിലേക്ക് പോകാം . തീരുമാനം പെട്ടെന്നായിരുന്നതുകൊണ്ട് പിന്നെ കുഞ്ഞൂഞ്ഞ് മറ്റൊന്നും ചിന്തിച്ചില്ല. നേരെ അങ്ങ് നടന്നു . നടക്കുന്നതിനിടയിലാണ് കുഞ്ഞൂഞ്ഞ് ഒരു കാര്യം ശ്രദ്ധിച്ചത് . ചെരിപ്പിന്റെ വള്ളി പോട്ടാറായിരിക്കുന്നു . വള്ളിയെ നോക്കും തോറും കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു . നാട്ടിലെ ഏറ്റവും പുരാതന വസ്തുവായ വള്ളിയമ്മ . വള്ളിയമ്മ ഈസ്‌ നല്ലൊരു അമ്മ . ഒരു സ്ത്രീ രത്നം . വള്ളി രത്നത്തിന്റെ ഫര്താവിന്റെ പേര് വേലുക്കുട്ടി . വേലുക്കുട്ടിയും ഒരു രത്നമായിരുന്നു . വേലു രത്നത്തിന് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . വൈകുന്നേരം കള്ളടിച്ചു പാമ്പായി വട്ടവും ചതുരവുമായി വന്നു വള്ളി രത്നതിനെ കുനിച്ചു നിര്‍ത്തി ടമാര്‍ പടാര്‍ എന്ന് ഭീകര ശബ്ദത്തില്‍ നടുപ്പുറത്ത് അലക്കും. ആദ്യമൊക്കെ വള്ളിയമ്മക്ക് ഈ പരിപാടി അല്പം പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു ശീലമായി മാറിയതോടെ ഇടി കിട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി . വേലു രത്നം കുടിച്ചു വന്നു ഇടിക്കാന്‍ മറന്നുപോയാലും ഫാര്യാ രത്നം ഉറക്കത്തീന്ന് വിളിചെണീപ്പിച്ചു ഇടിപ്പിക്കുമായിരുന്നു . 
 
അങ്ങനെ ഒരുനാള്‍ വേലുക്കുട്ടി രത്നം മര്‍ഗയാ . ഇടി കൊള്ളാതെ വള്ളി മാതാവിനുണ്ടോ ഉറക്കം വരുന്നു ? തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉരുണ്ടും പിരണ്ടും നോക്കി. നോ രക്ഷ . വള്ളി രത്നം പുറത്തിറങ്ങി മുറ്റത്ത്‌ കൂടെ തേരാപ്പാരാ നടന്നു . അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം വള്ളി മാതാജി കണ്ടത് . ചെരിപ്പിട്ടിട്ടില്ല . ചെരിപ്പും തപ്പി വീടിനു ചുറ്റും നടന്നപ്പോള്‍ വള്ളി മാതാജി രോമാഞ്ച കഞ്ചുകമണിയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു വസ്തു കണ്ടത് . അമ്മിയും അമ്മിക്കുഴയും . ഒട്ടും മടിച്ചില്ല . അമിക്കുഴയും എടുത്തു കൊണ്ട് തിരിച്ചു നടന്നു. ഓല മേഞ്ഞ മേല്‍ക്കൂരയിലേക്ക് അമ്മിക്കുഴ എറിഞ്ഞു . എന്നിട്ട് കുനിഞ്ഞു നിന്നു . അമ്മിക്കുഴ " ഭും " എന്ന ശബ്ദ വാദ്യ മേള ഘോഷത്തോടെ വള്ളിയമ്മയുടെ നടുപ്പുറത്ത് വന്നു വീണു . 
 
ആഹഹഹ ... ചെറിയാന്‍ ജി ഇടിക്കുന്ന അതേ പോലെ തന്നെ . വള്ളി മാതാജിക്ക് ഹരം കയറി . പിന്നേം പിന്നേം അമ്മിക്കുഴ എറിഞ്ഞു . ഭും ഭും ശബ്ദം പിന്നേം പിന്നേം ... പത്തു പതിനഞ്ചു പ്രാവശ്യം എറിഞ്ഞതോടെ വള്ളിയമ്മക്ക് ഉറക്കം വന്നു തുടങ്ങി . അമ്മിക്കുഴ എടുത്തു വച്ചു പോയി സുഖമായി ഉറങ്ങുകയും ചെയ്തു . 
 
മരിക്കുന്നത് വരെ വള്ളി മാതാജി ഈ കര്‍മ്മം ക്രിയ ചെയ്തിരുന്നു . മരിച്ചതിനു ശേഷം ചെയ്യാറുണ്ടോ എന്ന് അമ്മച്ചിയാണേ കുഞ്ഞൂഞ്ഞിന് ഒരു അറിവും ഇല്ല . 
 
വള്ളി ചരിതം ആട്ടക്കഥ ഓര്‍ത്ത് നടക്കുന്നതിനിടയില്‍ കുഞ്ഞൂഞ്ഞ് മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടുന്ന ഒരു കാഴ്ച കണ്ടു . കുറച്ചു മുമ്പിലായി നില്‍ക്കുന്നല്ലോ തന്‍റെ ഫ്രേമ ഫാജനം ... ഫ്രാണ ഫ്രേയസി ... ഞണ്ടുങ്കല്‍ ഓമന ... ഓമനയെ കണ്ട കുഞ്ഞൂഞ്ഞിന് വണ്ടര്‍ . കുഞ്ഞൂഞ്ഞിനെ കണ്ട ഓമനക്കു വണ്ടറോട് വണ്ടര്‍ . രണ്ടാളുടെം വണ്ടര്‍ കണ്ടു വണ്ടറടിച്ച കുഞ്ഞൂഞ്ഞിന്റെ മീശ രോമാങ്ങള്‍ക്ക് വരെ രണ്ടു ണ്ട ഉള്ള വണ്ടര്‍ ..
 
കുഞ്ഞൂഞ്ഞ് ഓമനയുടെ അടുത്തേക്ക് പതിയെ ചുവടു വച്ചു . ഓമനയുടെ ഞണ്ടിന്റെ കണ്ണു പോലെ തെങ്കോട്ടും വടങ്കോട്ടും ഉള്ള കണ്ണിലേക്കു നോക്കും തോറും കുഞ്ഞൂഞ്ഞിന് നാണകം . ഷോക്കടിച്ച കാക്ക പോലെ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് നാനകത്തോടെ നിലത്തു കാലു കൊണ്ട് ചേനയും ചക്കയും മാങ്ങയും ഇന്ത്യയുടെ ഫൂഫടവും വരച്ചു . 
 
" ഓമന എന്താ ഇവിടെ നിക്കുന്നെ ? "
 
" ഞാന്‍ ചേട്ടനെ കാത്തു നിന്നതാ ... " ഓമനയുടെ കിളി മൊഴി .. കാക്കയും ഒരു കിളി തന്നെ എന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ ഓര്‍ത്തു. തന്നെ പ്രോട്യൂസ് ചെയ്തവരോട്‌ അന്നാദ്യമായി കുഞ്ഞൂഞ്ഞിന് വെറുപ്പ്‌ തോന്നി . രോമാന്ജിക്കാന്‍ മരുന്നിനു പോലും ഒരു രോമമില്ലാത്ത ഒരു മഹനെ എന്തിനു ജനിപ്പിച്ചു എന്റെ നിന്തിരുവടിയായ ധന്യ പിതാവേ .... മുകളിലേക്ക് നോക്കി കുഞ്ഞൂഞ്ഞ് തന്‍റെ ഡാഡി യെ മനസ്സില്‍ പ്രാകി .
 
" എന്തിനാ എന്നെ കാത്തു നില്‍ക്കുന്നെ ? " കുഞ്ഞൂഞ്ഞിന് വള്ളി പൊട്ടാറായ ചെരുപ്പ് മുതല്‍ ആകാംക്ഷ പെരുത്ത്‌ കയറി തലയില്‍ വന്നു "ട്ടോ" എന്ന് പൊട്ടി . 
 
ഓമന കുഞ്ഞൂഞ്ഞിന് ഒരു കമ്പനി കൊടുത്തു കൊണ്ട് നിലത്തു ചേന വരക്കാന്‍ ആരംഭിച്ചു . 
 
"എനിക്ക് ..... എനിക്ക് ..... "
 
" എന്താ ? ഓമനയുടെയും ചെരിപ്പിന്റെ വള്ളി പൊട്ടാറായോ ? " കുഞ്ഞൂഞ്ഞിന്റെ കണ്ണുകള്‍ ഓമനയുടെ കാലുകളിലേക്ക് പോയി .
 
" അതല്ല .. എനിക്ക് ചേട്ടനെ ഇഷ്ടമാണ് ... "
 
ഹല്ലെല്ലൂയ്യ .. സ്തോത്രം ... കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പത്തിരുപത്തഞ്ചു ലഡ്ഡു ഒരുമിച്ചു പൊട്ടി . വീട്ടിലേക്കു ഓടിപ്പോയി തന്റെ മാതാജിയെ ചുമ്മാ ഒരു രസത്തിനു ഉന്തി മറിച്ചിടാനും വീടിനു ചുറ്റും കൈകൊട്ടിപ്പാടി നടക്കാനും കുഞ്ഞൂഞ്ഞിന് അദമ്യമായ ആശ ഉണ്ടായി . സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഓമനയുടെ കാലു വാരി നാല് അലക്ക് അലക്കിയാലോ എന്നും കുഞ്ഞൂഞ്ഞ് ചിന്തിച്ചു . എന്തിനാ വെറുതെ നാട്ടുകരെകൊന്ദ് പ്രാന്താ എന്ന് വിളിപ്പിക്കുന്നെ ? വേണ്ട .. തല്‍ക്കാലം തന്റെ ഫ്രേമ ഫാജനത്തെ ഫ്രേമിച്ചു ഫ്രേമിച്ചു പ്രേം കുമാറോ പ്രേം നസീറോ ആകാം . 
 
കുഞ്ഞൂഞ്ഞ് പ്രേമപുരസ്സരം ഓമനയുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ട ഓമന പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നിന്നു

  • Vanampaadi, Mazha Thulli, InduChOOdaN and 5 others like this

#4 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:53 PM

അദ്ധ്യായം മൂന്ന് - ഞാനേരി മാണിക്യം - ഒരു കോഴിക്കൊലപാതകത്തിന്‍റെ കഥ
 
സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം . അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു . എന്താണെന്നറിയാന്‍ വയ്യ . ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ് . ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും .
 
" പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ ... !!! " 
 
ഞാന്‍ കേട്ട് ട്ടാ പറഞ്ഞത്‌ .. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത് ..
 
സംഗതി എന്താന്നു വച്ചാ ... സിമ്പിള്‍ ... 
 
വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ് . അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും . കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും . ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട് . പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍ അതിനു പോകും . പിന്നെ ഞാന്‍ മാത്രേ കാണുള്ളൂ .. പൈസ ഇല്ലാത്തവന്‍ ഇറച്ചിക്കടയില്‍ ചെന്ന പോലെ ഞാനങ്ങനെ മിഴുങ്ങസ്യാന്ന് നില്‍ക്കും . പാവം ഞാന്‍ ...
 
കോഴിയെ പുറത്തു കടയില്‍ നിന്നും വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല . വീട്ടില്‍ ഒരു ഉളുപ്പും ഇല്ലാതെ രാവിലെ മുതല്‍ ഒരു പണീം ചെയ്യാതെ തേരാപ്പാരാ നടക്കുന്ന ഏതെങ്കിലും ഒരു കോഴിയെയോ കോഴിനിയെയോ ഓടിച്ചിട്ടു പിടിക്കും . 
 
അല്ല . നിങ്ങള് പറ . ഇതുങ്ങള്‍ക്കൊക്കെ വല്ല പണീം ചെയ്തൂടെ ? 
 
ഞാനൊക്കെ എന്തൊക്കെ പണികള്‍ ചെയ്യുന്നുണ്ട് ? 
 
രാവിലെ എണീക്കുന്നു . പല്ല് തേക്കുന്നു .. കുളിക്കുന്നു ( ശിവനേ ............ !!! ) ചാവാന്‍ പോകുന്ന പോലെ ഇപ്പൊ കരയും എന്ന ഭാവത്തില്‍ പൊത്തക സഞ്ചിയും ( പിന്നെയും ശിവനേ .... !!!! ഇപ്പൊ ശിവനെ വിളിക്കാന്‍ കാരണം ഉണ്ട് . മിക്കവാറും സഞ്ചിയില്‍ പുസ്തകംസ് ഒന്നും കാണൂല്ല . മാങ്ങയും കശുവണ്ടിയും അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് സാമഗ്രികളും , പിന്നെ ഉച്ചക്ക് ഭക്ഷിപ്പാന്‍ ഉള്ള സോറും ഹൂട്ടാനും മാത്രേ ഉണ്ടാവൂ . മാങ്ങ പോകുമ്പഴും വരുമ്പഴും തിന്നാന്‍ . കശുവണ്ടി സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് അണ്ടിത്തമ്പ് കളിക്കാന്‍ . മറ്റുള്ള വസ്തു വഹകള്‍ എന്തിനെന്ന് അമ്മച്ചിയാണേ എനിക്കൊരു ഊഹവും ഇല്ല ) തോളില്‍ ഇട്ട് പോകും . സ്കൂളില്‍ എന്താണ് പണിയെന്നു പിന്നെ പറയാം . 
 
ഉച്ചക്ക് മാമുണ്ണും . പിന്നേം ഉറക്കം . സോറി പഠനം ( ഞാനിന്നു ശിവനെ വിളിച്ചു ചാവും ) . വൈന്നേരം സ്കൂളില്‍ നിന്ന് പുറത്തു ചാടിയാല്‍ ഉടനെ അടുത്തുള്ള പാടത്തേക്ക് പായും . അവിടെയാണ് ഫുട്ബാള്‍ , ക്രിക്കെറ്റ് തുടങ്ങിയ നാടന്‍ കളികളും , ഒളിച്ചേ കണ്ടേ , അണ്ടിത്തമ്പ് , കിളിമാസ്‌ തുടങ്ങിയ വിശ്വ വിഖ്യാതമായ കളികളും അരങ്ങേറുന്നത് . എല്ലാ കളികളും എനിക്ക് നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ മിക്കവാറും കളി കണ്ടുകൊണ്ട് നില്‍ക്കും . മറ്റുള്ളോര്‍ പറയും കളി അറിഞ്ഞൂടാഞ്ഞിട്ടാണെന്നു . ചുമ്മാതാ .. വിശ്വസിച്ചു പോകരുതേ ..
 
പിന്നെ നമക്ക് ഇന്റെറസ്റ്റ്‌ ഇല്ലാത്ത ഒരേ ഒരു കളിയെ ഉള്ളൂ . വായ്നോട്ടം . 
 
പാട വരമ്പത്തൂടെ പോകുന്ന ചെറു കിളികള്‍ മുതല്‍ പറക്കാന്‍ പോയിട്ട് ഇഴയാന്‍ പോലും വയ്യാത്ത തൈക്കിളികളെ വരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കും . അതില്‍ നിന്ന് എന്റെ പ്രായത്തില്‍ ഉള്ള ചെറു കിളികളെ പ്രേമപുരസ്സരം നോക്കും . അവര്‍ക്ക് ഞാന്‍ പ്രേമപുരസ്സരം നോക്കുന്നത് വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട് . ഒരിക്കല്‍ ഞാന്‍ പ്രേമപുരസ്സരം ശാന്തിയെ നോക്കി . മൂന്നാം പക്കം ആണ് അവള്‍ കണ്ണ് തുറന്നത് . പെണ്‍കുട്ടികള്‍ അല്ലേ ? വളരുന്ന പ്രായം അല്ലേ ? ശരിക്ക് ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല . അതായിരിക്കും തളര്‍ന്നു വീണത്‌ . 
 
പക്ഷെ ശാന്തീടെ അച്ഛനും അമ്മാവനും എത്ര പറഞ്ഞിട്ടും മനസിലാവണ്ടേ . എന്റെ നോട്ടം കണ്ടു പേടിച്ച് ബോധം കെട്ടു വീണതാണത്രേ . എന്തൊരു കള്ളം . മനുഷ്യന് വിവരം ഇല്ലെന്നു വച്ച് ഇങ്ങനേം പൊട്ടത്തരം വിളിച്ചു പറയുമോ ? കഷ്ടം കഷ്ടം !!!!
 
എന്നെ അവര്‍ നല്ല രീതിയില്‍ ഉപദേശിച്ച് നന്നാക്കി . അതിന്റെ പരിണത ഫലമായി എന്റെ കവിള്‍ വളരെയധികം നന്നായി . ആ പോക്കങ്ങു പോയ്ക്കോളും പണ്ടാരങ്ങള്‍ എന്ന് കരുതി ആശ്വസിച്ചതാണ് . തിരിഞ്ഞു നിന്ന് അവള്‍ടെ അപ്പന്‍ ഒരു കാര്യം കൂടി വളരെ ശാന്തതയോടെ ; സ്നേഹത്തോടെ പറഞ്ഞു .
 
" കഴുവേര്‍ട മോനേ .. !!! "
 
" എന്തോ ............................. " വിളി കേട്ടത് മനസ്സില്‍ മാത്രം . പുറത്തേക്കു സൌണ്ട് വരാന്‍ സുണ്ടുകള്‍ സമ്മതിക്കണ്ടേ . 
 
ഞാന്‍ എന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് അവരെ മാറി മാറി നോക്കി . അതിനിടെ അവര്‍ ബാക്കി കൂടി ഫില്‍ ചെയ്തു .
 
" ഇനിയെങ്ങാന്‍ പെമ്പിള്ളേര് പോണ വഴീല്‍ നിന്നെ കണ്ടാല്‍ .... !@#$%^&*^%$#@ ( ശക്തി തരൂ കാവിലമ്മേ ... ) നിന്റെ തവളക്കണ്ണു ഞാന്‍ അടിച്ചു പൊട്ടിക്കും !!! "
 
സന്തോഷം . മനസ്സില്‍ ലഡ്ഡുക്കള്‍ പൊട്ടി . 
 
തവളേടെ കണ്ണു അടിച്ചു പൊട്ടിച്ചോ . എന്റെ കണ്ണു ഞാന്‍ തരൂല്ല . അമ്പടാ ... 
 
അതും ഞാന്‍ പറഞ്ഞത് മനസ്സില്‍ തന്നെ . ആദ്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറയണം എന്ന് കരുതിയതാണ് . പിന്നെ കരുതി . അത് കേട്ടാല്‍ അവര് മുന്‍കരുതല്‍ എടുക്കും . കണ്ണെടുക്കാന്‍ വരുമ്പോ കൊടുക്കാതിരുന്നാല്‍ പോരേ ? അവര് ചമ്മിപ്പോട്ടെ .
 
ഞാനിതെവിടെക്കാ പോകുന്നത് ? ശോ ...
 
വിളക്ക് വെക്കാറാകുമ്പോ വീട്ടില്‍ ക്ഷീണിച്ചു ചെന്ന് കയറും . അമ്മേടേം അച്ഛന്റേം വായിലിരിക്കുന്ന സാഹിത്യ ഭാഷയിലെ നല്ല നല്ല പ്രയോഗങ്ങള്‍ കേട്ട് സായൂജ്യമടഞ്ഞു അടുക്കളയില്‍ കയറി തിന്നാന്‍ കൊള്ളാവുന്ന സകലതും എടുത്ത് തിന്നും . പിന്നെ ബാലരമയും പൂമ്പാറ്റയും വായിക്കും . 
 
വായിച്ച് ഒരു വഴിയാകുമ്പോള്‍ കേള്‍ക്കാം സ്നേഹമസൃണമായ അമ്മയുടെ സ്വരം 
 
" വല്ലതും നക്കീട്ട് കെടന്നൊറങ്ങെടാ തല തെറിച്ചവനേ ... !!! "
 
അത്താഴം കഴിക്കാനുള്ള സൈറന്‍ ആണത് . സൈറന്‍ മുഴങ്ങുമ്പോള്‍ എണീറ്റ്‌ പോയി ഞ്ഞം .. ഞ്ഞം .. ന്ന് വെട്ടി വിഴുങ്ങി കിടന്നുറങ്ങും .
 
ഇത് വല്ലതും കോഴി ചെയ്യുന്നുണ്ടോ ? രാവിലെ എണീറ്റ്‌ കൊക്കോക്കോ ... ന്ന് കൊക്കി പുറത്തിറങ്ങും . ഇടയ്ക്കിടെ കൊക്കോക്കോ മാത്രം പറഞ്ഞാല്‍ മതി . കൊക്കോക്കോക്കിടയില്‍ തീറ്റയും കുടിയും എല്ലാം നടക്കും . വേറെ ഒന്നും അറിയണ്ട . സുഖിമാന്‍ കോഴി . ഹും 
 
അങ്ങനെ ഈ കഥ നടക്കുന്ന സുദിനം വന്നെത്തി . മേമയും കുടുംബവും വിരുന്നു വന്നു . ട്ടെന്‍ട്ടെഡെന്‍ ...... 
 
ഞാന്‍ പ്രായമായ ഒരു പൂവന്‍ കോഴിയുടെ പിറകില്‍ പോയി ഓട്ട മല്‍സരത്തിനു വിസില്‍ കാത്തു നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുകയാണ് . 
 
" ആ പൂവനെ ഇങ്ങു പിടിച്ചേടാ .... !!! "
 
അമ്മയുടെ ആജ്ഞ കേട്ടതും ഞാന്‍ പൂവന്റെ പിന്നാലെ പാഞ്ഞു . 
 
" രെച്ചിക്കണേ ..... " എന്നും പറഞ്ഞ് ഫൂവന്‍ ഓടി . പക്ഷെ മാലോകര്‍ കേട്ടതു കൊക്കോക്കോ മാത്രം . പാവം കോയി .
 
മാരത്തോണ്‍ ഓട്ടം കഴിയാറായി ,. അവസാന ലാപ്പില്‍ പൂവന്‍ എന്റെ കയ്യില്‍ !!! 
 
അപ്പോഴാണ്‌ അടുത്ത പ്രശ്നം . എപ്പോഴും കോഴിയെ അറുക്കുന്നത് അച്ഛനാണ് . അച്ഛന്‍ ഇപ്പൊ ജോലിക്ക് പോയിരിക്കുകയാണ് . എന്ത് ചെയ്യും ? 
 
" എന്ത് ചെയ്യും ? " അമ്മയും ഇരുന്നു തിങ്കി .
 
അമ്മയ്ക്ക് കോഴിയെ കൊല്ലുന്നത് പേടിയാണ് . വിരുന്നുകാരോട് കൊല്ലാന്‍ പറയുന്നത് ശരിയല്ലല്ലോ . പിന്നെ ഉള്ളത് ഞാനാണ് . 
 
ഞാന്‍ .... ധീരന്‍ !!! വീരന്‍ !!! വില്ലാളി വീരന്‍ ... വീരമണികണ്ഠന്‍ !!! സ്വാമിയെ ശരണമയ്യപ്പാ ....
 
അമ്മയുടെ അറിവിലേക്കായി ഞാന്‍ പതിയെ ഉണര്‍ത്തിച്ചു " കൊയീനെ ഞാന്‍ കൊന്നോളാം !!! " 
 
പറഞ്ഞ ശേഷം അമ്മയുടെ കൈ എത്തുന്ന രീതിയില്‍ ഞാനെന്റെ കവിള്‍ സെറ്റ് ചെയ്തു . അടി മിസ്സാവരുതല്ലോ . 
 
പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മ പറഞ്ഞു . 
 
" ശരി ... സുബീനെക്കൂടി വിളിച്ചോ !!!! "
 
സുബി . അമ്മായീന്റെ മോന്‍ . എന്റെ ഹളിഹൂട്ടുഹാരന്‍ . വായ്നോട്ടത്തിലും തല്ലുകൊള്ളിത്തരം കാണിക്കുന്നതിലും എനിക്ക് ശിഷ്യപ്പെട്ടവന്‍ !!! 
 
ഞാന്‍ സുബിയെ വിളിച്ചു കൂവി 
 
" ഡാ സുവീ .... ബാടാ ... കൊയീനെ കൊല്ലാം .. !!! "
 
എന്റെ ആജ്ഞ ശിരസ്സാ വഹിച്ച് സുബി ഓടിയെത്തി . 
 
കോഴിയെ കൊല്ലുന്നതിനു മുമ്പ്‌ കോഴിക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുണ്ട് . ആ ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിലെക്കായി ഒരു വലിയ കപ്പ്‌ വെള്ളം കൊണ്ട് വച്ചു . സുബി കപ്പ് പിടിച്ചു . ഞാന്‍ കോഴിയെ ഉദാര മനസ്കതയോടെ കപ്പിലേക്ക് അടുപ്പിച്ചു 
 
" കുടിച്ചോടാ കോയീ ... " 
 
കപ്പും വെള്ളവും കണ്ട കോഴി തല തിരിച്ചു . ഞാനും സുബിയും കോഴിയുടെ മുഖത്തേക്ക് നോക്കി . കോഴിയുടെ മുഖത്ത് പുച്ഛം !!! പരമ പുച്ഛം !!! പുച്ഛത്തോട് പുച്ഛം !!! 
 
കൊല്ലാന്‍ നേരത്തെങ്കിലും ഒരു നല്ല പാത്രത്തില്‍ കുറച്ച് നല്ല വെള്ളം തന്നൂടെടാ പട്ടികളെ .... എന്ന ഭാവം കോഴിച്ചേട്ടന്റെ മുഖത്ത് . നോക്കണേ അഹങ്കാരം !!!
 
എന്തൊക്കെ ചെയ്തിട്ടും കോഴി വെള്ളം കുടിക്കുന്നില്ല . എന്ത് ചെയ്യും ? തിങ്കാന്‍ സുബിയും എനിക്ക് കമ്പനി തന്നു . 
 
തിങ്കല്‍ മഹോത്സവത്തിന്റെ അവസാനം സുബിയുടെ തലയില്‍ ഒരു യമണ്ടന്‍ ഐഡിയ ഉദിച്ചു . 
 
" കോയി കുടിക്കുന്നില്ലെങ്കില്‍ നമക്ക് കുടിപ്പിക്കാം !!! "
 
" എടാ ഭയങ്കരാ .... നീ ആളു കൊള്ളാല്ലോ !!! " മനസ്സില്‍ മാത്രേ പറഞ്ഞുള്ളൂ . പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിക്കും . നമ്മളായിട്ട് എന്തിനാ ഒരാളെ അഹങ്കാരി ആക്കുന്നത് ? 
 
" ശരി .. ഞാന്‍ കോയീന്റെ വാ പൊളിച്ചു തരാം. നീ ഒഴിച്ച് കൊടുത്തോ " 
 
സന്നദ്ധ സേനാംഗം സുബി അറ്റെന്‍ഷനില്‍ നിന്ന് സല്യൂട്ട് ചെയ്തു . ശരി മ്ബ്രാ ....
 
ഞാന്‍ കോഴിയെ ഒരു കാലു കൊണ്ട് ചവിട്ടിപ്പിടിച്ചു. കൈകള്‍ കൊണ്ട് കോഴിയുടെ കൊക്ക് പിളര്‍ത്തി . 
 
"ഒഴിച്ചോടാ ... !!! "
 
പറഞ്ഞു തീരുന്നതിനു മുന്നേ സുബി വെള്ളമൊഴിക്കല്‍ മഹാമഹം തുടങ്ങി . കോഴിയുടെ അണ്ണാക്കിലേക്ക് വെള്ളം മടുമടാ ഇറങ്ങി . കോഴി തന്റെ മുഖത്ത് മാക്സിമം ദയനീയ ഭാവം വരുത്തി ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട് . അങ്ങനെ വേണം . മര്യാദക്ക് തന്നപ്പോ കുടിക്കാഞ്ഞിട്ടല്ലേ ? 
 
ഒരു വലിയ കപ്പ്‌ വെള്ളം തീര്‍ന്നു . ഇത് മുഴുവന്‍ കോഴി കുടിച്ചോ ? അമ്പട കോഴിയേ .... !!!
 
ദയനീയമായി സുബി എന്നെ നോക്കി ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു 
 
"വെള്ളം തീര്‍ന്നു !! ഇനീം വേണോ ? " 
 
" വേണ്ട . ഇനി അറുക്കാം !! " 
 
ഞാന്‍ കോഴിയുടെ കൊക്ക് വിട്ടു . അത്ഭുതം !!! കോഴിയുടെ കൊക്ക് പിളര്‍ന്നു തന്നെ ഇരിക്കുന്നു . ഞാന്‍ എന്റെ കൈ കൊണ്ട് ഒന്ന് അടച്ചു നോക്കി . അടയുന്നുണ്ട് . പക്ഷെ വിടുമ്പോള്‍ വീണ്ടും തുറന്നു തന്നെ വരുന്നു . ഞാന്‍ ദയനീയമായി സുബിയെ നോക്കി . 
 
അവന്റെ മുഖത്ത് എന്റെ മുഖത്തുള്ളതിനേക്കാള്‍ ദയനീയത . അത് കണ്ടപ്പോള്‍ എനിക്ക് ദയനീയപ്പെടണ്ടായിരുന്നെന്നു വരെ തോന്നിപ്പോയി . 
 
" അടയുന്നില്ലെന്കില്‍ അടയണ്ട ,. നമുക്ക് കൊല്ലാം .. " സുബി പറഞ്ഞു .
 
" ശരി സര്‍ .. നീ കത്തിയെടുക്ക് . എന്നിട്ട് കഴുത്തറുക്ക് ... !!! " ഞാന്‍ ആജ്ഞാപിച്ചു . 
 
സുബി കത്തിയെടുത്ത്‌ കോഴിയുടെ കഴുത്ത് കണ്ടിച്ചു . 
 
അത്ഭുതമേ അത്ഭുതം ... !!! കോഴിയേ കൊന്നപ്പോള്‍ ചോരക്കു പകരം വെള്ളം !!!! 
 
വെള്ളം ചീറ്റി ഒഴുകുകയാണ് . ഈ അത്ഭുത കൃത്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ് . പിന്നെ വേണ്ടെന്നു വച്ചു . ദൈവം ഞങ്ങള്‍ക്ക് വേണ്ടി മാത്രം കാണിച്ച ഈ അത്ഭുതം എന്തിനു മറ്റുള്ളവരെക്കൂടി കാണിക്കണം ? 
 
അല്ല .. നിങ്ങള് പറ .. അറിയിക്കാന്‍ പാടുണ്ടോ ?

  • Vanampaadi, Mazha Thulli, InduChOOdaN and 5 others like this

#5 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:54 PM

അദ്ധ്യായം - നാല്  ചലോ ചലോ ഷോപ്പിംഗ്‌ മാള്‍

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാല്‍ ഒരു പൊറുതികേടാണ് . എവിടെക്കെങ്കിലും കറങ്ങാന്‍ പോണം . അല്ലേല്‍ എന്തോ പോലെയാണ് . 
 
ഈ കറങ്ങാന്‍ പോക്ക് എന്ന് പറഞ്ഞാല്‍ വല്യ കാര്യം ഒന്നും ഇല്ല . പുറമേന്ന് ഭക്ഷണം , അല്പം കിളി ദര്‍ശനം . വായ്നോട്ടം . തീര്‍ന്നു . ഇവിടെയൊക്കെ നാല് കിളികളെ മുഖത്ത് കര്‍ട്ടന്‍ ഇല്ലാതെ കാണാന്‍ കഴിയുന്ന ദിവസങ്ങളാണ് വ്യാഴവും വെള്ളിയും . മറ്റു ദിവസങ്ങളിലും കാണാന്‍ കഴിയുമായിരിക്കും . പക്ഷെ കാണാന്‍ പോകാന്‍ നമുക്കും കൂടി പറ്റണ്ടേ ? ആപ്പീസിലെ പണി ഞാന്‍ റൂമില്‍ വച്ച് ചെയ്തോളാം എന്ന് പറയാന്‍ കൊറേ പ്രാവശ്യം തുനിഞ്ഞതാണ് . റൂമില്‍ വച്ച് തന്നെ പണി ചെയ്തോ ശമ്പളവും റൂമീന്നു തന്നെ വാങ്ങിക്കോ എന്ന് ബോസ് പറഞ്ഞാല്‍ തീര്‍ന്നില്ലേ കത്തിക്കല്‍ ? 
 
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പണി . പണിയെന്ന് വച്ചാല്‍ നിന്ന് തിരിയാന്‍ കൂടി സമയം ഇല്ല ( എന്റെ കാര്യം അല്ല. പണി എടുക്കുന്നോര്‍ക്ക് ) . പിന്നെ ഉള്ളത് വെള്ളിയാഴ്ചയാണ് . അറമാദിക്കണ്ടേ ? നിങ്ങള് പറ ... 
ശനി മുതല്‍ അടുത്ത വെള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് . ദിവസങ്ങള്‍ നീങ്ങണ്ടേ ? ശ്ശോ ... 
 
ഡും 
 
വെള്ളിയാഴ്ചയായി . അതിരാവിലെ ഉച്ചക്ക് രണ്ടു മണിക്ക് എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ( സത്യമായിട്ടും ഒള്ളതാ ) കുട്ടപ്പനായിട്ട് ഇരുന്നു . സഹമുറിയന്മാര്‍ സുധിയും അയ്യൂബും . ബുദ്ധി , വിവരം എന്നിവ തൊട്ടു തീണ്ടാത്ത കണ്ട്രി ഫെല്ലോസ്‌ . ഞാനും എന്റെ ബുദ്ധിയും ശക്തിയും കഴിവും ( ശിവനേ ................................ !!!!!! ) ഉള്ളത് കൊണ്ട് അവരും ജീവിച്ചു പോവുന്നു . പാവങ്ങള്‍ !!!
 
എല്ലാരും കുളിച്ചു വന്നു ആര്‍ഭാടത്തോടെ ഭക്ഷണം കഴിച്ചു . ഫ്രൈഡ്‌ റൈസ്‌ , ചില്ലി ചിക്കെന്‍ , സിക്സ്റ്റി ഫൈവ്‌ , ഐസ്ക്രീം എന്നീ വിഭവങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് ചോറും സരഡേയ്ന്‍ ഫ്രൈയും ( തെറ്റിദ്ധരിക്കണ്ട . മത്തി പൊരിച്ചത്‌ തന്നെ ) കുഴച്ചു കുഴച്ച് മുണ്‌ങ്ങി ഏമ്പക്കവും വിട്ട് എണീറ്റു . കൈ കഴുകിയപ്പോ വയറിന്റെ ക്രമസമാധാന നില തകര്‍ന്ന പോലെ . ഒരു സിഗരറ്റ്‌ എടുത്തു വലിച്ച് പൊഹ വിട്ടു . ഇപ്പൊ വയറിനു കണ്ടമാനം ക്രമസമാധാനം . 
 
കട്ടിലില്‍ പോയി ഇരുന്നു ഞാന്‍ രണ്ടാളെയും മാറി മാറി നോക്കി . അവശര്‍ ആലംബഹീനര്‍ . രണ്ടാളും ലാപ്പില്‍ നിധി ഉണ്ടെന്ന ഭാവത്തില്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് . 
 
" എടാ .... " ഞാന്‍ അവരെ രണ്ടാളെയും നോക്കി പതിയെ വിളിച്ചു . 
 
ഏഹെ ... അവര്‍ക്ക് പുല്ല് .. പുല്ലുവില . 
 
" ഡാ .. ഇന്ന് വെള്ളിയാഴ്ചയാ .. " ഞാന്‍ പുതിയ എന്തോ കണ്ടുപിടിച്ച പോലെ അവരോടു പറഞ്ഞു . 
 
എന്റെ കണ്ടുപിടിത്തം അംഗീകരിച്ച മട്ടില്‍ അവര്‍ എന്നെ നോക്കി . അയ്യൂബിന്റെ മുഖത്ത് പുച്ഛം . സുധിയുടെ മുഖത്ത് പരമപുച്ഛം . 
 
" വെള്ളിയാഴ്ച ആണേല്‍ നാളെ ശനിയാഴ്ച ആയിക്കോളും . നീ ഇനി പുതിയ ദിവസം ഉണ്ടാക്കാനൊന്നും പോണ്ട !!
 
ദരിദ്രവാസികള്‍ . കോമണ്‍സെന്സില്ലാത്ത പരിഷകള്‍ . ഇവരോടൊക്കെ എന്ത് പറയാന്‍ ? 
 
" ഡാ നമുക്കൊന്ന് കറങ്ങാന്‍ പോവാം ? ചിലവ് മുഴുവന്‍ എന്റെ വക !!! "
 
ട്ടപ്പേ ............. !!! രണ്ടാളേം കട്ടിലില്‍ കാണാനില്ല !!! എന്തൊരത്ഭുതം . എവിടെപ്പോയി ?
 
ഞാന്‍ ചുറ്റും നോക്കി . അപ്പോഴതാ എന്റെ കാല്‍ക്കീഴില്‍ നിന്നൊരു ശബ്ദം .
 
" അളിയാ .. നമക്ക് പോണ്ടേ ? "
 
രണ്ടെണ്ണവും അതാ പുതു പുത്തന്‍ പാന്റും ഷര്‍ട്ടും ടൈയും ഒക്കെ കെട്ടി കുട്ടപ്പനും രാജപ്പനും ആയി നില്‍ക്കുന്നു . !!! 
 
ഇതുങ്ങള്‍ എന്നെ മുടിപ്പിച്ചിട്ടെ അടങ്ങൂ . എന്റെ ചിലവെന്നു പറയണ്ടാരുന്നു . അതെങ്ങനാ ? പോയ ബുദ്ധി ജെസിബി കൊണ്ട് പിടിച്ചാലും കിട്ടില്ലല്ലോ . ഇമ്മാതിരി ഓരോ കാര്യങ്ങള്‍ എനിക്ക് ഇടയ്ക്കിടെ പറ്റാറുള്ളത് കൊണ്ട് ഈ അബദ്ധവും എന്നും ചെയ്യുന്നപോലെ ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കി .
 
"ഹേയ്ശ് .... " സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ ഞാനൊരു ദീര്‍ഘ നിശ്വാസം വിട്ടു .
 
അവരൊക്കെ ഒരുങ്ങിയ പോലെ നമ്മളും ഒരുങ്ങിയില്ലെങ്കില്‍ മോശമല്ലേ? നമ്മള്‍ അങ്ങനെ കൊച്ചാവാന്‍ പാടില്ലല്ലോ . എടുത്തുടുത്തു പാന്റൊരെണ്ണം . എടുത്തണിഞ്ഞു ഷര്‍ട്ട് ഒരെണ്ണം . ടൈ പണ്ടേ ഇല്ലാത്തതുകൊണ്ട് അത് നോക്കാന്‍ പോയില്ല . പക്ഷെ അവരെപ്പോലെ .......
 
ഒരു കാര്യം ചെയ്താലോ ? തോര്‍ത്ത് ചുരുട്ടി ടൈ ആയി കെട്ടിയാലോ ? വേണ്ട . വെള്ള ടൈ ഒരു രസമുണ്ടാകില്ല . 
 
ടൈ ഒഴിവാക്കി അണിഞ്ഞൊരുങ്ങി . കണ്ണാടിയില്‍ നോക്കി . ആഹഹ .. എന്തൊരു ഭംഗി !!! എന്റെ സൌന്ദര്യത്തില്‍ എനിക്ക് തന്നെ അസൂയ തോന്നിയ നിമിഷം . 
 
" ബ്രൂസ്‌ലിയെപ്പോലെ ഇരുന്നിട്ടും അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ? റസ്സല്‍ ക്രോ ആണെന്നാ വിചാരം . കഴുത ,... " 
 
ങേ .. ആരാ അത് ? സുധിയാണോ ? അല്ല . അവന്‍ അടുക്കളയില്‍ കറിച്ചട്ടിയില്‍ തലയിടുകയാണ് . ഇനി അയ്യൂബാണോ ? ഹേയ് അവനും അല്ല . അവന്‍ വയറിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് . വീര്‍പ്പിടാതിരിക്കുവോ ? രണ്ടാളുടെ വയര്‍ അവനു സ്വന്തമായി ഉണ്ട് . 
 
മാതാവേ .. ഇനി കണ്ണാടി എങ്ങാന്‍ ആണോ ? ഞാന്‍ കണ്ണാടിയെ ദേഷ്യത്തോടെ നോക്കി . അപ്പോഴതാ കണ്ണാടിയും എന്നെ ദേഷ്യത്തോടെ നോക്കുന്നു . പാവം ഞാന്‍ !!!
 
ഇറങ്ങി . ലുലു വിലേക്ക്‌ ടാക്സി പിടിക്കാം . ബസ്സില്‍ പോയാല്‍ വിയര്‍ത്തു കുളിച്ചു ഒരു പരുവമാകും . ഗ്ലാമര്‍ ഒക്കെ പോവും . ടാക്സി തന്നെ ശരണം .
 
വരുന്ന ടാക്സിക്കൊക്കെ കൈ കാണിച്ചു . ഒരുത്തനും നിര്‍ത്തുന്നില്ല . വ്യാഴവും വെള്ളിയും ഇവന്മാര്‍ക്കൊക്കെ ഭയങ്കര ജാഡയാണ് . അബ്ദുള്ള രാജാവ് ഇവരുടെ അമ്മാവനാണ് എന്ന മട്ടിലാ ടാക്സിക്കാരൊക്കെ നടക്കുന്നത് . ഹും . ശരിയാക്കി തരാമെടാ ....
 
ഭാഗ്യം . ഒരുത്തന്‍ നിര്‍ത്തി . 
 
" ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ " 
 
ഞാന്‍ എന്റെ തിരുവാ തുറന്നു . 
 
" ബീസ് റിയാല്‍ " ഡ്രൈവര്‍ പുച്ഛത്തോടെ എന്നെ നോക്കി . ഇരുപത് റിയാലെ ... എന്റെ പട്ടി കൊടുക്കും . 
 
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " ( എനിക്ക് നിന്റെ വണ്ടി വേണ്ട ) ഹും . എന്റടുത്താ അവന്റെ കളി . അവനല്ലെങ്കില്‍ വേറെ ആളു വരും . അമ്പടാ .
 
" ക്യാ ? "
 
അവനു മനസിലായില്ലെന്ന് തോന്നുന്നു . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബുദ്ധൂസ് . 
 
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " എട്ടാം കട്ടക്ക് ഞാന്‍ വച്ച് കീറി . 
 
"ബ്ലേ ................................. " ടാക്സിക്കാരന്റെ വാ തുറന്ന പടി ഇരുന്നു . അയാള്‍ ദയനീയമായി എന്നെ നോക്കി . ശേഷം കാറില്‍ തൂക്കിയിട്ട മക്കയുടെ ചിത്രത്തിലേക്ക് നോക്കി . 
 
" ദൈവമേ ... ഈ മോതലിനെയും സൃഷ്ടിച്ചത് നീ തന്നെ ആണോ " എന്ന ഭാവത്തില്‍ . 
 
ഇനിയും ഇവനെ ഞാന്‍ ഏതു ഇംഗ്ലീഷില്‍ മനസിലാക്കി കൊടുക്കും എന്റെ കര്‍ത്താവേ ...
 
ഞാന്‍ സുധിയെയും അയ്യൂബിനെയും നോക്കി . അവര്‍ ദയനീയമായി എന്നെ നോക്കുകയാണ് . ഇതിനും മാത്രം ദയനീയപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ കാര്യം പറഞ്ഞു . അയാള്‍ക്ക്‌ മനസിലാവുന്നില്ലെങ്കില്‍ ഇവര് വേണ്ടേ പറഞ്ഞു മനസിലാക്കികൊടുക്കാന്‍ ? 
 
" പറഞ്ഞു കൊടെടാ ... " ഞാന്‍ എന്റെ ചങ്ങായിമാരോട് പറഞ്ഞു , 
 
നീ എന്തൊരു ജന്മമെടാ ... എന്ന മട്ടില്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയാ ശേഷം അയ്യൂബ് ടാക്സിക്കാരനോട് കാര്യം പറഞ്ഞു . അവസാനം പതിനഞ്ചിന് പോകാമെന്ന് ടാക്സിക്കാരന്‍ സമ്മതിച്ചു . 
 
കാറില്‍ ഇരിക്കുമ്പോള്‍ സുധി പതിയെ എന്നെ തോണ്ടി .
 
" ഡാ ... നീ എന്താ ഡ്രൈവറോഡു പറഞ്ഞത് ? "
 
" എനിക്ക് നിന്റെ വണ്ടി വേണ്ടെന്നു "
 
"പൊന്നളിയാ ..... " അവന്‍ എന്നെ ആഞ്ഞു തൊഴുതു . ശേഷം പറഞ്ഞു . " നീ എന്തിനാ ഇതൊക്കെ പറയാന്‍ പോവുന്നത് ? ഒന്നും മിണ്ടാതിരുന്നാല്‍ പോരെ? "
 
ആണല്ലേ ? 
 
അവനു അസൂയ . നാലാം ക്ലാസ്സ്‌ വരെയേ പോയിട്ടുള്ളെങ്കിലും എനിക്കും ഇംഗ്ലീഷ് പറയണ്ടേ ? ലോകത്തിന്റെ ഒരു അവസ്ഥ . ഒരുത്തന്‍ നന്നാകുന്നത് മറ്റൊരുത്തന് കണ്ടൂട !!!
 
ലുലുവില്‍ എത്തി . കിളികള്‍ .... നാനാതരം കിളികള്‍ .... 
 
കണ്ണും മനസ്സും കുളിര്‍പ്പിച്ചു തെക്കോട്ടും വടക്കോട്ടും കറങ്ങി നടന്നു . 
 
" ഡാ ഒരു അന്യഗ്രഹജീവി !!! വാങ്ങിച്ചാലോ ?" ഞാന്‍ ആഹ്ലാദത്തോടെ ചോദിച്ചു . 
 
" കണ്ണാടിയുടെ മുന്നീന്ന് മാറി നിക്കെടാ !!! " 
 
തീര്‍ന്നു . ഇവന്മാര്‍ ഇതെന്തിനുള്ള പുറപ്പാടാ ? ഞാന്‍ എന്ത് മിണ്ടിയാലും അപ്പൊ കേറും എന്റെ നെഞ്ചത്ത്‌ . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ? 
 
ഇനി മിണ്ടില്ല . ഹും .
 
ഹായ്‌ ... ഒരു കറുത്ത ടെഡ്ഢിബിയര്‍ .. !!! ചുമ്മാ അതിലൊന്ന് പിതുക്കി നോക്കി .
 
" ഛീ ... ഹറാമി ............ " പെട്ടെന്നൊരു ചീറ്റല്‍ . ടെഡ്ഢിബിയര്‍ അതാ ഉയര്‍ന്നു വരുന്നു ,. 
 
മാതാവേ ... ഒരു അറബി പെണ്കൊടി കുനിഞ്ഞു നിന്നതാണ് , ആ കൊടിയുടെ പിന്‍ഭാഗം ആണ് ഞാന്‍ ടെഡ്ഢിബിയര്‍ ആണെന്ന് കരുതി പിതുക്കിയത് . പെണ്‍കൊടിയുടെ അലര്‍ച്ച കേട്ട് കൊടിയുടെ ഭര്‍ത്താവ് ഓടിവന്നു . കൂടെ ഒരു ഡസന്‍ പിള്ളേരും . തന്റെ ഭാര്യയുടെ പിന്നാമ്പുറം ഒരുത്തന്‍ പിടിച്ചു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞു അറബി സന്തോഷം കൊണ്ട് തുള്ളിച്ചാടി . 
 
" @%^&*(*$@#$%^&*(*$#@#$^&*&#@#$%^&*##$%^&*( "
 
ശിവനേ ................. ഞാനും ഒരു മനുഷ്യനല്ലേ ? ഇങ്ങനെ തെറി വിളിക്കാമോ ? അടി വീഴുന്നതിനു മുമ്പ്‌ സുധിയും അയ്യൂബും കൂടി എന്നെ പിടിച്ചു വലിച്ച് പുറത്തേക്കോടി . 
 
" എടാ ... നമ്മള് തിന്നാന്‍ ഒന്നും വാങ്ങിച്ചില്ല !!! " ഓട്ടത്തിനിടയില്‍ ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തി . 
 
" ഫാ ചൂലേ ... അവര് വയറു നിറയെ തന്നേനെ .. "
 
പിന്നേ ... എന്നെ എങ്ങാന്‍ തല്ലിയിരുന്നേല്‍ അവര് വിവരമറിഞ്ഞെനെ . നാട്ടിലേക്കു ഒരു ബോഡി പാര്‍സല്‍ ചെയ്യാന്‍ എന്താ ചാര്‍ജ്‌ !!!! അറബി ചമ്മിപ്പോയേനെ .
 
അതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ,. ഇനി ഷോപ്പിംഗ്‌ എന്ന ഒരു പരിപാടി ഇല്ല . ഇനി പോയാല്‍ തന്നെ ടെഡ്ഢിബിയര്‍ നെ നോക്കില്ല . നോക്കിയാല്‍ തന്നെ പിതുക്കില്ല . സര്‍വ്വോപരി മരമണ്ടന്മാരായ എന്റെ രണ്ടു ചങ്ങാതിമാരേം കൊണ്ടോകില്ല . പഠിക്കട്ടെ അവന്മാര്‍ !!! 
 
അല്ല പിന്നെ . ദേഷ്യം വരൂല്ലേ !!!

  • Vanampaadi, Mazha Thulli, InduChOOdaN and 5 others like this

#6 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:55 PM

അദ്ധ്യായം അഞ്ച് - സംഗീതമേ ജീവിതം

ഒരു പാട് സ്വപ്നങ്ങളുടെ ശ്മശാനമായ മനസിലേക്ക് ഒരു മഞ്ഞു തുള്ളി പെയ്തിറങ്ങുന്ന പോലെ ആണ് സംഗീതം... നിയതികളുടെ ലോകത്തില്‍ നിതാന്തമായ സ്വര തന്ത്രികള്‍ പെയ്തിറങ്ങുന്ന മാന്ത്രിക സംഗീതത്തിനു കാലത്തിനു പോലും മായ്ച്ചു കളയാന്‍ പറ്റാത്ത മുറിവുകളെ ഉണക്കാനുള്ള കഴിവുണ്ട് ,.... 
 
( മഹാകവി ഒളകര വളവന്‍ - മസ്തിഷ്കപ്രക്ഷാളനം ( കണ്ട കാവ്യം ) പേജ് 19856, വരി 256622 , വാചകം - അമ്മച്ചിയാണേ അറിഞ്ഞൂടാ )
 
സംഗീതം അനന്ത സാഗരമാണ് എന്നാണല്ലോ വിവരമുള്ള ആരൊക്കെയോ പണ്ട് പറഞ്ഞിട്ടുള്ളത് . എന്നാല്‍ വിവരമില്ലാത്ത ഞാന്‍ അതൊന്നു തിരുത്തുന്നു . സംഗീതം തല്ലുകൊള്ളാനുള്ള എളുപ്പ മാര്‍ഗ്ഗമാണ് . എന്താണെന്നറിയാന്‍ മേലാ .. പണ്ട് മുതലേ സംഗീതിച്ചു നാട്ടാര്‍ടെ ഉറക്കം കളയുക എന്നത് എന്‍റെ ഒരു വീക്ക്നെസ്സ് ആയിപ്പോയി ..
 
പറഞ്ഞു പറഞ്ഞു ഞാനിതെങ്ങോട്ടാ പോവുന്നേ ? എനിക്ക് വയ്യ....
 
എന്താന്നറിയാന്‍ മേലാ .. ജനിച്ചപ്പം മുതല്‍ എനിക്ക് സംഗീതത്തോട് ഭയങ്കര അറ്റാച്ച്മെന്റ് ആണ് . ആശുപത്രി കിടക്കയില്‍ വച്ച് ഞാന്‍ ആദ്യമായി കരഞ്ഞത് ഋഷഭ രാഗത്തില്‍ ആണെന്ന് അമ്മയോട് അവിടത്തെ നേഴ്സുമാര്‍ പറഞ്ഞത്രേ ... അങ്ങനെ ആണെങ്കില്‍ എന്റെ സംഗീത സപര്യ ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ തുടങ്ങി എന്ന് വേണം അനുമാനിക്കാന്‍ .. അമ്പട ഞാനേ .!!!!!
 
വളരുംതോറും എന്റെ സംഗീതാഭിരുചിയും കൂടിക്കൂടി വന്നു . അതിന്റെ ഫലമായി അയല്‍ക്കാരൊക്കെ കൂടും കുടുക്കയും എടുത്ത് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു . കുറഞ്ഞ വിലയ്ക്ക് വീടും പറമ്പുകളും ലഭിക്കുക വഴി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഞാന്‍ വമ്പിച്ച ഒരു സഹായം കൂടി ചെയ്തു കൊടുത്തു . ഞാന്‍ വളരാന്‍ തുടങ്ങി . കൂടെ തന്നെ എന്റെ സംഗീതവും .  അതിന്റെ കൂടെ എല്ലുകളും പല്ലുകളും പ്ലസ്‌ ഓര്‍ മൈനസ് ആവുകയും ചെയ്തുകൊണ്ടിരുന്നു . 
 
ഒരുതരത്തിലും ഞാന്‍ സ്വൈര്യം കൊടുക്കില്ല എന്ന് തോന്നിയതുകൊണ്ടോ എന്തോ .. വീട്ടുകാര്‍ ഒരു കടും കൈ ചെയ്യാന്‍ തീരുമാനിച്ചു . എന്നെ സംഗീതം പഠിക്കാന്‍ വിടുക !!! ( ഹല്ലെല്ലൂയ്യ ... സ്തോത്രം ... )
 
മനസ്സില്‍ തുടരെത്തുടരെ ലഡ്ഡു ട്ടപ്പേ ട്ടപ്പേ ന്നു പൊട്ടി . പൊട്ടിയ ലഡ്ഡുവില്‍ ഒരു പീസ്‌ പോലും മിസ്സ്‌ ചെയ്യാതെ എല്ലാം വാരിയെടുത്ത് ഞം ഞം ഞം എന്ന് ചവച്ചു കൊണ്ട് ഞാന്‍ സംഗീത ക്ലാസ്സില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. 
 
എന്റെ പ്രിയപ്പെട്ട സംഗീതോപകരണങ്ങള്‍ .. പീപ്പി , ചെണ്ട , തകരപ്പാട്ട എന്നീ വിശ്വ വിഖ്യാതമായ എന്റെ മാത്രം സ്വന്തമായുള്ള കണ്ണിനും കരളിനും ലിവറിനും പൈന്റിനും അച്ചാറിനും .. കുളിര്‍മ്മയേകുന്ന വാദ്യോപകരണങ്ങള്‍ഞാന്‍ പൊടി തട്ടിയെടുത്തു . പൊടിപടലങ്ങള്‍ അന്തരീക്ഷത്തെ സംഗീതമയമാക്കിക്കൊണ്ട് അതിലെയും ഇതിലേയും പറന്നു നടന്നു . 
 
സംഗീത ഉപകരണങ്ങളില്‍ കൈ തൊട്ടതേ ഉള്ളതില്‍ ബാക്കിയുള്ള അയലോക്കക്കാര്‍ അലറി വിളിക്കുന്നത്‌ എന്റെ ഒരു കാതിലൂടെ കേള്‍ക്കുകയും മറു കാതിലൂടെ റ്റാറ്റാ ബൈ ബൈ ഓക്കേ ഡാ .. സീ യു ഡാ .. പിന്നെ കാണാടാ ... മിസ്സ്‌ യു ഡാ ... പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു . അയല്‍ക്കാര്‍ പറഞ്ഞ വൃത്തികെട്ട പദങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു .
 
" ജീവന്‍ വേണേല്‍ ഓടിക്കോ മക്കളേ ... ആ പണ്ടാറക്കാലന്‍ സംഗീതക്കച്ചേരി തുടങ്ങീട്ടുണ്ട് . ജീവന്‍ വേണേല്‍ പെട്ടീം കെടക്കേം എടുത്തു ഓടിക്കോ ....... !!! "
 
ഹും .. സംഗീത ബോധമില്ലാത്ത പരിഷകള്‍ . ആ അത് പോട്ടെ ...
 
ഇതിലെ ഓരോ ഉപകരണങ്ങളും ഞാന്‍ സ്വന്തമാക്കിയത് ഭയങ്കരമായ യുദ്ധം ചെയ്തിട്ടാണ് .  പീപ്പിയും ചെണ്ടയും കിട്ടാന്‍ വേണ്ടി ഉത്സവപ്പറമ്പില്‍ വച്ച് അച്ഛനെ ഭീഷണിപ്പെടുത്തേണ്ടി വന്നു . കരച്ചിലും പിഴിച്ചിലും പിണങ്ങലും ഒന്നും അങ്ങ് ചിലവാകാതെ വന്നപ്പോ അവസാന കൈ ഞാന്‍ അങ്ങ് പ്രയോഗിച്ചു .
 
" എനിക്ക് ചെണ്ടേം പീപ്പീം വാങ്ങി തന്നില്ലേല്‍ ഈ ഉത്സവപ്പറമ്പില്‍ കൂടി ഞാന്‍ തുണിയില്ലാതെ നടക്കും ......... !!!!!!! "
 
പറഞ്ഞത് അല്പം ഉച്ചത്തില്‍ ആയിപ്പോയോ ? .. ആയി . അതാണല്ലോ ... അതുകൊണ്ടാണല്ലോ അടുത്ത് നിന്നിരുന്ന മൂന്നു പെണ്‍കൊടികളില്‍ ഒരെണ്ണം യാതൊരു കാരണവും കൂടാതെ ബോധം കെട്ടു വീഴുകയും ഒരുത്തി "ന്റമ്മച്ചിയേ ..... " എന്നും വിളിച്ചോണ്ട് ഓടുകയും ഇനിയൊരുത്തി ഇപ്പൊ വല്ലതും കാണാം എന്ന മട്ടില്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്തത് ... അമ്പടാ ......
 
അച്ഛന്‍ ഒരുനിമിഷം ആ പെണ്ണിനെയും എന്നെയും മാറി മാറി നോക്കി . പുത്രന്‍റെ  കന്നംതിരിവ് കാണിക്കാനുള്ള ശേഷിയില്‍ യാതൊരു വിധ സംശയങ്ങളും ഇല്ലാതിരുന്ന  പിതാജി ഓണ്‍ ദി സ്പോട്ടില്‍ പീപ്പിയും ചെണ്ടയും വാങ്ങിച്ചു കയ്യില്‍ തന്നു . 
 
വാദ്യോപകരണങ്ങള്‍ കയ്യില്‍ കിട്ടിയപാടെ ഞാനെന്‍റെ സാധകം ചെയ്യല്‍ ആരംഭിച്ചു . ആളുകള്‍ ബഹുമാനപുരസ്സരം എന്നെ നോക്കുന്നത് ഞാന്‍ കണ്ടു . ചെണ്ടയടിച്ചു പാട്ടുപാടുന്ന എന്നെ ചൂണ്ടി അതില്‍ ചിലര്‍ അത്ഭുതത്തോടെ ... ആനന്ദത്തോടെ ... ബഹുമാനത്തോടെ പരസ്പരം പറഞ്ഞു 
 
" ചീവീട് കരയുന്ന പോലെ ഉള്ള അവന്റെ പാട്ട് കേട്ടിട്ട് ആ ചെണ്ട പിടിച്ചു വാങ്ങി അവന്റെ തലയില്‍ അടിച്ചു പൊട്ടിക്കാന്‍ തോന്നുന്നു !!! "
 
സ്വിച്ചിട്ടാലെന്ന പോലെ ഞാന്‍ പാട്ടും കൊട്ടുവാദ്യവും നിര്‍ത്തി . നിര്‍ത്തിയില്ലായിരുന്നേല്‍ അവരെല്ലാം കൂടി എന്റെ പാട്ടുപെട്ടി മടക്കിയേനെ . ഹോ .....
 
അന്നുമുതല്‍ രാത്രികാലങ്ങളില്‍ ഞാന്‍ സാധകം ചെയ്തു തുടങ്ങി .  നട്ടപ്പാതിരയ്ക്ക് ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഞാനെന്റെ ചെണ്ടയടിച്ചു പാട്ട് പാടിത്തുടങ്ങി ..
 
" പണ്ടാരക്കാല മത്തായീ .......... ട്ടപ്പേ ട്ടപ്പേ ... 
മീസക്കാരന്‍ താടിക്കാരന്‍ .. ടപ്പേ ടപ്പേ ... തല്ലുകൊള്ളി കുടുംബം കലക്കി ..
പണ്ടാരക്കാല മത്തായീ .... ടപ്പേ ടപ്പേ ... പീ പീ പീ പീ പൊ .. പോ ...
 
പാട്ടിനിടയ്ക്ക് ചെണ്ടയും പീപ്പിയും മാറിമാറി വായിച്ചു ഞാനെന്റെ സംഗീത വൈദഗ്ധ്യം തെളിയിച്ചു . പട്ടികളും പൂച്ചകളും എന്നുവേണ്ട ആ പരിസരങ്ങളിലെ സകല ജീവജാലങ്ങളും അലറി വിളിച്ച് എന്റെ പാട്ടിനു വേണ്ട ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ചെയ്തുകൊണ്ടിരുന്നു . 
 
പിറ്റേ ആഴ്ച നാട്ടാര് മുഴുവന്‍ വീടിനു മുന്നില്‍ വന്നു . ഒറ്റക്കാര്യമേ അവര് അച്ഛനോട് പറഞ്ഞുള്ളൂ ..
 
" നിങ്ങടെ മകന്റെ രാത്രീലുള്ള അലറിക്കരച്ചില്‍ നിര്‍ത്തിക്കണം . കന്നുകാലികള്‍ കയറു പൊട്ടിച്ച് ഓടിപ്പോകുന്നു ,!!!!! "
 
അച്ഛന്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി സ്നേഹപുരസ്സരം പറഞ്ഞു ...
 
" തന്തയെ പറയിപ്പിക്കാനുണ്ടായ സന്തതീ ... ഒന്നുകില്‍ നീ നന്നാവണം അല്ലേല്‍ ഞാന്‍ നിന്നെ തല്ലിക്കൊല്ലും . കുരുത്തംകെട്ടവനേ .... @#$%^&*(*&^%$# "
 
ഞാന്‍ എല്ലാം തലയാട്ടി സമ്മതിച്ചു . ശരി മ്പ്രാ . !!!
 
അങ്ങനെ കുണ്ടിതനും ക്ഷീണിതനും പീഡിതനും അവശനും ആയി ഇരിക്കുമ്പോഴാണ് ഒരു യമണ്ടന്‍ ആശയം എന്റെ തലമണ്ടയില്‍ ഉദിച്ചത് .. 
 
പുറത്തു മലമുകളില്‍ പോയി പാട്ട് പാടുക !!!!
 
വീട്ടില്‍ ഇരുന്നു പാടിയാലല്ലേ പ്രശ്നമുള്ളൂ . മലമുകളില്‍ ആകുമ്പോ ഒരാള്‍ക്കും ഒരു പ്രശ്നോം ഉണ്ടാവൂലല്ലോ .. എന്റെ ഒരു പുസ്തി ... സമ്മതിക്കണം ല്ലേ ? 
 
ഞാന്‍ ചെണ്ടയും പീപ്പിയും എടുത്തുകൊണ്ട് രാത്രി മലമുകളില്‍ കയറി വിസ്തരിച്ചു ഗാനാലാപനം ചെയ്തു . ഋഷഭ രാഗവും പന്തുരുളി രാഗവും മിക്സ് ചെയ്ത് പാടിയ പാട്ടില്‍ പ്രകൃതി പോലും നിശ്ചലമായി . അങ്ങനെ എന്റെ പാട്ടുകേട്ട് ഉറങ്ങിപ്പോയപ്പോഴായിരിക്കണം എന്റെ അടുത്ത് നിന്ന ഒരു മരം യാതൊരു കാരണവും ഇല്ലാതെ എന്റെ തലയിലോട്ടു വീണത്‌ .. ഒന്ന് തുമ്മാന്‍ വേണ്ടി തിരിഞ്ഞില്ലായിരുന്നെങ്കില്‍ അപ്പൊ തന്നെ ഹല്ലെല്ലൂയ്യ പാടി ഞാന്‍ കര്‍ത്താവിന്റെ അടുത്തേക്ക് പോയേനെ ...
 
അപ്പോഴതാ അടുത്ത പ്രശ്നം . മലയിലുള്ള സകല കുറുക്കന്മാരും എന്തോ കേട്ട് വിരണ്ടോടി നാട്ടിലിറങ്ങി വീടുകളില്‍ കയറി ഒളിക്കുന്നത്രേ .... കുരുക്കന്മാര്‍ക്ക് സംഗീത വാസന ഇല്ലാത്തതിന് ഞാനെന്തു ചെയ്യാനാ? അല്ല പിന്നെ ...
 
അങ്ങനെ ഞാനെന്റെ സംഗീത ക്ലാസ്സിലേക്ക് പോവാന്‍ റെഡിയായി . എന്റെ ഉപകരണങ്ങളെല്ലാം കൂടി ഒരു സഞ്ചിയിലാക്കി രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് ഉടുപ്പൊക്കെ മാറ്റി . 
 
പോകാനിറങ്ങിയ എന്നെ അച്ഛന്‍ ചേര്‍ത്ത് പിടിച്ചു . എന്നെ തലോടിക്കൊണ്ട് പറഞ്ഞു .
 
" മോനെ .. വല്ല മാര്‍ഗവും ഉണ്ടെങ്കില്‍ നീ നിന്റെ വാ തുറക്കരുത് ... അച്ഛന് നാട്ടാരുടെ കൈ കൊണ്ട് ചാവാന്‍ വയ്യ . അതുകൊണ്ടാ .. പ്ലീസ്‌ ... !!! "
 
ശരി അച്ഛാ .... 
 
ഞാന്‍ തല കുലുക്കി സമ്മതിച്ചു . അച്ഛന്‍ ചമ്മിപ്പോവ്വേ ഉള്ളൂ ... ഞാന്‍ പാട്ട് നിര്‍ത്താനോ ? പിന്നേ .... ഞാന്‍ ഒന്നൂടെ ജനിച്ചു വരണം .. അല്ല പിന്നേ 
 
വണ്ടിക്കൂലിയും തന്നു അച്ഛന്‍ മുകളിലേക്ക് നോക്കി പ്രാര്‍ഥിച്ചു . എന്റെ മകനെ നാട്ടാരുടെ കയ്യീന്ന് രക്ഷിക്കണേ എന്നാവുമോ അച്ഛന്‍ പ്രാര്‍ഥിച്ചിട്ടുണ്ടാവുക ?
 
എന്റെ പ്രിയപ്പെട്ട വാദ്യോപകരണങ്ങള്മായി ഞാന്‍ സംഗീത ക്ലാസ്സിലേക്ക് യാത്ര തിരിച്ചു .

  • Vanampaadi, Mazha Thulli, InduChOOdaN and 3 others like this

#7 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:56 PM

അദ്ധ്യായം ആറ് - അലക്കിയിട്ട ഷഡ്ജം ഉണങ്ങിയില്ല

വഴി നീളേ മനസ്സില്‍ ലഡ്ഡുവും ജിലേബിയും ട്ടപ്പേ ട്ടപ്പേ ന്നു പൊട്ടി . ഇതാ ഇന്ന് മുതല്‍ ഞാന്‍ സംഗീതജ്ഞന്‍ ആകാന്‍ പോകുന്നു . പഠിച്ചു പഠിച്ചു ചിലപ്പോ ഞാന്‍ ഒരു യേസ്ദാസ്‌ ആവില്ലെന്ന് ആര് കണ്ടു ? ആഹഹാ ... ഓര്‍ത്തപ്പോ തന്നെ മനസ്സില്‍ ഒരു പാട്ട് അലറിവിളിച്ചെത്തി ..
 
യേസ്ദാസ്‌ പാടീ ... സില്‍ക്ക്‌ സിമിത ആടീ 
കണ്ടു നിന്ന മാളാ ഉടുത്തതും അഴിച്ചിട്ട് ചാടീ ...
 
രാഗം താളം ബോധം രക്തം കഫം മൂത്രം മിക്സ് ചെയ്ത് ദേവദൂതര്‍ പാടീ .. എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞാന്‍ ബസ്സില്‍ ഇരുന്ന് പാടി . ആ ക്ഷണം ഡ്രൈവര്‍ ഒരു ഡസന്‍ ബ്രേക്കിട്ടു ... എന്‍റെ പാട്ട് ശരിക്ക് കേള്‍ക്കാന്‍ വേണ്ടി ആണോ ? ആയിരിക്കും . ബസ്സിലെ എല്ലാരും എന്നെത്തന്നെ നോക്കുകയാണ് ... ആഹാ .. എന്‍റെ പാട്ടിനു ഇത്രമാത്രം ആസ്വാദകരോ ? എനിക്ക് വയ്യ . അപ്പൊ പിന്നെ ആസ്വാദകരെ തൃപ്തിപ്പെടുത്തിയെക്കാം .
 
എട്ടാം കട്ടക്ക് ഞാന്‍ വച്ച് കീറി 
 
യേസ്ദാസ്‌ പാടീ ... സില്‍ക്ക്‌ സിമിത ആടീ .... 
 
ആ ക്ഷണം ആരോ എന്‍റെ മുതുകത്ത് തബല കൊട്ടി . രണ്ടു കൈകള്‍ എന്‍റെ കോളറില്‍ പിടിച്ചു . വളരെ സ്നേഹത്തോടെ ചില കൈകള്‍ എന്‍റെ മുഖത്തും തലയിലും തലോടി . സമിണ്ട് ഏതൊക്കെ ഭാഗത്ത്‌ കൂടിയാണോ വരുന്നത് ആ ഭാഗമെല്ലാം ബസ്സിലെ ആളുകള്‍ തടവി ശരിയാക്കിതന്നു . 
 
കലാപരിപാടികള്‍ എല്ലാം ഭംഗിയാക്കിത്തന്ന ബസ്സിലെ മാന്യ സുഹൃത്തുക്കളെ ... നിങ്ങള്‍ക്കെന്റെ നന്ദി നന്ദി ... നന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ദി .
 
ഏതോ ഒരു കൈ മുഖത്ത് നിന്നും മാറിയപ്പോള്‍ ഞാന്‍ അനൌണ്സ് ചെയ്തു . അതിനും അവര് വളരെ മാന്യമായി മറുപടി തന്നു . 
 
" !@#$%^&*()*&^%$#@#$%^&*&^%$#@!#$%^&*(&^%$#@#$%^&*&^%$#@ മോനേ ....... ഇനി നീ ഇമ്മാതിരി വൃത്തികെട്ട സൌണ്ട് ഉണ്ടാക്കുവോടാ? ??? "
 
" ഇല്ലെമാനെ .. ഞാന്‍ നന്നായി . സത്യം !!!!! "
 
എന്‍റെ ദേഹത്ത് നിന്നും കൈകളും കാലുകളും പതിയെ പിന്‍വാങ്ങി . കൈ പോവുന്നിടത്ത്‌ നിന്നെല്ലാം നല്ല രീതിയില്‍ വേദന എന്ന അവസ്ഥ നിറഞ്ഞു . ഇതിനെ ആയിരിക്കുമോ ഈ പ്രാണവേദന എന്ന് പറയുന്നത് ? ആയിരിക്കും . ഹും 
 
ഓരോരുത്തര്‍ അവരവരുടെ സീറ്റില്‍ പോയി ഇരുന്നു . ബസ്‌ സ്റ്റാര്‍ട്ട്‌ ആയി . അടുത്തു നിന്നിരുന്ന വയസന്‍ കാര്‍ന്നോര്‍ പതിയെ എന്നോട് പറഞ്ഞു . 
 
" മോന്‍ ഇതൊന്നും കേട്ട് മനസ്സ് വിഷമിപ്പിക്കണ്ട ട്ടോ .. "
 
"ഉം .... " ഞാന്‍ ദയനീയമായി മൂളി . ഒരാളെങ്കിലും ഉണ്ടല്ലോ എന്നോട് സ്നേഹമുള്ളതായിട്ട് .. ഞാന്‍ ആ അമ്മാവനെ സ്നേഹത്തോടെ നോക്കി . അമ്മാവന്‍ ബാക്കി കൂടി ഫില്‍ ചെയ്തു . 
" മോന്‍ ഒരീസം എന്‍റെ വീട്ടില്‍ വരണം . ഒരു പാട്ട് പാടണം !!!!! "
 
ഹല്ലെല്ലൂയ്യ ... സ്തോത്രം .... ഞാനിതാ പൊങ്ങി ഉയരുന്നു .... 
 
" വരാം .. തീര്‍ച്ചയായും വരാം .. അല്ല .. എന്‍റെ പാട്ട് അത്രയ്ക്ക് ഇഷ്ടപ്പെട്ടോ അമ്മാവാ ? " (മനസ്സില്‍  ആകാംക്ഷ +അഹങ്കാരം+പള്ളിപ്പെരുന്നാള്‍ )
 
" പാട്ട് ഇഷ്ടമായാതുകൊണ്ടോന്നുമല്ല . എന്‍റെ അയല്വാസിയെക്കൊണ്ട് ഭയങ്കര ഉപദ്രവം . അവനെ ഒന്ന് ഓടിക്കണം അവിടന്ന് .. മോന്‍ എന്നെ സഹായിക്കണം !!! "
 
ആണ്ടെ കെടക്കണ് കിണ്ടീം വെള്ളോം . ആകാംക്ഷ +അഹങ്കാരം+പള്ളിപ്പെരുന്നാള്‍ എന്നീ സംഗതികള്‍ ശൂ എന്ന് കൈകൊട്ടിപ്പാടിക്കൊണ്ട് ഇറങ്ങിപ്പോകുന്നത് ഞാന്‍ വിഷമത്തോടെ നോക്കി നിന്ന് . എന്തൊക്കെ പുകിലാര്‍ന്നു ...
 
ഈ പരട്ട കെളവനാണെന്നു തോന്നുന്നു ആദ്യം എന്റെ കൊരവള്ളിക്ക് കുത്തിപ്പിടിച്ചത് . കാലന്‍ ഈ നായിന്റെ മോനെ കണ്ടില്ലെന്നു തോന്നുന്നു . ശിവനേ .. ഞാന്‍ വല്ല ജെയിംസ് ബോണ്ടോ മറ്റോ ആയിരിക്കണമായിരുന്നു . കെളവനെ വാരിയെടുത്തിട്ടു നാല് പൂശു പൂശി കൊന്നു കൊലവിളിച്ചേനെ ... ഹും . 
 
" മോന്‍ വരുവോ ഇല്ലയോ ? "
 
ഉം ഹും .. ഞാമ്മിണ്ടൂല . 
 
നീ വരുവോഡാ #$%^&*()^%$#$%^&*(*&^%$#$%^&*(*&^%$#$%^&*&^%$#@$%^&*&^%$# മോനേ ????????? ...
 
മാതാവേ ... എന്തൊരു തെറി ? ഒരാളെ ഇങ്ങനെ തെറി വിളിക്കാവോ ? ഞാനും ഒരു മന്സനല്ലേ ? പരട്ട കെളവന്‍ കൊടുങ്ങല്ലൂരിലെ മൂപ്പന്‍ ആണെന്ന് തോന്നുന്നു . ഇനിയും മിണ്ടാതിരുന്നാല്‍ ചെലപ്പോ വയസന്‍ തെണ്ടി കൈവച്ചാലോ ? വേണ്ട . മിണ്ടിക്കളയാം .
 
" ഞാമ്പരൂല . ഞാന്‍ പാട്ട് പഠിക്കാന്‍ പോവ്വാ !!!! "
 
തലയില്‍ ആരോ ബോംബിട്ടാലെന്ന പോലെ വയസന്‍ ട്ടപ്പേ ട്ടപ്പെന്നു ഞെട്ടി . രണ്ടു ട്ട, മൂന്നു ട്ട ഉള്ള ഞെട്ടലുകള്‍ വരെ വയസന്‍ ഞെട്ടി നോക്കി . അതില്‍ കൂടുതല്‍ ട്ട ഉള്ള ഞെട്ടല്‍ ഞെട്ടണമെന്നുണ്ടായിരുന്നെങ്കിലും തന്റെ ആരൊഗ്യ സ്ഥിതി അതിനു അനുവദിക്കാത്തതിനാല്‍ വയസന്‍ മൂന്നേല്‍ നിര്‍ത്തി . 
 
" വയസന്‍ കാറ്റ് പോയ ബലൂണ്‍ കണക്കെ സീറ്റിലേക്ക് ചാരിയിരുന്നു പിറുപിറുത്തു ..
" ജനങ്ങള്‍ ഒരുപാട് അനുഭവിക്കാനുണ്ട് !!!!! അല്ലേല്‍ പിന്നെ മരം കൊത്തിക്ക് ആരെങ്കിലും നെയ്ച്ചോറ് കൊടുക്കുവോ ?" 
 
ബസ്‌ സ്റ്റാന്റിലെത്തി. നിറയെ ജനം . ഒരു പാട്ട് പാടി ജനത്തെ കയ്യിലെടുത്താലോ ? വേണ്ട. ബസ്സിലെ ആളുകള്‍ കയ്യിലെടുത്തതിന്റെ ക്ഷീണം മാറിയിട്ടില്ല . സംഗീത ക്ലാസിലെത്തണം . രണ്ടു മൂന്നു പേരോട് വഴി ചോദിച്ചു . വഴി പറഞ്ഞു തന്നവര്‍ക്കൊക്കെ ഇനി കാണുമ്പോള്‍ നന്ദി സൂചകമായി ഓരോ പാട്ട് പാടിക്കൊടുക്കണം . മനസ്സില്‍ ഉറപ്പിച്ചു . 
 
അതാ കാണുന്നു സംഗീത ക്ലാസ്‌ . വലിയ ഗെയ്റ്റിനു മുന്നില്‍ സഞ്ചീം പൊക്കണോം വച്ച് ആ കെട്ടിടത്തെ വിശദമായി നോക്കി ,. തന്റെ സംഗീത ജീവിതത്തിനു തുടക്കമിടുന പുണ്യ സ്ഥലം . കുമ്പിട്ടു നിലത്ത് കൈ വച്ച് നമസ്കരിച്ചു . 
 
" ഹെന്റെ സരസ്വതീ ദേവീ ... രക്ഷിക്കണേ ..... കാത്തുകൊള്ളണെ ... "
 
പെട്ടെന്ന് ചന്തിക്ക് ആരോ തോണ്ടി . ഞെട്ടിയെഴുന്നേറ്റു നോക്കിയപ്പോള്‍ ഒരാളതാ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു .
 
" മോനേ .. ഇവിടെ അധികം കുമ്പിട്ടു നില്‍ക്കല്ലേ .. ഇത് കോഴിക്കോടാ ... " 
 
മാതാവേ ... പറഞ്ഞത് നന്നായി . ഇപ്പൊ തന്നെ  ആളുകള്‍ തന്‍റെ  പെന്റഗണ്‍ തകര്‍ത്തേനെ ...
പെട്ടീം പൊക്കണോം എടുത്ത് നേരെ ഓഫീസിലേക്ക് കയറിച്ചെന്നു . അവിടെയതാ ഇരിക്കുന്നു മാസ് . എന്നെ സംഗീതം പഠിപ്പിക്കാനുള്ള നല്ല അസ്സല്‍ ഒരു മാസ് . 
 
" മാസേ .... കുമ്പിട്റേന്‍ ... " മനസ്സ് കൊണ്ട് ഒരു കുമ്പിടല്‍ നടത്തി . ശരീരം കൊണ്ട് കുമ്പിടാന്‍ മനസ്സനുവദിച്ചില്ല . സംഗതി പഠിപ്പിക്കണ മാസാണെങ്കിലും സ്ഥലം കോഴിക്കോടാ , 
 
" വരൂ ഇരിക്കൂ .. " മാസിന്റെ സ്നേഹമസൃണമായ സ്വരം . 
 
വന്നു . ഇരുന്നു . 
 
" എനിക്ക് സംഗീതം പഠിക്കണം . !!! "
 
ഓ ആയിക്കോട്ടെ . ആട്ടെ . മുമ്പ്‌ സംഗീതം പഠിച്ചിട്ടുണ്ടോ ? 
 
"ഇല്ല സാര്‍ .. "
 
സാരമില്ല . പഠിപ്പിക്കാം കേട്ടോ . സപ്തസ്വരങ്ങള്‍ ഒക്കെ അറിയാമല്ലോ അല്ലെ ? 
 
" സരസ്വതിച്ചേച്ചിയെ അറിയാം "
 
" സരസ്വതീടെ അനിയത്തിയെ അറിയാവോ ? "
 
" അറിയില്ല സര്‍ ..  "
 
നീ ഒരു രാഗം ആലപിച്ചേ ... "
 
മനസ്സ് കുതികുതിച്ചു . മാഷിനെ കയ്യിലെടുക്കാന്‍ പറ്റിയ അവസരം . 
 
കുതിര തൊണ്ട ചിനക്കുന്നത് പോലെ ഞാന്‍ ഒന്ന് തൊണ്ട ചിനുക്കി . ശേഷം കണ്ണുമടച്ച് നെഞ്ചത്തടി രാഗത്തില്‍ പാടി 
 
" സംഗീതമേ അമര സല്ലാപമേ ....... മണ്ണിനു വിണ്ണിന്റെ വരദാനമേ ,,,, വേദനയെപ്പോലും ( ആ വരി പാടിയപ്പോള്‍ ദേഹമാസകലം നല്ല വേദന ) 
 
" നിര്‍ത്ത്‌ നിര്‍ത്ത്‌ ...  "
 
ഞാന്‍ നിര്‍ത്തി . 
 
" എന്താ ഇത് ? നീ ഇപ്പൊ ചെയതതെന്താന്ന്‍ ? "
 
" പാട്ട് പാടിയതല്ലേ സര്‍ ??? "
 
ഇങ്ങനെയോ ? നിന്‍റെ തൊണ്ടയിലെന്താടാ നീ മാക്രിയെ വളര്ത്തുന്നുണ്ടോ ? !!!!!!!!!!!! "
 
" ഇല്ല സര്‍ "
 
" വളര്‍ത്താത്താതെന്ത് ? രണ്ടു സൌണ്ടും തമ്മില്‍ വല്യ വ്യത്യാസം ഒന്നും ഇല്ല . നീ ഷഡ്ജം ഇടാഞ്ഞതെന്ത് ? "'
 
കര്‍ത്താവേ ... മാസെങ്ങനെ അറിഞ്ഞു ? "
 
 "അലക്കിയിട്ട ഷഡ്ജം ഉണങ്ങിയില്ല സര്‍ "
 
"ന്തോന്ന്‍ ???????????????????????????? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! "
 
" ഷഡ്ജം അലക്കിയിട്ടതായിരുന്നു . പോരാന്‍ നേരം ഞാന്‍ നോക്കിയപ്പോ ഉണങ്ങിയിട്ടില്ല "
 
താടിക്ക് കൈ കൊടുത്ത് മൂങ്ങയെപ്പോലെ മാഷ്‌ എന്നെ നോക്കി അന്തം വിട്ടിരുന്നു .

Edited by Balance K Nair, 26 August 2015 - 01:57 PM.

  • Vanampaadi, Mazha Thulli, InduChOOdaN and 3 others like this

#8 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:57 PM

നേരം തെറ്റിയ നേരത്ത് അമ്മയെപ്പോലും ഞെട്ടിച്ചുകൊണ്ട് ശൈഖുനാ കളത്തില്‍ ആനന്ദ് അല്‍ മുബാറക് അല്‍ മുത്തബ സേട്ടു എന്ന ഈ മനിതന്‍ ഫൂജാതനായി . ചെറുപ്പം മുതലേ നല്ല സ്വഭാവഗുണങ്ങളുടെ വിളനിലം ആയതുകൊണ്ടാവാം നാട്ടാരുടേയും വീട്ടാരുടെയും അല്‍പസ്വല്‍പം കൈക്രിയകളും കാല്‍ക്രിയകളും ലേശം കൂടുതലായിത്തന്നെ  വാക്രിയകളും വേണ്ടുവോളം കിട്ടി ബോധിച്ചുകൊണ്ടിരുന്നു . തല്‍ഫലമായി ഈയുള്ളവന്‍റെ എല്‍സ് ആന്‍ഡ്‌ പല്‍സ്  പ്ലസ് ഓര്‍ മൈനസ് ആവുകയും ചെയ്തുകൊണ്ടിരുന്നു . 
 
നാരീരത്നങ്ങളുടെ കൈപ്പാടുകള്‍ ഇനി ദേഹത്ത് പതിയാന്‍ ഇല്ലാത്തവണ്ണം ഫലഭൂയിഷ്ടമായപ്പോള്‍ വീട്ടാരും നാട്ടാരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു . നാടുകടത്തുക . അങ്ങനെ നാട്ടാരുടേയും വീട്ടാരുടെയും പൂജനീയ നാരീരത്നങ്ങളുടെയും ക്ഷേമ പരിപാലനത്തിനായി ഈയുള്ളവന്‍ ഒട്ടകങ്ങളുടെ നാട്ടിലേക്ക് വണ്ടികയറി . ഇപ്പോള്‍ ഇവിടെ ഒരു കമ്പനിയെ പാപ്പരാക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്നു . 
 
ആനന്ദ് ശങ്കര്‍ എന്നും ആനന്ദ് എന്നും ഒളകര വളവന്‍ എന്നും പേരുകള്‍ എനിക്കുണ്ട് . മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത പേരുകള്‍ കണ്ടമാനം നാട്ടുകാര്‍ എനിക്ക് വേണ്ടി സസന്തോഷം പതിച്ചു നല്‍കിയിട്ടും ഉണ്ട് . നിങ്ങള്‍ക്കും ഇതില്‍ എന്ത് വേണമെങ്കിലും വിളിക്കാം . തള്ളക്കു വിളി ഒഴിച്ച് .
 
ഇടക്കിടെ നാട്ടാര്‍ടെ ഉറക്കം കെടുത്താന്‍ വേണ്ടി എന്തേലും ഒക്കെ എഴുതാറുണ്ട് . അതിനൊക്കെ വളരെ ഭേഷായി കിട്ടാറും ഉണ്ട് . ഇനി ശരീരം ഒന്ന് പൊറോട്ട മാവ് പോലെ പതം വരാന്‍ വേണ്ടി അതൊക്കെ ഇവ്ടേം പോസ്റ്റ്‌ ചെയതാലോന്നു ഒരാലോചന . തല്ലിക്കോല്ലില്ലെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ ..
 
ഈഈഈഈഈഈഈഈശ്വരാ .. !! മിന്നിച്ചേക്കണേ :pray:

ശൈഖുനാ കളത്തില്‍ ആനന്ദ് അല്‍ മുബാറക് അല്‍ മുത്തബ സേട്ടു :namasthe: angaye pole oru valiya manushyane kurich ariyaan sadhichathil valare santhosham ;)) ee thaaliyolakal bhadhrammayi ethenkilum puravasthu gaveshana kendrathil elppikkuka...angaye kurichu bhavithalamura padikkatte :swami: aashamsakal :sd:

:odikko:
  • BaaleTTaN likes this

#9 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:59 PM

പുരാവസ്തു ഗവേഷണ കേന്ദ്രത്തില്‍ ചെന്നിട്ടു വേണം അവരെന്നെ പുരാവസ്തു ആക്കി വെക്കാന്‍ :@ വേല മനസിലിരിക്കട്ടെ

Edited by Balance K Nair, 26 August 2015 - 02:00 PM.

#10 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 01:59 PM

Edited by Balance K Nair, 26 August 2015 - 02:00 PM.

#11 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 02:00 PM

അദ്ധ്യായം ഒന്ന് - കുഞ്ഞൂഞ്ഞേ ഇത് നീയാണോ
 
നേരം പര പരാ വെളുത്തു . തറ തറാ വെളുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കുഞ്ഞൂഞ്ഞു സമാധാനിക്കാന്‍ ശ്രമിച്ചു . ജനല്‍ തുറന്നു കുഞ്ഞൂഞ്ഞു പുറത്തേക്കു നോക്കി. ആഹാ .. അതാ കേള്‍ക്കുന്നു പല തരം പക്ഷികളുടെ കല പില ശബ്ദം. ഏതൊക്കെ പക്ഷികള്‍ ആണെന്ന് കണ്ടു പിടിക്കാന്‍ കുഞ്ഞൂഞ്ഞു ഒരു ശ്രമം നടത്തി.കുഞ്ഞിന്‍റെ കയ്യില്‍ പിടിച്ചു കിണറ്റിന്‍ കരയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വഴി കുഞ്ഞിന്‍റെ തലമുറകള്‍ പലതിനെയും തെറി വിളിക്കുന്ന പക്ഷി സാവിത്രി ആണെന്ന് ഉറപ്പിക്കാം. കാരണം ഈ കോളനിയില്‍ ഈ പക്ഷിക്ക് മാത്രമേ കാക്ക കാറും പോലെ ഉള്ള സമിണ്ട് ഉള്ളൂ . എന്തൊരു ഹമ്മിംഗ് ആണപ്പാ . ഇവളുടെ കൂടെ ആ കെട്ടിയോന്‍ പക്ഷി എങ്ങനെ ആണാവോ നില്‍ക്കുന്നെ ..കേട്ടിയോന്‍റെ പുറത്തു ചെണ്ട കൊട്ടുന്ന പോലെ അടിച്ചു കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന പക്ഷി രമണി ആണോ അതോ ജാനകി ആണോ? എന്തായാലും ആ ആള്‍ക്ക് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അയ്യായിരത്തി ഇരുനൂറ്റി മുപ്പതില്‍ പാടാന്‍ ചാന്‍സ് കിട്ടും. അത്രയ്ക്ക് കേമമാണ്‌ താളവും ബോധവും.ഉമ്മറ തിണ്ണയിലിരുന്നു മുറുക്കാന്‍ ഇടിക്കുന്ന മുതു കിളവിയെ പ്രാകുന്ന പക്ഷി ശാന്തമ്മ ആയിരിക്കും. ശാന്തമ്മ പക്ഷി ഉലക്കക്ക് പകരം ആ വല്യമ്മയെ ഉപയോഗിക്കാറുണ്ടെന്നാ പലരും പറയുന്നേ. എന്തിനു അതൊക്കെ ശ്രദ്ധിക്കണം ? നമ്മളായി നമ്മടെ പാടായി.ആരാണ് കുഴല്‍ കിണറിന്‍റെ അടുത്ത് ബക്കറ്റില്‍ വെള്ളം തെറിപ്പിച്ചു സാധകം ചെയ്യുന്നത്? ഓ ആ നാട വിര പോലത്തെ ചെക്കന്‍ വിക്രമാദിത്യന്‍ ആണ്. ആരാണാവോ അവനു ഈ പേരിട്ടത്. ആ പേരും അവനെയും കണ്ടാല്‍ സാക്ഷാല്‍ വിക്രമാദിത്യ മഹാ രാജാവ് പോലും വലിച്ചു കൊണ്ടിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു ഓടിപ്പോയി തൂങ്ങി ചാകും. അയ്യോ അവന്‍ സാധകം ചെയ്യുക അല്ലായിരുന്നോ? കുളിക്കാന്‍ മടി ആയിട്ട് അവന്‍റെ ചേച്ചി സംഗീത അവനിട്ട് കൊട്ടുകയാണ് . കൊട്ട് കിട്ടിയ സന്തോഷത്തില്‍ വിക്രമാദിത്യ മഹാരാജാവ് എട്ടാം കട്ടക്ക് ഒമ്പതാം രാഗത്തില്‍ അലക്കുകയാണ്. എന്തൊരു കാറിച്ച. അവന്‍റെ ചേച്ചി സംഗീത ഒരു പോക്ക് കേസാണ് . അവളെ ഒന്ന് വളക്കാന്‍ വേണ്ടി കുറെ പാട് പെട്ടതാണ്. അവസാനം ചെരുപ്പ് മുഖത്ത് കിടക്കും എന്ന് പറഞ്ഞപ്പോള്‍ മുഖത്തിന്‌ നാട്ടുകാര്‍ കരം കെട്ടുന്നുണ്ടെന്നു പറഞ്ഞു പിന്മാറിയതാണ്. പോക്ക് കേസല്ലെങ്കില്‍ പിന്നെ അവള്‍ക്കൊന്നു വളഞ്ഞാലെന്താ? അതെങ്ങനാ കുടുംബത്തില്‍ പിറക്കണം പെണ്ണുങ്ങളായാല്‍ .കുഞ്ഞൂഞ്ഞു പക്ഷി നിരീക്ഷണം മതിയാക്കി മൂരി നിവര്‍ത്തു . കണ്ടമാനം സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് ഉള്ളതില്‍ നല്ലത് നോക്കി നാല് കോട്ടുവാ വിട്ടു. യാതൊരു അഹങ്കാരവും കാണിക്കാതെ കൊട്ടുവാസ് അവരുടെ പാട്ടിനു ഇറങ്ങി പോവുകയും ചെയ്തു . പക്ഷെ കുഞ്ഞൂഞ്ഞു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പോയ കൊട്ടുവാസ് ഇങ്ങനെ ഒരു കൊടും ചതി ചെയ്യുമെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് ഇറങ്ങി അതുവഴി അങ്ങ് പോയാല്‍ പോരെ? ഇറയത്തു ചാര് കസേരയില്‍ മടക്കു പിച്ചാത്തി മടക്കി വച്ചിരിക്കുന്ന പോലെ കുത്തി ചാരി ഇട്ടിരിക്കുന്ന വല്യച്ഛന്‍റെ മൂക്കിലേക്ക് കയറി പോകണമായിരുന്നോ ?" ഫാ ... ഉള്ള കള്ളും കഞ്ചാവും വലിച്ചു കേറ്റി കേറി വന്നോളും . മുടിയാന്‍ നേരത്ത് മുടിചൂര്‍പ്പന്‍ കൊലച്ചുണ്ടായ സന്തതി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ. തന്ത പോയ വഴിയെ നീയും പോകും. അതെങ്ങനെയാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "നന്ദി നമസ്കാരം. രാവിലെ തന്നെ എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേട്ടാല്‍ പോലും ഇത്രയ്ക്കു ഐശ്വര്യം ഉണ്ടാകാനില്ല . എന്ത് സുന്ദരമായ പദങ്ങള്‍ . കുഞ്ഞൂഞ്ഞ് അത് കേട്ട് കോരിത്തരിച്ചു. രോമാഞ്ചിക്കാന്‍ കുഞ്ഞൂഞ്ഞിന്‍റെ ദേഹത്ത് മരുന്നിനു പോലും ഒരൊറ്റ രോമം ഇല്ലായിരുന്നു. അതുകൊണ്ട് രോമങ്ങള്‍ ഒട്ടു ആഞ്ചിയതും ഇല്ല.അല്ല ഈ തന്തപ്പിടി എന്തിനാ ഈ മത്തന്‍റെയും കുമ്പളത്തിന്‍റെയും പിന്നാലെ പോകുന്നെ? പഴഞ്ചൊല്ലുകള്‍ ഒക്കെ മാറിയ വിവരം മൂപ്പില്‍സ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബ്ലടി പിത്തകാടീസ് . കണ്ട്രി ഫെല്ലോ . ഓള്‍ഡ്‌ ടീത്ത് ലെസ്സ് കിഴവന്‍ മൂക്കണാഞ്ചി . " ദേ കിഴവാ ശീമ പോര്‍ക്കെ . ചൊല്ലുകളൊക്കെ മാറി. മുരിങ്ങക്കാ നട്ടാല്‍ ചേന വിളയില്ലെന്നാ പുതിയ ചൊല്ല് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കിഴവന്‍ മൂപ്പിത്സിന്‍റെ വിവര സാങ്കേതിക വിദ്യ ഒന്ന് പരിപോഷിപ്പിച്ചാലോ എന്ന് വിചാരിച്ചതാണ്. പിന്നെ അടങ്ങി. എന്തിനാ വെറുതെ മൂപ്പിത്സിനെകൊണ്ട് സ രി ഗ മ പ ദ നീ പാടിക്കുന്നെ? വേണ്ട.. ജീവിച്ചു പോയ്ക്കോട്ടെ ഓള്‍ഡ്‌ മങ്കി തന്തപ്പടി .എന്നാലും ഒരു കൊട്ടുവായ്ക്ക് ഇത്രേം പവറോ ? ഒന്ന് പരീക്ഷിച്ചു നോക്കാം. കുഞ്ഞൂഞ്ഞു വായുടെ മുന്നില്‍ കൈ കൊണ്ട് വച്ചു . കുഞ്ഞൂഞ്ഞിന്‍റെ കൈക്കുള്ള പ്രത്യേകത ആയിരുന്നു അത്. കൈ വായുടെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ സാധിക്കും. അതുപോലെ തല ചൊറിയുക, മൂക്കില്‍ വിരലിട്ടു തിരിക്കുക, ചെവിയില്‍ ചെറു വിരല്‍ കടത്തി പമ്പരം പോലെ കറക്കി ആത്മ നിര്‍വൃതി അടയുക തുടങ്ങിയ മറ്റുള്ള ഒരാള്‍ക്കും പറ്റാത്ത അഭ്യാസ മുറകളും കുഞ്ഞൂഞ്ഞിന് വശമുണ്ടായിരുന്നു.കുഞ്ഞൂഞ്ഞു കയ്യിലേക്ക് ഊതി . എന്റമ്മച്ചീ .. ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു ദുര്‍ഗതി വരുത്തരുതേ .. ചുമരില്‍ ചാരി നിന്നത് രക്ഷയായി. അല്ലെങ്കില്‍ നാറ്റം കൊണ്ട് മറിഞ്ഞു വീണേനെ . എന്തായിരിക്കും ഈ നാറ്റത്തിനു കാരണം? കുഞ്ഞൂഞ്ഞു ഗവേഷണിക്കാന്‍ തുടങ്ങി. ഗവേഷണത്തിന്‍റെ അവസാനം കുഞ്ഞൂഞ്ഞു കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്1 . പല്ല് തേച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു2 . ഇന്നലെ പട്ട ചാരായം ആണ് കുടിച്ചത്3 . മേമ്പൊടിക്ക് താറാ മൊട്ടയും കഞ്ചാവും വലിച്ചിരുന്നു4 . വാ കഴുകിയിരുന്നില്ല .എന്തായാലും ഇന്നൊന്നു പല്ല് തേക്കണം. കുളിക്കണോ? വേണ്ട. അത് അടുത്ത ആഴ്ച മതി. കുഞ്ഞൂഞ്ഞു പല്ല് തേക്കാനുള്ള യന്ത്ര സാമഗ്രികള്‍ തപ്പാന്‍ തുടങ്ങി . കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പഴയ പുസ്തകങ്ങളും തകര പാട്ടകളും കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ നിന്നും ഒരു ബ്രഷ് കണ്ടെടുത്തു. വല്ല എലിയും വലിച്ചുകൊണ്ട് പോയതായിരിക്കും. ബ്രഷിന്‍റെ പല്ലുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. അത്രയ്ക്ക് ഫിനിഷിംഗ്. എന്തായാലും വേണ്ടില്ല. ഇനി പേസ്റ്റ് വേണമല്ലോ. ഇനി അതൊക്കെ തപ്പി നേരം കളയാന്‍ നേരമില്ല . തല്‍ക്കാലം സോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം . അതിനു സോപ്പ് എവിടെ?സോപ്പിനു വേണ്ടി ഉള്ള അന്വേഷണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കുഞ്ഞൂഞ്ഞു തുടങ്ങി വച്ചു. ഇനി വല്ല സി ബി ഐ യെകൊണ്ടും അന്വേഷിപ്പിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചു അതെക്കുറിച്ച് ഗവേഷണിക്കാന്‍ വേണ്ടി തയ്യാറെടുക്കുമ്പോഴാണ് സോപ്പ് കണ്ടത്. കഴുക്കോലിന്‍റെ മുകളില്‍ കൊണ്ട് വച്ചിരിക്കുന്നു പരട്ട എലി . അവനെ എങ്ങാന്‍ ഇപ്പൊ കയ്യില്‍ കിട്ടിയാല്‍ .. ഹാ ..ബ്രുഷും സോപ്പും എടുത്തു കുളിമുറിയിലേക്ക് കയറി. ബ്രഷ് കൊണ്ട് സോപ്പിനു നോവാത്ത രീതിയില്‍ രണ്ടു തൊണ്ട് തോണ്ടി. എന്നിട്ട് പല്ല് തേക്കാന്‍ ആരംഭിച്ചു . മുഖം കഴുകി വീണ്ടും മുറിയിലെത്തി.പുറത്തു കാക്കകള്‍ കാറുന്നു. കുയിലുകള്‍ കൂകുന്നു. മൂങ്ങകള്‍ മൂങ്ങുന്നു. കുഞ്ഞൂഞ്ഞിന് അതിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനാണ് കുഞ്ഞൂഞ്ഞ് . ഭാവിയെക്കുറിച്ച് ആലോചിച്ചിട്ട് ഒരു ഇതും പിടിയും കിട്ടുന്നില്ല. ചായക്ക്‌ പലഹാരം ഇഡ്ഡലി ആണോ അതോ ദോശ ആണോ. ഇനി അതിനു ചമ്മന്തി ആണോ സാമ്പാര്‍ ആണോ? ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ഇല്ല . അന്തവും കുന്തവും പിന്നെ പണ്ടേ ഇല്ലാത്തത് കൊണ്ട് അതെക്കുറിച്ച് ഗവേഷണിക്കാന്‍ തല്‍ക്കാലം കുഞ്ഞൂഞ്ഞ് താല്പര്യം എടുത്തില്ല . അടുക്കളയില്‍ കയറി സൌമ്യമായി അമ്മയെ വിളിച്ചു" അമ്മേ ....................... "മാതാജി തിരിഞ്ഞു നോക്കി . നില്‍ക്കുന്നല്ലോ തന്‍റെ സീമണ്ട ഫുത്രന്‍ . കടിഞ്ഞൂല്‍ സന്തതി. അവസാന കാലത്ത് തനിക്കു വായ്ക്കരിയിടാനും കൊള്ളി വെക്കാനും ദൈവം തന്ന അരുമ സന്താനം . സദ്‌ ഗുണ സമ്പന്നന്‍ , വായില്‍ വിരലിട്ടാല്‍ കടിക്കാത്തവന്‍ ... മകനെ നോക്കും തോറും മാതാജിക്ക് രോമാഞ്ചം . ആഹ്ളാദം ആമോദം .... സന്തോഷം കൊണ്ട് അമ്മച്ചിക്ക് പള്ളിയില്‍ പോയി ഒരു പാട്ട് കുര്‍ബാനയോ പള്ളിപ്പെരുന്നാളോ വരെ നടത്തിയാലോ എന്ന് ആശ തോന്നി." തള്ളേ .... എന്ത് കാഴ്ച കണ്ടോണ്ടു നിക്കുവാ ? വെശന്നിട്ടു പാടില്ല. വല്ലതും തിന്നാന്‍ ഇരിപ്പുണ്ടെങ്കില്‍ താ "മകന്‍റെ തിരു വചനങ്ങള്‍ കേട്ട് മാതാജിയുടെ മനസ് നിറഞ്ഞു . പള്ളിപ്പെരുനാളും പാട്ട് കുര്‍ബാനയും എന്ന ആശകള്‍ ശൂ .... എന്ന് കൈകൊട്ടി പാടിക്കൊണ്ട് ഇറങ്ങി പോകുന്നത് മാതാജി വിഷമത്തോടെ നോക്കി നിന്നു.മകന് മുണുങ്ങാന്‍ ദോശയും ചമ്മന്തിയും വിളമ്പി. മാതാജി ഇന്‍റെര്‍ നാഷണല്‍ കാര്യമായ പശുവിനു കാടി കൊടുക്കുക എന്ന അതി ഭീകരമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പോയി. വയറു നിറച്ചു മുണുങ്ങി നാലഞ്ചു സുന്ദരന്‍ എമ്പക്കങ്ങളും വിട്ടു കുഞ്ഞൂഞ്ഞ് ഇറങ്ങി നടന്നു .അതെ കുഞ്ഞൂഞ്ഞിന്‍റെ ജീവിതത്തിലെ ഒരു ദിവസം തുടങ്ങുകയാണ് .

Ithu vaayichathaanallo maashe :mmm: ennalum kalakkittund ketta ;))
  • BaaleTTaN likes this

#12 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 02:02 PM

Ithu vaayichathaanallo maashe :mmm: ennalum kalakkittund ketta ;))

വായിച്ചതാന്നു എനിക്കറിയാം :doh: ഇതുവരെ എഴുതിയ എല്ലാം ഈ ത്രെഡില്‍ ഇടുവാ :athe:

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 02:06 PM

അദ്ധ്യായം - രണ്ട് . പിന്നേം കുഞ്ഞൂഞ്ഞ് :doh:
 
റോഡില്‍ ഇറങ്ങി നിന്ന് കുഞ്ഞൂഞ്ഞ് ഇടത്തേക്ക് നോക്കി. വലത്തേക്ക് നോക്കി. മേലേക്കും താഴേക്കും നോക്കി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒന്ന് തിരിഞ്ഞും നോക്കി. എങ്ങോട്ട് പോകണം? അതെപ്പറ്റി ഒന്ന് ഗവേഷണിച്ചാലോ എന്ന് കുഞ്ഞൂഞ്ഞിലെ ഗവേഷകന്‍ ആലോശിച്ചു . പിന്നൊന്നും ചിന്തിച്ചില്ല. അങ്ങ് ഗവേഷണിച്ചു .
 
1 . ഇടത്തേക്ക് പോയാല്‍ പാരലല്‍ കോളേജ് . അവിടേക്ക് പോയാല്‍ ഇന്നലെ സൂസന്നയെ കമ്മെന്ടടിച്ചതിന്റെ പേരില്‍ അവളുടെ ജിം ചെട്ടനെങ്ങാന്‍ ചോദിയ്ക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ കട്ടേം പടോം മടങ്ങും. ദൈവം സഹായിച്ചു കട്ടയും ഇല്ല പടവും ഇല്ല. അത് പക്ഷെ ആ അഹങ്കാരി ചേട്ടന് അറിയില്ലല്ലോ. എന്തിനാ വെറുതെ അടി ഇരിക്കുന്നിടത്ത് മോന്ത കൊണ്ട് വക്കുന്നെ? വേണ്ട 
 
2 . വലത്തേക്ക് പോയാല്‍ നേഴ്സറി . അങ്ങോട്ട്‌ പോയിട്ടെന്തിനാ? കൊച്ചു പിള്ളേര്‍ക്ക് വാവാവോ പാടി കൊടുക്കാനോ? എന്‍റെ ഫട്ടി ഫോകും 
 
3 . കിഴക്കോട്ടു പോയാല്‍ കള്ള് ഷാപ്പിലെത്തും . ഇന്നലത്തെ കെട്ടു വിടാന്‍ മൂന്നാലെണ്ണം അങ്ങ് താങ്ങാം. കുഞ്ഞൂഞ്ഞു കീശയില്‍ തപ്പി നോക്കി . ന പൈസ ന ചില്ലറ . പോക്കെറ്റിലേക്ക് നോക്കിയ കുഞ്ഞൂഞ്ഞു അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടു . കണ്ടമാനം ദീര്‍ഘ നിശ്വാസംസ് സ്റ്റോക്ക്‌ ഉണ്ടായത് കൊണ്ട് വിടുന്നതില്‍ കുഞ്ഞൂഞ്ഞ് പിശുക്ക് കാണിച്ചില്ല. അതുകൊണ്ട് തന്നെ നിശ്വാസംസ് നല്ല അന്തസ്സായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി . ഉത്സവം കഴിഞ്ഞ പറമ്പ് പോലെ വിജനമായി കിടക്കുന്ന കീശ . ഷാപ്പ്‌ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കുഞ്ഞൂഞ്ഞിന് തോന്നി . ഒട്ടും അമാന്തിച്ചില്ല. ഷാപ്പിന്റെ നേരെ നോക്കി കൊടുത്തു നല്ല നാല് കൊഞ്ഞനം . 
 
4 . പടിഞ്ഞാറോട്ട് പോയാല്‍ ക്ലബ്‌ . അവിടെ ഉണ്ടാകും തന്റെ സല്സ്വഭാവികളായ സങ്ങാതിമാര്‍ . മാര്‍കളുടെ മെയിന്‍ പണി കള്ളടിയും ചീട്ടു കളിയും . പിന്നെ അല്ലറ ചില്ലറ വായ്‌ നോട്ടവും. പലരുടെയും വായില്‍ വിരലില്‍ എണ്ണാവുന്ന പല്ലുകള്‍ മാത്രേ ഉള്ളൂ . നാട്ടുകാരുടെ സ്നേഹപ്രകടനം അതിര് കവിയുമ്പോള്‍ പല്ലുകളുടെ എണ്ണം കുറയും എല്ലുകളുടെ എണ്ണം കൂടും . ഇപ്പൊ തന്നെ വായില്‍ പല്ലുകള്‍ കൊറഞ്ഞു വരികയാണ്. ഇനീം കുറക്കണോ? 
 
വേണ്ട . ആദ്യം ക്ലബ്ബിലേക്ക് പോകാം . തീരുമാനം പെട്ടെന്നായിരുന്നതുകൊണ്ട് പിന്നെ കുഞ്ഞൂഞ്ഞ് മറ്റൊന്നും ചിന്തിച്ചില്ല. നേരെ അങ്ങ് നടന്നു . നടക്കുന്നതിനിടയിലാണ് കുഞ്ഞൂഞ്ഞ് ഒരു കാര്യം ശ്രദ്ധിച്ചത് . ചെരിപ്പിന്റെ വള്ളി പോട്ടാറായിരിക്കുന്നു . വള്ളിയെ നോക്കും തോറും കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു . നാട്ടിലെ ഏറ്റവും പുരാതന വസ്തുവായ വള്ളിയമ്മ . വള്ളിയമ്മ ഈസ്‌ നല്ലൊരു അമ്മ . ഒരു സ്ത്രീ രത്നം . വള്ളി രത്നത്തിന്റെ ഫര്താവിന്റെ പേര് വേലുക്കുട്ടി . വേലുക്കുട്ടിയും ഒരു രത്നമായിരുന്നു . വേലു രത്നത്തിന് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . വൈകുന്നേരം കള്ളടിച്ചു പാമ്പായി വട്ടവും ചതുരവുമായി വന്നു വള്ളി രത്നതിനെ കുനിച്ചു നിര്‍ത്തി ടമാര്‍ പടാര്‍ എന്ന് ഭീകര ശബ്ദത്തില്‍ നടുപ്പുറത്ത് അലക്കും. ആദ്യമൊക്കെ വള്ളിയമ്മക്ക് ഈ പരിപാടി അല്പം പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു ശീലമായി മാറിയതോടെ ഇടി കിട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി . വേലു രത്നം കുടിച്ചു വന്നു ഇടിക്കാന്‍ മറന്നുപോയാലും ഫാര്യാ രത്നം ഉറക്കത്തീന്ന് വിളിചെണീപ്പിച്ചു ഇടിപ്പിക്കുമായിരുന്നു . 
 
അങ്ങനെ ഒരുനാള്‍ വേലുക്കുട്ടി രത്നം മര്‍ഗയാ . ഇടി കൊള്ളാതെ വള്ളി മാതാവിനുണ്ടോ ഉറക്കം വരുന്നു ? തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉരുണ്ടും പിരണ്ടും നോക്കി. നോ രക്ഷ . വള്ളി രത്നം പുറത്തിറങ്ങി മുറ്റത്ത്‌ കൂടെ തേരാപ്പാരാ നടന്നു . അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം വള്ളി മാതാജി കണ്ടത് . ചെരിപ്പിട്ടിട്ടില്ല . ചെരിപ്പും തപ്പി വീടിനു ചുറ്റും നടന്നപ്പോള്‍ വള്ളി മാതാജി രോമാഞ്ച കഞ്ചുകമണിയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു വസ്തു കണ്ടത് . അമ്മിയും അമ്മിക്കുഴയും . ഒട്ടും മടിച്ചില്ല . അമിക്കുഴയും എടുത്തു കൊണ്ട് തിരിച്ചു നടന്നു. ഓല മേഞ്ഞ മേല്‍ക്കൂരയിലേക്ക് അമ്മിക്കുഴ എറിഞ്ഞു . എന്നിട്ട് കുനിഞ്ഞു നിന്നു . അമ്മിക്കുഴ " ഭും " എന്ന ശബ്ദ വാദ്യ മേള ഘോഷത്തോടെ വള്ളിയമ്മയുടെ നടുപ്പുറത്ത് വന്നു വീണു . 
 
ആഹഹഹ ... ചെറിയാന്‍ ജി ഇടിക്കുന്ന അതേ പോലെ തന്നെ . വള്ളി മാതാജിക്ക് ഹരം കയറി . പിന്നേം പിന്നേം അമ്മിക്കുഴ എറിഞ്ഞു . ഭും ഭും ശബ്ദം പിന്നേം പിന്നേം ... പത്തു പതിനഞ്ചു പ്രാവശ്യം എറിഞ്ഞതോടെ വള്ളിയമ്മക്ക് ഉറക്കം വന്നു തുടങ്ങി . അമ്മിക്കുഴ എടുത്തു വച്ചു പോയി സുഖമായി ഉറങ്ങുകയും ചെയ്തു . 
 
മരിക്കുന്നത് വരെ വള്ളി മാതാജി ഈ കര്‍മ്മം ക്രിയ ചെയ്തിരുന്നു . മരിച്ചതിനു ശേഷം ചെയ്യാറുണ്ടോ എന്ന് അമ്മച്ചിയാണേ കുഞ്ഞൂഞ്ഞിന് ഒരു അറിവും ഇല്ല . 
 
വള്ളി ചരിതം ആട്ടക്കഥ ഓര്‍ത്ത് നടക്കുന്നതിനിടയില്‍ കുഞ്ഞൂഞ്ഞ് മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടുന്ന ഒരു കാഴ്ച കണ്ടു . കുറച്ചു മുമ്പിലായി നില്‍ക്കുന്നല്ലോ തന്‍റെ ഫ്രേമ ഫാജനം ... ഫ്രാണ ഫ്രേയസി ... ഞണ്ടുങ്കല്‍ ഓമന ... ഓമനയെ കണ്ട കുഞ്ഞൂഞ്ഞിന് വണ്ടര്‍ . കുഞ്ഞൂഞ്ഞിനെ കണ്ട ഓമനക്കു വണ്ടറോട് വണ്ടര്‍ . രണ്ടാളുടെം വണ്ടര്‍ കണ്ടു വണ്ടറടിച്ച കുഞ്ഞൂഞ്ഞിന്റെ മീശ രോമാങ്ങള്‍ക്ക് വരെ രണ്ടു ണ്ട ഉള്ള വണ്ടര്‍ ..
 
കുഞ്ഞൂഞ്ഞ് ഓമനയുടെ അടുത്തേക്ക് പതിയെ ചുവടു വച്ചു . ഓമനയുടെ ഞണ്ടിന്റെ കണ്ണു പോലെ തെങ്കോട്ടും വടങ്കോട്ടും ഉള്ള കണ്ണിലേക്കു നോക്കും തോറും കുഞ്ഞൂഞ്ഞിന് നാണകം . ഷോക്കടിച്ച കാക്ക പോലെ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് നാനകത്തോടെ നിലത്തു കാലു കൊണ്ട് ചേനയും ചക്കയും മാങ്ങയും ഇന്ത്യയുടെ ഫൂഫടവും വരച്ചു . 
 
" ഓമന എന്താ ഇവിടെ നിക്കുന്നെ ? "
 
" ഞാന്‍ ചേട്ടനെ കാത്തു നിന്നതാ ... " ഓമനയുടെ കിളി മൊഴി .. കാക്കയും ഒരു കിളി തന്നെ എന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ ഓര്‍ത്തു. തന്നെ പ്രോട്യൂസ് ചെയ്തവരോട്‌ അന്നാദ്യമായി കുഞ്ഞൂഞ്ഞിന് വെറുപ്പ്‌ തോന്നി . രോമാന്ജിക്കാന്‍ മരുന്നിനു പോലും ഒരു രോമമില്ലാത്ത ഒരു മഹനെ എന്തിനു ജനിപ്പിച്ചു എന്റെ നിന്തിരുവടിയായ ധന്യ പിതാവേ .... മുകളിലേക്ക് നോക്കി കുഞ്ഞൂഞ്ഞ് തന്‍റെ ഡാഡി യെ മനസ്സില്‍ പ്രാകി .
 
" എന്തിനാ എന്നെ കാത്തു നില്‍ക്കുന്നെ ? " കുഞ്ഞൂഞ്ഞിന് വള്ളി പൊട്ടാറായ ചെരുപ്പ് മുതല്‍ ആകാംക്ഷ പെരുത്ത്‌ കയറി തലയില്‍ വന്നു "ട്ടോ" എന്ന് പൊട്ടി . 
 
ഓമന കുഞ്ഞൂഞ്ഞിന് ഒരു കമ്പനി കൊടുത്തു കൊണ്ട് നിലത്തു ചേന വരക്കാന്‍ ആരംഭിച്ചു . 
 
"എനിക്ക് ..... എനിക്ക് ..... "
 
" എന്താ ? ഓമനയുടെയും ചെരിപ്പിന്റെ വള്ളി പൊട്ടാറായോ ? " കുഞ്ഞൂഞ്ഞിന്റെ കണ്ണുകള്‍ ഓമനയുടെ കാലുകളിലേക്ക് പോയി .
 
" അതല്ല .. എനിക്ക് ചേട്ടനെ ഇഷ്ടമാണ് ... "
 
ഹല്ലെല്ലൂയ്യ .. സ്തോത്രം ... കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പത്തിരുപത്തഞ്ചു ലഡ്ഡു ഒരുമിച്ചു പൊട്ടി . വീട്ടിലേക്കു ഓടിപ്പോയി തന്റെ മാതാജിയെ ചുമ്മാ ഒരു രസത്തിനു ഉന്തി മറിച്ചിടാനും വീടിനു ചുറ്റും കൈകൊട്ടിപ്പാടി നടക്കാനും കുഞ്ഞൂഞ്ഞിന് അദമ്യമായ ആശ ഉണ്ടായി . സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഓമനയുടെ കാലു വാരി നാല് അലക്ക് അലക്കിയാലോ എന്നും കുഞ്ഞൂഞ്ഞ് ചിന്തിച്ചു . എന്തിനാ വെറുതെ നാട്ടുകരെകൊന്ദ് പ്രാന്താ എന്ന് വിളിപ്പിക്കുന്നെ ? വേണ്ട .. തല്‍ക്കാലം തന്റെ ഫ്രേമ ഫാജനത്തെ ഫ്രേമിച്ചു ഫ്രേമിച്ചു പ്രേം കുമാറോ പ്രേം നസീറോ ആകാം . 
 
കുഞ്ഞൂഞ്ഞ് പ്രേമപുരസ്സരം ഓമനയുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ട ഓമന പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നിന്നു

Kunjoonjinte omana 8->
  • BaaleTTaN likes this

#14 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 02:07 PM

അദ്ധ്യായം മൂന്ന് - ഞാനേരി മാണിക്യം - ഒരു കോഴിക്കൊലപാതകത്തിന്‍റെ കഥ
 
സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം . അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു . എന്താണെന്നറിയാന്‍ വയ്യ . ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ് . ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും .
 
" പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ ... !!! " 
 
ഞാന്‍ കേട്ട് ട്ടാ പറഞ്ഞത്‌ .. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത് ..
 
സംഗതി എന്താന്നു വച്ചാ ... സിമ്പിള്‍ ... 
 
വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ് . അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും . കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും . ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട് . പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍ അതിനു പോകും . പിന്നെ ഞാന്‍ മാത്രേ കാണുള്ളൂ .. പൈസ ഇല്ലാത്തവന്‍ ഇറച്ചിക്കടയില്‍ ചെന്ന പോലെ ഞാനങ്ങനെ മിഴുങ്ങസ്യാന്ന് നില്‍ക്കും . പാവം ഞാന്‍ ...
 
കോഴിയെ പുറത്തു കടയില്‍ നിന്നും വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല . വീട്ടില്‍ ഒരു ഉളുപ്പും ഇല്ലാതെ രാവിലെ മുതല്‍ ഒരു പണീം ചെയ്യാതെ തേരാപ്പാരാ നടക്കുന്ന ഏതെങ്കിലും ഒരു കോഴിയെയോ കോഴിനിയെയോ ഓടിച്ചിട്ടു പിടിക്കും . 
 
അല്ല . നിങ്ങള് പറ . ഇതുങ്ങള്‍ക്കൊക്കെ വല്ല പണീം ചെയ്തൂടെ ? 
 
ഞാനൊക്കെ എന്തൊക്കെ പണികള്‍ ചെയ്യുന്നുണ്ട് ? 
 
രാവിലെ എണീക്കുന്നു . പല്ല് തേക്കുന്നു .. കുളിക്കുന്നു ( ശിവനേ ............ !!! ) ചാവാന്‍ പോകുന്ന പോലെ ഇപ്പൊ കരയും എന്ന ഭാവത്തില്‍ പൊത്തക സഞ്ചിയും ( പിന്നെയും ശിവനേ .... !!!! ഇപ്പൊ ശിവനെ വിളിക്കാന്‍ കാരണം ഉണ്ട് . മിക്കവാറും സഞ്ചിയില്‍ പുസ്തകംസ് ഒന്നും കാണൂല്ല . മാങ്ങയും കശുവണ്ടിയും അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് സാമഗ്രികളും , പിന്നെ ഉച്ചക്ക് ഭക്ഷിപ്പാന്‍ ഉള്ള സോറും ഹൂട്ടാനും മാത്രേ ഉണ്ടാവൂ . മാങ്ങ പോകുമ്പഴും വരുമ്പഴും തിന്നാന്‍ . കശുവണ്ടി സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് അണ്ടിത്തമ്പ് കളിക്കാന്‍ . മറ്റുള്ള വസ്തു വഹകള്‍ എന്തിനെന്ന് അമ്മച്ചിയാണേ എനിക്കൊരു ഊഹവും ഇല്ല ) തോളില്‍ ഇട്ട് പോകും . സ്കൂളില്‍ എന്താണ് പണിയെന്നു പിന്നെ പറയാം . 
 
ഉച്ചക്ക് മാമുണ്ണും . പിന്നേം ഉറക്കം . സോറി പഠനം ( ഞാനിന്നു ശിവനെ വിളിച്ചു ചാവും ) . വൈന്നേരം സ്കൂളില്‍ നിന്ന് പുറത്തു ചാടിയാല്‍ ഉടനെ അടുത്തുള്ള പാടത്തേക്ക് പായും . അവിടെയാണ് ഫുട്ബാള്‍ , ക്രിക്കെറ്റ് തുടങ്ങിയ നാടന്‍ കളികളും , ഒളിച്ചേ കണ്ടേ , അണ്ടിത്തമ്പ് , കിളിമാസ്‌ തുടങ്ങിയ വിശ്വ വിഖ്യാതമായ കളികളും അരങ്ങേറുന്നത് . എല്ലാ കളികളും എനിക്ക് നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ മിക്കവാറും കളി കണ്ടുകൊണ്ട് നില്‍ക്കും . മറ്റുള്ളോര്‍ പറയും കളി അറിഞ്ഞൂടാഞ്ഞിട്ടാണെന്നു . ചുമ്മാതാ .. വിശ്വസിച്ചു പോകരുതേ ..
 
പിന്നെ നമക്ക് ഇന്റെറസ്റ്റ്‌ ഇല്ലാത്ത ഒരേ ഒരു കളിയെ ഉള്ളൂ . വായ്നോട്ടം . 
 
പാട വരമ്പത്തൂടെ പോകുന്ന ചെറു കിളികള്‍ മുതല്‍ പറക്കാന്‍ പോയിട്ട് ഇഴയാന്‍ പോലും വയ്യാത്ത തൈക്കിളികളെ വരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കും . അതില്‍ നിന്ന് എന്റെ പ്രായത്തില്‍ ഉള്ള ചെറു കിളികളെ പ്രേമപുരസ്സരം നോക്കും . അവര്‍ക്ക് ഞാന്‍ പ്രേമപുരസ്സരം നോക്കുന്നത് വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട് . ഒരിക്കല്‍ ഞാന്‍ പ്രേമപുരസ്സരം ശാന്തിയെ നോക്കി . മൂന്നാം പക്കം ആണ് അവള്‍ കണ്ണ് തുറന്നത് . പെണ്‍കുട്ടികള്‍ അല്ലേ ? വളരുന്ന പ്രായം അല്ലേ ? ശരിക്ക് ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല . അതായിരിക്കും തളര്‍ന്നു വീണത്‌ . 
 
പക്ഷെ ശാന്തീടെ അച്ഛനും അമ്മാവനും എത്ര പറഞ്ഞിട്ടും മനസിലാവണ്ടേ . എന്റെ നോട്ടം കണ്ടു പേടിച്ച് ബോധം കെട്ടു വീണതാണത്രേ . എന്തൊരു കള്ളം . മനുഷ്യന് വിവരം ഇല്ലെന്നു വച്ച് ഇങ്ങനേം പൊട്ടത്തരം വിളിച്ചു പറയുമോ ? കഷ്ടം കഷ്ടം !!!!
 
എന്നെ അവര്‍ നല്ല രീതിയില്‍ ഉപദേശിച്ച് നന്നാക്കി . അതിന്റെ പരിണത ഫലമായി എന്റെ കവിള്‍ വളരെയധികം നന്നായി . ആ പോക്കങ്ങു പോയ്ക്കോളും പണ്ടാരങ്ങള്‍ എന്ന് കരുതി ആശ്വസിച്ചതാണ് . തിരിഞ്ഞു നിന്ന് അവള്‍ടെ അപ്പന്‍ ഒരു കാര്യം കൂടി വളരെ ശാന്തതയോടെ ; സ്നേഹത്തോടെ പറഞ്ഞു .
 
" കഴുവേര്‍ട മോനേ .. !!! "
 
" എന്തോ ............................. " വിളി കേട്ടത് മനസ്സില്‍ മാത്രം . പുറത്തേക്കു സൌണ്ട് വരാന്‍ സുണ്ടുകള്‍ സമ്മതിക്കണ്ടേ . 
 
ഞാന്‍ എന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് അവരെ മാറി മാറി നോക്കി . അതിനിടെ അവര്‍ ബാക്കി കൂടി ഫില്‍ ചെയ്തു .
 
" ഇനിയെങ്ങാന്‍ പെമ്പിള്ളേര് പോണ വഴീല്‍ നിന്നെ കണ്ടാല്‍ .... !@#$%^&*^%$#@ ( ശക്തി തരൂ കാവിലമ്മേ ... ) നിന്റെ തവളക്കണ്ണു ഞാന്‍ അടിച്ചു പൊട്ടിക്കും !!! "
 
സന്തോഷം . മനസ്സില്‍ ലഡ്ഡുക്കള്‍ പൊട്ടി . 
 
തവളേടെ കണ്ണു അടിച്ചു പൊട്ടിച്ചോ . എന്റെ കണ്ണു ഞാന്‍ തരൂല്ല . അമ്പടാ ... 
 
അതും ഞാന്‍ പറഞ്ഞത് മനസ്സില്‍ തന്നെ . ആദ്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറയണം എന്ന് കരുതിയതാണ് . പിന്നെ കരുതി . അത് കേട്ടാല്‍ അവര് മുന്‍കരുതല്‍ എടുക്കും . കണ്ണെടുക്കാന്‍ വരുമ്പോ കൊടുക്കാതിരുന്നാല്‍ പോരേ ? അവര് ചമ്മിപ്പോട്ടെ .
 
ഞാനിതെവിടെക്കാ പോകുന്നത് ? ശോ ...
 
വിളക്ക് വെക്കാറാകുമ്പോ വീട്ടില്‍ ക്ഷീണിച്ചു ചെന്ന് കയറും . അമ്മേടേം അച്ഛന്റേം വായിലിരിക്കുന്ന സാഹിത്യ ഭാഷയിലെ നല്ല നല്ല പ്രയോഗങ്ങള്‍ കേട്ട് സായൂജ്യമടഞ്ഞു അടുക്കളയില്‍ കയറി തിന്നാന്‍ കൊള്ളാവുന്ന സകലതും എടുത്ത് തിന്നും . പിന്നെ ബാലരമയും പൂമ്പാറ്റയും വായിക്കും . 
 
വായിച്ച് ഒരു വഴിയാകുമ്പോള്‍ കേള്‍ക്കാം സ്നേഹമസൃണമായ അമ്മയുടെ സ്വരം 
 
" വല്ലതും നക്കീട്ട് കെടന്നൊറങ്ങെടാ തല തെറിച്ചവനേ ... !!! "
 
അത്താഴം കഴിക്കാനുള്ള സൈറന്‍ ആണത് . സൈറന്‍ മുഴങ്ങുമ്പോള്‍ എണീറ്റ്‌ പോയി ഞ്ഞം .. ഞ്ഞം .. ന്ന് വെട്ടി വിഴുങ്ങി കിടന്നുറങ്ങും .
 
ഇത് വല്ലതും കോഴി ചെയ്യുന്നുണ്ടോ ? രാവിലെ എണീറ്റ്‌ കൊക്കോക്കോ ... ന്ന് കൊക്കി പുറത്തിറങ്ങും . ഇടയ്ക്കിടെ കൊക്കോക്കോ മാത്രം പറഞ്ഞാല്‍ മതി . കൊക്കോക്കോക്കിടയില്‍ തീറ്റയും കുടിയും എല്ലാം നടക്കും . വേറെ ഒന്നും അറിയണ്ട . സുഖിമാന്‍ കോഴി . ഹും 
 
അങ്ങനെ ഈ കഥ നടക്കുന്ന സുദിനം വന്നെത്തി . മേമയും കുടുംബവും വിരുന്നു വന്നു . ട്ടെന്‍ട്ടെഡെന്‍ ...... 
 
ഞാന്‍ പ്രായമായ ഒരു പൂവന്‍ കോഴിയുടെ പിറകില്‍ പോയി ഓട്ട മല്‍സരത്തിനു വിസില്‍ കാത്തു നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുകയാണ് . 
 
" ആ പൂവനെ ഇങ്ങു പിടിച്ചേടാ .... !!! "
 
അമ്മയുടെ ആജ്ഞ കേട്ടതും ഞാന്‍ പൂവന്റെ പിന്നാലെ പാഞ്ഞു . 
 
" രെച്ചിക്കണേ ..... " എന്നും പറഞ്ഞ് ഫൂവന്‍ ഓടി . പക്ഷെ മാലോകര്‍ കേട്ടതു കൊക്കോക്കോ മാത്രം . പാവം കോയി .
 
മാരത്തോണ്‍ ഓട്ടം കഴിയാറായി ,. അവസാന ലാപ്പില്‍ പൂവന്‍ എന്റെ കയ്യില്‍ !!! 
 
അപ്പോഴാണ്‌ അടുത്ത പ്രശ്നം . എപ്പോഴും കോഴിയെ അറുക്കുന്നത് അച്ഛനാണ് . അച്ഛന്‍ ഇപ്പൊ ജോലിക്ക് പോയിരിക്കുകയാണ് . എന്ത് ചെയ്യും ? 
 
" എന്ത് ചെയ്യും ? " അമ്മയും ഇരുന്നു തിങ്കി .
 
അമ്മയ്ക്ക് കോഴിയെ കൊല്ലുന്നത് പേടിയാണ് . വിരുന്നുകാരോട് കൊല്ലാന്‍ പറയുന്നത് ശരിയല്ലല്ലോ . പിന്നെ ഉള്ളത് ഞാനാണ് . 
 
ഞാന്‍ .... ധീരന്‍ !!! വീരന്‍ !!! വില്ലാളി വീരന്‍ ... വീരമണികണ്ഠന്‍ !!! സ്വാമിയെ ശരണമയ്യപ്പാ ....
 
അമ്മയുടെ അറിവിലേക്കായി ഞാന്‍ പതിയെ ഉണര്‍ത്തിച്ചു " കൊയീനെ ഞാന്‍ കൊന്നോളാം !!! " 
 
പറഞ്ഞ ശേഷം അമ്മയുടെ കൈ എത്തുന്ന രീതിയില്‍ ഞാനെന്റെ കവിള്‍ സെറ്റ് ചെയ്തു . അടി മിസ്സാവരുതല്ലോ . 
 
പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മ പറഞ്ഞു . 
 
" ശരി ... സുബീനെക്കൂടി വിളിച്ചോ !!!! "
 
സുബി . അമ്മായീന്റെ മോന്‍ . എന്റെ ഹളിഹൂട്ടുഹാരന്‍ . വായ്നോട്ടത്തിലും തല്ലുകൊള്ളിത്തരം കാണിക്കുന്നതിലും എനിക്ക് ശിഷ്യപ്പെട്ടവന്‍ !!! 
 
ഞാന്‍ സുബിയെ വിളിച്ചു കൂവി 
 
" ഡാ സുവീ .... ബാടാ ... കൊയീനെ കൊല്ലാം .. !!! "
 
എന്റെ ആജ്ഞ ശിരസ്സാ വഹിച്ച് സുബി ഓടിയെത്തി . 
 
കോഴിയെ കൊല്ലുന്നതിനു മുമ്പ്‌ കോഴിക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുണ്ട് . ആ ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിലെക്കായി ഒരു വലിയ കപ്പ്‌ വെള്ളം കൊണ്ട് വച്ചു . സുബി കപ്പ് പിടിച്ചു . ഞാന്‍ കോഴിയെ ഉദാര മനസ്കതയോടെ കപ്പിലേക്ക് അടുപ്പിച്ചു 
 
" കുടിച്ചോടാ കോയീ ... " 
 
കപ്പും വെള്ളവും കണ്ട കോഴി തല തിരിച്ചു . ഞാനും സുബിയും കോഴിയുടെ മുഖത്തേക്ക് നോക്കി . കോഴിയുടെ മുഖത്ത് പുച്ഛം !!! പരമ പുച്ഛം !!! പുച്ഛത്തോട് പുച്ഛം !!! 
 
കൊല്ലാന്‍ നേരത്തെങ്കിലും ഒരു നല്ല പാത്രത്തില്‍ കുറച്ച് നല്ല വെള്ളം തന്നൂടെടാ പട്ടികളെ .... എന്ന ഭാവം കോഴിച്ചേട്ടന്റെ മുഖത്ത് . നോക്കണേ അഹങ്കാരം !!!
 
എന്തൊക്കെ ചെയ്തിട്ടും കോഴി വെള്ളം കുടിക്കുന്നില്ല . എന്ത് ചെയ്യും ? തിങ്കാന്‍ സുബിയും എനിക്ക് കമ്പനി തന്നു . 
 
തിങ്കല്‍ മഹോത്സവത്തിന്റെ അവസാനം സുബിയുടെ തലയില്‍ ഒരു യമണ്ടന്‍ ഐഡിയ ഉദിച്ചു . 
 
" കോയി കുടിക്കുന്നില്ലെങ്കില്‍ നമക്ക് കുടിപ്പിക്കാം !!! "
 
" എടാ ഭയങ്കരാ .... നീ ആളു കൊള്ളാല്ലോ !!! " മനസ്സില്‍ മാത്രേ പറഞ്ഞുള്ളൂ . പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിക്കും . നമ്മളായിട്ട് എന്തിനാ ഒരാളെ അഹങ്കാരി ആക്കുന്നത് ? 
 
" ശരി .. ഞാന്‍ കോയീന്റെ വാ പൊളിച്ചു തരാം. നീ ഒഴിച്ച് കൊടുത്തോ " 
 
സന്നദ്ധ സേനാംഗം സുബി അറ്റെന്‍ഷനില്‍ നിന്ന് സല്യൂട്ട് ചെയ്തു . ശരി മ്ബ്രാ ....
 
ഞാന്‍ കോഴിയെ ഒരു കാലു കൊണ്ട് ചവിട്ടിപ്പിടിച്ചു. കൈകള്‍ കൊണ്ട് കോഴിയുടെ കൊക്ക് പിളര്‍ത്തി . 
 
"ഒഴിച്ചോടാ ... !!! "
 
പറഞ്ഞു തീരുന്നതിനു മുന്നേ സുബി വെള്ളമൊഴിക്കല്‍ മഹാമഹം തുടങ്ങി . കോഴിയുടെ അണ്ണാക്കിലേക്ക് വെള്ളം മടുമടാ ഇറങ്ങി . കോഴി തന്റെ മുഖത്ത് മാക്സിമം ദയനീയ ഭാവം വരുത്തി ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട് . അങ്ങനെ വേണം . മര്യാദക്ക് തന്നപ്പോ കുടിക്കാഞ്ഞിട്ടല്ലേ ? 
 
ഒരു വലിയ കപ്പ്‌ വെള്ളം തീര്‍ന്നു . ഇത് മുഴുവന്‍ കോഴി കുടിച്ചോ ? അമ്പട കോഴിയേ .... !!!
 
ദയനീയമായി സുബി എന്നെ നോക്കി ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു 
 
"വെള്ളം തീര്‍ന്നു !! ഇനീം വേണോ ? " 
 
" വേണ്ട . ഇനി അറുക്കാം !! " 
 
ഞാന്‍ കോഴിയുടെ കൊക്ക് വിട്ടു . അത്ഭുതം !!! കോഴിയുടെ കൊക്ക് പിളര്‍ന്നു തന്നെ ഇരിക്കുന്നു . ഞാന്‍ എന്റെ കൈ കൊണ്ട് ഒന്ന് അടച്ചു നോക്കി . അടയുന്നുണ്ട് . പക്ഷെ വിടുമ്പോള്‍ വീണ്ടും തുറന്നു തന്നെ വരുന്നു . ഞാന്‍ ദയനീയമായി സുബിയെ നോക്കി . 
 
അവന്റെ മുഖത്ത് എന്റെ മുഖത്തുള്ളതിനേക്കാള്‍ ദയനീയത . അത് കണ്ടപ്പോള്‍ എനിക്ക് ദയനീയപ്പെടണ്ടായിരുന്നെന്നു വരെ തോന്നിപ്പോയി . 
 
" അടയുന്നില്ലെന്കില്‍ അടയണ്ട ,. നമുക്ക് കൊല്ലാം .. " സുബി പറഞ്ഞു .
 
" ശരി സര്‍ .. നീ കത്തിയെടുക്ക് . എന്നിട്ട് കഴുത്തറുക്ക് ... !!! " ഞാന്‍ ആജ്ഞാപിച്ചു . 
 
സുബി കത്തിയെടുത്ത്‌ കോഴിയുടെ കഴുത്ത് കണ്ടിച്ചു . 
 
അത്ഭുതമേ അത്ഭുതം ... !!! കോഴിയേ കൊന്നപ്പോള്‍ ചോരക്കു പകരം വെള്ളം !!!! 
 
വെള്ളം ചീറ്റി ഒഴുകുകയാണ് . ഈ അത്ഭുത കൃത്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ് . പിന്നെ വേണ്ടെന്നു വച്ചു . ദൈവം ഞങ്ങള്‍ക്ക് വേണ്ടി മാത്രം കാണിച്ച ഈ അത്ഭുതം എന്തിനു മറ്റുള്ളവരെക്കൂടി കാണിക്കണം ? 
 
അല്ല .. നിങ്ങള് പറ .. അറിയിക്കാന്‍ പാടുണ്ടോ ?

Vellam koduthu kollunnath aadhyamaaya kelkkunne =))
  • BaaleTTaN likes this

#15 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 
Posted 26 August 2015 - 02:07 PM

അദ്ധ്യായം ഏഴ് - ജ്വലനം

എന്റെ സ്നേഹമേ ...
നീ എന്നെ എങ്ങനെയാണ് തോല്‍പ്പിക്കുന്നത്‌?
നിന്റെ ആഴം കൊണ്ടോ?
കടലിനേക്കാള്‍ ആഴമേറിയ ആകാശത്തോളം വിശാലമായ
നിന്റെ ദീപ്തമായ സൌരഭ്യം കൊണ്ടോ
നനഞ്ഞൊട്ടിയ മനസിന്റെ ചിമിഴുകള്‍ കൊളുത്തി
നീ എന്നിലേക്ക്‌ പകര്‍ന്നു നല്‍കിയത്
സ്നേഹമായിരുന്നില്ല
എന്റെ ജീവനായിരുന്നു.. ജീവിതമായിരുന്നു
അനന്ത പഥങ്ങള്‍ താണ്ടിയ പഥികന്റെ
കാല്‍ വിരലുകളുടെ തീവ്രതയായിരുന്നു
നീയെന്ന നനുത്ത തൂവലാല്‍ എന്റെ ചിന്തകളെ
തഴുകിയുണര്‍ത്തിയ നിമിഷങ്ങള്‍
എന്റെ പുണ്യമായിരുന്നു ....
 
എന്റെ ഹൃദയമേ
നീ എന്നെ എങ്ങനെയാണ് തോല്‍പ്പിക്കുന്നത്
നിന്റെ ഇണക്കം കൊണ്ടോ ...
പിണക്കം കൊണ്ടോ...
അതോ പരിഭവം കൊണ്ടോ ..
ഞാന്‍ എന്നെ നിനക്കായ്‌ എന്നേ സമര്‍പ്പിച്ചു കഴിഞ്ഞു.
കൊഴിഞ്ഞു പോയ ദിനങ്ങളുടെ
ഓരോ ഇതളുകളിലും നമ്മുടെ പ്രണയത്തിന്റെ
പരാഗങ്ങള്‍ തിളങ്ങി നിന്നിരുന്നു. 
നമ്മെ ചുറ്റി കടന്നു പോയ
കാറ്റിന്റെ ചുണ്ടത്തും തളിരിടാന്‍ വെമ്പുന്ന
സ്നേഹത്തിന്റെ ശീലുകള്‍ മൃദു മന്ത്രങ്ങള്‍
പോലെ പോഴിയുന്നുണ്ടായിരുന്നു .
പ്രഭാതം നമുക്ക് നല്‍കിയത് പര്‍വതങ്ങളുടെ തുടുത്ത കവിളുകളില്‍
മുത്തം വെക്കുന്ന പകലുകള്‍ മാത്രം ആയിരുന്നില്ല .
നമ്മിലേക്കുള്ള ദൂരം ഒരാലിംഗനത്തിന്റെ
അത്രയും അടുത്തേക്ക് നമ്മുടെ മനസ്സുകള്‍
ചേരുന്ന നിമിഷങ്ങളായിരുന്നു..
 
ഗതിവേഗം കൂടിയ ഹൃദയത്തിന്റെ തന്ത്രികളില്‍
ചടുല രാഗങ്ങളുടെ താണ്ഡവം
മരീചിക തേടിയ ചിന്തകളുടെ കുതിപ്പിന്
കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നിലവിളക്കിലെ എണ്ണ വറ്റി
പടുതിരി പുകയും മുമ്പ് ...
ഊതിയണച്ചിടാം ഈ 
ഇരുളിനെ മറികടക്കാത്ത...
കണ്ണുനീരുപ്പിനാല്‍ നെയ്തെടുത്ത സ്വപ്നങ്ങളുടെ
ജ്വലനം മാത്രമുള്ള ഈ പടുതിരിയെ ..
പ്രഭയില്ലാത്ത ഈ പ്രഭയെ ......

  • Vanampaadi, Mazha Thulli, Malar and 3 others like this

1 user(s) are reading this topic

0 members, 0 guests, 0 anonymous users

    MSN Image (1)